Contents

Displaying 13321-13330 of 25144 results.
Content: 13667
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ സംബന്ധിച്ച അന്തിമ വിധി 15 ദിവസങ്ങള്‍ക്കകമെന്ന് തുര്‍ക്കി കോടതി
Content: ഇസ്താംബൂള്‍: ആഗോള ശ്രദ്ധയാകര്‍ഷിച്ച തുര്‍ക്കിയുടെ ചരിത്ര പ്രതീകവും മുന്‍ ക്രൈസ്തവ കത്തീഡ്രല്‍ ദേവാലയവുമായിരിന്ന ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതി ഇന്നു വ്യാഴാഴ്ച തുര്‍ക്കിയിലെ ഉന്നത കോടതി പരിഗണിച്ചു. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ഈ ചരിത്ര സ്മാരകത്തിന്റെ ഭാവി നിശ്ചയിക്കുന്ന വിധിപ്രസ്താവം 15 ദിവസങ്ങള്‍ക്കുള്ളിലുണ്ടാവുമെന്നാണ് തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ടിആര്‍ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചരിത്ര സ്മാരകങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയിന്മേലാണ് ഇന്നു കോടതി വാദം കേട്ടത്. എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. എന്നാല്‍ ഇത് മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയതിന്റെ 567മത് വാർഷികാഘോഷങ്ങൾ ക്രൈസ്തവ ദേവാലയത്തിനുള്ളിൽ ഖുർആൻ വായിച്ചുകൊണ്ട് എർദോഗൻ സർക്കാർ ആഘോഷിച്ചത് വൻവിവാദമായിരുന്നു. 2018ൽ ദേവാലയം മുസ്ലിം പ്രാർത്ഥനയ്ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ചരിത്ര സ്മാരകങ്ങൾക്ക് വേണ്ടിയുള്ള തുർകിഷ് യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അവരുടെ വാദം തള്ളിക്കളയുകയായിരുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">We urge the Government of Turkey to continue to maintain the Hagia Sophia as a museum, as an exemplar of its commitment to respect Turkey’s diverse faith traditions and history, and to ensure it remains accessible to all.</p>&mdash; Secretary Pompeo (@SecPompeo) <a href="https://twitter.com/SecPompeo/status/1278358173037015041?ref_src=twsrc%5Etfw">July 1, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> എന്നാല്‍ തീവ്ര നിലപാടുള്ള ഏര്‍ദോഗന്‍ എ.കെ.പി എന്ന തന്റെ പാർട്ടിയുടെ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിക്കാഴ്ചയിൽ വിഷയം ഉന്നയിച്ച് ദേവാലയം മോസ്ക്ക് ആക്കിമാറ്റുവാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. കത്തീഡ്രല്‍ മ്യൂസിയമായി തന്നെ നിലനിര്‍ത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്നലെ ആവശ്യപ്പെട്ടിരിന്നു. അതേസമയം അന്തിമ വിധി പതിനഞ്ചു ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ തങ്ങളുടെ പുരാതന ദേവാലയം നഷ്ട്ടപ്പെടരുതേയെന്ന പ്രാര്‍ത്ഥനയോടെ കഴിയുകയാണ് രാജ്യത്തെ ന്യൂനപക്ഷ ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2020-07-02-13:47:55.jpg
Keywords: ഹാഗിയ, തുര്‍ക്കി
Content: 13668
Category: 4
Sub Category:
Heading: പതിനെട്ടാം നൂറ്റാണ്ടില്‍ യേശുവിനെ നേരിട്ടു കണ്ട മെക്സിക്കന്‍ നിവാസികള്‍
Content: ധാരാളം മരിയന്‍ പ്രത്യക്ഷീകരണങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. ഫാത്തിമായിലേയും, ഗ്വാഡലൂപ്പയിലേയും ലൂര്‍ദ്ദിലെയും അടക്കം പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള ഒരു നീണ്ട നിര നമ്മുടെ മനസില്‍ മാറി മറഞ്ഞേക്കാം. എന്നാല്‍ നമ്മള്‍ ഒരുപക്ഷേ മെക്സിക്കോയിലെ ജാലിസ്കോ സംസ്ഥാനത്തിലെ ഒക്കോട്ലാനില്‍ നടന്ന ക്രൂശിതനായ ക്രിസ്തുവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് കേള്‍ക്കുവാനിടയില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ജാലിസ്കോ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ അതിശക്തമായ ഒരു ഭൂമികുലുക്കത്തിനു തൊട്ട് മുന്‍പായിട്ടാണ് ‘ഒക്കോട്ലാനിലെ അത്ഭുതം’ എന്നറിയപ്പെടുന്ന ഈ അത്ഭുതം സംഭവിച്ചത്. 1847 ഒക്ടോബര്‍ 3. പാറോക്കിയല്‍ വികാര്‍ ഫാ. ജൂലിയന്‍ നവാരോയുടെ നേതൃത്വത്തില്‍ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിന്റെ സെമിത്തേരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് തൊട്ട് മുന്‍പാണ് സെമിത്തേരിയില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ ആ കാഴ്ച കണ്ടത്. വടക്ക് പടിഞ്ഞാറന്‍ മാനത്ത് രണ്ട് വെളുത്ത മേഘങ്ങള്‍ ഒരുമിച്ച് കൂടിയിരിക്കുന്നത്. അതില്‍ യേശുവിന്റെ രൂപം. കര്‍ത്താവായ യേശു ആയിരങ്ങള്‍ക്ക് തന്റെ ദര്‍ശന ഭാഗ്യം നല്‍കിക്കൊണ്ട് അരമണിക്കൂറോളം നേരം ആകാശത്ത് തുടര്‍ന്നു. തൊട്ടടുത്ത പട്ടണങ്ങളിലുള്ളവരും ഈ അത്ഭുത കാഴ്ചക്ക് സാക്ഷ്യം വഹിച്ചു. “കര്‍ത്താവേ, കരുണ കാണിക്കണമേ” എന്ന കണ്ണുനീര്‍ പൊഴിച്ചുള്ള നിലവിളികള്‍ മാത്രമായിരുന്നു അവിടെ നിന്നും ഉയര്‍ന്നത്. പട്ടണത്തിലെ മേയര്‍ അന്റോണിയോ ജിമെനെസ്, ഇടവക വികാരി ഫാ. ജൂലിയന്‍ മാര്‍ട്ടിന്‍ ഡെല്‍ കാംപോ അടക്കമുള്ള നേതാക്കളും ആയിരകണക്കിന് വിശ്വാസികളും ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു. തങ്ങള്‍ കണ്ട കാഴ്ച്ചയെക്കുറിച്ച് ലോകത്തെ അറിയിക്കുവാന്‍ സഭാനേതൃത്വവും വിശ്വാസികളും തീരുമാനിച്ചു. അത്ഭുതത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച മുപ്പതു പേര്‍ ഒപ്പിട്ട അത്ഭുതത്തെക്കുറിച്ച് വിവരിക്കുന്ന വിശദമായ ഒരു രേഖ പിന്നീട് തയ്യാറാക്കി. ക്രിസ്തുവിന്റെ പ്രത്യക്ഷീകരണ അത്ഭുതം സംഭവിച്ച് അരനൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ഗ്വാഡലാജാര അതിരൂപതയിലെ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന പെഡ്രോ ലോസാ പാര്‍ദാവേയുടെ നേതൃത്വത്തില്‍ മറ്റൊരു രേഖ തയ്യാറാക്കുകയും അഞ്ചു വൈദികര്‍ ഉള്‍പ്പെടെ 30 പേര്‍ അതില്‍ ഒപ്പിടുകയും ചെയ്തു. പ്രത്യക്ഷീകരണം നടന്നതിന്റെ സ്മരണാര്‍ത്ഥം കരുണയുടെ കര്‍ത്താവിനോടുള്ള ആദരസൂചകമായി 1875-ല്‍ പുതിയൊരു ഇടവക ദേവാലയം ഇവിടെ പണികഴിപ്പിച്ചു. 1911 സെപ്റ്റംബറില്‍ ഗ്വാഡലാജാര അതിരൂപതയുടെ അധ്യക്ഷനായ കര്‍ദ്ദിനാള്‍ ജോസ് ഡെ ജീസസ് ഓര്‍ട്ടിസ് റോഡ്രിഗസാണ് ഈ അത്ഭുതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക രേഖയില്‍ ഒപ്പുവെച്ചത്. “ഏതാണ്ട് രണ്ടായിരത്തോളം ആളുകളെ സാക്ഷിയാക്കിക്കൊണ്ട് പകല്‍ വെളിച്ചത്തില്‍ സംഭവിച്ച ഈ അത്ഭുതം ഒരു മായാജാലമോ, വ്യാജമോ അല്ല. ഇത് നമ്മള്‍ അംഗീകരിച്ചേ മതിയാവൂ” എന്നാണ് അത്ഭുതത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ കുറിച്ചത്. ഒക്ടോബര്‍ 3 കരുണയുടെ കര്‍ത്താവിന്റെ തിരുനാളായി അതിരൂപതയില്‍ ആഘോഷിക്കുവാനും അദ്ദേഹം ഉത്തരവിട്ടു. അങ്ങനെ പിറ്റേവര്‍ഷം 1912 മുതലാണ് കരുണയുടെ കര്‍ത്താവിന്റെ തിരുനാള്‍ അതിരൂപതയില്‍ ആഘോഷിക്കുവാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 3 വരെ നീളുന്ന പതിമൂന്ന്‍ ദിവസത്തെ ആഘോഷമായാണ് ഓരോ വര്‍ഷവും ഇവിടെ തിരുനാള്‍ കൊണ്ടാടുന്നത്. 1997-ല്‍ കരുണയുടെ കര്‍ത്താവിന്റെ അത്ഭുതത്തിന്റെ നൂറ്റിയന്‍പതാമത് വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഒക്കോട്ലാനിലെ ജനങ്ങള്‍ക്ക് തന്റെ അപ്പസ്തോലിക ആശീര്‍വാദവും ആശംസ കത്തും നല്‍കിയിരിന്നു. #Repost
Image: /content_image/Mirror/Mirror-2020-07-08-14:06:54.jpg
Keywords: പ്രത്യക്ഷീ
Content: 13669
Category: 18
Sub Category:
Heading: മോണ്‍. ജോസ് ചിറയ്ക്കലിന്റെ സ്ഥാനാരോഹണം നാളെ
Content: അങ്കമാലി: മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ നാളെ സ്ഥാനമേല്‍ക്കും. രാവിലെ പത്തു മണിക്ക് ടൂറയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണു സ്ഥാനാരോഹണ ചടങ്ങുകള്‍. ടൂറ രൂപത മെത്രാന്‍ ഡോ. ആന്‍ഡ്രൂ ആര്‍. മറാക്കിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളില്‍ ബിഷപ് എമരിറ്റസ് ഡോ. ജോര്‍ജ് മാമലശേരി, ബൊംഗെയ്‌ഗോണ്‍ ബിഷപ്പ് ഡോ. തോമസ് പുള്ളോപ്പിള്ളില്‍, ജൊവായ് ബിഷപ്പ് ഡോ. വിക്ടര്‍ ലിംഗ്‌ദോ, ഡിഫു ബിഷപ്പ് ഡോ. പോള്‍ മറ്റക്കാട്ട്, തുടങ്ങിയവര്‍ സഹകാര്‍മികരാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണു മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍. മേഘാലയയിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണു ടൂറ രൂപത. 44 ഇടവകകളിലായി 3.10 ലക്ഷം കത്തോലിക്കാ വിശ്വാസികളുണ്ട്.
Image: /content_image/India/India-2020-07-03-05:04:08.jpg
Keywords: ബിഷപ്പ
Content: 13670
Category: 18
Sub Category:
Heading: ക്വാറന്റീന്‍ കഴിഞ്ഞിട്ടും സ്വന്തം വീട്ടിലും ഭര്‍തൃവീട്ടിലും നേഴ്സിനും മക്കൾക്കും വിലക്ക്: അഭയമായത് ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം
Content: കോട്ടയം: ബെംഗളൂരുവില്‍നിന്നും നാട്ടിലെത്തി പതിനാലു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നേഴ്സിനും മക്കൾക്കും സ്വന്തം വീട്ടിലും ഭര്‍ത്തൃവീട്ടിലും വിലക്കു ഏര്‍പ്പെടുത്തിയപ്പോള്‍ അഭയമായത് ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം. സ്വഭവനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിനിയായ യുവതിയും രണ്ട് മക്കളും കലക്ടറേറ്റിൽ എത്തി അഭയം തേടി അലയുകയായിരിന്നു. തുടര്‍ന്നു പൊതുപ്രവര്‍ത്തകര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഇവരെ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ സ്വീകരിക്കുകയായിരിന്നു. കോവിഡ് പരിശോധനയില്‍ ഇവര്‍ നെഗറ്റീവായിരുന്നു. ബെംഗളൂരുവില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി രണ്ടാഴ്ച മുൻപ് മുൻപാണ് നാട്ടിലെത്തിയത്. കുട്ടികളുമായി ഇവർ പാലായിലെ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഭർത്താവ് എത്തി ഇവരെ പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നു വിളിച്ചു കൊണ്ടു വന്നു. കുറുമള്ളൂർ വേദഗിരിയിൽ ഉള്ള വീട്ടിലാക്കുന്നതിന് പകരം യുവതിയുടെ വീടായ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലേക്കാണ് ഇയാൾ ഭാര്യയെയും മക്കളെയും കൊണ്ടുപോയത്. വീടിനു സമീപം ഇവരെ നിർത്തിയ ശേഷം മടങ്ങി. വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. ബെംഗളൂരുവിലുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും നാട്ടിൽ പോലും കയറരുതെന്നാണ് പറഞ്ഞതെന്ന് യുവതി പറയുന്നു. #{green->none->b->Must Read: ‍}# {{ ആശ്വാസം തേടി നാടണയുന്ന പ്രവാസികള്‍ക്ക് അഭയമൊരുക്കുന്നത് ധ്യാനകേന്ദ്രങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/13172}} ക്വാറന്റീൻ കഴിഞ്ഞ ശേഷം എത്തിയാൽ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു. അമ്മയ്ക്ക് ശ്വാസകോശരോഗം ഉണ്ടെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം.വീട്ടിൽ കയറാൻ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടർ ആനി ബാബുവിനെ ഫോണിൽ വിളിച്ചു. തുടർന്നാണ് ഇവർ കലക്ടറേറ്റിൽ എത്തിയത്. കളക്ടര്‍ എം. അഞ്ജനയെ കണ്ടു. മഹിളാമന്ദിരത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചു. പക്ഷേ, കുഞ്ഞുങ്ങളുമായി താമസിക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു മഹിളാമന്ദിരം അധികൃതരുടെ വിശദീകരണം. പിന്നീട് പല കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടെങ്കിലും പ്രവേശനമില്ലെന്നാണ് അറിയിച്ചത്. കലക്ടർ സാമൂഹിക ക്ഷേമ ഓഫിസറോടു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. എന്നാൽ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാ‍ൻ നിർദേശം നൽകാമെന്ന് അറിയിച്ച് ഇവരും കൈവിട്ടു. ഒടുവിൽ അഞ്ചുമണിയോടെ വിഷയം ശ്രദ്ധയില്‍പ്പെട്ട കളത്തിപ്പടിയിലെ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രം യുവതിയെ താമസിപ്പിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ നാട്ടിലേക്ക് എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സകല സൌകര്യങ്ങളും ഒരുക്കി കത്തോലിക്ക സഭയുടെ കീഴിലുള്ള ധ്യാനകേന്ദ്രങ്ങള്‍ അഭയകേന്ദ്രങ്ങളായി മാറിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-03-05:54:49.jpg
Keywords: ധ്യാനകേന്ദ്ര
Content: 13671
Category: 1
Sub Category:
Heading: ജീവന്റെ മൂല്യം നിഷേധിക്കുന്ന ബെല്‍ജിയത്തിലെ സന്യാസ സഖ്യത്തിന് വത്തിക്കാന്റെ വിലക്ക്
Content: വത്തിക്കാന്‍ സിറ്റി: രോഗികള്‍ക്ക് ദയാവധം അനുവദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ബെല്‍ജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയ്ക്കു വത്തിക്കാന്‍ വിലക്കു കല്പിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ജൂലൈ ഒന്നിന് വത്തിക്കാന്‍ വിശ്വാസ തിരുസംഘ തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലെഡാരിയ ഫെററാണ് പുറപ്പെടുവിച്ചത്. സന്ന്യാസ സമൂഹം മനോരോഗികള്‍ക്കായുള്ള അവരുടെ ആശുപത്രിയില്‍ കാരുണ്യവധം നടപ്പിലാക്കുന്നതിന്‍റെ വെളിച്ചത്തിലാണ് പ്രഥമ ഘട്ട നടപടിയില്‍ തന്നെ സന്യാസ സഖ്യത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവന്‍ ദൈവത്തിന്‍റെ ദാനമാണെന്നും, അത് ഏത് അവസ്ഥയിലും അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന കത്തോലിക്ക സഭയുടെ കാലാതീതമായ പ്രബോധനത്തെ ലംഘിച്ചുകൊണ്ട് മനോരോഗികളെ തങ്ങളുടെ ആശുപത്രിയില്‍ വൈദ്യശാസ്ത്രത്തിന്‍റെ സഹായത്തോടെ കൊലപ്പെടുത്തുന്ന കേസുകള്‍ സഭ സൂക്ഷ്മമായി പഠിച്ചുവെന്നും ഉത്തരവാദിത്ത്വപ്പെട്ടവരെ രേഖാമൂലം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും പ്രതികരണങ്ങള്‍ ഇല്ലാത്തതിനാലും ദയാവധം തുടരുന്നതിനാലുമാണ് കത്തോലിക്ക സഭയില്‍ നിന്നുള്ള വിലക്ക് സന്യാസ സമൂഹത്തിന് ഏര്‍പ്പെടുത്തിയതെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നത്തെ പ്രത്യേക സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലത്തില്‍ മനുഷ്യ ജീവന്‍റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം തേഞ്ഞുമാഞ്ഞു പോകുന്നത് ഖേദകരമാണ്. എന്നാല്‍ ജീവന്‍ അതിന്‍റെ ഒരു ഘട്ടത്തിലും പരിത്യക്തമാകേണ്ടതോ, വലിച്ചെറിയപ്പെടുവാന്‍ പാടുള്ളതോ അല്ലെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവന കര്‍ദ്ദിനാള്‍ ലഡാരിയ സന്ന്യാസ സമൂഹത്തിനു വിലക്കു കല്പിക്കുന്ന പ്രഖ്യാപനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ദയാവധം അസ്വീകാര്യമായ തിന്മയാണെന്നും, ദൈവകല്പനയുടെയും ധാര്‍മ്മിക നിയമങ്ങളുടെയും ലംഘനമാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. 1807­-ല്‍ ബെല്‍ജിയത്തില്‍ സ്ഥാപിതമായ കത്തോലിക്ക അത്മായ സഭയായിരിന്നു ‘ദി ബ്രദേഴ്സ് ഓഫ് ചാരിറ്റി’. സഭാവിരുദ്ധ നിലപാട് തുടരുന്ന സമൂഹത്തിനു നിരവധി തവണ വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അതിനെ സമൂഹം അവഗണിക്കുകയായിരിന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ നടപടി പരിശുദ്ധ സിംഹാസനം കൈക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2020-07-03-06:31:38.jpg
Keywords: ദയാവധ
Content: 13672
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 'സോൾട്ട് ഓഫ് ദി എർത്ത്' പ്രോഗ്രാമിന് ഇന്നു തുടക്കമാകും
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 'സോൾട്ട് ഓഫ് ദി എർത്ത്' എന്ന ഓൺലൈൻ പ്രോഗ്രാമിന് ഇന്നു വെള്ളിയാഴ്ച ആരംഭം കുറിക്കും. ലോക്ഡൗൺ സമയങ്ങളിൽ വിശ്വാസസമൂഹത്തിന് ആത്മീയഉണർവേകുന്ന നിരവധി ഓൺലൈൻ പ്രോഗ്രാമുകൾ സമ്മാനിച്ച രൂപതയുടെ മീഡിയ കമ്മീഷന്റെ മറ്റൊരു സ്നേഹോപഹാരമാണ് "സോൾട്ട് ഓഫ് ദി എർത്ത്" എന്ന് കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് പറഞ്ഞു. ഈ ലോകത്തിൽ ജീവിച്ച് ക്രിസ്തുവിന് സാക്ഷ്യം നൽകി കടന്നുപോയ സഭയിലെ വിശുദ്ധരുടെ ജീവചരിത്രം കുട്ടികളേയും കുടുംബങ്ങളേയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ജൂലൈ 3 ന് വൈകിട്ട് 8 മണിക്ക് ആരംഭം കുറിക്കുന്ന ഈ പ്രോഗ്രാം തുടർന്ന് എല്ലാ വെള്ളിയാഴ്ചകളിലും ഇതേ സമയം തന്നെ ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നു. ഓരോ എപ്പിസോഡിന്റേയും അവസാനം നൽകുന്ന 5 ചോദ്യങ്ങൾക്ക് ശരിയുത്തരം അയയ്ക്കുന്ന ആദ്യ വ്യക്തിക്ക് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതതു ദിവസത്തെ പ്രോഗ്രാമിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ നൽകുക. കുട്ടികൾക്കും മുതിർന്നവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ശരിയുത്തരം നൽകി വിജയിക്കുന്ന വ്യക്തിയെ അടുത്ത എപ്പിസോഡിൽ പ്രഖ്യാപിക്കുന്നതായിരിക്കും.. ഉത്തരങ്ങൾ 07438028860 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോർമാറ്റിൽ അയയ്ക്കേണ്ടതാണ്. പുതുതലമുറയുടെ വിശ്വാസജീവിതം വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ അവരെ വിശ്വാസത്തിൽ ആഴപ്പെടുത്തുവാനും സഭക്കും സമൂഹത്തിനും ഉതകുന്ന മാതൃകാ വ്യക്തികളായി വളർത്തിക്കൊണ്ടുവരുവാനും അങ്ങനെ ഭൂമിയുടെ ഉപ്പായി മാറുവാനും ഈ പ്രോഗ്രാം സഹായിക്കുമെന്ന് മീഡിയ കമ്മീഷൻ പ്രത്യാശ പ്രകടിപ്പിച്ചു. "സോൾട്ട് ഓഫ് ദി എർത്ത്" പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 07448836131 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.
Image: /content_image/Events/Events-2020-07-03-07:43:43.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 13673
Category: 1
Sub Category:
Heading: അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന്റെ മുന്‍ അധ്യക്ഷന്‍ മലാവിയുടെ പുതിയ പ്രസിഡന്‍റ്
Content: ലിലോംഗ്വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ വിഭാഗങ്ങളിലൊന്നായ ‘മലാവി അസംബ്ലീസ് ഓഫ് ഗോഡ്’ന്റെ മുന്‍ അധ്യക്ഷന്‍ ലസാറസ് ചക്വേര, മലാവിയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. നിലവിലെ പ്രസിഡന്റ് പീറ്റര്‍ മുതാരിക്കയെയാണ് പരാജയപ്പെടുത്തിയാണ് അദ്ദേഹം അധികാരത്തിലേറിയിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 65% വോട്ടില്‍ 58% വോട്ടോടെയായിരുന്നു ചക്വേരയുടെ വിജയം. ദൈവ സേവനത്തില്‍ കര്‍ത്തവ്യ നിരതനായിരുന്ന താന്‍ ജനങ്ങളെ സേവിക്കുവാനുള്ള ഈ വിളിയും സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. സുപ്രസിദ്ധ സുവിശേഷകന്‍ ബില്ലി ഗ്രഹാമിനൊപ്പം നിരവധി വര്‍ഷങ്ങള്‍ സുവിശേഷ വേല ചെയ്ത ചക്വേരയെ ബില്ലി ഗ്രഹാമിന്റെ മകന്‍ ഫാങ്ക്ലിന്‍ ഗ്രാം ട്വീറ്ററിലൂടെ അനുമോദിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ പുതിയ പ്രസിഡന്‍റ് അമേരിക്കയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1996 മുതല്‍ 2013 വരെ അസംബ്ലീസ് ഓഫ് ഗോഡ് സ്കൂള്‍ ഓഫ് തിയോളജിയുടെ ചെയര്‍മാനായി അദ്ദേഹം സേവനം ചെയ്തിരിന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ നടന്ന വിവാദ തെരെഞ്ഞടുപ്പ് ഫലത്തെ ചൊല്ലിയുള്ള തര്‍ക്കം തെരുവ് പ്രതിഷേധമായി വളര്‍ന്നിരിന്നു. തുടര്‍ന്നു വിവാദമായ തെരെഞ്ഞടുപ്പ് ഫലം കോടതി റദ്ദാക്കുകയായിരുന്നു. 13 മാസങ്ങള്‍ നീണ്ട തെരുവ് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പുതിയ തെരെഞ്ഞടുപ്പ് നടന്നത്.
Image: /content_image/News/News-2020-07-03-08:17:30.jpg
Keywords: ആഫ്രി
Content: 13674
Category: 14
Sub Category:
Heading: ലോക ലഹരി വിരുദ്ധ ദിനത്തിൽ ചാനലുകളിൽ നിറഞ്ഞത് വൈദികന്‍ ഒരുക്കിയ സംഗീത ആൽബം
Content: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്ത സംഗീത ആൽബം ഒരുക്കിയത് വൈദികൻ. ഭാരത സർക്കാരിന്റെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയ്ക്ക് വേണ്ടി നെയ്യാറ്റിൻകര ലത്തീൻ രൂപത വൈദികനായ ഫാ. ആർ.പി. റോബിൻ രാജ് എന്ന വൈദികനാണ് രചനയും സംഗീതവും നൽകി തന്റെ യൂട്യൂബ് ചാനലായ റോബിൻസ് ഹാർമണിയിലൂടെ ആൽബം പുറത്തുവിട്ടത്. സംഗീത ആൽബത്തെ കുറിച്ച് ഭാരത സർക്കാരിന്റെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടറായ എ. ബ്രൂണോ വിവിധ ഇന്റർവ്യൂവുകളിൽ പരാമർശിച്ചിരിന്നു. നെയ്യാറ്റിൻകര രൂപതയിലെ അന്തിയൂർക്കോണം ഇടവക വികാരിയും രൂപതാ ബൈബിൾ-വചനബോധന കമ്മീഷനുകളുടെ ഡയറക്ടറുമാണ് ഫാ. ആർ.പി. റോബിൻ രാജ്. അന്തിയൂർക്കോണം ഇടവകയിലെ വചനബോധന അധ്യാപകനായ രാജേന്ദ്രൻ എൽഷെദായിയാണ് സംഗീത ആൽബത്തിന് സ്ക്രിപ്റ്റ് എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബാലരാമപുരം ഇടവക അംഗവും ജീസസ് യൂത്ത് റെക്സ് ബാൻഡിലെ അനുഗ്രഹീത ഗായകനുമായ എവുജിൻ ഇമ്മാനുവേലാണ് ഗാനം ആലപിച്ചിരിക്കുന്നത് അന്തിയൂർക്കോണം കുരുവിൻമുഗൾ എന്നീ ഇടവകകളിലെ കലാകാരന്മാരാണ് സംഗീത ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. വൈശാഖ്, അരുൺ രാജ് എന്നിവർ ചിത്രീകരണവും എഡിറ്റിംഗും നിർവഹിച്ചു. ബ്രോഡ്ലാൻഡ് അറ്റ്മോസ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നടത്തിയിരിക്കുന്നത് ബിനോയ് രത്നാകരനാണ്.
Image: /content_image/India/India-2020-07-03-09:29:17.jpg
Keywords: സംഗീ
Content: 13675
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം കുടുംബങ്ങള്‍ക്കു വേണ്ടി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാനിയോഗം കുടുംബങ്ങള്‍ക്ക് വേണ്ടി. പാപ്പയുടെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. കുടുംബങ്ങള്‍ ഇന്നു നിരവധി അപകടങ്ങള്‍ നേരിടുന്നുവെന്നും ഈ സാഹചര്യത്തില്‍ കുടുംബങ്ങളെ പിന്‍തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും അവരോടു ചേര്‍ന്നുനില്ക്കുകയും വേണമെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തിന്‍റെ അമിത വേഗതയും തന്മൂലം ഉണ്ടാകുന്ന മാനസിക പരിമുറുക്കവും അടക്കം കുടുംബങ്ങള്‍ നേരിടുന്ന അപകടങ്ങള്‍ ഇന്നു നിരവധിയാണ്. കുട്ടികള്‍ക്കൊപ്പം കളിക്കുവാന്‍പോലും മാതാപിതാക്കള്‍ക്ക് ഇന്നു സമയമില്ല. അതിനാല്‍ സഭ കുടുംബങ്ങളെ പിന്‍തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും, അവരോടു ചേര്‍ന്നുനില്ക്കുകയും വേണം. ക്ലേശങ്ങള്‍ ലഘൂകരിക്കാന്‍ സഭ കുടുംബങ്ങളെ സഹായിക്കേണ്ടതുണ്ട്. സ്നേഹത്തിലും പരസ്പരാദരവിലും കുടുംബങ്ങള്‍ വളരുന്നതിനും നല്ലപൗരന്മാരായി നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിക്കുന്നതിനും ഇടയാക്കണമേയെന്നു പ്രാര്‍ത്ഥിക്കാം. പാപ്പ പറഞ്ഞു. 1884-ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-03-10:33:04.jpg
Keywords: നിയോഗം
Content: 13676
Category: 7
Sub Category:
Heading: CCC Malayalam 29 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര |ഇരുപത്തിയൊന്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിയൊന്‍പതാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര