Contents

Displaying 13331-13340 of 25144 results.
Content: 13677
Category: 1
Sub Category:
Heading: അമേരിക്കയിലേയും കാനഡയിലേയും എത്യോപ്യന്‍ വിശ്വാസികള്‍ക്കായി അപ്പസ്തോലിക വിസിറ്റര്‍
Content: വത്തിക്കാന്‍ സിറ്റി/ വാഷിംഗ്ടണ്‍ ഡി‌.സി: യൂറോപ്പിലെ എത്യോപ്യന്‍ കത്തോലിക്കര്‍ക്കായുള്ള അപ്പസ്തോലിക വിസിറ്ററെ നിയമിച്ചതിന് പിന്നാലെ അമേരിക്കയിലേയും കാനഡയിലേയും എത്യോപ്യന്‍ വിശ്വാസികള്‍ക്കായി അപ്പസ്തോലിക വിസിറ്ററെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ആഡിസ് അബാബ അതിരൂപതയിലെ വൈദികനായ ഫാ. ടെസ്ഫായെ വോള്‍ഡെ മറിയം ഫെസുവിനെയാണ് അമേരിക്കയിലേയും കാനഡയിലേയും ഗെ’യിസ് ഭാഷാവിഭാഗത്തില്‍പ്പെട്ട എത്യോപ്യന്‍ കത്തോലിക്കരുടെ അപ്പസ്തോലിക വിസിറ്ററായി നിയമിച്ചിരിക്കുന്നത്. ഇന്നലെയാണ് ഇതുസംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്. പുരാതന അലക്സാണ്ട്രിയന്‍ ആരാധനാക്രമമാണ് ഇരു രാജ്യങ്ങളിലേയും എത്യോപ്യന്‍ കത്തോലിക്കര്‍ പിന്തുടരുന്നത്. മാര്‍പാപ്പയുടെ കീഴിലുള്ള 23 പൗരസ്ത്യ കത്തോലിക്ക സഭകളിലൊന്നാണ് ആഡിസ് അബാബ കേന്ദ്രമാക്കിയുള്ള എത്യോപ്യന്‍ കത്തോലിക്കാ സഭ. ഏതാണ്ട് 71,000 അംഗങ്ങള്‍ എത്യോപ്യന്‍ കത്തോലിക്കാ സഭയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എത്യോപ്യക്ക് പുറമേ, യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും ഓസ്ട്രേലിയയിലും എത്യോപ്യന്‍ വിശ്വാസികളുണ്ട്. വാഷിംഗ്‌ടണിലെ ആഫ്രിക്കന്‍ കത്തോലിക്കരെ ഒരുമിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഫാ. ഫെസു ഒരു ദശകത്തോളം അമേരിക്കയിലാണ് ചിലവഴിച്ചത്. വാഷിംഗ്‌ടണിലെ മോസ്റ്റ്‌ ബ്ലസഡ് സാക്രമെന്റ് ദേവാലയത്തിലെ പാസ്റ്ററല്‍ അസിസ്റ്റന്റായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം തിരികെ എത്യോപ്യയിലെത്തി ആഡിസ് അബാബ അതിരൂപതാ ചാന്‍സിലറായി സേവനം ചെയ്തുവരികെയാണ് പുതിയ നിയമനം. നെതര്‍ലന്‍ഡ്‌സിലെ ഹാര്‍ലം-ആംസ്റ്റര്‍ഡാം രൂപതാ വൈദികനായ ഫാ. പെട്രോസ് ബെര്‍ഗായെ യൂറോപ്പിലെ എത്യോപ്യന്‍ കത്തോലിക്കരുടെ അപ്പസ്തോലിക വിസിറ്ററായി ഇക്കഴിഞ്ഞ ജനുവരിയില്‍ പാപ്പ നിയമിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-03-11:13:34.jpg
Keywords: പൗരസ്ത്യ
Content: 13678
Category: 14
Sub Category:
Heading: വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ പാലയൂർ ഇനി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം
Content: തൃശൂർ: തൃശൂർ അതിരൂപതയിലെ പാലയൂർ തീർത്ഥകേന്ദ്രത്തെ സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രമായി പ്രഖ്യാപിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദുക്റാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 7 മണിക്ക് പാലയൂർ തീർത്ഥകേന്ദ്രത്തിൽ നടത്തിയ തിരുകർമ്മങ്ങൾക്ക് അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികത്വം വഹിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ എന്നിവർ സഹകാർമ്മികരായി. സീറോ മലബാർ സഭാ ചാൻസലർ റവ.ഫാ വിൻസെന്റ് ചെറുവത്തൂർ, തീർത്ഥകേന്ദ്രത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രമാക്കി ഉയർത്തി കൊണ്ടുള്ള സിനഡിന്റെ ഡിക്രി വായിച്ചു. മേജർ ആർക്കി എപ്പിസ്കോപ്പൽ പ്രഖ്യാപനങ്ങളോടനുബന്ധിച്ച് നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പു കർമ്മം ദിവ്യബലിക്കു മുൻപും ജൂലായ് 11,12 തിയതികളിൽ നടക്കുന്ന തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാളിന്റെ കൊടികയറ്റം തിരുകർമ്മങ്ങൾക്ക് ശേഷവും ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു. ചടങ്ങില്‍ പി ഡി തോമസിന്റെ സംഗീത സംവിധാനത്തിൽ ഒരുക്കിയ അതിരൂപതയിലെ വിശുദ്ധ കുർബാനയുടെ പുതിയ സംഗീതം അവതരിപ്പിക്കുകയും സി ഡി പ്രകാശനവും നടത്തി. ഇതോടെ ഭാരതത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ പാലയൂർ പള്ളിക്ക് സീറോ മലബാർ സഭയിലെ ദേവാലയങ്ങൾക്ക് ലഭിക്കുന്ന പരമോന്നത പദവിയാണ് ലഭിച്ചിരിക്കുന്നത്. ഇത് വരെ ഏഴ് പള്ളികൾക്കാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. മാർ തോമ്മാശ്ലീഹ സ്ഥാപിച്ച ഏഴ് പള്ളികളിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ഏക ദേവാലയമാണെന്ന പ്രത്യേകത കൂടി പാലയൂർ തീർത്ഥകേന്ദ്രത്തിനുണ്ട്. എഡി 52ൽ ക്രിസ്തു ശിഷ്യൻ മാർ തോമശ്ലീഹായാൽ സ്ഥാപിതമായതും സ്ഥാനം മാറാതെ നിലകൊള്ളുന്നതും നിരവധി ചരിത്രസ്മാരകങ്ങൾ ഉള്ളതുമായ പാലയൂർ പള്ളി 1972 ൽ തീർത്ഥകേന്ദ്രമായും 2000 ൽ അതിരൂപത തീർത്ഥകേന്ദ്രമായും ഉയര്‍ത്തപ്പെട്ടിരിന്നു. 2020 ജനുവരിയിൽ നടന്ന സീറോ മലബാർ സിനഡിലാണ് ദേവാലയത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്കും ഉയര്‍ത്തുവാന്‍ തീരുമാനിക്കുന്നത്. മാർച്ച് 29 ന് പാലയൂർ മഹാതീർത്ഥാടന സമാപനത്തിലാണ് ഔദ്യോഗിക പദവി പ്രഖ്യാപനം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് 19 ലോക്ക്ഡൗൺ ആയതിനാൽ നടത്താൻ സാധിക്കാതെ വരികയായിരിന്നു. തുടര്‍ന്നാണ് ദുക്റാന തിരുനാള്‍ ദിനവും സീറോ മലബാര്‍ സഭാദിനവുമായ ജൂലൈ മൂന്നിനു പ്രഖ്യാപനം നടത്തുവാന്‍ തീരുമാനമാകുന്നത്. കോവിഡ് 19 പ്രത്യേക പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ സർക്കാർ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഇന്നു തിരുകർമ്മങ്ങൾ നടത്തിയത്. തിരുക്കർമ്മങ്ങളിൽ പങ്കുചേരാന്‍ വിശ്വാസികള്‍ക്ക് ടെലിവിഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും അവസരം ഒരുക്കിയിരുന്നു. ഇത്തവണത്തെ ദുക്റാന തിരുനാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി അഞ്ച് ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതിയ്ക്കു ദേവാലയ നേതൃത്വം രൂപം നൽകിയിട്ടുണ്ട്.
Image: /content_image/News/News-2020-07-03-11:52:49.jpg
Keywords: എപ്പിസ്കോപ്പൽ
Content: 13679
Category: 13
Sub Category:
Heading: ആറു വയസ്സുകാരി എൽസ്മിയ മോള്‍ക്ക് A- Z ഏത് അക്ഷരത്തിലും വചനം ഹൃദിസ്ഥം
Content: ദുബായ്: കാർട്ടൂൺ കണ്ടും മൊബൈലിൽ കളിച്ചും ബാല്യം ചിലവഴിക്കുന്ന കുഞ്ഞുമക്കൾക്കു മുൻപിൽ വ്യത്യസ്തയാകുകയാണ്, വചനം മനഃപാഠമാക്കി എൽസ്മിയ റോബിൻ എന്ന കൊച്ചുമിടുക്കി. A മുതൽ Z വരെ ഏതു അക്ഷരം നൽകിയാലും അതിൽ ആരംഭിക്കുന്ന ഇംഗ്ലീഷ് വചനങ്ങൾ അധ്യായവും വാക്യവും ചേർത്ത് പറയുന്ന ആറുവയസ്സുകാരി കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗള്‍ഫ് മലയാളി ക്രൈസ്തവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. ദുബായ് ജീസസ് യൂത്തിലെ സജീവ അംഗങ്ങളായ റോബിൻ - നൈനി ദമ്പതികളുടെ മകളാണ് ഈ മിടുമിടുക്കി. രണ്ടുമക്കളിൽ മൂത്തവൾ, എൽസ്മിയ റോബിൻ. എൽറിക് മോന്റെ ചേച്ചിക്കുട്ടി. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F3202212179836506%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ജീസസ് യൂത്ത് ജീവിത ശൈലിയുടെ അടിസ്ഥാനമായ ആറ് തൂണുകളിൽ രണ്ടാമത്തെ അടിസ്ഥാനമായ ദൈവ വചനത്തിന്റെ മഹത്വം തങ്ങൾ അറിഞ്ഞതുപോലെ, തങ്ങളുടെ മകൾക്കും ശൈശവത്തിൽ തന്നെ പകർന്നു കൊടുക്കാൻ റോബിനും നൈനിയും മറന്നില്ല. മറ്റു മാതാപിതാക്കൾ സ്വന്തം മക്കൾക്ക്‌ പലതരം സാധനങ്ങൾ വാങ്ങി കൊടുക്കാൻ വെമ്പൽ കാട്ടുമ്പോൾ ഇവർ ഇവരുടെ കുട്ടിക്ക് 'ദൈവ വചനം' എന്ന മഹത്തായ സമ്മാനം പകര്‍ന്നു നല്‍കുകയായിരിന്നു. കുഞ്ഞ് എൽസ്മിയ വചനം പഠിക്കുവാൻ തുടങ്ങിയത് എങ്ങനെയെന്ന് റോബിന്‍ വിവരിച്ചത് ഇങ്ങനെ, "ഒരിക്കൽ ദേവാലയത്തിൽവച്ച് നടന്ന ഏകദിന ധ്യാനത്തിൽ അവിടുത്തെ ഡയറക്ടർ അച്ചൻ മൂന്ന് വയസ്സുളള കുഞ്ഞുങ്ങളെക്കൊണ്ട് തിരുവചനം പറയിക്കുന്നത് കേൾക്കുവാൻ ഇടയായി. ഇത് കണ്ടപ്പോൾ ഞങ്ങളുടെ മകളെയും തിരുവചനം പഠിപ്പിക്കണമെന്ന് ഒരാഗ്രഹം ഉള്ളിൽ ഉണ്ടായി. അങ്ങനെ മിയമോൾക്ക് മൂന്ന് വയസ്സുളളപ്പോൾത്തന്നെ ആദ്യ തിരുവചനമായി, സങ്കീർത്തനങ്ങൾ 23:1 'കര്‍ത്താവാണ്‌ എന്‍െറ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല' എന്നത് പഠിപ്പിച്ചു". "പിന്നീട് എല്ലാ ദിവസവും മുടങ്ങാതെ മലയാളത്തിൽ ചെറിയ തിരുവചനങ്ങൾ അവളെ പഠിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ പതിയെപ്പതിയെ കുറെയേറെ തിരുവചനങ്ങൾ മനസ്സിൽ ഉറപ്പിക്കുവാൻ അവൾക്ക് കഴിഞ്ഞു.അതിനു ഞങ്ങൾക്ക് പ്രചോദനമായത് ജീസസ് യൂത്ത് മൂവമെന്റ് ജീവിത ശൈലിയിലൂടെ ഞങ്ങൾക്ക് ലഭിച്ച ബൈബിൾ വായന അനുഭവം കൂടിയായിരിന്നു". റോബിൻ കൂട്ടിച്ചേര്‍ത്തു. നാളെകളുടെ വേവലാതികൾ തെല്ലുമില്ലാതെ കുരുന്നു ഹൃദയങ്ങളിൽ കർത്താവിന്റെ തിരുവചനങ്ങൾ നിധിപോലെ കാത്തു സൂക്ഷിക്കുവാന്‍ കുഞ്ഞുങ്ങളെ ഒരുക്കുന്ന റോബിൻ- നൈനി ദമ്പതികളെ അനുകരിച്ച് നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ടെന്ന് ദുബായ് ജീസസ് യൂത്ത് മലയാളം കോഡിനേറ്റർ ജോബി സെബാസ്റ്റ്യൻ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-03-15:25:04.jpg
Keywords: വൈറ
Content: 13680
Category: 1
Sub Category:
Heading: ഫാ. ബിജു മുട്ടത്തുകുന്നേല്‍ റോമില്‍ സീറോമലബാര്‍ സഭയുടെ വൈസ് പ്രൊക്യുറേറ്റര്‍
Content: കാക്കനാട്: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ റോമിലെ വൈസ് പ്രൊക്യുറേറ്ററായി തലശ്ശേരി അതിരൂപതാംഗമായ ഫാ. ബിജു മുട്ടത്തുകുന്നേലിനെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിയമിച്ചു. ഫാ. ബിജു മുട്ടത്തുകുന്നേല്‍ നിലവില്‍ റോമിലുള്ള സീറോമലബാര്‍ സഭയുടെ ഭവനമായ പ്രൊക്യൂറയില്‍ സേവനം ചെയ്തുവരികയാണ്. മേജര്‍ ആര്‍ച്ചുബിഷപ്പും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങളും തമ്മിലുള്ള ഔദ്യോഗിക ഇടപാടുകളെ സുഗമമാക്കുന്നതിനുവേണ്ടി നിയമിതനാകുന്ന വ്യക്തിയാണ് പ്രൊക്യുറേറ്റര്‍ എന്നറിയപ്പെടുന്നത്. 2011 മുതല്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്താണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുന്നത്. യൂറോപ്പിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായുള്ള അപ്പസ്തോലിക വിസിറ്റേറ്റര്‍ എന്ന ഉത്തരവാദിത്വം കൂടി മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് നിര്‍വ്വഹിച്ചു വരികയാണ്. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഈ രണ്ട് ഉത്തരവാദിത്വങ്ങളും കൂടി നിര്‍വ്വഹിച്ചുവരുന്ന സാഹചര്യത്തിലാണ് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അംഗീകാരത്തോടെ വൈസ് പ്രൊക്യുറേറ്ററിനെ നിയമിച്ചിരിക്കുന്നത്. 2007 ല്‍ വൈദികനായ ഫാ. ബിജു മുട്ടത്തുകുന്നേല്‍ തലശ്ശേരി അതിരൂപതയിലെ ആലക്കോട്, പടന്നക്കാട്, കുടിയാന്മല എന്നീ ഇടവകകളില്‍ അസിസ്റ്റന്‍റ് വികാരിയായും, അതിരൂപതാ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും വൊക്കേഷന്‍ പ്രമോട്ടറായും സേവനം ചെയ്തു. റോമിലെ സീറോമലബാര്‍ വിശ്വാസികളുടെ അസിസ്റ്റന്‍റ് വികാരിയായി 2012 ല്‍ നിയമിതനായി. ഇറ്റലിയിലെ സീറോമലബാര്‍ വിശ്വാസികളുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍, സീറോമലബാര്‍ പ്രൊക്യൂറായിലെ അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പൗരസ്ത്യകാനന്‍ നിയമത്തില്‍ ബിരുദാനന്തരബിരുദവും ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സഭാനിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2020 ജൂണ്‍ 23 മുതലാണ് പുതിയ നിയമനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
Image: /content_image/News/News-2020-07-04-02:45:17.jpg
Keywords: റോം, റോമി
Content: 13681
Category: 1
Sub Category:
Heading: മോണ്‍.ജോര്‍ജ് കൂവക്കാട്ടിനെ വത്തിക്കാനിലെ പൊതുകാര്യ വിഭാഗത്തില്‍ നിയമിച്ചു
Content: ചങ്ങനാശേരി: വെനിസ്വേലയിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയ സെക്രട്ടറി മോണ്‍. ജോര്‍ജ് കൂവക്കാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തില്‍ നിയമിച്ചു. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. അള്‍ജീരിയ, ദക്ഷിണ കൊറിയ മംഗോളിയ, ഇറാന്‍, കോസ്റ്ററിക്കാ എന്നീ രാജ്യങ്ങളില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട് ജേക്കബ് വര്‍ഗീസ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-04-04:55:49.jpg
Keywords: മലയാള, പാപ്പ
Content: 13682
Category: 18
Sub Category:
Heading: സുവിശേഷസാക്ഷ്യത്തിലൂടെ സമൂഹത്തെ പ്രകാശിപ്പിക്കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കാക്കനാട്: നമ്മുടെ നാടിന്‍റെ സംസ്ക്കാരത്തിന്‍റെ നന്മകള്‍ സ്വാംശീകരിച്ച് സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് സമൂഹത്തെ പ്രകാശിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സീറോമലബാര്‍ സഭാദിനത്തോടനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട് റാസാ കുര്‍ബാനയില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വചനസന്ദേശത്തിനിടയില്‍ കേരളത്തിനുപുറമേയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ഏല്ലാ സീറോമലബാര്‍ സഭാവിശ്വാസീസമൂഹങ്ങളെയും പ്രത്യേകം പേരെടുത്തു പരാമര്‍ശിക്കുകയും ദുക്റാനാ തിരുനാള്‍ മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്തു. മാര്‍ത്തോമാ ശ്ലീഹായില്‍ വിളങ്ങിനിന്ന വിശ്വാസ തീക്ഷണതയും പ്രേഷിത ചൈതന്യവും ക്രൈസ്തവ ജീവിതത്തിന് സാക്ഷ്യംവഹിക്കാന്‍ വിശ്വാസസമൂഹത്തിന് ശക്തി പകരണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ഓര്‍മ്മിപ്പിച്ചു. സഭാ ദിനത്തില്‍ സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന റാസാ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടൊപ്പം ഫാദര്‍ തോമസ് മേല്‍വെട്ടവും ഫാ. എബ്രാഹം കാവില്‍പുരയിടത്തിലും സഹകാര്‍മ്മികരായിരുന്നു. കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കൂരിയയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരും സമര്‍പ്പിതരും ജീവനക്കാരും കൂരിയയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും മാത്രമാണ് റാസാ കുര്‍ബാനയില്‍ പങ്കെടുത്തത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. വി. കുര്‍ബാനയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ റാസാ കുര്‍ബാന സഭയുടെ യൂട്യൂബ് ചാനല്‍, ഫെയ്സ്ബുക്ക്, ഷെക്കെയ്ന ടെലിവിഷന്‍ എന്നീ മാധ്യമങ്ങള്‍ വഴി ലൈവ് സ്ട്രീമിംങ്ങ് നടത്തി.
Image: /content_image/India/India-2020-07-04-03:27:51.jpg
Keywords: ആലഞ്ചേ
Content: 13683
Category: 1
Sub Category:
Heading: മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗറുടെ നിര്യാണത്തിൽ പാപ്പയുടെ അനുശോചനം: മൃതസംസ്കാരം എട്ടിന്
Content: വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ സഹോദരൻ മോൺസിഞ്ഞോർ ജോര്‍ജ്ജ് റാറ്റ്സിംഗറുടെ നിര്യാണത്തിൽ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയ പാപ്പ, പരേതനെ സ്വർഗ്ഗീയ ഭവനത്തിൽ അവിടുത്തെ കാരുണ്യത്തിൽ കര്‍ത്താവ് സ്വീകരിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ കത്തില്‍ പറയുന്നു. ഈ കത്തു ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു നല്‍കിയതായി പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിതരണ കാര്യാലയം (പ്രസ്സ് ഓഫീസ്) വെളിപ്പെടുത്തി. സഹോദരന്‍റെ മരണ വാർത്ത ബെനഡിക്ട് പതിനാറാമൻ പാപ്പ തന്നെയാണ് ആദ്യം അറിയിച്ചതെന്ന് കത്തിൽ ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. വേദനയുടെ ഈ വേളയിൽ തൻറെ അഗാധമായ സഹാനുഭൂതിയും ആദ്ധ്യാത്മിക സാമീപ്യവും ഉറപ്പു നല്‍കിയ പാപ്പ, സുവിശേഷത്തിന്റെ ശുശ്രൂഷകർക്കായി ഒരുക്കിയിട്ടുള്ള സമ്മാനം ദൈവം പരേതന് നല്കുന്നതിനായും പ്രാർത്ഥന വാഗ്ദാനം ചെയ്തു. ക്രിസ്തീയ പ്രത്യാശയുടെയും ആർദ്രമായ ദൈവിക സാന്ത്വനത്തിന്റെയും സാന്നിധ്യം ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു ലഭിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യവും യാചിക്കുന്നതായി കത്തില്‍ സ്മരിക്കുന്നുണ്ട്. അതേസമയം മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്ക്കാരം എട്ടാം തീയതി ബുധനാഴ്ച (08/07/20) റീഗൻസ്ബർഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മോണ്‍. ജോര്‍ജ്ജ് ജൂലൈ ഒന്നിനാണ് അന്തരിച്ചത്. 96 വയസ്സ് പ്രായമുണ്ടായിരുന്ന അദ്ദേഹം ജര്‍മ്മനിയില്‍ റീഗന്‍സ്ബെര്‍ഗിലെ ആശുപത്രിയില്‍വെച്ചാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ജൂണ്‍ 18ന് ബെനഡിക്ട് പതിനാറാമൻ പാപ്പ ആശുപത്രിയിലെത്തി മോണ്‍. ജോര്‍ജ്ജിനെ സന്ദര്‍ശിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-04-07:33:21.jpg
Keywords: ജോര്‍ജ്ജ് റാറ്റ്സിം
Content: 13684
Category: 1
Sub Category:
Heading: പീഡനമേല്‍ക്കുന്ന നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് സഹായം നല്‍കണം: യൂറോപ്യന്‍ യൂണിയനോട് മെത്രാന്‍ സമിതി
Content: അബൂജ/ ലക്സംബര്‍ഗ്: കടുത്ത മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന നൈജീരിയന്‍ ക്രൈസ്തവര്‍ക്കുള്ള യൂറോപ്യന്‍ യൂണിയന്റെ സഹായം വര്‍ദ്ധിപ്പിക്കണമെന്ന് യൂറോപ്പ്യന്‍ മെത്രാന്‍ സമിതി (സി.ഒ.എം.ഇ.സി.ഇ) പ്രസിഡന്‍റും ലക്സംബര്‍ഗ് ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ജീന്‍ ക്ലോഡ് ഹോല്ലെറിച്ച്. ഇതിനായി താന്‍ പ്രത്യേകം ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതില്‍ നൈജീരിയന്‍ അധികാരികളോട് സഹകരിക്കുവാനും സഹായിക്കുവാനും യൂറോപ്യന്‍ മെത്രാന്‍ സമിതി തയ്യാറാണെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതിക്കെഴുതിയ കത്തിലൂടെ കര്‍ദ്ദിനാള്‍ ജീന്‍ വാഗ്ദാനം ചെയ്തു. വര്‍ദ്ധിച്ച ആക്രമണങ്ങള്‍ മൂലം വീടുകള്‍ വിട്ട് പലായനം ചെയ്യുന്ന ക്രൈസ്തവരെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും, യൂറോപ്പ് അവരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും വേണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. നൈജീരിയന്‍ ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കര്‍ദ്ദിനാള്‍- തീവ്രവാദികള്‍, കലാപകാരികള്‍, ഗോത്രപോരാളികള്‍ തുടങ്ങിയവരുടെ നിരന്തരമായ ആക്രമണങ്ങളുടേതായ സാഹചര്യത്തിലാണ് നൈജീരിയന്‍ ക്രൈസ്തവര്‍ ജീവിക്കുന്നതെന്നും, ചില ഘട്ടങ്ങളില്‍ ഇത് ക്രിമിനല്‍ പീഡനത്തിന്റെ തോതുവരെ എത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയന്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ തടയുവാനും, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാനും നടപടി വേണമെന്ന് ഏറെക്കാലമായി യൂറോപ്യന്‍ മെത്രാന്‍ സമിതി, യൂറോപ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടുവരികയാണ്. നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ട നയതന്ത്രപരവും, രാഷ്ട്രീയപരവും, സാമ്പത്തികവുമായ സഹായങ്ങള്‍ ചെയ്യണമെന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിലും യൂറോപ്യന്‍ മെത്രാന്‍ സമിതി അന്താരാഷ്‌ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. മുന്‍ റിപ്പബ്ലിക്കന്‍ ജനപ്രതിനിധി സഭാംഗമായ ഫ്രാങ്ക് വൂൾഫ്, മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് അംബാസഡര്‍ സാം ബ്രൌണ്‍ബാക്ക് തുടങ്ങിയ അമേരിക്കന്‍ നേതാക്കളും നൈജീരിയന്‍ ക്രൈസ്തവരെ സഹായിക്കണമെന്ന ആവശ്യവുമായി മുന്‍പേ തന്നെ രംഗത്തെത്തിയിരിന്നു. 2015 മുതല്‍ ഏതാണ്ട് ആറായിരത്തോളം ക്രൈസ്തവരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ അറുനൂറു ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുള്ളതായി ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ ദി റൂള്‍ ഓഫ് ലോ’ (ഇന്റര്‍സൊസൈറ്റി) മെയ് 15ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരിന്നു. രാജ്യത്തെ സാഹചര്യം അതീവ ദയനീയമാണെങ്കിലും അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും വിഷയത്തില്‍ നിശബ്ദത തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-04-09:07:22.jpg
Keywords: നൈജീ
Content: 13685
Category: 1
Sub Category:
Heading: അഞ്ചു സർജറികളും വിഫലം: മുസ്ലിം മേഖലയിൽ ഭൂമി വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ പാക്ക് ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പെഷവാറിലുളള മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സ്ഥലവും വീടും വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ് ചികിത്സയിലായിരിന്ന ക്രൈസ്തവ വിശ്വാസിയായ നദീം ജോസഫ് മരിച്ചു. ഉദരഭാഗത്ത് വെടിയേറ്റ നദീമിനെ രക്ഷിക്കാൻ അഞ്ചു സർജറികൾ നടത്തിയെങ്കിലും വിഫലമാകുകയായിരിന്നു. നദീമും, കുടുംബവും താമസിക്കുന്ന വീട്ടിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിട്ടു പോകണമെന്ന് തീവ്ര ഇസ്ലാമിക വാദികൾ അദ്ദേഹത്തിന്റെ കുടുംബത്തോടെ ആവശ്യപ്പെട്ടതു മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നദീം ഉടനെ പോലീസിനെ വിളിച്ചു. പോലീസുകാർ എത്തുന്നതിനുമുമ്പ് ഇസ്ലാമിക വാദികൾ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും, നദീമിനും, കുടുംബത്തിനും നേരെ വെടിയുതിർക്കുകയും ചെയ്തു. പോലീസ് എത്തുന്നതിന് മുമ്പ് അവിടെ നിന്ന് അവർ രക്ഷപ്പെട്ടു. നദീമിനും, കുടുംബത്തിനും നീതി ലഭിക്കണമെന്ന് ക്രൈസ്തവ മനുഷ്യാവകാശപ്രവർത്തകൻ സാബിർ മൈക്കിൾ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു. "എല്ലാവർക്കും പാകിസ്താനിൽ സ്വത്തുവകകൾ വാങ്ങാനുള്ള അവകാശമുണ്ട്. ഇപ്പോൾ അക്രമകാരികൾ നടത്തിയിരിക്കുന്നത് മനുഷ്യാവകാശത്തിനെയും, നിയമ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്ന കാര്യമാണ്. അതിനാൽ അവർ ശിക്ഷിക്കപ്പെടാതെ പോകാൻ പാടില്ല," അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണെന്നും സാബിർ മൈക്കിൾ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സമൂഹത്തെ മുഴുവൻ വിഷമാവസ്ഥയിലാക്കിയ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മറ്റൊരു മനുഷ്യാവകാശ പ്രവർത്തകനായ ഖലീൽ ഷഹസാദ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ ആരാണ് മുന്നോട്ടുവരിക എന്ന ചോദ്യമാണ് റാത്താരി തെഹരീക്ക് പാക്കിസ്ഥാൻ എന്ന സംഘടനയുടെ അധ്യക്ഷൻ സാംസൺ സലാമത്ത് ഉന്നയിച്ചത്.
Image: /content_image/News/News-2020-07-04-09:30:45.png
Keywords:
Content: 13686
Category: 1
Sub Category:
Heading: അഞ്ചു സർജറികളും വിഫലം: മുസ്ലിം മേഖലയിൽ ഭൂമി വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ പാക്ക് ക്രൈസ്തവന്‍ മരണമടഞ്ഞു
Content: പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുളള ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സ്ഥലവും വീടും വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ് ചികിത്സയിലായിരിന്ന ക്രൈസ്തവ വിശ്വാസിയായ നദീം ജോസഫ് മരിച്ചു. ഉദരഭാഗത്ത് വെടിയേറ്റ നദീമിനെ രക്ഷിക്കാൻ അഞ്ചു സർജറികൾ നടത്തിയെങ്കിലും വിഫലമാകുകയായിരിന്നു. നദീമും, കുടുംബവും താമസിക്കുന്ന വീട്ടിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിട്ടു പോകണമെന്ന് തീവ്ര ഇസ്ലാമിക വാദികൾ അദ്ദേഹത്തിന്റെ കുടുംബത്തോടെ ആവശ്യപ്പെട്ടതു മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ നാലിന് ജോസഫ് വാങ്ങിച്ച വീടിന്റെ നേരെ എതിര്‍വശത്ത്‌ താമസിക്കുന്ന സല്‍മാന്‍ ഖാനും മകനും തോക്കുമായെത്തുകയും 24 മണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞ് പോയിരിക്കണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് ഹെല്‍പ്പ്-ലൈനിലേക്ക് ഫോണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ വെടിയുതിര്‍ത്തു കഴിഞ്ഞിരുന്നു. നീണ്ട നാളത്തെ ചികിത്സ നടന്നെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരിന്നു. നദീമിനും, കുടുംബത്തിനും നീതി ലഭിക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ സാബിർ മൈക്കിൾ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു. എല്ലാവർക്കും പാക്കിസ്ഥാനിൽ സ്വത്തുവകകൾ വാങ്ങാനുള്ള അവകാശമുണ്ട്. ഇപ്പോൾ അക്രമകാരികൾ നടത്തിയിരിക്കുന്നത് മനുഷ്യാവകാശത്തിനെയും, നിയമ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്ന കാര്യമാണ്. അതിനാൽ അവർ ശിക്ഷിക്കപ്പെടാതെ പോകാൻ പാടില്ലായെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്നും സാബിർ മൈക്കിൾ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മറ്റൊരു മനുഷ്യാവകാശ പ്രവർത്തകനായ ഖലീൽ ഷഹസാദ് പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരായിട്ടാണ് കണ്ടുവരുന്നത്. ക്രിസ്ത്യന്‍ പെൺകുട്ടികളെ മതപരിവർത്തനത്തിനായി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് പാക്കിസ്ഥാനിൽ പതിവ് സംഭവമാണ്. ഇതടക്കമുള്ള നിരവധി സംഭവങ്ങള്‍ കോടതിയില്‍ എത്തിയാലും പ്രതികള്‍ക്ക് അനുകൂല നിലപാടാണ് നീതിന്യായ വ്യവസ്ഥ പോലും കൈക്കൊള്ളുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-04-12:09:39.jpg
Keywords: പാക്ക്, പാക്കി