Contents
Displaying 13381-13390 of 25144 results.
Content:
13727
Category: 19
Sub Category:
Heading: ദിവസത്തിൽ അരമണിക്കൂര്‍ മാറ്റിവെക്കാമോ? പ്രവാചകശബ്ദത്തിലൂടെ നിങ്ങള്‍ക്കും സുവിശേഷവേല ചെയ്യാം
Content: “അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുര മുകളില്‍ നിന്ന് ഘോഷിക്കുവിന്‍” (മത്തായി 10:27) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ചുകൊണ്ടും അതിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തികൊണ്ടും പ്രവാചക ശബ്ദം ഇന്‍റര്‍നെറ്റിലൂടെയുള്ള ദൗത്യം ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇക്കാലയളവില്‍ ദശലക്ഷകണക്കിനു വായനക്കാരെ പ്രവാചകശബ്ദത്തിന് ലഭിച്ചുവെങ്കിലും ഈ ഓണ്‍ലൈന്‍ പത്രത്തിന്‍റെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ ഇതിന്‍റെ ടീം അംഗങ്ങളായ ഞങ്ങള്‍ക്ക് യാതൊരു മഹിമയും അവകാശപ്പെടാനില്ല. “ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളൂ” (ലൂക്കാ 17:10) എന്ന വലിയ സത്യം ഓരോ നിമിഷവും ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ അവസരത്തില്‍ മഹത്തായ ഈ ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് ദൈവരാജ്യ വേല കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്നദ്ധതയുള്ളവരെ പ്രവാചകശബ്ദം തേടുകയാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും നിങ്ങൾക്ക് ഈ ഉദ്യമത്തിൽ പങ്കാളികളാകാം. ഒരു ദിവസത്തില്‍ കേവലം അര മണിക്കൂര്‍ മാത്രം ചെലവഴിക്കേണ്ട വരുന്ന ഈ ശുശ്രൂഷയിലേക്ക് പ്രായഭേദമന്യേ നവമാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന ആര്‍ക്കും പങ്കുചേരാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്. സുവിശേഷ വേലക്കു വേണ്ടി അല്‍പ്പസമയം മാറ്റിവയ്ക്കുവാന്‍ നാം തയ്യാറാണോ എന്നത് മാത്രമാണ് പ്രധാനം. ഒന്നുറപ്പിക്കാം, ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടയില്‍ നിങ്ങള്‍ മാറ്റിവെയ്ക്കുന്ന ഓരോ നിമിഷവും വലിയ അനുഗ്രഹമായി തീരുമെന്ന് നിസംശയം പറയാം. പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകള്‍ വരും ദിവസങ്ങളില്‍ അനേകായിരങ്ങളിലേക്ക് എത്തിക്കുവാൻ, ടീമില്‍ ഭാഗഭാക്കാകുവാന്‍ നിങ്ങൾ തയ്യാറാണെങ്കിൽ പേര്, വീട്ടുപേര്, ജോലി, ഇടവക, രൂപത, ഫോൺ നമ്പർ എന്നിവ #{black->none->b->editor@pravachakasabdam.com }# എന്ന ഇ മെയിൽ ഐഡിയിലേക്കു ദയവായി അയയ്ക്കുക. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം, “ഇന്‍റര്‍നെറ്റിന്‍റെ ഈ ലോകത്ത് ക്രിസ്തുവിന്‍റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്‍ക്കപ്പെടുകയും വേണം. കാരണം ക്രിസ്തുവിന് ഇടമില്ലെങ്കില്‍ മനുഷ്യനും ഇടമുണ്ടാകില്ല” (Benedict XVI, Verbum Domini). പരിശുദ്ധാത്മാവ് നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുമല്ലോ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Image: /content_image/Editor'sPick/Editor'sPick-2020-07-09-13:51:42.jpg
Keywords: പ്രവാചക ശബ്ദ

13728
Category: 1
Sub Category:
Heading: യേശുവിനെ പ്രതി മരണം വരിച്ച കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം വെള്ളിത്തിരയിലേക്ക്
Content: കെയ്‌റോ: ലിബിയയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ‘മാർട്ടയേഴ്‌സ് ഓഫ് ദ ഫെയ്ത്ത് ആൻഡ് ദ നേഷൻ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനം കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമന്റെ ആശീര്‍വ്വാദത്തോടെയാണ് ആരംഭിച്ചത്. സമലുറ്റ് കോപ്റ്റിക് ഓര്‍ത്തോഡോക്സ് ബിഷപ്പ് അന്‍ബ പാവ്നൊടിഓസിന്റെ നേതൃത്വത്തിലാണ് ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യൂസഫ് നബീലാണ് സിനിമയുടെ സംവിധായകന്‍. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-09-15:49:21.jpg
Keywords: ലിബിയ, രക്തസാ

13729
Category: 14

Content: കെയ്‌റോ: ലിബിയയിൽ യേശുവിലുള്ള വിശ്വാസത്തെ പ്രതി ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ‘മാർട്ടയേഴ്‌സ് ഓഫ് ദ ഫെയ്ത്ത് ആൻഡ് ദ നേഷൻ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനം കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമന്റെ ആശീര്‍വ്വാദത്തോടെയാണ് ആരംഭിച്ചത്. സമലുറ്റ് കോപ്റ്റിക് ഓര്‍ത്തോഡോക്സ് ബിഷപ്പ് അന്‍ബ പാവ്നൊടിഓസിന്റെ നേതൃത്വത്തിലാണ് ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യൂസഫ് നബീലാണ് സിനിമയുടെ സംവിധായകന്‍. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-09-15:53:38.jpg

13730
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മാണത്തിന് പുതിയ ഡിസൈന്‍ പരിഗണിക്കില്ല
Content: പാരീസ്: അഗ്‌നിബാധയില്‍ ഏറെ നാശമുണ്ടായ ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മാണത്തിന് മറ്റു ഡിസൈനുകള്‍ പരിഗണിക്കില്ലായെന്ന് ഫ്രഞ്ച് ഭരണകൂടം. ദേവാലയം എങ്ങനെയായിരുന്നോ അങ്ങനെതന്നെ പണിയണമെന്നാണ് പൊതുഅഭിപ്രായമെന്ന് ഫ്രഞ്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി റോസ്ലിന്‍ ബാഷ്ലെറ്റ് പറഞ്ഞു. അഗ്നിബാധയില്‍ നശിച്ച മേല്‍ക്കൂരയ്ക്കും സ്തൂപികയ്ക്കും പകരം പുതിയ ഡിസൈനുകള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തള്ളികളഞ്ഞു കൊണ്ടാണ് ഫ്രഞ്ച് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. 2019 ഏപ്രില്‍ 15നാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയുള്ള അഗ്‌നിബാധ ദേവാലയത്തില്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. നാനൂറിൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു അന്നു തീയണച്ചത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കു ശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-10-03:58:35.jpg
Keywords: നോട്രഡാം

13731
Category: 9
Sub Category:
Heading: ജൂലൈ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ; ഫാ.ഷൈജു നടുവത്താനി, ഫാ. നോബിൾ തോട്ടത്തിൽ, ഐനിഷ് ഫിലിപ്പ് എന്നിവർ നയിക്കും
Content: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. സെഹിയോൻ യുകെയുടെ ആത്മീയനേതൃത്വം റെവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ, അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും പ്രശസ്ത വചനപ്രഘോഷകൻ ഫാ. നോബിൾ തോട്ടത്തിൽ, അമേരിക്കയിലെ സെഹിയോൻ ശുശ്രൂഷകളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രശസ്ത വചന ശുശ്രൂഷക ഐനിഷ് ഫിലിപ്പ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ. 1 മണിമുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും. 3 മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE }} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{black->none->b->>>> കൂടുതൽ വിവരങ്ങൾക്ക് }# ജോൺസൺ +44 7506 810177 <br> അനീഷ് 07760 254700 <br> ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2020-07-10-04:16:23.jpg
Keywords: രണ്ടാം ശനിയാഴ്ച്ച

13732
Category: 13
Sub Category:
Heading: ഓപ്പറേഷന് മുന്‍പ് ജപമാല: വൈറല്‍ ചിത്രത്തിന് പിന്നാലെ തന്റെ വിശ്വാസം ഏറ്റുപറഞ്ഞ് കൊളംബിയന്‍ ഡോക്ടര്‍
Content: കൊളംബിയ: ശസ്ത്രക്രിയയ്ക്കു ഓപ്പറേഷന്‍ റൂമിൽ പ്രവേശിക്കുന്നതിനുമുമ്പ് ജപമാല ചൊല്ലുന്ന കൊളംബിയക്കാരൻ ഡോക്ടറുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. ഡോ. നെസ്തർ റാമിറസ് അരിയേറ്റ എന്ന അനസ്തേഷ്യാ വിദഗ്ധനായ ഡോക്ടറുടെ ചിത്രമാണ് കൊറോണ കാലത്തെ വിശ്വാസ സാക്ഷ്യമായി നവമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇവാഞ്ചലിക്കല്‍ പാസ്റ്ററായ ലൂയിസ് ആൽബേർട്ടോയാണ്, ഫ്രാൻസിസ്കൻ സന്യാസിനികളുടെ ഉടമസ്ഥതയിലുള്ള മദർ ബർണാർഡ ക്ലിനിക്കിൽ സേവനം ചെയ്യുന്ന ഡോ. നെസ്തർ റാമിറസിന്റെ വിശ്വാസ സാക്ഷ്യത്തിന്റെ ചിത്രം പങ്കുവെച്ചത്. ഈ ദൃശ്യം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് ലൂയിസ് ആൽബേർട്ടോ പറഞ്ഞു. കൊറോണ വൈറസ് പടരുന്ന ഈ കാലഘട്ടത്തിൽ പല ഷിഫ്റ്റുകളിലായി മാനസിക സമ്മർദ്ദം അനുഭവിച്ചു ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാടിനെ പറ്റി സ്മരിക്കാൻ സാധിച്ചു. നെസ്തർ റാമിറസിന്റെ പ്രാർത്ഥനയോടൊപ്പം തന്റെ പ്രാർത്ഥനയും രോഗികള്‍ക്ക് വേണ്ടി ക്ലേശം സഹിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി ദൈവസന്നിധിയിലേക്ക് ഉയർത്തുന്നുണ്ടായിരിന്നുവെന്ന് ലൂയിസ് പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Flaordonez1%2Fposts%2F10222194080737698&width=500" width="500" height="729" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> താന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നത് വളരെ വൈകിയാണ് ശ്രദ്ധിച്ചതെന്നു ഡോ. നെസ്തർ റാമിറസ് കാത്തലിക് ന്യൂസ് ഏജൻസിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രെന്‍സയോട് പറഞ്ഞു. എല്ലാ ദിവസവും പുലർച്ചെ പ്രാർത്ഥിച്ചിട്ടാണ് തന്റെ ജോലി ആരംഭിക്കുന്നത്. താൻ വലിയൊരു വിശ്വാസി അല്ലായിരുന്നു. 18 വർഷങ്ങൾക്കു മുമ്പ് ഒരു കുടുംബ പ്രശ്നം ഉണ്ടായപ്പോൾ, താൻ ആത്മീയ ഉപദേശകരുടെ സഹായം തേടി. ഇതിനു പിന്നാലെയാണ് ദിവ്യകാരുണ്യ ഭക്തിയിലേക്കുള്ള മടങ്ങിപ്പോകാൻ ആരംഭിച്ചത്. ഭാര്യയിലൂടെ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ ശക്തി അറിഞ്ഞതു താൻ ദൈവത്തിങ്കലേക്ക് തിരിയാൻ ഉണ്ടായ മറ്റൊരു കാരണമായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദിവസേന പുലർച്ചെ നാലരയ്ക്ക് ജപമാല ചൊല്ലിയതിന് ശേഷം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമെന്നും അവിടെ നിന്നാണ് ആശുപത്രിയിലേക്ക് പോകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജോലിക്ക് മുമ്പ് ദിവ്യകാരുണ്യത്തിന് മുന്നിൽ പ്രാർത്ഥിക്കാറുണ്ടെന്നും ഡോ. റാമിറസ് പറയുന്നു. പ്രാർത്ഥനയ്ക്ക് ശേഷം നടത്തുന്ന ശസ്ത്രക്രിയകളിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം താന്‍ അനുഭവിക്കാറുണ്ട്. ദൈവത്തിൽ കൂടുതലായി ശരണപ്പെട്ട്, ചികിത്സയ്ക്ക് വരുന്ന വരെ ദൈവസന്നിധിയിൽ സമർപ്പിക്കാൻ എല്ലാ ഡോക്ടർമാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. യേശുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെട്ട് ആത്മീയജീവിതം നയിക്കുന്നതാണ് അനുദിനം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ നമുക്ക് ശക്തി തരുന്നതെന്നും അദ്ദേഹം പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-10-06:35:46.jpg
Keywords: ജപമാല, വൈറ

13733
Category: 1
Sub Category:
Heading: ജെറുസലേമിലെ ക്രൈസ്തവ സാന്നിധ്യത്തിന് ഇസ്രായേലിന്റെ ഭീഷണി: സംയുക്ത പ്രസ്താവനയുമായി ക്രിസ്ത്യന്‍ സഭാനേതൃത്വം
Content: ജെറുസലേം അധിനിവേശ മേഖലയിലെ ജാഫാ ഗേറ്റിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ സ്വത്ത് സംബന്ധിച്ച ഇസ്രായേല്‍ ജില്ലാ കോടതി വിധി വിശുദ്ധ നഗരിയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തിന് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി ക്രിസ്ത്യന്‍ സഭാ നേതാക്കള്‍. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വിശുദ്ധ സ്ഥലങ്ങളുടേയും, ദേവാലയങ്ങളുടേയും നിലവിലെ സ്ഥിതിയും ചരിത്രപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും നീതിക്ക് വേണ്ടിയുള്ള ഗ്രീക്ക് സഭയുടെ ശ്രമങ്ങളെ പിന്തുണക്കുമെന്നും ജെറുസലേമിലെ വിവിധ ക്രിസ്ത്യന്‍ സഭാനേതാക്കള്‍ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നിലവിലെ വിധി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് ഭീഷണിയാണെന്നും, കേസില്‍ സഭ നിരത്തിയ തെളിവുകള്‍ നിഷേധിച്ച ഇസ്രായേല്‍ കോടതിവിധിയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ചില യഹൂദ മൗലീകവാദി സംഘടനകള്‍ അവകാശവാദമുന്നയിച്ചിരിക്കുന്ന ജാഫാ ഗേറ്റ് സ്വത്തിന്റെ മേലുള്ള തങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ സമര്‍പ്പിച്ച അപേക്ഷയും, തെളിവുകളും ജെറുസലേമിലെ കോടതി നിഷേധിച്ച സാഹചര്യത്തിലാണ് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയെ പിന്തുണച്ചുകൊണ്ട് വിവിധ സഭാ നേതാക്കള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ വെറുമൊരു സ്വത്തുതര്‍ക്കമായി കാണാനാകില്ലെന്ന് സഭാനേതാക്കള്‍ പ്രസ്താവനയില്‍ കുറിച്ചു. ജാഫാ ഗേറ്റ് സ്വത്തില്‍മേലുള്ള മൗലീകവാദ സംഘടനകളുടെ അവകാശവാദം, വിശുദ്ധ നഗരത്തിന്റെ സമഗ്രതക്കും ക്രിസ്ത്യന്‍ തീര്‍ത്ഥാടന പാതക്കും എതിരാണെന്നും, ജെറുസലേമിലെ ക്രൈസ്തവ സാന്നിധ്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും പ്രസ്താവനയില്‍ പറയുന്നു. ജെറുസലേമിലെ പുരാതന നഗരത്തിന്റെ ക്രിസ്ത്യന്‍ പൈതൃകവും വിശുദ്ധ സ്ഥലങ്ങളും ലോകമെമ്പാടുമുള്ള ഇരുനൂറു കോടി ക്രൈസ്തവരുടെ ഹൃദയമാണെന്നും പ്രസ്താവനയിലുണ്ട്. പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്ക് നൗര്‍ഹാന്‍ മാനൗജിയന്‍, അര്‍മേനിയന്‍ അപ്പസ്തോലിക ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് പിയര്‍ ബാറ്റിസ്റ്റ മെത്രാപ്പോലീത്ത, ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് പിയര്‍ ബാറ്റിസ്റ്റ തുടങ്ങിയ പ്രമുഖര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
Image: /content_image/News/News-2020-07-10-09:14:04.jpg
Keywords: ഇസ്രാ, നെതന്യാ

13734
Category: 18
Sub Category:
Heading: പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് സിബിഎസ്ഇ പുന:പരിശോധിക്കണം: ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി
Content: ചങ്ങനാശേരി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ സിലബസ്സ് ലഘൂകരണത്തിന്റെ പേരില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ, മതേതരത്വം, ജനാധിപത്യം, ദേശീയത, ഫെഡറലിസം, പൗരത്വം തുടങ്ങിയ വിഷയങ്ങള്‍ സി.ബി.എസ്.ഇ. പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളതായി സംശയിക്കുന്നു വെന്നും ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാസമിതി. കുട്ടികളെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതിനും പക്വമായ മതേതര-ദേശീയ-ജനാധിപത്യകാഴ്ചപ്പാടുകള്‍ അവരില്‍ രൂപീകരിക്കുന്നതിനും പാഠ്യപദ്ധതിയില്‍ ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ രംഗത്തു നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ക്കു പിന്നില്‍ സ്ഥാപിതതാല്പര്യങ്ങളും രാഷ്ട്രീയ അജണ്ടളും സൂക്ഷിക്കുന്നത് തലമുറകളോട് ചെയ്യുന്ന അപരാധവും, ക്രൂരതയുമാണ്. സിലബസ്സ് കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ പാടില്ലെന്നും, താരതമ്യേന പ്രാധാന്യം കുറഞ്ഞ ഭാഗങ്ങള്‍ ഉപപാഠമായി ക്രമീകരിച്ച്, അവ കുട്ടികള്‍ സ്വയമായി പഠിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും പ്രസ്തുതഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരീക്ഷകള്‍ നടത്തണമെന്നും നിലവിലുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും സമിതി കേന്ദ്രസര്‍ക്കാരിനോടും സി.ബി.എസ്സ്.ഇ.യോടും ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ യോഗത്തില്‍ അതിരൂപതാ പി.ആര്‍.ഓ. അഡ്വ. ജോജി ചിറയില്‍ അദ്ധ്യക്ഷത വഹിച്ചു. ജാഗ്രതാ സമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോര്‍ജ്ജ് വര്‍ഗീസ് കോടിക്കല്‍ വിഷയാവതരണം നടത്തി. ഡോ.ആന്റണി മാത്യൂസ്, ജോബി പ്രാക്കുഴി, സെബാസ്റ്റ്യന്‍ കെ.വി., അഡ്വ. പി.പി. ജോസഫ്, ടോം അറയ്ക്കപറമ്പില്‍, ലിബിന്‍ കുര്യക്കോസ്, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-07-10-09:43:39.jpg
Keywords: ചങ്ങനാശേരി

13735
Category: 7
Sub Category:
Heading: CCC Malayalam 35 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിയഞ്ചാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിയഞ്ചാം ഭാഗം.രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിയഞ്ചാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13736
Category: 1
Sub Category:
Heading: 'നദീം ജോസഫിന് നീതി ലഭിക്കണം': പാക്ക് ക്രൈസ്തവന് നീതി തേടി സഭയും സംഘടനകളും സജീവമാകുന്നു
Content: ലാഹോര്‍: മുസ്ലീം മേഖലയില്‍ വീട് വാങ്ങിയതിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചും നീതിയ്ക്കായി പൊരുതിയും പാക്ക് സംഘടനകള്‍ സജീവമാകുന്നു. രാജ്യത്തു സ്ഥലം വാങ്ങിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഈ അക്രമം നിയമത്തിനെതിരാണെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്നും പാക്കിസ്ഥാനിലെ നാഷ്ണല്‍ കമ്മീഷന്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് (എന്‍.സി.ജെ.പി) ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് പെഷവാറിലെ സാവതി ഫാടക് കോളനിയില്‍ വീടു വാങ്ങിയതിന്റെ പേരില്‍ നദീം ജോസഫ് എന്ന ക്രൈസ്തവ വിശ്വാസിക്ക് അയല്‍വാസിയായ മുസ്ലീമില്‍ നിന്നും വെടിയേല്‍ക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നദീമിന് അഞ്ചോളം ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനം രാജ്യത്തു വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ മതന്യൂനപക്ഷങ്ങളുടേയും പ്രത്യേകിച്ച് ആക്രമണ ഭീഷണിയില്‍ കഴിയുന്ന കൊല്ലപ്പെട്ട നദീമിന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാനുള്ള നടപടികള്‍ ഭരണകൂടം കൈകൊള്ളണമെന്നും ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപതാധ്യക്ഷനും പാക്കിസ്ഥാന്‍ മെത്രാന്‍ സമിതി ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് അര്‍ഷാദ് ആവശ്യപ്പെട്ടു. നദീമിനെ ജോര്‍ജ്ജ് ഫ്ലോയിഡിനോട് ഉപമിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സമീപകാലത്തായി പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം വര്‍ദ്ധിച്ചു വരികയാണ്. കോവിഡ്-19 ലോക്ക്ഡൌണ്‍ കാലത്തെ ഭക്ഷണപൊതികളുടെ വിതരണത്തില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ വിവേചനത്തിനിരയായെന്നു ആരോപണമുയര്‍ന്നിരുന്നു. ഇസ്ലാമാബാദില്‍ ഹിന്ദു ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാനുള്ള നീക്കം ഈ വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ആരാധനാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദം രാജ്യത്തെ മുസ്ലീം മതഭൂരിപക്ഷത്തിന്റെ അമുസ്ലീങ്ങളോടുള്ള മതവിദ്വേഷത്തിന്റെ പ്രതിഫലനമാണെന്നും, മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും എന്‍.സി.ജെ.പി നാഷണല്‍ ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ യൗസഫ് ആരോപിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-10-10:45:45.jpg
Keywords: പാക്ക, ഭൂമി