Contents
Displaying 13371-13380 of 25144 results.
Content:
13717
Category: 1
Sub Category:
Heading: ചൈനീസ് ക്രൈസ്തവ ദേവാലയങ്ങളില്‍ ദേശീയത പ്രകടിപ്പിക്കണം, അല്ലെങ്കില്‍ പൂട്ടും: പുതിയ ഉത്തരവ്
Content: ഹെനാന്‍: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ചൈനീസ് പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിക്കുകയും കൊറോണക്കെതിരായ ചൈനീസ് പോരാട്ടത്തിന്റെ വീര കഥകള്‍ വിവരിക്കുകയും വേണമെന്ന്‍ ഉത്തരവിട്ടുകൊണ്ട് ക്രൈസ്തവ സഭകളുടെ മേല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പൂട്ടിയ ദേവാലയങ്ങളില്‍ ചിലത് തുറക്കുവാന്‍ അനുവാദം കൊടുത്തതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ ഉത്തരവ്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ദേവാലയം അടച്ചു പൂട്ടുമെന്നാണ് യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റേയും, റിലീജിയസ് അഫയേഴ്സ് വിഭാഗത്തിന്റേയും ഭീഷണി. സര്‍ക്കാര്‍ അംഗീകൃത സഭയില്‍പ്പെട്ട ദേവാലയങ്ങള്‍ക്കാണ് ഇപ്പോള്‍ തുറക്കാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്. ദേവാലയങ്ങളിലെ തിരുകര്‍മ്മങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പുതിയ ഉത്തരവ് വിശ്വാസത്തിന് പൂര്‍ണ്ണമായും എതിരാണെന്ന് കായ്ഫെങ് ജില്ലയിലെ ഷുന്‍ഹെയിലെ ഗുവാങ്ഷി ക്രൈസ്തവ ദേവാലയത്തില്‍പ്പെട്ട ഒരു വിശ്വാസി ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്ററിനോട് പറഞ്ഞു. 5 മാസങ്ങള്‍ക്ക് ശേഷമാണ് ദേവാലയങ്ങള്‍ വീണ്ടും തുറന്നിരിക്കുന്നത്. എന്നാല്‍ ദൈവസ്തുതിഗീതങ്ങള്‍ക്ക് പകരം ദേശീയ ഗാനമോ, കൊറോണക്കെതിരായ ഷി ജിന്‍പിംഗിന്റെ കൊറോണ പോരാട്ട കഥകളോ ആണ് ഞങ്ങള്‍ക്ക് ആലപിക്കേണ്ടി വരുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വാന്‍ഴോ നഗരത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയമായ ക്വാന്നാന്‍ ദേവാലയത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ഇരുപതിലധികം വിശ്വാസികള്‍ പങ്കെടുത്തതായി ബിറ്റര്‍ വിന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതാക കെട്ടിയതിന് പുറകില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ദേവാലയം വീണ്ടും തുറക്കുന്നതിനു വേണ്ടി കൊറോണ വൈറസ് നിയന്ത്രണങ്ങളെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് നടത്തിയ പ്രസംഗങ്ങളെക്കുറിച്ചുള്ള പഠന ശിബിരത്തില്‍ പങ്കെടുക്കേണ്ടതായി വന്നുവെന്നു ഹെനാന്‍ പ്രവിശ്യയിലെ സുമാഡിയാന്‍ നഗരത്തിലെ ഒരു പാസ്റ്റര്‍ വെളിപ്പെടുത്തി. മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും രാജ്യത്തു ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-08-10:34:28.jpg
Keywords: ചൈന, ചൈനീ

13718
Category: 1
Sub Category:
Heading: ബ്രിട്ടനില്‍ ഗര്‍ഭഛിദ്രം വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി
Content: ലണ്ടന്‍: ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ ഭേദഗതികൾ കൊണ്ടുവന്ന് ഗര്‍ഭഛിദ്രം കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള അബോര്‍ഷന്‍ മാഫിയകളുടെ നീക്കത്തിന് തിരിച്ചടി. പ്രോലൈഫ് പ്രവർത്തകരുടെ പ്രതിഷേധം ഉൾക്കൊണ്ടും അബോര്‍ഷനെ മൃഗീയമായി പിന്തുണയ്ക്കുമ്പോഴുള്ള വിപത്തുകൾ തിരിച്ചറിഞ്ഞും കഴിഞ്ഞ ദിവസം സ്പീക്കർ സർ ലിൻഡ്‌സെ ഹോയൻ ചർച്ചയ്‌ക്കെടുക്കാതെ ഭേദഗതി നിർദേശം തള്ളുകയായിരുന്നു. 1967ൽ പ്രാബല്യത്തിലായ ബ്രിട്ടീഷ് അബോർഷൻ ആക്ടിൽ രണ്ട് ഭേദഗതികൾ കൊണ്ടുവന്ന് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുവാനും ഗാർഹിക അബോർഷന് നിയമ സാധുത നൽകുവാനും ശുപാര്‍ശ ചെയ്യുന്നതായിരിന്നു ബില്‍. ഇതിനെതിരെ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങീ സാമൂഹ്യ മാധ്യമങ്ങളിലൂടെയും കാംപെയിനിലൂടെയും പ്രോലൈഫ് സമൂഹം ക്രിയാത്മകമായി ഇടപെട്ടിരിന്നു. പ്രതിഷേധം അറിയിച്ച് പ്രോലൈഫ് സമൂഹം എംപിമാർക്ക് ഇ മെയിൽ കാംപെയിനും നടത്തിയിരിന്നു. ഇതാണ് ഫലം കണ്ടത്. നേരത്തെ മെഡിക്കൽ സർജിക്കൽ ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ഗാർഹിക ഭ്രൂണഹത്യയ്ക്കും നിയമ സാധുത നേടുക എന്ന ലക്ഷ്യത്തോടെ ലേബർ പാർട്ടി എംപി ഡയാന ജോൺസൺ മറ്റൊരു ബില്ലിനായും അവതരണാനുമതി തേടിയിരിന്നു. എന്നാൽ, പരാജയം തിരിച്ചറിഞ്ഞ് എംപി തന്നെ ഭേദഗതി അവതരണത്തിൽ നിന്ന് അവസാന നിമിഷം നാടകീയമായി പിന്മാറിയെന്നതും ശ്രദ്ധേയമാണ്. ഭേദഗതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മെത്രാന്‍ സമിതിയും സ്കോട്ടിഷ് ബിഷപ്പ്സ് കോണ്‍ഫറന്‍സും വിശ്വാസികളോട് ആഹ്വാനം നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-08-11:41:03.jpg
Keywords: ബ്രിട്ട, അബോര്‍

13719
Category: 1
Sub Category:
Heading: ക്രിസ്തുവില്‍ വിശ്വസിച്ചു: ഇറാനിൽ 12 പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ അറസ്റ്റിലെന്നു ദേശീയ മാധ്യമം
Content: ടെഹ്‌റാന്‍: യേശു ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ഇറാനില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പന്ത്രണ്ടു പരിവര്‍ത്തിത ക്രൈസ്തവ വിശ്വാസികളെ റെവല്യൂഷണറി ഗാര്‍ഡ്സ് അംഗങ്ങള്‍ അന്യായമായി അറസ്റ്റ് ചെയ്തു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാനിയൻ മാധ്യമമായ ഇറാൻ ഫോക്കസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തെ പുൽകിയിരിക്കുന്നവരാണ്. ഇക്കഴിഞ്ഞ ജൂണ്‍ 30ന് ടെഹ്റാനിലെ യാഫ്താബാദ് ജില്ലയിലെ ഒരു ഭവനത്തില്‍ ചേര്‍ന്ന മുപ്പതുപേരടങ്ങുന്ന ക്രിസ്ത്യന്‍ കൂട്ടായ്മയിലേക്ക് ഇരച്ചുകയറിയ പത്തു പേരടങ്ങുന്ന ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് അംഗങ്ങളാണ് അറസ്റ്റ് നടത്തിയത്. കാമറ ഓഫ് ചെയ്തതിനു ശേഷം പുരുഷന്മാരെ സ്ത്രീകളില്‍ നിന്നും മാറ്റിനിര്‍ത്തി പുസ്തകങ്ങളും ഫോണുകളും പിടിച്ചു വാങ്ങുകയും, അതിക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം അപമര്യാദയായി പെരുമാറിയിട്ടില്ല എന്ന് പ്രസ്താവിക്കുന്ന പേപ്പറില്‍ നിര്‍ബന്ധമായി ഒപ്പിട്ട് വാങ്ങുകയും ചെയ്തുവെന്നു ദൃക്സാക്ഷികൾ പറയുന്നു. ഇവരില്‍ ആറു പേരെ കൈവിലങ്ങണിയിച്ച് കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ജോസഫ് ഷഹ്ബാസിയാന്‍, റേസാ എന്‍. സാലര്‍ എ, സോണിയ എന്നിവര്‍ക്ക് പുറമേ മിനാ, മറിയം എന്നിവരെയാണ് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. ക്രൈസ്തവർക്കും അക്രൈസ്തവരായ അവരുടെ കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാഷ്ട്രവിരുദ്ധ പ്രചാരണം നടത്തുന്നു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ജൂണ്‍ 21-ന് ഹബീബ് ഹെയ്ദാരി, സാം ഖോസ്രാവി, സാസന്‍ ഖോസ്രാവി, മറിയം ഫല്ലാഹി, മാര്‍ജന്‍ ഫല്ലാഹി, പൊരിയ പിമ, ഫത്തേമെ തലേബി എന്നീ ക്രൈസ്തവ വിശ്വാസികളും അറസ്റ്റിലായിരുന്നു. ഇറാനു പുറത്തുള്ള ഇറാനിയന്‍ സുവിശേഷകരുമായുള്ള ബന്ധം, ക്രിസ്ത്യന്‍ ഗ്രന്ഥങ്ങളും പ്രതീകങ്ങളും, ഭവന കൂട്ടായ്മ എന്നിവയാണ് കുറ്റാരോപണമായി ഇവർ നിരത്തിയത്. ഇവരില്‍ ചിലര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയും, ചിലര്‍ക്ക് തൊഴില്‍ വിലക്കും, ഉയര്‍ന്ന പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നിയമപരമായ അംഗീകാരം ഉണ്ടെങ്കിലും രാജ്യത്തെ ക്രൈസ്തവ സമൂഹം കടുത്ത പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-08-13:18:44.jpg
Keywords: ഇറാന

13720
Category: 18
Sub Category:
Heading: പാലാ രൂപത പൗരസ്ത്യ സുറിയാനി പഠനകേന്ദ്രം ആരംഭിച്ചു
Content: പാലാ: എഡി ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതത്തിന് ഭാരതത്തിൽ രൂപംകൊടുത്ത മാർത്തോമാശ്ലീഹായുടെ പൈതൃകം ഏറ്റുവാങ്ങിയ ക്രിസ്ത്യാനികൾ ഇരുപതു നൂറ്റാണ്ടുകളായി തിങ്ങിപ്പാർത്ത മീനച്ചിൽ നദീതട മേഖലകളും മലയോര പ്രദേശങ്ങളും ഉൾപ്പെടുന്ന പാലാ രൂപതയുടെ നേതൃത്വത്തിൽ ലോകത്തിലെ അതിപുരാതന ക്രൈസ്തവ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷാ പഠനകേന്ദ്രത്തിന് ആരംഭമായി. 'ബേസ് ഹേകംസാ ദ്സുറ് യായാ മദ്ന്ഹായാ' എന്ന സുറിയാനിപേരിൽ അറിയപ്പെടുന്ന House of Wisdom of the East Syriac Studies എന്ന അറമായ - സുറിയാനി പഠനപ്രോഗ്രാമിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. സുറിയാനി ഭാഷയുടെയും യഹൂദ പാരമ്പര്യങ്ങളുടെയും പ്രാധാന്യം, ഭാരതത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് നേതൃത്വം നൽകിയ മാർത്തോമാ ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന വിവിധ സുറിയാനി സഭകളുടെ ചരിത്രം, ഭാഷാ പഠനം, പുരാതന സുറിയാനി സാഹിത്യ കൃതികൾ, സുറിയാനി സഭാ പിതാക്കന്മാരുടെയും പണ്ഡിതരുടെയും സംഭാവനകൾ, ഭാരതത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെയിടയിലും ഭാരതത്തിലും പൗരസ്ത്യ സുറിയാനി ഭാഷയുടെ വിവിധതരത്തിലുള്ള ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പഠന പരമ്പരയുടെ ഓൺലൈൻ പ്രക്ഷേപണവും ഇതോടുകൂടി ആരംഭിച്ചു. ചരിത്രത്തിൽ എക്കാലത്തും കേരളത്തിൽ സാമൂഹ്യ സാമുദായിക മേഖലകളിൽ നിർണായക പങ്കുവഹിച്ച നസ്രാണി സമുദായ നേതൃത്വത്തിലും പണ്ഡിത നിരയിലും പാലാ രൂപത ഉൾപ്പെടുന്ന പ്രദേശത്തു നിന്നുള്ള വൈദികരുടെയും അൽമായ പ്രമുഖരുടെയും മുഖ്യമായ സാന്നിധ്യം അഭിമാനാർഹമായ ഒന്നാണെന്ന് ബിഷപ്പ് അനുസ്മരിച്ചു. ലോകത്തിലെ തന്നെ പുരാതന പൈതൃക ങ്ങളിൽ പ്രാമുഖ്യമുള്ള ഈ ഭാഷയും ആത്മീയതയും മനസ്സിലാക്കി ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ലോകത്തിലെതന്നെ മികച്ച ഒരു മാതൃകയാക്കി നിലനിർത്താൻ മലങ്കരയിൽ ഉള്ള എല്ലാ സുറിയാനി സഭകളിലെയും അംഗങ്ങൾക്കും മറ്റു ക്രൈസ്തവ വിശ്വാസികൾക്കും ലോകത്തിലുള്ള എല്ലാ മതസ്ഥർക്കും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ സന്നിഹിതനായ യോഗത്തിൽ പഠന പ്രോഗ്രാമിന്റെ കോർഡിനേറ്ററായി ഫാ. ജോൺ കണ്ണന്താനത്തെയും ചെയർമാനായി ഫാ. മാത്യു കുറ്റിയാനിക്കലിനെയും സെക്രട്ടറിയായി ഫാ. സിറിൽ തയ്യിലിനെയും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു. ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി, ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോസഫ് പള്ളയ്ക്കൽ,ഫാ. അഗസ്റ്റിൻ കണ്ടത്തിൽ കുടിലിൽ, ഫാ. ജോസഫ് കിഴക്കേകുറ്റ്, ഫാ. ജോയൽ പണ്ടാരപറമ്പിൽ, ഫാ. തോമസ് ഓലയത്തിൽ തുടങ്ങിയവർ പ്രോഗ്രാമിന്റെ വിവിധ മേഖലകൾക്ക് നേതൃത്വം നൽകും. palaroopathaofficial എന്ന യൂട്യൂബ് ചാനലിലും Palai Diocese എന്ന ഫേസ്ബുക്ക് പേജിലും ക്ലാസുകൾ ലഭ്യമാക്കും.
Image: /content_image/India/India-2020-07-09-03:32:07.jpg
Keywords: സുറിയാനി

13721
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ അമുസ്ലീങ്ങള്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമെന്ന് മുസ്ലീം മതപഠന കേന്ദ്രം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ, ഹിന്ദു, സിഖ് തുടങ്ങിയ അമുസ്ലീങ്ങളായ ന്യൂനപക്ഷങ്ങള്‍ പുതിയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമെന്ന വിചിത്ര പ്രഖ്യാപനവുമായി ലാഹോറിലെ ഇസ്ലാമിക മതവിദ്യാഭ്യാസ സ്ഥാപനമായ ജാമിയ അഷറഫിയ രാജ്യത്ത് രംഗത്ത്. ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍, അമുസ്ലീങ്ങളുടെ നിലവിലുള്ള ആരാധാനാലയങ്ങള്‍ തുടരാമെങ്കിലും, ആരാധനാലയങ്ങളുടെ പുനര്‍നിര്‍മ്മാണവും, പുതിയ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും ശരിയത്ത് നിയമപ്രകാരം കുറ്റകരമാണെന്ന് ഇക്കഴിഞ്ഞ ജൂണ്‍ 30ന് പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. ഇസ്ലാമാബാദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ തറകല്ലിടല്‍ നടന്ന പശ്ചാത്തലത്തിലാണ് ജാമിയ അഷറഫിയയുടെ ഈ പ്രഖ്യാപനം. ഇസ്ലാമാബാദില്‍ പുതിയ ആരാധനാലയം നിര്‍മ്മിക്കുന്നത് പാക്കിസ്ഥാന്റെ ആത്മാവിന് എതിരാണെന്ന് പഞ്ചാബ് അസംബ്ലി സ്പീക്കറായ പെര്‍വേസ് ഇലാഹി ഇതിനോടകം പ്രസ്താവിച്ചിട്ടുണ്ട്. നിലവിലുള്ള ക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാമെങ്കിലും, പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നത് പ്രത്യേകിച്ച് ഇസ്ലാമാബാദില്‍, ഇസ്ലാമിന് എതിരാണ്. ഇസ്ലാമിന്റെ പേരിലാണ് ഈ രാഷ്ട്രം ഉണ്ടായത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ല. ഇലാഹി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ജൂണ്‍ 30ന് പുതിയ ക്ഷേത്രനിര്‍മ്മാണം തടയണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പാക്കിസ്ഥാന്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. രാജ്യത്തു ക്രൈസ്തവരും ഹൈന്ദവരും കടുത്ത വിവേചനമാണ് ഏറ്റുവാങ്ങുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-09-03:57:33.jpg
Keywords: പാക്കി

13722
Category: 7
Sub Category:
Heading: CCC Malayalam 33 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിമൂന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിമൂന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിമൂന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13723
Category: 1
Sub Category:
Heading: ഇറാഖില്‍ ക്രൈസ്തവ സമൂഹം അപ്രത്യക്ഷമാകും? ഐഎസ് പതനത്തിനു ശേഷവും പലായനം തുടരുന്നു
Content: റോം: ഇറാഖിലെ നിനവേ മേഖലയില്‍ കഴിഞ്ഞ വര്‍ഷം തിരിച്ചുവന്നതിനേക്കാള്‍ കൂടുതല്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പലായനം ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ന്റെ റിപ്പോര്‍ട്ട് പുറത്ത്. ഇറാന്റെ സഹായത്തോടെ നിനവേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക പോരാളികള്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് ക്രൈസ്തവരെ ജന്മദേശം വിട്ട് പലായനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതെന്നു 'ലൈഫ് ആഫ്റ്റര്‍ ഐസിസ്: ഇറാഖിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുതിയ വെല്ലുവിളികള്‍' എന്ന തലക്കെട്ടോടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിനു സമാനമായി പുതിയ തീവ്രവാദി സംഘടന ആവിര്‍ഭവിക്കുമോ എന്ന ഭയവും ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ശക്തമാണ്. എസിഎന്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 57% ക്രൈസ്തവരും തങ്ങള്‍ നിനവേ വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി. ഇതില്‍ തന്നെ അന്‍പത്തിയഞ്ചു ശതമാനവും 2024-നോടു കൂടെ തങ്ങള്‍ക്ക് ഇറാഖ് വിട്ടുപോവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ‘ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ ആധിപത്യം ഉറപ്പിച്ച 2014 മുതല്‍ രാജ്യത്തെ ക്രൈസ്തവരുടെ എണ്ണം 1,02,000-ല്‍ നിന്നും 36,000 മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. 2019-ല്‍ ബാഗ്ദിയ മേഖലയില്‍ നിന്നുമാത്രം ഏതാണ്ട് മൂവായിരത്തോളം കല്‍ദായ കത്തോലിക്ക കുടുംബങ്ങളാണ് വെറും മൂന്നു മാസങ്ങള്‍ക്കുള്ളില്‍ പലായനം ചെയ്തത്. ഏതാണ്ട് പന്ത്രണ്ടു ശതമാനത്തോളം കുറവാണ് ഈ കാലയളവില്‍ കല്‍ദായ കത്തോലിക്കാ സമൂഹത്തിന്റെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തിന് ശേഷം തിരിച്ചു വന്ന ക്രൈസ്തവ കുടുംബങ്ങള്‍ വരെ ഇപ്പോള്‍ ഇറാഖ് വിട്ടുപോകുവാനാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാദേശിക ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ വീണ്ടും തുടരുന്നതില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ തങ്ങളുടെ സുരക്ഷിതത്വക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാണെന്ന് എ.സി.എന്‍ നിനവേ പുനര്‍നിര്‍മ്മാണ കമ്മിറ്റിയുടെ തലവനായ ഫാ. ആഡ്രസേജ് ഹാലെംബാ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. ഇസ്ലാമിക പോരാളികളുടെ അക്രമ ഭീഷണി, മോഷണം തുടങ്ങിയവയ്ക്കു ക്രൈസ്തവ സമൂഹം തുടര്‍ച്ചയായി ഇരയാകുകയാണെന്നും സാമ്പത്തിക പരാധീനതയും, തൊഴിലില്ലായ്മയും നിനവേ മേഖലയിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പലായനത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ അപ്രത്യക്ഷമാകുമെന്ന ഞെട്ടിക്കുന്ന സൂചനകളിലേക്കാണ് പുതിയ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 2003-ല്‍ ഏതാണ്ട് 15 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ നാലിലൊന്ന് ക്രൈസ്തവര്‍ മാത്രമാണ് അവശേഷിക്കുന്നത്.
Image: /content_image/News/News-2020-07-09-04:49:20.jpg
Keywords: ഇറാഖ

13724
Category: 7
Sub Category:
Heading: CCC Malayalam 34 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിനാലാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിനാലാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിനാലാം ഭാഗം.

13725
Category: 13
Sub Category:
Heading: നീണ്ട പോരാട്ടത്തിനൊടുവില്‍ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ സന്യാസിനി സമൂഹത്തിന് സുപ്രീം കോടതിയില്‍ വിജയം
Content: വാഷിംഗ്ടണ്‍ ഡി.സി: വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 'ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ' സന്യാസിനി സമൂഹത്തിന് സുപ്രീം കോടതിയിൽ നിന്നും നീതി ലഭിച്ചു. ആരോഗ്യ പദ്ധതിയുടെ ഭാഗമായി തൊഴിൽ ദാതാവ് ഗർഭനിരോധന ഉപാധികൾ ജോലിക്കാർക്ക് സൗജന്യമായി അനുവദിച്ചു നൽകണമെന്ന നിയമത്തിൽനിന്ന് സന്യാസി സമൂഹത്തെ ഒഴിവാക്കിക്കൊണ്ട് അമേരിക്കൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പെൻസിൽവാനിയ, കാലിഫോർണിയ സംസ്ഥാനങ്ങൾ നൽകിയ കേസിലാണ് സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാര്‍ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പൂവർ സന്യാസിനി സമൂഹത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. കോടതിയിലെ രണ്ട് അംഗങ്ങൾ ഭൂരിപക്ഷ വിധിയെ എതിർത്തു. 2011-ല്‍ ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്താണ് അഫോർഡബിൾ കെയർ ആക്ട് എന്ന പേരിൽ മതസ്വാതന്ത്ര്യത്തിന് തുരങ്കം വച്ച് ആരോഗ്യപദ്ധതി നടപ്പിലായത്. പദ്ധതിയെ എതിർത്തിരുന്ന സന്യാസിനി സമൂഹങ്ങൾക്കും, മറ്റു ചില മത പ്രസ്ഥാനങ്ങൾക്കും 'ഇളവ്' നൽകാമെന്ന് ഒബാമ ഭരണകൂടം പറഞ്ഞിരുന്നെങ്കിലും, പുതിയനിയമം തങ്ങളെയും ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സന്യാസിനികൾ കോടതിയെ സമീപിക്കുകയായിരുന്നു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷമാണ് പൂർണ്ണമായും സന്യാസിനി സമൂഹങ്ങളെയും, മറ്റ് ചില പ്രസ്ഥാനങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഗർഭനിരോധന ഉപാധികൾ നൽകുന്ന ബാധ്യത സംസ്ഥാനങ്ങളുടെ മേലാകുമെന്ന് ചൂണ്ടിക്കാട്ടി പെൻസിൽവാനിയ, കാലിഫോർണിയ സംസ്ഥാനങ്ങൾ വീണ്ടും പ്രശ്നം ഉയർത്തി കൊണ്ടുവന്നു. ജനുവരി മാസം സുപ്രീംകോടതിയിൽ കേസ് എത്തുന്നത്. കൊറോണ വൈറസ് മൂലം ഏപ്രിൽ മാസം ഫോണിലൂടെ വാദം കേട്ടതിനു ശേഷമാണ് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 'മതസ്വാതന്ത്ര്യത്തിന്റെ വിജയം' എന്നാണ് കത്തോലിക്ക നേതൃത്വവും, സന്യാസികളെ പിന്തുണച്ച മറ്റു പ്രസ്ഥാനങ്ങളും വിധിയെ വിശേഷിപ്പിച്ചത്. വിശ്വാസത്തെ ഹനിക്കാതെ പ്രായമായവരെ ശുശ്രൂഷിക്കാൻ വേണ്ടിയുളള തങ്ങളുടെ സ്വാതന്ത്ര്യത്തെ സുപ്രീംകോടതി വീണ്ടും പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് സന്യാസിനി സമൂഹത്തിലെ മദർ ലോറൈൻ മേരി മഗൂരി പറഞ്ഞു. വൃദ്ധരായവരെ പരിചരിക്കുന്നതാണ് തങ്ങളുടെ ജീവിത നിയോഗമെന്നും, അതിലാണ് തങ്ങൾ ആനന്ദം കണ്ടെത്തുന്നതെന്നും മദർ ലോറൈൻ കൂട്ടിച്ചേർത്തു. സന്യാസിനികൾക്കു വേണ്ടി നിയമ പോരാട്ടം നടത്താൻ മുമ്പിൽ ഉണ്ടായിരുന്ന ബെക്കറ്റ് ഫണ്ടും വിധിയെ സ്വാഗതം ചെയ്തു. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പൂവര്‍ അടക്കമുള്ള കോണ്‍ഗ്രിഗേഷനുകള്‍ക്ക് എതിരെ രാജ്യത്ത് നടപ്പാക്കിയ ചില നിയമങ്ങള്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ എടുത്തു മാറ്റുമെന്നുമെന്ന് തെരെഞ്ഞെടുപ്പിന് മുന്‍പ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വാഗ്ദാനം ചെയ്തിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-09-09:37:33.jpg
Keywords: സുപ്രീം

13726
Category: 1
Sub Category:
Heading: മോൺ. ജോര്‍ജ്ജ് റാറ്റ്സിംഗറിന് വിട: ശുശ്രൂഷ മധ്യേ എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ വികാരനിർഭരമായ സന്ദേശം
Content: റേഗൻസ്ബുർഗ്: ജൂലൈ ഒന്നിനു അന്തരിച്ച ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ സഹോദരൻ മോൺസിഞ്ഞോർ ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്കാരം റീഗൻസ്ബർഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ നടന്നു. റേഗൻസ്ബുർഗ് ആർച്ച്ബിഷപ്പ് റുഡോൾഫ് വോഡർഹോൾസറിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിക്കു ശേഷമായിരുന്നു മൃതസംസ്‌ക്കാരം. നിരവധി കർദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും മൃതസംസ്കാര ശുശ്രൂഷയിൽ പങ്കാളികളായി. ശുശ്രൂഷകളുടെ മധ്യേ എമിരറ്റസ് ബെനഡിക്ട് പതിനാറാമന്റെ വികാരനിർഭരമായ സന്ദേശം അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാൻസ്വെയ്ൻ വായിച്ചു. ജൂൺ 22ന് രാവിലെയാണ് താന്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞതെന്നും അത് ഭൂമിയിൽവെച്ചുള്ള തങ്ങളുടെ അവസാന കണ്ടുമുട്ടലാണെന്ന് അറിഞ്ഞിരുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു. "ഈ ഭൂമിയില്‍ ഞങ്ങളെ ഒരുമിപ്പിച്ച് നിർത്തിയ ദൈവം മറ്റൊരു ലോകത്തിൽ ഞങ്ങളെ വീണ്ടും ഒരുമിപ്പിക്കുമെന്ന് വലിയ വിശ്വാസമുണ്ട്. ജോര്‍ജ്ജ് നീ എനിക്കുവേണ്ടി നൽകിയതിനൊക്കെയും നീ അനുഭവിച്ച സഹനങ്ങൾക്കും നീ ചെയ്ത എല്ലാ നന്മകൾക്കും ദൈവം വലിയ പ്രതിഫലം നൽകട്ടെ". ലോകത്തിന്റെ പല ഭാഗത്തു നിന്നും പലരിൽ നിന്നും അദ്ദേഹത്തോടുള്ള നന്ദിസൂചകമായി അനുശോചനം ലഭിച്ചിരുന്നുവെന്നും എല്ലാവരെയും പ്രാർത്ഥനയോടെ ഓർക്കുകയാണെന്നും ജേഷ്ഠനെ അനുസ്മരിച്ച് എമിരിറ്റസ് പാപ്പ കുറിച്ചു. അനുസ്മരണാ ബലിയിൽ ഓൺലൈനിലൂടെയാണ് ബനഡിക്ട് പാപ്പ പങ്കുചേർന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-09-11:25:50.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്