Contents

Displaying 13361-13370 of 25144 results.
Content: 13707
Category: 18
Sub Category:
Heading: ബെംഗളൂരു ആർച്ച് ബിഷപ്പ് എമിരറ്റസ് റവ. ബെര്‍ണാര്‍ഡിന് കോവിഡ് 19
Content: ബെംഗളൂരു: ബെംഗളൂരു കത്തോലിക്ക അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് എമിരറ്റസ് റവ. ബെര്‍ണാര്‍ഡ് മൊറെസിന് കോവിഡ് 19 സ്ഥിരീകരിച്ചു. സാധാരണ നടത്താറുള്ള മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി അദ്ദേഹം ജൂലൈ 2ന് സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പത്രക്കുറിപ്പിൽ അറിയിച്ചു. വിശ്വാസികളുടെ പ്രാര്‍ത്ഥനാസഹായവും അതിരൂപത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2004-2018 കാലയളവില്‍ ബെംഗളൂരു അതിരൂപതയെ നയിച്ച റവ. ബെര്‍ണാര്‍ഡ് മൊറെസ് മംഗലാപുരം സ്വദേശിയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-07-07:40:19.jpg
Keywords: ബെംഗളൂ
Content: 13708
Category: 14
Sub Category:
Heading: യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോയിൽ ക്രിസ്തുവിനെ വീണ്ടും വരച്ച് കോട്ടയം നസീർ
Content: കൊച്ചി: പീഡാനുഭവ ചിത്രം വരച്ചു അനേകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ ചലച്ചിത്ര ഹാസ്യ നടന്‍ കോട്ടയം നസീർ ക്രിസ്തുവിന്റെ ചിത്രം വരക്കുന്ന വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. താരം പുതുതായി ആരംഭിച്ച കോട്ടയം നസീര്‍ ആര്‍ട്ട് സ്റ്റുഡിയോ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓയില്‍ പെയിന്റില്‍ നിന്നു വ്യത്യസ്ഥമായി ആക്രിലിക് പെയിന്‍റ് ഉപയോഗിച്ചാണ് പുതിയ ചിത്രം. ചിത്രരചന പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ താന്‍ ആരംഭിച്ച യൂട്യൂബ് ചാനലിലെ ആദ്യ ചിത്രം ഏതായിരിക്കണമെന്ന ചോദ്യം മനസില്‍ ഉയര്‍ന്നപ്പോള്‍ യേശു ക്രിസ്തുവിനെ വരയ്ക്കുവാനാണ് മനസില്‍ തോന്നിയതെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ വരച്ചിട്ടുള്ള ചിത്രവും ക്രിസ്തുവിന്‍റേതാണെന്നും കോട്ടയം നസീർ പറയുന്നു. ക്രിസ്തുവിന്റെ ചിത്രങ്ങള്‍ വരച്ച ചിത്രകാരന്മാരെ കുറിച്ചും അവരുടെ വിഖ്യാതമായ ചിത്രങ്ങളെ കുറിച്ചും വിവരണവുമായാണ് താരം പീഡാനുഭവ ചിത്രം വരയ്ക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്ന താന്‍ വരച്ച ക്രിസ്തുവിന്റെ പീഡാനുഭവ ചിത്രം ആലപ്പുഴ ബീച്ച് ക്ലബ് എന്ന സംഘടന ഏറ്റെടുത്തതും അതില്‍ നിന്നു ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരങ്ങളും അദ്ദേഹം വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ചിത്രം ആലപ്പുഴ ബീച്ച് ക്ലബ് ആലപ്പുഴ രൂപതയ്ക്കു കൈമാറിയിരിന്നു. ഇതിന്റെ ദൃശ്യങ്ങളും ചിത്ര രചനയ്ക്കു ഒടുവില്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. 15 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ 27,000 ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-07-09:06:52.jpg
Keywords: നസീ, ചിത്ര
Content: 13709
Category: 18
Sub Category:
Heading: തലശ്ശേരി അതിരൂപതക്കെതിരെ അപകീർ‍ത്തി ശ്രമം: പരാതിയില്‍ പോലീസ് കേസെടുത്തു
Content: തലശ്ശേരി അതിരൂപതാ സഹായമെത്രാൻ‍ മാർ ജോസഫ് പാംപ്ലാനിയ്ക്കെതിരെയും വൈദികർക്കെതിരെയും വാസ്തവവിരുദ്ധവും അപകീർ‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തി യൂട്യൂബ് ചാനലിലും ഫേസ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ അതിരൂപത നിയമനടപടി സ്വീകരിച്ചു. സൈബർ ‍ സെല്ലിലും കണ്ണൂർ പോലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ പോൾ അമ്പാട്ട്, ജോബ്സണ്‍ ജോസ് എന്നീ വ്യക്തികൾക്കെതിരെയും നസ്രാണി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയുമാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അശ്ലീല സംഭാഷണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ വീഡിയോയിൽ‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അതിരൂപത പ്രസ്താവനയില്‍ വ്യക്തമാക്കി. വിശ്വാസികൾക്കിടയിൽ‍ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചില വർഗ്ഗീയ സംഘടനകളും സഭാവിരുദ്ധ പ്രസ്ഥാനങ്ങളും ചേർ‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ വീഡിയോ എന്ന് വ്യക്തമാണ്. അതിരൂപതക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളുടെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനും നടപടികൾ‍ സ്വീകരിക്കണമെന്ന് പരാതിയിൽ ‍ അതിരൂപത ആവശ്യപ്പെട്ടു. ക്രൈം നമ്പര്‍ 1010/2020 ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി കേരളാ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും അതിരൂപതാദ്ധ്യക്ഷന്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പോൾ‍ അമ്പാട്ട് എന്ന വ്യക്തിയും ചില സൈബർ മീഡിയാകളും തന്‍റെ പേര് വെളിപ്പെടുത്തിക്കൊണ്ട് സ്ത്രീത്വത്തെ അപമാനിച്ചതായി പൊട്ടംപ്ലാവ് സ്വദേശിനിയായ ഒരു സ്ത്രീ കുടിയാന്മല പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 331, 327 എന്നീ നമ്പറുകളിലായി നല്‍കിയ പരാതിയില്‍ പോലീസ് നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പ്രസ്തുത സ്ത്രീയുമായി ബന്ധപ്പെടുത്തി പോൾ‍ അമ്പാട്ട് ഈ വ്യാജ ആരോപണം ഉന്നയിച്ചത് എന്നതു ശ്രദ്ധേയമാണ്. കെ.സി.ബി.സിയുടെയും സീറോമലബാർ‍ സഭയുടെയും മീഡിയാ കമ്മീഷന്‍ ചെയർമാൻ എന്ന നിലയില്‍ ബിഷപ്പ് പാംപ്ലാനി സ്വീകരിച്ച ധീരമായ നിലപാടുകളും മാധ്യമ ഇടപെടലുകളും ചില സഭാവിരുദ്ധ ഗ്രൂപ്പുകളിൽ ‍ അലോസരം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികാരമായിട്ടാണ് വ്യക്തിഹത്യ ലക്ഷ്യമാക്കി അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ചിലര്‍ രംഗത്തു വരുന്നതെന്ന സത്യം സഭാവിശ്വാസികൾ‍ മനസ്സിലാക്കിയിട്ടുണ്ടെന്നും വ്യക്തിഹത്യ ലക്ഷ്യമാക്കി വീഡിയോ പ്രസിദ്ധീകരിച്ച നസ്രാണി യൂട്യൂബ് ചാനലിനെതിരെയും ജോബ്സണ്‍ ജോസിനെതിരെയും മറ്റ് ബന്ധപ്പെട്ട വ്യക്തികൾക്കെതിരെയും ഒരുകോടി രൂപയുടെ മാന നഷ്ടകേസിനുള്ള നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അതിരൂപത വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-07-10:13:10.jpg
Keywords: തലശ്ശേ, പാംപ്ലാ
Content: 13710
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ മോസ്ക്കാക്കുവാനുള്ള നീക്കത്തിനെതിരെ തുര്‍ക്കിക്ക് മുന്നറിയിപ്പുമായി റഷ്യ
Content: മോസ്കോ: തുര്‍ക്കിയുടെ ചരിത്ര പ്രതീകവും മുന്‍ കത്തീഡ്രല്‍ ദേവാലയവുമായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കുവാനുള്ള തുര്‍ക്കിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യന്‍ ഭരണകൂടവും ഓര്‍ത്തഡോക്സ് സഭയും രംഗത്ത്. 'ക്രിസ്തീയ സംസ്കൃതിയുടെ മഹത്തായ ചരിത്ര സ്മാരകങ്ങളില്‍ ഒന്നെന്ന് ഹാഗിയ സോഫിയയെ വിശേഷിപ്പിച്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവൻ പാത്രിയാര്‍ക്കീസ് കിറില്‍, മുസ്ലീം പള്ളിയാക്കുവാനുള്ള നീക്കത്തില്‍ കടുത്ത ആശങ്കയുണ്ടെന്നു പ്രസ്താവനയില്‍ കുറിച്ചു. ഹാഗിയ സോഫിയക്കെതിരെയുള്ള ഭീഷണി, ക്രിസ്ത്യന്‍ സംസ്കാരത്തിനുള്ള ഭീഷണിയാണ്. അതിനാല്‍ തന്നെ അത് നമ്മോടുള്ള ഭീഷണി തന്നെയാണ്. റഷ്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ദിവസം വരെ ഹാഗിയ സോഫിയ ഒരു മഹത്തായ ക്രിസ്ത്യന്‍ ദേവാലയം തന്നെയാണ്. ദേവാലയത്തിന്റെ പദവിയില്‍ മാറ്റം വരുത്തുന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെന്നും അതിനാല്‍ ഇത്തരം നീക്കങ്ങള്‍ കരുതലോടെ വേണമെന്നും പാത്രിയാര്‍ക്കീസ് കിറില്‍ തുര്‍ക്കി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ചരിത്ര പ്രാധാന്യമേറിയ ഹാഗിയ സോഫിയയുടെ ഭാവി സംബന്ധിച്ച തീരുമാനം തുര്‍ക്കിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ലോക പൈതൃക കേന്ദ്രം എന്ന പദവി കണക്കിലെടുക്കണമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ ജനതയുടെ മനസ്സില്‍ ഹാഗിയ സോഫിയക്ക് വിശുദ്ധ മൂല്യമാണുള്ളതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാഗിയ സോഫിയക്കുള്ള ആഗോള പ്രാധാന്യം തുര്‍ക്കി കണക്കിലെടുക്കുമെന്നാണ് റഷ്യയുടെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി ഫോറിന്‍ മിനിസ്റ്റര്‍ സെര്‍ഗേയി വെര്‍ഷിനിന്‍ പ്രതികരിച്ചു. ആറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ മോസ്ക്കാക്കി മാറ്റുകയായിരിന്നു. പിന്നീട് ഇത് മ്യൂസിയമാക്കി മാറ്റിയെങ്കിലും മോസ്ക്കാക്കാനുള്ള ശ്രമത്തിലാണ് ഏര്‍ദോഗന്‍ ഭരണകൂടം. അത്ഭുത നിര്‍മ്മിതിയുടെ ഭാവി സംബന്ധിച്ച തീരുമാനം തുര്‍ക്കിയുടെ ഉന്നത കോടതിയുടെ പരിഗണനയിലാണിപ്പോള്‍. പതിനഞ്ചു ദിവസത്തിനകം ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-07-11:22:13.jpg
Keywords: ഹാഗിയ, തുര്‍ക്കി
Content: 13711
Category: 17
Sub Category:
Heading: CLOSED
Content: ജൂലൈ ഏഴിന് ഈ ലിങ്കില്‍ വൃക്ക രോഗിയായ ജോസ്മിക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിന്നു. മൂന്നു ദിവസം കൊണ്ട് വേണ്ട തുക ലഭിച്ചു. ജൂലൈ 14 ചൊവ്വാഴ്ചയാണ് ജോസ്മിയുടെ പിതാവിന്റെ ഓപ്പറേഷന്‍. പിറ്റേന്ന് ബുധനാഴ്ച ജോസ്മിയുടെ ഓപ്പറേഷനും നടക്കും. ഏറെ ദുഃഖത്തിലൂടെ കടന്നുപോയി കൊണ്ടിരിന്ന ജോസ്മിയുടെ കുടുംബത്തെ ചേര്‍ത്തു പിടിച്ച പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഈ കുടുംബത്തെയും പ്രത്യേകം ഓര്‍ക്കാം. {{ വിശദ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/13738}}
Image: /content_image/Charity/Charity-2020-07-11-16:51:52.jpg
Keywords: സഹായ
Content: 13712
Category: 1
Sub Category:
Heading: ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ സിറിയ: സഹായ അഭ്യര്‍ത്ഥനയുമായി ഡമാസ്കസ് ആശ്രമം
Content: ഡമാസ്കസ്: കഴിഞ്ഞ പത്തു വർഷങ്ങളായി തുടരുന്ന യുദ്ധവും കൊറോണാ വൈറസ് വിതയ്ക്കുന്ന ഭീകരതയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സിറിയയെ കൊണ്ടെത്തിക്കുകയാണെന്ന് ഡമാസ്കസിലെ ബാബ് തൗമാ ആശ്രമത്തിന്റെ രക്ഷാധികാരി ഫാ. ബാജത് കരാകാഹ്. ദുഷ്‌കരമായ സാഹചര്യത്തിൽ സഭയെന്ന നിലയിൽ തങ്ങൾ ജനങ്ങളോടു അടുക്കാൻ ശ്രമിക്കുന്നുവെന്നും, എന്നാൽ പിന്തുണയില്ലാതെ തങ്ങളുടെ ദൗത്യം തുടരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ ആറാം തിയതി ഓണ്‍ലൈന്‍ പോർട്ടലിലൂടെയാണ് അദ്ദേഹം രാജ്യത്തെ നിസഹയാവസ്ഥ വെളിപ്പെടുത്തിയത്. സിറിയൻ ലിറയുടെ മൂല്യം നഷ്ടപ്പെടുകയും വില മൂന്നിരട്ടിയിലധികമായി വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പ്രാദേശിക ജനതയ്ക്കു സാധാരണ നിലയിലേക്കുള്ള തിരിച്ചു വരവും, ഭക്ഷണവും, അവശ്യവസ്തുക്കളും വാങ്ങുന്നതിലും ഏറെ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രണ്ട് കിലോ മാംസം വാങ്ങാൻ ഒരു കുടുംബത്തിലെ പിതാവ് ഒരു മാസം മുഴുവൻ ജോലിചെയ്യേണ്ടി വരുന്നു. ഒരു കുട്ടിക്ക് സ്കൂൾ ഫീസ് അടയ്ക്കാൻ ഒരു വർഷം മുഴുവൻ അദ്ധ്വാനിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഭവനങ്ങളില്‍ നടത്തിയ സന്ദർശനത്തിൽ ഭക്ഷണം കഴിക്കാൻ യാതൊന്നുമില്ലാത്ത സാധാരണക്കാരെ കണ്ടെത്തിയെന്നും ബുദ്ധിമുട്ടിലായിരിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ അനേകരുടെ പിന്തുണ വേണമാണെന്നും ഫാ. ബാജത് കരാകാഹ് അഭ്യർത്ഥിച്ചു.
Image: /content_image/News/News-2020-07-08-04:53:03.jpg
Keywords: സിറിയ
Content: 13713
Category: 7
Sub Category:
Heading: CCC Malayalam 32 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിരണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിരണ്ടാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13714
Category: 10
Sub Category:
Heading: പൈശാചിക ശക്തികളില്‍ നിന്നുള്ള വിടുതലിനായി അമേരിക്കയില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന
Content: കാലിഫോര്‍ണിയ: പൈശാചിക ശക്തികളില്‍ നിന്നുള്ള വിടുതലിനായി 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്ത് അമേരിക്കൻ വൈദികർ രംഗത്ത്. ഇന്നലെ ജൂലൈ ഏഴുമുതൽ ഓഗസ്റ്റ് 15 വരെ നാല്‍പ്പതു ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കും, ഉപവാസത്തിനുമാണ് ഫാ. ബില്ല് പെക്ക്മാൻ, ഫാ. ജെയിംസ് ആൾട്ട്മാൻ, ഫാ. റിച്ചാർഡ് ഹെയിൽമാൻ എന്നീ വൈദികര്‍ ആഹ്വാനം നടത്തിയിരിക്കുന്നത്. യുഎസ് ഗ്രേസ് ഫോഴ്സ് എന്ന പ്രാർത്ഥന കൂട്ടായ്മയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. പ്രായശ്ചിത്തത്തിലൂടെയും, ഉപവാസത്തിലൂടെയും, പരോപകാര പ്രവർത്തികളിലൂടെയും, തങ്ങളിൽ നിന്നും തങ്ങളുടെ കുടുംബങ്ങളിൽ നിന്നും, ഇടവകകളിൽ നിന്നും, രൂപതകളിൽ നിന്നും, രാജ്യത്തു നിന്ന് തന്നെ പൈശാചിക ശക്തികളെ തുരത്തുന്നതിന് വേണ്ടിയുള്ള ദൈവിക ശക്തി ലഭിക്കാനായി തങ്ങൾ പ്രാർത്ഥിക്കുകയാണെന്ന് വൈദികർ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. "സ്വാതന്ത്ര്യം മണി മുഴക്കട്ടെ" എന്ന പേരാണ് ഈ ആത്മീയ പോരാട്ടത്തിന് അവർ നൽകിയിരിക്കുന്നത്. ഈ നാല്‍പതു ദിവസങ്ങളിലും മൂന്നു വൈദികർ ആത്മീയ വിചിന്തനങ്ങൾ പങ്കുവെക്കും. ഭൂതോച്ചാടന പ്രാർത്ഥനയും ശുശ്രൂഷകളുടെ ഭാഗമായി നടക്കും. പാപ പരിഹാര പ്രവർത്തികളും നടത്താൻ പരിശ്രമിക്കണമെന്ന് വൈദികർ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ജപമാല ചൊല്ലുക, ഭക്ഷണത്തില്‍ നിയന്ത്രണം വെയ്ക്കുക, മധുരപലഹാരങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവ പാപപരിഹാര പ്രവർത്തികളിൽ ഉൾപ്പെടുന്നു. തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ പറ്റി ആശങ്കപ്പെടാതെ, ദൈവകൃപയിൽ ആശ്രയിച്ച് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പരിശ്രമമായിരിക്കും ഈ നാല്‍പ്പതു ദിവസം നടക്കുകയെന്ന് ഫാ. ബില്ല് പെക്ക്മാൻ വിശദീകരിച്ചു. ലോകത്തു കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് അമേരിക്ക. ഇതിനിടെ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു രാജ്യത്തു വ്യാപക ആക്രമണങ്ങള്‍ നടന്നിരിന്നു. കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെയും രൂപങ്ങള്‍ക്ക് നേരെയും അക്രമങ്ങള്‍ നേരിട്ടിരിന്നു. ഈ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനാശുശ്രൂഷ നടക്കുകയെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-08-05:55:01.jpg
Keywords: സാത്താനിക, പൈശാ
Content: 13715
Category: 1
Sub Category:
Heading: ആസാമില്‍ മലയാളികള്‍ ഉള്‍പ്പെടെ 12 കന്യാസ്ത്രീകള്‍ക്ക് കോവിഡ്: കത്തോലിക്ക ആശുപത്രി പ്രവർത്തനം നിര്‍ത്തി
Content: ദിസ്പുർ: ആസാമിലെ ദിബ്രുഗർഹില്‍ സെന്‍റ് വിൻസെൻസ ജിറോസ (വി‌ജി) ഹോസ്പിറ്റൽ സുപ്പീരിയര്‍ അടക്കമുള്ള പന്ത്രണ്ടു കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കത്തോലിക്ക ആശുപത്രി പ്രവർത്തനം നിര്‍ത്തി. വടക്കു കിഴക്കൻ റീജിയണൽ ബിഷപ്പ്സ് കൗൺസിൽ വക്താവും അരുണാചൽപ്രദേശ് മിയാവോ രൂപതയിലെ വൈദികനുമായ ഫാ. ഫെലിക്സ് ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതരായവരിൽ മലയാളി കന്യാസ്ത്രീകളും ഉള്‍പ്പെടുന്നു. സിസ്റ്റേഴ്സ് ഓഫ് മരിയ ബംബിന സമൂഹത്തിലെ പന്ത്രണ്ടു സിസ്റ്റേഴ്സിനും ഒരു സഹായിക്കും കോവിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നു വിജി ഹോസ്പിറ്റൽ ദിബ്രുഗർഹ് പ്രാദേശിക ഭരണകൂടം താത്കാലികമായി സീൽ ചെയ്തു. സുപ്പീരിയറിനു കോവിഡ് പോസറ്റീവ് ആയതിനെത്തുടർന്നു സന്യാസഭവനത്തിലെ ബാക്കിയുള്ളവർക്കും ടെസ്റ്റ് നടത്തുകയായിരിന്നു. ഹോസ്പിറ്റൽ സ്ഥിതി ചെയുന്ന പ്രദേശം കണ്‍ടെയ്മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ആസാമിലെയും അരുണാചൽ പ്രദേശിലെയും ജനങ്ങളുടെ ആശ്രയമായ ആശുപത്രിയാണ് അടച്ചുപൂട്ടിയത്. സിസ്റ്റേഴ്സിന്റെ സൗഖ്യത്തിനും ആശുപത്രിയുടെ പുനർപ്രവർത്തനത്തിനും പ്രാര്‍ത്ഥിക്കുന്നുവെന്ന് ദിബ്രുഗർഹ് രൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് ഐൻന്ദ് പറഞ്ഞു. ലോക്ക് ഡൌൺ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും ആതുരമേഖലയിൽ സേവനം ചെയുന്ന സന്യസ്തരുടെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്നും മിയാവോ രൂപതാധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പിലും ആഹ്വാനം ചെയ്തു. 1970-ൽ നിർധനരുടെ സേവനത്തിനായി സ്ഥാപിതമായ വിജി ഹോസ്പിറ്റൽ ഇപ്പോൾ 70 ബെഡുകളുള്ള ആശുപത്രിയാണ്.മേഴ്‌സി ഹോം എന്ന പേരിൽ ഒരു ഡി അഡിക്ഷൻ സെന്ററും, നഴ്സിംഗ് യൂണിറ്റും ആശുപത്രിയോട് ചേർന്ന് പ്രവർത്തിച്ചു വരുന്നുണ്ടായിരിന്നു. ഗുവാഹത്തി സെന്‍റ് ജോൺ ഹോസ്പിറ്റൽ നടത്തിപ്പിനും ഇതേ സിസ്റ്റേഴ്‌സാണ് നേതൃത്വം നൽകുന്നത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, മ്യാന്മാർ, ജപ്പാൻ, ഇസ്രായേൽ, തായ്ലാൻഡ്, നേപ്പാൾ എന്നിവടങ്ങളിലും സിസ്റ്റേഴ്സ് ഓഫ് മരിയ ബംബിനോ അംഗങ്ങള്‍ സേവനം ചെയ്യുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-08-07:34:16.jpg
Keywords: കോവിഡ്, കന്യാസ്
Content: 13716
Category: 14
Sub Category:
Heading: 'ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍' ജൂലൈ 26നു പുറത്തിറങ്ങും
Content: കൊച്ചി: കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് അടിത്തറ പാകുകയും ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ രൂപീകരണത്തില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്ത ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ എസ്‌ജെയെക്കുറിച്ചുള്ള പുസ്തകം 'ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍' ജൂലൈ 26നു പുറത്തിറങ്ങും. അച്ചനുമായി അടുത്തബന്ധമുള്ള അല്‍മായരും വൈദികരും സന്യസ്തരുമടങ്ങുന്ന അറുപതു പേരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. ജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്‌റോസ് പബ്ലിക്കേഷനാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കരിസ്മാറ്റിക്, ജീസസ് യൂത്ത് മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ തലമുറക്കാരുടെ അനുഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആലപ്പുഴ രൂപതയുടെ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍, കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മുതിര്‍ന്നനേതാവായ പ്രഫ. കോണ്‍സ്റ്റന്റൈന്‍ ബി. ഫെര്‍ണാണ്ടസ് ജീസസ് യൂത്തിന്റെ തുടക്കക്കാരായ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, പ്രഫ. സി.സി.ആലീസുകുട്ടി, ജീസസ് യൂത്ത് ആദ്യ ഇന്റര്‍നാഷനല്‍ കോഓര്‍ഡിനേറ്റര്‍ മനോജ് സണ്ണി എന്നിവരടക്കമാണ് അനുഭവങ്ങള്‍ എഴുതിയിരിക്കുന്നത്. കേരള ജസ്യൂട്ട് പ്രോവിന്‍ഷ്യല്‍ ഫാ. മാത്യു ഇലഞ്ഞിപ്പുറം എസ്.ജെ, ഫാ. എം.ജെ. തോമസ് എസ്‌ജെ എന്നിവരുടെയും കുറിപ്പുകളുമുണ്ട്. ആഴമേറിയ വ്യക്തിബന്ധങ്ങളിലൂടെയാണ് ഫാ. ഏബ്രഹാം ജീസസ് യൂത്ത് നവീകരണത്തെ കെട്ടിപ്പടുക്കുകയും നേതൃത്വത്തെ വളര്‍ത്തുകയും ചെയ്തത്. അച്ചന്‍ ഓരോരുത്തരുടെയും വ്യക്തിജീവിതത്തില്‍ ഇടപെട്ടതും ആത്മീയയാത്രയില്‍ കൈപിടിച്ചതുമായ അനുഭവങ്ങളാണ് പുസ്തകത്തില്‍ പങ്കുവച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകനും കെയ്‌റോസ് ഗ്ലോബല്‍ ചീഫ് എഡിറ്ററുമായ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ പറഞ്ഞു. 180 പേജുള്ള പുസ്തകത്തിന് 199 രൂപയാണ് വില. കോപ്പികള്‍ക്ക്: 6238279115. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-08-09:26:42.jpg
Keywords: പുസ്തക