Contents
Displaying 13401-13410 of 25143 results.
Content:
13747
Category: 13
Sub Category:
Heading: സഹനത്തെ കൃപയാക്കി മാറ്റിയ ഇറ്റാലിയൻ കൗമാരക്കാരന്‍ ബോനെറ്റ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: കാൻസർ പിടിപെട്ടു കാല്‍ മുറിച്ചു നീക്കിയപ്പോഴും സഹനത്തെ അനേകരുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ച് മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരനായ ആൻജിയോളിനോ ബോനെറ്റയുടെ നാമകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള തിരുസംഘം തലവൻ കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബോനെറ്റയുടെയും മറ്റ് നാലുപേരുടെയും നാമകരണ നടപടികൾ സംബന്ധിച്ചുള്ള തീരുമാനം ഇന്നലെ ജൂലൈ പതിനൊന്നാം തീയതി പാപ്പ കൈക്കൊണ്ടത്. ഇതോടെ ദൈവദാസൻ എന്നറിയപ്പെട്ടിരുന്ന ആൻജിയോളിനോ ബോനെറ്റ, ധന്യൻ എന്ന പദവിയിലേക്ക് ഉയർന്നു. 1948 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി ഉത്തര ഇറ്റാലിയൻ നഗരമായ സിഗോളിയിലാണ് ബോനെറ്റ ജനിക്കുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു മികച്ച കായിക താരം കൂടിയായിരുന്നു ആൻജിയോളിനോ ബോനെറ്റയ്ക്കു കാൽമുട്ട് വേദന അലട്ടിയിരുന്നു. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് മൂലം ഉണ്ടാകുന്ന വേദനയാണ് എന്നായിരുന്നു കരുതിയിരുന്നതെങ്കിലും ബോനെറ്റയുടെ ശരീരഭാരവും കുറയുന്നുണ്ടെന്ന് മനസ്സിലാക്കിയ അവന്റെ അമ്മ ഡോക്ടറെ കാണിച്ചപ്പോള്‍ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരിന്നു. പന്ത്രണ്ടാം വയസിലാണ് ബോനെറ്റയ്ക്ക് ബോൺ കാൻസർ ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ രോഗത്തിന്റെ കൊടിയ വേദനകള്‍ക്കിടയിലും അവന്‍ ദൈവത്തെ മഹത്വപ്പെടുത്തുകയായിരിന്നു. കീമോ തെറാപ്പിയിലൂടെ കടന്നു പോയ നാളുകളിൽ അവന്റെ കാലുകൾ മുറിച്ചു കളയേണ്ടി വന്നു. എഴുത്തുകാരനായ ജോവാൻ കരോൾ ക്രൂസ് ഏഴുതിയ 'സെയിന്‍സ് ഫോർ ദി സിക്ക്' എന്ന പുസ്തകത്തിൽ, ബോനെറ്റ കാൻസർ രോഗത്തെ എപ്രകാരമാണ് സന്തോഷത്തോടെ നേരിട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ അവന്റെ സഹനങ്ങൾ ദൈവസന്നിധിയിലേക്ക് സമർപ്പിക്കണമെന്ന് ഒരു സന്യാസി പറഞ്ഞപ്പോൾ ബോനെറ്റ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: "പാപികളുടെ മാനസാന്തരത്തിന് വേണ്ടി ഞാൻ എല്ലാ സഹനങ്ങളും ദൈവസന്നിധിയിൽ സമർപ്പിച്ചു കഴിഞ്ഞു. എനിക്ക് പേടിയില്ല; യേശു എന്നെ സഹായിക്കാനായി എപ്പോഴും വരും." ബോനെറ്റ ഊന്നുവടിയുടെ സഹായത്തോടെ മുടന്തി വരുന്നതുകണ്ട് സഹതപിച്ച സ്ത്രീയോട് അവന്‍ മറുപടി പറഞ്ഞതും പുസ്തകത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്, "ഞാൻ വെക്കുന്ന ഓരോ കാൽചുവടും, ഓരോ ആത്മാവിനെ രക്ഷിക്കാൻ പര്യാപ്തമാണെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ" എന്നായിരിന്നു ഈ മകന്റെ ചോദ്യം. കാൻസറിന്റെ വേദന വർദ്ധിച്ചപ്പോൾ ബോനെറ്റ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു. ആ നാളുകളില്‍ ദിവ്യകാരുണ്യ സ്വീകരണത്തിൽ യാതൊരു മുടക്കവും അവൻ വരുത്തിയില്ല. ഒരു ക്രൂശിതരൂപവും, വിശുദ്ധ ബർണദീത്തയുടെ തിരുശേഷിപ്പും അടക്കമുള്ള വിശുദ്ധ വസ്തുക്കൾ ബോനെറ്റ എപ്പോഴും കയ്യിൽ കരുതിയിരുന്നു. രാത്രി സമയം മറ്റുള്ള കാൻസർ രോഗികൾക്ക് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാനായിരുന്നു അവൻ ചെലവഴിച്ചിരുന്നത്. മരിക്കുന്നതിനു തൊട്ടു മുന്‍പ് വരെ ക്രൂശിതരൂപവും, ബർണദീത്തയുടെ തിരുശേഷിപ്പും ബോനെറ്റ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു. 1963 ജനുവരി 28നു സമീപത്തുണ്ടായിരുന്ന മാതാവിന്റെ തിരുരൂപത്തിലേക്ക് നോക്കിയാണ് അവൻ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഹൃസ്വമായ ജീവിതത്തില്‍ സഹനത്തെ പുണ്യമാക്കി മാറ്റിയ ആൻജിയോളിനോ ബോനെറ്റയുടെ ജീവിത കഥ വലിയ രീതിയില്‍ ചര്‍ച്ചയായിരിന്നു. 1998 മെയ് 19നാണ് ബോനെറ്റയുടെ നാമകരണ നടപടികൾ ആരംഭിക്കുന്നത്. നാമകരണ നടപടികള്‍ വേഗത്തിലായതോടെ ആൻജിയോളിനോ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-12-07:01:45.jpg
Keywords: സഹന, ത്യാഗ

13748
Category: 1
Sub Category:
Heading: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം നാലായി
Content: ചെന്നൈ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 ബാധിച്ചു മരിച്ച കത്തോലിക്ക വൈദികരുടെ എണ്ണം നാലായി. മദ്രാസ് – മൈലാപ്പൂർ അതിരൂപതയിലെ മൊഗപ്പെയർ ഈസ്റ്റിലെ ഹോളി ട്രിനിറ്റി ഇടവക വികാരി ഫാ. ബി.കെ ഫ്രാൻസിസ് സേവ്യറാണ് അവസാനമായി രോഗം ബാധിച്ച് മരിച്ചത്. 59 വയസുണ്ടായിരിന്ന അദ്ദേഹം ചെന്നൈ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരിന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തില്‍ വൈദികർക്കായുള്ള ലസ് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് മൈലാപ്പൂർ അതിരൂപതയില്‍ കോവിഡ് ബാധിച്ച് മറ്റൊരു വൈദികന്‍ കോവിഡ് ബാധിച്ച് മരിച്ചിരിന്നു. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അടക്കം ചെയ്ത ബാംഗ്ലൂർ അതിരൂപതയുടെ മുൻ ചാൻസിലറായിരുന്ന ഫാ. ആന്റണി സ്വാമിയുടെ മരണകാരണം കോവിഡ് മൂലമാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരിന്നു. ഫാ. പാസ്ക്കല്‍ പെട്രസ്, ഫാ. ജോസഫ് ഇഎല്‍ പ്രഗാസം എന്നിവരാണ് രോഗം ബാധിച്ചു മരിച്ച മറ്റ് വൈദികര്‍.
Image: /content_image/India/India-2020-07-12-08:39:53.jpg
Keywords: കോവിഡ്

13749
Category: 24
Sub Category:
Heading: എന്റെ സ്വർണമേ, നിന്നെകൊണ്ട് ഞാൻ തോറ്റു..!
Content: ഈ നാളുകളിൽ കേരളക്കരയാകെ ചർച്ചാവിഷയം, "സ്വർണ്ണമയം നിറഞ്ഞതാണ്". കഴിഞ്ഞ നാളിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗിൽ, അഥവാ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ അനുമതി ഇല്ലാത്ത രാജ്യത്തിന്റെ രഹസ്യസ്വഭാവമുള്ള ലഗേജിൽ, 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണ്ണ കള്ളക്കടത്ത് ആസൂത്രിതമായി പിടിച്ചെടുത്തത്, രാജ്യാന്തരതലത്തിൽ, കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. അതേ, അനുവാദമില്ലാത്ത വഴികളിലൂടെ, കള്ളത്തരങ്ങളിലൂടെ, നേട്ടങ്ങൾ കൊയ്യാനും, സുഖിച്ച് ജീവിക്കാനും ആഗ്രഹിക്കുന്ന മനുഷ്യർ എല്ലാ കാലങ്ങളിലും ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകുകയും ചെയ്യും.! ഓർമ്മയില്ലേ, "മിന്നുന്നതെല്ലാം പൊന്നല്ല" എന്ന പഴഞ്ചൊല്ല്! അതേ, ചരിത്രാതീത കാലം മുതൽ "വിലപിടിച്ച സ്വർണം" മനുഷ്യനെ ഒത്തിരി ഭ്രമിപ്പിക്കുകയും, മത്തു പിടിപ്പിക്കുകയും, അതിനു വേണ്ടിയുള്ള പരക്കംപാച്ചിൽ, അവനെ പല കെണിയിലും, അപകടത്തിലും ചെന്നെത്തിക്കുകയും ചെയ്തിട്ടുണ്ട്. ദൈവവചനം പറയുന്നു, "സ്വര്‍ണം അനേകരെ നശിപ്പിച്ചിട്ടുണ്ട്; രാജാക്കന്‍മാരെ വഴിതെറ്റിച്ചിട്ടുണ്ട്" (പ്രഭാഷകന്‍ 8 : 2). ജീവനുപോലും ഭീഷണിയായ കൊറോണയിൽ നിന്നും രക്ഷപ്പെടാനായിട്ട്, എല്ലാവരും മാസ്ക് ധരിക്കണം എന്ന നിയമം വന്നപ്പോൾ, ധനികനായ ഒരു മനുഷ്യൻ രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒരു 'സ്വർണ്ണമാസ്ക്' ധരിച്ച്, ധീരനായി നിൽക്കുന്ന ഒരു ചിത്രം ഈ നാളുകളിൽ വൈറലായിരുന്നു!!! എന്റെ സ്വർണ്ണമേ, നിന്നെ കൊണ്ട് ഞാൻ തോറ്റു. സത്യം പറഞ്ഞാൽ, ഒരു തരി പൊന്ന് കുറഞ്ഞുപോയതിന്റെ പേരിൽ എത്രയോ കുടുംബബന്ധങ്ങളാണ് ശിഥിലമാക്കപ്പെട്ടിട്ടുള്ളത്! ഭാര്യയുടെ, സ്വർണം മുഴുവനും വിറ്റു തുലച്ചു, കുടിച്ചു കൂത്താടി, കുടുംബം നരകം ആക്കിമാറ്റുന്ന, എത്രയോ കള്ളുകുടിയന്മാർ നമുക്കു ചുറ്റുമുണ്ട്! കഴിഞ്ഞദിവസം, ഒരു സ്വർണക്കടയിൽ നിന്നും, സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ ഭാര്യയും, ഭർത്താവും ചേർന്ന്, സ്വർണ്ണ മോതിരം കട്ടെടുക്കുന്ന രംഗം സിസിടിവിയിൽ പതിഞ്ഞ ഒരു വീഡിയോ കാണാനിടയായി. അതെ, സ്വർണ്ണം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും വഴിതെറ്റിക്കും എന്നതിന്റെ നേർക്കാഴ്ചകളാണ് ഇതൊക്കെ! എന്റെ സ്വർണ്ണമേ, നിന്നെ കൊണ്ട് ഞാൻ തോറ്റു! ആറാം തമ്പുരാൻ എന്ന സിനിമയിൽ, ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്. ഒരു നുള്ള് പൊന്ന് ആഗ്രഹിച്ച തന്റെ മകൾക്കു വേണ്ടി, നിർധനനായ, വൃദ്ധനായ ആ പിതാവ്, തന്റെ ജീവനായിരുന്ന ഹാർമോണിയപെട്ടി, വിറ്റുകിട്ടിയ രൂപയുമായി ഒരു സ്വർണമൂക്കുത്തി വാങ്ങി വരുന്ന രംഗം. അതെ, സ്വർണ്ണത്തിന്റെ വില അതില്ലാത്തവർക്കേ അറിയൂ! പലസ്ഥലങ്ങളിലും വിവാഹം സ്വർണ്ണയാടയാഭരണങ്ങൾ കൊണ്ട് സമൃദ്ധമാക്കപ്പെടുമ്പോൾ, മകളുടെ വിവാഹത്തിന് താലിമാല പോലും വാങ്ങിക്കാൻ നിർവാഹമില്ലാത്ത എത്രയോ നിർധനരാണ് നമുക്ക് ചുറ്റും ഉള്ളത്! ഞാൻ കഴിഞ്ഞദിവസം, വിശുദ്ധ ബലിയർപ്പിക്കാനായി, കർമ്മലമാതാവിന്റെ നാമത്തിലുള്ള, ഞങ്ങളുടെ അടുത്ത ഇടവകയിൽ പോകാൻ ഇടയായി. ഇറ്റലിയിൽ, കലാബ്രിയയിൽ, സ്‌പെസാനോ എന്ന സ്ഥലമാണത്. കർമ്മല മാതാവിന്റെ തിരുനാളിന് ഒരുക്കമായി, മാതാവിന്റെ തിരുസ്വരൂപത്തിൽ സ്വർണ മാലയും, കമ്മലും, കിരീടവും ഒക്കെ ചാർത്തുന്ന ആഘോഷമായ ഒരു ചടങ്ങുണ്ടായിരുന്നു. സ്വർണത്തിൽ പൊതിഞ്ഞു നിൽക്കുന്ന മാതാവിന്റെ രൂപത്തിന് ഒരു പ്രത്യേക, സ്വർഗീയഭംഗി ആയിരുന്നു. അതു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി, സത്യം പറഞ്ഞാൽ സ്ത്രീകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സ്വർണ്ണം സ്ത്രീകൾക്ക് ഒരു അഴകാണ്! നാലാൾ കൂടുന്നിടത്ത്, ഒരു തരി പോന്നു പോലും ഇടാൻ ഇല്ലാതെ പോകേണ്ടിവരുന്ന ഒരു സ്ത്രീയുടെ മനോദുഃഖം ആർക്കു മനസ്സിലാക്കാൻ സാധിക്കും? എന്റെ അമ്മയുടെ മുഖം ഓർമ്മ വരുന്നു, കെട്ടിവന്ന നാളുകളിൽ, സാമ്പത്തിക ബുദ്ധിമുട്ട് കാരണം തന്റെ സ്വർണ്ണം ചില മാറ്റകച്ചവടം നടത്തിയതിനാൽ, ഒരു തരി പൊന്നിട്ടു നടക്കാൻ കൊതിച്ച നാളുകൾ, അമ്മ പറഞ്ഞത് ഇപ്പോൾ ഓർമ്മയിൽ വരുന്നു! ശരിയാ, ഒരു തരി പൊന്നേ ഉള്ളെങ്കിലും, സ്വർണം സ്വർണ്ണം തന്നെയാണ്, മുക്കുപണ്ടം, മുക്കുപണ്ടവും! കഴിഞ്ഞയാഴ്ച, എന്റെ ഒരു ബന്ധുവായ ഒരു അമ്മ വിളിച്ചു പറഞ്ഞു, "അച്ചാ, അച്ചൻ ഒന്നു പ്രത്യേകം പ്രാർത്ഥിക്കണം. 40 വർഷത്തിലേറെയായി പൊന്നുപോലെ സൂക്ഷിച്ച താലിമാല കളഞ്ഞുപോയി. നടന്ന വഴികളിലൊക്കെ, ഒത്തിരി അന്വേഷിച്ചിട്ടും കിട്ടിയില്ല, ഒരാഴ്ചയായിട്ട് ഉറക്കം പോലും നഷ്ടപ്പെട്ടു. ഒരു തരി പൊന്നെ ഉള്ളുവെങ്കിലും, അതിന് എന്റെ ജീവന്റെ വിലയുണ്ട്. ഒന്നു പ്രത്യേകം പ്രാർത്ഥിക്കണേ..." ഹാവൂ! അങ്ങനെ എന്റെ പ്രാർത്ഥനയും ദൈവം കേട്ടു. ഇന്നലെ ആ അമ്മ വിളിച്ചുപറഞ്ഞു, "അച്ചാ, ദൈവാനുഗ്രഹം, നഷ്ടപ്പെട്ടു പോയ താലിമാല തിരിച്ചുകിട്ടി, അത് മുറ്റത്ത് കിടപ്പുണ്ടായിരുന്നു." ഇതു പറയുമ്പോൾ ആ അമ്മയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. ദൈവത്തിനു സ്തുതി! ഈ സ്വർണ്ണത്തിന് ഇത്രയ്ക്ക് വിലയാണോ? ഇത്രയ്ക്ക് ഭംഗിയാണോ? ഓ പിന്നേ, എനിക്ക് അത്ര വലിയ ഇഷ്ടം ഒന്നുമില്ല സ്വർണ്ണം! ഉവ്വ്, ഉവ്വ്,... കിട്ടാത്ത മുന്തിരി പുളിക്കും! അതേ സുഹൃത്തേ, സ്വർണം ഇപ്പോഴും ചിലരെ സന്തോഷിപ്പിക്കുകയും, മറ്റുചിലരെ നൊമ്പരപ്പെടുത്തും, വേദനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ സ്വർണ്ണമേ, നിന്നെ കൊണ്ട് ഞാൻ തോറ്റു! ഒന്നു പറഞ്ഞോട്ടെ സുഹൃത്തേ, കള്ളത്തരങ്ങളിലൂടെ സ്വർണ്ണവും, അതുപോലെ മറ്റുവിലപിടിച്ചതൊക്കെ സ്വന്തമാക്കാൻ ശ്രമിച്ചവർക്ക്, ആത്യന്തികമായി എന്നും പരാജയങ്ങളെ ഉണ്ടായിട്ടുള്ളൂ. മിക്കപ്പോഴും ജയിൽവാസം തന്നെയാണ് അവരെ കാത്തിരിക്കുന്നത്!!! എന്തിനാണ് വെറുതെ പോലീസിന്റെ അടിമേടിച്ചിട്ടു ആരോഗ്യം കളയുന്നത്!! ദൈവവചനം ഓർമിപ്പിക്കുന്നു, "ആരോഗ്യം സ്വര്‍ണത്തെക്കാള്‍ ശ്രേഷ്‌ഠമാണ്" (പ്രഭാഷകന്‍ 30 : 15). "പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്‍െറ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക" (അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 6). ദൈവമേ, ഇനിയെങ്കിലും മനുഷ്യർ ഈ സ്വർണ്ണത്തിന്റെ പുറകെയുള്ള ഓട്ടം നിർത്തിയിരുന്നെങ്കിൽ, എത്രയോ പേർക്ക് സൗഖ്യം ഉണ്ടാകുമായിരുന്നു, എത്രയോ പേർക്ക് സമാധാനം ഉണ്ടാകുമായിരുന്നു, എത്രയോ കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു! പക്ഷേ ആരോട് പറയാൻ...!
Image: /content_image/SocialMedia/SocialMedia-2020-07-12-09:59:41.jpg
Keywords: സ്വര്‍ണ്ണ

13750
Category: 18
Sub Category:
Heading: കോവിഡ് ബാധിതര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നേരിട്ടെത്തിച്ച് വൈദികര്‍
Content: പൂന്തുറ: വർക്കലയിലെ എസ്.ആർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരായി ഒബ്സർവേഷനിൽ കഴിയുന്ന പൂന്തുറ നിവാസികൾക്കു വസ്ത്രങ്ങളുമായി തിരുവനന്തപുരം അതിരൂപതയിലെ വൈദികര്‍. കഴിഞ്ഞ അഞ്ചു ദിവസമായി ക്വാറൻൈൻ കേന്ദ്രത്തിലായിരുന്ന ഇവരെ, ആന്റിജൻ ടെസ്റ്റ് നടത്തി വേഗത്തിൽ ഹോസ്റ്റ്പിറ്റലിലേക്ക് കൊണ്ട് പോയതിനാൽ വസ്ത്രങ്ങളൊന്നും തന്നെ കരുതിയിരുന്നില്ല. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട ഫാ. ആൻറണി എസ് ബി, ഫൊറോന വികാരി ഫാ. ജോസഫ് ബാസ്കറിനെ ബന്ധപ്പെടുകയായിരിന്നു. തുടര്‍ന്നു ഫാ. ജോസഫിന്റെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത – ടി.എസ്.എസ്.എസിന്റെ സഹകരണത്തോടെ ആവശ്യമായുള്ള വസ്ത്രങ്ങളുടെയും വ്യക്തികളുടെയും ലിസ്റ്റ് തയ്യാറാക്കി. അതനുസരിച്ച് ഉച്ചയ്ക്ക് തന്നെ അഞ്ചുതെങ്ങ് ഫെറോനയിലെ പൂത്തുറ, മുങ്ങോട്, അഞ്ചുതെങ്ങ് ഇടവകകളിലെ വൈദികരായ ഫാ. ബിനു അലക്സും, ഫാ. ആൻണി എസ്.ബിയും, ഫാ. പ്രദീപ് ജോസഫും ചേർന്നു ആറ്റിങ്ങലിലെ സ്വകാര്യ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ചെന്ന് വസ്ത്രങ്ങൾ വാങ്ങി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-12-11:06:56.jpg
Keywords: വസ്ത്ര

13751
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ: വികാരഭരിതനായി ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ
Content: റോം: പുരാതന കത്തീഡ്രൽ ദേവാലയമായിരുന്ന 'ഹാഗിയ സോഫിയ' യുടെ മ്യൂസിയം പദവി എടുത്ത് മാറ്റി മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള തുർക്കി പ്രസിഡൻ്റിൻ്റെ തീരുമാനത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഞായറാഴ്ചകളിലുള്ള വിശ്വാസികളുമായുള്ള ആഞ്ചലൂസ് പ്രാർത്ഥനക്കിടയിലാണ് പാപ്പ തന്റെ വേദന പ്രകടിപ്പിച്ചത്. "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. വാക്കുകള്‍ കിട്ടാതെ പാപ്പ വിഷമിച്ചപ്പോൾ സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ ഉണ്ടായിരുന്നവരും നിശബ്ദരായി. പിന്നാലെ ചത്വരത്തില്‍ ഉണ്ടായിരിന്നവര്‍ പാപ്പയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കരഘോഷം മുഴക്കി. തുർക്കിയ്ക്കെതിരെ ലോക രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പാപ്പയും തീരുമാനത്തിൽ ദുഃഖം പ്രകടിപ്പിച്ചിരിക്കുന്നത്. തുർക്കി തലസ്ഥാനമായ ഇസ്‌താംബുളിലെ ഹാഗിയ സോഫിയ ആറാം നൂറ്റാണ്ടിൽ പണിത പുരാതന ക്രിസ്ത്യൻ കത്തീഡ്രൽ ദേവാലയമാണ്. ശില്പചാതുര്യം കൊണ്ടും ദേവാലയത്തിലെ നിർമ്മാണ വൈദഗ്ധ്യം കൊണ്ടും ആഗോള ശ്രദ്ധ നേടിയ ദേവാലയമായിരിന്നു ഇത്. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്റെ സ്ഥാനിക ദേവാലയം കൂടിയായിരുന്നു ഈ കത്തീഡ്രല്‍. 1453-ല്‍ കോൺസ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ തുര്‍ക്കികള്‍ കത്തീഡ്രലിനെ മോസ്‌ക് ആക്കി മാറ്റുകയായിരുന്നു. പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അധികാരത്തില്‍ വന്ന മുസ്തഫ കമാല്‍ പാഷ തന്റെ മതേതരനയത്തിന്റെ വലിയ അടയാളമായി 1935-ല്‍ ഇതിനെ മ്യൂസിയം ആക്കി. ഇതിനെയാണ് ആഗോള പ്രതിഷേധം വകവെക്കാതെ തീവ്ര ഇസ്ലാമിക ചിന്തയുള്ള തയിബ് എർദോഗൻ മോസ്‌ക്കാക്കി മാറ്റിയിരിക്കുന്നത്. ജൂലൈ 24നു നിസ്ക്കാരത്തിനായി ദേവാലയം തുറന്നു നല്‍കുമെന്ന് ഏര്‍ദ്ദോഗന്‍ വ്യക്തമാക്കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-12-13:24:49.jpg
Keywords: ഹാഗിയ

13752
Category: 7
Sub Category:
Heading: CCC Malayalam 36 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിയാറാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിയാറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിയാറാം ഭാഗം
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13753
Category: 1
Sub Category:
Heading: തുര്‍ക്കി തീരുമാനം പിന്‍വലിക്കണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
Content: ജനീവ: ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കാക്കിയ നടപടി തിരുത്തണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനോട് ആവശ്യപ്പെട്ടു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്, ലൂഥറന്‍ വിഭാഗങ്ങളടക്കമുള്ള സംഘടന 50 കോടി വിശ്വാസികളെയാണ് പ്രതിനിധീകരിക്കുന്നത്. കത്തീഡ്രലായി നിര്‍മിക്കപ്പെടുകയും തുടര്‍ന്ന് മോസ്‌കും മതേതരത്വത്തിന്റെ പ്രതീകമായ മ്യൂസിയവും ആയി മാറ്റപ്പെടുകയും ചെയ്ത നിര്‍മിതി വീണ്ടും മോസ്‌കാക്കുന്നത് ഞെട്ടലും ദുഃഖവും സൃഷ്ടിക്കുന്നതായി എര്‍ദോഗന് അയച്ച കത്തില്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഹാഗിയ സോഫിയയുടെ മ്യൂസിയംപദവി തുര്‍ക്കി കോടതി വെള്ളിയാഴ്ച എടുത്തുകളഞ്ഞതിനു പിന്നാലെയാണ് മോസ്‌കായി മാറ്റിക്കൊണ്ടുള്ള ഉത്തരവ് എര്‍ദോഗന്‍ പുറപ്പെടുവിച്ചത്. ഇതിലൂടെ വിഭാഗീയത സൃഷ്ടിക്കപ്പെടുമെന്നു കൗണ്‍സില്‍ പറഞ്ഞു. വിവിധ മതങ്ങള്‍ക്കിടയില്‍ അവിശ്വാസമുണ്ടാകും. പരസ്പര ധാരണയും ബഹുമാനവും സഹകരണവും വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ അവതാളത്തിലാകുമെന്നും ചൂണ്ടിക്കാട്ടി. തുര്‍ക്കിയിലെ യാഥാസ്ഥിക വിഭാഗത്തെ കൈയിലെടുക്കുന്ന എര്‍ദോഗന്റെ നടപടിയില്‍ മതേതരവിഭാഗങ്ങള്‍ ശക്തമായ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Image: /content_image/News/News-2020-07-13-04:33:49.jpg
Keywords: ഹാഗിയ, തുര്‍ക്കി

13754
Category: 18
Sub Category:
Heading: മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം
Content: ചങ്ങനാശേരി: വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ മാര്‍ കോച്ചേരിക്ക് വ്യാഴാഴ്ചയാണു വീണു പരിക്കേറ്റത്. ആഫ്രിക്കന്‍ രാജ്യമായ സിംബാവേയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചു ബിഷപ്പ് ജോര്‍ജ്ജ് കൊച്ചേരിയെ 2013-ലാണ് ഫ്രാന്‍സിസ് പാപ്പ ബാംഗ്ലാദേശിന്‍റെ അപ്പസ്തോലിക സ്ഥാനപതിയായി നിയോഗിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsIkKTYvJS01aRUEjBdo6O}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-13-04:54:38.jpg
Keywords: ബംഗ്ലാ

13755
Category: 18
Sub Category:
Heading: അന്ത്യാളം ഇടവകയിൽ കുടുംബ കൂട്ടായ്മയ്ക്കു നവീന മുഖം: സമൂഹ പ്രാർത്ഥന ഗൂഗിൾ മീറ്റ് ആപ് വഴി
Content: നാല് മാസങ്ങൾക്കു മുമ്പ് ലോക്ക്ഡൗൺ മൂലം മുടങ്ങിപ്പോയ കുടുംബകൂട്ടായ്മ പ്രാർത്ഥന ഗൂഗിൾ മീറ്റ് ആപ് വഴി പുനഃരാരംഭിച്ചുള്ള അന്ത്യാളം സെന്‍റ് മാത്യൂസ് ഇടവകയുടെ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിക്കുന്നു. കോവിഡ് 19-ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഒരുമിച്ചു ചേരാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് എല്ലാവർക്കും ഒരുമിച്ചു പ്രാർത്ഥിക്കാന്‍ റവ. ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. ഇതിനോട് ഇടവക സമൂഹം ക്രിയാത്മകമായി പ്രതികരിക്കുകയായിരിന്നു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച കൂട്ടായ്മ 8 മണിക്ക് സമാപിച്ചു. ഗൂഗിള്‍ മീറ്റ് ആപ്പ് വഴി അന്ത്യാളം ഇടവകയിലെ ആറാം വാർഡ് അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് കൂട്ടായ്മയിൽ പങ്കെടുത്തു. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് ഒരുമിച്ച് ജപമാല ചൊല്ലുകയും വചന പ്രഘോഷണത്തിൽ പങ്കുചേരുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ തീരുന്നതുവരെ ഈ രീതിയിലായിരിക്കും ഇനി അന്ത്യാളം ഇടവകയിലെ കുടുംബ കൂട്ടായ്മകളെന്ന് ഫാ. ജെയിംസ് പറഞ്ഞു. വി. ജെ മാത്യു വേരനാനിക്കൽ, അരുൺ കുറിച്ചിയേൽ, സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേൽ, അലക്സി തെങ്ങുംപള്ളിക്കുന്നേൽ, അലക്സാണ്ടർ അലക്സ് തെങ്ങുംപള്ളിക്കുന്നേൽ, അന്ന ഡാന്റിസ് തെങ്ങുംപള്ളിക്കുന്നേൽ തുടങ്ങിയവർ കൂട്ടായ്മയ്ക്കു നേതൃത്വം നൽകി. ഇടവകയിലെ സൺഡേ സ്കൂൾ ക്ലാസ്സും ഇതേ സാങ്കേതിക വിദ്യയോടെ നടപ്പാക്കിയിട്ടുണ്ട്. ഇത്തരം ക്രമീകരണങ്ങൾ ആരുമായും പങ്കുവെയ്ക്കുവാനും തയാറാണെന്ന് ഫാ. ജയിംസ് പറഞ്ഞു. ഫോൺ: 9447959223
Image: /content_image/India/India-2020-07-13-05:31:25.jpg
Keywords: പ്രാര്‍ത്ഥന

13756
Category: 10
Sub Category:
Heading: കത്തി നശിച്ച ഫിലിപ്പീന്‍സ് ദേവാലയത്തില്‍ പോറല്‍ പോലും എല്‍ക്കാതെ തിരുവോസ്തി
Content: മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ പൻണ്ടാക്കാൻ ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്റ്റോ നിനോ കത്തോലിക്ക ദേവാലയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ പോറല്‍ പോലും എല്‍ക്കാതെ വിശുദ്ധ കുർബാന സൂക്ഷിച്ചുവച്ചിരുന്ന കുസ്തോതി. ഇടവകയിലെ വൈദികനായ ഫാ. സാനി ഡി ക്ലാരോയാണ് ഈ അത്ഭുതം പുറംലോകത്തെ അറിയിച്ചത്. തീപിടിത്തത്തില്‍ വ്യാപക നാശം ഉണ്ടായെങ്കിലും വൈദികരെയും വിശ്വാസികളെയും അത്ഭുതപ്പെടുത്തികൊണ്ട് വിശുദ്ധ കുർബാന സൂക്ഷിച്ചുവച്ചിരുന്ന കുസ്തോതി ഒരു പോറൽ പോലും ഏൽക്കാതെ കണ്ടുകിട്ടുകയായിരിന്നു. നേരത്തെ ഉണ്ണീശോയുടെ നാലാം നൂറ്റാണ്ടിൽ വരച്ച ചിത്രം കണ്ടെത്താനായി അഗ്നിശമന സേനാംഗങ്ങൾ വെള്ളിയാഴ്ച തിരച്ചിൽ നടത്തുന്നതിനിടെയാണ് കുസ്തോതി കണ്ടെത്തിയത്. കുസ്തോതി തുറന്നപ്പോൾ യാതൊരു കുഴപ്പവും കൂടാതെ തിരുവോസ്തി അതില്‍ ഉണ്ടായിരുന്നതായി ദേവാലയത്തിന് പുറത്ത് അർപ്പിച്ച ദിവ്യബലിക്കിടെ വികാരാധീനനായി ഫാ. സാനി ഡി ക്ലാരോ വിശ്വാസി സമൂഹത്തോട് പറഞ്ഞു. വീണ്ടെടുത്ത വിശുദ്ധ കുർബാന ഇപ്പോൾ പാക്കോയിലുളള സാൻ ഫെർണാൺഡോ ഡി ഡിലാവോ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കുസ്തോതിക്ക് സമാനമായി ദേവാലയത്തിലെ പല വസ്തുക്കളും കത്തിയമര്‍ന്നപ്പോഴും തിരുവോസ്തി മാത്രം യാതൊരു കുഴപ്പവും കൂടാതെ സംരക്ഷിക്കപ്പെട്ടു എന്ന വസ്തുത ഫിലിപ്പീന്‍സില്‍ ചര്‍ച്ചയായി മാറുകയാണ്. ദേവാലയത്തില്‍ നിന്നു വീണ്ടെടുക്കപ്പെട്ട ഏതാനും ചില വിശുദ്ധ വസ്തുക്കൾ അടുത്ത ദിവസം പ്രദർശനത്തിന് വെക്കുമെന്ന് ഫാ. സാനി ഡി ക്ലാരോ പറഞ്ഞു. പ്രത്യാശ കൈവിടരുതെന്ന് ഇടവക ജനത്തെ ഓര്‍മ്മിപ്പിച്ച അദ്ദേഹം, കൂട്ടായ്മയില്‍ വിശ്വാസത്തിന്റെ ദേവാലയം പുനർനിർമ്മിക്കാമെന്നും പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-13-06:45:29.jpg
Keywords: അത്ഭുത, തിരുവോസ്തി