category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആറു വയസ്സുകാരി എൽസ്മിയ മോള്‍ക്ക് A- Z ഏത് അക്ഷരത്തിലും വചനം ഹൃദിസ്ഥം
Contentദുബായ്: കാർട്ടൂൺ കണ്ടും മൊബൈലിൽ കളിച്ചും ബാല്യം ചിലവഴിക്കുന്ന കുഞ്ഞുമക്കൾക്കു മുൻപിൽ വ്യത്യസ്തയാകുകയാണ്, വചനം മനഃപാഠമാക്കി എൽസ്മിയ റോബിൻ എന്ന കൊച്ചുമിടുക്കി. A മുതൽ Z വരെ ഏതു അക്ഷരം നൽകിയാലും അതിൽ ആരംഭിക്കുന്ന ഇംഗ്ലീഷ് വചനങ്ങൾ അധ്യായവും വാക്യവും ചേർത്ത് പറയുന്ന ആറുവയസ്സുകാരി കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗള്‍ഫ് മലയാളി ക്രൈസ്തവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. ദുബായ് ജീസസ് യൂത്തിലെ സജീവ അംഗങ്ങളായ റോബിൻ - നൈനി ദമ്പതികളുടെ മകളാണ് ഈ മിടുമിടുക്കി. രണ്ടുമക്കളിൽ മൂത്തവൾ, എൽസ്മിയ റോബിൻ. എൽറിക് മോന്റെ ചേച്ചിക്കുട്ടി. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F3202212179836506%2F&show_text=0&width=560" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ജീസസ് യൂത്ത് ജീവിത ശൈലിയുടെ അടിസ്ഥാനമായ ആറ് തൂണുകളിൽ രണ്ടാമത്തെ അടിസ്ഥാനമായ ദൈവ വചനത്തിന്റെ മഹത്വം തങ്ങൾ അറിഞ്ഞതുപോലെ, തങ്ങളുടെ മകൾക്കും ശൈശവത്തിൽ തന്നെ പകർന്നു കൊടുക്കാൻ റോബിനും നൈനിയും മറന്നില്ല. മറ്റു മാതാപിതാക്കൾ സ്വന്തം മക്കൾക്ക്‌ പലതരം സാധനങ്ങൾ വാങ്ങി കൊടുക്കാൻ വെമ്പൽ കാട്ടുമ്പോൾ ഇവർ ഇവരുടെ കുട്ടിക്ക് 'ദൈവ വചനം' എന്ന മഹത്തായ സമ്മാനം പകര്‍ന്നു നല്‍കുകയായിരിന്നു. കുഞ്ഞ് എൽസ്മിയ വചനം പഠിക്കുവാൻ തുടങ്ങിയത് എങ്ങനെയെന്ന് റോബിന്‍ വിവരിച്ചത് ഇങ്ങനെ, "ഒരിക്കൽ ദേവാലയത്തിൽവച്ച് നടന്ന ഏകദിന ധ്യാനത്തിൽ അവിടുത്തെ ഡയറക്ടർ അച്ചൻ മൂന്ന് വയസ്സുളള കുഞ്ഞുങ്ങളെക്കൊണ്ട് തിരുവചനം പറയിക്കുന്നത് കേൾക്കുവാൻ ഇടയായി. ഇത് കണ്ടപ്പോൾ ഞങ്ങളുടെ മകളെയും തിരുവചനം പഠിപ്പിക്കണമെന്ന് ഒരാഗ്രഹം ഉള്ളിൽ ഉണ്ടായി. അങ്ങനെ മിയമോൾക്ക് മൂന്ന് വയസ്സുളളപ്പോൾത്തന്നെ ആദ്യ തിരുവചനമായി, സങ്കീർത്തനങ്ങൾ 23:1 'കര്‍ത്താവാണ്‌ എന്‍െറ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല' എന്നത് പഠിപ്പിച്ചു". "പിന്നീട് എല്ലാ ദിവസവും മുടങ്ങാതെ മലയാളത്തിൽ ചെറിയ തിരുവചനങ്ങൾ അവളെ പഠിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ പതിയെപ്പതിയെ കുറെയേറെ തിരുവചനങ്ങൾ മനസ്സിൽ ഉറപ്പിക്കുവാൻ അവൾക്ക് കഴിഞ്ഞു.അതിനു ഞങ്ങൾക്ക് പ്രചോദനമായത് ജീസസ് യൂത്ത് മൂവമെന്റ് ജീവിത ശൈലിയിലൂടെ ഞങ്ങൾക്ക് ലഭിച്ച ബൈബിൾ വായന അനുഭവം കൂടിയായിരിന്നു". റോബിൻ കൂട്ടിച്ചേര്‍ത്തു. നാളെകളുടെ വേവലാതികൾ തെല്ലുമില്ലാതെ കുരുന്നു ഹൃദയങ്ങളിൽ കർത്താവിന്റെ തിരുവചനങ്ങൾ നിധിപോലെ കാത്തു സൂക്ഷിക്കുവാന്‍ കുഞ്ഞുങ്ങളെ ഒരുക്കുന്ന റോബിൻ- നൈനി ദമ്പതികളെ അനുകരിച്ച് നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ടെന്ന് ദുബായ് ജീസസ് യൂത്ത് മലയാളം കോഡിനേറ്റർ ജോബി സെബാസ്റ്റ്യൻ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-03 18:06:00
Keywordsവൈറ
Created Date2020-07-03 18:07:14