Contents

Displaying 13511-13520 of 25139 results.
Content: 13857
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്തവ വംശഹത്യ: സർക്കാർ നിശബ്ദത വെടിയണമെന്ന് ഇവാഞ്ചലിക്കൽ നേതാവ്
Content: അബൂജ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തെയും, മറ്റ് സ്ഥലങ്ങളിലെയും ക്രൈസ്തവ വംശഹത്യ ഇനിയുംവെച്ചു പൊറുപ്പിക്കാൻ പറ്റില്ലായെന്നും സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും നൈജീരിയയിലെ ക്രൈസ്തവ നേതാവായ സ്റ്റീഫൻ ബാബ പൻയ. ഇവാഞ്ചലിക്കൽ ചർച്ച് വിന്നിങ് ഓൾ സഭയുടെ അധ്യക്ഷനായ റവ. സ്റ്റീഫൻ ബാബ വ്യാഴാഴ്ചയാണ് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടും, കടൂണ സംസ്ഥാന സർക്കാരിനോടും പത്രക്കുറിപ്പിലൂടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കടൂണ സംസ്ഥാനത്ത് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് സ്വന്തം വീടുകളിൽ പോലും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതെന്ന് റവ. സ്റ്റീഫൻ ബാബ കുറിച്ചു. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ക്രൈസ്തവരുടെ മേൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന പീഡനങ്ങൾ ഈ കൃഷി കാലത്ത് മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്. ക്രൈസ്തവരായ കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കാൻ പോലും സാധിക്കുന്നില്ല. കടൂണ സംസ്ഥാനത്ത് പ്രത്യേകിച്ച്, തെക്കൻ പ്രദേശങ്ങളിൽ ദീർഘനാളായി നടക്കുന്ന കൊലപാതകങ്ങളെ പ്രതിരോധിക്കാനായി സർക്കാർ ഇടപെടൽ നടക്കുന്നില്ല. ഗ്രാമങ്ങളുടെ ഉള്ളിൽ തന്നെ ഉള്ളവരാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് അവരുടെ പ്രവർത്തന രീതികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2018ൽ അഡാര സമൂഹത്തിന്റെ തലവനെ ഫുലാനി മുസ്ലിം ഗോത്രവർഗ്ഗക്കാരുടെ സഹായത്തോടെ സർക്കാർ പ്രതിനിധികൾ കൊലപ്പെടുത്തിയ സംഭവം സ്റ്റീഫൻ ബാബ കുറിപ്പില്‍ സ്മരിച്ചു. ജനങ്ങൾ ആക്രമിക്കപ്പെടുന്നതിന്റെ പേരിൽ സർക്കാരിനെ വിമർശിച്ചതിനു പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അതേസമയം നൈജീരിയ ആസ്ഥാനമായുള്ള ഇന്‍റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്തു ആയിരത്തിഇരുന്നൂറ്റിരണ്ടു ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LsaIMz91CD6DEElIvolsRm}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-24-07:09:55.jpg
Keywords: നൈജീ
Content: 13858
Category: 14
Sub Category:
Heading: കത്തോലിക്ക പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡന്‍റ് സ്വീകരണം നല്‍കി
Content: റോം: കത്തോലിക്ക പ്രസിദ്ധീകരണമായ 'ലാ സിവില്‍ത്താ കത്തോലിക്ക' സംഘത്തിന് സ്വീകരണം നല്‍കി ഇറ്റാലിയന്‍ പ്രസിഡന്‍റ്. ജൂലൈ 9ന് ഈശോ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ത്തൂറെ സോസയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കു റോമിലെ ക്വറിനല്‍ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലാണ് ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മത്തരേല സ്വീകരണം നല്‍കിയത്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങളുടെയും ആത്മീയ പൈതൃകത്തിന്‍റെയും അടിസ്ഥാന പ്രമാണമാണ് പ്രസിദ്ധീകരണമെന്ന് സെര്‍ജിയോ തന്‍റെ പ്രഭാഷണത്തിന് ആമുഖമായി പ്രസ്താവിച്ചു. ലോകത്തിന് ആകമാനം ഭീഷണിയായി നില്ക്കുന്ന മഹാമാരി പഠിപ്പിക്കുന്നത്- രാഷ്ട്രങ്ങളുടെ തട്ടുകളായുള്ള നിലപാടും, സ്വാര്‍ത്ഥമായ അധികാര ചിന്തയും വെടിഞ്ഞ് രാജ്യാന്തര കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവം വളര്‍ത്താനുള്ള തുറവും ചിന്താഗതിയും വികസിപ്പിക്കണമെന്നാണ് പ്രസിഡന്‍റ് പ്രസ്താവിച്ചു. സംസ്കാരങ്ങളും ദേശങ്ങളും ജനതകളും ഒരുമയോടെ ചിന്തിക്കുവാനും 'കത്തോലിക്ക സംസ്കാരം' എന്ന പേര് ഉള്‍ക്കൊള്ളുന്ന സമര്‍ത്ഥമായ ഈ സംരംഭത്തിനു സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പ്രസിഡന്‍റ് മത്തരേല പ്രഭാഷണം ഉപസംഹരിച്ചത്. ചരിത്രത്തിലെ ഐതിഹാസികമായ മാറ്റങ്ങളോടു പ്രതികരിക്കുവാനുള്ള ഊര്‍ജ്ജമാണ് പ്രസിദ്ധീകരണത്തിന് ഇന്ന് ആവശ്യമെന്നും, പൂര്‍വ്വോപരി സൂക്ഷ്മനിരീക്ഷണത്തോടും സാമര്‍ത്ഥ്യത്തോടും കൂടെ കാലികമായ വ്യതിയാനങ്ങളെ ജനങ്ങള്‍ക്കു വ്യാഖ്യാനിച്ചു നല്കുവാനുള്ള കരുത്ത് പത്രാധിപസമിതിക്ക് ആവശ്യമാണെന്നും ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ പറഞ്ഞു. 1850-ല്‍ ജസ്യൂട്ട് വൈദികനായ ഫാ. കാര്‍ലോ മരിയ കുര്‍സിയാണ് 'ലാ സിവിൽത്ത കത്തോലിക്ക'യ്ക്കു ആരംഭം കുറിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-24-08:46:57.jpg
Keywords: ജെസ്യൂ, ഇറ്റാ
Content: 13859
Category: 7
Sub Category:
Heading: CCC Malayalam 47 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിയേഴാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിയേഴാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13860
Category: 1
Sub Category:
Heading: 'യൂറോപ്പിലെ ദേവാലയങ്ങള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകും': മുന്നറിയിപ്പുമായി അന്താരാഷ്‌ട്ര സംഘടനകള്‍
Content: പാരീസ്: ഫ്രാന്‍സിലെ നാന്‍റെസിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവാലയത്തിലുണ്ടായ തീപിടുത്തം മനപ്പൂര്‍വമായിരുന്നോ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, യൂറോപ്പിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ അന്താരാഷ്‌ട്ര സംഘടനകള്‍ രംഗത്ത്. യൂറോപ്പിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് 2010 മുതല്‍ ലോകമെമ്പാടുമായി നടന്നിട്ടുള്ള ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ‘എല്‍’ഒബ്സര്‍വേട്ടോയിറെ ഡെ ലാ ക്രിസ്റ്റ്യാനോഫോബി’ എന്ന ഫ്രഞ്ച് സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നത്. അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ മറച്ചുവെക്കുകയാണെന്ന ആരോപണവും സംഘടന ഉന്നയിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ, തീപിടുത്തം, കൊലപാതകം, അക്രമം, കവര്‍ച്ച, ബോംബാക്രമണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ ആറ് വിഭാഗങ്ങളായിട്ടാണ് സംഘടന തിരിച്ചിരിക്കുന്നത്. ജൂലൈ 18ന് നാന്റെസ് ദേവാലയത്തിലുണ്ടായ തീപിടുത്തത്തിന് ശേഷവും ഫ്രാന്‍സിലെ വിവിധ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. ബ്രിട്ടാനിയിലെ ല്ലെ-ഡി-ആര്‍സ് ദേവാലയത്തിലെ ക്രൂശിത രൂപം തകര്‍ക്കപ്പെട്ടതും ഒക്സേരെ ദേവാലയത്തിലെ പെയിന്റിംഗ് നശിപ്പിച്ചതും മോണ്ടോഡിളെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകര്‍ത്തതും ഇതില്‍ ഉള്‍പ്പെടുന്നു. ഫ്രാന്‍സില്‍ കഴിഞ്ഞ വര്‍ഷം മാത്രം 996 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി ദിനംപ്രതി 2.7 ആക്രമണങ്ങള്‍. തീപിടുത്തം കണക്കിലെടുക്കാത്തതിനാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും ഉയരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ക്രൈസ്തവര്‍ക്കു നേര്‍ക്കുള്ള ആക്രമണങ്ങളില്‍ കാര്യമായ മാറ്റമൊന്നുമില്ലെങ്കിലും 2008-2019 കാലയളവിനെ വെച്ചു നോക്കുമ്പോള്‍ 285% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇന്‍ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി.ഇ)ന്റെ ഡയറക്ടറായ എല്ലെന്‍ ഫാറ്റിനിയും വെളിപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ ക്രിസ്ത്യാനികള്‍ നിശബ്ദരായിക്കരുതെന്നാണ് മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ടിരിക്കുന്ന നസറായന്‍.ഓര്‍ഗ് എന്ന ചാരിറ്റി സംഘടനയുടെ സ്ഥാപകനായ ഫാ. ബെനഡിക്ട് കീലി പറയുന്നത്. യൂറോപ്പില്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെയും പുറത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-24-10:28:57.jpg
Keywords: യൂറോപ്പ
Content: 13861
Category: 13
Sub Category:
Heading: നിരീശ്വരവാദി ആയിരുന്ന ബെഞ്ചമിന്‍ ജോണ്‍സണ്‍ ഇനി കത്തോലിക്ക വൈദികന്‍
Content: വിസ്കോണ്‍സിന്‍: കൊറോണയുടെ പശ്ചാത്തലത്തിലും തിരുപ്പട്ട സ്വീകരണങ്ങള്‍ക്ക് കുറവൊന്നുമില്ലെങ്കിലും ഇക്കഴിഞ്ഞ ജൂലൈ ഒന്‍പതിന് വിസ്കോണ്‍സിലെ ഗ്രീന്‍ബേയിലെ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലില്‍ നടന്ന ഡീക്കന്‍ ബെഞ്ചമിന്‍ ജോണ്‍സണിന്റെ പൗരോഹിത്യ സ്വീകരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജീവിതത്തിന്റെ ആരംഭദശകത്തില്‍ കടുത്ത നിരീശ്വരവാദിയായിരിന്ന ബെഞ്ചമിന്‍ പിന്നീട് യേശുവിനെ തിരിച്ചറിഞ്ഞു വൈദിക ജീവിതത്തിനായി സ്വയം സമര്‍പ്പിക്കുകയായിരിന്നു. ഗ്രീന്‍ബേ ബിഷപ്പ് ഡേവിഡ് എല്‍. റിക്കനില്‍ നിന്നുമാണ് ബെഞ്ചമിന്‍ തിരുപ്പട്ടം സ്വീകരിച്ചത്. കൗമാരക്കാലത്ത് കടുത്ത നിരീശ്വരവാദിയായിരുന്ന ബെഞ്ചമിന്‍ ദൈവീക അസ്ഥിത്വത്തെ പൂര്‍ണ്ണമായി നിഷേധിച്ചിരിന്നു. പീന്നീട് ഓഷ്കോഷിലെ ലൂര്‍ദ് അക്കാദമിയില്‍ സീനിയര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് ദൈവവിശ്വാസം എന്താണെന്ന് അറിഞ്ഞത്. തന്റെ ജീവിതോദ്ദേശത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാന്‍ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നിരിന്നാലും തന്റെ അഭിരുചി കണക്കിലും, സയന്‍സിലുമാണെന്ന് വിശ്വസിച്ച ബെഞ്ചമിന്‍ മില്‍വോക്കി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ ചേര്‍ന്നുവെങ്കിലും, അദ്ദേഹത്തിന്റെ ഉള്ളില്‍ ദൈവവിളി കനലായി മാറുകയായിരിന്നു. ഇതിനിടെ തന്റെ ജീവിതം കൊണ്ട് മറ്റുള്ളവരെ സഹായിക്കണമെന്ന ശക്തമായ തോന്നലും അവന്റെ ഉള്ളിലുണ്ടായി. ഇത് അവനെ അദ്ദേഹത്തെ പൗരോഹിത്യത്തിലേക്ക് നയിക്കുകയായിരുന്നു. മില്‍വോക്കിയിലായിരിക്കെ ഗ്രീന്‍ബേ രൂപതയുടെ മുന്‍ വൊക്കേഷന്‍ ഡയറക്ടറായിരുന്ന ഫാ. ഡാനിയല്‍ ഷൂസ്റ്ററാണ് ദൈവവിളി തിരിച്ചറിയുവാന്‍ ബെഞ്ചമിനെ സഹായിച്ചത്. അധികം വൈകാതെ തന്റെ പ്രിയ വിശുദ്ധനായ, വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ ചൈതന്യം ഉള്‍ക്കൊണ്ട് മിന്നെസോട്ടയിലെ വിനോനയിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് സെന്റ്‌ മേരി സെമിനാരിയില്‍ അവന്‍ ചേരുകയായിരിന്നു. ഫാ. ഡഗ് ലെകാപ്റ്റൈനൊപ്പം വിസ്കോണ്‍സിലെ മാനിറ്റോവോക്ക് സെന്റ്‌ ഫ്രാന്‍സിസ് ഓഫ് അസീസി ഇടവകയിലെ പാറോക്കിയല്‍ വികാരിയായിട്ടാണ് ഫാ. ബെഞ്ചമിന്റെ ആദ്യ നിയമനം. മാനിറ്റോവോക്കിലെ റോണ്‍കാല്ലി ഹൈസ്കൂളിലെ ചാപ്ലൈനായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-24-11:37:03.jpg
Keywords: നിരീശ്വര
Content: 13862
Category: 1
Sub Category:
Heading: ‘ഒന്നുകിൽ കോവിഡ് ഞങ്ങളെ കൊല്ലും, അല്ലെങ്കിൽ പട്ടിണി’: ദയനീയാവസ്ഥ വിവരിച്ച് വെനിസ്വേലന്‍ ബിഷപ്പ്
Content: കാരാക്കസ്: 'ഒന്നുകിൽ കോവിഡ് അല്ലെങ്കിൽ പട്ടിണി തങ്ങളെ കൊല്ലുമെന്ന' ദയനീയ വാക്കുകള്‍ പങ്കുവെച്ച് വെനിസ്വേലയിലെ സാൻ കാർലോസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് പൊളിടോ റോഡ്രിഗ്വെസ് മെന്‍ഡെസ്. രാജ്യത്തെ തകിടം മറിച്ച കൊറോണ മഹാമാരിയും നിക്കോളാസ് മഡുറോ എന്ന സോഷ്യലിസ്റ്റ് നേതാവിന്റെ ഏകാധിപത്യഭരണവും സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഭീകരമായ അവസ്ഥ വിവരിച്ച് അന്താരാഷ്ട്ര സഹായം തേടി ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്. ബൈബിളില്‍ വിവരിക്കുന്ന ഈജിപ്തിലെ ബാധകൾ വെനിസ്വേലയിലെ അവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമല്ലായെന്ന് അദ്ദേഹം സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് നീഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു കുടുംബം പ്രതിമാസം മൂന്നോ നാലോ ഡോളർ മാത്രം സമ്പാദിക്കുന്നു. ഒരു പെട്ടി മുട്ടയ്ക്ക് രണ്ട് ഡോളറും ഒരു കിലോ ചീസിന് മൂന്ന് ഡോളറും വിലവരും. ഞങ്ങൾ രണ്ട് മാസത്തിലേറെയായി ലോക്ക്ഡൌണിലാണ്, എല്ലാം വളരെ ചെലവേറിയതാണ്. ഇതുപോലെ മുന്നോട്ട് പോകുന്നത് അസാധ്യമാണ്. ദരിദ്രരിൽ ദരിദ്രരായവരെയാണ് ഇപ്പോഴത്തെ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. അവർക്ക് കഴിക്കാൻ ഒന്നുമില്ല, മാന്യമായ ജീവിതം നയിക്കാൻ അവർക്ക് അവസരമില്ല. വെനസ്വേലയിലെ പ്രതിസന്ധി വരും മാസങ്ങളിൽ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്രോതസ്സുകളുടെ അഭാവമുള്ള രാജ്യത്തെ സഭയെ ഇത് സാരമായി ബാധിക്കും. ബിഷപ്പ് പൊളിടോ റോഡ്രിഗ്വെസ് വെളിപ്പെടുത്തി. ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013-ല്‍ വെനിസ്വേലന്‍ പ്രസിഡന്റ് പദവിയിലേക്ക് മഡൂറോ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ വെനിസ്വേല അക്രമത്തിന്റേയും അശാന്തിയുടേയും താഴ്‌വരയായി മാറിയിരിക്കുകയാണ്. വിലകയറ്റവും, നാണയപ്പെരുപ്പവും മൂലം ലക്ഷകണക്കിന് ആളുകളാണ് കൊറോണയ്ക്കു മുന്‍പ് വെനിസ്വേലയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകൾ ജീവൻ നിലനിർത്താനായി സന്നദ്ധ സംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. രാജ്യത്തെ സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിൽ കത്തോലിക്കാസഭയാണ് ഇക്കാലമത്രേയും മുന്‍പന്തിയില്‍ നിന്നത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ സഭയെയും ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് ബിഷപ്പ് പൊളിടോയുടെ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-24-13:18:41.jpg
Keywords: വെനിസ്വേ
Content: 13863
Category: 1
Sub Category:
Heading: തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്റെ പോസ്റ്റിന് താഴെ കമന്‍റ് പ്രവാഹവുമായി ക്രൈസ്തവ വിശ്വാസികള്‍
Content: ഇസ്താംബൂള്‍: പുരാതന കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ നടപടിക്ക് ചുക്കാന്‍ പിടിച്ച തുര്‍ക്കി പ്രസിഡന്‍റ് തയിബ് ഏര്‍ദോഗന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ക്രൈസ്തവ വിശ്വാസികളുടെ നിലക്കാത്ത കമന്‍റ് പ്രവാഹം. ഭാര്യ എമിനൊപ്പം ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയത്തില്‍ നില്‍ക്കുന്ന ചിത്രം 'ടര്‍ക്കിഷ് പ്രസിഡന്‍സി' എന്ന ഔദ്യോഗിക പേജിന് കീഴെയാണ് അദ്ദേഹം പങ്കുവെച്ചത്. 'പ്രസിഡന്റ് ഏര്‍ദോഗൻ ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു' എന്ന കുറിപ്പോടെയായിരിന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികള്‍ ദേവാലയത്തിന്റെ ചരിത്രമോര്‍പ്പിച്ച് കമന്റുകളുമായി രംഗത്തു വന്നത്. #JusticeForHagiaSophia എന്ന ഹാഷ് ടാഗോടെയായിരിന്നു ഭൂരിഭാഗം കമന്റുകളും. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Ftrpresidency%2Fposts%2F3503681963082662&width=500" width="100%" height="600" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ഹാഗിയ സോഫിയ എല്ലാ കാലവും ക്രൈസ്തവ ദേവാലയമായി തുടരുമെന്നും ചരിത്ര സത്യത്തെ ഇല്ലാതാക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്നും വിശ്വാസികള്‍ കുറിച്ച ഭൂരിഭാഗം കമന്റുകളും സൂചിപ്പിക്കുന്നു. ഏര്‍ദോഗന്റെ പോസ്റ്റിന് താഴെ പ്രതിഷേധം അറിയിച്ചു രേഖപ്പെടുത്തിയിരിക്കുന്ന ആയിരകണക്കിന് കമന്റുകളില്‍ ഭൂരിഭാഗവും മലയാളികളായ വിശ്വാസികളാണ് കുറിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇസ്ലാമിക അധിനിവേശത്തിന്റെ അവസാന ഉദാഹരണമാണ് ഹാഗിയ സോഫിയ, തുര്‍ക്കിയുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു തുടങ്ങിയ നിരവധി വാക്യങ്ങളും ബൈബിള്‍ വചനകളും കമന്റുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരിന്നു. അതേസമയം ലോക രാജ്യങ്ങളുടെയും യുനെസ്കോയുടെയും എതിര്‍പ്പിനെ വകവെക്കാതെ ഹാഗിയ സോഫിയയില്‍ ഇന്നു ഇസ്ളാമിക പ്രാര്‍ത്ഥനകള്‍ നടന്നു. ക്രിസ്തീയ രൂപങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചതിന് ശേഷമാണ് പ്രാര്‍ത്ഥനകള്‍ നടത്തിയത്. ആറാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം നടത്തിയ ഇസ്ലാമിക അധിനിവേശത്തെ തുടര്‍ന്നു മോസ്ക്കാക്കി മാറ്റുകയായിരിന്നു. എന്നാല്‍ രാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ മാനിച്ച് 1934-ല്‍ മുസ്തഫ കമാൽ അതാതുർക്കി ഇതിനെ മ്യൂസിയമാക്കി മാറ്റി. ഇത് റദ്ദാക്കിക്കൊണ്ടാണ് എര്‍ദോഗന്‍ ദേവാലയത്തെ വീണ്ടും മോസ്ക്കാക്കി മാറ്റിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-24-14:39:50.jpg
Keywords: തുര്‍ക്കി, ഹാഗിയ
Content: 13864
Category: 18
Sub Category:
Heading: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കേരള കത്തോലിക്ക സഭ
Content: കൊച്ചി: കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി കേരള കത്തോലിക്കാ സഭ. കെസിബിസി തലത്തില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറവും ഹെല്‍ത്ത് കമ്മീഷനുമാണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യൂത്ത് കമ്മീഷനും കെസിഎംഎസും ഇതുമായി കൈകോര്‍ക്കുന്നു. കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍, സഭയിലും സമൂഹത്തിലുമുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടു സജ്ജരാകണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രയാസമുള്ള രൂപതകളെ സഹായിക്കുന്നതിനു കേരള സോഷ്യല്‍ സര്‍വീസ് ഫോറം സന്നദ്ധത അറിയിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, പിപിഇ കിറ്റ് തുടങ്ങിയവ ഹെല്‍ത്ത് കമ്മീഷന്റെ സഹകരണത്തോടെ കെഎസ്എസ് ഫോറംവഴി ക്രമീകരിക്കും. ഫോറത്തിന്റെ ഓഫീസായ ആമോസ് സെന്ററില്‍നിന്നു സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു ഹെല്‍പ് ലൈന്‍ ക്രമീകരിക്കും. രൂപതകളില്‍ ഇക്കാര്യങ്ങള്‍ക്കായി പ്രത്യേകം ഡയറക്ടര്‍മാരെ നിയമിക്കുകയോ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളെ ചുമതലപ്പെടുത്തുകയോ വേണം. സഭ നടത്തുന്ന കെയര്‍ഹോമുകള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സന്യാസ ഭവനങ്ങളിലും ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന മറ്റിടങ്ങളിലും പ്രത്യേകമായ കരുതല്‍ ആവശ്യമാണ്. അപകടസാധ്യത കൂടുതലുള്ള രംഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതര്‍ കഴിയുംവിധമുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം. 65 വയസ് കഴിഞ്ഞവരുടെ ആത്മീയ, മാനസിക ആവശ്യങ്ങളില്‍ സഹായിക്കാന്‍ വൈദികര്‍ ശ്രദ്ധിക്കണം. കോവിഡ് രോഗബാധിതരായ ആര്‍ക്കും അജപാലനപരമായ ശ്രദ്ധ കിട്ടാതെപോകരുത്. കൗണ്‍സലിംഗ് സേവനം ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കണം. സംശയിക്കത്തക്ക കോവിഡ് രോഗലക്ഷണങ്ങളോടെ വൈദികര്‍ വിശുദ്ധ കുര്‍ബാനയോ മറ്റു കൂദാശകളോ പരികര്‍മം ചെയ്യരുത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതസംസ്കാരം, മൃതശരീരങ്ങള്‍ ദഹിപ്പിക്കല്‍, ശ്മശാന ഭൂമി തയാറാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വൈദികരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും സഹായിക്കുന്നതിനുമായി ഓരോ രൂപതയിലും സന്നദ്ധപ്രവര്‍ത്തകരുടെ ഒന്നോ അതിലേറെയോ സംഘങ്ങളെ തയാറാക്കണം. രൂപതയിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും യുവജന സംഘടനയും ആരോഗ്യ പ്രവര്‍ത്തകരും വൈദികരും ഉള്‍പ്പെട്ട സംവിധാനമാണ് ഉണ്ടാകേണ്ടത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇടവകകള്‍ ആവശ്യമായ സഹായം എത്തിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2020-07-25-04:35:35.jpg
Keywords: കെ‌സി‌ബി‌സി
Content: 13865
Category: 18
Sub Category:
Heading: 'ക്രൈസ്തവ സമൂഹത്തോടുള്ള ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കണം'
Content: കൊച്ചി: കേരളത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ 80:20 എന്ന വിതരണാനുപാതം നീതിരഹിതമാണെന്നും ഇതു തിരുത്തപ്പെടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമുദായത്തിന് 20 ശതമാനവും മുസ്ലിം സമുദായത്തിന് 80 എന്ന നിരക്കിലുമാണ് കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ പല തലത്തില്‍ സര്‍ക്കാരില്‍ ഈ അനുപാതം ഭേദഗതി ചെയ്യണമെന്ന ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു നടപടികളും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ക്രിസ്തീയ സമൂഹത്തോടു കടുത്ത വിവേചനമാണു കാട്ടുന്നത്. ക്രിസ്തീയ വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യമോ വിഹിതമോ ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി ലഭിക്കുന്നില്ല. ഇതു തികച്ചും അപമാനകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഇക്കാര്യത്തില്‍ നീതിപൂര്‍വകമായ തീരുമാനം അടിയന്തരമായി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇതര െ്രെകസ്തവ വിഭാഗങ്ങളെ ഏകോപിപ്പിച്ചു ജനാധിപത്യപരമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കും. കാര്‍ഷികമേഖലയുടെ തകര്‍ച്ചമൂലം ബുദ്ധിമുട്ടുന്നവര്‍ക്കായി സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവണം. കോവിഡ് 19 പെരുകുന്ന സാഹചര്യത്തില്‍ മൃതസംസ്കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കു സഹായിക്കാന്‍ കേരളത്തിലെ എല്ലാ രൂപതകളിലും സന്നദ്ധ സേനകള്‍ രൂപീകരിക്കും. രൂപതാ നേതൃത്വത്തോടും സോഷ്യല്‍ സര്‍വീസ് വിഭാഗത്തോടും ചേര്‍ന്നാകും സന്നദ്ധ സേനകളുടെ പ്രവര്‍ത്തനം. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. 26 രാജ്യങ്ങളിലെ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-07-25-05:00:56.jpg
Keywords: ക്രൈസ്ത
Content: 13866
Category: 18
Sub Category:
Heading: 'പ്രതിസന്ധികളില്‍ ഭയം വേണ്ടെന്ന് അല്‍ഫോന്‍സാമ്മ കാണിച്ചു തന്നു'
Content: ഭരണങ്ങാനം: പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അകപ്പെടുമ്പോള്‍ നിരാശരാകാതെ ദൈവപരിപാലനയില്‍ ആശ്രയിക്കാനാണു തിരുവചനങ്ങളിലൂടെ ഈശോ പഠിപ്പിക്കുന്നതെന്ന് എംഎസ്ടി സഭാ ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമാനൂര്‍. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കൊറോണാ വൈറസിന്റെ പിടിയില്‍ നാം ഭയപ്പെട്ട് നില്‍ക്കുകയാണ്. ദൈവപരിപാലനയുടെ പ്രകാശനങ്ങളാണ് നമുക്കു ലഭിക്കുന്ന സഹനങ്ങളെന്ന് അല്‍ഫോന്‍സാമ്മ പറയുന്നു. ഈശോയുടെ വചനങ്ങള്‍ നമുക്കു മുന്നില്‍ അല്‍ഫോന്‍സാമ്മ ജീവിച്ചുകാണിച്ചു. ഈശോയെ സ്‌നേഹിച്ച് ആ സഹനത്തോടു നമ്മുടെ സഹനങ്ങളെ ചേര്‍ത്തെടുത്താല്‍മാത്രമേ സഹനങ്ങള്‍ക്ക് അര്‍ഥം ലഭിക്കൂ. നമുക്കു ചുറ്റും വലയം ചെയ്തിരിക്കുന്ന പ്രതിസന്ധികളില്‍ ഭയപ്പാടു വേണ്ടെന്നാണ് ഈശോയോടു ചേര്‍ന്നുനിന്ന് അല്‍ഫോന്‍സാമ്മ കാണിച്ചുതന്നതെന്നും ഫാ. ആന്റണി പെരുമാനൂര്‍ പറഞ്ഞു.
Image: /content_image/India/India-2020-07-25-05:45:27.jpg
Keywords: അല്‍ഫോ