Contents

Displaying 13301-13310 of 25144 results.
Content: 13647
Category: 13
Sub Category:
Heading: പതിനായിരങ്ങള്‍ക്ക് ആശ്വാസമായി റഷ്യൻ സഭയുടെ ടെലിഫോൺ ലൈന്‍
Content: മോസ്കോ: കൊറോണാ വൈറസ് അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ദരിദ്രരുടെ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ റഷ്യൻ ഓർത്തഡോക്സ് സഭ ആരംഭിച്ച നൂറോളം ടെലിഫോൺ ലൈനുകളുടെ പ്രവര്‍ത്തനം പതിനായിരങ്ങള്‍ക്ക് ആശ്വാസമാകുന്നു. റഷ്യയിലെ പല പ്രദേശങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പലർക്കും ഇപ്പോഴും ഭക്ഷണവും വസ്ത്രവും അന്യമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ അനേകര്‍ക്ക് സഹായകരമായ വിധത്തിലാണ് ടെലിഫോൺ ലൈന്‍ വഴിയുള്ള പ്രവര്‍ത്തനം. ഫോണ്‍ കോള്‍ വഴി ലഭിക്കുന്ന ആവശ്യങ്ങള്‍ അറിഞ്ഞു സഹായമെത്തിക്കുവാന്‍ ഏഴായിരത്തോളം സന്നദ്ധപ്രവർത്തകരാണ് സജ്ജരായിട്ടുള്ളത്. മോസ്കോയിൽ മാത്രം മാർച്ച് 20 മുതൽ 14,000 ൽ അധികം ഫോണ്‍ വിളികളാണെത്തിയത്. 3206 പേർ സഹായത്തിനായി സന്നദ്ധ സേവനങ്ങളിൽ ഏർപ്പെട്ടിരിന്നു. അജപാലന ആവശ്യം അറിയിച്ച ആളുകളുടെ ഇടയിലേക്ക് വൈദികരുടെ 421 സന്ദർശനങ്ങൾ മോസ്കോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സഭയുടെ നേതൃത്വത്തിലുള്ള 'സോഷ്യൽ ടാക്സി' പദ്ധതി നിർദ്ധനരായ ആളുകളെ സാമൂഹിക സ്ഥാപനങ്ങളിലേക്കും ആതുരാലയങ്ങളിലേക്കും ഇതര ആവശ്യങ്ങള്‍ക്കുമായി കൊണ്ടുപോകുന്നതിന് വലിയ സഹായമാകുകയാണ്.
Image: /content_image/News/News-2020-07-01-04:14:07.jpg
Keywords: റഷ്യ
Content: 13648
Category: 1
Sub Category:
Heading: അന്താരാഷ്ട്ര മുന്നറിയിപ്പുകൾ തള്ളി ഹാഗിയ സോഫിയ മോസ്ക്ക് ആക്കാനുള്ള തീരുമാനവുമായി തുർക്കി മുന്നോട്ട്
Content: യുനെസ്കോയിൽ നിന്നും വിവിധ ലോകരാജ്യങ്ങളിൽ നിന്നും ശക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും ചരിത്ര പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ മോസ്ക്ക് ആക്കാനുള്ള തീരുമാനവുമായി തുർക്കി സർക്കാർ മുന്നോട്ട്. നാളെ ജൂലൈ രണ്ടാം തീയതി തുർക്കിയുടെ സ്റ്റേറ്റ് കൗൺസിൽ വിഷയം ചർച്ചയ്ക്കെടുക്കും. ഇതിനിടയിൽ വിവിധ സർക്കാർ ഇതര പ്രസ്ഥാനങ്ങളും ക്രൈസ്തവ ദേവാലയം, മുസ്ലിം പള്ളിയായി മാറ്റുന്നതിനെതിരെ തങ്ങളുടെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. തുർക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍, ഹാഗിയ സോഫിയ ദേവാലയം മോസ്ക്ക് ആക്കി മാറ്റുവാനുള്ള ശ്രമം ആരംഭിച്ചതു മുതൽ തങ്ങൾ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുനെസ്കോ അധികൃതർ വ്യക്തമാക്കി. വിവിധ ചോദ്യങ്ങൾ ഉന്നയിച്ച് തുർക്കി സർക്കാരിന് ജൂൺ മാസം ആദ്യം കത്ത് അയച്ചിരുന്നുവെങ്കിലും, ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്ന് യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഫോർ കൾച്ചർ പദവി വഹിക്കുന്ന ഏണസ്റ്റോ ഒട്ടോണി റാമിറസ് പറഞ്ഞു. മറുപടി ലഭിക്കുന്നതുവരെ കത്തുകൾ അയക്കുന്നത് തങ്ങൾ തുടരും. സാംസ്കാരിക പൈതൃക സംരക്ഷണ കമ്മിറ്റി ഉടനെ തന്നെ വിഷയം ചർച്ചയ്ക്ക് എടുക്കും. കമ്മറ്റി വോട്ടെടുപ്പിലൂടെ നൽകുന്ന അധികാരമില്ലാതെ പൈതൃക സ്മാരകങ്ങൾക്ക് മാറ്റമൊന്നും വരുത്താൻ സാധിക്കില്ലെന്നും അദ്ദേഹം വിവരിച്ചു. 1930 മുതൽ മ്യൂസിയമായി പ്രവർത്തിക്കുന്ന ദേവാലയം മുസ്ലിം പള്ളി ആക്കാനുള്ള തുർക്കിയുടെ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് യുനെസ്കോയുടെ അംഗ രാജ്യങ്ങൾക്ക് ഗ്രീക്ക് സാംസ്കാരികമന്ത്രി ലിനാ മെൺഡോണി കഴിഞ്ഞ വ്യാഴാഴ്ച കത്തയച്ചിരുന്നു. ദേശീയതയും, മത വികാരവും ഉണർത്താനുള്ള ശ്രമമാണ് തുർക്കി പ്രസിഡന്റ് എര്‍ദോഗന്‍ നടത്തുന്നതെന്നും മെൺഡോണി ആരോപിച്ചു. യുനെസ്കോയുടെ അംഗീകാരം ഇല്ലാതെ ദേവാലയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മാറ്റാൻ സാധിക്കില്ലെന്ന് ഗ്രീക്ക് മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ അംബാസിഡർ സാം ബ്രൗൺബാക്ക്, എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയ തുടങ്ങിയവരാണ് എതിർപ്പുമായി രംഗത്തെത്തിയ മറ്റ് പ്രമുഖർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകൾ സാംസ്കാരികവും, ആത്മീയവുമായ പ്രാധാന്യം നൽകുന്ന സ്മാരകമാണ് ഹാഗിയ സോഫിയയെന്നും ഒരു മ്യൂസിയമായി തന്നെ അതിനെ നിലനിർത്തണമെന്നും ബ്രൗൺബാക്ക് ആവശ്യപ്പെട്ടു. 1500 വർഷം പഴക്കമുള്ള ചരിത്ര സ്മാരകം ജനങ്ങളെ ഒരുമിപ്പിക്കേണ്ടതിനു പകരം ഇപ്പോൾ ഭിന്നിപ്പിക്കുകയാണെന്ന് പാത്രിയാർക്കീസ് ബർത്തലോമിയ പറഞ്ഞു. എന്നാൽ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ധങ്ങൾ തങ്ങളുടെമേൽ വേണ്ട എന്ന നിലപാടാണ് തുർക്കി സ്വീകരിച്ചിരിക്കുന്നത്. കടുത്ത തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള നേതാവാണ് ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ് എർദോഗൻ. ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ദേവാലയം നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453-ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. ഇതിനെ വീണ്ടും മോസ്ക്ക് ആക്കി മാറ്റാനുള്ള അവസാന ശ്രമത്തിലാണ് ടര്‍ക്കിഷ് ഭരണകൂടം.
Image: /content_image/News/News-2020-07-01-06:20:28.jpg
Keywords: ഹാഗിയ, തുര്‍ക്കി
Content: 13649
Category: 7
Sub Category:
Heading: CCC Malayalam 25 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിയഞ്ചാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിയഞ്ചാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിയഞ്ചാം ഭാഗം.
Image:
Keywords: പഠനപരമ്പര
Content: 13650
Category: 7
Sub Category:
Heading: CCC Malayalam 26 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിയാറാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിയാറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിയാറാം ഭാഗം.
Image:
Keywords: പഠനപരമ്പര
Content: 13651
Category: 18
Sub Category:
Heading: വിശുദ്ധ കുര്‍ബാനയില്‍ ജനപങ്കാളിത്തം കൂട്ടാന്‍ നടപടി വേണം: മാര്‍ ആന്‍റണി കരിയിലിന് അപേക്ഷയുമായി വിശ്വാസികള്‍
Content: കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ പൊതു വിശുദ്ധ കുര്‍ബാന ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ജനപങ്കാളിത്തം സംബന്ധിച്ചു എടുത്ത തീരുമാനത്തില്‍ അതീവ ദുഃഖമുണ്ടെന്നും ജനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ സത്വര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസികള്‍. ഇത് സംബന്ധിച്ചുള്ള അപേക്ഷ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതിരൂപതയിലെ ഇടവക ദേവാലയങ്ങളിൽ പരിശുദ്ധ കുർബാന അർപ്പിക്കാൻ അനുവാദം നല്‍കികൊണ്ട് സര്‍ക്കുലറിന് നന്ദി അറിയിച്ചുകൊണ്ട് ആരംഭിക്കുന്ന അപേക്ഷയില്‍ വലിയ ദേവാലയങ്ങൾക്ക് പ്രസിദ്ധമായ രൂപതയിലെ 95% പള്ളികളിലും സർക്കാർ നിർദ്ദേശിച്ചിട്ടുള്ളപ്രകാരം നൂറു വിശ്വാസികളെ വരെ ഉൾക്കൊള്ളിക്കാമെന്നിരിക്കെ ഏകപക്ഷീയമായി ഇരുപത്തിയഞ്ചായി ചുരുക്കിയതില്‍ ഏറെ ദുഃഖമുണ്ടെന്ന് സൂചിപ്പിക്കുന്നു. കാർമ്മികനും ശുശ്രൂഷികളും ഗായകരും ഉൾപ്പെടെ പരമാവധി 25 പേർ മാത്രമേ അനുദിന ദിവ്യബലി അർപ്പണത്തിൽ പങ്കെടുക്കാവൂയെന്ന്‍ നേരത്തെ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ടായിരിന്നു. #{black->none->b-> നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിന്റെ പൂര്‍ണ്ണരൂപം ‍}# ജൂലൈ ഒന്നു മുതൽ നമ്മുടെ അതിരൂപതയിലെ ഇടവകദൈവാലയങ്ങളിൽ പരിശുദ്ധ കുർബാന അർപ്പിക്കാൻ അനുവാദം കൊടുത്തുകൊണ്ടുള്ള അങ്ങയുടെ ജൂൺ 27ലെ സർക്കുലറിന് നന്ദി പറയട്ടെ. കേരളത്തിലെ മറ്റു പല സീറോ മലബാർ രൂപതകളിലും വളരെ നേരത്തെതന്നെ പരിശുദ്ധകുർബാന ആരംഭിച്ചുകഴിഞ്ഞിരുന്നെങ്കിലും നമ്മുടെ അതിരൂപത മാത്രം ഇക്കാര്യത്തിൽ വളരെ വൈകിയാണ് ഒരു തീരുമാനമെടുത്തത് എന്ന വിഷമത്തിന് ഇനി പ്രസക്തിയില്ല. അങ്ങയുടെ കല്പനയിൽ പറയുന്ന ചില കാര്യങ്ങൾ വിശ്വാസികൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ് എന്ന കാര്യം അങ്ങയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ കത്തെഴുതുന്നത്. ഏറ്റവും പ്രധാനമായി പരിശുദ്ധകുർബാനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കാർമ്മികനും ശുശ്രൂഷികളും ഗായകരും അടക്കം 25 ആയി നിജപ്പെടുത്തിയത് കുർബാനയ്ക്കുവേണ്ടി തീക്ഷ്ണമായി ആഗ്രഹിക്കുന്ന അനേകർക്ക് ആ ആഗ്രഹം പൂർത്തീകരിക്കാൻ തടസ്സമായിത്തീരും. ഞങ്ങൾ മനസിലാക്കുന്നത് പള്ളിയുടെ വിസ്തീർണ്ണം അനുസരിച്ച് 100 പേർക്കുവരെ ദൈവാലയകർമ്മങ്ങളിൽ പങ്കെടുക്കാൻ കേരളസർക്കാർ അനുവാദം നൽകിയിട്ടുണ്ട് എന്നാണ്. ഭീമാകാരമായ ദൈവാലയങ്ങൾക്ക് പ്രസിദ്ധമായ നമ്മുടെ രൂപതയിലെ 95% പള്ളികളിലും സർക്കാർ നിർദ്ദേശിച്ചിട്ടുള്ളപ്രകാരം നൂറു വിശ്വാസികളെ വരെ ഉൾക്കൊള്ളിച്ചുകൊണ്ട് പരിശുദ്ധ കുർബാന നടത്താൻ സൗകര്യമുണ്ടെന്നിരിക്കെ ഏകപക്ഷീയമായി അത് ഇരുപത്തിയഞ്ചായി ചുരുക്കിക്കൊണ്ട് ഉത്തരവിറക്കിയതിന്റെ കാരണങ്ങൾ ഒന്നും അങ്ങയുടെ കല്പനയിൽ കാണുന്നില്ല. നമ്മുടെ രൂപതയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആണ് ഈ നിർദേശങ്ങൾ നൽകുന്നതെന്ന് അങ്ങയുടെ സർക്കുലറിന്റെ ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും വിശ്വാസികളും എണ്ണം 25 ആയി പരിമിതപ്പെടുത്താൻ അങ്ങയെ നിർബന്ധിച്ച കാരണങ്ങൾ ഒന്നും തന്നെ സർക്കുലറിലില്ല. കേരളത്തിലെ മറ്റൊരു സീറോ മലബാർ രൂപതയിലും ഇല്ലാത്തതും എന്നാൽ നമ്മുടെ അതിരൂപതയിൽ വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താൻ അങ്ങയെ നിർബന്ധിക്കുന്നതുമായ എന്തെങ്കിലും പ്രത്യേകകാരണങ്ങൾ ഉള്ളതായി ഞങ്ങൾക്കറിയില്ല. അതുകൊണ്ട് സർക്കാർ നിർദേശം അനുസരിച്ചും പള്ളിയുടെ വിസ്തീർണ്ണം പരിഗണിച്ചും പരമാവധി നൂറു പേരെ വരെ പങ്കെടുപ്പിച്ചുകൊണ്ട് പരിശുദ്ധകുർബാന നടത്താനുള്ള അനുവാദം നൽകിക്കൊണ്ട് അങ്ങയുടെ കല്പന ഭേദഗതി ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇപ്പോഴത്തെ ഉത്തരവിലും കുമ്പസാരം അടക്കമുള്ള മറ്റു കൂദാശകളുടെ കാര്യം ഒന്നും സൂചിപ്പിച്ചിട്ടില്ലാത്തതിനാൽ പല വൈദികരും വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിൽ വിമുഖത കാണിക്കാൻ സാധ്യതയുണ്ട് എന്നാണ് മുൻകാല അനുഭവങ്ങൾ വച്ച് ഞങ്ങൾ മനസിലാക്കുന്നത്. അതുകൊണ്ട് വിശ്വാസികളുടെ ആവശ്യമനുസരിച്ച് കുമ്പസാരിപ്പിക്കാനുള്ള നിർദേശം കൂടി വൈദികർക്ക് നൽകണം എന്നും അപേക്ഷിക്കുന്നു. ദിവ്യകാരുണ്യ ആരാധന നടക്കുന്ന ഇടങ്ങളിൽ വിശ്വാസികൾക്ക് പഴയതുപോലെ പ്രവേശനം (ഒരേ സമയത്ത് പ്രവേശിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തിക്കൊണ്ട്) അനുവദിക്കുകയാണെങ്കിൽ അത് സാധാരണവിശ്വാസികൾക്ക് വലിയൊരു അനുഗ്രഹമാകും എന്നതിൽ സംശയമില്ല. അങ്ങയുടെ ഉത്തരവിൽ പറയുന്നത് ദിവ്യകാരുണ്യസ്വീകരണം കഴിയുന്നത്ര അകന്നുനിന്ന് കൈകൾ നിവർത്തിപ്പിടിച്ച് ഉള്ളംകൈയിൽ വേണം എന്നാണ്. നാവിൽ കുർബാന സ്വീകരിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് ഇത് വലിയ വിഷമത്തിനിടയാക്കുമെന്നതിനാൽ ദിവ്യകാരുണ്യം നാവിൽ കൊടുക്കാനുള്ള അനുവാദം കൂടി നൽകണം എന്ന് അപേക്ഷിക്കുന്നു. നമ്മുടെ രക്ഷകനായ ഈശോയുടെ തിരുശരീരവും തിരുരക്തവും നാവിൽ കൊടുക്കുന്നതുവഴിയോ സ്വീകരിക്കുന്നതുവഴിയോ ഏതെങ്കിലുമൊരു രോഗം പകർന്നതായി കഴിഞ്ഞ രണ്ടായിരം വർഷത്തെ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഞങ്ങൾ വായിച്ചിട്ടില്ല. പരിശുദ്ധ കുർബാന രോഗം പരത്തുന്ന ഒന്നല്ല, മറിച്ച് ജീവനും സൗഖ്യവും നല്കുന്നതാണെന്ന ഉറച്ച വിശ്വാസമുള്ള ആയിരക്കണക്കിന് വിശ്വാസികൾക്കുവേണ്ടിയാണ് ഞങ്ങൾ ഇത് എഴുതുന്നത്. നമ്മുടെ അതിരൂപതയിലെ അനേകം വൈദികർ നാവിൽ ദിവ്യകാരുണ്യം കൊടുക്കാൻ തയ്യാറാണ് എന്ന് അങ്ങയെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എങ്കിലും നാവിലുള്ള കുർബാന സ്വീകരണം രൂപതാ ആസ്ഥാനത്തുനിന്ന് വിലക്കിക്കൊണ്ടുള്ള ഒരുത്തരവ് നിലവിലുള്ള സാഹചര്യത്തിൽ അവർക്ക് അത് അനുസരിക്കേണ്ടിവരുന്നു എന്നത് വളരെയധികം ദൗർഭാഗ്യകരമാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ജൂൺ 27 ന്റെ അങ്ങയുടെ സർക്കുലറിൽ ആവശ്യമായ ഭേദഗതികൾ വരുത്തി പുതിയ കല്പന പുറപ്പെടുവിക്കണം എന്നപേക്ഷിച്ചുകൊണ്ട് നിർത്തട്ടെ. പ്രാർത്ഥനാപൂർവ്വം, എറണാകുളം - അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ.
Image: /content_image/India/India-2020-07-01-07:40:36.jpg
Keywords: കരിയി, അങ്കമാ
Content: 13652
Category: 1
Sub Category:
Heading: ജീവനെ സംരക്ഷിക്കുന്ന രാജ്യമായി ഉറുഗ്വേ മാറേണ്ടതുണ്ട്: ദേശീയ മെത്രാന്‍ സമിതി
Content: മോന്റെവീഡിയോ: ഭൂമിയിലുള്ള ജീവിതകാലം മുഴുവനും മനുഷ്യനെ സംരക്ഷിക്കുകയും പരിപാലിക്കുകയും വളർത്തുകയും കൂദാശകൾ നൽകുകയും ചെയ്യുന്ന ഒരു രാജ്യമാണ് ആവശ്യമെന്നു തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ ദേശീയ കത്തോലിക്ക മെത്രാൻ സമിതി. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സമൂഹത്തെയാണ് വാർത്തെടുക്കേണ്ടതെന്നും ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും സംബന്ധിച്ച പൊതുചർച്ചകൾ ആവശ്യമാണെന്നും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഘോരമായ വേദന അനുഭവിക്കുകയാണെങ്കിലും രോഗി മരിക്കണമെന്ന് ആവശ്യപ്പെട്ടാലും ഒരാളുടെ മരണത്തിന് കാരണക്കാരനാകുക എന്നത് അധാർമികമാണ്. ചികിത്സകൾ ഇല്ലാത്ത സാഹചര്യമാണെങ്കിലും അയാളെ മരണം വരിക്കാൻ സഹായിക്കുകയല്ല, മറിച്ച് സ്വാഭാവിക മരണംവരെ പാലിയേറ്റീവ് കെയർ ശുശ്രൂഷകൾ ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്. രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന വ്യക്തിയ്ക്കോ ആരോഗ്യ വിദഗ്ദ്ധർക്കോ കുടുംബാംഗങ്ങൾക്കോ ഒരു വ്യക്തിയുടെ മരണം തീരുമാനിക്കാനോ അതിന് കാരണക്കാരനാകാനോ അധികാരമില്ല. നടപടി ക്ലിനിക്കൽ പശ്ചാത്തലത്തിൽ നടത്തുന്ന കൊലപാതകമാണ്. ദയാവധത്തിനും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയ്ക്കും അനുകൂലമായ പദ്ധതിയെന്നാൽ ഭരണഘടനയ്ക്കും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2012 മുതല്‍ ഉറുഗ്വേയില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരമായ അനുമതിയുണ്ട്.
Image: /content_image/News/News-2020-07-01-08:47:32.jpg
Keywords: കുഞ്ഞ
Content: 13653
Category: 1
Sub Category:
Heading: നൂറ്റാണ്ടിന് ശേഷം പുനഃസ്ഥാപിച്ച പ്രാഗിലെ മരിയൻ തിരുസ്വരൂപം അഗ്നിക്കിരയാക്കുവാന്‍ ശ്രമം
Content: പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ പ്രാഗിന്റെ ഹൃദയഭാഗമായ ടൌണ്‍ സ്ക്വയറില്‍ 102 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീവ്ര ദേശീയവാദികൾ തകർത്തു ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ ആരംഭത്തില്‍ പുനഃസ്ഥാപിച്ച മരിയന്‍ രൂപം അഗ്നിക്കിരയാക്കുവാന്‍ ശ്രമം. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു സംഘം ആളുകള്‍ ഈ സ്തൂപം കത്തിക്കുവാന്‍ ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. </p> <blockquote class="twitter-tweet"><p lang="cs" dir="ltr">Děkujeme <a href="https://twitter.com/MP_Praha?ref_src=twsrc%5Etfw">@MP_Praha</a> za rychlý zásah při dnešním pokusu o zapálení Mariánského sloupu. <br><br>&quot;Na obnovený Mariánský sloup může mít každý svůj názor, ale primitivní projevy vandalismu nebudou v žádném případě tolerovány,&quot; říká starosta Petr Hejma. <a href="https://t.co/DbRB5OcIS6">pic.twitter.com/DbRB5OcIS6</a></p>&mdash; Praha 1 (@prahajedna) <a href="https://twitter.com/prahajedna/status/1274651442192822274?ref_src=twsrc%5Etfw">June 21, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അതേസമയം അക്രമികളെ കണ്ടെത്തുവാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. പെന്തക്കോസ്ത് സഭയുടെ മുന്‍ഗാമികളില്‍ ഒരാളും, ദൈവശാസ്ത്രജ്ഞനുമായിരുന്ന ‘ജാന്‍ ഹുസ്’ന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ് ആക്രമണത്തിന്റെ പിന്നിലെന്നു നിരീക്ഷിക്കപ്പെടുന്നു. 1648ൽ ചെക്ക്‌ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ നഗര ചത്വരത്തിൽ ഹാബ്‌സ്ബുർഗ് ചക്രവർത്തിയായ ഫെർഡിനാന്റ് മൂന്നാമനാണ് വിഖ്യാതമായ രൂപം സ്ഥാപിച്ചത്. 270 വര്‍ഷങ്ങള്‍ക്ക് ശേഷം 1918ൽ ചെക്കോസ്ലോവാക്യ പരമാധികാര റിപ്പബ്ലിക്കായപ്പോൾ, ഹാബ്‌സ്ബുർഗ് സാമ്രാജ്യത്വകാലത്തെ പ്രതീകങ്ങൾക്കും സഭയ്ക്കും എതിരെ തീവ്രദേശീയ വാദികൾ അക്രമം അഴിച്ചുവിടുകയായിരിന്നു. അക്രമത്തില്‍ വിഖ്യാതമായ ഈ രൂപവും തകര്‍ന്നു. ചെക്ക് റിപ്പബ്ലിക്കില്‍ കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷം 1990-കളിലാണ് ചരിത്ര സ്മാരകം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നത്. രൂപം പുനര്‍നിര്‍മ്മിക്കാനുള്ള ഉദ്യമത്തിലേക്ക് പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളും അവിശ്വാസികളും ഒരുപോലെ പണം ദാനം ചെയ്തിരിന്നു. മൂന്നു പതിറ്റാണ്ടിന് ശേഷം രൂപം വീണ്ടും യാഥാര്‍ത്ഥ്യമായപ്പോള്‍ അതിനു നേരെയും ആക്രമണം നടന്നതിനെ ഏറെ ആശങ്കയോടെയാണ് പൊതുസമൂഹം നിരീക്ഷിക്കുന്നത്. യൂറോപ്പില്‍ വിശ്വാസപരമായ ആഭിമുഖ്യം തീരെ കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് ചെക്ക് റിപ്പബ്ലിക്ക്.
Image: /content_image/News/News-2020-07-01-10:33:58.jpg
Keywords: പ്രാഗിലെ, സ്വരൂപ
Content: 13654
Category: 1
Sub Category:
Heading: എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ സഹോദരന്‍ മോണ്‍. ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി
Content: റേഗന്‍സ്ബുര്‍ഗ്: ദീര്‍ഘനാളായി ചികിത്സയിലായിരിന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജേഷ്ഠ സഹോദരന്‍ മോണ്‍. ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ ദിവംഗതനായി. 96 വയസായിരിന്നു. ഇന്നു രാവിലെയായിരിന്നു അന്ത്യം. ഇക്കഴിഞ്ഞ ആഴ്ച രോഗിയായ സഹോദരനെ കാണാന്‍ എമിരിറ്റസ് ബെനഡിക്ട് പാപ്പ ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ എത്തിയിരിന്നു. 2013ൽ പാപ്പാ സ്ഥാനത്തുനിന്ന് രാജിവെച്ചശേഷം ആദ്യമായി ബനഡിക്ട് 16-ാമൻ ഇറ്റലിക്ക് പുറത്തേക്ക് നടത്തിയ യാത്രയായിരിന്നു ഇത്. സഹോദരന്റെ ഒപ്പം ചെലവഴിച്ച ദിവസങ്ങളില്‍ മുന്‍ പാപ്പ, അദ്ദേഹത്തിന്റെ കട്ടിലിനു അരികെ ബലിയര്‍പ്പണം നടത്തിയിരിന്നു. ബനഡിക്ട് പതിനാറാമനേക്കാൾ ജോര്‍ജ്ജ് റാറ്റ്‌സിംഗർ മൂന്ന് വയസിന് മൂത്തതാണെങ്കിലും 1951 ജൂൺ 29നു ഒരുമിച്ചായിരിന്നു ഇരുവരും തിരുപ്പട്ടം സ്വീകരിച്ചത്. ബെനഡിക്ട് പതിനാറാമന്‍ ദൈവശാസ്ത്രത്തിൽ പാണ്ഡിത്യം നേടിയപ്പോൾ ദേവാലയ സംഗീതത്തിലായിരുന്നു മോൺ. ജോർജ്ജിന്റെ ആഭിമുഖ്യം. അറിയപ്പെടുന്ന സംഗീതജ്ഞനായ ഇദ്ദേഹം മുപ്പതു വര്‍ഷത്തോളം റേഗന്‍സ്ബുര്‍ഗ് കത്തീഡ്രൽ ഗായകസംഘം ഡയറക്ടറുമായിരുന്നു. 2011-ല്‍ പൌരോഹിത്യത്തിന്റെ അറുപതാം വാര്‍ഷികം റോമില്‍ ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചത്. ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഇവർ തമ്മില്‍ അടുത്ത ബന്ധമായിരിന്നു തുടര്‍ന്നിരിന്നത്. ”ജീവിതത്തിന്റെ ആരംഭം മുതൽ സഹോദരൻ എന്റെ സുഹൃത്തുമാത്രമല്ല, വിശ്വസ്തനായ മാർഗദർശികൂടിയാണ്” എന്നു മോൺ. ജോർജ്ജിനെ ബെനഡിക്ട് പാപ്പ വിശേഷിപ്പിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-01-11:17:06.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 13655
Category: 1
Sub Category:
Heading: യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയില്‍ ജൂലൈ മാസം: തിരുരക്ത ജപമാലയും വാഗ്ദാനങ്ങളും ഇതാ
Content: ആഗോള കത്തോലിക്ക സഭ ജൂലൈ മാസം യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രത്യേക പ്രാധാന്യം നല്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. തിരുരക്തത്തോടുള്ള ഭക്തി വിശുദ്ധിയിലേക്കുള്ള വിളിയാണ്. സാത്താനും അശുദ്ധാത്മാക്കള്‍ക്കും എതിരായുള്ള അത്യന്തികമായ ആയുധമാണ് തിരുരക്തത്തോടുള്ള ഭക്തി. തന്റെ ഏകജാതനെ തന്നെ കുരിശില്‍ ബലിയായി നല്കി കൊണ്ട് നമ്മോടുള്ള തന്റെ സ്നേഹത്തിന്റെ വലിപ്പം കാണിച്ചു തന്ന പിതാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് തിരുരക്ത ജപമാല. #{red->n->n->ഈശോയുടെ തിരുരക്ത ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്നവര്‍ക്കുള്ള വാഗ്ദാനങ്ങള്‍ ചുവടെ നല്കുന്നു}# ** ഇത് ചൊല്ലുന്നവര്‍ക്ക് സകലവിധ തിന്മയുടെ ആക്രമണങ്ങളില്‍ നിന്നും ഞാന്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ** ഞാന്‍ അവരുടെ പഞ്ചേന്ദ്രിയങ്ങളെ കോട്ടകെട്ടി സംരക്ഷിക്കും. ** ഞാന്‍ അവനെ പെട്ടെന്നുള്ള മരണത്തില്‍നിന്നും രക്ഷിക്കും. ** അവരുടെ മരണത്തിന് 12 മണിക്കൂര്‍ മുമ്പ് എന്‍റെ തിരുരക്തം അവര്‍ പാനം ചെയ്യുകയും തിരുശരീരം ഭക്ഷിക്കുകയും ചെയ്യും. ** മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ മനസ്താപം ഉണ്ടാകുന്നതിനും അവയെക്കുറിച്ച് പൂര്‍ണമായ അറിവുണ്ടാകുന്നതിനും വേണ്ടി എന്‍റെ അഞ്ചു തിരുമുറിവുകളെയും ഞാന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കും. ** ഇതുപയോഗിച്ച് നൊവേന ചൊല്ലുന്നവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയില്ല. അവരുടെ പ്രാര്‍ത്ഥന ഉറപ്പായി കേള്‍ക്കും. ** ഇതുവഴിയായി അനേകം അത്ഭുതങ്ങള്‍ ഞാന്‍ പ്രവര്‍ത്തിക്കും. ** ഇതിലൂടെ പല രഹസ്യസമൂഹങ്ങളെയും ഞാന്‍ തകര്‍ക്കുകയും എന്‍റെ കരുണയാല്‍ അനേകം ആത്മാക്കളെ അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും. ** ഇത് വഴിയായി അനേകം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്ത് നിന്ന് ഞാന്‍ മോചിപ്പിക്കും. ** ഈ ജപമാലയിലൂടെ എന്‍റെ തിരുരക്തത്തെ ബഹുമാനിക്കുന്ന ഏവരെയും എന്‍റെ വഴികളെ ഞാന്‍ പഠിപ്പിക്കും. എന്‍റെ തിരുരക്തത്തോടും തിരുമുറിവുകളോടും കരുണയുള്ളവരോട് ഞാനും കരുണ കാണിക്കും. ഈ പ്രാര്‍ത്ഥന മറ്റൊരാളെ പഠിപ്പിക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേക്ക് ദണ്ഡവിമോചനം ലഭിക്കുന്നതാണ്. #{black->none->b-> നമ്മുക്കും ഈശോയുടെ തിരുരക്ത ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം ‍}# കുരിശടയാളം വരക്കുക. #{red->n->n->സ്തുതിഗീതം}# ഈശോയുടെ വിലയേറിയ തിരുരക്തമേ, ഈശോയുടെ വിലയേറിയ തിരുരക്തമേ ഈശോയുടെ വിലയേറിയ തിരുരക്തമേ ഈശോയുടെ വിലയേറിയ തിരുരക്തമേ (ലോകത്തെ രക്ഷിക്കണമേയെന്ന്‍ പ്രത്യുത്തരം നല്കുക) #{green->n->n->പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന}# പരിശുദ്ധാത്മാവേ എഴുന്നള്ളി വരേണമേ. അങ്ങേ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും അവയില്‍ അവിടുത്തെ സ്നേഹാഗ്നി ജ്വലിപ്പിക്കുകയും ചെയ്യണമേ. അങ്ങനെ അവ പുന:സൃഷ്ടിക്കപ്പെടട്ടെ. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യട്ടെ. #{blue->n->n->ലീഡര്‍:}# നമുക്ക് പ്രാര്‍ത്ഥിക്കാം, ഓ, പരിശുദ്ധാത്മാവിന്‍റെ പ്രകാശത്താല്‍ വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച ദൈവമേ, ഈ ആത്മാവിനാല്‍ ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു വഴി ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനികളും അവിടുത്തെ ആശ്വാസത്തില്‍ എന്നേക്കും ആനന്ദിക്കുന്നവരുമാകട്ടെ. ആമ്മേന്‍. (തുടര്‍ന്നു വിശ്വാസ പ്രമാണം ചൊല്ലുക..) (ശിരസ്സുനമിച്ച് താഴെ വരുന്ന പ്രാര്‍ത്ഥന ചൊല്ലുക) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗ്ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകിയ വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ. #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*..... നന്മനിറഞ്ഞ മറിയമേ*.... പിതാവിനും പുത്രനും*....(3 പ്രാവശ്യം). ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം എപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->ഒന്നാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകൈയില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ വലതുകൈയിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞുകയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ലോകം മുഴുവനുമുള്ള പാപികളെ രക്ഷിക്കുകയും അനേകം ആത്മാക്കളെ മാനസാന്തരപ്പെടുത്തുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*....നന്മനിറഞ്ഞ മറിയമേ*... (രണ്ടും വെളുത്ത ജപമാല മണികളില്‍) #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം). ** ത്രീത്വസ്തുതി. ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->രണ്ടാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകൈയില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ ഇടതുകൈയിലേറ്റ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ രക്ഷിക്കുകയും മരണാസന്നരായവരെ പൈശാചികമായ ആക്രമണങ്ങളില്‍ നിന്ന്‍ രക്ഷിക്കുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി. (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n->മൂന്നാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ വലതുകാലില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ വലതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം കത്തോലിക്കാ സഭയുടെ അടിസ്ഥാനത്തെ അന്ധകാര ലോകത്തിന്‍റെയും ദുഷ്ട മനുഷ്യരുടെയും പദ്ധതികളില്‍ നിന്നും സംരക്ഷിക്കട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n-> ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n-> മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n-> നാലാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഇടതുകാലില്‍ ആണിയടിക്കുന്നു. (അല്‍പസമയം മൗനമായി ധ്യാനിക്കുക). അങ്ങയുടെ ഇടതുകാലിലേറ്റ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ ആണിയുടെ വേദനയാലും അവിടെ നിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തം ഞങ്ങളെ പൈശാചിക ശക്തികളുടെയും അവരുടെ പ്രതിനിധികളുടെയും ആക്രമണങ്ങളില്‍ നിന്ന്‍ സംരക്ഷിക്കട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി. (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{green->n->n-> അഞ്ചാം ദിവ്യരഹസ്യം:}# നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുവിലാവ് കുത്തിത്തുറക്കപ്പെടുന്നു. (അല്‍പ സമയം മൗനമായി ധ്യാനിക്കുക) അങ്ങയുടെ തിരുവിലാവിലെ വിലയേറിയ മുറിവിനാലും അതില്‍ തുളഞ്ഞു കയറിയ കുന്തത്തിന്‍റെ വേദനയാലും അവിടെനിന്നും ഒഴുകുന്ന വിലയേറിയ തിരുരക്തവും ജലവും രോഗികളെ സുഖപ്പെടുത്തുകയും ക്ലേശിതരെ ആശ്വസിപ്പിക്കുകയും നിത്യമഹത്വത്തിനായി ഞങ്ങളെ ഒരുക്കുകയും ചെയ്യട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. സ്വര്‍ഗ്ഗസ്ഥനായ*... നന്മനിറഞ്ഞ മറിയമേ*... #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# ഞങ്ങളേയും ലോകം മുഴുവനേയും രക്ഷിക്കണമേ. (12 പ്രാവശ്യം) ** ത്രീത്വസ്തുതി (ശിരസ്സുനമിച്ച്) ദൈവജ്ഞാനത്തിന്‍റെ സിംഹാസനവും സ്വര്‍ഗീയ അറിവിന്‍റെ സക്രാരിയും സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സുമായ ഈശോയുടെ തിരുശിരസ്സില്‍ നിന്നൊഴുകുന്ന വിലയേറിയ തിരുരക്തം ഇപ്പോഴും എല്ലായ്പ്പോഴും നമ്മെ പൊതിയട്ടെ. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ ഏറ്റവും വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ. (3 പ്രാവശ്യം) പരിശുദ്ധ രാജ്ഞി...... #{green->n->n->നമുക്ക് പ്രാര്‍ത്ഥിക്കാം.}# ഈശോയുടെ വിലയേറിയ തിരുരക്തമേ, മനുഷ്യകുലത്തിന് സമാധാനം കൈവരുത്തുന്ന അങ്ങയുടെ നിത്യഉടമ്പടിയെ ഓര്‍ത്ത് അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഈശോയുടെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കുക. സര്‍വശക്തനായ പിതാവിനെ അവിടുത്തെ സിംഹാസനത്തില്‍ സമാശ്വസിപ്പിക്കുകയും ലോകം മുഴുവന്‍റെയും പാപങ്ങളെ കഴുകുകയും ചെയ്യണമേ. എല്ലാവരും അങ്ങയെ ആദരിക്കട്ടെ. ഓ, വിലയേറിയ തിരുരക്തമേ കരുണയുണ്ടാകണമേ, ആമ്മേന്‍. ഈശോയുടെ തിരുഹൃദയമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മറിയത്തിന്‍റെ വിമലഹൃദയമേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ഉണ്ണീശോയുടെ വളര്‍ത്തുപിതാവായ വിശുദ്ധ യൗസേപ്പേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ പത്രോസേ, പൗലോസേ - ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. കുരിശിന്‍റെ വിശുദ്ധ യോഹന്നാനെ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. വിശുദ്ധ മഗ്ദലേന മറിയമേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ സ്വര്‍ഗ്ഗത്തിലെ സകല മദ്ധ്യസ്ഥരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. നമ്മുടെ നാഥന്‍റെ ശ്രേഷ്ഠരായ സകല വിശുദ്ധരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ സകല സ്വര്‍ഗ്ഗീയദൂത ഗണങ്ങളെ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ ജപമാല ഭക്തരേ - ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. #{green->n->n->ഈശോയുടെ വിലയേറിയ തിരുരക്തത്തിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - മിശിഹായേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ - കര്‍ത്താവേ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ - മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. പരിശുദ്ധാത്മാവായ ദൈവമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. ഏകദൈവമായ പരിശുദ്ധ ത്രീത്വമേ - ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. #{blue->n->n->ലീഡര്‍:}# ഓ, പരിത്രാണത്തിന്‍റെ കാരണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ഞങ്ങളെയും ലോകം മുഴുവനേയും പൊതിയണമേ. സമുദ്ര സമാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. വിശുദ്ധിയും അനുകമ്പയും നിറഞ്ഞ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ഞങ്ങളുടെ ഊര്‍ജ്ജവും ശക്തിയുമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. നിത്യ ഉടമ്പടിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ -ഞങ്ങളെ സ്വതന്ത്രരാക്കണമേ. ദൈവത്തിന്‍റെ ആയുധമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ദൈവിക ഉപവിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. പിശാചുക്കളെ അടിച്ചോടിക്കുന്ന യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. അടിമത്തത്തിലായിരിക്കുന്നവരുടെ സഹായമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. പരിശുദ്ധ വീഞ്ഞായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രിസ്ത്യാനികളുടെ ശക്തിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. തിരുസഭയുടെ സംരക്ഷണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. ക്രിസ്ത്യാനികളുടെ സത്യവിശ്വാസമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ സ്വതന്ത്രരാക്കണമേ. സൗഖ്യദായകമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. അഭിഷേകം ചെയ്യുന്ന യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവമക്കളുടെ ധൈര്യമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ക്രൈസ്തവ പോരാളികളുടെ സര്‍വ്വസൈന്യാധിപനായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ഉത്ഥാനത്തിന്‍റെ തിരുനിണമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ പാനീയമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവപിതാവിന്‍റെ സമാശ്വാസമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. പരിശുദ്ധാത്മാവിന്‍റെ ശക്തിയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. വിജാതീയരുടെ പരിഛേദനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ലോകത്തിന്‍റെ സമാധാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സൂര്യതേജസ്സായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗത്തിലെ മഴവില്ലായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. നിഷ്ക്കളങ്കരായ കുഞ്ഞുപൈതങ്ങളുടെ പ്രത്യാശയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങളിലെ ദൈവവചനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ആയുധമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. സ്വര്‍ഗ്ഗീയ ജ്ഞാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ലോകത്തിന്‍റെ അടിസ്ഥാനമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. ദൈവപിതാവിന്‍റെ കരുണയായ യേശുക്രിസ്തുവിന്‍റെ വിലയേറിയ തിരുരക്തമേ - ഞങ്ങളെ രക്ഷിക്കണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ലോകത്തിന്‍റെ പാപങ്ങളെ കഴുകണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ലോകത്തെ ശുദ്ധീകരിക്കണമേ. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# ഈശോയെ ആശ്വസിപ്പിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങളെ പഠിപ്പിക്കണമേ. #{green->n->n->നമുക്ക് പ്രാര്‍ത്ഥിക്കാം:}# ഓ, ഞങ്ങളുടെ രക്ഷനായ ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, ഞങ്ങള്‍ വിശ്വസിക്കുകയും പ്രത്യാശിക്കുകയും അങ്ങയില്‍ ശരണപ്പെടുകയും ചെയ്യുന്നു. പൈശാചികാത്മാക്കളുടെ പിടിയിലായിരിക്കുന്ന സകലരേയും മോചിപ്പിക്കണമേ എന്ന്‍ ഞങ്ങള്‍ യാചിക്കുന്നു. മരണാസന്നരായിരിക്കുന്നവരുടെ ദുഷ്ടാത്മാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അവരെ അങ്ങയുടെ നിത്യമഹത്വത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യണമേ. ലോകം മുഴുവന്‍റെ മേലും കരുണയുണ്ടാവുകയും തിരുഹൃദയത്തെ ആരാധിക്കുവാനും ആശ്വസിപ്പിക്കുവാനും ഞങ്ങളെ ശക്തരാക്കുകയും ചെയ്യണമേ. കരുണയുടെ അമൂല്യ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ആമ്മേന്‍. #{blue->n->n->ലീഡര്‍:}# ഈശോമിശിഹായുടെ വിലയേറിയ തിരുരക്തമേ, #{red->n->n->മറുപടി‍:}# അവിടുത്തെ തിരുഹൃദയത്തിലെ മുറിവുകളെ ഉണക്കേണമേ (3 പ്രാവശ്യം) #{blue->n->n->സ്തുതിഗീതം:}# ഈശോയുടെ തിരുരക്തമേ. ഈശോയുടെ തിരുരക്തമേ. ഈശോയുടെ തിരുരക്തമേ, ഞങ്ങളെ പൊതിയണമേ. (3 പ്രാവശ്യം) ഈശോയുടെ അമൂല്യ തിരുരക്തമേ, ആരാധന. ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ, ആരാധന. ഈശോയുടെ അമൂല്യ തിരുരക്തമേ, ഞങ്ങളെ അങ്ങയെ ആരാധിക്കുന്നു ഈശോമിശിഹായുടെ അമൂല്യ തിരുരക്തമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. #{red->n->n-> ഈശോമിശിഹായുടെ വിലയേറിയ തിരുരക്തത്തിനുള്ള സമര്‍പ്പണം}# ഓ, കരുതലുള്ളവനും കാരുണ്യപൂര്‍ണനുമായ രക്ഷകാ, എന്‍റെ നിസ്സരതയാലും അവിടുത്തെ മഹനീയതയാലും ഞാന്‍ എന്നെത്തന്നെ അവിടുത്തെ പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ നന്ദിഹീനമായ ഈ സൃഷ്ടിക്ക് കാണിച്ചുതന്ന അവിടുത്തെ കൃപയുടെ നിരവധിയായ അടയാളങ്ങളെയോര്‍ത്ത് അങ്ങേക്ക് നന്ദി പറയുന്നു. സാത്താന്‍റെ നശീകരണശക്തിയില്‍ നിന്ന്‍ അങ്ങയുടെ തിരുരക്തത്താല്‍ എന്നെ മോചിപ്പിച്ചതിന് ഞാന്‍ അങ്ങേക്ക് വിശിഷ്യാ നന്ദി പറയുന്നു. ഓ, നല്ല ഈശോയെ, എന്‍റെ സ്നേഹമുള്ള അമ്മയായ മറിയത്തിന്‍റെയും കാവല്‍മാലാഖയുടെയും നാമഹേതുക വിശുദ്ധന്‍റെയും സ്വര്‍ഗ്ഗത്തിലെ സകല വൃന്ദങ്ങളുടെയും സാന്നിധ്യത്തില്‍ സ്വതന്ത്രമനസ്സോടും സത്യസന്ധമായ ഒരു ഹൃദയത്തോടും കൂടി, ലോകത്തെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും നരകത്തില്‍ നിന്നും രക്ഷിച്ച അങ്ങയുടെ വിലയേറിയ തിരുരക്തത്തിന് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു. അവിടുത്തെ കൃപയുടെ സഹായത്തോടും എന്‍റെ സര്‍വശക്തിയോടും കൂടി ഞങ്ങളുടെ രക്ഷയുടെ വിലയായ അങ്ങയുടെ വിലയേറിയ തിരുരക്തത്തോടുള്ള ഭക്തി വളര്‍ത്തുകയും അതിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ അങ്ങയോടു വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ആരാധ്യമായ അങ്ങയുടെ തിരുരക്തം സകലരാലും ബഹുമാനിക്കപ്പെടുന്നതിനും മഹത്വീകരിക്കപ്പെടുന്നതിനും ഇടയാകട്ടെ. ഇതുവഴി അങ്ങയുടെ സ്നേഹത്തിന്‍റെ വിലതീരാത്ത രക്തത്തോടുള്ള എന്‍റെ അവിശ്വസ്തതയുടെ കേടുപോക്കാനും ലോകം മുഴുവനും തങ്ങളുടെ രക്ഷയുടെ അനന്യമായ വിലയ്ക്കെതിരായി ചെയ്യുന്ന നിന്ദനങ്ങള്‍ക്ക് പരിഹാരമനുഷ്ഠിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. ഓ, പരിശുദ്ധവും വിലതീരാത്തതുമായ തിരുരക്തമേ, അങ്ങേയ്ക്കെതിരായി ചെയ്യപ്പെട്ട എന്‍റെ തന്നെ പാപങ്ങളും മന്ദതയും സകല ധിക്കാരപ്രവൃത്തികളും ഒരിക്കലും ചെയ്യപ്പെടാതിരുന്നെങ്കില്‍! സ്നേഹനിധിയായ ഈശോയെ, അവിടുത്തെ പരിശുദ്ധ മാതാവും വിശ്വസ്തരായ ശ്ലീഹന്മാരും സകല വിശുദ്ധരും അങ്ങയുടെ വിലയേറിയ തിരുരക്തത്തിനു നല്‍കിയ സ്നേഹവും ബഹുമാനവും ആരാധനയും ഇതാ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്‍റെ കഴിഞ്ഞ കാലത്തെ അവിശ്വസ്തതകളെയും മന്ദതയെയും മറക്കുകയും അങ്ങയെ വേദനിപ്പിക്കുന്ന എല്ലാവരോടും ക്ഷമിക്കുകയും ചെയ്യേണമെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഓ ദിവ്യരക്ഷക, എന്നെയും സകല ജനങ്ങളെയും അവിടുത്തെ വിലയേറിയ തിരുരക്തത്താല്‍ തളിക്കുക. അങ്ങനെ, ഓ ക്രൂശിക്കപ്പെട്ട സ്നേഹമേ, ഞങ്ങള്‍ ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുകയും ഉചിതമായി ഞങ്ങളുടെ രക്ഷയുടെ വിലയെ ആദരിക്കുകയും ചെയ്യട്ടെ. ഓ പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ സഹായത്തിനായി ഞങ്ങള്‍ ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. പ്രത്യുത, സകല അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ. ആമേന്‍. ********** (Devotion to the most precious blood of our lord Jesus Christ എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തിട്ടുള്ള പ്രാര്‍ത്ഥനയും വിവരണവുമാണ് മുകളില്‍ നല്‍കിയിട്ടുള്ളത്) **** ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2020-07-01-12:39:45.jpg
Keywords: തിരുരക്ത
Content: 13656
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭാകാര്യാലയത്തില്‍ പുതിയ നിയമനങ്ങള്‍
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങരയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. അലക്‌സ് ഓണംപള്ളിയും നിയമിതരായി. ഫാ. ജോബി മാപ്രക്കാവില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. സെബി കൊളങ്ങരയുടെ നിയമനം. പരീക്കാട്ടുകര സെന്റ് മേരീസ് ഇടവകാംഗമായ ഇദ്ദേഹം രൂപത വൈസ് ചാന്‍സലറായും മീഡിയ സെന്ററായ ദര്‍ശന്‍ മീഡിയയുടെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. വെണ്ണൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണു പുതിയ നിയമനം. ഫാ. ആന്റണി തലച്ചെല്ലൂര്‍ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു മാനന്തവാടി രൂപതാംഗമായ ഫാ. അലക്‌സ് ഓണംപള്ളി മീഡിയ കമ്മീഷന്‍ സെക്രട്ടറിയായത്. ബോസ്പാറ സെന്റ് ജോസഫ്‌സ് ഇടവകാംഗമാണ്. കല്യാണ്‍ രൂപതയിലെ സേവനത്തിനുശേഷം കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ നിസ്കോര്‍ട്ട് മീഡിയ കോളജില്‍ അസി. പ്രഫസറായി പ്രവര്‍ത്തിച്ചു. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ഗവേഷണവും നടത്തിവരുന്നു. വലിയകൊല്ലി ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചു വരുമ്പോഴാണു പുതിയ നിയമനം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സ്ഥലംമാറിപ്പോകുന്ന വൈദികര്‍ക്കു യാത്രയയപ്പു നല്‍കി. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇന്റര്‍നെറ്റ് മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, വൈസ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍, മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, സഭാകാര്യാലയത്തില്‍ സേവനം ചെയ്യുന്ന വൈദികര്‍, സമര്‍പ്പിതര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ആറു വര്‍ഷം സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഫാ. ജോബി മാപ്രക്കാവില്‍ സഭയിലെ വിവിധ രൂപതകളുടെയും ഇടവകകളുടെയും വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കുന്നതിലും സീറോ മലബാര്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിലും ശ്രദ്ധിച്ചു. എംഎസ്ടി സമൂഹത്തിന്റെ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. 2019ല്‍ രൂപപ്പെട്ട മീഡിയ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായി ഒരുവര്‍ഷം സേവനം ചെയ്ത ഫാ. ആന്റണി തലച്ചെല്ലൂര്‍ ഇനി സഭാനിയമത്തില്‍ ഉപരിപഠനം നടത്തും.
Image: /content_image/India/India-2020-07-02-03:43:25.jpg
Keywords: സീറോ മലബാര്‍