category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍' ജൂലൈ 26നു പുറത്തിറങ്ങും
Contentകൊച്ചി: കേരളത്തിലെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന് അടിത്തറ പാകുകയും ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ രൂപീകരണത്തില്‍ പ്രധാനപങ്കുവഹിക്കുകയും ചെയ്ത ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍ എസ്‌ജെയെക്കുറിച്ചുള്ള പുസ്തകം 'ഞങ്ങടെ സ്വന്തം പള്ളിയച്ചന്‍' ജൂലൈ 26നു പുറത്തിറങ്ങും. അച്ചനുമായി അടുത്തബന്ധമുള്ള അല്‍മായരും വൈദികരും സന്യസ്തരുമടങ്ങുന്ന അറുപതു പേരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് സമാഹരിച്ചിരിക്കുന്നത്. ജീസസ് യൂത്തിന്റെ മാധ്യമസംരഭമായ കെയ്‌റോസ് പബ്ലിക്കേഷനാണു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കരിസ്മാറ്റിക്, ജീസസ് യൂത്ത് മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ തലമുറക്കാരുടെ അനുഭവങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആലപ്പുഴ രൂപതയുടെ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍, കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മുതിര്‍ന്നനേതാവായ പ്രഫ. കോണ്‍സ്റ്റന്റൈന്‍ ബി. ഫെര്‍ണാണ്ടസ് ജീസസ് യൂത്തിന്റെ തുടക്കക്കാരായ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, പ്രഫ. സി.സി.ആലീസുകുട്ടി, ജീസസ് യൂത്ത് ആദ്യ ഇന്റര്‍നാഷനല്‍ കോഓര്‍ഡിനേറ്റര്‍ മനോജ് സണ്ണി എന്നിവരടക്കമാണ് അനുഭവങ്ങള്‍ എഴുതിയിരിക്കുന്നത്. കേരള ജസ്യൂട്ട് പ്രോവിന്‍ഷ്യല്‍ ഫാ. മാത്യു ഇലഞ്ഞിപ്പുറം എസ്.ജെ, ഫാ. എം.ജെ. തോമസ് എസ്‌ജെ എന്നിവരുടെയും കുറിപ്പുകളുമുണ്ട്. ആഴമേറിയ വ്യക്തിബന്ധങ്ങളിലൂടെയാണ് ഫാ. ഏബ്രഹാം ജീസസ് യൂത്ത് നവീകരണത്തെ കെട്ടിപ്പടുക്കുകയും നേതൃത്വത്തെ വളര്‍ത്തുകയും ചെയ്തത്. അച്ചന്‍ ഓരോരുത്തരുടെയും വ്യക്തിജീവിതത്തില്‍ ഇടപെട്ടതും ആത്മീയയാത്രയില്‍ കൈപിടിച്ചതുമായ അനുഭവങ്ങളാണ് പുസ്തകത്തില്‍ പങ്കുവച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകനും കെയ്‌റോസ് ഗ്ലോബല്‍ ചീഫ് എഡിറ്ററുമായ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ പറഞ്ഞു. 180 പേജുള്ള പുസ്തകത്തിന് 199 രൂപയാണ് വില. കോപ്പികള്‍ക്ക്: 6238279115. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-08 14:56:00
Keywordsപുസ്തക
Created Date2020-07-08 14:56:42