Contents
Displaying 13391-13400 of 25144 results.
Content:
13737
Category: 1
Sub Category:
Heading: 'ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' മിസിസ്സിപ്പി പതാകയില്‍ ചേര്‍ക്കുന്നതിനെതിരെ സാത്താന്‍ സേവകരുടെ ഭീഷണി
Content: മിസിസ്സിപ്പി: അമേരിക്കന്‍ സംസ്ഥാനമായ മിസിസ്സിപ്പിയുടെ സഖ്യസൈന്യത്തിന്റെ യുദ്ധ ചിഹ്നത്തോട് കൂടിയ പഴയ പതാക മാറ്റി, രൂപകല്‍പ്പന ചെയ്യുന്ന പുതിയ പതാകയില്‍ 'ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്ന വാക്യം ചേര്‍ക്കുന്നതിനെതിരെ സാത്താന്‍ സേവകരുടെ ഭീഷണി. തീരുമാനവുമായി മുന്നോട്ട് പോകുവാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെങ്കില്‍ സംസ്ഥാനത്തിനെതിരെ കേസു കൊടുക്കുമെന്നാണ് സാത്താനിക് ടെംപിള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സാത്താന്‍ ആരാധകരുടെ അഭിഭാഷകന്‍ മിസിസ്സിപ്പി അറ്റോര്‍ണി ജനറല്‍ ലിന്‍ ഫിച്ചിനയച്ച കത്തിലാണ് ഈ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ മാസം അവസാനമാണ് സംസ്ഥാനത്തെ നിയമസാമാജികര്‍ തങ്ങളുടെ പഴയ പതാക മാറ്റി പുതിയ പതാക രൂപകല്‍പ്പന ചെയ്യുവാന്‍ തീരുമാനിച്ചത്. പഴയ പതാക മാറ്റുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും, എന്നാല്‍ സംസ്ഥാനത്തിന്റെ പുതിയ പതാകയില്‍ ദൈവത്തെ പരാമര്‍ശിക്കുന്ന വാക്യം ചെര്‍ക്കുന്നുണ്ടെങ്കില്‍ സാത്താനേയും പരാമര്‍ശിക്കുന്ന വാക്യം ചേര്‍ക്കണമെന്നാണ് തന്റെ കക്ഷിയായ സാത്താനിക ടെംപിളിന്റെ വക്താവ് ലൂസിയന്‍ ഗ്രീവ്സ് ഇമെയിലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അമേരിക്കന്‍ കറന്‍സിയായ ഡോളറില്‍ 'ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നെഴുതിയ വാക്യം ചേര്‍ക്കുന്നത് ഒന്നാം ഭരണഘടന ഭേദഗതിയുടെ ലംഘനമല്ലെന്ന 1979-ലെ അപ്പെല്ലറ്റ് കോടതിവിധി ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-10-11:58:04.jpg
Keywords: സാത്താ, പിശാച

13738
Category: 17
Sub Category:
Heading: ശസ്ത്രക്രിയയ്ക്കുള്ള തുകയായി: ജോസ്മിയെ ചേര്‍ത്തു പിടിച്ച സുമനസുകള്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള നന്ദി
Content: കണ്ണൂര്‍ കൊട്ടിയൂർ സ്വദേശിനിയായ ജോസ്മിയ്ക്കു സഹായം തേടിയുള്ള വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് 'പ്രവാചകശബ്ദ'ത്തില്‍ പ്രസിദ്ധീകരിച്ചത്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്നു അമ്മ പകുത്തു നല്‍കിയ കിഡ്നിയില്‍ ജീവിതം മുന്നോട്ട് നീക്കവേ ഒന്നര വര്‍ഷം മുന്‍പ് ഈ മകളുടെ വൃക്ക വീണ്ടും തകരാറിലാകുകയായിരിന്നു. ഇതേ തുടര്‍ന്നു വൃക്ക ദാനം ചെയ്യാന്‍ ഓട്ടോ തൊഴിലാളിയായ പിതാവ് സന്നദ്ധനായെങ്കിലും ശസ്ത്രക്രിയയ്ക്കു ആവശ്യമായ പത്തു ലക്ഷം എന്ന തുകയിലേക്ക് എത്തിചേരുവാന്‍ കഴിഞ്ഞിരിന്നില്ല. ജൂലൈ 15നു കോഴിക്കോട് മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു ഒരുങ്ങവേ മൂന്നു ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിന്നത്. ഇത് സംബന്ധിച്ച സഹായ അഭ്യര്‍ത്ഥന 'മരിയന്‍ സൈന്യം' നല്‍കിയ വീഡിയോ സഹിതം 'പ്രവാചകശബ്ദ'ത്തില്‍ നല്‍കുകയായിരിന്നു. ചുരുങ്ങിയ സമയം കൊണ്ട് ഈ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സാമ്പത്തിക ഞെരുക്കങ്ങളെ പോലും മറന്നു ഹൃദയം തുറന്നു സഹായിച്ച അനേകം ആളുകളുടെ നന്മയുള്ള ഇടപെടല്‍ മൂലം ശസ്ത്രക്രിയയ്ക്കു ആവശ്യമായ മുഴുവന്‍ തുകയും ലഭിച്ചിരിക്കുകയാണ്. ഒരിയ്ക്കലും ഇങ്ങനെ ഒരു പ്രതികരണം ലഭിക്കുമെന്ന് കരുതിയിരിന്നില്ലെന്ന് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന ജോസ്മി പറയുന്നു. തന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കി ചേര്‍ത്ത് പിടിച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുകയാണെന്നും വൃക്ക മാറ്റിവെയ്ക്കുന്നതിന് മുന്‍പ് പ്ലാസ്മ ചെയ്യുന്നതിന്റെ ക്ഷീണം ശരീരത്തെ അലട്ടുണ്ടെന്നും ശസ്ത്രക്രിയ വിജയകരമാകുവാന്‍ ഏവരുടെയും പ്രാര്‍ത്ഥനാസഹായം യാചിക്കുന്നതായും ജോസ്മി പറഞ്ഞു. ജൂലൈ 14 ചൊവ്വാഴ്ചയാണ് ജോസ്മിയുടെ പിതാവിന്റെ ഓപ്പറേഷന്‍. പിറ്റേന്ന് ബുധനാഴ്ച ജോസ്മിയുടെ ഓപ്പറേഷനും നടക്കും. ഏറെ ദുഃഖത്തിലൂടെ കടന്നുപോയി കൊണ്ടിരിന്ന ജോസ്മിയുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ച പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഈ കുടുംബത്തെയും പ്രത്യേകം ഓര്‍ക്കാം.
Image: /content_image/News/News-2020-07-10-13:48:36.jpg
Keywords: നന്ദി

13739
Category: 1
Sub Category:
Heading: കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ ഇനി ഓര്‍മ്മ: മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവിൽ തുർക്കി പ്രസിഡന്റ് ഒപ്പുവെച്ചു
Content: അങ്കാര: ലോക രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചു. 1934ൽ ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇന്നു (10/07/20) വെള്ളിയാഴ്ച തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദ ഉത്തരവിൽ എർദോഗൻ ഒപ്പുവെച്ചത്. ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ അടക്കമുള്ള രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എർദോഗന്‍റെ നടപടി പ്രകോപനപരമായ തീരുമാനമാണെന്ന് ഗ്രീസിലെ സാംസ്കാരികവകുപ്പ് വിശേഷിപ്പിച്ചു. എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. എന്നാല്‍ ഇത് മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഇതാണ് ഇന്നത്തെ നടപടിയില്‍ കൊണ്ടെത്തിച്ചത്. അതേസമയം ജൂലൈ 15നോ, അതിനുമുന്‍പോ ഹാഗിയ സോഫിയ പ്രാര്‍ത്ഥനകള്‍ക്കായി മുസ്ലീങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന്‍ തുര്‍ക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനായ നുമാന്‍ കുര്‍ട്ടുല്‍മസ് പറഞ്ഞു. നൂറ്റാണ്ടുകളായി തങ്ങളുടെ പാരമ്പര്യ പൈതൃക സ്വത്തായി കരുതിയിരുന്ന ദേവാലയം എന്നെന്നേക്കുമായി നഷ്ട്ടമായതിന്റെ ഞെട്ടലിലാണ് തുർക്കിയിലെ ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2020-07-10-17:47:33.jpg
Keywords: ഹാഗിയ, തുര്‍ക്കി

13740
Category: 1
Sub Category:
Heading: കുടുംബങ്ങളെക്കുറിച്ച് അജപാലകര്‍ കൂടുതല്‍ കരുതലുള്ളവരാകണം: വത്തിക്കാൻ തിരുസംഘം
Content: വത്തിക്കാൻ സിറ്റി: കുടുംബങ്ങളുടെയും പ്രായമായവരുടെയും ഒറ്റപ്പെട്ടു കഴിയുന്നവരുടെയും അജപാലന പരിചരണം കൂടുതല്‍ ഉറപ്പുവരുത്തണമെന്ന് അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ ഉപകാര്യദര്‍ശി, ഗബ്രിയേല ഗംബീനോ. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയായുടെ തലസ്ഥാന നഗരമായ ബോഗോട്ടായില്‍ സമ്മേളിച്ചിരിക്കുന്ന ദേശീയ മെത്രാന്‍ സംഘത്തിന്‍റെ നൂറ്റിപത്താമത് സംഗമത്തിന് അയച്ച ഹ്രസ്വവീഡിയോ സന്ദേശത്തിലാണ്, ഗബ്രിയേല ഗംബിനോ ഈ അഭ്യര്‍ത്ഥന നടത്തിയത്. യുവജനങ്ങളെ വൈവാഹിക ജീവിതത്തിന് ഒരുക്കുകയും അവരെ തുടര്‍ന്നും കുടുംബജീവിതത്തില്‍ അനുധാവനംചെയ്യുന്ന ദാമ്പത്യത്തിന്‍റെ നല്ല പ്രയോക്താക്കളാക്കി രൂപപ്പെടുത്തുവാന്‍ അജപാലകര്‍ കരുതലും ശ്രദ്ധയും കാണിക്കണമെന്ന് ഗബ്രിയേല സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളെ നയിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതു അജപാലകരുടെ ധര്‍മ്മമാണ്. ഒപ്പം കുടുംബങ്ങളിലെ പ്രായമായവരുടെയും വ്രണിതാക്കളായവരുടെയും അനുദിന ആവശ്യങ്ങളില്‍ ഒരു സ്നേഹസമര്‍പ്പണം കുടുംബങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കും വിധം ദമ്പതികളെ രൂപപ്പെടുത്തുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തില്‍ ലോകത്തിനു മുന്നില്‍ കുടുംബങ്ങളുടെ അജപാലന ശുശ്രൂഷ വര്‍ദ്ധിച്ചൊരു വെല്ലുവിളിയായി മാറുകയാണ്. കുടുംബം എന്നാല്‍ ക്ലേശങ്ങളുടെയും പ്രയാസങ്ങളുടെയും കേന്ദ്രമല്ല. മറിച്ച് സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും, ദൈവവിളിയുടെയും ആനന്ദവഴികളുടെയും സ്രോതസ്സെന്ന് തെളിയിക്കുന്ന വിധത്തില്‍ ജീവിക്കാന്‍ യുവദമ്പതികളെ വാര്‍ത്തെടുക്കുവാനുള്ള വലിയ ഉത്തരവാദിത്ത്വവും വെല്ലുവിളിയും അജപാലകര്‍ക്കുണ്ടെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ പ്രഥമ വനിത ഉപകാര്യദര്‍ശിയും കുടുംബിനിയുമായ ഗബ്രിയേല ഗംബീനോ പ്രാര്‍ത്ഥനാശംസകളോടെ സന്ദേശം ഉപസംഹരിച്ചത്.
Image: /content_image/News/News-2020-07-11-06:52:07.jpg
Keywords: അജപാലക

13741
Category: 1
Sub Category:
Heading: പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ദേവാലയത്തില്‍ പ്രവേശിപ്പിക്കണം: വിവേചനങ്ങള്‍ക്കെതിരെ ചൈനീസ് മെത്രാന്‍
Content: ബെയ്ജിംഗ്: ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള വിവേചനങ്ങള്‍ക്കെതിരെ ചൈനയിലെ അധോസഭയുടെ ഹെബേയി പ്രവിശ്യയിലെ സെങ്ഡിങ് രൂപതാധ്യക്ഷന്‍ മോണ്‍. ജിയാ സിഗുവോ. പ്രായഭേദമന്യേ പതിനെട്ടു വയസ്സില്‍ താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ചൈനയിലെ ദേവാലയങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി മുതല്‍ പൂട്ടിക്കിടന്ന ദേവാലയങ്ങള്‍ വീണ്ടും തുറക്കുവാന്‍ അനുമതി ലഭിച്ചപ്പോള്‍ പതിനെട്ടു വയസ്സിനു താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ജിന്‍സോയിലെ സര്‍ക്കാര്‍ അധികാരികള്‍ക്ക് മുന്‍പാകെ മോണ്‍. സിഗുവോ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ പള്ളിയില്‍ പ്രവേശിക്കുന്നതും, തിരുകര്‍മ്മങ്ങളില്‍ പങ്കുകൊള്ളുന്നതും വിലക്കികൊണ്ട് 2018 ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വന്ന നിയമം ചൈനീസ് ഭരണഘടനക്ക് വിരുദ്ധമാണെന്ന കാര്യം നിരവധി മെത്രാന്മാരും വൈദികരും വിശ്വാസികളും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരിന്നു. ഇതിനിടെ നിരവധി നിയന്ത്രണങ്ങളോടെയാണ് ജൂണ്‍ മധ്യത്തോടെ ചൈനയിലെ ദേവാലയങ്ങള്‍ തുറക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ കോവിഡ് മറയാക്കി പഴയ നിയമങ്ങള്‍ വീണ്ടും സജീവമാക്കുവാനാണ് ഇപ്പോള്‍ ഭരണകൂടം ശ്രമം നടത്തികൊണ്ടിരിക്കുന്നത്. ചൈനയിലെ മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനമായ യുണൈറ്റഡ് ഫ്രണ്ട്, അധോസഭയില്‍പ്പെട്ട സെങ്ഡിങ് രൂപതയെ അടിച്ചമര്‍ത്തുവാന്‍ ഈ സാഹചര്യം വിനിയോഗിച്ചുകൊണ്ടിരിക്കുകയാണ്. വികലാംഗരായവരും, അനാഥരുമായ കുട്ടികള്‍ക്ക് വേണ്ടി രൂപതയിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ മോണ്‍. സിഗുവോ നടത്തിവരുന്ന അനാഥാലയം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് പുതിയ ഭീഷണി. ആഗോളതലത്തില്‍ തന്നെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഈ സന്നദ്ധ സേവനം സര്‍ക്കാരിന് കൈമാറുന്ന രേഖയില്‍ ഒപ്പിടാത്തപക്ഷം സന്യാസിനികളെ സേവനം ചെയ്യുവാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അനാഥാലയം ഏറ്റെടുക്കുമെന്നും ജിന്‍സോയിലെ അധികാരികള്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഭരണകൂടം മുതിര്‍ന്ന കുട്ടികളെമറ്റൊരിടത്തേക്ക് മാറ്റുകയും, അനാഥാലയത്തിന് ലഭിച്ചുകൊണ്ടിരുന്ന സംഭാവനകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നരലക്ഷത്തോളം വിശ്വാസികളും, നൂറോളം വൈദികരും സന്യസ്ഥരുമുള്ള സെങ്ഡിങ് രൂപതയുടെ മെത്രാനായി 1980-മുതല്‍ സേവനം ചെയ്യുന്ന മോണ്‍. സിഗുവോ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. അന്യായമായി നിരവധി തവണ തടവറയില്‍ അടയ്ക്കപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. 2010-ല്‍ ജയില്‍ മോചിതനായ മോണ്‍. സിഗുവോക്ക് ബനഡിക്ട് പതിനാറാമന്‍ പാപ്പ ആശംസകള്‍ അയച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-11-09:19:32.jpg
Keywords: ചൈന

13742
Category: 13
Sub Category:
Heading: കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ അന്ത്യകൂദാശ നല്‍കുവാന്‍ നടന്നു നീങ്ങുന്ന യുവ വൈദികന്റെ ചിത്രം വൈറല്‍
Content: പെന്നിസില്‍വാനിയ: അമേരിക്കയിലെ പെന്നിസില്‍വാനിയ സംസ്ഥാനത്തിലെ ലെബനോന്‍ നഗരത്തില്‍ അപകടത്തില്‍പ്പെട്ട മരണത്തിന്റെ വക്കിലെത്തിയ ആള്‍ക്ക് അന്ത്യകൂദാശ നല്‍കുവാന്‍ ഹൈവേയിലൂടെ മഴനനഞ്ഞ് നടന്നു പോകുന്ന വൈദികന്റെ ചിത്രം നവമാധ്യമങ്ങളില്‍ വൈറല്‍. ഇക്കഴിഞ്ഞ ജൂലൈ 8ന് ആറോളം കാറുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍പ്പെട്ടുമരിക്കാറായ ആള്‍ക്ക് അന്ത്യകൂദാശ നല്‍കുവാന്‍ മഴയെ അവഗണിച്ച് ഏകനായി നടന്നുനീങ്ങുന്ന വൈദികന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. പ്രതികൂലമായ കാലാവസ്ഥയെയും റോഡിലെ തിരക്കുകളെയും വകവെക്കാതെ തന്റെ ശുശ്രൂഷ പൗരോഹിത്യം വിനിയോഗിച്ച വൈദികന്‍ ഫാ. ജോണ്‍ കില്ലാക്കേയാണെന്ന് പിന്നീട് വ്യക്തമായി. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FCoalSpeaker%2Fphotos%2Fa.882318215220659%2F3072360186216440%2F%3Ftype%3D3&width=500" width="500" height="671" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> പെന്നിസില്‍വാനിയയിലെ ലെബനോന്‍ പട്ടണത്തിലെ ഈസ്റ്റ് ഹാനോവറിലെ ഇന്റര്‍ സ്റ്റേറ്റ് 81 സൗത്തിലാണ് അപകടം നടന്നത്. കനത്ത മഴകാരണം ഗതാഗതം തടസ്സപ്പെട്ടതറിയാതെ പാഞ്ഞുവന്ന ഒരു കാര്‍ മുന്നില്‍ കിടന്നിരുന്ന മറ്റ് കാറുകളിലേക്ക് ഇടിച്ചു കയറിയതാണ് അപകടത്തിനു കാരണമായത്. കാറോടിച്ചിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. ഇതറിഞ്ഞ ഫാ. കില്ലാക്കേ നിറുത്തിയിട്ടിരുന്ന കാറുകള്‍ക്കും, ട്രക്കുകള്‍ക്കും ഇടയിലൂടെ സഹായത്തിനും, അന്ത്യകൂദാശ നല്‍കുന്നതിനുമായി എത്തുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഒരാളാണ് വൈദികന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പരിക്കേറ്റയാള്‍ മരിക്കുന്നതിനു മുന്‍പ് അന്ത്യകൂദാശ നല്‍കുവാന്‍ വൈദികന് കഴിഞ്ഞു. പ്രീസ്റ്റ്ലി ഫ്രറ്റേണിറ്റി ഓഫ് സെന്റ് പീറ്റര്‍ (എഫ്.എസ്.എസ്.പി) സഭാംഗമായ ഫാ. കില്ലാക്കേ ന്യൂ ജേഴ്സിയിലെ വെയ്നെ സ്വദേശിയാണ്. പെന്നിസില്‍വാനിയയിലെ ഹാരിസ്ബര്‍ഗിലെ മാറ്റര്‍ ദേയി ഇടവകയില്‍ സേവനം ചെയ്തുവരുന്ന അദ്ദേഹം ഈ അടുത്തകാലത്താണ് തന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ പ്രഥമവാര്‍ഷികം ആഘോഷിച്ചത്. അദ്ദേഹത്തെ തങ്ങളുടെ ഇടവകയില്‍ ലഭിച്ചത് തങ്ങളുടെ അനുഗ്രഹമാണെന്നാണ് ഇടവകാംഗമായ വേറോണിക്കാ സെക്കോട്ട് പ്രതികരിച്ചു. പ്രതികൂലമായ കാലാവസ്ഥയെയും റോഡിലെ തിരക്കുകളെയും മറികടന്നുള്ള വൈദികന്റെ അജപാലന ശുശ്രൂഷയ്ക്കു സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-11-11:42:06.jpg
Keywords: വൈദിക, വൈറ

13743
Category: 1
Sub Category:
Heading: വ്യാപക വിമര്‍ശനം: ഹാഗിയ സോഫിയ വിഷയത്തില്‍ തുര്‍ക്കിയ്ക്കെതിരെ ലോക രാജ്യങ്ങള്‍
Content: തുര്‍ക്കിയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിക്കൊണ്ടുള്ള തുര്‍ക്കി ഭരണകൂട നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിക്കൊണ്ടുള്ള തുര്‍ക്കിയിലെ പരമോന്നത കോടതി വിധി പുറത്തുവന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രസിഡന്റ് തയിബ് എര്‍ദോര്‍ഗന്‍ ഇസ്താംബൂളിന്റെ പ്രതീകമായ ഈ ചരിത്രസ്മാരകം മുസ്ലീങ്ങള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കുമെന്ന്‍ പ്രഖ്യാപിച്ചിരിന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക, റഷ്യ, സൈപ്രസ്, ഗ്രീസ് തുടങ്ങിയ ലോക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുനെസ്കോയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Hagia Sophia: UNESCO deeply regrets the decision of the Turkish authorities, made without prior discussion, and calls for the universal value of <a href="https://twitter.com/hashtag/WorldHeritage?src=hash&ref_src=twsrc%5Etfw">#WorldHeritage</a> to be preserved.<br><br>Full statement: <a href="https://t.co/WiZpjyagqF">https://t.co/WiZpjyagqF</a> <a href="https://t.co/klcMR9pmxC">pic.twitter.com/klcMR9pmxC</a></p>— UNESCO (@UNESCO) <a href="https://twitter.com/UNESCO/status/1281659557413040139?ref_src=twsrc%5Etfw">July 10, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തുര്‍ക്കി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും തീരുമാനം ഖേദകരമാണെന്നും യുനെസ്കോ പ്രതികരിച്ചു. സംഘടനയുടെ ലോക പൈതൃക കമ്മിറ്റി ഹാഗിയ സോഫിയയുടെ പദവി സംബന്ധിച്ച അവലോകനം നടത്തുമെന്നും യുനെസ്കോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ ചരിത്രസ്മാരകം മതകാര്യ വകുപ്പിന്റെ കീഴിലാക്കിയ എര്‍ദോര്‍ഗന്റെ നടപടി ഖേദകരമായെന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശനയകാര്യ തലവന്‍ ജോസഫ് ബോരെല്‍ പറഞ്ഞു. തുര്‍ക്കിയുടെ നടപടിയെ ശക്തമായി അപലപിച്ച സൈപ്രസിലെ വിദേശകാര്യ മന്ത്രി നിക്കോസ് ക്രിസ്റ്റോഡൌലീഡസ് അന്താരാഷ്‌ട്ര ഇടപെടലുകളെ മാനിക്കുവാന്‍ തുര്‍ക്കി തയാറാകണമെന്നു ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">(3/3) <a href="https://twitter.com/hashtag/Cyprus?src=hash&ref_src=twsrc%5Etfw">#Cyprus</a> strongly condemns <a href="https://twitter.com/hashtag/Turkey?src=hash&ref_src=twsrc%5Etfw">#Turkey</a>’s actions on <a href="https://twitter.com/hashtag/HagiaSophia?src=hash&ref_src=twsrc%5Etfw">#HagiaSophia</a> in its effort to distract domestic opinion, and calls on <a href="https://twitter.com/hashtag/Turkey?src=hash&ref_src=twsrc%5Etfw">#Turkey</a> to respect its international obligations.</p>— NikosChristodoulides (@Christodulides) <a href="https://twitter.com/Christodulides/status/1281579724041486338?ref_src=twsrc%5Etfw">July 10, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഹാഗിയ സോഫിയയുടെ പദവി മാറ്റുവാനുള്ള തുര്‍ക്കി ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ നിരാശരാണെന്നു അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവായ മോര്‍ഗന്‍ ഒര്‍ട്ടാഗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. “പരിഷ്കൃത ലോകത്തോടുള്ള തുറന്ന പ്രകോപനം” എന്നാണ് ഗ്രീസ് തുര്‍ക്കിയുടെ നടപടിയെ വിശേഷിപ്പിച്ചത്. എര്‍ദോര്‍ഗന്‍ കാണിച്ച ദേശീയത രാഷ്ട്രത്തെ ആറാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോയെന്നും, സ്വതന്ത്രമായൊരു നീതിവ്യവസ്ഥ തുര്‍ക്കിയിലില്ലെന്നത് പൂര്‍ണ്ണമായും ബോധ്യപ്പെട്ടുവെന്നും ഗ്രീസ് സാംസ്കാരിക വകുപ്പ് മന്ത്രി ലിനാ മെന്‍ഡോണി പ്രതികരിച്ചു. തുര്‍ക്കിയുടെ നടപടിയെ 'തെറ്റ്' എന്ന ഒറ്റവാക്കിലാണ് റഷ്യന്‍ ഉപരിസഭയിലെ ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയുടെ ഡെപ്യൂട്ടി തലവനായ വ്ലാഡിമിര്‍ സാബാറോവ് വിശേഷിപ്പിച്ചത്. ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയതുകൊണ്ട് മുസ്ലീങ്ങള്‍ക്ക് യാതൊരു ഗുണവുമില്ലെന്നും, ഈ നടപടി രാഷ്ട്രത്തെ ഒരുമിപ്പിക്കുന്നതിന് പകരം വിഭാഗീയത ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-11-13:55:15.jpg

13744
Category: 18
Sub Category:
Heading: ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റുന്നത് അപലപനീയം: കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം മോസ്കാക്കി മാറ്റാനുള്ള തുര്‍ക്കി ഭരണകുടത്തിന്റെ തീരുമാനം അപലപനീയമെന്ന് കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍. തുര്‍ക്കിയിലെ പരമോന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയായ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ആണ് കഴിഞ്ഞ ദിവസം 1934-ലെ കാബിനറ്റ് തീരുമാനത്തിനു നിയമസാധുത ഇല്ലായെന്നു വിധിക്കുകയും ഹാഗിയ സോഫിയായുടെ മ്യൂസിയം പദവി എടുത്തുകളയുകയും ചെയ്തത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമാക്കിയ കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ ച്രകവര്‍ത്തിയായിരുന്ന ജസ്റ്റീനിയൻ ഒന്നാമന്‍ ആണ് 537-ല്‍ ഹാഗിയ സോഫിയ കത്തീഡ്രൽ പണികഴിപ്പിച്ചത്. കോസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്റെ സ്ഥാനിക ദേവാലയമായിരുന്നു ഈ കത്തീഡ്രല്‍. 1453-ല്‍ കോസ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ തുര്‍ക്കികള്‍ കത്തീഡ്രലിനെ മോസ്‌ക് ആക്കി, പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അധികാരത്തില്‍ വന്ന മുസ്തഫ കമാല്‍ പാഷ തന്റെ മതേതരനയത്തിന്റെ വലിയ അടയാളമായി 1935-ല്‍ ഇതിനെ മ്യൂസിയം ആക്കി. ബൈസന്റൈന്‍ ശില്‍പകലാ ശൈലിയുടെ ഉദാത്ത മാതൃകയായി നിലകൊള്ളുന്ന ഹാഗിയ സോഫിയ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. യുനെസ്‌കോയുടെയും ഓര്‍ത്തഡോക്സ് സഭയുടെയും ശക്തമായ എതിര്‍പ്പു മറികടന്നാണ് ഈ തീരുമാനം. ആഗോളതലത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക മതതീവ്രവാദത്തിന് വലിയ ഉദാഹരണമാണ് ഈ തീരുമാനം. മതത്തിന്റെ പേരില്‍ വോട്ടു തേടാനും അസഹിഷ്ണുത വളര്‍ത്തുവാനും മതതീവ്രവാദ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുവാനുമേ ഈ നീക്കം സഹായിക്കുകയുള്ളു. മതതീവ്രവാദത്തിന്റെ ഭാഗമായി ഇന്ന് ചരിത്രങ്ങള്‍ മാറ്റി എഴുതപ്പെടുകയാണ്. ദൈവമഹത്വത്തിനും മനുഷ്യസാഹോദര്യത്തിനുംവേണ്ടി നിലകൊള്ളുന്ന കത്തോലിക്കാസഭയ്ക്കും മതേതരത്വത്തെ ഉയര്‍ന്ന മൂല്യമായി കരുതുന്ന പൊതുസമൂഹത്തിനും ഈ നടപടി ഏറെ വേദനാജനകമാണ്. ക്രൈസ്തവികതയ്ക്കു നേരെയുള്ള ഈ കടന്നുകയറ്റത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-11-16:10:19.jpg
Keywords: കെസിബിസി, ഹാഗിയ

13745
Category: 11
Sub Category:
Heading: ക്രൈസ്തവ യുവജന പ്രസ്ഥാനങ്ങളുടെ മാതൃക ക്രിസ്തുവായിരിക്കണം: മാര്‍ ജോസഫ് പണ്ടാരശേരില്‍
Content: കൊച്ചി: സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ യുവജന പ്രസ്ഥാനങ്ങളുടെ മാതൃക ക്രിസ്തുവായിരിക്കണമെന്ന് സീറോ മലബാര്‍ സഭ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. സീറോ മലബാര്‍ സഭയുടെ സംയുക്ത ഓണ്‍ലൈന്‍ സംഗമത്തില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആശങ്കകളുടെ ഈ കാലത്ത് യുവജനങ്ങള്‍ ഉള്ളിലേക്ക് ഒതുങ്ങിക്കൂടുന്നവരാകാതെ മറ്റുള്ളവര്‍ക്ക് ധൈര്യവും പ്രതീക്ഷയും നല്‍കുന്നവരാകണം. ആഴ്ചയില്‍ ഒരു ദിവസം ദേവാലയങ്ങളില്‍ യുവജനങ്ങളുടെ നിയോഗാര്‍ഥം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, എസ്എംവൈഎം. ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവിഡ്, ഡെപ്യൂട്ടി പ്രസിഡന്റ് ബിവിന്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി വിപിന്‍ പോള്‍, വിനോജ് റിച്ചാര്‍ഡ്‌സണ്‍, സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍ എന്നിവര്‍ സംബന്ധിച്ചു.
Image: /content_image/India/India-2020-07-12-04:32:22.jpg
Keywords: പണ്ടാര

13746
Category: 1
Sub Category:
Heading: അര്‍ജന്‍റീനിയന്‍ വൈദികര്‍ക്ക് പ്രാര്‍ത്ഥനകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീനയുടെ തലസ്ഥാന നഗരിയായ ബ്യൂണസ് അയേഴ്സിൽ പാവപ്പെട്ടവർ വസിക്കുന്ന പ്രദേശങ്ങളിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന “കൂരാസ് വില്ലെരോസ്” എന്നറിയപ്പെടുന്ന വൈദികരുടെ സംഘത്തിന് പ്രാര്‍ത്ഥനകള്‍ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ചേരിപ്രദേശങ്ങളിൽ നിസ്തുല സേവനം തുടരുന്ന ഇരുപത്തിരണ്ടംഗ വൈദിക സംഘത്തിലെ മൂന്നു പേർക്ക് കോവിഡ് 19 രോഗം പിടിപെട്ട പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ പ്രാര്‍ത്ഥനയും സാന്ത്വനവും അറിയിച്ച് വീഡിയോ സന്ദേശം അയച്ചത്. അവർ ഈ രോഗത്തോട് പ്രാർത്ഥനയും ഭിഷഗ്വരന്മാരുടെ സഹായവും വഴി മല്ലടിക്കുകയാണെന്ന് തനിക്കറിയാമെന്നും വൈദികര്‍ക്ക് തന്റെ സാമീപ്യവും പ്രാര്‍ത്ഥനകളും വാഗ്ദാനം ചെയ്യുന്നുവെന്നും പാപ്പ സന്ദേശത്തിൽ പറഞ്ഞു. മാര്‍ച്ച് അവസാന വാരത്തില്‍ കൊറോണ വൈറസ് സമൂഹ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തെരുവിൽ കഴിയുന്ന ആളുകൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി അർജന്റീനിയന്‍ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് വൈദികരുടെ സഹായം തേടിയിരിന്നു. പ്രസിഡന്റിന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥന പ്രകാരം അര്‍ജന്റീനയിലെ തെരുവുകളിൽ കഴിയുന്നവരുടെ ഇടയിൽ ബോധവൽക്കരണം നടത്താൻ സർക്കാർ അധികൃതർക്കൊപ്പം ഈ വൈദികരും സജീവമായി പങ്കുചേര്‍ന്നിരിന്നു.
Image: /content_image/News/News-2020-07-12-05:37:09.jpg
Keywords: അർജന്റീനിയന്‍ പ്രസിഡന്റ്, പാപ്പ