Content | മിസിസ്സിപ്പി: അമേരിക്കന്‍ സംസ്ഥാനമായ മിസിസ്സിപ്പിയുടെ സഖ്യസൈന്യത്തിന്റെ യുദ്ധ ചിഹ്നത്തോട് കൂടിയ പഴയ പതാക മാറ്റി, രൂപകല്‍പ്പന ചെയ്യുന്ന പുതിയ പതാകയില്‍ 'ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്ന വാക്യം ചേര്‍ക്കുന്നതിനെതിരെ സാത്താന്‍ സേവകരുടെ ഭീഷണി. തീരുമാനവുമായി മുന്നോട്ട് പോകുവാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെങ്കില്‍ സംസ്ഥാനത്തിനെതിരെ കേസു കൊടുക്കുമെന്നാണ് സാത്താനിക് ടെംപിള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സാത്താന്‍ ആരാധകരുടെ അഭിഭാഷകന്‍ മിസിസ്സിപ്പി അറ്റോര്‍ണി ജനറല്‍ ലിന്‍ ഫിച്ചിനയച്ച കത്തിലാണ് ഈ മുന്നറിയിപ്പുള്ളത്.
കഴിഞ്ഞ മാസം അവസാനമാണ് സംസ്ഥാനത്തെ നിയമസാമാജികര്‍ തങ്ങളുടെ പഴയ പതാക മാറ്റി പുതിയ പതാക രൂപകല്‍പ്പന ചെയ്യുവാന്‍ തീരുമാനിച്ചത്. പഴയ പതാക മാറ്റുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും, എന്നാല്‍ സംസ്ഥാനത്തിന്റെ പുതിയ പതാകയില്‍ ദൈവത്തെ പരാമര്‍ശിക്കുന്ന വാക്യം ചെര്‍ക്കുന്നുണ്ടെങ്കില്‍ സാത്താനേയും പരാമര്‍ശിക്കുന്ന വാക്യം ചേര്‍ക്കണമെന്നാണ് തന്റെ കക്ഷിയായ സാത്താനിക ടെംപിളിന്റെ വക്താവ് ലൂസിയന്‍ ഗ്രീവ്സ് ഇമെയിലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അമേരിക്കന്‍ കറന്‍സിയായ ഡോളറില്‍ 'ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നെഴുതിയ വാക്യം ചേര്‍ക്കുന്നത് ഒന്നാം ഭരണഘടന ഭേദഗതിയുടെ ലംഘനമല്ലെന്ന 1979-ലെ അപ്പെല്ലറ്റ് കോടതിവിധി ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |