Contents

Displaying 13291-13300 of 25145 results.
Content: 13637
Category: 15
Sub Category:
Heading: Devotion to the Sacred Heart: Thirtieth day
Content: #{black->none->b-> Sacred Heart of Jesus desires that we become devotees of His Most Blessed Mother}# Up to this date we meditated upon the virtues and goodness of the Sacred Heart and what this Divine Heart desires from us. Now let us contemplate briefly how the Sacred Heart desires that we become devoted to His Mother. No other creature can be paired with Jesus in the manner in which Mary is. Like St. Bernard proclaims:” The moment Virgin Mary gave consent to be the mother of Eternal Word, she became worthy to rule over all creatures, gained power over the whole world and to protect it. Since Jesus and Mary share the same flesh, the Mother cannot be separated from the power and reign of her Son. Therefore both share the same majestic glory.” Bernardino of Siena says:” All creatures who serve God also serve the Virgin Mother of God. All the heavenly hosts and all creatures under the sky and on earth, who are under the reign of God are also under the power of Virgin Mother. The moment He was conceived by the power of the Holy Spirit and born of Virgin Mary, Jesus was obedient to His Mother and always followed her commands. Though Jesus says, “My hour has not come yet” ( John2:4), still out of love towards His Mother and to honor her, turns water into wine at Cana and thereby all ages call her blessed. Our Savior Jesus after giving Himself as our daily and super substantial Bread, again at the foot of the cross gives His Mother as our mother and interceder. Hanging on the cross, Jesus looked at His mother and said, “Woman, behold, your son” and to His beloved disciple John He said,” Behold, your mother.” From that hour onwards Mary became the mother of all humanity and we became her children. This shows the profound love and respect of Jesus for His Mother. The Sacred Heart of Jesus desires that through the intercession of Mary we will be blessed with all the goodness and treasures of this Divine Heart. For, St. Bernard has taught us that all our petitions through Mary’s intercession are certainly granted. So let us earnestly implore her motherly assistance and may her prayers help us, and may we be worthy through her intercession to enjoy abundantly all the divine blessings from His Sacred Heart. #{black->none->b->INVOCATION (JAPAM) }# Sacred Heart of Jesus overflowing with grace! I adore You. I love You with my whole heart. Lord! It is my solace and comfort to realize that You love very dearly all the souls who honor and love Your Divine Mother Mary. You have taught us that You will never despise the petitions of Your Beloved Mother, so how will I not pledge my solace and comfort in her! O My Jesus, full of love! Grant that I may be worthy to abide in Your Holy Mother’s love and like St. Joseph lay my soul in your divine hands reiterating ‘Jesus, Mary ,Joseph into Your hands I commend my spirit’ and enter into eternal rest and peace. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Mother of Sacred Heart! Pray for us. #{black->none->b->GOOD DEED(SALKRIYA)}# Pray for Mary’s intercession in obtaining all the goodness and blessings you desire from the Sacred Heart.
Image: /content_image/ChristianPrayer/ChristianPrayer-2021-06-30-00:45:15.jpg
Keywords: Devotion to the Sacred Heart
Content: 13638
Category: 18
Sub Category:
Heading: പാറശാലയില്‍ പുതിയ മൈനര്‍ സെമിനാരി കൂദാശ ചെയ്തു
Content: പാറശാല: മലങ്കര കത്തോലിക്ക സഭയുടെ കീഴില്‍ പാറശാലയില്‍ പുതിയ മൈനര്‍ സെമിനാരി കൂദാശ ചെയ്തു. പാറശാലക്ക് സമീപം പരശുവയ്ക്കലില്‍ ആരംഭിച്ചിരിക്കുന്ന മൈനര്‍ സെമിനാരിയ്ക്കു സ്നേഹദീപം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കൂദാശ കര്‍മ്മം മലങ്കര കത്തോലിക്ക സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ നിര്‍വ്വഹിച്ചു. കോവിഡ് കാലത്ത് ദൈവാനുഗ്രഹത്തിന്റെ നിറകുടമായാണ് സെമിനാരി മാറുന്നതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. പാറശാല ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍, രൂപതാ വികാരി ജനറല്‍ മോണ്‍.സജിന്‍ ജോസ് കോണാത്തുവിള, സെമിനാരി റെക്ടര്‍ ഫാ.അലോഷ്യസ്, ചാന്‍സിലര്‍ ഫാ.ഹോര്‍മിസ് പുത്തന്‍ വീട്ടില്‍, വൈസ് റെക്ടര്‍ ഫാ.എബ്രഹാം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ട് ബ്ലോക്കുകളിലായി, സെമിനാരിയി പ്രവേശനം മുതലുളള നാല് വര്‍ഷക്കാലത്തെ ക്ലാസുകളാണ് മൈനര്‍ സെമിനാരിയില്‍ ക്രമീകരിച്ചിട്ടുളളത്.
Image: /content_image/India/India-2020-06-30-04:18:33.jpg
Keywords: സെമിനാരി
Content: 13639
Category: 18
Sub Category:
Heading: തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച് സി‌ബി‌സി‌ഐ
Content: ബോംബെ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പിതാവും മകനും പോലീസ് കസ്റ്റഡിയിൽ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി. ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസിൽ നിന്ന് സംഭവിക്കുന്ന ഇത്തരം ക്രൂരതകളെ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്നവരാകണം പോലീസെന്നും സി‌ബി‌സി‌ഐ പ്രസിഡന്റും ബോംബെ ആർച്ചുബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, നിയമത്തിന്റെ ശക്തമായ ഇടപെടൽ കൃത്യനിർവ്വഹണത്തിൽ കോട്ടംവരുത്താത്ത പോലീസ് ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസം വളർത്തുമെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസ്താവനയിൽ പറഞ്ഞു. ജയരാജിന്റെയും ബെന്നിക്സിന്റെയും ആത്മശാന്തിയ്ക്കായും വേദന നിറഞ്ഞ ഈ സാഹചര്യത്തിൽ കുടുംബത്തിന് ആശ്വാസവും സമാധാനവും ലഭിക്കുന്നതിനായി സഭ പ്രാർത്ഥിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ കുറിച്ചു. അതേസമയം വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കേസിന്റെ തുടർ അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ പത്തൊന്‍പതിനാണ് തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തു ലോക്ക് ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട അടയ്ക്കാത്തതിന് ബെക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന്‍ ജയരാജിനെയും പിടികൂടി. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരിന്നു. രഹസ്യഭാഗങ്ങളില്‍ കമ്പികൊണ്ടു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ബെക്സിന്റെ പിന്‍ഭാഗം തകര്‍ന്നുവെന്നും ജയിലിലേക്കുള്ള യാത്രക്കിടെ രക്തസ്രാവം നിലക്കാത്തിനെ തുടര്‍ന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതായും വെളിപ്പെടുത്തല്‍ ഉണ്ടായിരിന്നു.
Image: /content_image/India/India-2020-06-30-04:41:35.jpg
Keywords: സി‌ബി‌സി‌ഐ, ഗ്രേഷ്യ
Content: 13640
Category: 13
Sub Category:
Heading: ജീവനെക്കാൾ പ്രധാനപ്പെട്ടതാണ് ജീവനെ സമർപ്പണമായി നൽകുകയെന്നത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവനെക്കാൾ പ്രധാനപ്പെട്ടതാണ് ജീവനെ സമർപ്പണമായി നൽകുകയെന്നതെന്നും മാതാപിതാക്കൾ മക്കളുടെ നേർക്കും, മക്കൾ പ്രായമായ മാതാപിതാക്കളുടെ നേർക്കും, വിവാഹിതർക്കും, സന്യസ്ഥര്‍ക്കും വീട്ടിലും ജോലി സ്ഥലത്തും, സമീപത്തുള്ള ആരുടെ നേർക്കും ഈ സമര്‍പ്പണം ബാധകമാണെന്നും ഫ്രാന്‍സിസ് പാപ്പ. അപ്പോസ്തോലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനമായ ഇന്നലെ ജൂണ്‍ ഇരുപത്തിയൊന്‍പതാം തിയതി ത്രികാല പ്രാര്‍ത്ഥന സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പത്രോസ് നായകനായത് ജയിൽ വിമോചിതനായപ്പോഴല്ല, ഇവിടെ ജീവൻ നല്‍കിയപ്പോഴാണെന്നും വധശിക്ഷ നടത്തിയ ഇടം നമ്മൾ നിൽക്കുന്ന പ്രത്യാശയുടെ മനോഹരമായ ഇടമാക്കി അവന്‍ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രോസിന്റെ ജീവിതയാത്ര നമ്മുടെ ജീവിതയാത്രയ്ക്ക് വെളിച്ചം പകരണം. പത്രോസിന് കർത്താവ് ഒരുപാട് കൃപകൾ നൽകി, തിന്മകളിൽ നിന്ന് രക്ഷിച്ചതു പോലെ നമ്മോടും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. എന്നാൽ നമ്മൾ നമ്മുടെ ആവശ്യത്തിന് മാത്രമാണ് കർത്താവിനെ സമീപിക്കുക. ദൈവം വളരെ വിദൂരതയിൽ കണ്ട് നമ്മോടു, അവന്റെ കൃപ മാത്രല്ല, അവനെ തന്നെ അന്വേഷിക്കാൻ ആവശ്യപ്പെടുന്നു. നമ്മുടെ പ്രശ്നങ്ങൾ മാത്രമല്ല നമ്മുടെ ജീവൻ തന്നെ നൽകാൻ ആവശ്യപ്പെടുന്നു. അങ്ങനെ നമുക്ക് ഏറ്റം വലിയ അനുഗ്രഹമായ, ജീവൻ ദാനം ചെയ്യാനുള്ള കൃപ നൽകുന്നു. ജീവനെക്കാൾ പ്രധാനപ്പെട്ടതാണ് ജീവനെ സമർപ്പണമായി നൽകുക എന്നത്. അതിനാൽ ദൈവത്തോടു ചോദിക്കേണ്ടത് സന്ദർഭത്തിനാവശ്യമായ കൃപ മാത്രമല്ല ജീവന്റെ കൃപ കൂടിയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-30-06:08:54.jpg
Keywords: പാപ്പ, ജീവ
Content: 13641
Category: 13
Sub Category:
Heading: പ്രക്ഷോഭകര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്ത വൈദികനും വിശ്വാസ സമൂഹത്തിനും അഭിനന്ദന പ്രവാഹം
Content: മിസോറി: ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു അലയടിക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ ലൂയിസിന്റെ രൂപത്തിനു സംരക്ഷണമൊരുക്കിയുള്ള കത്തോലിക്ക വൈദികന്‍റെയും സംഘത്തിന്റെയും ഇടപെടല്‍ ചര്‍ച്ചയാകുന്നു. രൂപം തകര്‍ക്കാനുള്ള നീക്കത്തെ തടഞ്ഞു സെന്റ് ലൂയിസ് അതിരൂപതാംഗമായ ഫാ. സ്റ്റീഫൻ സ്‌കൂമാച്ചര്‍ എന്ന വൈദികന്റെ നേതൃത്വത്തിൽ വിശ്വാസീ സമൂഹം പ്രതിരോധം തീര്‍ത്തതാണ് ക്രൈസ്തവ ലോകത്തു വലിയ ചര്‍ച്ചയായി മാറുന്നത്. 1906ലാണ് വിശുദ്ധ ലൂയിസിന്റെ ശിൽപ്പം ഇവിടെ സ്ഥാപിക്കുന്നത്. രൂപം തകര്‍ക്കാന്‍ നീക്കവുമായി പ്രക്ഷോഭകര്‍ എത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരിന്നു. ഇതേ തുടര്‍ന്നു തങ്ങളുടെ നഗരത്തിന്റെ പേരിന് കാരണക്കാരനായ രാജാവിന്റെ രൂപത്തിനു സംരക്ഷണം ഒരുക്കാൻ നിരവധി വിശ്വാസികളാണ് പ്രക്ഷോഭകര്‍ എത്തുംമുമ്പേ സ്ഥലത്ത് എത്തിയത്. ആക്രോശവുമായി എത്തിയ പ്രക്ഷോപകർക്കു മുന്നിൽ ധീരതയോടെ സംരക്ഷണ കവചം ഒരുക്കിയ ഫാ. സ്റ്റീഫൻ സ്‌കൂമാച്ചാറും സംഘവും ഭീഷണി ഭയക്കാതെ രൂപത്തിനു മുന്നില്‍ നിലയുറപ്പിക്കുകയായിരിന്നു. ആക്രോശങ്ങള്‍ ഉയരുമ്പോഴും ലൂയിസ് രാജാവിന്റെ ചരിത്രം വിവരിച്ചു നൽകിയുള്ള ഫാ. സ്റ്റീഫന്‍റെ പ്രതികരണത്തിന് വലിയ കൈയടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കത്തോലിക്കസഭ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ ഏക ഫ്രഞ്ച് രാജാവാണ് ലൂയിസ് ഒന്‍പതാമൻ. ധർമിഷ്ഠനായ ഭരണാധികാരി എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം ശത്രുക്കളോടുപോലും അനുകമ്പ കാണിച്ചു എന്നാണ് ചരിത്രരേഖകളില്‍ പറയുന്നത്.
Image: /content_image/News/News-2020-06-30-07:02:12.jpg
Keywords: വൈദിക
Content: 13642
Category: 10
Sub Category:
Heading: യഹൂദര്‍ യേശുവിലേക്ക് തിരിയുന്നു: ക്രിസ്ത്യന്‍ ചാനല്‍ നിരോധിച്ച് ഇസ്രായേല്‍
Content: ജെറുസലേം: സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട പ്രേഷിത പ്രവര്‍ത്തനങ്ങളുടെ അജണ്ട വ്യക്തമാക്കുന്നില്ല എന്ന ആരോപണം ഉന്നയിച്ച് ഹീബ്രു ഭാഷാ ചാനലായി പ്രവര്‍ത്തനം ആരംഭിച്ച ഗോഡ് ടി.വിയുടെ ഭാഗമായ ഷെലാനു ചാനല്‍ ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു. കേബിള്‍ ആന്‍ഡ്‌ സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ആഷര്‍ ബൈറ്റനാണ് ഷെലാനു ചാനലിന്റെ സംപ്രേഷണം നിരോധിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. ഇതാദ്യമായാണ് ഇസ്രായേലില്‍ ഒരു ക്രിസ്ത്യന്‍ ചാനല്‍ അടച്ചുപൂട്ടുന്നത്. ക്രിസ്ത്യന്‍ ഉള്ളടക്കമാണ് ചാനലിന്റേതെന്നു അറിയിച്ചിരുന്നതെങ്കിലും യഹൂദര്‍ക്കിടയിലും ചാനല്‍ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങിയെന്നതാണ് അടച്ചുപൂട്ടലിന്റെ കാരണമായി ബൈറ്റന്‍ ചൂണ്ടിക്കാട്ടിയത്. ഡേ സ്റ്റാർ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ തുടങ്ങിയ ക്രൈസ്തവ ചാനലുകൾ ഇസ്രായേലിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹീബ്രുഭാഷയിൽ വ്യക്തമായ സുവിശേഷവത്കരണ ലക്ഷ്യത്തോടുകൂടി സംപ്രേക്ഷണം ആരംഭിച്ച ആദ്യത്തെ ക്രൈസ്തവ ചാനലായിരിന്നു ഷെലാനു ടിവി. ഗോഡ് ടിവിയുമായി ഷെലാനു ചാനലിന് ഏഴു വര്‍ഷത്തെ കരാറാണ് ഉണ്ടായിരുന്നത്. നടപടിയെ നിരാശാജനകമെന്ന് ഷെലാനു ചാനല്‍ വക്താവ് റോണ്‍ കാന്റര്‍ വിശേഷിപ്പിച്ചു. ക്രൈസ്തവരെ മാത്രം ഉദ്ദേശിച്ചുള്ള ഉള്ളടക്കമായിരിക്കും ചാനലിന്റേതെന്ന്‍ അപേക്ഷയിലോ ലൈസന്‍സിലോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലൊരു നടപടി വളരെ വിരളമാണെന്നാണ് ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഗോഡ് ടിവി ഷെലാനു ചാനലുമായുള്ള കരാറിനെ വിശേഷിപ്പിച്ചിരുന്നത് ചരിത്രപരം എന്നായിരിന്നു. ഒരു വിദേശ രക്ഷകനെക്കുറിച്ചല്ല ഇസ്രായേല്‍ മക്കള്‍ അറിയേണ്ടതെന്നും യഹൂദനായ യേശുവിനെ കുറിച്ചാണ് ജനം അറിയേണ്ടതെന്നും ഏപ്രിലില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിരിന്നു. അതേസമയം മറ്റൊരു ലൈസന്‍സിന് ശ്രമിക്കുവാനുള്ള ഒരുക്കത്തിലാണ് ചാനല്‍ അധികൃതര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-30-08:57:50.jpg
Keywords: ഇസ്രായേ
Content: 13643
Category: 1
Sub Category:
Heading: ഉത്തര കൊറിയയെ ഫാത്തിമ മാതാവിന് സമർപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
Content: സിയോള്‍: ഉത്തര കൊറിയയിലെ ഏക രൂപതയായ പ്യോംഗ്യാങ്ങിനെ ഫാത്തിമ മാതാവിന് സമർപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ദക്ഷിണ കൊറിയയിലെ സിയോള്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ കർദ്ദിനാൾ ആന്‍ഡ്രൂ യെം സൂ ജങ്. കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ എഴുപതാം വാർഷികമായ ജൂൺ 25നു മിയോങ്‌ഡോംഗ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‍കുന്നതിനിടെയാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും ശക്തമായ മതപീഡനം നടക്കുന്ന രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് തുടരുന്ന രാജ്യമാണ് ഉത്തര കൊറിയ. രാജ്യത്തിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവി വഹിക്കുന്നതു ദക്ഷിണ കൊറിയ കേന്ദ്രീകരിച്ച് കർദ്ദിനാൾ ആന്‍ഡ്രൂ യെമ്മാണ്. മെക്സിക്കോ, ഫിലിപ്പീൻസ്, എൽ സാൽവഡോർ, തിമോർ തുടങ്ങിയ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന അംബാസഡർമാരും അൽമായ വിശ്വാസികളും, വൈദികരും കൊറോണ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തന്നെ ദേവാലയത്തിൽ എത്തിയിരിന്നു. വചന സന്ദേശം നൽകുന്നതിനിടയിൽ കർദ്ദിനാൾ സൂ വികാരാധീനനായി. യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ച ഇരുരാജ്യങ്ങളുടെയും പൗരന്മാരെയും, ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെയും അദ്ദേഹം സ്മരിച്ചു. 1950 ജൂൺ 25നു, ഉത്തര കൊറിയ ദക്ഷിണ കൊറിയയിൽ കടന്നാക്രമണം നടത്തിയതോടെയാണ് കൊറിയൻ യുദ്ധം ആരംഭിക്കുന്നത്. കർത്താവ് തരുന്ന സമാധാനത്തിൽ ശരണംവെച്ചു പഴയ ഓർമ്മകൾ മറന്ന്, ഒത്തൊരുമയോടെ, ഇരു കൊറിയകളിലെയും ജനങ്ങൾ ജീവിക്കുന്ന നാളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്താമെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. ആത്മീയ ഉണർവ്വ് കൈവരിച്ച് കൊറിയൻ ഉപദ്വീപിൽ സുവിശേഷവത്കരണം ശക്തമാക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വർഷത്തെ പ്ലീനറി അസംബ്ലിയിൽ രൂപതാ തലത്തിൽ കൊറിയൻ യുദ്ധം ആരംഭിച്ചതിന്റെ എഴുപതാം വാർഷികം ആചരിക്കാൻ രാജ്യത്തെ മെത്രാൻ സമിതി തീരുമാനമെടുത്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-30-10:39:43.jpg
Keywords: കൊറിയ
Content: 13644
Category: 10
Sub Category:
Heading: വെല്ലുവിളികളുടെ ഈ സമയത്ത് ഉപവാസവും പ്രാര്‍ത്ഥനയും അത്യാവശ്യം: യു‌എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ്
Content: ടെക്സാസ്: വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദൈവത്തില്‍ ആശ്രയിക്കുവാനും ആഹ്വാവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇക്കഴിഞ്ഞ ഞായറാഴ്ച ടെക്സാസിലെ ഡാളസിലുള്ള പ്രഥമ ബാപ്റ്റിസ്റ്റ് ദേവാലയമായ മെഗാ ചര്‍ച്ച് സംഘടിപ്പിച്ച ‘ഫ്രീഡം സണ്‍ഡേ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അമേരിക്ക നേരിടുന്ന പ്രതിസന്ധിക്കുള്ള പരിഹാരം പ്രാര്‍ത്ഥനയും ഉപവാസവുമാണെന്ന് പെന്‍സ് തുറന്നു പറഞ്ഞു. എബ്രഹാം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ അടക്കമുള്ള പ്രമുഖരുടെ പ്രശസ്തമായ വാക്യങ്ങളെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പെന്‍സിന്റെ സന്ദേശം. അമേരിക്കന്‍ ജനതയുടെ ദൈവ വിശ്വാസം വരും തലമുറക്ക് വേണ്ടി ഒരു നല്ല രാഷ്ട്രത്തെ പടുത്തുയര്‍ത്തുമെന്ന് പെന്‍സ് പറഞ്ഞു. ഉപവാസത്തിലൂടെ നമ്മുടെ രാഷ്ട്രത്തിന്റെ ആരോഗ്യം വീണ്ടെടുക്കുവാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. തന്റെ സന്ദേശത്തില്‍ വിശുദ്ധ ഗ്രന്ഥത്തിലെ പ്രതീക്ഷാനിര്‍ഭരമായ വാക്യങ്ങളും പെന്‍സ് സ്മരിച്ചു. "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്‌ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളും" (ഫിലിപ്പി 4 : 6-7) എന്ന വാക്യമാണ് അദ്ദേഹം ഉദ്ധരിച്ചത്. ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ടിനോടൊപ്പം കൊറോണ വൈറസിന്റെ പകര്‍ച്ച സംബന്ധിച്ച് പ്രാദേശിക ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത ഒരു വാര്‍ത്ത സമ്മേളനത്തിലും പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ആവശ്യകതയെ കുറിച്ച് സംസാരിച്ചിരിന്നു. ആഴമേറിയ ക്രൈസ്തവ വിശ്വാസത്തിന് ഉടമയാണ് മൈക്ക് പെന്‍സ്. പൊതുവേദികളിലെ തന്റെ പ്രസംഗങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചും പ്രസ്താവിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തി കൂടിയാണ് അദ്ദേഹം. പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടിയും ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം തുടങ്ങിയ തിന്‍മകള്‍ക്ക് എതിരെയും അദ്ദേഹം നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-30-11:54:20.jpg
Keywords: മൈക്ക് പെന്‍സ, വൈസ് പ്രസി
Content: 13645
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസിന്റെ 67ാം ഓര്‍മപ്പെരുന്നാള്‍ ഇന്നു മുതല്‍
Content: തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ 67ാം ഓര്‍മപ്പെരുന്നാള്‍ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ കേന്ദ്രീകരിച്ച് ഇന്നുമുതല്‍ 15 വരെ നടക്കും. എല്ലാദിവസവും വൈകിട്ട് സന്ധ്യാനമസ്‌കാരവും കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടക്കും. പരിപാടികള്‍ക്കു തുടക്കംകുറിച്ചുകൊണ്ട് മാര്‍ ഈവാനിയോസിന്റെ കര്‍മഭൂമിയായിരുന്ന പത്തനംതിട്ടയിലെ റാന്നി പെരുന്നാട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കുര്‍ബാന അര്‍പ്പിച്ചു. ഇന്നുമുതല്‍ വിവിധ ദിവസങ്ങളില്‍ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഏബ്രഹാം മാര്‍ യൂലിയോസ്, ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വികാരിജനറാള്‍മാരായ മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍എപ്പിസ്‌കോപ്പ, മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, മോണ്‍. വര്‍ഗീസ് അങ്ങാടിയില്‍ ബഥനി ആശ്രമ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കുരുവിള ഒഐസി, കരിന്പനാമണ്ണില്‍ ഏബ്രഹാം റന്പാന്‍, മലങ്കര മേജര്‍ സെമിനാരി റെക്ടര്‍ ഫാ. സണ്ണി മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. 14നു വൈകിട്ട് കബറിങ്കല്‍ പ്രത്യേക അനുസ്മരണപ്രാര്‍ഥനയും ശ്ലൈഹിക ആശീര്‍വാദവും നടക്കും. സമാപനദിവസമായ 15നു രാവിലെ നടക്കുന്ന ഓര്‍മപ്പെടുന്നാള്‍ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ഇന്നുമുതല്‍ 14 വരെ വിവിധ സമയങ്ങളില്‍ കബറിങ്കല്‍ എത്തിച്ചേരുന്നവര്‍ക്ക് കുര്‍ബാന അര്‍പ്പിക്കുന്നതിന് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ അവസരം ലഭിക്കുകയുള്ളൂ. കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങളാണു ചെയ്തിട്ടുള്ളത്. എല്ലാ വര്‍ഷവും റാന്നിപെരുന്നാട്ടില്‍നിന്നു മാവേലിക്കര, തിരുവല്ല, മൂവാറ്റുപുഴ തുടങ്ങിയ ഭദ്രാസനകേന്ദ്രങ്ങളില്‍നിന്നും കബറിങ്കലേക്കു നടക്കുന്ന തീര്‍ഥാടന പദയാത്ര ഈ വര്‍ഷം ഒഴിവാക്കിയിട്ടുണ്ട്. 15നു നടക്കുന്ന സമാപന കുര്‍ബാനയിലും മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്കുമാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
Image: /content_image/India/India-2020-07-01-03:00:22.jpg
Keywords: ഈവാനി
Content: 13646
Category: 18
Sub Category:
Heading: ഫാ. ജോസഫ് വെള്ളമറ്റം കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസായി റവ.ഡോ. ജോസഫ് വെള്ളമറ്റത്തിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. രൂപത വികാരി ജനറാള്‍മാരായിരുന്ന ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, മോണ്‍. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ വിരമിച്ചതിനെത്തുടര്‍ന്നാണു നിയമനം. പൊടിമറ്റം സെന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഇദ്ദേഹം ഇടവകകളുടെയും വൈദികരുടെയും പ്രത്യേക ചുമതല വഹിക്കും. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ആരാധനക്രമത്തില്‍ ഡോക്ടറേറ്റ് നേടി. രൂപതാ വിശ്വാസജീവിത പരിശീലനകേന്ദ്രം ഡയറക്ടര്‍, മൈനര്‍ സെമിനാരി റെക്ടര്‍, നിര്മൊല തിയോളജിക്കല്‍ കോളജ് ഡയറക്ടര്‍, ആരാധനക്രമവിഭാഗം ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവിലെ സിഞ്ചെല്ലൂസുമാരായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. കുര്യന്‍ താമരശേരി എന്നിവര്ക്കുറ പുറമെയാണ് പ്രോട്ടോ സിഞ്ചെല്ലൂസായി ഫാ. ജോസഫ് വെള്ളമറ്റം ഇന്നു സ്ഥാനമേറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജരായി ഫാ. ഡൊമിനിക് അയലൂപ്പറമ്പിലും, രൂപത ആരാധനക്രമവിഭാഗത്തിന്റെയും അമല പ്രസിന്റെയും ഡയറക്ടറായി ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കലും, രൂപത വൊക്കേഷന്‍ ബ്യൂറോ ഡയറക്ടറും മിഷന്ലീസഗ് അസിസ്റ്റന്റ് ഡയറക്ടറുമായി ഫാ.തോമസ് നരിപ്പാറയിലും ഇന്നു ചുമതല ഏറ്റെടുക്കും.
Image: /content_image/India/India-2020-07-01-03:11:27.jpg
Keywords: കാഞ്ഞിരപ്പള്ളി