Contents

Displaying 13311-13320 of 25144 results.
Content: 13657
Category: 18
Sub Category:
Heading: ആഘോഷങ്ങളില്ലാതെ നാളെ സീറോ മലബാര്‍ സഭാദിനം
Content: കൊച്ചി: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ നാളെ സീറോ മലബാര്‍ സഭാദിനമായി ആചരിക്കും. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളില്ലാതെയാണു സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭാദിനാചരണം നടക്കുന്നത്.രാവിലെ 10ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിക്കും. കുര്‍ബാന സഭയുടെ യുട്യൂബ് ചാനല്‍, ഫേസ്ബുക്ക് എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. പൊതുസമ്മേളനം ഉണ്ടാകില്ല.കോവിഡനന്തര സഭാജീവിതശൈലി അവതരിപ്പിച്ചുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഭാദിന ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ച ദേവാലയങ്ങളില്‍ വായിച്ചിരുന്നു.
Image: /content_image/India/India-2020-07-02-04:06:45.jpg
Keywords: സീറോ മലബാര്‍
Content: 13658
Category: 18
Sub Category:
Heading: 'ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റേത് സമാധാനത്തിനായി മുറിവുകളേറ്റു വാങ്ങിയ ജീവിതം'
Content: പത്തനംതിട്ട: സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകാന്‍ സ്വയം നഷ്ടപ്പെടുത്തിയ, മുറിവുകള്‍ ഏറ്റുവാങ്ങിയ ജീവിതമായിരുന്നു ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റേതെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. തന്റെ കാലശേഷവും തലമുറകള്‍ക്കു പ്രത്യാശപകരുന്ന ജീവിത സന്ദേശമാണു മാര്‍ ഈവാനിയോസ് നല്‍കിയത്. മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ 67ാം ഓര്‍മപ്പെരുന്നാളിനു തുടക്കം കുറിച്ച് റാന്നി പെരുനാട്ടില്‍ നടന്ന അനുസ്മരണ ശുശ്രൂഷാമധ്യേ സന്ദേശം നല്‍കുകയായിരുന്നു ബാവ. കോവിഡ്19 കാലത്ത് ശരീരസംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്തുന്നതുപോലെ ദൈവത്തില്‍ പ്രത്യാശവയ്ക്കാന്‍ ബാവ ആഹ്വാനം ചെയ്തു. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ദൈവത്തില്‍ പ്രത്യാശവച്ച ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ജീവിതം ഈ കാലഘട്ടത്തില്‍ മാതൃകയാണെന്ന് ബാവ പറഞ്ഞു. റാന്നി പെരുനാട്ടില്‍ നടന്ന സമൂഹബലിയില്‍ മാര്‍ ക്ലീമിസ് ബാവ മുഖ്യ കാര്‍മികനായിരുന്നു. ബിഷപ്പുമാരായ സാമുവേല്‍ മാര്‍ ഐറേനിയോസും യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റവും സഹകാര്‍മികരായിരുന്നു. 'മലങ്കര ബുക്ക്‌സ്' എന്ന ഓണ്‍ലൈന്‍ ലൈബ്രറി കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. 15 വരെ നീണ്ടുനില്‍ക്കുന്ന ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാവിലെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരിസ് കത്തീഡ്രലില്‍ നടന്ന അനുസ്മരണ ശുശ്രൂഷകള്‍ക്ക് വികാരി റവ. ഡോ. ജോണ്‍ പടിപ്പുരയ്ക്കല്‍ നേതൃത്വം നല്‍കി. വൈകിട്ട് കബറിടത്തില്‍ നടന്ന കുര്‍ബാനയില്‍ ഡോ. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പാ മുഖ്യകാര്‍മികനായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെ മെത്രാപ്പോലീത്താമാരും വൈദികരും കബറില്‍ കുര്‍ബാനയര്‍പ്പിക്കും. കോവിഡ്19 പശ്ചാത്തലത്തില്‍ തീര്‍ഥാടകര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Image: /content_image/India/India-2020-07-02-04:36:05.jpg
Keywords: ഈവാനി
Content: 13659
Category: 1
Sub Category:
Heading: ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് 19 ബാധിച്ച് മരിച്ചു
Content: ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മലയാളിയായ കന്യാസ്ത്രീ കോവിഡ് 19 ബാധിച്ച് മരിച്ചു. ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സഭാംഗമായ സിസ്റ്റർ അജയ മേരിയാണ് മരിച്ചത്. കൊല്ലം രൂപതയിൽപെട്ട കുമ്പളം സ്വദേശിയാണ്. എഫ്ഐഎച്ച് ദില്ലി പ്രോവിൻസിലെ പ്രോവിൻഷ്യാൾ സുപ്പീരിയര്‍ ആയിരുന്നു. ഡല്‍ഹി റീജീയണല്‍ സുപ്പീരിയര്‍ ആയിരിന്ന സിസ്റ്റര്‍ അജയയെ 2018-ലാണ് ഡല്‍ഹി പ്രോവിന്‍സിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി നിയമിച്ചത്. മൃതസംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഡൽഹിയിൽ നടക്കും.
Image: /content_image/News/News-2020-07-02-05:48:02.jpg
Keywords: മലയാ
Content: 13660
Category: 7
Sub Category:
Heading: CCC Malayalam 27 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിയേഴാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിയേഴാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13661
Category: 1
Sub Category:
Heading: 139 രാജ്യങ്ങളിലെ 5230 പദ്ധതികള്‍ക്ക് സഹായം: എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ വാർഷിക റിപ്പോർട്ട് പുറത്ത്
Content: ആഗോള തലത്തില്‍ ഏറ്റവും സജീവമായ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 139 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 1162 രൂപതകളിൽ, 5230 പദ്ധതികൾക്ക് സംഘടന സഹായം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 3,33,000 ആളുകൾ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും പശ്ചിമേഷ്യയിലുമാണ് സംഘടന ഏറ്റവും കൂടുതൽ സഹായം എത്തിച്ചത്. രാജ്യങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് സിറിയയ്ക്കാണ്. 7.5 മില്യൺ യൂറോയാണ് അവർക്ക് ലഭിച്ചത്. പത്തു വർഷത്തെ യുദ്ധക്കെടുതി മൂലം സിറിയയില്‍ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് താണ്ഡവമാടിയ നിനവേ പ്രവിശ്യയുടെ പുനരുദ്ധാരണത്തിനായി ഇറാഖിന് 5.5 മില്യൺ യൂറോയുടെ സഹായവും നല്‍കി. തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണി നേരിടുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് 5.2 മില്യൺ യൂറോയാണ് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിയത്. 2019 വാർഷിക വർഷം തങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളിൽ 3.2 ശതമാനത്തിന്റെ വളർച്ച ഉണ്ടായതായി സംഘടന വെളിപ്പെടുത്തി.
Image: /content_image/News/News-2020-07-02-07:06:40.jpg
Keywords: എയിഡ്
Content: 13662
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ഓൺലൈൻ ലൈബ്രറിക്ക് തുടക്കമായി
Content: സീറോ മലങ്കര കത്തോലിക്ക സഭയുടെ ആദ്യ ഓൺലൈൻ ലൈബ്രറിക്ക് തുടക്കമായി. 'മലങ്കരയുടെ ഓൺലൈൻ ഗ്രന്ഥപ്പുര' എന്ന പേരോടു കൂടി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാബാവയാണ് നിര്‍വ്വഹിച്ചത്. പത്തനംതിട്ട ഭദ്രാസന ഇടയൻ ഡോ. ഐറേനിയോസ് പത്തനംതിട്ടയുടെ പ്രഥമ ഇടയൻ ക്രിസോസ്റ്റം പിതാവിന്റെയും സാന്നിദ്ധ്യത്തിലായിരിന്നു ഉദ്ഘാടനം. മാർ ഈവാനിയോസ് പിതാവിന്റെ അറുപത്തിയേഴാം ശ്രാദ്ധതിരുനാളിന്റെ ഭാഗമായി റാന്നിപെരുനാട് തീർത്ഥാടന ദേവാലയത്തിലെ വിശുദ്ധ കുർബാനക്കും ധൂപ പ്രാർത്ഥനക്കും ശേഷമായിരിന്നു വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. ഒരു വർഷം മുമ്പുതന്നെ വെബ്സൈറ്റ് ട്രയൽ റൺ ആരംഭിച്ചിരുന്നുവെങ്കിലും ഇന്നലെയാണ് ഔദ്യോഗികമായി തുടക്കം കുറിക്കാനായത്. 100 കണക്കിന് ലേഖനങ്ങളും പുസ്തകങ്ങളുമാണ് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. കേവലം 100 കെ‌ബിയില്‍ താഴെയുള്ള ഫയലുകളായാണ് ഇവ അപ്ലോഡ് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/India/India-2020-07-02-07:52:28.jpg
Keywords: മലങ്കര, ബാവ
Content: 13663
Category: 1
Sub Category:
Heading: ഓസ്‌ട്രേലിയയില്‍ വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള കത്തീഡ്രലിന് നാളെ തറക്കല്ലിടും
Content: മെൽബൺ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സഭ നിർമിക്കുന്ന സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ ശിലാസ്ഥാപനകർമം ‘ദുക്‌റാന’ തിരുനാൾ ദിനമായ നാളെ ജൂലൈ മൂന്ന് വൈകിട്ട് 4.30ന് മെൽബൺ സെന്റ് തോമസ് രൂപതാ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ നിർവഹിക്കും. എപ്പിങ്ങിൽ ഹ്യൂം ഫ്രീവേക്ക് സമീപം രണ്ടേ മുക്കാൽ ഏക്കർ സ്ഥലത്താണ് ദേവാലയവും പാരീഷ് ഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് പാപ്പയാണ് കത്തീഡ്രലിന്റെ അടിസ്ഥാന ശില ആശീർവദിച്ച് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും സീറോ മലബാർ സഭയിലെ മറ്റു ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ മാർ ബോസ്‌കോ പുത്തൂരിന് നൽകിയത്. ശിലാസ്ഥാപന ചടങ്ങില്‍ വികാരി ജനറൽ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി എലുവത്തിങ്കൽ, മെൽബൺ സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരിയും രൂപത കൺസൽറ്ററുമായ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, കത്തീഡ്രൽ നിർമാണ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരിക്കും. ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം വിക്ടോറിയൻ പാർലമെന്റ് അംഗവും ഗവൺമെന്റ് വിപ്പുമായ ബ്രോൺവിൻ ഹാഫ്പെന്നി എം. പി നിർവഹിക്കും. സ്വന്തം ദേവാലയം എന്ന ആഗ്രഹം ഏറെ താമസിയാതെ പൂർത്തിയാകും എന്ന വിശ്വാസത്തിലാണ് കത്തീഡ്രൽ ഇടവകാംഗങ്ങൾ.
Image: /content_image/News/News-2020-07-02-08:53:16.jpg
Keywords: ഓസ്‌ട്രേലി
Content: 13664
Category: 1
Sub Category:
Heading: ഗർഭഛിദ്രം നിയമവിധേയമാക്കിയ ശേഷം അയര്‍ലണ്ടില്‍ നടന്നത് ആറായിരത്തിലധികം ഭ്രൂണഹത്യ
Content: ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ട് അയര്‍ലണ്ട് നിയമം പാസാക്കിയതിന് ശേഷം ഒരു വര്‍ഷം കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആറായിരത്തിലധികം ഭ്രൂണഹത്യ. ഗര്‍ഭഛിദ്ര വിഷയത്തില്‍ ജനഹിത പരിശോധന നടത്തിയതിന് ശേഷമാണ് രാജ്യത്തു ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. ആകെ റിപ്പോര്‍ട്ട് ചെയ്ത 6666 അബോർഷന്‍ കേസുകളില്‍ 6542 കേസുകൾ ഗർഭാവസ്ഥയുടെ ആരംഭത്തില്‍ ഭ്രൂണഹത്യ നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഗർഭിണിയായ സ്ത്രീയുടെ ജീവന് ആപത്തോ ആരോഗ്യത്തിന് ഗുരുതരമായ അപകടമോ സംഭവിക്കുന്ന കേസുകളില്‍ മാത്രമേ ഗർഭഛിദ്രത്തിന് അനുമതിയുള്ളൂ. എന്നാല്‍ ഇതിനെ മറയാക്കി പല സാഹചര്യങ്ങളിലും വ്യാപകമായി ഗര്‍ഭഛിദ്രം അരങ്ങേറുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എട്ടാം ഭേദഗതിയെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക ബിഷപ്പുമാരും പ്രോലൈഫ് പ്രവര്‍ത്തകരും വ്യാപകമായ രീതിയില്‍ രാജ്യത്തു ധര്‍ണ്ണ നടത്തിയിരിന്നു. എന്നാല്‍ ഗര്‍ഭഛിദ്ര നരഹത്യയ്ക്കു അനുകൂലമായി ജനം വിധിയെഴുതുകയായിരിന്നു. ആഗോള തലത്തില്‍ അതിസമ്പന്നരായ വ്യക്തികളുടെ സഹായത്തോടെ ഗര്‍ഭഛിദ്ര അനുകൂലികള്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമപരമാക്കുവാന്‍ വലിയ രീതിയില്‍ ഇടപ്പെട്ടുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരിന്നു. 2015ൽ ഹിതപരിശോധനയെത്തുടർന്ന് അയർലണ്ട് സ്വവർ‌ഗവിവാഹവും നിയമവിധേയമാക്കിയിരുന്നു.
Image: /content_image/News/News-2020-07-02-10:34:47.jpg
Keywords: ഐറിഷ്, അയര്‍
Content: 13665
Category: 1
Sub Category:
Heading: ഒന്നര പതിറ്റാണ്ടിന് ശേഷം അമേരിക്കയില്‍ വീണ്ടും വധശിക്ഷ ഒരുങ്ങുന്നു: എതിര്‍പ്പുമായി ദേശീയ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡി‌.സി: ഒന്നര പതിറ്റാണ്ടിന് ശേഷം അമേരിക്കയില്‍ വീണ്ടും ഫെഡറല്‍ വധശിക്ഷ നടപ്പിലാക്കുവാനുള്ള തീരുമാനത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി. വധശിക്ഷക്ക് വിധിക്കപ്പെട്ട നാലു പേരുടെ അപ്പീല്‍ സുപ്രീം കോടതി നിരസിച്ചതിനെ തുടര്‍ന്നു ജൂലൈ 13ന് വിധി നടപ്പിലാക്കുവാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഡൊമസ്റ്റിക് ജസ്റ്റിസ് ആന്‍ഡ്‌ ഹ്യൂമന്‍ ഡെവലപ്മെന്റ് വിഭാഗം തലവനും ഒക്ലഹോമ അതിരൂപതാധ്യക്ഷനുമായ പോള്‍ കോക്ലി രംഗത്തെത്തിയിരിക്കുന്നത്. പരമാവധി ശിക്ഷയായ വധശിക്ഷ അവസാനിപ്പിക്കണമെന്ന് ദശാബ്ദങ്ങളായി മെത്രാന്‍ സമിതി ആവശ്യപ്പെട്ടുവരികയാണെന്ന് മറ്റൊരു കേസിലെ സുപ്രീം കോടതി തീരുമാനത്തെ പരാമര്‍ശിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ കുറിച്ചു. ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല വധശിക്ഷയെന്ന സഭാ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, ബെനഡിക്ട് പതിനാറാമനും, ഫ്രാന്‍സിസ് പാപ്പയും ആഗോളതലത്തില്‍ തന്നെ വധശിക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കാര്യവും മെത്രാപ്പോലീത്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി അവസാനിപ്പിച്ച വധശിക്ഷ, നീതിന്യായ വിഭാഗവും ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണും പുനഃരാരംഭിക്കുവാന്‍ പോകുകയാണെന്ന്‍ അറ്റോര്‍ണി ജെനറല്‍ വില്യം ബാര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇവരുടെ അപ്പീല്‍ സുപ്രീം കോടതി നിരസിച്ചതോടെയാണ് വീണ്ടും വധശിക്ഷക്ക് കളമൊരുക്കിയത്. ഇവരില്‍ 3 പേരുടെ വധശിക്ഷ ജൂലൈ 13-നാണ് നിശ്ചയിച്ചിരിക്കുന്നത്. 2003 ജൂണിലാണ് അമേരിക്കയില്‍ അവസാനമായി ഫെഡറല്‍ വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നിര്‍ത്തലാക്കണമെന്നു ലോകരാജ്യങ്ങളോട് ഫ്രാന്‍സിസ് പാപ്പ പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചു കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ പാപ്പ മാറ്റം വരുത്തിയിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്ന പ്രബോധനത്തിന് പകരം ഒരു സാഹചര്യത്തിലും വധശിക്ഷ അരുതെന്നാണ് പാപ്പ കൂട്ടിചേര്‍ത്തത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-02-11:41:00.jpg
Keywords: വധശിക്ഷ
Content: 13666
Category: 7
Sub Category:
Heading: CCC Malayalam 28 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിയെട്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിയെട്ടാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര