Contents

Displaying 13461-13470 of 25141 results.
Content: 13807
Category: 1
Sub Category:
Heading: റോമിലെ പുരാതന ദേവാലയമായ സാന്താ അനസ്താസ്യാ ബസിലിക്ക സീറോ മലബാർ സഭക്ക് സ്വന്തം
Content: ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ റോമിലെ മൈനർ ബസിലിക്ക പദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാർ സഭയെ ഏൽപ്പിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പയുടെ റോമിലെ വികാരി ജനറാൾ ആയ കർദ്ദിനാൾ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളിൽ ഒന്നായ സീറോ മലബാർ സഭയ്ക്ക്, റോമിൽ വിശുദ്ധ കുർബാന അർപ്പണത്തിനും സഭ കൂട്ടായ്മക്കായും റോമിലെ പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരം ആയി വേണം ഇൗ ദേവാലയ ലബ്ദിയെ കണക്കാക്കാൻ. ക്രിസ്തു വർഷം 325-326 കാലഘട്ടത്തിൽ കൺസ്റ്റന്റൻ ചക്രവർത്തിയാണ് ഇൗ ബസിലിക്ക നിർമാണം ആരംഭിച്ചത്. പുരാതന റോമൻ സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായ പാലത്തീൻ കുന്നിൽ കൊളോസിയത്തിന്റെ അടുത്ത് നിർമിക്കപ്പെട്ട ഇൗ ദേവാലയത്തിൽ വിശുദ്ധ ജെറോം ശുശ്രൂഷ ചെയ്തിട്ടുണ്ട്. ജറുസലേമിൽ നിന്ന് തിരുശേഷിപ്പുകൾ റോമിലെ ഇൗ ദേവാലയത്തിലേക്ക് കൊണ്ട് വന്നതും, സ്ഥാപിച്ചതും വിശുദ്ധ ജെറോം ആണ്. മഹാനായ ലിയോ പാപ്പ ഏകസ്വഭാവ വാദം എന്ന അബദ്ധ പ്രബോധനത്തിന് എതിരായി പഠിപ്പിച്ചിരുന്നത് ഇൗ ദേവാലയത്തിൽ നിന്നാണ്. ഏഴാം നൂറ്റാണ്ട് വരെ മാർപാപ്പമാർ ക്രിസ്തുമസ് ബലി അർപ്പിച്ചിരുന്നത് ഇൗ ദേവാലയത്തിൽ ആയിരുന്നു. ഇപ്പോൾ കാണപ്പെടുന്ന ദേവാലയം പതിനേഴാം നൂറ്റാണ്ടിൽ പണിതീർത്ത ദേവാലയമാണ്. വിശുദ്ധ ഡോമിനിക്കിന് മാർപാപ്പ സമ്മാനിച്ച സാൻ സബീന ദേവാലയത്തിലേക്ക് വിഭൂതി ദിനത്തിന്റെ ശുശ്രൂഷകളും മറ്റും മാറ്റുന്നതിന് മുമ്പ് പതിനേഴാം നൂറ്റാണ്ടുവരെ ഇൗ ദേവാലയത്തിൽ വച്ച് ആയിരുന്നു മാർപാപ്പമാരുടെ നേതൃത്വത്തിൽ സഭയിൽ വലിയ നോമ്പുകാലം ആരംഭിച്ചിരിക്കുന്നത്. റോമിൽ ആദ്യമായി നിത്യ ആരാധന കേന്ദ്രം ആരംഭിച്ചതും ഇൗ ദേവാലയത്തിൽ തന്നെ ആണ്. 2011 മുതൽ റോമിലെ സാന്തോം സീറോ മലബാർ സഭ കൂട്ടായ്മ അംഗങ്ങൾ ഇടവകയുടെ തിരുകർമ്മങ്ങൾ ചെയ്തിരുന്നത് ഇൗ ദേവാലയത്തിൽ ആണ്. റോമിലെ സീറോ മലബാർ വിശ്വാസികളുടെ അധികാരം ഉള്ള മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവിന്റെയും, വൈദികരുടെയും, വിശ്വാസികളുടെയും പ്രാർത്ഥനയും, പരിശ്രമവും ആണ് ഇന്ന് ഇതിന് കാരണമായത്. 2019 ഒക്ടോബർ മാസത്തിൽ ആദ് ലമിന സന്ദർശനത്തിന്‌ വന്ന സീറോ മലബാർ മെത്രാന്മാർ റോമിൽ സീറോ മലബാർ വിശ്വാസികൾക്കായി ഒരു ദേവാലയം വേണമെന്ന് ഫ്രാൻസിസ് പാപ്പയോട് ആവശ്യപ്പെട്ടിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-19-05:41:24.jpg
Keywords: പുരാതന, റോമ
Content: 13808
Category: 13
Sub Category:
Heading: 'യേശുവില്‍ ഞാന്‍ വിശ്വസിക്കുന്നു': വിരമിക്കല്‍ ചടങ്ങില്‍ സുപ്രീംകോടതി ജസ്റ്റിസ് ഭാനുമതി
Content: ന്യൂഡൽഹി: യേശു ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞ് സുപ്രീംകോടതി ജസ്റ്റിസ് ഭാനുമതിയുടെ വിരമിക്കല്‍ ചടങ്ങിലെ പ്രസംഗം. ഇന്ത്യൻ പരമോന്നത കോടതിയിലെ ആറാമത്തെ വനിതാ ജസ്റ്റിസും തമിഴ്‌നാട്ടിൽനിന്ന് സുപ്രീം കോടതി ജസ്റ്റിസാകുന്ന ആദ്യത്തെ വനിതയുമായ ആർ. ഭാനുമതി ഇന്നു വിരമിക്കാനിരിക്കെ കഴിഞ്ഞ ദിവസം നടത്തിയ യാത്രയയപ്പ് യോഗത്തിലാണ് യേശുവിലുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. താന്‍ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തിൽ വിശ്വസിക്കുന്നുവെന്ന് ജസ്റ്റിസ് ഭാനുമതി പറഞ്ഞു. ജസ്റ്റിസ് ഭാനുമതി യേശുവിലുള്ള വിശ്വാസം പരസ്യമാക്കിയ വാക്കുകള്‍ ഇങ്ങനെ, "ഞാൻ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തിൽ ഞാൻ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ കൃപയാൽ, ഞാന്‍ വിദ്യാഭ്യാസം നേടി ജീവിതത്തിൽ വളർന്നു. 1988 ൽ മുപ്പത്തിമൂന്നാം വയസ്സിൽ ഞാൻ തമിഴ്‌നാട്ടിലെ ഉന്നത ജുഡീഷ്യൽ സേവനങ്ങളിൽ പ്രവേശിക്കുകയും മൂന്നു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിക്കുകയും ചെയ്തു. എന്റെ നീതിന്യായ സേവനത്തിനിടയിൽ, തടസ്സങ്ങളുടെ പർവത നിര തന്നെണ്ടായിരുന്നു. എന്നിട്ടും എന്റെ ജീവിതത്തിൽ യേശുക്രിസ്തു എനിക്കായി നിശ്ചയിച്ചിട്ടുള്ളത് തടയാൻ ഒരു മനുഷ്യ കരത്തിനും കഴിഞ്ഞില്ല". </p> <blockquote class="twitter-tweet"><p lang="en" dir="ltr">Justice Banumathi: Though I am a Hindu, I believe in the gospel of Jesus. By the Grace of Jesus, I got educated and came up in life. I got into the Tamil Nadu higher judicial services at the age of 33 in 1988 and served the institution for over 3 decades.</p>&mdash; Live Law (@LiveLawIndia) <a href="https://twitter.com/LiveLawIndia/status/1284093570635272192?ref_src=twsrc%5Etfw">July 17, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 1988ലാണ് ജസ്റ്റിസ് ഭാനുമതി തമിഴ്നാട്ടിൽ ജില്ലാ ജഡ്ജിയായി നിയമിതയായത്. 2003-ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. 2013-ൽ ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി നിയമിതയായി. 2014 ഓഗസ്റ്റിലാണ് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Justice Banumathi: During my judicial service, there were mountains of obstacles for no reason. Yet no human hand could prevent what Jesus Christ has ordained for me in my life.</p>&mdash; Live Law (@LiveLawIndia) <a href="https://twitter.com/LiveLawIndia/status/1284094039541735434?ref_src=twsrc%5Etfw">July 17, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> മതാചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുമോ എന്നതുൾപ്പടെയുളള സുപ്രധാന വിഷയങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒൻപത് അംഗ ബെഞ്ചിലെ ഏക വനിത അംഗം കൂടിയായിരിന്നു ജസ്റ്റിസ് ആർ ഭാനുമതി. ജസ്റ്റിസ് ഭാനുമതിയുടെ ഒഴിവിലേക്ക് വനിത ജഡ്ജിമാരെയാണോ ചീഫ് ജസ്റ്റിസ് ഉൾപെടുത്തുകയെന്നതു വ്യക്തമല്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-19-07:05:17.jpg
Keywords: ജസ്റ്റിസ്, കുര്യന്‍ ജോസഫ
Content: 13809
Category: 7
Sub Category:
Heading: CCC Malayalam 41 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |നാല്‍പ്പത്തിയൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിയൊന്നാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13810
Category: 7
Sub Category:
Heading: CCC Malayalam 42 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിരണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിരണ്ടാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13811
Category: 1
Sub Category:
Heading: യുദ്ധത്തില്‍ തകര്‍ന്ന സിറിയന്‍ കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് ശേഷം നാളെ തുറക്കും
Content: ആലപ്പോ: സിറിയന്‍ യുദ്ധത്തിനിടയില്‍ ബോംബാക്രമണങ്ങളില്‍ കനത്ത കേടുപാടുകള്‍ സംഭവിച്ച ആലപ്പോയിലെ ചരിത്രപ്രസിദ്ധമായ വിശുദ്ധ ഏലിയാ മാരോണൈറ്റ് കത്തീഡ്രല്‍ പുനര്‍നിര്‍മ്മാണത്തിനിടെ നേരിടേണ്ടിവന്ന പ്രതിസന്ധികളെ മറികടന്നുകൊണ്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നാളെ തുറക്കും. അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സിഎന്‍) ന്റെ സഹായത്തോടെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. എണ്ണത്തില്‍ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ക്രൈസ്തവര്‍ ഇപ്പോഴും രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ദേവാലയത്തിന്റെ പുനരുദ്ധാരണവും പുനര്‍സമര്‍പ്പണവുമെന്ന് മാരോണൈറ്റ് ആര്‍ച്ച് ബിഷപ്പ് ജോസഫ് തോബ്ജി ‘എ.സിഎന്‍’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ ദുഃഖങ്ങളിലും വേദനകളിലും പങ്കുകൊണ്ടുകൊണ്ട് ദൈവപുത്രന്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശം പകരുവാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് എത്രബുദ്ധിമുട്ടുണ്ടായാലും തങ്ങളുടെ അധരങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നത് തുടരുമെന്നും ആര്‍ച്ച് ബിഷപ്പ് തോബ്ജി പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പുനര്‍സമര്‍പ്പണ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച എ.സി.എന്‍ ഇന്റര്‍നാഷണല്‍ എക്സിക്യുട്ടീവ്‌ പ്രസിഡന്റ് തോമസ്‌ ഹെയിനെ-ഗെല്‍ടെം സിറിയന്‍ നിവാസികള്‍ക്ക് വീഡിയോ സന്ദേശം നല്‍കിയിട്ടുണ്ട്. ആലപ്പോയിലെ അല്‍ ജെദേയ്ദ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സാന്റ് ഏലിയാ കത്തീഡ്രലിന് വളരെ നീണ്ട ചരിത്രമാണുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ചെറിയ ദേവാലയം മാറ്റി 1873-ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 2012-16 കാലയളവിലെ സിറിയന്‍ ആഭ്യന്തരയുദ്ധത്തിനിടയില്‍ ചുരുങ്ങിയത് മൂന്നു പ്രാവശ്യത്തോളം മിസൈല്‍ ആക്രമണങ്ങളില്‍ സാന്റ് ഏലിയാ കത്തീഡ്രലിന് കേടുപാടുകള്‍ സംഭവിച്ചിരിന്നു. 2013ല്‍ മേഖലയിലേക്ക് അതിക്രമിച്ച് കയറിയ ഇസ്ലാമിക വിമത പോരാളികള്‍ ക്രിസ്തീയമായ അടയാളങ്ങളെ തുടച്ച് നീക്കുവാന്‍ നടത്തിയ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. അതേസമയം യുദ്ധത്തിനു മുന്‍പ് 15 ലക്ഷത്തോളമുണ്ടായിരുന്ന സിറിയന്‍ ക്രൈസ്തവരുടെ എണ്ണം ഇപ്പോള്‍ വെറും മൂന്നിലൊന്നായി മാത്രം ചുരുങ്ങിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-19-10:50:46.jpg
Keywords: സിറിയ
Content: 13812
Category: 1
Sub Category:
Heading: കോവിഡ് മൃതസംസ്കാരത്തിന് സഹായിക്കാന്‍ നാല്‍പ്പതംഗ യുവജന സംഘവുമായി ഇടുക്കി രൂപത
Content: ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുയെന്നത്‌ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി. കോവിഡ്‌ പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെ‌സി‌വൈ‌എം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലുസ്‌, വൈദികര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ആരോഗ്യവകുപ്പ്‌ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ക്വാഡ്‌ പ്രവര്‍ത്തനസജ്ജമാകും. രൂപതാപരിധിയിലെ ഇടവകകളില്‍ കോവിഡ്‌ മരണമുണ്ടായാല്‍ ഫാ. മാത്യു ഞവരക്കാട്ടുമായി ബന്ധപ്പെട്ടാല്‍ ഈ സ്ക്വാഡിനെ അവിടേക്ക്‌ അയയ്ക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുമെന്നും പ്രോട്ടോ സിഞ്ചെല്ലുസിന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചില തത്പര കക്ഷികളുടെ ഇടപെടല്‍ മൂലം ക്രൈസ്തവോചിതമായ മൃതസംസ്കാരം തടസപ്പെട്ട സംഭവം വലിയ വിവാദമായിരിന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് മാതൃകാപരമായ ഇടപെടലുമായി ഇടുക്കി രൂപത രംഗത്തെത്തിയിരിക്കുന്നത്. #{blue->none->b->വൈദികര്‍ക്ക് നല്‍കിയ കത്തിന്റെ പൂര്‍ണ്ണരൂപം ‍} കോവിഡിനോടൊത്ത്‌ ജീവിക്കാന്‍ നാം പഠിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ്‌ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുയെന്നത്‌ നമ്മുടെ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണ്‌. ഇതിന്റെ വെളിച്ചത്തില്‍ നിങ്ങളുമായി ഒരു പ്രധാനപ്പെട്ട കാര്യം പങ്കുവയ്ക്കാനാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. ഈ അടുത്ത കാലത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞവരുടെ സംസ്കാരത്തെക്കുറിച്ച്‌ ഒത്തിരിയേറെ ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നല്ലോ. ക്രൈസ്തവോചിതമായ ഒരു സംസ്കാര കര്‍മ്മം കത്തോലിക്കര്‍ക്ക് ‌കൊടുക്കാന്‍ സാധിക്കാഞ്ഞതിന്റെ ദുഃഖം അതില്‍ അന്തര്‍ലീനനമായിരുന്നു. കോവിഡ്‌ പ്രോട്ടോകോള്‍ അനുസരിച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇതു നടത്താന്‍ സാധിക്കൂവെന്ന ധാരണയായിരുന്നു നമുക്ക്‌ ഇതുവരെ. എന്നാല്‍ ഇടുക്കി ജില്ലയിലെ കോവിഡ്‌ ബാധിതരുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോള്‍ കോവിഡ്‌ പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള അറിവു ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ രൂപതാ കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ട്‌ സന്നദ്ധസേവാംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ വാട്ട്‌സാപ്പിലൂടെ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. യുവജനങ്ങളും അച്ചന്മാരും അടങ്ങിയ നാല്പതോളം പേര്‍ ഇതിനോടകം പ്രത്യുത്തരിച്ചു മുന്നോട്ടുവന്നുകഴിഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുത്ത അച്ചന്മാരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ആരോഗ്യവകുപ്പ്‌ തന്നെ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ക്വാഡ്‌ പ്രവര്‍ത്തനസജ്ജമാകും. നമ്മുടെ ഏതെങ്കിലും ഇടവകയില്‍ കൊവിഡ്‌ മരണമുണ്ടായാല്‍ ബഹു. മാത്യു ഞവരക്കാട്ടച്ചനുമായി ബന്ധപ്പെടുക. അദ്ദേഹം ഈ സ്ക്വാഡിനെ അവിടേക്ക്‌ അയയ്ക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരികയും ചെയ്യും. ഓര്‍ക്കുക : നമ്മുടെ ആളുകള്‍ക്കാര്‍ക്കും കൊവിഡ്‌ വന്നു മരിച്ചു എന്നതിന്റെ പേരില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുത്‌. #{black->none->b->പ്രോട്ടോ സിഞ്ചെല്ലുസ്‌ ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-19-11:34:56.jpg
Keywords:
Content: 13813
Category: 1
Sub Category:
Heading: കോവിഡ് മൃതസംസ്കാരത്തിന് സഹായിക്കാന്‍ നാല്‍പ്പതംഗ യുവജന സംഘവുമായി ഇടുക്കി രൂപത
Content: ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത. സംഘത്തിൽ ഭൂരിഭാഗം പേരും വൈദികരാണെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത്‌ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി. കോവിഡ്‌ പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെ‌സി‌വൈ‌എം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലുസ്‌, വൈദികര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ആരോഗ്യവകുപ്പ്‌ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ക്വാഡ്‌ പ്രവര്‍ത്തനസജ്ജമാകും. രൂപതാപരിധിയിലെ ഇടവകകളില്‍ കോവിഡ്‌ മരണമുണ്ടായാല്‍ ഫാ. മാത്യു ഞവരക്കാട്ടുമായി ബന്ധപ്പെട്ടാല്‍ ഈ സ്ക്വാഡിനെ അവിടേക്ക്‌ അയയ്ക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരുമെന്നും പ്രോട്ടോ സിഞ്ചെല്ലുസിന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചില തത്പര കക്ഷികളുടെ ഇടപെടല്‍ മൂലം ക്രൈസ്തവോചിതമായ മൃതസംസ്കാരം തടസപ്പെട്ട സംഭവം വലിയ വിവാദമായിരിന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് മാതൃകാപരമായ ഇടപെടലുമായി ഇടുക്കി രൂപത രംഗത്തെത്തിയിരിക്കുന്നത്. #{blue->none->b->വൈദികര്‍ക്ക് നല്‍കിയ കത്തിന്റെ പൂര്‍ണ്ണരൂപം ‍}# കോവിഡിനോടൊത്ത്‌ ജീവിക്കാന്‍ നാം പഠിച്ചുകൊണ്ടിരിക്കുകയാണല്ലോ. കോവിഡ്‌ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുയെന്നത്‌ നമ്മുടെ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണ്‌. ഇതിന്റെ വെളിച്ചത്തില്‍ നിങ്ങളുമായി ഒരു പ്രധാനപ്പെട്ട കാര്യം പങ്കുവയ്ക്കാനാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. ഈ അടുത്ത കാലത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞവരുടെ സംസ്കാരത്തെക്കുറിച്ച്‌ ഒത്തിരിയേറെ ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നല്ലോ. ക്രൈസ്തവോചിതമായ ഒരു സംസ്കാര കര്‍മ്മം കത്തോലിക്കര്‍ക്ക് ‌കൊടുക്കാന്‍ സാധിക്കാഞ്ഞതിന്റെ ദുഃഖം അതില്‍ അന്തര്‍ലീനനമായിരുന്നു. കോവിഡ്‌ പ്രോട്ടോകോള്‍ അനുസരിച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമേ ഇതു നടത്താന്‍ സാധിക്കൂവെന്ന ധാരണയായിരുന്നു നമുക്ക്‌ ഇതുവരെ. എന്നാല്‍ ഇടുക്കി ജില്ലയിലെ കോവിഡ്‌ ബാധിതരുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോള്‍ കോവിഡ്‌ പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള അറിവു ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ രൂപതാ കെ.സി.വൈ.എം. ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ട്‌ സന്നദ്ധസേവാംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ വാട്ട്‌സാപ്പിലൂടെ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. യുവജനങ്ങളും അച്ചന്മാരും അടങ്ങിയ നാല്പതോളം പേര്‍ ഇതിനോടകം പ്രത്യുത്തരിച്ചു മുന്നോട്ടുവന്നുകഴിഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുത്ത അച്ചന്മാരെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ആരോഗ്യവകുപ്പ്‌ തന്നെ അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള പരിശീലനം നല്‍കും. ഒന്നുരണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഈ സ്ക്വാഡ്‌ പ്രവര്‍ത്തനസജ്ജമാകും. നമ്മുടെ ഏതെങ്കിലും ഇടവകയില്‍ കോവിഡ് മരണമുണ്ടായാല്‍ ബഹു. മാത്യു ഞവരക്കാട്ടച്ചനുമായി ബന്ധപ്പെടുക. അദ്ദേഹം ഈ സ്ക്വാഡിനെ അവിടേക്ക്‌ അയയ്ക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്തുതരികയും ചെയ്യും. ഓര്‍ക്കുക : നമ്മുടെ ആളുകള്‍ക്കാര്‍ക്കും കൊവിഡ്‌ വന്നു മരിച്ചു എന്നതിന്റെ പേരില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുത്‌. #{black->none->b->പ്രോട്ടോ സിഞ്ചെല്ലുസ്‌ ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-19-11:34:58.jpg
Keywords: മൃത
Content: 13814
Category: 18
Sub Category:
Heading: കോവിഡ് 19 മൃതസംസ്കാരത്തിനു സഹായിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് എറണാകുളം അങ്കമാലി അതിരൂപതയും
Content: കൊച്ചി: കോവിഡ് 19 മൃതസംസ്കാരത്തിനു സഹായിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സഹൃദയും. 'സഹൃദയ സമാരിറ്റന്‍സ്' എന്ന പേര് നല്കിയിരിക്കുന്ന സംഘത്തില്‍ വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ഉള്‍പ്പെടുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതസംസ്കാരത്തിനും സഹായിക്കാനാകും സംഘം രംഗത്തുണ്ടാകുക. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച സന്ന്യാസിനിയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഇനി അതിരൂപതയിലൊരിടത്തും ഉണ്ടാകാനിടയാകത്ത വിധം കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാണ് സഹൃദയുടെ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിലിന്‍റെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലനവും സജ്ജീകരിച്ചിട്ടുണ്ട്. ജൂലൈ 19-ാം തീയതി ഞായറാഴ്ച ആലുവ തായ്ക്കാട്ടുകര സെന്‍റ് പീറ്റര്‍ & പോള്‍ പള്ളിയില്‍ മരണശേഷം കോവിഡ് രോഗബാധ സ്ഥിരികരിച്ച ജെയ്സണ്‍ വാറുണ്ണിയുടെ മൃതസംസ്കാരം വികാരി ഫാ. ജിമ്മിച്ചന്‍ കക്കാട്ടുച്ചിറയുടെയും ആലുവ സെന്‍റ് ഡൊമിനിക് പള്ളി വികാരി ഫാ. വര്‍ഗീസ് പൊട്ടയ്ക്കലന്‍റെയും മറ്റു ചില വൈദികരുടെയും സാന്നിധ്യത്തില്‍ പരേതന്‍റെ ബന്ധുവായ ഫാ. പീറ്റര്‍ തിരുതനത്തിലിന്‍റെ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെയാണ് നടത്തിയത്. കബറടക്കത്തിന് സഹായിക്കാന്‍ സഹൃദയ സമരിറ്റന്‍സിന്‍റെ വാളണ്ടിയേഴ്സുമുണ്ടായിരുന്നു. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളും മുന്‍കരുതലുകളും എടുത്താല്‍ ആരോഗ്യമുള്ള ആര്‍ക്കുവേണമെങ്കിലും ഇത്തരം സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. നാട്ടില്‍ കോവിഡ്-19 ന്‍റെ സമൂഹവ്യാപനം ദ്രുതഗതിയില്‍ മുമ്പോട്ടു പോകുന്നതിനാല്‍ കൂടുതല്‍ പേരെ ഈ രംഗത്ത് പരിശീലിപ്പിക്കാനാണ് സഹൃദയ പദ്ധതിയിടുന്നതെന്നും രണ്ടു ദിവസത്തിനുള്ളില്‍ സഹൃദയ സമാരിറ്റന്‍സ് ഗ്രൂപ്പില്‍ 150-ലേറെ വാളണ്ടിയേഴ്സ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും ഫാ. ജോസഫ് കൊളുത്തുവള്ളില്‍ പറഞ്ഞു. ഇടുക്കി രൂപതയില്‍ ഇന്നലെ സമാനമായ സംഘത്തിന് രൂപം നല്‍കിയിരിന്നു.
Image: /content_image/India/India-2020-07-20-04:16:33.jpg
Keywords: മൃത
Content: 13815
Category: 18
Sub Category:
Heading: ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണം: ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്
Content: ഭരണങ്ങാനം: ആള്‍ക്കൂട്ടത്തിന്റെയും ധൂര്‍ത്തിന്റെയും പിടിയില്‍നിന്നും വിമുക്തരായി ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണമെന്നു പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭാരതത്തിന്റെ ലിസ്യുവായ ഭരണങ്ങാനത്ത് തിരുനാളിന് തുടക്കം കുറിച്ചുകൊണ്ടു സന്ദേശം നല്‍കുകയായിരിന്നു മാര്‍ ഐറേനിയോസ്. സ്വര്‍ഗം ആഗ്രഹിക്കുന്നത് ഈ വര്‍ഷം ഇതുപോലൊരു തിരുനാള്‍ ആഘോഷിക്കുവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാളിത്യത്തിന്റെ ജീവിത ശൈലി സ്വീകരിച്ചു സാധാരണ അനുഭവങ്ങളെ വീരോചിതപുണ്യമാക്കിയ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ലോകത്തിന് ആത്മീയതയുടെ നൂതന വഴി തുറക്കും. ആള്‍ക്കൂട്ടത്തിന്റെയും ധൂര്‍ത്തിന്റെയും പിടിയില്‍ നിന്നും വിമുക്തരായി ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണം. കബറിടത്തിലെത്തി വെറുതേ മടങ്ങിപ്പോകാതെ നാമായിരിക്കുന്ന ഇടങ്ങളിലും ഭവനങ്ങലളിലുമിരുന്ന് അല്‍ഫോന്‍സാമ്മയുടെ ജീവിതം പഠിച്ച് സ്വന്തം ജീവിതത്തിലേക്ക് തീര്‍ഥാടനം നടത്താനും തിരുത്തലുകള്‍ വരുത്താനും തിരുനാള്‍ ഇടയാക്കണമെന്നും ബിഷപ് മാര്‍ ഐറേനിയോസ് സന്ദേശത്തില്‍ പറഞ്ഞു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസഫ് വള്ളോംപുരയിടം, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, തീര്‍ത്ഥാടന കേന്ദ്രത്തിലെ വൈദികര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൊടിയേറ്റിനു ശേഷം 11 ന് പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ ആഘോഷമായ വി. കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്നു പുലര്‍ച്ചെ 5.30നും 7.30നും 11നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമാനുസൃതമായ സുരക്ഷാ നടപടികള്‍ പാലിച്ച് വിശ്വാസികള്‍ക്ക് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കുന്നതിനും തിരുശേഷിപ്പ് വണങ്ങുന്നതിനുമായി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
Image: /content_image/India/India-2020-07-20-04:50:20.jpg
Keywords:
Content: 13816
Category: 18
Sub Category:
Heading: ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണം: ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്
Content: ഭരണങ്ങാനം: ആള്‍ക്കൂട്ടത്തിന്റെയും ധൂര്‍ത്തിന്റെയും പിടിയില്‍നിന്നും വിമുക്തരായി ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണമെന്നു പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭാരതത്തിന്റെ ലിസ്യുവായ ഭരണങ്ങാനത്ത് തിരുനാളിന് തുടക്കം കുറിച്ചുകൊണ്ടു സന്ദേശം നല്‍കുകയായിരിന്നു മാര്‍ ഐറേനിയോസ്. സ്വര്‍ഗം ആഗ്രഹിക്കുന്നത് ഈ വര്‍ഷം ഇതുപോലൊരു തിരുനാള്‍ ആഘോഷിക്കുവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാളിത്യത്തിന്റെ ജീവിത ശൈലി സ്വീകരിച്ചു സാധാരണ അനുഭവങ്ങളെ വീരോചിതപുണ്യമാക്കിയ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ലോകത്തിന് ആത്മീയതയുടെ നൂതന വഴി തുറക്കും. ആള്‍ക്കൂട്ടത്തിന്റെയും ധൂര്‍ത്തിന്റെയും പിടിയില്‍ നിന്നും വിമുക്തരായി ലാളിത്യത്തിന്റെ ശൈലിയിലേക്ക് ലോകം വഴിമാറണം. കബറിടത്തിലെത്തി വെറുതേ മടങ്ങിപ്പോകാതെ നാമായിരിക്കുന്ന ഇടങ്ങളിലും ഭവനങ്ങലളിലുമിരുന്ന് അല്‍ഫോന്‍സാമ്മയുടെ ജീവിതം പഠിച്ച് സ്വന്തം ജീവിതത്തിലേക്ക് തീര്‍ഥാടനം നടത്താനും തിരുത്തലുകള്‍ വരുത്താനും തിരുനാള്‍ ഇടയാക്കണമെന്നും ബിഷപ് മാര്‍ ഐറേനിയോസ് സന്ദേശത്തില്‍ പറഞ്ഞു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസഫ് വള്ളോംപുരയിടം, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, തീര്‍ത്ഥാടന കേന്ദ്രത്തിലെ വൈദികര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൊടിയേറ്റിനു ശേഷം 11 ന് പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ ആഘോഷമായ വി. കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. ഇന്നു പുലര്‍ച്ചെ 5.30നും 7.30നും 11നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമാനുസൃതമായ സുരക്ഷാ നടപടികള്‍ പാലിച്ച് വിശ്വാസികള്‍ക്ക് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കുന്നതിനും തിരുശേഷിപ്പ് വണങ്ങുന്നതിനുമായി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
Image: /content_image/India/India-2020-07-20-04:52:29.jpg
Keywords: അല്‍ഫോ