Contents

Displaying 13441-13450 of 25142 results.
Content: 13787
Category: 1
Sub Category:
Heading: കോവിഡ് പ്രതിരോധത്തിന് കേരള കത്തോലിക്ക സഭ ചെലവഴിച്ചത് അന്‍പതു കോടിയിലധികം രൂപ
Content: കൊച്ചി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും ലോക്ക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ചെലവഴിച്ചത് 50,16,73,954 രൂപ. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസ സമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി ജൂണ്‍ 30 വരെ ചെലവഴിച്ച തുകയാണിത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കേരളസഭയുടെ സേവന, കാരുണ്യ പദ്ധതികള്‍ 39.72 ലക്ഷം പേരിലേക്ക് എത്തിയെന്നു കെസിബിസിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) സമാഹരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ, പ്രാദേശിക ഭരണസംവിധാനങ്ങളുടെയും സഹകരണത്തോടെയാണു സഭയുടെ കോവിഡ് പ്രതിരോധ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 58312 അതിഥി തൊഴിലാളികള്‍ക്കു സഭ ഇക്കാലത്തു സേവനങ്ങളെത്തിച്ചു. സഭാംഗങ്ങളായ യുവാക്കള്‍ ഉള്‍പ്പെടെ 37,283 സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 4,23,559 സാനിറ്റൈസര്‍ ബോട്ടിലുകളും 2,48,478 ഹൈജീന്‍ കിറ്റുകളും വിവിധ മേഖലകളില്‍ വിതരണം ചെയ്തു. ലക്ഷക്കണക്കിനു മാസ്കുകളാണ് ഇക്കാലളയളവില്‍ സഭാസംവിധാനങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു സൗജന്യമായെത്തിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു പിപിഇ കിറ്റുകളും വിതരണം ചെയ്തു. ചികിത്സാ ആവശ്യങ്ങള്‍ക്കായി 7.35 ലക്ഷവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു സാമ്പത്തിക സഹായമായി 4,06,37,481 രൂപയും നല്‍കി. 207 കമ്യൂണിറ്റി കിച്ചണുകളിലൂടെ 4.90 ലക്ഷം പേര്‍ക്കു ഭക്ഷണം എത്തിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യ കിറ്റുകളാണു രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴി വിതരണം ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 701 കുടുംബങ്ങളില്‍ ടെലിവിഷനുകള്‍ എത്തിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സഭാസംവിധാനങ്ങളിലൂടെ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സജീവമായി തുടരുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെസിബിസിയും വിവിധ രൂപതകളും നല്‍കിയ സംഭാവനകള്‍, പ്രാദേശിക തലങ്ങളില്‍ ഇടവകകളും സഭാസ്ഥാപനങ്ങളും ചെലവഴിച്ച തുക എന്നിവയ്ക്കു പുറമെയുള്ള കണക്കുകളാണു കെഎസ്എസ്എഫ് സമാഹരിച്ചതെന്നു എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അറിയിച്ചു. 1.3 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെസിബിസി ആദ്യഘട്ടത്തില്‍ നല്‍കിയെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. കോവിഡ് ചികിത്സയ്ക്ക് ആശുപത്രികളും അനുബന്ധ സംവിധാനങ്ങളും വിട്ടു നല്‍കാന്‍ കെസിബിസി ഹെല്‍ത്ത് കമ്മീഷനും ചായ് കേരളയും സര്‍ക്കാരിനോടു നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു സഭാസ്ഥാപനങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-17-03:29:05.jpg
Keywords: കത്തോലിക്ക, കേരള
Content: 13788
Category: 9
Sub Category:
Heading: 'എബ്ളൈസ് ഇൻ ദ സ്പിരിറ്റ്': അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന യൂത്ത് കോൺഫറൻസ് നാളെ മുതൽ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ജൂലൈ 18, 19 (ശനി, ഞായർ ) തീയതികളിൽ രണ്ടുദിവസത്തെ ധ്യാനം "എബ്ളൈസ് ഇൻ ദ സ്പിരിറ്റ്" ഓൺലൈനിൽ നടക്കുന്നു. ഡയറക്ടർ ഫാ. ഷൈജു നടുവത്താനി, ഐനിഷ് ഫിലിപ്പ്, ജോസ് കുര്യാക്കോസ് എന്നീ പ്രശസ്ത വചന ശുശ്രൂഷകർ നയിക്കുന്ന ധ്യാനത്തിൽ ആത്മീയാനുഭവം പങ്കുവച്ച്‌ അമേരിക്കയിൽനിന്നുമുള്ള റോൺ, ഷെറി എറിക്സൺ ദമ്പതികളും പങ്കെടുക്കും. വചനപ്രഘോഷണം, പ്രയ്‌സ് ആൻഡ് വർഷിപ്, ദിവ്യകാരുണ്യ ആരാധന, അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം. പങ്കെടുക്കുന്നവർ www.afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: ബ്ലെയർ ബിനു- +44 7712 246110
Image: /content_image/Events/Events-2020-07-17-04:34:36.jpg
Keywords: സെഹിയോ
Content: 13789
Category: 10
Sub Category:
Heading: നഗരത്തെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച് അമേരിക്കന്‍ മേയർ
Content: ന്യൂ മെക്സിക്കോ: അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ മേയര്‍, നഗരത്തെ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമർപ്പിച്ചു. ഗ്രാൻഡ്സിൽ സ്ഥിതി ചെയ്യുന്ന സെന്റ് തെരേസ ഇടവകയുടെ ചുമതല വഹിക്കുന്ന ഫാ. ആൽബർട്ടോ ആവല്ലയാണ് ഗ്രാൻഡ്സിന്റെ മേയറായ മാർട്ടിൻ ഹിക്ക്സിന്റെ അഭ്യർത്ഥന പ്രകാരം മരിയൻ സമർപ്പണത്തിന് നേതൃത്വം നൽകിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചസമയത്താണ് ചടങ്ങുകൾ നടന്നത്. പട്ടണത്തിൽ താമസിക്കുന്ന എല്ലാവർക്കും ദൈവീക സംരക്ഷണം ലഭിക്കേണ്ടതിനിനും, എല്ലാവരും ഒരുമിക്കേണ്ടതിനും വേണ്ടിയാണ് അമലോത്ഭവ മാതാവിന്റെ ഹൃദയത്തിന് തങ്ങളെത്തന്നെ സമർപ്പിച്ചതെന്ന് മാർട്ടിൻ ഹിക്ക്സ് സമര്‍പ്പണത്തിന് എത്തിയ ജനങ്ങളോട് പറഞ്ഞു. എന്ത് തന്നെ സംഭവിച്ചാലും മാതാവിന്റെ സംരക്ഷണം ഉണ്ടായിരിക്കുമെന്ന ഉറപ്പ് അദ്ദേഹം പങ്കുവെച്ചു. രാജ്യത്തെ എല്ലാ കത്തോലിക്കാ വിശ്വാസികളായ മേയർമാരും ഹിക്ക്സ് ചെയ്തപോലെ ചെയ്യണമെന്ന് സാന്താ ഫെ എന്ന നഗരത്തിൽനിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്ത് സമര്‍പ്പണത്തിന് എത്തിയ ഒരു വനിത പറഞ്ഞു. 'മനോഹരം' എന്നാണ് മരിയൻ സമർപ്പണത്തിൽ പങ്കെടുത്ത മറ്റൊരു സ്ത്രീ അതിനെ വിശേഷിപ്പിച്ചത്. ചെറിയ കുട്ടികളും മരിയൻ സമർപ്പണത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ജപമാല പ്രാർത്ഥനയോടെയാണ് ചടങ്ങ് അവസാനിച്ചത്. ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിനു മുന്നിലും, ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിന് മുന്നിലും ജപമാല പ്രാർത്ഥിക്കുവാൻ ജനങ്ങൾ മുട്ടുകുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ കാലത്ത് നിരവധി മരിയൻ സമർപ്പണങ്ങൾ നടന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ന്യൂമെക്സിക്കോയില്‍ നടന്ന സമര്‍പ്പണം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-17-05:44:32.jpg
Keywords: മേയര്‍, അമേരിക്ക
Content: 13790
Category: 18
Sub Category:
Heading: കൊച്ചിയില്‍ മരിച്ച കന്യാസ്ത്രീയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
Content: കൊച്ചി: പനിയെ തുടർന്ന് ബുധനാഴ്ച മരിച്ച കന്യാസ്ത്രീയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച. വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ് മരണ ശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒൻപതോടെ മരണം സംഭവിക്കുകയായിരിന്നു. കുഴുപ്പിള്ളി എസ്ഡി മഠത്തിലെ കന്യാത്രീകൾ ഉൾപ്പെടെ 17 പേരും, ചികിത്സിച്ച ഡോക്ടറും നഴ്സുമാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-17-07:31:23.jpg
Keywords: കോവിഡ്, കന്യാസ്
Content: 13791
Category: 1
Sub Category:
Heading: ക്രൈസ്തവരാണ് ഹാഗിയ സോഫിയയുടെ ഉടമസ്ഥര്‍, തീരുമാനം ഇസ്ലാമിന് വിരുദ്ധം: ഏര്‍ദോഗനെതിരെ ഇമാം തൌഹിദി
Content: മെല്‍ബണ്‍: ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റിയ നടപടി ഇസ്ളാമിക നിയമങ്ങള്‍ക്ക് എതിരാണെന്നും തുര്‍ക്കി സഭയാണ് ഹാഗിയ സോഫിയയുടെ നിയമപരമായ ഉടമസ്ഥരെന്നും ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രമുഖ മുസ്ലീം ഗ്രന്ഥകാരനും സൌത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ ഇമാം മൊഹമ്മദ് തൌഹിദി. ഓണ്‍ലൈന്‍ പ്രസിദ്ധീകരണ പ്ലാറ്റ്ഫോമായ മീഡിയം.കോമില്‍ എഴുതിയ ലേഖനത്തിലാണ് തയിബ് ഏര്‍ദോഗനും ഭരണകൂടത്തിനുമെതിരെ വിമര്‍ശനവുമായി ഇമാം രംഗത്തെത്തിയിരിക്കുന്നത്. ഹാഗിയ സോഫിയ തുര്‍ക്കി സഭയുടെ ഭാഗമാണ്, ക്രൈസ്തവരുടേതാണ്, ഒപ്പം നൂറ്റാണ്ടുകളായി സൂക്ഷിച്ചവരുടേതാണ്. അതിനാല്‍ അവരുടെ അനുവാദമില്ലാതെ അവിടെ പ്രാര്‍ത്ഥിക്കുന്നത് ഇസ്ലാമിക നിയമമനുസരിച്ച് തെറ്റാണെന്നു ഇമാം തൌഹിദി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമില്‍ ഒരു പള്ളി സ്ഥാപിക്കുന്നതിന് കര്‍ശനവും സങ്കീര്‍ണ്ണവുമായ നിയമങ്ങള്‍ ഉണ്ട്. ഒരു രാഷ്ട്രത്തിന്റെ പ്രസിഡന്റോ ഉന്നത കോടതിയോ വിചാരിച്ചാല്‍ ഒരു കെട്ടിടത്തെ മുസ്ലീം പള്ളിയാക്കുവാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അത് ഇസ്ലാമിക നീതിയുടേയും, ശരിയത്ത് നിയമത്തിന്റേയും ലംഘനമായിരിക്കും. ‘ഒരുവന്‍ മറ്റൊരുത്തന്റെ ഭൂമി അന്യായമായി പിടിച്ചടക്കിയാല്‍ ഉയിര്‍പ്പുനാളില്‍ ആ ഭൂമി അവന്റെ കഴുത്തില്‍ ചുറ്റപ്പെടും’ എന്നാണ് മുഹമ്മദ്‌ നബി പറഞ്ഞിരിക്കുന്നത്. സാഹില്‍, സുഹൈല്‍ എന്നിവരില്‍ നിന്നും വാങ്ങിയ ഭൂമിയിലാണ് പ്രവാചകന്‍ ഇസ്ലാമിന്റെ രണ്ടാമത്തെ പള്ളിയായ മദീനയിലെ പള്ളി നിര്‍മ്മിച്ചത്. അന്യായമായി പിടിച്ചെടുത്ത ഭൂമിയില്‍ നിര്‍മ്മിച്ച പള്ളിയിലോ, അന്യായമായി എടുത്ത മരംകൊണ്ടോ പണിത പള്ളിയില്‍ വെള്ളിയാഴ്ച നിസ്കാരം നടത്തുവാന്‍ പോലും അനുവാദമില്ല (ലോഫുള്‍ ആന്‍ഡ്‌ അണ്‍ലോഫുള്‍, പേജ് 196) എന്നാണ് പ്രശസ്ത ഇസ്ലാമിക നീതിശാസ്ത്രജ്ഞനായ ഇമാം അബു ഹമെദ് അല്‍ ഗസാലി പറയുന്നത്. സംഭാവനകള്‍ വഴിയോ, നിയമപരമായ വാങ്ങലിലൂടെയോ ആയിരിക്കണം പള്ളി നിര്‍മ്മിക്കേണ്ടത്. നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കേണ്ടതല്ല മുസ്ലീം പള്ളി. ഹാഗിയ സോഫിയയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്. പൊതുസ്ഥലമല്ലാത്ത ഒരിടത്ത് പ്രാര്‍ത്ഥിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് അനുവാദം ആവശ്യമാണ്‌. പ്രാര്‍ത്ഥനക്ക് മുന്‍പായി ശരീരം ശുദ്ധിയാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം സ്വന്തം ഉറവിടത്തില്‍ നിന്നായിരിക്കണമെന്നോ, പൊതു ഉറവിടത്തില്‍ നിന്നായിരിക്കണമെന്നോ, അതിന്റെ നിയമപരമായ ഉടമസ്ഥന്റെ അനുവാദത്തോടെ ആയിരിക്കണമെന്നോ മുസ്ലീം നിയമത്തില്‍ പറയുന്നു. അല്ലാത്തപക്ഷം ആ പ്രാര്‍ത്ഥനകൊണ്ട് ഫലമുണ്ടാവില്ല. മറ്റൊരുവന്റെ സ്വത്തോ അവകാശമോ അന്യായമായി പിടിച്ചടക്കുന്നത് ഖുറാനും, പരമ്പരാഗത ഇസ്ലാമിക നിയമങ്ങള്‍ക്കും എതിരാണെന്നാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഗ്രാന്‍ഡ്‌ ആയത്തൊള്ള സിസ്റ്റാനിയും പറയുന്നതെന്നും ഇമാം തൌഹിദി ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ശക്തിയാര്‍ജിച്ച ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിരവധി തവണ സ്വരമുയര്‍ത്തിയ മൊഹമ്മദ് തൌഹിദി പീഡനമേല്‍ക്കുന്ന ക്രൈസ്തവ സമൂഹത്തിന് പലവട്ടം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതാവാണ്. ക്രൈസ്തവ വിശ്വാസികളും ക്രൈസ്തവ നേതാക്കളും വരും നാളുകളില്‍ ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍, തീവ്രവാദികളെ വെറുക്കുന്ന മുസ്ലീങ്ങളായ തങ്ങള്‍ക്ക് സഹായിക്കുവാന്‍ കഴിഞ്ഞെന്നു വരില്ലായെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരിന്നു. ഇസ്ലാമിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ തുറന്ന അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ സ്വന്തം മതത്തില്‍ നിന്ന്‍ വലിയ തോതില്‍ വധഭീഷണി നേരിടുന്ന വ്യക്തി കൂടിയാണ് തൌഹിദി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-17-08:55:30.jpg
Keywords: ഇമാം
Content: 13792
Category: 1
Sub Category:
Heading: കൊറോണയ്ക്കെതിരെ ദൈവത്തില്‍ ആശ്രയിച്ച് മലാവി ഭരണകൂടം: ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആരംഭം
Content: ലിലോംഗ്വേ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ദൈവീക ഇടപെടല്‍ യാചിച്ചുകൊണ്ടുള്ള ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്ക് ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ തുടക്കം. ഈ ദിവസങ്ങളില്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും തന്നോടൊപ്പം പങ്കുചേരണമെന്ന അഭ്യര്‍ത്ഥനയുമായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേര നേരത്തെ രംഗത്ത് വന്നിരിന്നു. ഇന്നലെ ജൂലൈ 16ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന നാളെ സമാപിക്കും. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ജൂലൈ 19 ‘ദേശീയ കൃതജ്ഞതാദിന’മായും ആചരിക്കുന്നുണ്ട്. കൊറോണ ബാധിച്ചവരുടെ സൗഖ്യത്തിനും, കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടേയും, രോഗം ബാധിക്കാത്തവരുടെ സംരക്ഷണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന ശക്തമാക്കണമെന്ന് പ്രസ്താവനയിലൂടെ ചക്വേര അഭ്യര്‍ത്ഥിച്ചു. ഏതാണ്ട് 24 വര്‍ഷത്തോളം അസംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന ചക്വേര ഇക്കഴിഞ്ഞ ജൂണ്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി പീറ്റര്‍ മുതാരിക്കയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മലാവിയുടെ പുതിയ പ്രസിഡന്റായത്. അഴിമതികൊണ്ട് നട്ടംതിരിഞ്ഞ ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രങ്ങളിലൊന്നായ മലാവിക്ക് ചക്വേരയുടെ തെരഞ്ഞെടുപ്പ് വിജയം പുതിയ പ്രതീക്ഷയാണ് പകരുന്നത്. ദാസരായിരുന്നുകൊണ്ടുള്ള രാഷ്ട്രസേവനമെന്ന നയമാണ് പ്രസിഡന്റ് ചക്വേരയും, വൈസ് പ്രസിഡന്റ് ചിലിമായും കൈകൊണ്ടിരിക്കുന്നതെന്നു മുസുസു രൂപതയുടെ മെത്രാനായ മോണ്‍. ജോണ്‍ അല്‍ഫോന്‍സസ് റയാന്‍ പറയുന്നു. കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ പുതിയ സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ നടപടികളെ അഭിനന്ദിക്കുന്നതായും ബിഷപ്പ് റയാന്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ മലാവിയില്‍ 2614 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആയിരത്തിയഞ്ചു പേര്‍ രോഗവിമുക്തരായപ്പോള്‍ 43 പേര്‍ മരണപ്പെട്ടു. ദൈവത്തില്‍ ആശ്രയിച്ച് വരും നാളുകളെ സംരക്ഷണത്തിന്റെ ദിവസങ്ങളാക്കി മാറ്റുവാനാണ് മലാവിയന്‍ ഭരണകൂടത്തിന്റെ തീരുമാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-17-11:12:53.jpg
Keywords: മലാവി
Content: 13793
Category: 10
Sub Category:
Heading: കൊറോണയ്ക്കെതിരെ ദൈവത്തില്‍ ആശ്രയിച്ച് മലാവി ഭരണകൂടം: ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആരംഭം
Content: ലിലോംഗ്വേ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ദൈവീക ഇടപെടല്‍ യാചിച്ചുകൊണ്ടുള്ള ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്ക് ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ തുടക്കം. ഈ ദിവസങ്ങളില്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും തന്നോടൊപ്പം പങ്കുചേരണമെന്ന അഭ്യര്‍ത്ഥനയുമായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേര നേരത്തെ രംഗത്ത് വന്നിരിന്നു. ഇന്നലെ ജൂലൈ 16ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന നാളെ സമാപിക്കും. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ജൂലൈ 19 ‘ദേശീയ കൃതജ്ഞതാദിന’മായും ആചരിക്കുന്നുണ്ട്. കൊറോണ ബാധിച്ചവരുടെ സൗഖ്യത്തിനും, കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടേയും, രോഗം ബാധിക്കാത്തവരുടെ സംരക്ഷണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന ശക്തമാക്കണമെന്ന് പ്രസ്താവനയിലൂടെ ചക്വേര അഭ്യര്‍ത്ഥിച്ചു. ഏതാണ്ട് 24 വര്‍ഷത്തോളം അസംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന ചക്വേര ഇക്കഴിഞ്ഞ ജൂണ്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി പീറ്റര്‍ മുതാരിക്കയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മലാവിയുടെ പുതിയ പ്രസിഡന്റായത്. അഴിമതികൊണ്ട് നട്ടംതിരിഞ്ഞ ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രങ്ങളിലൊന്നായ മലാവിക്ക് ചക്വേരയുടെ തെരഞ്ഞെടുപ്പ് വിജയം പുതിയ പ്രതീക്ഷയാണ് പകരുന്നത്. ദാസരായിരുന്നുകൊണ്ടുള്ള രാഷ്ട്രസേവനമെന്ന നയമാണ് പ്രസിഡന്റ് ചക്വേരയും, വൈസ് പ്രസിഡന്റ് ചിലിമായും കൈകൊണ്ടിരിക്കുന്നതെന്നു മുസുസു രൂപതയുടെ മെത്രാനായ മോണ്‍. ജോണ്‍ അല്‍ഫോന്‍സസ് റയാന്‍ പറയുന്നു. കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ പുതിയ സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ നടപടികളെ അഭിനന്ദിക്കുന്നതായും ബിഷപ്പ് റയാന്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ മലാവിയില്‍ 2614 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആയിരത്തിയഞ്ചു പേര്‍ രോഗവിമുക്തരായപ്പോള്‍ 43 പേര്‍ മരണപ്പെട്ടു. ദൈവത്തില്‍ ആശ്രയിച്ച് വരും നാളുകളെ സംരക്ഷണത്തിന്റെ ദിവസങ്ങളാക്കി മാറ്റുവാനാണ് മലാവിയന്‍ ഭരണകൂടത്തിന്റെ തീരുമാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-17-11:18:34.jpg
Keywords: മലാവി
Content: 13794
Category: 1
Sub Category:
Heading: വിശുദ്ധ ജൂനിപെറോയുടെ രൂപങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കിടെ വിശുദ്ധന്‍ സ്ഥാപിച്ച ദേവാലയത്തിന് പാപ്പയുടെ ബഹുമതി
Content: കാലിഫോർണിയ: ‘ബ്ലാക്ക്സ് ലൈവ്‌സ് മാറ്റർ’ പ്രക്ഷോഭങ്ങളുടെ മറവിൽ വിശുദ്ധ ജൂനിപെറോ സേറയുടെ തിരുരൂപങ്ങൾക്കുനേരെ വ്യാപക ആക്രമണങ്ങൾ ഉണ്ടാകുന്നതിനിടെ വിശുദ്ധന്‍ സ്ഥാപിച്ച കാലിഫോർണിയയിലെ മിഷൻ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ മൈനർ ബസിലിക്കയായി ഉയര്‍ത്തി. വിശുദ്ധന്‍ 18-ാം നൂറ്റാണ്ടിൽ സ്ഥാപിച്ച സാൻ ബൊനവന്തൂര മിഷൻ ദേവാലയമാണ് മൈനർ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ജൂലൈ 15നു വിശുദ്ധ ബൊനവന്തൂരയുടെ തിരുനാൾ ദിനത്തിലാണ് ഇതു സംബന്ധിച്ചു പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ച ഡിക്രി ലോസ് ആഞ്ചലസ് അതിരൂപത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവകരുണ പ്രഖ്യാപിക്കപ്പെട്ട സ്ഥലമാണ് ഓരോ ബസിലിക്കയുമെന്നും ദേവാലയത്തെ ബസിലിക്കയായി പാപ്പ ഉയർത്തുക എന്നാൽ ആ ഇടം കൂടുതൽ പവിത്രമാണെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ഹൊസെ ഗോമസ് പറഞ്ഞു. പ്രഖ്യാപന ചടങ്ങില്‍ ലോസ് ആഞ്ചലസ് സഹായമെത്രാൻ റോബർട്ട് ബാരൺ, മിഷൻ ഇടവക വികാരി ഫാ. തോമസ് എലിവ്യൂട്ട് എന്നിവർ സഹകാർമികരായി. 1782ലെ ഈസ്റ്റർ ഞായറാഴ്ചയാണ് വിശുദ്ധ ജൂനിപെറോ സേറ, സാൻ ബൊനവന്തൂര മിഷൻ ദേവാലയം സ്ഥാപിച്ചത്. വിശുദ്ധന്‍ കാലിഫോർണിയയിൽ സ്ഥാപിച്ച ഒന്‍പതാമത്തെയും അവസാനത്തെയും ദേവാലയവുമാണിത്. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ബ്ലാക്ക് ലിവ്സ് മാറ്റര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ തവണ രൂപം തകര്‍ക്കപ്പെട്ടത് വിശുദ്ധ ജൂനിപ്പെറോയുടെ രൂപമാണ്. ജൂണ്‍ 19നു സാന്‍ ഫ്രാന്‍സിസ്കോയിലും ജൂലൈ നാലിനു കാലിഫോര്‍ണിയയിലെ സാക്രമെന്റോസിലെ കാപ്പിറ്റോള്‍ പാര്‍ക്കിലും വിശുദ്ധന്റെ രൂപങ്ങള്‍ അക്രമികള്‍ തകര്‍ത്തിരിന്നു. ഇതിന് സമാനമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിശുദ്ധന്റെ രൂപം തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. 18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ്ക്കന്‍ സഭയിലെ വൈദികനായിരിന്നു വിശുദ്ധ ജൂനിപെറോ. ശക്തമായ സുവിശേഷം പ്രഘോഷണം വഴി അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. പ്രദേശങ്ങളിലുള്ള സന്യാസസമൂഹങ്ങളുടെ ചുമതല ഏറ്റെടുത്ത അദ്ദേഹം അനേകം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നൽകി. 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ജൂനിപെറോയെ വാഴ്ത്തപ്പെട്ട പദവിയിലേക്കും 2015 ല്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-17-13:08:36.jpg
Keywords: ജൂനിപെ
Content: 13795
Category: 10
Sub Category:
Heading: സഹസന്യാസിനി ഛര്‍ദിച്ച ദിവ്യകാരുണ്യം സ്വീകരിച്ചു: സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസില്‍ നിന്ന് അത്ഭുതസൗഖ്യം പ്രാപിച്ച് സിസ്റ്റര്‍ മാരിസ്
Content: മലമ്പുഴ: സഹസന്യാസിനി ഛര്‍ദിച്ച ദിവ്യകാരുണ്യം ആദരവോടെ സ്വീകരിച്ച ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീക്ക് ഉണ്ടായ അത്ഭുത രോഗസൌഖ്യം ചര്‍ച്ചയാകുന്നു. മൂന്നു വര്‍ഷമായി സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസ് രോഗം മൂലം ഏറെ കഷ്ട്ടപ്പെട്ടിരിന്ന മലമ്പുഴ ഹോളി ഫാമിലി സമൂഹത്തിലെ സിസ്റ്റര്‍ മാരിസ് ആന്റോയ്ക്കാണ് അതിശയകരമായ ദിവ്യകാരുണ്യ ഭക്തിയിലൂടെ അത്ഭുതസൌഖ്യം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി മാസം നടന്ന സംഭവം 'ഷെക്കെയ്ന' ടെലിവിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിഷയം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സിസ്റ്റര്‍ മാരിസ് ആന്റോ സെര്‍വിക്കല്‍ സ്‌പോണ്ടുലോസിസ് അസുഖം ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ കൊണ്ട് കഷ്ട്ടപ്പെടുകയായിരിന്നു. കടുത്ത വേദനയെ തുടര്‍ന്നു കഴുത്ത് നിവര്‍ത്തി നടക്കാന്‍ പോലും സിസ്റ്ററിന് കഴിയുമായിരിന്നില്ല. ജീവിതകാലം മുഴുവന്‍ മരുന്നുകള്‍ തുടരണമെന്നും സെര്‍വിക്കല്‍ കോളര്‍ ഉപയോഗിക്കണമെന്നും കഴുത്തിന് തുടര്‍ച്ചയായി എക്സര്‍സൈസ് ചെയ്യേണ്ടി വരുമെന്നും ഓര്‍ത്തോപീഡിക് സര്‍ജ്ജനും ന്യൂറോ സര്‍ജ്ജനും ഒരുപോലെ നിര്‍ദ്ദേശിച്ചിരിന്നു. ഇതിന്റെ ഭാഗമായുള്ള ചികിത്സകള്‍ തുടരുന്നതിനിടെയാണ് അത്ഭുതകരമായ സംഭവം നടന്നത്. കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച സഹസന്യാസിനിയായ സിസ്റ്റര്‍ ബെനീഷ്യയ്ക്ക് രോഗിലേപനത്തോടൊപ്പം വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ വൈദികന്‍ മഠത്തിലേക്ക് കടന്നു ചെല്ലുകയായിരിന്നു. വൈദികന്‍ വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ ശ്രമിച്ചെങ്കിലും സിസ്റ്റര്‍ ബെനീഷ്യയ്ക്ക് സ്വീകരിക്കുവാന്‍ കഴിയുന്നില്ലായിരിന്നു. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്കു പിന്നാലെ വെള്ളവും നല്‍കിയെങ്കിലും ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ ഛര്‍ദ്ദിച്ചു. ഛര്‍ദിയോടൊപ്പം തിരുവോസ്തിയും പുറത്തുവന്നതോടെ അവിടെ നിന്നവരെല്ലാം സ്തബ്ദരായി. എന്നാല്‍ യാതൊരു മടിയും കൂടാതെ സിസ്റ്റര്‍ മാരിസ് ദിവ്യകാരുണ്യം ഉള്‍ക്കൊള്ളുകയായിരിന്നു. ഛര്‍ദിച്ച അവസ്ഥയില്‍ ഈശോ ഉയര്‍ന്നു വരുന്നപ്പോലെ അനുഭവപ്പെട്ടെന്നും ഉള്‍പ്രേരണയില്‍ നിന്നുമാണ് ദിവ്യകാരുണ്യം സ്വീകരിച്ചതെന്നും സിസ്റ്റര്‍ പറയുന്നു. പിറ്റേന്ന് സിസ്റ്റര്‍ ബെനീഷ്യ അന്തരിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിസ്റ്റര്‍ മാരിസ് അത്ഭുതം നേരിട്ടു അനുഭവിക്കുകയായിരിന്നു. മുന്‍പ് ചെയ്തുകൊണ്ടിരിന്ന എല്ലാ ജോലികളും ചെയ്യുവാന്‍ ആരംഭിച്ച സിസ്റ്റര്‍, സെര്‍വിക്കല്‍ കോളറിന്റെ ഉപയോഗം തന്നെ നിര്‍ത്തലാക്കി. പിന്നീടാണ് തനിക്ക് സംഭവിച്ച അത്ഭുതകരമായ മാറ്റത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ചിന്തിച്ചതെന്നും ഛര്‍ദിയില്‍ നിന്നു ദിവ്യകാരുണ്യം സ്വീകരിച്ചതാണ് തന്റെ സൌഖ്യത്തിന് പിന്നിലെ കാരണമെന്നു തിരിച്ചറിഞ്ഞതായും സിസ്റ്റര്‍ അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു. </p> <iframe src="https://www.youtube.com/embed/9cbCDN54AIY" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> സിസറ്റര്‍ മാരിസ് ആന്റോയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ തനിക്ക് പുതിയൊരു അനുഭവമായിരുന്നുവെന്നും ജീവിക്കുന്ന ദൈവത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ ഇത് വലിയ കാരണമായി തീര്‍ന്നുവെന്നും രോഗിലേപനം കൊടുത്ത പാലക്കാട് ജപമാല റാണി പള്ളി വികാരി ഫാ. അജോ കുറ്റിക്കാടന്‍ പറയുന്നു. ഇന്ന്‍, തന്റെ ജീവിതം പൂര്‍ണ്ണമായി മാറ്റിമറിച്ച ദിവ്യകാരുണ്യ നാഥന് മുന്‍പില്‍ മണിക്കുറുകളോളം പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കുകയാണ് സിസ്റ്റര്‍ മാരിസ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-17-15:32:49.jpg
Keywords: ദിവ്യകാരുണ്യ, അത്ഭു
Content: 13796
Category: 18
Sub Category:
Heading: ദുരന്തകാലത്ത് ആശ്വാസമേകാന്‍ തോണിച്ചാല്‍ ഇടവകയിലെ കരുതല്‍ സേന
Content: കല്‍പ്പറ്റ: പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരിതങ്ങളോ നാടിനെ വലയ്ക്കുമ്പോള്‍ ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി രൂപതയിലെ തോണിച്ചാല്‍ ഇടവക കരുതല്‍ സേന രൂപീകരിച്ചു. തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് കരുതല്‍ സേന രൂപീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍അറുപത്തി ആറംഗങ്ങളാണ് കൂട്ടായ്മയിലുളളത്. അടിയന്തര സാഹചര്യങ്ങളിലെ സന്നദ്ധപ്രവര്‍ത്തനമാണ് ഈ സേനയുടെ ലക്ഷ്യം. യാത്രാക്ലേശം പരിഹരിക്കുക, അവശ്യവസ്തുക്കള്‍ എത്തിക്കുക, മരുന്നും വൈദ്യസഹായവും ഉറപ്പാക്കുക എന്നിവയും കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രാരംഭഘട്ടത്തില്‍ നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകളും അവബോധസന്ദേശങ്ങളും പ്രചരിപ്പിച്ച് കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കും. ജില്ലാദുരന്തനിവാരണ അതോററ്റിയുടേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ കരുതല്‍ സേനാംഗങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കും. പ്രാഥമിക ശുശ്രൂഷ, അഗ്‌നിസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നേടുക. മാനന്തവാടി തഹസീല്‍ദാരും (ലാന്‍ഡ് റീകാര്‍ഡ്‌സ്) തോണിച്ചാല്‍ ഇടവകാംഗവുമായ അഗസ്റ്റിന്‍ മൂങ്ങാനാനിയില്‍, കൈക്കാരന്‍ ജോയി കട്ടക്കയം എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായ സമിതിയാണ് കരുതല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
Image: /content_image/India/India-2020-07-18-04:33:24.jpg
Keywords: ദുരന്ത