Contents

Displaying 13251-13260 of 25145 results.
Content: 13596
Category: 18
Sub Category:
Heading: ശബ്ദമില്ലാത്തവരുടെ പുഞ്ചിരി മറയാതിരിക്കാന്‍ സുതാര്യ മാസ്‌കുകളുമായി ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍
Content: കോട്ടയം: ശബ്ദമില്ലാത്തവരുടെ പുഞ്ചിരി മറയാതിരിക്കാന്‍ സുതാര്യ മാസ്‌കുകളുമായി ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍. ബധിരരും മൂകരും ആയവര്‍ ആംഗ്യങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെയും സംസാരിക്കുന്‌പോള്‍ സാധാരണ മാസ്‌ക് ധരിച്ചാല്‍ ആശയവിനിമയം തടസപ്പെടും. ഇതിനു പരിഹാരമായി ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ ട്രസ്റ്റിയും ബിസിഎം കോളജ് റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ രമണി തറയില്‍ രൂപകല്പന ചെയ്ത സുതാര്യ മാസ്‌കുകള്‍ കേരളത്തിലെ എല്ലാ ബധിര വിദ്യാലയങ്ങളിലും വിതരണം ചെയ്യാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പതിനായിരത്തോളം സുതാര്യ മാസ്‌കുകളുടെ വിതരണോദ്ഘാടനം 27നു രാവിലെ 11നു കോട്ടയം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കും. ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി തോമസ് ചാഴികാടന്‍ എംപി, ട്രസ്റ്റിമാരായ മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്തറ, സാവിയോ കുന്നശേരി എന്നിവര്‍ പങ്കെടുക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-25-04:35:38.jpg
Keywords: ശബ്ദ, ബധിര
Content: 13597
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ പിന്നോട്ടു നയിക്കുന്നു: ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
Content: കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ പിന്നോട്ടു നയിക്കുന്നുവെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. നിരവധി കാര്യങ്ങളില്‍ സര്‍ക്കാര്‍ മികച്ചഭരണം കാഴ്ചവയ്ക്കുമ്പോള്‍ മദ്യനയത്തില്‍ ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ നാട്ടിലുണ്ടായ ശാന്തിയും സമാധാനവും വളരെ വലുതായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും രൂപതാ ഡയറക്ടര്‍മാരുടെയും സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ തെയോഡോഷ്യസ്. മദ്യമില്ലാതായാല്‍ കേരളത്തില്‍ ഉണ്ടാകുമെന്നു പ്രചരിപ്പിക്കപ്പെട്ട യാതൊരു ദുരന്തവും സംഭവിച്ചില്ലെന്നു മാത്രമല്ല ഗുണങ്ങളാണുണ്ടായത്. മദ്യനിരോധനമാണ് ജനനന്മയ്ക്കു ഗുണകരമെന്നു തിരിച്ചറിഞ്ഞ് മദ്യത്തില്‍നിന്നുള്ള വരുമാനം സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിനെതിരേ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ 26നു രാവിലെ 11ന് ജില്ലാതല എക്സൈസ് ഓഫീസുകള്‍ക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു. 'കേരളം പിന്നോട്ട് മദ്യനയത്തിലൂടെ' എന്ന പഠനരേഖ സമിതി പ്രസിദ്ധീകരിക്കും. അത് തയാറാക്കാന്‍ ഫാ. ജോണ്‍ അരീക്കല്‍, അഡ്വ. ചാര്‍ളി പോള്‍, ഫാ. ടി.ജെ. ആന്റണി എന്നിവരെ ചുമതലപ്പെടുത്തി. മദ്യനയത്തിനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
Image: /content_image/India/India-2020-06-25-04:48:35.jpg
Keywords: മദ്യനയ
Content: 13598
Category: 10
Sub Category:
Heading: പിതൃദിനത്തില്‍ മകന്റെ പാത പിന്തുടര്‍ന്ന് അറുപത്തിരണ്ടുകാരനായ പിതാവും പൗരോഹിത്യം സ്വീകരിച്ചു
Content: വാഷിംഗ്‌ടണ്‍ ഡി.സി: പിതൃദിനത്തില്‍ മകന്റെ പാത പിന്തുടര്‍ന്നു അറുപത്തിരണ്ടുകാരനായ പിതാവും പൗരോഹിത്യം സ്വീകരിച്ച വാര്‍ത്ത അമേരിക്കന്‍ വിശ്വാസികള്‍ക്ക് ഇടയില്‍ ചര്‍ച്ചാവിഷയമാകുന്നു. ജൂണ്‍ 21നാണ് എഡ്മോണ്ട് ഇല്‍ഗ്, എന്ന പിതാവ് നെവാര്‍ക്ക് അതിരൂപതയിലെ പുരോഹിതനായി പൗരോഹിത്യ പട്ടം സ്വീകരിച്ചത്. മകനും പുരോഹിതനുമായ ഫാ. ഫിലിപ്പും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 2016-ലായിരുന്നു ഫിലിപ്പിന്റെ തിരുപ്പട്ട സ്വീകരണം. 2011-ല്‍ കാന്‍സര്‍ മൂലം ഭാര്യ മരണപ്പെട്ടതിനെ തുടര്‍ന്നാണ്‌ എഡ്മോണ്ട് തന്റെ പുതിയ ദൈവവിളിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ഭാര്യയുടെ മരണത്തിനു ശേഷം “എഡ്മോണ്ട് ഒരു പുരോഹിതനായേക്കും” എന്നു കുടുംബ സുഹൃത്ത് പറഞ്ഞതാണ് എല്ലാത്തിന്റേയും തുടക്കമെന്നു അദ്ദേഹം പറയുന്നു. ലൂഥറന്‍ സഭയില്‍ ജനിച്ചു വളര്‍ന്ന എഡ്മോണ്ട് ആത്മീയ കാര്യങ്ങളില്‍ അത്ര സജീവമല്ലായിരുന്നു. വെറും ആറു പ്രാവശ്യം മാത്രമാണ് ശുശ്രൂഷകളില്‍ പങ്കുകൊണ്ടിട്ടുള്ളതെന്ന് അദ്ദേഹം തന്നെ പറയുന്നു. പിന്നീട് തന്റെ ഭാവി വധുവുമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുവാന്‍ അവസരം ലഭിച്ചതോടെയാണ് എഡ്മോണ്ട് കത്തോലിക്ക സഭയുമായി അടുക്കുന്നത്. ഭാര്യയുടെ മരണത്തിനു ശേഷം ജയിലിലെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഈ വിളി ശക്തമാകുകയായിരിന്നു. തുടര്‍ന്നു സെമിനാരിയില്‍ ചേര്‍ന്നു. മകനായ ഫിലിപ്പിനൊപ്പം വൈദികനായിരിക്കുക എന്നത് ഒരു മഹത്തായ ദൈവീക ദാനമാണെന്നു ഫാ. എഡ്മോണ്ട് പറയുന്നു. എന്നാല്‍, തന്റെ പിതാവ് എങ്ങനെ ഒരു പുരോഹിതനായെന്ന് തനിക്കു അറിയില്ലെന്നാണ് മകനായ ഫിലിപ്പ് പറയുന്നത്. പൗരോഹിത്യത്തെക്കുറിച്ച് താന്‍ ഒരിക്കലും പിതാവുമായി സംസാരിച്ചിട്ടില്ലെന്നും എല്ലാം ദൈവഹിതമാണെന്നും ഫാ. ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. നെവാര്‍ക്ക് അതിരൂപതയിലെ വൈദിക നിയമനങ്ങള്‍ സാധാരണഗതിയില്‍ ജൂലൈ ഒന്നിനാണ് നടക്കാറുള്ളതെങ്കിലും കൊറോണയെ തുടര്‍ന്നു സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റിയിരിക്കുന്നതിനാല്‍ തന്റെ പൗരോഹിത്യ ജീവിതത്തിലെ ആദ്യ ദൗത്യത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഫാ. എഡ്മോണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-25-05:39:15.jpg
Keywords: മകന്‍, മകനെ
Content: 13599
Category: 14
Sub Category:
Heading: പുരാതന നഗരത്തിന്റെ പതനത്തെക്കുറിച്ചുള്ള ബൈബിള്‍ പരാമര്‍ശം ചരിത്ര സത്യം: തെളിവുകള്‍ കണ്ടെത്തി
Content: ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചരിത്ര സത്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന തെളിവുകളുമായി മധ്യ പൂര്‍വ്വേഷ്യന്‍ ഭാഷാ വിദഗ്ദന്‍ രംഗത്ത്. ഇന്നത്തെ ഇസ്രായേലിലെ ഷെഫേലാ മേഖലയിലെ പുരാതന ലാച്ചിഷ് നഗരത്തിന്റെ പതനത്തെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇത് ബൈബിള്‍ ചരിത്രസത്യമാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന നിഗമനവുമായാണ് കാലിഫോര്‍ണിയയിലെ ഷാസ്താ ബൈബിള്‍ കോളേജ് ആന്‍ഡ്‌ ഗ്രാജുവേറ്റ് സ്കൂളിലെ മധ്യപൂര്‍വ്വേഷ്യന്‍ ഭാഷാ വിദഗ്ദനായ പ്രൊഫസ്സര്‍ ടോം മേയര്‍ രംഗത്തെത്തിയിരിക്കുന്നത്. 1845-1847 കാലയളവില്‍ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ഓസ്റ്റിന്‍ ഹെന്‍റി കണ്ടെത്തിയ പുരാവസ്തുവില്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന നൂറിലധികം ആളുകളുടെ പേരുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പ്രൊഫസര്‍ മേയര്‍ 'എക്പ്രസ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ക്രിസ്തുവിന് മുന്‍പ് 1360നും 1332നും ഇടയിലുള്ള 'അമര്‍നാ എഴുത്തുകള്‍' എന്ന കളിമണ്‍ ഫലകങ്ങളില്‍ പറഞ്ഞിരിക്കുന്ന പുരാതന വാസസ്ഥലമാണ് ‘ടെല്‍ ലാച്ചിഷ്’ അഥവാ ‘ടെല്‍ എഡ്-ദുവെയിര്‍’. നഗരം ഇസ്രായേല്‍ക്കാര്‍ ആക്രമിച്ച് കീഴടക്കി നശിപ്പിക്കുകയും പിന്നീട് ഇസ്രായേലിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ഇതിനെ കുറിച്ച് ബൈബിളില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. ലാച്ചിഷ് നഗരത്തെ കോട്ടമതില്‍ കെട്ടി ശക്തമാക്കിയിരുന്നെങ്കിലും ബിസി 701-ല്‍ സെന്നാക്കെരിബ് ഈ നഗരം ആക്രമിച്ച് നശിപ്പിക്കുകയാണ് ഉണ്ടായത്. ഇന്നത്തെ വടക്കന്‍ ഇറാഖില്‍ സ്ഥിതിചെയ്യുന്ന പുരാതന നിനവേ മേഖലയില്‍ നിന്നും ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായ സെന്നാക്കെരിബിന്റെ ആക്രമണത്തിന്റെ ഏറ്റവും വലിയ തെളിവ് ലഭിച്ചിട്ടുള്ള കാര്യവും പ്രൊ. മേയര്‍ ചൂണ്ടിക്കാട്ടി. ‘സീജ് ഓഫ് ലാച്ചിഷ്’ എന്നറിയപ്പെടുന്ന 40” വീതിയും 17” ഉയരവുമുള്ള കളിമണ്‍ ഫലകം ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുകയാണ്. ഉപരോധത്തിനിടയില്‍ കോട്ടമതില്‍ കടന്ന് കോട്ടയില്‍ പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച ചരിഞ്ഞ മതില്‍ ഇന്നും കാണാവുന്നതാണ്. ഇതിനുപുറമേ, ആയുധങ്ങളുടേയും, സ്ഫോടക വസ്തുക്കളുടേയും തെളിവുകളും ഇസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചരിത്രസത്യമാണെന്നതിന്റെ തെളിവുകളാണെന്നാണ്‌ പ്രൊഫസര്‍ മേയര്‍ ചൂണ്ടിക്കാട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-25-07:40:40.jpg
Keywords: ചരിത്ര, പുരാതന
Content: 13600
Category: 7
Sub Category:
Heading: CCC Malayalam 22 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിരണ്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിരണ്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13601
Category: 10
Sub Category:
Heading: കരോള്‍ ഗാനം വഴിത്തിരിവായി: യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ചൈനീസ് വംശജന്‍
Content: കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്ന വന്ന ചൈനയിലെ ഷാങ്ഹായ് സ്വദേശിയായ ഡാലു എന്ന വ്യക്തിയുടെ കഥ ആരെയും അതിശയിപ്പിക്കുന്നതാണ്. സത്യദൈവത്തെ തേടി താൻ നടത്തിയ യാത്ര കഴിഞ്ഞ ദിവസം അദ്ദേഹം കാത്തലിക് ന്യൂസ് ഏജൻസിയുമായി പങ്കുവെച്ചതോടെയാണ് അദ്ദേഹത്തിന്റെ പരിവര്‍ത്തന സാക്ഷ്യം കത്തോലിക്ക ലോകത്തു വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 2009ൽ ക്രിസ്മസ് കരോളിന് ഗാനമാലപിച്ചതാണ് ഡാലുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഷാങ്ഹായിലെ കത്തോലിക്ക ദേവാലയത്തിലെ ഗായകസംഘത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നുണ്ടെന്ന് ഓണ്‍ലൈനില്‍ കണ്ട അദ്ദേഹം അതിനു പ്രത്യുത്തരം നല്‍കുകയായിരിന്നു. അധികം വൈകാതെ അവന്‍ ദേവാലയ ഗായക സംഘത്തിലെ അംഗമായി തീര്‍ന്നു. പരിശീലനത്തിന് മുന്‍പ് എല്ലായ്പ്പോഴും ഗായകസംഘത്തിലെ അംഗങ്ങൾക്ക് വേണ്ടി ആ ദിവസത്തെ ബൈബിൾ ഭാഗം ഇടവക ദേവാലയത്തിലെ വൈദികൻ വായിക്കുമായിരുന്നു. അവർ പാടുന്ന ഗാനങ്ങൾ ഡാലുവിനെ എന്തെന്നില്ലാതെ ആകർഷിച്ചു, അത് അയാളുടെ ഹൃദയം കവര്‍ന്നു. പ്രത്യേകിച്ച് പാനിസ് അഞ്ജലിക്കസ് എന്ന ലാറ്റിൻ സംഗീതത്തോട് അദ്ദേഹത്തിന് പ്രത്യേകമായ ഇഷ്ടം തോന്നി. ഇതിനിടെ വിവിധ ഗാനങ്ങളുടെ അർത്ഥങ്ങൾ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കാന്‍ അവന്‍ ആരംഭിച്ചിരിന്നു. ഗായകസംഘത്തിലെ അംഗമായി കുറച്ചു നാളുകൾക്കുള്ളിൽ ക്രിസ്തുമസ് ദിനം വന്നെത്തി. സൈലന്റ് നൈറ്റ് എന്ന പ്രശസ്തമായ ക്രിസ്തുമസ് ഗാനമായിരുന്നു അന്നു അവര്‍ പാടിയത്. ഗാനാലാപനത്തെ തുടര്‍ന്നു സന്തോഷംകൊണ്ട് പൊട്ടികരയുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പത്തിൽ തന്നെ അവന്റെ കുടുംബം സത്യത്തിനും, നന്മക്കും വേണ്ടിയുളള ആഗ്രഹം അവനില്‍ ഉരുവാക്കിയിരിന്നു. ഈ നന്മയും കത്തോലിക്കാ സഭയുടെ പാരമ്പര്യങ്ങളും വിശ്വാസവും അദ്ദേഹത്തെ സഭയിലേക്ക് അടുപ്പിക്കാൻ തുടങ്ങി. നേരത്തെ ഗായക സംഘത്തിൽ ചേർന്ന ഉടനെ തന്നെ വിശ്വാസ പരിശീലനം നടത്താൻ വൈദികൻ, ഡാലുവിനോട് ആവശ്യപ്പെട്ടിരുന്നു. കത്തോലിക്ക സഭയെ പറ്റിയും സഭയുടെ ചൈനയിലെ അവസ്ഥയെ പറ്റിയും അദ്ദേഹം ആഴത്തില്‍ പഠിച്ചു. 2010-ലായിരുന്നു വിശ്വാസപരിശീലനം നടന്നത്. ഭൂഗര്‍ഭ സഭ, ചൈനീസ് സർക്കാരുമായി ബന്ധമുള്ള പാട്രിയോട്ടിക് സഭ എന്നീ രണ്ട് സഭകൾ, കത്തോലിക്കാ സഭയുടെ ഭാഗമായി ചൈനയിൽ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. പാട്രിയോട്ടിക് സഭയിലും വിശ്വാസകാര്യങ്ങളിൽ മിടുക്കരായ വൈദികരുണ്ടെന്ന് ഡാലു പറയുന്നു. എന്നാൽ യാതൊരു യോഗ്യതയും ഇല്ലാത്തവരും പാട്രിയോട്ടിക് സഭയിലുണ്ട്. ഡാലു വിശ്വാസ പരിശീലനത്തിനു വേണ്ടി സമീപിച്ച വൈദികൻ ശക്തമായ വിശ്വാസ തീക്ഷ്ണതയുള്ള വൈദികനായിരുന്നു. സുവിശേഷത്തിന്റെ യഥാർത്ഥ അർത്ഥങ്ങൾ വൈദികൻ ഡാലുവിനെ പഠിപ്പിച്ചു. തന്റെ വീടിന്റെ അറുനൂറു മീറ്റർ സമീപത്തായി പാട്രിയോട്ടിക് സഭയിലെ ഒരു വൈദികൻ സേവനം ചെയ്യുന്നുണ്ടായിരുന്നെങ്കിലും, 10 മൈലുകൾ യാത്ര ചെയ്ത്, വിശ്വാസ പരിശീലനം നൽകുന്ന വൈദികൻ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ അദ്ദേഹം പോകുമായിരുന്നു. വൈദികന്റെ നിർദ്ദേശമനുസരിച്ച് ബൈബിൾ വായിക്കാനും ഡാലു ആരംഭിച്ചു. അങ്ങനെ ഷാങ്ഹായിൽ വച്ച് 2010 ഡിസംബർ മാസം ഇരുപതാം തീയതി അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. അന്ന് ഡാലുവിന് 47 വയസ്സായിരുന്നു. വിശുദ്ധജലം വൈദികൻ തലയിൽ തളിച്ചപ്പോൾ ഒരു കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞുവെന്ന് അദ്ദേഹം സ്മരിക്കുന്നു. വിശുദ്ധ പൗലോസിന്റെ നാമമാണ് അദ്ദേഹം സ്വീകരിച്ചത്. മാമോദീസായ്ക്കു ശേഷം ഡാലുവിന്റെ ജീവിതമാകെ മാറി മറിയുവാന്‍ തുടങ്ങിയിരിന്നു. അദ്ദേഹം മറ്റുള്ളവരോട് ക്ഷമിക്കാൻ പഠിച്ചു. നല്ലൊരു ഭർത്താവും, പിതാവുമായി അവന്‍ മാറി. തന്റെ ഭര്‍ത്താവില്‍ വന്ന അതിശയകരമായ മാറ്റത്തില്‍ ഭാര്യ പോലും ഞെട്ടിതരിച്ചു. പിന്നീട് റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന ഡാലുവിന് ടിയാനൻമെൻ സ്ക്വയർ വാർഷിക ദിനത്തിൽ റേഡിയോയിൽ സംസാരിച്ചത് മൂലം ജോലി നഷ്ടപ്പെട്ടു. പിന്നീട് ഷാങ്ഹായിലുളള കാത്തലിക് കമ്മ്യൂണിക്കേഷൻസിനു വേണ്ടിയാണ് അദ്ദേഹം ജോലി ചെയ്തത്. എന്നാൽ ചൈനീസ് സർക്കാരിന്റെ ഭീഷണി മൂലം ഡാലുവിന് രാജ്യം വിടേണ്ടി വന്നു. ഇന്ന് അദ്ദേഹം ഇറ്റലിയിലാണ് കഴിയുന്നത്. സഭയോടുള്ള അഗാധമായ ഇഷ്ടമാണ് ഇറ്റലി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. വരുംകാലങ്ങളിൽ നിരവധിപേർ ചൈനയിൽ സത്യവിശ്വാസത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന് ഇപ്പോള്‍ പങ്കുവെയ്ക്കാനുള്ളത്.
Image: /content_image/News/News-2020-06-25-09:59:18.jpg
Keywords: രക്ഷക
Content: 13602
Category: 13
Sub Category:
Heading: “എനിക്ക് നിശബ്ദനായിരിക്കാന്‍ കഴിയില്ല”: തിരുസ്വരൂപങ്ങള്‍ തകര്‍ക്കുന്നതിനെതിരെ മാഡിസണ്‍ ബിഷപ്പ്
Content: മാഡിസണ്‍: ‘ബ്ലാക്ക് ലിവ്സ് മാറ്റേഴ്സ്’ പ്രക്ഷോഭങ്ങളുടെ മറവില്‍ അമേരിക്കയില്‍ വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുന്നതിനെ അപലപിച്ചുകൊണ്ട് വിസ്കോണ്‍സിനിലെ മാഡിസണ്‍ രൂപത മെത്രാന്‍ രംഗത്ത്. യേശുവിന്റെയും, കന്യകാമറിയത്തിന്റെയും വിശുദ്ധരുടെയും രൂപങ്ങള്‍ തകര്‍ക്കുന്നതിനെതിരെ നിശബ്ദമായിരിക്കുവാന്‍ തനിക്ക് കഴിയില്ലെന്ന് ജൂണ്‍ 23ന് പുറത്തുവിട്ട പ്രസ്താവനയില്‍ ബിഷപ്പ് ഡൊണാള്‍ഡ് ഹയിങ്ങ് കുറിച്ചു. വെള്ളക്കാരുടെ പരമാധിപത്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന്‍ ആരോപിച്ച് യേശുവിന്റേയും, മാതാവിന്റേയും, വിശുദ്ധരുടേയും രൂപങ്ങള്‍ തകര്‍ക്കുവാന്‍ ബി.എല്‍.എം പ്രക്ഷോഭകന്‍ ഷോണ്‍ കിംഗ്‌ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്. 'ഇത്തരം രൂപങ്ങള്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചാല്‍ മതിയോ?' ബിഷപ്പ് ചോദ്യമുയര്‍ത്തി. രോഷത്തിന്റെ പേരില്‍ രാഷ്ട്രത്തിന്റെ ചരിത്ര സ്മരണകള്‍ പേറുന്ന സ്മാരകങ്ങളും പ്രതികളും തകര്‍ക്കുവാന്‍ അക്രമികളെ അനുവദിച്ചാല്‍, നമ്മുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുവാന്‍ എങ്ങനെ കഴിയുമെന്നും, ജോര്‍ജ്ജ് വാഷിംഗ്‌ടണിന്റെ പ്രതിമ തകര്‍ത്താല്‍, നമ്മുടെ രാഷ്ട്രത്തിനത് ഗുണകരമായിരിക്കുമോയെന്നും ബിഷപ്പ് ചോദ്യമുയര്‍ത്തി. ഗ്വാഡലൂപ്പ മാതാവിന്റേയും, ആഫ്രിക്കന്‍ കലകളിലെ കറുത്ത യേശുവിന്റേയും ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഓരോ രാജ്യവും, സംസ്കാരവും, വംശവും, വര്‍ഗ്ഗവും യേശുക്രിസ്തുവും, കന്യകാമാതാവും തങ്ങളുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട്, തങ്ങളുടെ സംസ്കാരത്തിലും നിറത്തിലും അവരെ ചിത്രീകരിക്കുന്നുണ്ടെന്നു ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ നിറവ് യൂറോപ്യന്‍ സംസ്കാരത്തിലാണെന്നത് ചിലരുടെ തെറ്റിദ്ധാരണ മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു. യേശുവിന്റെ പ്രതീകങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിശുദ്ധമാണെന്നും ദൈവസ്നേഹത്തിന്റെ കാണപ്പെടുന്ന വെളിപ്പെടുത്തലും സാമീപ്യവുമാണെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മെത്രാന്റെ പ്രസ്താവന അവസാനിക്കുന്നത്. മാഡിസണില്‍, അടിമകച്ചവടക്കാര്‍ക്കെതിരെ പോരാടിയ ഹാന്‍സ് ക്രിസ്റ്റ്യന്‍ ഹെഗ്ഗിന്റേയും, ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോയുടെ രൂപവും ഇക്കഴിഞ്ഞ ദിവസവും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-25-11:18:10.jpg
Keywords: അമേരിക്ക, മറവി
Content: 13603
Category: 13
Sub Category:
Heading: രണ്ടു തവണ വൈദികനാകുവാന്‍ ശ്രമിച്ച് പരാജയപ്പെട്ട വെനിസ്വേലന്‍ ഡോക്ടര്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക്
Content: കാരക്കാസ്: നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും ചെയ്ത വെനിസ്വേലന്‍ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വാഴ്ത്തപ്പെട്ട നിരയിലേക്ക്. വൈദികനാകുവാനുള്ള ആഗ്രഹം കൊണ്ട് രണ്ടു തവണ സെമിനാരിയില്‍ ചേരുവാന്‍ ശ്രമിച്ചിട്ടും ആരോഗ്യപരമായ കാരണങ്ങളാല്‍ തിരികെ മടങ്ങിയ വ്യക്തിയാണ് ഇപ്പോള്‍ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. യഹൂദരും, പ്രൊട്ടസ്റ്റന്‍റുകാരും അവിശ്വാസികളും ഉള്‍പ്പെടെ നിരവധിപേരാണ് ഇതിനോടകം തന്നെ രോഗസൗഖ്യത്തിനായി ഡോ. ഹെര്‍ണാണ്ടസിന്റെ മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. ആന്‍ഡെസ് പര്‍വ്വതത്തിലെ വിദൂര പട്ടണത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് ജനിക്കുന്നത്. മെഡിക്കല്‍ പഠനത്തിനായി തലസ്ഥാന നഗരിയിലെത്തിയ അദ്ദേഹം 1888-ല്‍ പഠനം പൂര്‍ത്തിയാക്കി. സ്കോളര്‍ഷിപ്പോടെ പാരീസില്‍ ഉന്നത പഠനത്തിനെത്തിയ അദ്ദേഹം ബാക്ടീരിയോളജിയിലും, പാത്തോളജിക്കല്‍ അനാറ്റമിയിലും വിദഗ്ദ പഠനം നടത്തി. തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ കാരണമാണ് ഡോ. ഹെര്‍ണാണ്ടസ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. 1818-ലെ സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ പരിമിതമായ വൈദ്യ സൗകര്യമായിരിന്നെങ്കിലും അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി രാപ്പകലില്ലാതെ ശുശ്രൂഷ ചെയ്തിരിന്നു. മരണത്തിന്റെ വക്കില്‍ നിന്നും അനേകരെയാണ് അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. 1909-ല്‍ ഇറ്റാലിയന്‍ യാത്രക്കിടെ സെമിനാരിയില്‍ പ്രവേശിച്ചെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ തിരിച്ചു പോരേണ്ടി വന്നു. പിന്നീട് 1913-ല്‍ ഒരുവട്ടം കൂടി ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. 1919-ലുണ്ടായ കാറപകടത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് മരണപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം ഡോക്ടറുടെ പേരിലുള്ള അത്ഭുതങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ആരംഭം കുറിക്കുകയായിരിന്നു. 2017-ല്‍ കവര്‍ച്ചാശ്രമത്തെ ചെറുക്കുന്നതിനിടയില്‍ തലക്ക് വെടിയേറ്റ പെണ്‍കുട്ടിക്കു നടക്കുവാനോ ശരിയായ വിധത്തില്‍ സംസാരിക്കുവാനോ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ അമ്മ ഡോ. ഹെര്‍ണാണ്ടസിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. ഡോക്ടര്‍മാരുടെ നിഗമനത്തെ പൂര്‍ണ്ണമായി മാറ്റിമറിച്ചുകൊണ്ട് പെണ്‍കുട്ടിയ്ക്കു സൌഖ്യമുണ്ടായി. ഈ അത്ഭുതമാണ് ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി ത്വരിതഗതിയിലാക്കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-25-13:22:46.jpg
Keywords: പകര്‍ച്ച
Content: 13604
Category: 14
Sub Category:
Heading: വിശുദ്ധ കുർബാനയിൽ പുതിയ സംഗീതമൊരുക്കി തൃശൂർ അതിരൂപത
Content: തൃശൂര്‍: സീറോമലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെ അംഗീകാരം നൽകിയ വിശുദ്ധ കുര്‍ബാനയില്‍ തൃശൂര്‍ അതിരൂപത ഒരുക്കിയ പുതിയ സംഗീതത്തിനു സെന്റ്‌ തോമസ്‌ ദിനമായ ജൂലൈ മൂന്നിന്‌ ആരംഭം കുറിക്കും. ആരാധനക്രമത്തില്‍ ചങ്ങനാശേരി, എറണാകുളം അതിരൂപതകളും കാഞ്ഞിരപ്പിള്ളി രൂപതയും ഒരുക്കിയ ട്യൂണുകളാണ്‌ നിലവിലുള്ളത്‌. തൃശൂര്‍ അതിരൂപതയിലെ വിയ്യൂര്‍ നിത്യസഹായമാത ഇടവകാംഗവും കലാസദനിലെ സംഗീതജ്ഞനുമായ പി.ഡി. തോമസാണ്‌ തൃശൂര്‍ അതിരൂപതയ്ക്കുവേണ്ടി എഴുതിയ ട്യൂണിനു സംഗീത സംവിധാനം നിർവഹിച്ചത്. ആകാശവാണി തൃശൂര്‍ നിലയത്തില്‍ 34 വർഷം പ്രവര്‍ത്തിച്ചു വിരമിച്ച പി.ഡി. തോമസ്, 2015 ല്‍ ഗിറ്റാറില്‍ കേന്ദ്ര സര്‍ക്കാരിന്റെ എ ഗ്രേഡ്‌ പദവിയും 2019 ല്‍ ലൈറ്റ് മ്യൂസിക്‌ കമ്പോസര്‍ ടോപ്‌ ഗ്രേഡ്‌ പദവിയും കരസ്ഥമാക്കിയിട്ടുണ്ട്‌.മുപ്പത്തഞ്ചു വര്‍ഷമായി കലാസദനിലെ മ്യൂസിക്‌ കമ്പോസറും ഗിറ്റാറിസ്റ്റുമാണ്. സംഗീതം കുടുംബ പാരമ്പര്യമായ പി ഡി തോമസിന്റെ സഹോരന്മാരെല്ലാവരും സംഗീത അഭിരുചിയുള്ളവരാണ്‌. മകന്‍ ഡീക്കന്‍ ആന്‍ജോ പുത്തൂര്‍ സിഎംഐമദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ‌2018 ല്‍ എംഎ കര്‍ണാട്ടിക്‌ മ്യൂസിക്കില്‍ ഗോള്‍ഡ്‌ മെഡല്‍ ഏറ്റുവാങ്ങിയത് ‌രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദില്‍ നിന്നാണ്. വിയ്യൂര്‍ നിത്യസഹായമാത പള്ളി വികാരി ഫാ. ജയിംസ്‌ ഇഞ്ചോടിക്കാരന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആൻഡ്രൂസ് താഴത്തിന്റെ ശിപാര്‍ശയോടെ ഇദ്ദേഹം ഒരുക്കിയ പുതിയ സംഗീതരീതി കാക്കനാടുള്ള സീറോ മലബാര്‍ ലിറ്റർജിക്കല്‍ കമ്മീഷന്റെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. പുതിയ കുര്‍ബാനസംഗീതം സീറോ മലബാര്‍ സഭയില്‍ ആരാധന്രകമത്തില്‍ ഉപയോഗിക്കാന്‍ സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ ചെയര്‍മാന്‍ മാര്‍ തോമസ് ‌ഇലവനാലാണ്‌ അനുമതി നല്‍കിയത്‌. പുതിയ കുര്‍ബാന സംഗീതത്തിന്റെ സിഡിയില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതു വിയ്യൂര്‍ നിത്യസഹായമാത പള്ളി ക്വയര്‍ ഗ്രൂപ്പായ മരിയന്‍ മെലഡിയിലെ അംഗങ്ങളാണെന്നു പി.ആര്‍.ഒ ഫാ.നൈസണ്‍ ഏലന്താനത്ത്‌ അറിയിച്ചു.
Image: /content_image/India/India-2020-06-26-11:06:34.jpg
Keywords: ഗാന, സംഗീത
Content: 13605
Category: 15
Sub Category:
Heading: Devotion to the Sacred Heart: Twenty Sixth day
Content: #{black->none->b-> The flaming heart, shining with divine light}# The flame and fire on the Sacred Heart of Jesus indicate the divine virtues He possess. Even if Jesus was the treasure house of all virtues, blessings, gifts and fruits that any human could possess, still if He was not aflame in divinity our salvation would have been impossible. Though our Divine Savior took human form, He is truly God and also man. So all His human actions, sufferings and deeds have a divine nature in itself. When we see the Sacred Heart of our Savior, we recognize Him as truly human .But the flaming heart, shining with divine light teaches us that He is truly God. God appeared to Moses in the burning bush and said,” I am the God of your father. I have witnessed the affliction of my people in Egypt. Therefore I have come down to rescue them.” The flaming Heart of Jesus proclaims much powerful love than this since it burns eternally till the end of the world unlike the bush that burned only for a short while. Here there is no representation, but God himself takes human form and comes down. He comes down not to save a selected people, but the whole mankind. He was not on a short mission, but to give eternal life and to flood us with abundance of grace. How can you not love such a graceful heart! Now let us contemplate the divine light on the flaming heart. Darkness is an element and ownership of Satan and causes melancholy and pain. Whereas light is a share of heavenly bliss, and brings about cheer and happiness. Hence Satan is called the “Lord of Darkness” and heavenly spirits are called” Sons of Light”. Since they are removed far off from divine grace there always exist darkness among” Lord of Darkness”.Whereas the “Sons of Light” glow in heavenly grace and charisma. This heavenly glory and grace of all heavenly hosts is the Son of God, Jesus Christ. His divine glow illumines the sky and shines on the darkness of earthly beings. Prophet Malachi acknowledges Jesus as ‘the sun of justice’ (3:20). Jesus himself said,” I am the light of the world. Whoever follows me will not walk in darkness, but will have the light of life.”(John 8:12). St. John testifies in his gospel that “What came to be through him was life, and this life was the light of the human race.” (John1:4) You devoted souls! The fire and flame on the heart of Jesus declares His divinity, and charity for us. This divine light is the glow of heavenly host and the beam that beckons mankind from the darkness of this world to the spiritual radiance of heaven. Faithful! If you follow the divine teachings of Christ, then you will be able to adore His divinity in heaven and imbued in celestial glory sing about His endless mercy. #{black->none->b->INVOCATION (JAPAM) }# O ‘Divine Sun’ Jesus, who mesmerizes the sky! I adore You. Delight of the heavenly hosts! Light! I love You. Heart of Jesus, aflame with love for us! Christ! Look kindly upon my soul embedded in darkness and sin. Bless me Lord, to know Your infinite majesty, divine love and inflame our hearts with love for You. Jesus! My light and my glow! Efface my heart of darkness, brighten me, drench me in Your blood and sanctify me. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# Light from the Sacred Heart of Jesus, illumine me. #{black->none->b->GOOD DEED(SALKRIYA)}# Identify everything that hinders your salvation and try to avoid them.
Image: /content_image/ChristianPrayer/ChristianPrayer-2020-06-25-16:26:05.jpg
Keywords: Devotion to the Sacred Heart