Contents
Displaying 13351-13360 of 25144 results.
Content:
13697
Category: 18
Sub Category:
Heading: ദൈവസ്‌നേഹം പങ്കുവയ്ക്കുമ്പോള്‍ സാഹോദര്യവും ഐക്യവും വളരും: മാര്‍ മാത്യു മൂലക്കാട്ട്
Content: കോട്ടയം: ദൈവസ്‌നേഹം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തില്‍ സാഹോദര്യവും ഐക്യവും വളരുമെന്നും വ്യക്തിപരവും സഭാപരവുമായ കൂട്ടായ്മയുടെ വളര്‍ച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമാകുന്നതെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോഖ്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിക്കപ്പെട്ടതിന്റെയും ശതാബ്ദി വര്‍ഷാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്. ശതാബ്ദി വര്‍ഷ ലോഗോയുടെ പ്രകാശനകര്‍മവും ആര്‍ച്ച് ബിഷപ്പ് നടത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. കൂട്ടായ്മയിലുള്ള വളര്‍ച്ചയാണ് പുനരൈക്യത്തിലൂടെ സാധിതമായതെന്നും വചനസന്ദേശത്തില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു. കോട്ടയം അതിരൂപതയുടെ മലങ്കര റീജണ്‍ വികാരി ജനറാള്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വൈദിക പ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തില്‍ ധൂപപ്രാര്‍ഥന നടത്തി. അതിരൂപതയിലെ അല്‍മായ സംഘടനകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും പ്രതിനിധികളും പാസ്റ്ററല്‍ കൗണ്സി ല്‍ പ്രതിനിധികളും മലങ്കര ഇടവകകളിലെ പ്രതിനിധികളും ശുശ്രൂഷകളില്‍ പങ്കെടുത്തു.
Image: /content_image/India/India-2020-07-06-04:58:54.jpg
Keywords: ക്‌നാനായ, മൂലക്കാട്ട്

13698
Category: 18
Sub Category:
Heading: ഫരീദാബാദ് രൂപതയിൽ ജൂലൈ 12നു ദേവാലയങ്ങള്‍ തുറക്കും
Content: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പൊതു ജനപങ്കാളിത്തത്തോടെയുള്ള ശുശ്രൂഷകള്‍ ഈ മാസം പന്ത്രണ്ടാം തീയതി ആരംഭിക്കും. ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷകള്‍ ഒരുപോലെ എല്ലായിടത്തും വിശ്വാസികൾക്ക് പങ്കെടുക്കുവാൻ സാധിക്കില്ലാത്തതിനാൽ അതാത് ഇടവകകളിലെ സാഹചര്യങ്ങൾക്കനുസൃതമായി സർക്കാരിന്റെ നിബന്ധനകൾ കൃത്യമായി പാലിച്ചുകൊണ്ടുവേണം ശുശ്രൂഷകള്‍ നടത്തുവാനെന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു. എല്ലാ ഇടവകകളിലും അജപാലന ശുശ്രൂഷകൾക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതെന്നും കണ്ടൈൻമെന്റ് സോണുകളുള്ള സ്ഥലങ്ങളിൽ പൂർണമായും നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ദേവാലയങ്ങളിൽ ഒരു അജപാലന പരിപാടിയെങ്കിലും നടത്തണം. ജൂലൈ പന്ത്രണ്ടുമുതൽ എല്ലാ ഞായറാഴ്ചകളിലും ഇടവക വിശ്വാസികളുടെ എണ്ണം പരിമിതിപെടുത്തികൊണ്ട് വിശുദ്ധ കുർബാന അർപ്പിക്കണം. ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതു സംബന്ധിച്ചുള്ള ചില പ്രായോഗിക മാർഗ്ഗ നിർദ്ദേശങ്ങളും അദ്ദേഹം നൽകി. #{black->none->b->നിര്‍ദ്ദേശങ്ങള്‍ }# * ഇടദിവസങ്ങളിൽ വിശുദ്ധ കുർബാന കുടുംബ യൂണിറ്റ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഒരേ സമയത്ത് അർപ്പിക്കുക. * ദേവാലയം വ്യക്തിപരമായ പ്രാർത്ഥനക്കായി നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ തുറന്നിടുക. * ആവശ്യമുള്ളവർക്കു കുമ്പസാരം, മാമ്മോദീസ മുതലായ മറ്റു കൂദാശകൾ സ്വീകരിക്കുവാനുള്ള സൗകര്യം ചെയ്യുക. * നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ ദിവ്യകാരുണ്യ ആരാധനക്കുള്ള സൗകര്യം ചെയ്യുക. * ദേവാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുക. * മാസത്തിൽ ഒരിക്കലെങ്കിലും പാരിഷ് കൗൺസിലിന്റെയും കുടുംബ യുണിറ്റുകളുടെയും ഭക്തസംഘടനകളുടെയും മീറ്റിംഗ് നിർബന്ധമായും ഓൺലൈനായി സംഘടിപ്പിക്കുക. * പ്രായമായവരെയും രോഗികളെയും രണ്ടാഴ്ച്ചയിൽ ഒരിക്കലെങ്കിലും ഫോണിലൂടെ ബന്ധപ്പെടുകയും അത്യാവശ്യമെങ്കിൽ വേണ്ടത്ര ശ്രദ്ധയോടെ അവരെ സന്ദർശിക്കുകയും ചെയ്യുക. * ആത്മചിന്തയുടെ വീഡിയോകൾ വിശ്വാസികൾക്ക് അയച്ചുകൊടുക്കുക. * മതബോധനം, കൗൺസലിംഗ് എന്നിവ ഓൺലൈനായി കുട്ടികൾക്കും യുവജനങ്ങൾക്കും നൽകുക. * വിവിധ തരം ഓൺലൈൻ പരിപാടികൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ആസൂത്രണം ചെയ്യുക. * സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. * കോവിഡ് 19 ൽ നിന്നും വിമുക്തി നേടിയവരുടെ ഡേറ്റ തയ്യാറാക്കുക. * സമൂഹവ്യാപനം തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഇടവക ജനങ്ങൾക്ക് നൽകുക. * ഇടവകകളിൽ കോവിഡ് 19 ഹെൽപ് ലൈൻ രൂപീകരിക്കുക.
Image: /content_image/India/India-2020-07-06-06:43:59.jpg
Keywords: ഭരണികുളങ്ങര, ഫരീദാ

13699
Category: 1
Sub Category:
Heading: നൂറു ദിവസം നീണ്ട കാത്തിരിപ്പ്: റിയോ ഡി ജനീറോയില്‍ പൊതു ബലിയർപ്പണം പുനഃരാരംഭിച്ചു
Content: റിയോ ഡി ജനീറോ: നൂറു ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിലെ പ്രമുഖ നഗരമായ റിയോ ഡി ജനീറോയിലെ കത്തീഡ്രൽ ദേവാലയത്തിൽ ദിവ്യബലിയർപ്പണം പുനഃരാരംഭിച്ചു. ദേവാലയത്തില്‍ ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ മുപ്പതു ശതമാനം വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരിന്നു ഇക്കഴിഞ്ഞ ശനിയാഴ്ച വിശുദ്ധ കുർബാന അർപ്പണം നടന്നത്. മൂന്നുമാസത്തോളം ഭവനങ്ങളിൽ ഇരുന്ന് ഓൺലൈനിലൂടെ വിശുദ്ധ കുർബാന കണ്ടതിനുശേഷം വലിയ ആവേശത്തോടും ആഹ്ലാദത്തോടെയുമാണ് വിശ്വാസികൾ വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാനായി എത്തിയത്. വ്യക്തമായ മുൻകരുതലുകൾ സ്വീകരിച്ചായിരിന്നു പൊതു ബലിയര്‍പ്പണം. തങ്ങൾ തിരുകര്‍മ്മങ്ങള്‍ പുനഃരാരംഭിക്കുകയാണെന്നും, എന്നാൽ അത് മുന്‍പത്തെ പോലെ ആയിരിക്കില്ലായെന്നും റിയോ ഡി ജനീറോയുടെ ആര്‍ച്ച് ബിഷപ്പ് ഒറാനി ടെമ്പസ്റ്റ പറഞ്ഞു. വൈറസ് ബാധ പൂർണ്ണമായും വിട്ടു പോയിട്ടില്ലാത്തതിനാൽ ജാഗ്രത തുടരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാനിറ്റൈസർ ഉപയോഗത്തിന് ശേഷവും, ശരീര താപനില പരിശോധിച്ചതിനും ശേഷമാണ് വിശ്വാസികളെ കത്തീഡ്രലിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ദേവാലയത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അറിയാൻ സെൻസർ പ്രവേശന കവാടത്തില്‍ ക്രമീകരിച്ചിരുന്നു. പ്രതിസന്ധികൾ എല്ലാം കടന്നു പോകുമെന്ന പ്രത്യാശ ലഭിക്കാൻ വിശ്വാസം ആവശ്യമാണെന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ഡാനിയേല ബോർജസ് എന്ന വിശ്വാസി പറഞ്ഞു. കൊറോണ വൈറസ് മൂലം ക്ലേശിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാൻ സാധിച്ചതും, യേശുവിനെ സ്വീകരിക്കാൻ സാധിച്ചതും ഹൃദയസ്പർശിയായ അനുഭവം ആയിരുന്നുവെന്ന് ഡാനിയേല കൂട്ടിച്ചേർത്തു. 1,19,000 കൊറോണ വൈറസ് കേസുകളാണ് റിയോ ഡി ജനീറോയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 10500 ആളുകൾ മരണമടഞ്ഞു. ബ്രസീലിൽ ആകെ 63,000 മരണങ്ങളാണ് കോവിഡിനെ തുടര്‍ന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-06-07:37:53.jpg
Keywords: ബ്രസീ

13700
Category: 1
Sub Category:
Heading: സ്പെയിനിലെ പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്ക ആരോഗ്യ പ്രവർത്തകർക്കായി തുറന്നു
Content: ബാര്‍സിലോണ: കൊറോണ വൈറസ് ഭീഷണി മൂലം നാലു മാസത്തോളമായി അടച്ചിരുന്ന സ്പെയിനിലെ ലോക പ്രശസ്ത നിർമ്മിതിയായ സാഗ്രഡ ഫാമിലിയ ബസിലിക്ക ആരോഗ്യ പ്രവർത്തകർക്കായി തുറന്നുകൊടുത്തു. അധികൃതരുടെ ക്ഷണം സ്വീകരിച്ച് ശനിയാഴ്ച ഒരു സംഘം ആരോഗ്യ പ്രവർത്തകർ ദേവാലയം സന്ദർശിച്ചു. ഞായറാഴ്ച ദിവസവും ജൂലൈ 11, 12 തീയതികളിലും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ബസിലിക്ക തുറന്നുകൊടുക്കും. ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ദേവാലയം തുറന്നുകൊടുക്കുന്നതിനെ കൊറോണ വൈറസിനെതിരെ പൊരുതുന്നതിനുള്ള 'നന്ദി പ്രകാശനം' എന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്. രണ്ടാം ഘട്ട ഇളവുകൾ നൽകുമ്പോൾ ബാഴ്സലോണയിലെ ജനങ്ങൾക്ക് ബസിലിക്ക സന്ദർശിക്കാൻ അവസരം നല്‍കിയേക്കുമെന്നാണ് സൂചന. നഗരത്തിന് പുറത്തുള്ള സന്ദർശകർക്ക് അനുമതി ലഭിക്കുന്ന ദിവസത്തിനു വേണ്ടി തങ്ങൾ കാത്തിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 1882 നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്നയാളാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. 1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. അദ്ദേഹം മരിച്ചിട്ട് 100 വർഷം തികയുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ കത്തീഡ്രല്‍ ദേവാലയം ഇടംപിടിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-06-09:19:14.jpg
Keywords: സ്പെയി, സ്പാനി

13701
Category: 1
Sub Category:
Heading: വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കുന്നത് തുടര്‍ക്കഥ: അമേരിക്കയില്‍ വീണ്ടും വിശുദ്ധ ജൂനിപെറോയുടെ രൂപം തകര്‍ത്തു
Content: സാക്രമെന്റോ: സാന്‍ ഫ്രാന്‍സിസ്കോയില്‍ വിശുദ്ധ ജൂനിപെറോയുടെ രൂപം തകര്‍ത്തതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വിശുദ്ധന്റെ മറ്റൊരു രൂപവും അക്രമികള്‍ തകര്‍ത്തു. കാലിഫോര്‍ണിയയിലെ സാക്രമെന്റോസിലെ കാപ്പിറ്റോള്‍ പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോ സെറായുടെ രൂപമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധക്കാര്‍ തകര്‍ത്തത്. 'തെരുവുകളെ കോളനിവത്കരിക്കാതിരിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി കാപ്പറ്റോളിലെ ടവര്‍ ബ്രിഡ്ജില്‍ നിന്നാരംഭിച്ച ബ്ലാക്ക് ലിവ്സ് മാറ്റര്‍ പ്രതിഷേധ റാലി മറ്റൊരു സംഘവുമായി ചേര്‍ന്നതിനു ശേഷം രൂപം തകര്‍ക്കുകയായിരിന്നു. രൂപം തകര്‍ക്കുന്നതിന്റെ തത്സമയ വീഡിയോ അക്രമികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീടത് നീക്കം ചെയ്തു. രാത്രി ഒന്‍പതു മണിയോടെ തന്നെ വലിയ ജനക്കൂട്ടം രൂപത്തിനു ചുറ്റും തടിച്ചുകൂടിയിരുന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പ്രതിമ തകര്‍ക്കുന്നതിനിടയില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ അമ്പുകളുടെ ചിത്രം പതിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പതാക വീശുന്നതും, ചുറ്റുമുള്ളവര്‍ ആഹ്ലാദാരവം മുഴുക്കുന്നതിനിടയില്‍ മറ്റൊരാള്‍ കത്തിച്ച എയറോസോള്‍ കാന്‍ കൊണ്ട് രൂപ മുഖം വികൃതമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റികയും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് പ്രതിമ തകര്‍ത്തത്. പോലീസ് ഇടപെടുന്നതിന് മുന്‍പ് തന്നെ രൂപം തകര്‍ത്തിരുന്നു. സാക്രമെന്റോയിലെ തെരുവുകളിലൂടെ സമാധാനപൂര്‍ണ്ണമായ പ്രതിഷേധ റാലി നടത്തിയവര്‍ തന്നെയാണ് രൂപം തകര്‍ത്തതെന്ന് സി.എച്ച്.പി യുടെ കാപ്പിറ്റോള്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. തദ്ദേശീയരുടെ ക്ഷേമത്തിനും മോക്ഷത്തിനും വേണ്ടിയാണ് തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് വിശുദ്ധ സെറാ എഴുതിയിട്ടുള്ള കാര്യം പരാമര്‍ശിച്ച സാക്രമെന്റോ രൂപത ബിഷപ്പ് ജെയിം സോട്ടോ, സാമൂഹ്യ വിരുദ്ധത ശോഭനമായൊരു ഭാവിക്ക് നല്ലതല്ലെന്നും, ഇത്തരം അക്രമങ്ങളിലൂടെ വംശീയത അവസാനിക്കില്ലെന്നും തുറന്നടിച്ചു. 'ബ്ലാക്ക് ലിവ്സ് മാറ്റര്‍' പ്രതിഷേധങ്ങളുടെ മറവില്‍ കാലിഫോര്‍ണിയയില്‍ വിശുദ്ധ സെറായുടെ പ്രതിമകള്‍ തകര്‍ക്കുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ 19നു സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോ സെറായുടെ രൂപം അക്രമികള്‍ തകര്‍ത്തിരിന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള സമരം എന്ന മറവില്‍ അക്രമികള്‍ നടത്തുന്ന ക്രൈസ്തവ വിശ്വാസ വിരുദ്ധതയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-06-10:36:33.jpg
Keywords: ജൂനിപെ

13702
Category: 1
Sub Category:
Heading: ബൊക്കോഹറാം ആക്രമണങ്ങളില്‍ 8370 അംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് നൈജീരിയയിലെ ക്രൈസ്തവ സഭ
Content: അബൂജ: വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോഹറാം നടത്തിയ ആക്രമണങ്ങളില്‍ തങ്ങളുടെ 8370 സഭാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുള്ളതായി മേഖലയിലെ ഏറ്റവും വലിയ തദ്ദേശീയ ക്രിസ്ത്യന്‍ സഭാവിഭാഗമായ ബ്രദറന്‍ സഭ. ഹോസ ജനതക്കിടയില്‍ ‘എക്ക്ലേസിയ്യ യാനു’ഉവ നൈജീരിയ’ (ഇ.വൈ.എന്‍) എന്നറിയപ്പെടുന്ന ബ്രദറന്‍ സഭയാണ് ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ള ക്രിസ്ത്യന്‍ സഭാവിഭാഗമെന്ന് ഇ.വൈ.എന്‍ പ്രസിഡന്റ് ജോയല്‍ ബില്ലി പറഞ്ഞു. യോളായില്‍ ഇന്നലെ വിളിച്ചുചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണങ്ങളെ തുടര്‍ന്നു എഴുലക്ഷത്തോളം സഭാംഗങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി. സഭയുടെ അറുപതു ജില്ലാ കൗണ്‍സിലുകളില്‍ 53 കൗണ്‍സിലുകളും ബൊക്കോഹറാമിന്റെ നേരിട്ടുള്ള ആക്രമണങ്ങള്‍ക്കിരയായി കൊണ്ടിരിക്കുകയാണെന്നും, ഇതിനോടകം തന്നെ മുന്നൂറോളം ദേവാലയങ്ങളും, 586 അനുബന്ധ കെട്ടിടങ്ങളും, സഭാംഗങ്ങളുടെ എണ്ണമറ്റ ഭവനങ്ങളും തകര്‍ക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിബോക്കില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട 276 സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ 217 പേരും ഇ.വൈ.എന്‍ സഭാംഗങ്ങളാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിന്റെ പേരില്‍ ലീ ഷരീബു, ആലിസ് ലോക്ഷാ എന്നിവരുള്‍പ്പെടെ ബൊക്കോഹറാമിന്റെ തടവില്‍ കഴിയുന്ന നൂറുകണക്കിന് ക്രൈസ്തവരുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോടും സംസ്ഥാന ഗവര്‍ണര്‍മാരോടും ജോയല്‍ ബില്ലി അഭ്യര്‍ത്ഥിച്ചു. അതേസമയം ഓരോ ദിവസവും ക്രൈസ്തവ സമൂഹത്തിനു നേരെ വ്യാപക ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-06-11:23:12.jpg
Keywords: നൈജീ

13703
Category: 7
Sub Category:
Heading: CCC Malayalam 31 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മൂപ്പത്തിയൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മൂപ്പത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മൂപ്പത്തിയൊന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13704
Category: 13
Sub Category:
Heading: അഞ്ചു നൂറ്റാണ്ടിന് ശേഷം ട്രോണ്‍ഡ്‌ഹൈം രൂപതയില്‍ ആദ്യത്തെ മെത്രാഭിഷേകം ഒരുങ്ങുന്നു
Content: റോം: പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം നോര്‍വേയിലെ ട്രോണ്‍ഡ്‌ഹൈം രൂപതയില്‍ ആദ്യത്തെ മെത്രാഭിഷേകം ഒക്ടോബര്‍ മൂന്നിന് നടക്കും. നോര്‍വേ സ്വദേശിയും ട്രാപ്പിസ്റ്റ് സന്യാസിയുമായ റവ.ഡോ. എറിക് വാര്‍ദെന്‍റെ മെത്രാഭിഷേകമാണ് അഞ്ചു നൂറ്റാണ്ടിന് ശേഷം രൂപതയില്‍ നടക്കുക. കോവിഡ് രോഗബാധയുടെ സാഹചര്യത്തിലാണ് കഴിഞ്ഞ കൊല്ലം നവംബറില്‍ നിയുക്തനായ അദ്ദേഹത്തിന്റെ മെത്രാഭിഷേകം നീട്ടിവയ്‌ക്കേണ്ടിവന്നത്. ആധ്യാത്മിക ഗ്രന്ഥകാരന്‍കൂടിയായ ഡോ. വാര്‍ദെന്‍ സഭയുടെ പ്രേഷിത സ്വഭാവത്തെക്കുറിച്ചും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ആത്മീയാന്വേഷണങ്ങളെക്കുറിച്ചും പാണ്ഡിത്യമുള്ളയാളാണ്. നാല്പത്താറുകാരനായ റവ.ഡോ. എറിക് 26ാം വയസിലാണ് കത്തോലിക്കനാകുന്നത്. കേംബ്രിജ് സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം മൗണ്ട് സെന്റ് ബര്‍നാര്‍ഡ് ആശ്രമത്തില്‍ അംഗമായി സന്യാസപരിശീലനം നേടി. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് 2011ല്‍ പൗരസ്ത്യ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ചു. റോമിലെതന്നെ ആന്‍സലം സര്‍വകലാശാലയില്‍ അധ്യാപകനായും വത്തിക്കാന്‍ റേഡിയോനിലയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസി കത്തോലിക്കരും തദ്ദേശിയരുമായ പതിനയ്യായിരത്തിലേറെ അംഗങ്ങളാണ് ട്രോണ്‍ഡ്‌ഹൈം രൂപതയില്‍ ഉള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-07-04:02:05.jpg
Keywords: ആദ്യത്തെ, പ്രഥമ

13705
Category: 18
Sub Category:
Heading: 13 ഏക്കർ ഭൂമി കൃഷിയോഗ്യമാക്കി എറണാകുളം - അങ്കമാലി അതിരൂപത
Content: എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയും സൗത്ത് വാഴക്കുളം മഡോണ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തരിശു ഭൂമിയില്‍ കൃഷി ആരംഭിച്ചു. മറന്നു തുടങ്ങിയ കാർഷിക സംസ്കാരം തിരികെ എത്തിക്കാൻ കൊറോണ ലോക്ക് ഡൗൺ മൂലം മലയാളികൾ നിർബന്ധിതരായി മാറിയെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച ബെന്നി ബഹനാൻ എം.പി. അഭിപ്രായപ്പെട്ടു. ഷെവലിയർ പി.ജെ.തോമസ് അതിരൂപതയ്ക്ക് ദാനം നൽകിയ 13 ഏക്കർ ഭൂമിയിൽ മഡോണ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ വിവിധതരത്തിലുള്ള കാർഷികപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കിഴക്കമ്പലം ഫൊറോനാ വികാരി ഫാ. ഫ്രാൻസീസ് അരീക്കൽ അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, മഡോണ ചാരിറ്റബിൾ ട്രസ്ററ് ഡയറക്ടർ ഫാ. ആന്റോ ചാലിശേരി, ഫാ. പീറ്റർ തിരുതനത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം വിജി സണ്ണി, കൃഷി ഓഫീസർ കെ. അനിത,കൈക്കാരൻ പൗലോസ് ഊറ്റാൻജേരി, ജോമോൻ പുന്നച്ചാൽ, വൈസ് ചെയർമാൻ ഡെന്നി പൂവൻ, മദർ സിസ്റ്റർ ജോത്സന എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2020-07-07-05:26:38.jpg
Keywords: അങ്കമാലി

13706
Category: 1
Sub Category:
Heading: ബ്ലാക്ക് ലൈവ്സ് മാറ്റർ അപകടകാരിയായ സംഘടന: മുന്നറിയിപ്പുമായി ടെക്സാസ് ബിഷപ്പ്
Content: ടെക്സാസ്: ബ്ലാക്ക് ലൈവ്സ് മാറ്റർ സംഘടനയെ നിശിതമായി വിമർശിച്ച് ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ക്ലാൻഡ് രംഗത്ത്. മാതാവും, പിതാവും കുട്ടികളുമടങ്ങുന്ന കുടുംബ ഘടനയെ തകർക്കാൻ സംഘടന ശ്രമിക്കുന്നതാണ് ഇവരെ എതിർക്കാനുള്ള ഒരു പ്രധാന കാരണമായി ജോസഫ് സ്ട്രിക്ക്ലാൻഡ് ചൂണ്ടിക്കാണിക്കുന്നത്. സംഘടനയുടെ കത്തോലിക്ക വിരുദ്ധതയെ പറ്റി കൂടുതൽ ആഴത്തിൽ പഠിക്കണമെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. തിരുകുടുംബത്തിന്റെ മാതൃകയിലായിരിക്കണം ഓരോ ക്രൈസ്തവ കുടുംബങ്ങളും രൂപപ്പെടേണ്ടതെന്നാണ് കത്തോലിക്കാ തിരുസഭ പഠിപ്പിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച ബിഷപ്പ്, 'പിതാവ്' എന്ന വാക്ക് അവരുടെ ലക്ഷ്യപ്രഖ്യാപന പത്രികയിൽ ഇല്ലെന്ന് തുറന്നടിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ കുടുംബത്തിന്റെ ഘടന തകർക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പലപ്പോഴായി മാർപാപ്പമാർ ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. എൽജിബിടി ചിന്താഗതിക്ക് ബ്ലാക്ക് ലൈവ്സ് മാറ്റർ നൽകുന്ന പിന്തുണ, സംഘടനയെ കത്തോലിക്കാ വിശ്വാസികൾ അകറ്റി നിർത്തേണ്ടതിന്റെ മറ്റൊരു പ്രധാന കാരണമായി ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു. 2013-ല്‍ അലീസിയ ഗാർസ, പട്രീസ് ഖാൻ കുള്ളേസ്, ഒപ്പാൽ ടോമേറ്റി എന്നീ മൂന്ന് കറുത്ത വർഗ്ഗക്കാരാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ സംഘടനയ്ക്കു തുടക്കം കുറിക്കുന്നത്. ഇതിൽ രണ്ടുപേർ സ്വവർഗ്ഗാനുരാഗികളാണ്. ഒരു ട്വിറ്റർ ഹാഷ്ടാഗിലൂടെ ആരംഭിച്ച സംഘടനയ്ക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യമുണ്ട്. സംഘടനയുടെ പല പ്രവര്‍ത്തനങ്ങളും ദൈവ വിശ്വാസത്തെ എതിർക്കുക, പരമ്പരാഗത കുടുംബ ഘടനയെ എതിർക്കുക, കത്തോലിക്കാ വിശ്വാസത്തെ എതിർക്കുക തുടങ്ങിയവയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളും സംഘടനയിലെ അംഗങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് വിമർശകർ പറയുന്നു. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിനു പിന്നാലെയാണ് വ്യാപക ആക്രമണങ്ങളുമായി സംഘടന സജീവമായത്. കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെയും നിരവധി വിശുദ്ധ രൂപങ്ങള്‍ക്ക് നേരെയും സംഘടനയിലെ അംഗങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-07-06:21:42.jpg
Keywords: കറുത്ത, ബ്ലാക്ക്