category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജീവനെ സംരക്ഷിക്കുന്ന രാജ്യമായി ഉറുഗ്വേ മാറേണ്ടതുണ്ട്: ദേശീയ മെത്രാന്‍ സമിതി
Contentമോന്റെവീഡിയോ: ഭൂമിയിലുള്ള ജീവിതകാലം മുഴുവനും മനുഷ്യനെ സംരക്ഷിക്കുകയും പരിപാലിക്കുകയും വളർത്തുകയും കൂദാശകൾ നൽകുകയും ചെയ്യുന്ന ഒരു രാജ്യമാണ് ആവശ്യമെന്നു തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ ദേശീയ കത്തോലിക്ക മെത്രാൻ സമിതി. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതുമുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവനെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സമൂഹത്തെയാണ് വാർത്തെടുക്കേണ്ടതെന്നും ദയാവധവും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയും സംബന്ധിച്ച പൊതുചർച്ചകൾ ആവശ്യമാണെന്നും കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ഘോരമായ വേദന അനുഭവിക്കുകയാണെങ്കിലും രോഗി മരിക്കണമെന്ന് ആവശ്യപ്പെട്ടാലും ഒരാളുടെ മരണത്തിന് കാരണക്കാരനാകുക എന്നത് അധാർമികമാണ്. ചികിത്സകൾ ഇല്ലാത്ത സാഹചര്യമാണെങ്കിലും അയാളെ മരണം വരിക്കാൻ സഹായിക്കുകയല്ല, മറിച്ച് സ്വാഭാവിക മരണംവരെ പാലിയേറ്റീവ് കെയർ ശുശ്രൂഷകൾ ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ് വേണ്ടത്. രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന വ്യക്തിയ്ക്കോ ആരോഗ്യ വിദഗ്ദ്ധർക്കോ കുടുംബാംഗങ്ങൾക്കോ ഒരു വ്യക്തിയുടെ മരണം തീരുമാനിക്കാനോ അതിന് കാരണക്കാരനാകാനോ അധികാരമില്ല. നടപടി ക്ലിനിക്കൽ പശ്ചാത്തലത്തിൽ നടത്തുന്ന കൊലപാതകമാണ്. ദയാവധത്തിനും വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയ്ക്കും അനുകൂലമായ പദ്ധതിയെന്നാൽ ഭരണഘടനയ്ക്കും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2012 മുതല്‍ ഉറുഗ്വേയില്‍ ഗര്‍ഭഛിദ്രത്തിന് നിയമപരമായ അനുമതിയുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-01 14:16:00
Keywordsകുഞ്ഞ
Created Date2020-07-01 14:17:32