Contents
Displaying 13481-13490 of 25141 results.
Content:
13827
Category: 18
Sub Category:
Heading: ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Content: കൊച്ചി: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്‍റെ സമ്പർക്കത്തിലുള്ള ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രോവിൻസിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിസ്റ്റർ ക്ലെയറിന്‍റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള സിസ്റ്റര്‍ ക്ലെയറിനെ പനിയും ശ്വാസതടസവും മൂലം 15നു രാവിലെയാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രൂക്ഷമായ ശ്വാസതടസവും ഹൃദയസ്തംഭനവും മൂലം അന്നു രാത്രി മരണം സംഭവിച്ചു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക ഘട്ട പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതല്‍ സ്ഥിരീകരണത്തിനായി ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു സ്രവം അയച്ചു. ഇതിന്റെ ഫലവും പോസിറ്റീവായതോടെണ് സിസ്റ്ററിന് കോവിഡ് സ്ഥിരീകരിച്ചത്. മരണം സംഭവിച്ച് അഞ്ചു ദിവസത്തിനുശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ പുറത്തുവിട്ടത്. സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരിന്നു. ഇതിന് പിന്നാലെയാണ് 18 സന്യാസിനികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-21-10:19:08.jpg
Keywords: കോവിഡ്, കന്യാസ്

13828
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ മോസ്ക്കാക്കിയ നടപടി തെറ്റ്: തൌഹിദിയ്ക്കു പിന്നാലെ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയും
Content: കെയ്റോ: ഈജിപ്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിസ്ത്യന്‍ ദേവാലയവും മുസ്ലീം പള്ളിയാക്കിയിട്ടില്ലെന്നും ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ നടപടി തെറ്റെന്നും പ്രസ്താവിച്ച് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഷെയിഖ് ഷാവ്ക്കി ഇബ്രാഹിം അബ്ദേല്‍ കരിം അല്ലവും രംഗത്ത്. കഴിഞ്ഞ ദിവസം മുസ്ലീം ഗ്രന്ഥകാരനും സൌത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ ഇമാം മൊഹമ്മദ് തൌഹിദി തുര്‍ക്കിയുടെ നടപടിയെ അപലപിച്ചു രംഗത്തെത്തിയിരിന്നു. ഇതിന് പിന്നാലെയാണ് ഹംദി റിസ്ക് എന്ന പത്രപ്രവര്‍ത്തകന്‍ സംഘടിപ്പിച്ച ടെലിവിഷന്‍ പരിപാടിയില്‍ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയും ഹാഗിയ സോഫിയ വിഷയത്തില്‍ നിലപാട് തുറന്നുപറഞ്ഞിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിന് പൊതുഖജനാവില്‍ നിന്നും കൂടുതല്‍ പണം അനുവദിക്കണമെന്നും, രാഷ്ട്രത്തിന്റെ ദേശീയ ഐക്യത്തിനും പരസ്പര സൗഹാര്‍ദ്ദത്തിനും ഇതാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വരക്ഷക്ക് വേണ്ടിയുള്ള സൈനീക ആക്രമണങ്ങളെ പ്രവാചകന്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചടക്കുവാനും, സന്യാസിമാരെ കൊലചെയ്യുവാനും പ്രവാചകന്‍ ആവശ്യപ്പെടുന്നില്ലെന്ന്‍ പ്രവാചകന്‍ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. ഈജിപ്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിസ്ത്യന്‍ ദേവാലയവും മുസ്ലീം പള്ളിയാക്കിയിട്ടില്ലെന്ന് പറഞ്ഞ ഗ്രാന്‍ഡ് ഗ്രാന്‍ഡ് മുഫ്തി തുര്‍ക്കിയിലെ പുരാതന ക്രിസ്ത്യന്‍ കത്തീഡ്രലായ ‘ഹാഗിയ സോഫിയ’യെ മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കി ഭരണകൂടത്തിന്റെ നടപടി നിയമപരമല്ലെന്നും പ്രസ്താവിച്ചു. ഈജിപ്തിലെ നീതിന്യായ മന്ത്രാലയത്തിന്റെ കീഴിലാണ് ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുടെ കാര്യാലയം. ഇസ്ലാമിക നിയമപരമായ കാര്യങ്ങള്‍ സംബന്ധിച്ച ഈജിപ്തിലെ ഉന്നത ഉപദേശക കമ്മിറ്റിയായ ‘ഹൗസ് ഓഫ് ഫത്വ’ (ദാര്‍ അല്‍ ഇഫ്താ അല്‍ മിസ്ര്യാ) യുടെ ചെയര്‍മാനും കൂടിയാണ് ഗ്രാന്‍ഡ് മുഫ്തി. ഓട്ടോമന്‍ തുര്‍ക്കികളുടെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമണം ഒരു അധിനിവേശമായാതിനാല്‍ ‘ഹാഗിയ സോഫിയ’യുടെ പരിവര്‍ത്തനം ദൗര്‍ഭാഗ്യകരമായ സംഭവമായിട്ടാണ് ഈജിപ്തിലെ ‘ഹൗസ് ഓഫ് ഫത്വ’യുടെ നിരീക്ഷണം. ദീര്‍ഘനാളായി തങ്ങളുടെ അതിര്‍ത്തി രാജ്യമായ ലിബിയയുമായുള്ള വിഷയത്തില്‍ തുര്‍ക്കി ഇടപെടുന്നത് ഈജിപ്തിനെ ചൊടിപ്പിച്ചിരിന്നു. ഈ സാഹചര്യത്തില്‍, ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ നടപടി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള അകല്‍ച്ച വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. ലോകത്തെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍മാരില്‍ ഒരാളായ ഗ്രാന്‍ഡ് മുഫ്തിയുടെ വാക്കുകള്‍, ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കിയുടെ നടപടിക്കെതിരെ ഇസ്ലാമിക ലോകത്ത് നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ത്തും എന്നതിന്റെ വ്യക്തമായ സൂചനയായാണ് നിരീക്ഷകര്‍ കരുതുന്നത്. നേരത്തെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണ പ്ലാറ്റ്ഫോമായ മീഡിയം.കോമില്‍ എഴുതിയ ലേഖനത്തില്‍ ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റിയ നടപടി ഇസ്ളാമിക നിയമങ്ങള്‍ക്ക് എതിരാണെന്നും ക്രൈസ്തവരാണ് ഹാഗിയ സോഫിയയുടെ നിയമപരമായ ഉടമസ്ഥരെന്നും ഇമാം മൊഹമ്മദ് തൌഹിദിയും കുറിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-21-11:27:43.jpg
Keywords: ഈജി, ഹാഗി

13829
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടത്തിയവരെ വിചാരണ ചെയ്യുമെന്ന് വൈറ്റ്ഹൗസിന്റെ ഉറപ്പ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ മറവില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയും വിശുദ്ധരുടെ രൂപങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും, വിചാരണ ചെയ്ത് ശിക്ഷ ഉറപ്പാക്കുമെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ കെന്‍ ഫര്‍ണാസോയുടെ ഉറപ്പ്. ഡെയിലി കോളര്‍ ന്യൂസ് ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മിയാമിയിലെ യേശുക്രിസ്തുവിന്റെ രൂപവും ബോസ്റ്റണിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും ഉള്‍പ്പെടെയുള്ള കത്തോലിക്ക സ്മാരകങ്ങള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളെ 'തികച്ചും ഭയാനകം' എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണവിഭാഗം ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി കൂടിയായ ഫര്‍ണാസോ വിശേഷിപ്പിച്ചത്. കത്തോലിക്ക സഭക്ക് പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന്‍ അറിയിച്ച ഫര്‍ണാസോ, ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയതായും, അമേരിക്കന്‍ ചരിത്രത്തെ തിരുത്തിയെഴുതുവാനുള്ള ശ്രമങ്ങളെ പ്രസിഡന്റ് വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. ഇക്കഴിഞ്ഞ ജൂണ്‍ 26ന് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മതപരമായ വസ്തുവകകളെ നശിപ്പിക്കുന്നവരെ വിചാരണ ചെയ്യണമെന്നും, പൊതു സ്മാരകങ്ങളേയും പ്രതിമകളേയും നശിപ്പിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുന്ന സംസ്ഥാനങ്ങള്‍ക്കോ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ ഫെഡറല്‍ ഗവണ്‍മെന്റിന്റെ യാതൊരു സഹായവും ലഭിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അരാചകത്വത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഫര്‍ണാസോ ആരോപിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ മറവില്‍ അമേരിക്കയില്‍ കത്തോലിക്ക ആരാധനാലയങ്ങളും വിശുദ്ധരുടെ പ്രതിമകളും ആക്രമിക്കപ്പെടുന്നത് പതിവു സംഭവമായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ശക്തമായ ഇടപെടലുമായി അമേരിക്കന്‍ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കത്തോലിക്ക സെമിത്തേരിയിലെ ശവക്കല്ലറകളില്‍ വരെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകള്‍ പ്രക്ഷോഭകര്‍ എഴുതിയിരിന്നു. ദേവാലയത്തിലേക്ക് വാഹനമോടിച്ചു കയറ്റി ദേവാലയത്തിന് തീകൊളുത്തുവാന്‍ ശ്രമിച്ച യുവാവിനെ സമീപകാലത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 വര്‍ഷങ്ങളുടെ പഴക്കമുള്ള സാന്‍ ഗബ്രിയേല കത്തോലിക്കാ മിഷന്‍ കേന്ദ്രത്തിലുണ്ടായ തീപിടുത്തവും, വിശുദ്ധ ജൂനിപെറോയുടെ രൂപങ്ങള്‍ തകര്‍ത്തതും ഇതിനോട് ബന്ധപ്പെടുത്തി പോലീസ് അന്വേഷിച്ച് വരികയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-21-13:27:29.jpg
Keywords: അമേരിക്ക, യുഎസ്

13830
Category: 18
Sub Category:
Heading: അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ വൈദികന്‍ കുഴഞ്ഞുവീണു
Content: ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ വൈദികന്‍ കുഴഞ്ഞു വീണു. പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണു ഇന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ വിശുദ്ധ കുര്‍ബാന മധ്യേ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വൈദികനെ ചേര്‍പ്പുങ്കലിലെ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു. മറ്റൊരു വൈദികന്‍ വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കി. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലമാണ് വൈദികന്‍ കുഴഞ്ഞു വീണതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-21-13:37:02.jpg
Keywords: വൈദിക

13831
Category: 18
Sub Category:
Heading: കോവിഡ് മൃതസംസ്കാരത്തിന് സഹായമേകാന്‍ കോതമംഗലം രൂപതയുടെ സന്നദ്ധ സേനയും
Content: കോതമംഗലം: രൂപതയില്‍ ആരെങ്കിലും കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ ആ വ്യക്തിക്ക് കത്തോലിക്ക വിശ്വാസം അനുസരിച്ചുള്ള സംസ്കാര ശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ കോതമംഗലം സമരിറ്റന്‍സ് എന്ന പേരില്‍ സന്നദ്ധസേന രൂപീകരിച്ചു. രൂപതയിലെ വൈദികരും അല്‍മായരുമടങ്ങുന്ന വോളന്റിയേഴ്സ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചും പിപിഇ കിറ്റ് ധരിച്ചും സംസ്കാര ശുശ്രൂഷയുടെ പ്രാര്‍ഥനകളും അനുബന്ധകര്‍മ്മങ്ങളും ചെയ്യും. 22 വൈദികരും 61 അല്‍മായരുമടങ്ങിയതാണ് സന്നദ്ധസേന. കോവിഡ് ബാധിച്ച് മരിക്കുന്ന മറ്റ് മതസ്ഥരുടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയും തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍ നിന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും രേഖാമൂലം ശിപാര്‍ശ ലഭിക്കുകയും ചെയ്താല്‍ സേവനം രൂപതാതിര്‍ത്തിക്കുള്ളിലുള്ള ഇതര മതസ്ഥര്‍ക്കും നല്‍കും. കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കത്തോലിക്ക കോണ്‍ഗ്രസ്, യുവദീപ്തി കെസിവൈഎം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കോതമംഗലം സമരിറ്റന്‍സ് രൂപീകരിച്ചിരിക്കുന്നത്.
Image: /content_image/India/India-2020-07-22-03:34:55.jpg
Keywords: മൃതസം

13832
Category: 18
Sub Category:
Heading: ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണ ദിനാചരണം നാളെ
Content: കുഴിക്കാട്ടുശേരി: ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണ ദിനാചരണം നാളെ കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ തീര്‍ഥകേന്ദ്രത്തില്‍ നടക്കും. വിതയത്തിലച്ചന്റെ 155ാം ജന്മദിന അനുസ്മരണവും 56ാം ചരമദിനാചരണവുമാണു നടക്കുന്നത്. ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മീയ നിയന്താവുമായ വിതയത്തിലച്ചന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്.നാളെ രാവിലെ 11ന് നടക്കുന്ന തിരുക്കര്‍മങ്ങളില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാകും. തീര്‍ഥകേന്ദ്രം പ്രമോട്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, ഫാ. ചാക്കോ കാട്ടുപറന്പില്‍ എന്നിവര്‍ സഹകാര്‍മികരാകും. നവനാള്‍ തിരുക്കര്‍മങ്ങളുടെ സമാപനദിനമായ ഇന്നു രാവിലെ എട്ടിനു നടക്കുന്ന ശുശ്രൂഷകളില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര മുഖ്യകാര്‍മികനാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ പുത്തന്‍പള്ളി വിതയത്തില്‍ കുടുംബാംഗമായി 1865 ജൂലൈ 23നാണ് വിതയത്തിലച്ചന്റെ ജനനം. 1894 മാര്‍ച്ച് 11ന് തൃശൂര്‍ അതിരൂപതയിലെ ഒല്ലൂരിലായിരുന്നു തിരുപ്പട്ട സ്വീകരണം. മറ്റു പലയിടങ്ങളിലും സേവനമനുഷ്ഠിച്ച വിതയത്തിലച്ചന്‍ പുത്തന്‍ചിറയില്‍ വികാരിയായും കുഴിക്കാട്ടുശേരി മഠത്തില്‍ കപ്ലോനായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1964 ജൂണ്‍ എട്ടിനായിരുന്നു ഇഹലോകവാസം വെടിഞ്ഞത്.
Image: /content_image/India/India-2020-07-22-03:43:04.jpg
Keywords: വിതയത്തില

13833
Category: 1
Sub Category:
Heading: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍ അടുത്ത മാസം ആഴ്സും ലൂര്‍ദ്ദും സന്ദര്‍ശിക്കും
Content: ആഴ്സ്/ ലൂര്‍ദ്: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ ലൂര്‍ദ്ദും ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ സാന്നിധ്യം കൊണ്ട് ധന്യമായ ആഴ്സിലെ തീര്‍ത്ഥാടന കേന്ദ്രവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ സന്ദര്‍ശിക്കും. വിശുദ്ധ വിയാനിയുടെ തിരുനാള്‍ ദിനമായ ആഗസ്റ്റ് നാലിനു രാവിലെ തീര്‍ത്ഥാടന കേന്ദ്രത്തിലെ പ്രധാന അള്‍ത്താരയില്‍ കര്‍ദ്ദിനാള്‍ ദിവ്യബലി അര്‍പ്പിക്കും. രാജ്യന്തര തലത്തില്‍ അന്നേദിനം വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന 'വെബിനാര്‍'(webinar) തിരുനാളിന്‍റെ സവിശേഷതയാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനപങ്കാളിത്തം ഒഴിവാക്കിയാണ് തിരുനാള്‍ നടക്കുക. ആഗസ്റ്റ് 15 ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ലൂര്‍ദ്ദിലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തുന്നത്. അന്ന് ഫ്രാന്‍സിലെ കൂടുംബങ്ങളുടെ പ്രതിനിധി സംഘത്തിന്‍റെ തീര്‍ത്ഥാടന കൂട്ടായ്മയില്‍ മഹാമാരിയുടെ സാമൂഹിക നിബന്ധനകള്‍ പാലിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ദിവ്യബലി അര്‍പ്പിക്കും. കോവിഡ് പശ്ചാത്തലത്തില്‍ രോഗികള്‍ക്കൊപ്പമുള്ള പതിവു പ്രദക്ഷിണം ഈ വര്‍ഷം ഒഴിവാക്കിയിട്ടുണ്ട്. മഹാമാരിമൂലം ലൂര്‍ദ്ദില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെ ശുശ്രൂഷകളില്‍ പങ്കുചേരാമെന്ന് തീര്‍ത്ഥാടന കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/News/News-2020-07-22-04:59:53.jpg
Keywords: വത്തി

13834
Category: 7
Sub Category:
Heading: CCC Malayalam 43 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിമൂന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിമൂന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13835
Category: 7
Sub Category:
Heading: CCC Malayalam 44 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിനാലാം ഭാഗം.

13836
Category: 1
Sub Category:
Heading: ജൂലൈ 24ന് വിലാപ ദിനമായി ആചരിക്കുവാന്‍ അമേരിക്കന്‍ കത്തോലിക്ക സമൂഹവും
Content: വാഷിംഗ്ടണ്‍ ഡി.സി: പുരാതന ബൈസന്റൈന്‍ ബസലിക്കയായ ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കിയതിന് ശേഷം ജൂലൈ 24ന് ആദ്യ ബാങ്കുവിളി ദേവാലയത്തില്‍ മുഴങ്ങാനിരിക്കെ ഇതേ ദിവസം വിലാപ ദിനമായി ആചരിക്കുവാന്‍ അമേരിക്കന്‍ കത്തോലിക്ക സമൂഹവും. തുര്‍ക്കി ഭരണകൂടത്തിന്റെ കിരാത നടപടിയില്‍ ജൂലൈ 24നു വിലാപ ദിനമായി ആചരിക്കുവാന്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് അതിരൂപത ആഹ്വാനം നല്‍കിയിരിന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അമേരിക്കയിലെ കത്തോലിക്ക മെത്രാന്‍ സമിതിയും രംഗത്തെത്തിയിരിക്കുന്നത്. വിശ്വാസികളോട് ഈ ദിവസം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റുന്ന ദിവസം സാംസ്കാരികവും, ആത്മീയവുമായ ദുരുപയോഗവും, പരസ്പര ബഹുമാനത്തിന്റേയും, മതസൗഹാര്‍ദ്ദത്തിന്റേയും എല്ലാ മാനദണ്ഡങ്ങളുടേയും ലംഘനമാണെന്നും അതിനാല്‍ ജൂലൈ 24 ദുഃഖദിനമായി ആചരിക്കണമെന്നും അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് എപ്പാര്‍ക്കിയല്‍ സിനഡ് ജൂലൈ 19നു പുറപ്പെടുവിച്ച കത്തില്‍ വ്യക്തമാക്കിയിരിന്നു. ദുഃഖദിനാചരണത്തില്‍ പങ്കുചേരുവാന്‍ ഇതരസഭാവിശ്വാസികളെ മെത്രാന്‍മാര്‍ കത്തിലൂടെ ക്ഷണിച്ചിരിന്നു. അന്നേ ദിവസം എല്ലാ ദേവാലയങ്ങളിലേയും പള്ളിമണികള്‍ മുഴക്കണമെന്നും സഭാ സ്ഥാപനങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന പതാകകള്‍ പകുതി താഴ്ത്തി കെട്ടണമെന്നും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ സിനഡിന്റെ ആഹ്വാനത്തില്‍ പറയുന്നു. അതേസമയം കടുത്ത ഇസ്ലാമികവാദിയായ തുര്‍ക്കി പ്രസിഡന്റ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടം ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാണ്. ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി അടക്കമുള്ള ഇസ്ലാമിക പണ്ഡിതന്‍മാര്‍ വരെ ഈ നടപടിയെ അപലപിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത ജോസ് ഗോമസ്, യു.എസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് ജോസ് ബാംബറ എന്നിവര്‍ തുര്‍ക്കിയുടെ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ജൂലൈ 14ന് പ്രത്യേക പ്രസ്താവന പുറത്തിറക്കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-22-08:16:51.jpg
Keywords: വിലാപ, ഹാഗിയ