Contents

Displaying 13341-13350 of 25144 results.
Content: 13687
Category: 18
Sub Category:
Heading: ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു
Content: കാക്കനാട്: ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ പഠനപരമ്പരയിലെ 32-ാമത്തെ ഗവേഷണ പഠനഗ്രന്ഥമായ 'ദി ആക്സ് ഓഫ് ജൂഡാസ് തോമസ് ഇന്‍ കോണ്‍ടെക്സ്റ്റ്', മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ സഭാദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലളിതമായ ചടങ്ങിലാണ് പുസ്തക പ്രകാശനകര്‍മ്മം നടന്നത്. ജസ്റ്റിസ് അബ്രാഹം മാത്യു ആദ്യപ്രതി സ്വീകരിച്ചു. മാര്‍തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രപഠനത്തിന് ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാകുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്രത്യാശ പ്രകടിപ്പിച്ചു. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളുള്ള, മൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പട്ട ഗ്രന്ഥമാണ് 'ആക്സ് ഓഫ് ജൂഡാസ് തോമസ്'. പ്രസ്തുത ഗ്രന്ഥത്തെ അധികരിച്ച് സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 22 മുതല്‍ 24 വരെ സംഘടിപ്പിച്ച സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടറായ റവ. ഡോ. ജോജി കല്ലിങ്ങല്‍, പാരീസില്‍ നിന്നുള്ള പ്രൊഫസര്‍ മാക്സിം കെ. യെവാദിയന്‍ എന്നിവരാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിട്ടുള്ളത്. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ പ്രസ്തുത ഗ്രന്ഥത്തിന്‍റെ കോപ്പികള്‍ ലഭ്യമാണ്.
Image: /content_image/India/India-2020-07-04-13:50:30.jpg
Keywords: ലിറ്റര്‍ജി
Content: 13688
Category: 1
Sub Category:
Heading: ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് സഹായവുമായി ഫ്രാന്‍സിസ് പാപ്പയും
Content: വത്തിക്കാൻ സിറ്റി: കോവിഡ് ആഗോള തലത്തില്‍ സൃഷ്ട്ടിച്ച പ്രതിസന്ധിയ്ക്കിടെ 270 മില്യൺ ജനങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയ്ക്കു സഹായവുമായി ഫ്രാന്‍സിസ് പാപ്പയും. ഐക്യരാഷ്ട്ര സഭയുടെ ‘വേൾഡ് ഫുഡ് പ്രോഗ്രാ’മിന് 25,000 യൂറോ സംഭാവന നൽകിയാണ് ഫ്രാൻസിസ് പാപ്പ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനം തുടരുന്നത്. കൊറോണ മൂലം ഉണ്ടായ അസ്ഥിരതകളിലും ഭക്ഷണ ദൗർലഭ്യത്തിലും വർദ്ധിക്കുന്ന തൊഴിലില്ലായ്മയിലും സാമ്പത്തിക തകർച്ചയിലും ദരിദ്രരും ദുർബലരും അവശരുമായവർക്കും വേണ്ടിയുള്ള പാപ്പയുടെ കരുതലിന്റെ ഭാഗം കൂടിയാണ് സഹായമെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാനാണ് കൊറോണയുടെ സ്വാധീനം നമ്മോട് ആവശ്യപ്പെുന്നതെന്ന് ‘വേൾഡ് ഫുഡ് പ്രോഗ്രാം’ എമർജൻസീസ് ഡയറക്ടർ മാർഗോട്ട് വൻ ഡെർ വെൽഡൻ പറഞ്ഞു. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ 270 മില്യൺ ജനങ്ങളുടെ വിശപ്പടക്കാനും 4.9 ബില്ല്യൻ ഡോളറിന്റെ സഹായമാണ് ‘വേൾഡ് ഫുഡ് പ്രോഗ്രാം’ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിലേക്കാണ് പാപ്പ ആദ്യഘട്ട സഹായം നല്‍കിയിരിക്കുന്നത്. കോവിഡ് ആരംഭിച്ചതിന് ശേഷം ദശലക്ഷകണക്കിന് രൂപയുടെ സഹായം വത്തിക്കാന്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.
Image: /content_image/News/News-2020-07-04-15:31:31.jpg
Keywords: പാപ്പ, സഹായ
Content: 13689
Category: 1
Sub Category:
Heading: ഡോ. ജോസ് ചിറയ്ക്കല്‍ അഭിഷിക്തനായി: ചടങ്ങില്‍ പങ്കെടുത്ത് മേഘാലയ മുഖ്യമന്ത്രിയും
Content: ടൂറ (മേഘാലയ): മേഘാലയയിലെ ഗാരോ മലനിരകളില്‍ പരന്നുകിടക്കുന്ന ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ അഭിഷിക്തനായി. ടൂറയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണ് അഭിഷേക കര്‍മ്മങ്ങള്‍ നടന്നത്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ, ജയിംസ് കെ. സാംഗ്മ, അഗത കെ. സാംഗ്മ എംപി എന്നിവരും, എംഎല്‍എമാരും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാമൂഹിക മേഖലകളില്‍നിന്നുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. പുതിയ മെത്രാന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ശുശ്രൂഷകളില്‍ പങ്കുചേരുന്നതിന്റെ ചിത്രങ്ങള്‍ അടിയുറച്ച കത്തോലിക്ക വിശ്വാസി കൂടിയായ മുഖ്യമന്ത്രി സാംഗ്മ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fconradksangma%2Fposts%2F1557189517790953&width=500" width="500" height="734" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> ടൂറ രൂപത മെത്രാന്‍ ഡോ. ആന്‍ഡ്രൂ ആര്‍. മരാക്ക് മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായിരുന്നു. ബിഷപ്പ് എമരിറ്റസ് ഡോ. ജോര്‍ജ് മാമലശേരി, ബൊംഗെയ്‌ഗോണ്‍ ബിഷപ്പ് ഡോ. തോമസ് പുല്ലോപ്പിള്ളില്‍, ജൊവായ് ബിഷപ്പ് ഡോ. വിക്ടര്‍ ലിംഗ്‌ദോ എന്നിവരും നൂറോളം വൈദികരും സഹകാര്‍മികരായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം ലത്തീനിലും ഇംഗ്ലീഷിലും ചടങ്ങില്‍ വായിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിന്നു ശുശ്രൂഷകള്‍. 1960 ജൂലൈ 14നു കറുകുറ്റി ചിറയ്ക്കല്‍ അയിരൂക്കാരന്‍ പരേതരായ ജോസഫ് അന്നം ദമ്പതികളുടെ മൂത്ത മകനായി ജനിച്ച മോണ്‍. ജോസ് 1976ല്‍ ടൂറ രൂപതയില്‍ വൈദിക വിദ്യാര്‍ത്ഥിയായി. ഷില്ലോംഗിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയിലും െ്രെകസ്റ്റ് കിംഗ് കോളജിലും ഓറിയന്‍സ് തിയോളജിക്കല്‍ കോളജിലും വൈദികപഠനം പൂര്‍ത്തിയാക്കി. 1987 ഡിസംബര്‍ 29നു ടൂറ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് 1995ല്‍ റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1988ല്‍ സെല്‍സല്ല സെന്റ് ജോസഫ്‌സ് പള്ളിയില്‍ അസി.വികാരിയായി സേവനം തുടങ്ങിയ ഇദ്ദേഹം ദാലു സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ഹെഡ്മാസ്റ്ററായും ടൂറ സെന്റ് പീറ്റേഴ്‌സ് മൈനര്‍ സെമിനാരിയില്‍ റെക്ടറായും തുടര്‍ന്ന് രൂപത പ്രൊക്കുറേറ്ററും ചാന്‍സലറുമായും സേവനമനുഷ്ഠിച്ചു. 2011ല്‍ കത്തീഡ്രല്‍ വികാരിയായി. തുടര്‍ന്ന് ഓറിയന്‍സ് തിയോളജിക്കല്‍ കോളജില്‍ റെക്ടറായി പ്രവര്‍ത്തിച്ചു. രൂപതയുടെ പ്രൊക്യൂറേറ്ററായി സേവനം ചെയ്തു വരികെയാണ് പുതിയ നിയമനം.
Image: /content_image/News/News-2020-07-05-01:19:42.jpg
Keywords: മേഘാ
Content: 13690
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 19 മുതല്‍ 28 വരെ തിരുനാള്‍
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 19 മുതല്‍ 28 വരെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കും. നേരിട്ടുള്ള പൊതുജന പങ്കാളിത്തം ഒഴിവാക്കിയാണ് ചടങ്ങുകള്‍ നടക്കുക. ലളിതമായ ക്രമീകരണങ്ങളോടെ 19നു കൊടിയേറും. രാവിലെ 5.30, 7.30, 11, ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം ആറിനും ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന തല്‍സമയം സംപ്രേക്ഷണം ചെയ്താണു തിരുനാളാഘോഷിക്കുന്നത്. പതിവായി നടത്തിയിരുന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു പകരമായി വൈകുന്നേരം ആറിനു വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും പള്ളിയില്‍ നടത്തും. തിരുനാളിനൊരുക്കമായി അല്‍ഫോന്‍സാ സൂക്തങ്ങളെ കേന്ദ്രീകരിച്ചുള്ള 36 ദിവസത്തെ ആരാധനയും നടന്നുവരുന്നു. ജൂണ്‍ 13ന് ആരംഭിച്ച് 19നു അവസാനിക്കുന്ന ഈ ഒരുക്ക ശുശ്രുഷ രാവിലെ 10 മുതല്‍ തല്‍സമയവും തുടര്‍ന്നു {{ https:// www.youtube.com/c/StAlphonsaShrine-> https:// www.youtube.com/c/StAlphonsaShrine}} യൂട്യൂബ് ചാനലിലൂടെ ലഭിക്കും.
Image: /content_image/India/India-2020-07-05-01:48:18.jpg
Keywords: അല്‍ഫോ
Content: 13691
Category: 18
Sub Category:
Heading: കെ‌സി‌ബി‌സിയുടെ കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു
Content: കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മൂന്നു വര്‍ഷത്തേക്കുള്ള കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പദ്ധതി വിശദീകരിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും സ്വരൂപിച്ച് വിദഗ്ധരുടെ സഹായത്തോടെ ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖയ്ക്കു രൂപം നല്‍കിയത്. ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് തറയില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം മുന്‍ ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഡോ. റൊമാന്‍സ് ആന്റണി, പരിസ്ഥിതി വിദഗ്ധന്‍ ഡോ. വി.ആര്‍ ഹരിദാസ്, ഡോ. റെജീന മേരി, ഡോ. ജോളി ജയിംസ്, ഡോ. കെ. ജി. റേ, എം. ജെ. ജോസ്, സിസ്റ്റര്‍ ജെസീന എസ്ആര്‍എ, പി.ജെ. വര്‍ക്കി എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് മാര്‍ഗരേഖയ്ക്ക് അന്തിമരൂപം നല്‍കിയത്.
Image: /content_image/India/India-2020-07-05-02:05:39.jpg
Keywords: അതിജീവ
Content: 13692
Category: 14
Sub Category:
Heading: കോവിഡ് ഇരകള്‍ക്ക് ആദരവുമായി ബ്രസീലിലെ ക്രൈസ്റ്റ് ദി റെഡീമര്‍ രൂപം വീണ്ടും
Content: റിയോ ഡി ജെനീറോ: ബ്രസീലില്‍ കൊറോണ മൂലം മരണപ്പെട്ടവര്‍ക്കും, ലോകമെമ്പാടുമായി മരണപ്പെട്ടവര്‍ക്കും ആദരവ് അര്‍പ്പിച്ചുകൊണ്ട് ബ്രസീലിലെ റിയോ ഡി ജെനീറോയിലെ കോര്‍കോവാഡോ മലമുകളില്‍ സ്ഥിതിചെയ്യുന്ന ലോകപ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപം വീണ്ടും ദീപാലങ്കാരങ്ങളാല്‍ തിളങ്ങി. ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ ബ്രസീലിലെ മെത്രാന്‍ സമിതിയും (സി.എന്‍.ബി.ബി), കാരിത്താസ് ബ്രസീലുമാണ്‌ ഇത് ഒരുക്കിയത്. വര്‍ണ്ണത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന രൂപത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇതിനു മുന്‍പ്, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരും, നേഴ്സുമാരും ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവരോടുള്ള ആദരവ് സൂചിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ മെഡിക്കല്‍ പ്രൊഫഷനലുകളുടെ യൂണിഫോമായ വെളുത്ത കോട്ടും, ആരോഗ്യ പരിപാലന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളും ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ പ്രതിഫലിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രണ്ടാമത്തെ രാഷ്ട്രം ബ്രസീലാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് ഏതാണ്ട് 14 ലക്ഷത്തോളം പേര്‍ക്കാണ് ബ്രസീലില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. 61,884 പേര്‍ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-05-02:32:48.jpg
Keywords: ബ്രസീ, ക്രൈസ്റ്റ
Content: 13693
Category: 7
Sub Category:
Heading: CCC Malayalam 30 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പതാം ഭാഗം
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13694
Category: 14
Sub Category:
Heading: ഹോളിവുഡ് താരത്തിന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള യാത്രയെ കേന്ദ്രീകരിച്ച് ഡോക്യുമെന്ററി ചിത്രം
Content: കാലിഫോര്‍ണിയ: പ്രമുഖ ഹോളിവുഡ് താരം ടിസി സ്റ്റാലിങ്സ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയായി മാറിയ കഥ ഡോക്യുമെന്ററി രൂപത്തില്‍ പുറത്തിറങ്ങി. '24 കൗണ്ടർ: ദ സ്റ്റോറി ബിഹൈൻഡ് ദി റൺ' എന്ന പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഫുട്ബോള്‍ ഭ്രമവും ധനസമ്പാദനത്തിന് വേണ്ടിയുള്ള ആഗ്രഹവും കൊണ്ട് ജീവിതം തള്ളിനീക്കി ഒടുവില്‍ ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയ താരത്തിന്റെ കഥയാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മയക്കുമരുന്നും, ഗുണ്ടാ സംഘങ്ങളും സുലഭമായ നാട്ടിലാണ് സ്റ്റാലിങ്സ് ജനിക്കുന്നത്. ഒരു ഫുട്ബോൾ താരം ആകണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നതിനാൽ, അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ കാൽപന്തുകളിയിലായിരുന്നു. ഫുട്ബോൾ സ്റ്റാലിങ്സിന്റെ ദൈവമായി മാറി. അതിലൂടെ നല്ലൊരു കോളേജിൽ പ്രവേശനം നേടാമെന്നും, കുടുംബത്തിനുവേണ്ടി പണം സമ്പാദിക്കാമെന്നും, നല്ലൊരു കരിയർ പടുത്തുയർത്താമെന്നും താൻ കരുതിയിരുന്നതായി ടിസി സ്റ്റാലിങ്സ് പറയുന്നു. കോളേജിൽ പ്രവേശനം ലഭിച്ചെങ്കിലും, ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ദൈവത്തിനാണെന്ന് അവിടെ വച്ച് അദ്ദേഹം മനസിലാക്കുകയായിരിന്നു. </p> <iframe src="https://player.vimeo.com/video/426875916" width="640" height="360" frameborder="0" allow="autoplay; fullscreen" allowfullscreen></iframe> <p><a href="https://vimeo.com/426875916">24 COUNTER: The Story BEHIND The Run</a> from <a href="https://vimeo.com/teamtcproductions">Team TC Productions</a> on <a href="https://vimeo.com">Vimeo</a>.</p> <p> അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാനുള്ള ഉപകരണമായി കാൽപന്തുകളിയെ ദൈവം മാറ്റി. ദൈവമാണ് നമ്മുടെ ജീവിതത്തിന്റെ ഉടയവനെന്നും ഫുട്ബോൾ അല്ല മറിച്ച് പരിശുദ്ധാത്മാവാണ് നമ്മുടെ പ്രവർത്തികളെ നിയന്ത്രിക്കേണ്ടതെന്നും അക്കാലഘട്ടത്തിൽ മനസ്സിലാക്കാൻ സാധിച്ചതായി സ്റ്റാലിങ്സ് വിശദീകരിച്ചു. പുതിയ പദ്ധതികൾക്കു തുടക്കമായി ഡോക്യുമെന്ററി മാറുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ആളുകൾ പറയുന്നത് കേട്ടല്ല, മറിച്ച് ദൈവം പറയുന്നത് കേട്ടാണ് താൻ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നും എല്ലാ ക്രൈസ്തവരും അപ്രകാരമായിരിക്കണം ജീവിതത്തിൽ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/News/News-2020-07-05-10:18:07.jpg
Keywords: നടന്‍, നടി
Content: 13695
Category: 1
Sub Category:
Heading: വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യു‌എന്‍ ആഹ്വാനത്തിന് മാര്‍പാപ്പയുടെ അഭിനന്ദനം
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിന് ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യുഎന്‍ രക്ഷാസമിതി നടത്തിയ പരിശ്രമത്തെ അഭിനന്ദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ച സന്ദേശത്തിനിടെയാണു മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതോടെ, അടിയന്തരമായ അത്യന്താപേക്ഷിത സേവനങ്ങള്‍ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ചെയ്യാന്‍ സാധിച്ചെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തിനുള്ള ധീരമായ ആദ്യനടപടിയാണ് രക്ഷാസമിതിയുടെ പ്രമേയം എന്നും മാര്‍പാപ്പ പറഞ്ഞു. കോവിഡ്19 മഹാമാരിയെത്തുടര്‍ന്ന് മെഡിക്കല്‍ സേവനം ഉള്‍പ്പെടെയുള്ളവ നടത്താന്‍ ആഗോളതലത്തില്‍ 90 ദിവസം വെടിനിര്‍ത്താന്‍ യുഎന്‍ രക്ഷാസമിതി നേരത്തെ ആഹ്വാനം നല്‍കിയിരുന്നു.
Image: /content_image/News/News-2020-07-06-04:24:23.jpg
Keywords: യു‌എന്‍‌, ഐക്യരാ
Content: 13696
Category: 11
Sub Category:
Heading: പ്രകൃതിയെ സംരക്ഷിക്കുവാന്‍ യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: പ്രകൃതിയെ സംരക്ഷിക്കുവാന്‍ യുവജനങ്ങള്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്ന് കെസിബിസി പ്രസിഡണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കാക്കനാട് സീറോമലബാര്‍ സഭാ ആസ്ഥാനത്ത് നടന്ന കെസിവൈഎം സംസ്ഥാനതല യുവജനദിന ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിന് കെസിവൈഎം ആരംഭിച്ചിരിക്കുന്ന ഹരിതംപോലുള്ള പദ്ധതികള്‍ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്ട് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കെസിവൈഎം പതാക ഉയര്‍ത്തുകയും, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. യുവജന ദിനത്തില്‍ സംസ്ഥാനവ്യാപകമായി 30000 ജൈവകൃഷി കിററ് വിതരണം നടത്തി. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കല്‍, ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, വൈസ് പ്രസിഡണ്ട് ജെയ്സന്‍ ചക്കേടത്ത്, സെക്രട്ടറിമാരായ അനൂപ് പുന്നപ്പുഴ, സിബിന്‍ സാമുവല്‍, ഡെനിയ സി സി ജയന്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപള്ളില്‍, സി. റോസ് മെറിന്‍ എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2020-07-06-04:38:30.jpg
Keywords: ആലഞ്ചേരി