Contents

Displaying 13221-13230 of 25145 results.
Content: 13564
Category: 1
Sub Category:
Heading: നിര്‍ബന്ധിത പണപ്പിരിവുകള്‍ ഒഴിവാക്കാം, ക്രൈസ്തവസാക്ഷ്യം നല്‍കുന്നതില്‍ ദത്തശ്രദ്ധരാകാം: കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ സഭാദിന സന്ദേശം
Content: കൊച്ചി: സഭയില്‍ നേതൃത്വ ശുശ്രൂഷയിലുള്ള വൈദികരും സമര്‍പ്പിതരും അല്‍മായരും ശരിയായ ക്രൈസ്തവസാക്ഷ്യം നല്‍കുന്നതില്‍ ദത്തശ്രദ്ധരായിരിക്കണമെന്നും കോവിഡ് കാലത്തു നിര്‍ബന്ധിത പണപിരിവുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒഴിവാക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ച് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സഭാ സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തില്‍കവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണമെന്നും സഭ തങ്ങളുടേതാണെന്നും തങ്ങളാണ് സഭയെന്നും സഭാശുശ്രൂഷകരുടെ ന്യായമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയുടെ ശൈലി സഭയില്‍ സംജാതമാകണമെന്നും അദ്ദേഹം സര്‍ക്കുലറില്‍ കുറിച്ചു. #{black->none->b->സഭാദിന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ‍}# സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തന്‍റെ സഹ ശൂശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലന ശൂശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ! മാര്‍തോമാശ്ലീഹായുടെ ദുക്റാനാതിരുനാള്‍ ദിനമായ ജൂലൈ മുന്ന് ഒരിക്കല്‍ കൂടി സമാഗതമാകുന്നു. ഈ ദിവസം നാം സീറോമലബാര്‍ സഭാദിനമായും ആഘോഷിക്കുകയാണല്ലോ. ദുക്റാനാതോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിന്‍റെ തിരുനാളാണ്. വിശ്വാസത്തിന്‍റെ കൈമാറ്റം വഴിയാണ് നാം മാര്‍തോമാശ്ലീഹായോട് ബന്ധപ്പെട്ടിരിക്കുന്നതും അദ്ദേഹത്തെ നമ്മുടെ പിതാവായി മഹത്വപ്പെടുത്തുന്നതും. ഉത്ഥിതനായ ഈശോയുടെ തിരുവിലാവ് ദര്‍ശിച്ച തോമാശ്ലീഹായുടെ “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” (മാറ് വാലാഹ്) എന്ന ഉദീരണം സുവിശേഷങ്ങളില്‍ ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനമായി നിലകൊള്ളുന്നു. ‘കര്‍ത്താവേ’ ‘ദൈവമേ’ എന്ന രണ്ടുവിളികളും ഈശോയുടെ ദൈവത്വത്തെ സൂചിപ്പിക്കുന്നവയാണ്. മനുഷ്യനായി ജീവിച്ചു മരിച്ച് ഉത്ഥാനം ചെയ്ത ഈശോ ദൈവവുമാണ് എന്ന പ്രഖ്യാപനമാണ് തോമാശ്ലീഹ നടത്തിയത്. ഇതിനുസമാനമായ വി. പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം, “നീ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ മിശിഹായാകുന്നു” എന്നതായിരുന്നു. പത്രോസിന്‍റെ ഈ പ്രഖ്യാപനം കര്‍ത്താവിന്‍റെ പരസ്യജീവിതത്തിന്‍റെ മധ്യത്തിലായിരുന്നു; തോമാശ്ലീഹായുടേത് ഈശോയുടെ ഉത്ഥാനത്തിനുശേഷവും. ഉത്ഥാനശേഷം വി. പത്രോസ് നടത്തിയത് ഈശോയോടുള്ള സ്നേഹത്തിന്‍റെ പ്രഖ്യാപനമായിരുന്നു. ഈ സ്നേഹപ്രഖ്യാപനത്തില്‍ ഉത്ഥിതനായ മിശിഹായിലുള്ള വി. പത്രോസിന്‍റെ പൂര്‍ണമായ വിശ്വാസസമര്‍പ്പണവും ഉള്‍ക്കൊണ്ടിരുന്നു. വിശ്വാസത്തിന്‍റെ സഫലീകരണമാണ് സ്നേഹം. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസമാണു നമ്മെ രക്ഷിക്കുന്നതെന്ന് വി. പൗലോസ് ശ്ലീഹാ പറയുന്നുണ്ട്. തോമാശ്ലീഹായിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം സ്നേഹത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. കൊറോണ ബാധയുടെ ഈ കാലത്ത് അതു കൂടുതല്‍ സജീവമാക്കുവാന്‍ ദൈവം നമുക്ക് അവസരം നല്‍കിയിരിക്കുന്നു. ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ, കൊറോണക്കാലം പല ജീവിതനവീകരണ സാധ്യതകളും നമുക്ക് തുറന്നു നല്‍കിയിട്ടുണ്ട്. കാലങ്ങളായി സഭ ചിന്തിച്ചുകൊണ്ടിരുന്നതുംപലതലങ്ങളില്‍ നിന്നും ഉന്നയിക്കപ്പെട്ടിരുന്നതുമായ ജീവിതലാളിത്യം സ്വീകരിക്കുവാനുള്ള ആവശ്യബോധം ഇന്ന് നമുക്കുണ്ടാകുന്നു. ഈ വര്‍ഷവും അടുത്ത വര്‍ഷങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ തലങ്ങളിലും ചെലവു ചുരുക്കലിന്‍റെ കാലമായിരിക്കണം. ധൂര്‍ത്തും ആര്‍ഭാടവും നമ്മുടെ ജീവിതശൈലിയില്‍ നിന്ന് അകലണം. ഉടനേ പുതിയ നിര്‍മ്മാണപദ്ധതികള്‍ ആസൂത്രണം ചെയ്യാതിരിക്കണം. ഇടവകകളും സ്ഥാപനങ്ങളും തുടങ്ങിവച്ചിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാവകാശം പൂര്‍ത്തിയാക്കിയാല്‍ മതി എന്ന സംയമനമനോഭാവം നമുക്കുണ്ടാകണം. നിര്‍ബന്ധിത പണപ്പിരിവുകള്‍ നടത്താതിരിക്കാന്‍ നമുക്കു തീരുമാനമെടുക്കാം. ഒരുവിധ സമ്മര്‍ദ്ദവുമില്ലാതെ ജനങ്ങള്‍ സ്വമേധയാ നല്‍കുന്ന നേര്‍ച്ചകളും സംഭാവനകളും മാത്രം വിനിയോഗിച്ചുകൊണ്ട് സഭാ കൂട്ടായ്മയുടെ ആവശ്യങ്ങള്‍ നമുക്കു നിര്‍വഹിക്കാം. സഭാശുശ്രൂഷകളുടെയും ധ്യാനപ്രസംഗങ്ങളുടെയും തിരുനാളുകളുടെയും ലക്ഷ്യം ധനസമ്പാദനമാണ് എന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങളും ആഘോഷങ്ങളും നമുക്കു നിറുത്തലാക്കാം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിനിര്‍മ്മാണങ്ങളും പരിപാടികളുംആസൂത്രണം ചെയ്യുന്നത്ഉചിതമല്ല. സഭയിലെ ആവശ്യങ്ങളുടെ നിര്‍വഹണം സഭാ മക്കളുടെ കൂട്ടായ്മയുടെ പൊതുവായ ആത്മീയചിന്തയില്‍ നിന്ന് ഉയിര്‍കൊള്ളുന്നതാകട്ടെ. വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തില്‍കവിഞ്ഞ സമ്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണം. #{black->none->b->ജീവിത നവീകരണം ‍}# ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നതുപോലെ സഭയുടെ മുഖം ദരിദ്രമാകട്ടെ. സഭ പാവപ്പെട്ടവരുടേതാകട്ടെ. സഭയുടെ സമ്പത്ത് ദൈവജനമാണ്. സഭയുടെ അത്യാവശ്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി യഥാസമയം വേണ്ടത് നല്‍കുവാന്‍ തക്ക വിശ്വാസതീക്ഷ്ണത നമ്മുടെ സഭാമക്കള്‍ക്കുണ്ട്. സഭ തങ്ങളുടേതാണെന്നും തങ്ങളാണ് സഭയെന്നും സഭാശുശ്രൂഷകരുടെ ന്യായമായ ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും നമ്മുടെ ജനം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയുടെ ശൈലി സഭയില്‍ സംജാതമാകട്ടെ.ദൈവസ്നേഹപ്രേരിതമായ കാരുണ്യപ്രവര്‍ത്തനങ്ങളായിരിക്കണം സഭയുടെ മുഖമുദ്ര. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യക്ഷേമം എന്നീ മേഖലകളിലെ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും കാരുണ്യസ്പര്‍ശംകൊണ്ട് ഉത്തമ ക്രൈസ്തവസാക്ഷ്യങ്ങളായിത്തീരട്ടെ. കോവിഡുകാലത്ത് ഇടവകകളും സ്ഥാപനങ്ങളും രൂപതകളുടെ സാമൂഹ്യക്ഷേമ വിഭാഗങ്ങളും മറ്റ് സംഘടനകളും ചെയ്യുന്ന നിസ്തുലമായ സേവനങ്ങള്‍ക്ക് ഞാന്‍ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. #{black->none->b->കൊറോണക്കാലത്തെ ആരാധനാകര്‍മ്മങ്ങള്‍ ‍}# 2020 കോവിഡു വര്‍ഷമായി ലോകചരിത്രത്തില്‍ അറിയപ്പെടുമെന്ന് തോന്നുന്നു. ഈ വര്‍ഷാവസാനംവരെയെങ്കിലും കൊറോണ വൈറസിന്‍റെ ആക്രമണം ലോകജനതയ്ക്കു നേരിടേണ്ടിവരും. അതിനാല്‍ രോഗത്തിന്‍റെ സമൂഹവ്യാപനം ഏതുവിധേനയും തടയേണ്ടത് മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്. ഈ ഉത്തരവാദിത്വബോധം എല്ലാവരിലുമുണ്ടാകുവാന്‍ നാം കഠിനമായി പരിശ്രമിക്കണം. മനുഷ്യജീവിതത്തെ സാധാരണ ഗതിയിലാക്കിക്കൊണ്ടുതന്നെ രോഗനിയന്ത്രണം സാധിക്കുക എന്ന നയമാണ് ഈ രണ്ടാം ഘട്ടത്തില്‍ രാജ്യങ്ങളെല്ലാം സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ രാജ്യവും ഇതേ സമീപനമാണല്ലോ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍, ലോക്ഡൗണില്‍ ഇളവുകള്‍ ക്രമാനുഗതമായി നല്‍കപ്പെടുന്നു. വ്യാപാരസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായവ ഏതാണ്ട് പൂര്‍ണ്ണതോതില്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു. സ്വകാര്യ വാഹനഗതാഗതം ഏറെക്കുറെ പൂര്‍ണ്ണതോതില്‍ ആയി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമില്ല. ജൂണ്‍ 09 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്നതിന് അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇളവുകളെല്ലാം അനുവദിക്കുമ്പോഴും രോഗവ്യാപനം തടയുന്നതിനുള്ള കര്‍ശനമായ നിബന്ധനകളും സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. സഭാമക്കളായ നാമെല്ലാവരും അവയെല്ലാം കണിശമായി പാലിച്ച് രാജ്യത്തിന്‍റെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരാകണം. ദൈവാലയത്തിലെ കര്‍മ്മങ്ങള്‍ക്ക് അനുമതി ലഭിച്ചുവെന്നതിന്‍റെ പേരില്‍ എല്ലാവരും എപ്പോഴും ആരാധനാകര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ തിടുക്കം കൂട്ടുന്നത് ഈ സാഹചര്യത്തില്‍ ശരിയാകില്ല. ഇപ്പോള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ദൈവാലയങ്ങള്‍ക്ക് നിബന്ധനകള്‍ പാലിച്ചുകൊണ്ട് അതേ രീതി തുടരാം. ഇതുവരെയും ആരാധനാശുശ്രൂഷകള്‍ പുനരാരംഭിക്കാത്ത ദൈവാലയങ്ങളില്‍ അവ തുടങ്ങുമ്പോഴും രോഗ വ്യാപനനിയന്ത്രണത്തിനുവേണ്ട മുന്‍കരുതലുകള്‍ എടുത്തേ തീരൂ. ഈ വിഷയത്തില്‍ നമുക്ക് യാതൊരുവിധ ഉദാസീനതയും ഉണ്ടാകരുത്. രോഗവ്യാപനത്തിന്‍റെ പുതിയ സാധ്യതകള്‍ എവിടെയെങ്കിലുമുണ്ടെന്നറിഞ്ഞാല്‍, ആരാധനാലയങ്ങള്‍ വീണ്ടും അടച്ചുകൊണ്ട് വൈദികരും ജനങ്ങളും ഉത്തരവാദിത്വബോധത്തോടെ പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊതുസമൂഹം സാധാരണ ജീവിതശൈലിയിലേയ്ക്ക് വരുന്നതോടൊപ്പം സഭാമക്കളുടെ കൗദാശികജീവിതം ക്രമേണ സാധാരണഗതിയിലേയ്ക്ക് വരണമെന്നതാണ് നമ്മുടെ ലക്ഷ്യം. #{black->none->b-> ആദ്ധ്യാത്മികതയുടെ പുതിയ മാനങ്ങള്‍ ‍}# ആത്മീയതയ്ക്കു വിരുദ്ധമായി നമ്മുടെ ജീവിതത്തില്‍ കടന്നു കൂടിയ സമീപനങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിച്ചുസംശുദ്ധമായ ക്രൈസ്തവസാക്ഷ്യം നല്‍കുവാന്‍ കോവിഡു കാലത്തിന്‍റെ അനുഭവം നമ്മെ കൂടുതല്‍ പ്രേരിപ്പിക്കണം. സഭയില്‍ നേതൃത്വ ശുശ്രൂഷയിലുള്ള വൈദികരും സമര്‍പ്പിതരും അല്‍മായരും ശരിയായ ക്രൈസ്തവസാക്ഷ്യം നല്‍കുന്നതില്‍ ദത്തശ്രദ്ധരായിരിക്കണം. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിഞ്ഞിരുന്നതുകൊണ്ട് കൂടുതല്‍ വ്യക്തിപരമായി പ്രാര്‍ത്ഥിക്കുവാനും കുടുംബപ്രാര്‍ത്ഥന ക്രമമായി ചൊല്ലുവാനും ഏവര്‍ക്കും സാധിച്ചുവല്ലോ. ഓണ്‍ലൈന്‍ കുര്‍ബാനയര്‍പ്പണങ്ങളിലും ഭക്തിപൂര്‍വ്വം സംബന്ധിക്കുവാന്‍ സാധിച്ചു. ഈ പ്രാര്‍ത്ഥനാനുഭവത്തോടൊപ്പം കുട്ടികളുടെ വിശ്വാസപരിശീലനവും ഓണ്‍ലൈനില്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. മുതിര്‍ന്നവര്‍ക്കും വിശ്വാസവിഷയങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാകുന്നതിന് ഈ അവസരത്തെ പ്രയോജനപ്പെടുത്താവുന്നതാണ്. വിശ്വാസജീവിതത്തിന് നിരക്കാത്ത എല്ലാ പ്രവണതകളെയും നമ്മില്‍ നിന്ന് അകറ്റുവാന്‍പരിശ്രമിക്കാം. മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം, മനുഷ്യജീവന് എതിരെയുള്ള അക്രമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മറ്റുള്ളവരുടെ സ്വകാര്യതയ്ക്കെതിരെയുള്ള കടന്നുകയറ്റം, ഇതരര്‍ക്ക് അപകീര്‍ത്തി വരുത്തുന്ന പ്രചരണങ്ങള്‍, ലൈംഗികതയുടെ എല്ലാത്തരത്തിലുമുള്ള ദുരുപയോഗം മുതലായ തിന്മകള്‍ക്കു വിധേയരാകാതിരിക്കാന്‍ നാം ജാഗ്രത പാലിക്കണം. നന്മയില്‍ കൂടുതല്‍ വളരുന്നതുവഴിയാണ് തിന്മയെ അതിജീവിക്കുവാന്‍ സാധിക്കുന്നത്. സംശുദ്ധമായ സ്നേഹവും കാരുണ്യവും നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും വളര്‍ത്തിയെടുക്കാന്‍ നമുക്ക് പരിശ്രമിക്കാം. ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കഴിയുന്നിടത്തോളം സഹായിക്കാം. പ്രവാസികള്‍ ഇപ്പോഴും നാട്ടിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണല്ലോ. അവര്‍ക്ക് ആവശ്യകമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ സര്‍ക്കാരിനോടൊപ്പം നാം സന്നദ്ധരാകണം.പ്രവാസികളുടെ മക്കള്‍ക്ക് ആവശ്യകമായ സ്കൂള്‍-കലാലയ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കഴിവതും ഏര്‍പ്പെടുത്തിക്കൊടുക്കുവാന്‍ സഭാസ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. വംശീയ വിവേചനം ഇന്ന് സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കുന്നുണ്ട്. എക്കാലത്തുമുണ്ടായിരുന്ന ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ ലോകരാഷ്ട്രങ്ങള്‍ക്കു സാധിച്ചിരുന്നതാണ്. എന്നാല്‍ അടുത്ത കാലത്ത് അതു വീണ്ടും പലപല രീതികളില്‍ രംഗപ്രവേശം ചെയ്യുന്നതായിട്ട് കാണുന്നു. മനുഷ്യത്വത്തിന് നിരക്കാത്ത ഈ തിന്മയെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യേണ്ടത് ലോകജനതയുടെ സംസ്കാരികോന്നമനത്തിന് ആവശ്യകമാണ്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വംശീയ വിവേചനം നമ്മുടെ വിശ്വാസത്തിന് കടകവിരുദ്ധമാണ്. യഹൂദരെയും ഗ്രീക്കുകാരെയും സമറിയാക്കാരെയുമെല്ലാം ദേശീയ, വംശീയ വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ ദൈവപിതാവിന്‍റെ മക്കളെന്ന നിലയില്‍ സഹോദരീസഹോദരന്മാരായി കണ്ടാണ് ഈശോ ജീവിച്ചതും പ്രസംഗിച്ചതും പഠിപ്പിച്ചതും. വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, ഈശോമിശിഹായില്‍ യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല (ഗലാ. 3:28). അതിനാല്‍, നമ്മില്‍ നിന്ന് വംശീയ വിവേചനത്തിന്‍റെ ചിന്തകളോ സംസാരമോ പ്രവൃത്തികളോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണം. എല്ലാ മനുഷ്യരെയും സഹോദരീസഹോദരന്മാരായി കണ്ട്, സഭയിലും സമൂഹത്തിലും കൂട്ടായ്മയില്‍ ജീവിക്കുന്ന ഒരു സംസ്കാരം നാം വളര്‍ത്തിയെടുക്കണം. ക്രിസ്തീയ ആദ്ധ്യാത്മികതയുടെ സാമൂഹികമാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. കൊറോണക്കാലത്തും അതിനുശേഷം വരുന്ന വര്‍ഷങ്ങളിലും നാം ഉല്‍പ്പാദകരാകണം. വ്യക്തിപരമായും കുടുംബങ്ങളായും സമൂഹമായും നമ്മളാല്‍ കഴിയും വിധംരാജ്യത്തിന്‍റെ സമ്പദ്ഘടനയെ പരിരക്ഷിക്കുവാന്‍പരിശ്രമിക്കണം. കൃഷിയാണ് പ്രഥമതപരിഗണനയര്‍ഹിക്കുന്നത്. വ്യക്തികളുടെയോ ഇടവകകളുടെയോ സ്ഥാപനങ്ങളുടെയോ രൂപതകളുടെയോ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലുംകൃഷിചെയ്യണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാന്‍ ഇടയാകരുത്. വൈദികര്‍ ഉള്‍പ്പെടെ ദൈവജനം മുഴുവനും കൃഷിപ്പണികള്‍ക്കായി കുറെ സമയം കണ്ടെത്തണം. ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പു പ്രകാരം കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിലും വലിയ ഒരു ക്ഷാമം ലോകം നേരിടാന്‍ പോവുകയാണ്. കേരളത്തില്‍ ഉല്‍പദിപ്പിക്കുന്നവ കൊണ്ടുതന്നെ നമുക്ക് ഭക്ഷിക്കാന്‍വേണ്ടവ ലഭിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കുപോലും ഗ്രോബാഗുകളിലും ടെറസുകളിലും കൃഷിചെയ്യാവുന്നതാണല്ലോ. ഇടവകകളുടെയും അയല്‍ക്കൂട്ടങ്ങളുടെയും നേതൃത്വത്തില്‍ വിപണികള്‍ തുറന്ന് കാര്‍ഷിക വിളകള്‍ ന്യായവിലയ്ക്കു എല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ പരിശ്രമിക്കുന്നത് കൃഷിക്കാരുടെ അഭിവൃദ്ധിക്ക് ഉപകരിക്കും. നാണ്യവിളകളെ സംബന്ധിച്ചിടത്തോളം, നമ്മുടെ രാജ്യങ്ങളിലും ഇതരരാജ്യങ്ങളിലും വില്‍പനസാധ്യതയുള്ള വിളകളിലേയ്ക്ക് നാം കൃഷി തിരിച്ചുവിടണം. നമ്മുടെ സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസും അതോടൊപ്പം ഇന്‍ഫാമും കൃഷിയുടെ രംഗത്ത് ജനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത് നന്നായിരിക്കും. ചെറുകിട വ്യവസായങ്ങളുടെയും ഫാക്ടറികളുടെയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ അവയുടെ ഉടമസ്ഥര്‍ തീവ്രമായി പരിശ്രമിക്കണം. കോവിഡ് കാലത്ത് വന്ന സാമ്പത്തിക മാന്ദ്യം അതിജീവിക്കുവാന്‍ മേല്‍പ്പറഞ്ഞ അക്ഷീണപരിശ്രമങ്ങള്‍ കൂടിയേ തീരു. അതോടൊപ്പം,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വയ്ക്കുന്ന കോവിഡാനന്തര സാമ്പത്തികോന്നമന പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് പൂര്‍ണ്ണസഹകരണം നല്‍കാം. ഒരു ജനാധിപത്യ രാജ്യമെന്നനിലയില്‍ പൊതുസമൂഹത്തില്‍ ഉണ്ടാകാവുന്ന അഴിമതിക്കും ചൂഷണത്തിനുമെതിരെ നാമെല്ലാവരും ജാഗരൂകതയോടെ വര്‍ത്തിക്കണം. ആരും ആരെയും ചൂഷണം ചെയ്യുന്ന ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചുകൂടാ. അത്തരം അനീതിപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞാല്‍ പൊതുമനസാക്ഷിയെ തട്ടിയുണര്‍ത്തി അവയെ ഉന്മൂലനം ചെയ്യുവാന്‍ ജനാധിപത്യപരമായ നടപടികള്‍ നാം സ്വീകരിക്കണം. ഈ ചിന്തകളെല്ലാം ക്രൈസ്തവ ജീവിതത്തിനു പുതിയൊരു രൂപവും ഭാവവും നല്‍കുവാന്‍ ഈ കാലഘട്ടത്തില്‍ നമ്മെ സഹായിക്കുമെന്നു കരുതുന്നു. നമ്മുടെ ആദ്ധ്യാത്മികതയുടെ ആന്തരികതലങ്ങളും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ തലങ്ങളും പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ സുവിശേഷമൂല്യങ്ങള്‍ക്ക് അനുസൃതമാക്കാന്‍ കോവിഡുകാലത്തും കോവിഡാനന്തരകാലത്തും തീവ്രമായി പരിശ്രമിക്കാം. മിശിഹായുടെ മുഖം നമ്മുടെ സഭാജീവിതത്തിലൂടെ സമൂഹത്തില്‍ പ്രകാശിതമാക്കാം. വി. തോമാശ്ലീഹായെപ്പോലെ ദൈവവും മനുഷ്യനുമായ ഈശോമിശിഹായില്‍ നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായി സമര്‍പ്പിച്ച് സഭയുടെയും സമൂഹത്തിന്‍റെയും സമുദ്ധാരണത്തില്‍ നമുക്ക് പങ്കുചേരാം. ദൈവമേ സ്തുതി!ഈശോയേ സ്തുതി! പരിശുദ്ധാത്മാവേ സ്തുതി! എല്ലാവര്‍ക്കും ദുക്റാനാ തിരുനാളിന്‍റെയും സഭാദിനത്തിന്‍റെയും മംഗളങ്ങള്‍ ആശംസിച്ചുകൊണ്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ നിങ്ങളെ ഞാന്‍ സ്നേഹപൂര്‍വം ആശീര്‍വദിക്കുന്നു. #{black->none->b->കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ‍}# കാക്കനാട് മൗണ്ട് സെന്‍റ് തോമസ്സിലുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ കാര്യാലയത്തില്‍ നിന്ന് 2020-ാം ആണ്ട് ജൂണ്‍ മാസം 17-ാം തീയതി നല്കപ്പെട്ടത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-22-02:10:18.jpg
Keywords: സഭ, സമ്പ
Content: 13565
Category: 24
Sub Category:
Heading: ഗുസ്തി ഗോദയില്‍ നിന്നൊരു പുരോഹിതന്‍
Content: സെമിനാരിയില്‍ ചേരുവാനുള്ള അഭിമുഖത്തിനായി ആര്‍ച്ചുബിഷപ്പിന്റെ മുമ്പിലെത്തിയപ്പോള്‍ സുസപാക്യം പിതാവ് ജോണ്‍സനോടു ചോദിച്ചു. ഗുസ്തിയില്‍ സ്‌റ്റേറ്റ് ചാംപ്യനായ ആള്‍ എന്തിനാണ് അച്ചനാകുന്നത്. തമാശകലര്‍ത്തിയുള്ള പിതാവിന്റെ ചോദ്യത്തിന് സേവനതാല്പര്യമെന്നായിരുന്നു മറുപടി.അപ്പോള്‍ പിതാവ് ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചു. എന്നാല്‍ പിന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമല്ലോ.. അതല്ല ക്രസ്തുവിന്റെ സ്നേഹത്തിന് സാക്ഷ്യം നൽകുവാനാണ് ഇഷ്ടമെന്നു ഉത്തരം പറഞ്ഞു. ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പൗരോഹിത്യപട്ടം സ്വീകരിച്ചത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആര്‍ച്ച്ബിഷപ്പ് സുസപാക്യത്തില്‍ നിന്നുമാണ്. അഞ്ചാം ക്ലാസ് സുമുതല്‍ തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമിലായിരുന്നു.ജോണ്‍സണും സഹോദരന്‍ ജോയിയും താമസിച്ചു പഠിച്ചത്. അവിടെ നിന്ന് ഇന്നു വൈദീക പട്ടം കിട്ടുന്നതുവരെയുള്ള ജോണ്‍സന്റെ ജീവിതം അനുഭവങ്ങളുടെയും,യാദൃശ്ചീകതകളുടെയും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ശ്രീചിത്രാഹോമിലെ താമസ പഠനകാലത്ത് ഫുട്‌ബോള്‍ സെലക്ഷനായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തിയ ജോണ്‍സനും കൂട്ടുകാര്‍ക്കും സെലക്ഷന്‍ കിട്ടിയത് റസ്സലിംഗ് ക്യാമ്പിലേക്ക്.കണ്ണൂരിലെ ഗുസ്തി പരശീലനം കഴിഞ്ഞ് തിരിച്ചെത്തിയത് തികഞ്ഞൊരു ഗുസ്തിക്കാരനായിട്ടായിരുന്നു. പതിന്നാലുവയസ്സുള്ള ഗുസ്തിവിഭാഗത്തില്‍ ജോണ്‍സണ്‍ സ്‌റ്റേറ്റ് ചാംപ്യനായി. കണ്ണൂരിലെ പരിശീലനവും, ഗുസ്തിയും, കായികരംഗത്തെ കള്ളക്കളികളും യുവ പ്രതിഭയായ ജോണ്‍സന്റെ പഠനത്തെയും ബാധിച്ചു. രണ്ടുവര്‍ഷത്തോളം ജോണ്‍സണ്‍ പിന്നോട്ടു പോയി.എന്നാല്‍ കടപ്പുറത്തു ജനിച്ചുവളര്‍ന്ന ജോണ്‍സന്‍റെ പോരാട്ടവീര്യവും,തിരമുറിച്ചു മുന്നേറുന്ന മല്‍സ്യത്തൊലാളിയുടെ കരുത്തും കൂട്ടിനുണ്ടായിരുന്നു. പഠിച്ചു മുന്നേറി സമൂഹത്തിലെ പാവങ്ങളെ സേവിക്കണം ക്രിസ്തുവിന്റെ സ്‌നേഹം വേണ്ടവര്‍ക്ക് നല്‍കുകയെന്ന പ്രമാണം അതുമാത്രമാണ് ലക്ഷ്യം. ക്രിസ്തുവിനായി എല്ലാം ത്യജിക്കാം ജോണ്‍സണ്‍ പറയുന്നു. മുപ്പതു വയസ്സുള്ള ജോണ്‍സണ്‍ അതിരൂപതയിലെ വൈദീകനായി മാറിയപ്പോള്‍ അതൊരു മുതല്‍ക്കൂട്ടായിരിക്കും, യഥാര്‍ത്ഥ ജീവിതം കണ്ട പുരോഹിതനെന്ന വലിയ ശക്തിയുടെ മുതല്‍കൂട്ട്.
Image: /content_image/SocialMedia/SocialMedia-2020-06-22-02:35:02.jpg
Keywords: വൈദിക
Content: 13566
Category: 1
Sub Category:
Heading: ആതുര ശുശ്രൂഷകരെ സ്വീകരിച്ച് ലോക്ക്ഡൗണിന് ശേഷം പാപ്പയുടെ ആദ്യ പൊതു സംബോധന
Content: വത്തിക്കാന്‍ സിറ്റി: ഇറ്റലിയിൽ കൊറോണ വൈറസിന്റെ ശക്തമായ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയായ ലൊംബാർഡിയയിലെ പ്രസിഡൻറ്, മെത്രാന്മാർ, മഹാമാരിക്കെതിരെ പോരാടിയ ഭിഷഗ്വരന്മാരും നഴ്സുമാരുമുൾപ്പടെയുള്ള ആതുരസേവകർ എന്നിവര്‍ ഉള്‍പ്പെടുന്ന അറുപതോളം പേരടങ്ങിയ സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം പാപ്പ നടത്തിയ ആദ്യ പൊതുകൂടിക്കാഴ്ചയായിരിന്നു ഇത്. കോവിഡ് 19 മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ആതുരസേവകർ സാമീപ്യത്തിൻറെയും ആർദ്രതയുടെയും സംസ്കൃതിയുടെ നിശബ്ദ ശിൽപ്പികളായി ഭവിച്ചുവെന്ന് പാപ്പ പറഞ്ഞു. മഹാമാരിയുടെ വേളയിൽ ആരോഗ്യരംഗത്തെ അടിയന്തരാവസ്ഥയെ നേരിടുന്നതിൽ ഇറ്റലിയിലെ സമൂഹത്തിൻറെ വിവിധ മേഖലകളിൽ പ്രകടമായ നന്മയെ അനുസ്മരിച്ച പാപ്പ വേദനിക്കുന്നവരോടുള്ള ദൈവത്തിൻറെ സാമീപ്യം ആതുരസേവകർ സാക്ഷ്യപ്പെടുത്തിയെന്നും പറഞ്ഞു. മഹാമാരിക്കാലത്തിന് ശേഷം നാളയെ കെട്ടിപ്പടുക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും പാപ്പ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. അതിന് സകലരുടെയും കഠിനാദ്ധ്വാനവും ഊർജ്ജവും അർപ്പണബോധവും ആവശ്യമാണെന്ന് പാപ്പ പറഞ്ഞു. കൂട്ടായ്മയിലും സാഹോദര്യത്തിലും ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യൻ അവനവനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രമിക്കുന്നത് ഒരു വ്യാമോഹം മാത്രമാണെന്ന് മഹാമാരിയുടെ വേളയിൽ വ്യക്തമായി. എന്നാൽ മഹാമാരി അവസാനിച്ചുകഴിഞ്ഞാൽ ഇത്തരം വ്യാമോഹത്തിൽ വീണ്ടും നിപതിക്കുകയും നമുക്ക് മറ്റുള്ളവരെ ആവശ്യമുണ്ട്, അപരൻറെ സഹായം ആവശ്യമുണ്ട്, എന്നത് പെട്ടെന്ന് മറക്കുകയും നമുക്കു നേരെ കൈനിട്ടിത്തരുന്ന ഒരു പിതാവിനെ നമുക്ക് ആവശ്യമുണ്ട് എന്നത് വിസ്മരിക്കുകയും ചെയ്യുന്ന അപകടമുണ്ട്. ദൈവത്തെ വിളിച്ചപേക്ഷിക്കുക, പ്രാർത്ഥിക്കുക, ഈ പ്രാർത്ഥനയാണ് പ്രത്യാശയുടെ ആത്മാവ്. പാപ്പ കൂട്ടിച്ചേര്‍ത്തു. ലൊംബാർഡിയയില്‍ 92,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,536 പേര്‍ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-22-03:37:07.jpg
Keywords: പാപ്പ, ആതുര
Content: 13567
Category: 18
Sub Category:
Heading: അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
Content: അയർക്കുന്നം: പുന്നത്തുറ സെന്റ് തോമസ് ഇടവക വികാരി വികാരി ഫാ.ജോർ ജ് എട്ടുപറയിലിനെ (55)  പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടത്വ സ്വദേശിയാണ്. ഇന്നലെ വൈകിട്ടോടെ കാണാതായെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസും ഇടവകാംഗങ്ങളും തിരച്ചിൽ നടത്തിവരികയായിരുന്നു. വിദേശത്തു നിന്നു വന്ന് ഏതാനും മാസങ്ങൾക്കു മുമ്പാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്. വൈദിക ന്റെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Image: /content_image/India/India-2020-06-22-06:52:09.jpeg
Keywords: വൈദിക, മരിച്ച
Content: 13568
Category: 1
Sub Category:
Heading: അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
Content: അയർക്കുന്നം: ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ഇടവക വികാരി ഫാ.ജോർജ് എട്ടുപറയിലിനെ (55)  പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടത്വ സ്വദേശിയാണ്. ഇന്നലെ വൈകിട്ടോടെ കാണാതായെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസും ഇടവകാംഗങ്ങളും തിരച്ചിൽ നടത്തിവരികയായിരുന്നു. വിദേശത്തു നിന്നു വന്ന് ഏതാനും മാസങ്ങൾക്കു മുമ്പാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്. വൈദിക ന്റെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റവ. ഫാ. ജോര്‍ജ് എട്ടുപറയുടെ അസ്വഭാവിക മരണത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നുവെന്നും ചങ്ങനാശ്ശേരി അതിരൂപത പ്രസ്താവനയിൽ കുറിച്ചു. ഏതാനും നാളുകള്‍ക്കുമുന്‍പ് പള്ളി കോമ്പൗണ്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ ചിലര്‍ക്ക് പരിക്ക്പറ്റിയ സംഭവം രക്തസമ്മര്‍ദ്ദരോഗിയായിരുന്ന അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയായിട്ടുണ്ടെന്ന് മനസ്സിലായിട്ടുള്ളതാണെന്നും ജോര്‍ജ്ജ് എട്ടുപറയച്ചന്റെ അകാല നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെയും പുന്നത്തുറ ഇടവകയുടെയും ദു:ഖത്തില്‍ ചങ്ങനാശേരി അതിരൂപതാ കുടുംബം മുഴുവന്‍ പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
Image: /content_image/India/India-2020-06-22-06:54:27.jpeg
Keywords: വൈദിക, മരിച്ച
Content: 13569
Category: 1
Sub Category:
Heading: പ്രതിഷേധം അതിരുവിടുന്നു: അമേരിക്കയെ മുന്നേറുവാന്‍ സഹായിച്ച വിശുദ്ധ ജൂനിപെറോയുടെ പ്രതിമ തകര്‍ത്തു
Content: സാന്‍ ഫ്രാന്‍സിസ്കോ: അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോയുടെ രൂപം അക്രമികള്‍ തകര്‍ത്തതില്‍ അമേരിക്കയില്‍ ജനരോഷം ശക്തമാകുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് പതിനെട്ടാം നൂറ്റാണ്ടിലെ കത്തോലിക്ക മിഷ്ണറിയായിരുന്ന ജൂനിപെറോ സെറായുടെ പ്രതിമ അക്രമികള്‍ തകര്‍ത്തത്. കയറുകള്‍ ഉപയോഗിച്ച് നിലത്ത് മറിച്ചിട്ട രൂപത്തില്‍ ചവിട്ടുകയും, മുഖം ചുവന്ന പെയിന്റടിച്ച് വികൃതമാക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വിശുദ്ധ ജൂനിപെറോ ‘യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന്റെ പ്രതീക’മായിരുന്നെന്നും, അദ്ദേഹത്തിന്റെ മിഷ്ണറി ദൗത്യങ്ങള്‍ തദ്ദേശീയരെ നിര്‍ബന്ധിത സേവനങ്ങള്‍ക്ക് പ്രേരിപ്പിച്ചിരുന്നുവെന്നും അവകാശപ്പെട്ടുകൊണ്ടാണ് നൂറോളം വരുന്ന പ്രതിഷേധക്കാര്‍ വിശുദ്ധന്റെ രൂപം തകര്‍ത്തതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, വിശുദ്ധ ജൂനിപെറോ മനുഷ്യാവകാശങ്ങളുടെ വക്താവും, തദ്ദേശീയരെ അടിച്ചമര്‍ത്തലില്‍ നിന്നും സംരക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഇതിന്റെ തെളിവായി വിശുദ്ധന്‍ മരിച്ചപ്പോള്‍ തദ്ദേശീയര്‍ക്കുണ്ടായ ദുഃഖം ചൂണ്ടിക്കാണിക്കപ്പെടുന്നു. തദ്ദേശീയരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുവാനായി ഒന്‍പതോളം മിഷ്ണറി ദൗത്യങ്ങള്‍ സംഘടിപ്പിച്ച വിശുദ്ധന്‍ സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാനും ശക്തമായ ഇടപെടല്‍ നടത്തിയിരിന്നു. “മുന്നേറിക്കൊണ്ടിരിക്കൂ” എന്ന തന്റെ മുദ്രാവാക്യമനുസരിച്ച് ജീവിച്ചുകൊണ്ട് ജനങ്ങളുടെ ഹൃദയത്തില്‍ ഇടംപിടിച്ച വിശുദ്ധ ജൂനിപെറോയുടെ രൂപം തകര്‍ത്തതില്‍ അമേരിക്കയിലെങ്ങും ജനരോഷം ശക്തമായിക്കൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരണവുമായി സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വദോര്‍ കോര്‍ഡിലിയോണെയും രംഗത്തെത്തിയിട്ടുണ്ട്. “നമ്മുടെ സമൂഹത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? വംശീയ നീതി ഉറപ്പാക്കുന്നതിനും പോലീസ് അനീതിയുടെ തെറ്റുകള്‍ തിരുത്തുന്നതിനും വേണ്ടിയുള്ള വേണ്ടിയുള്ള ദേശീയ പ്രതിഷേധം അക്രമികളുടെ കൈകളില്‍പ്പെട്ടുവോ?” എന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് സാല്‍വദോര്‍ കോര്‍ഡിലിയോണെയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധം കനക്കുകയാണ്. അമേരിക്കന്‍ ദേശീയ ഗാന രചയിതാവ് ഫ്രാന്‍സിസ് സ്കോട്ട് കീയുടെ പ്രതിമയും, മുന്‍ പ്രസിഡന്റ് യൂലിസിസ് എസ്. ഗ്രാന്റിന്റെ രൂപവും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-22-12:45:31.jpg
Keywords: തകര്‍
Content: 13570
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ ക്രൈസ്തവ പീഡനങ്ങൾക്കെതിരെ യു‌എന്‍ ഓഫീസിനു മുന്നിൽ നിശബ്ദ പ്രതിഷേധം
Content: ലാഹോര്‍: പാക്കിസ്ഥാനിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങൾക്കെതിരെയും മതനിന്ദാ നിയമത്തിനെതിരെയും ജനീവയിൽ ഉള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു മുന്നിൽ നിശബ്ദ പ്രതിഷേധം. മതപീഡനങ്ങളുടെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒടിഞ്ഞ കസേരയുമായാണ് പ്രതിഷേധക്കാർ എത്തിയത്. ക്രൈസ്തവരും, ഹൈന്ദവരും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാനിൽ കടുത്ത വിവേചനം നേരിടുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടി സർക്കാർ നിയമം പാസാക്കുക, ഭൂരിപക്ഷ മതക്കാർ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന ക്രൈസ്തവ പെൺകുട്ടികളുടെ കാര്യത്തിൽ ഇടപെടുക, വ്യാജ മതനിന്ദാ കേസിൽ അകപ്പെട്ടവരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ഐക്യരാഷ്ട്രസഭയും, ചില അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രാജ്യത്ത് നടക്കുന്ന പീഡനങ്ങളിൽ മൗനം പാലിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. രണ്ടാം നിര പൗരന്മാരായിട്ടാണ് ന്യൂനപക്ഷങ്ങളെ പാക്കിസ്ഥാൻ കാണുന്നത്. ഉന്നത സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിൽ നിന്ന് ന്യൂനപക്ഷങ്ങളെ ഭരണഘടന പോലും വിലക്കുന്നതായി പാക്കിസ്ഥാനില്‍ നിന്നു റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. കഴിഞ്ഞ വര്‍ഷം ഓപ്പൺ ഡോർസ് പുറത്തുവിട്ട ലോകത്തിൽ ഏറ്റവുമധികം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന പട്ടികയില്‍ പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്.
Image: /content_image/News/News-2020-06-22-14:34:38.jpg
Keywords: യു‌എന്ന, ഐക്യരാഷ്ട്ര
Content: 13571
Category: 15
Sub Category:
Heading: Devotion to the Sacred Heart: Twenty Third day
Content: #{black->none->b-> Symbolism of the cross visible on the Sacred Heart of Jesus}# Our divine Savior appears to St. Margaret to reveal His Sacred Heart and said, “Here is the heart that loves mankind.” This was a flaming heart, shining with divine light, pierced by the lance wound, encircled by a crown of thorns, surmounted by a cross and bleeding. Today, let us examine what this cross on the Divine Heart means. All throughout His earthly life our Messiah bore only crosses. His own people disowned and neglected Him and they inflicted upon Him humiliation, pain, poverty and scorn. We come to know from the Gospel that He agonized many times and was in deep sorrow. He was pensive about His passion, death and crucifixion. Still He was eager to celebrate this Passover. The cross surmounted on the divine heart teaches us that, Jesus who suffered unto His crucifixion and death for our salvation is ready to suffer again for us who remembers His passion, death and His immense love. The cross symbolizes salvation, sacrifice, redemption, atonement and suffering. So let us meditate upon the wishes and desires of this Sacred Heart and forgo all evil acts on our part that torture and pain this Divine Heart. Let us suffer with true patience all the pains and afflictions of our agony uniting them with that of Jesus’ and follow Him bearing our cross. #{black->none->b->INVOCATION (JAPAM) }# O Graceful Divine Heart of Jesus, which was pierced by a lance and shed for me even the last drop of Your divine blood while dying on the cross, I firmly believe that the cross surmounted on Your Divine Heart was formed because of my transgressions. O Divine Heart! Wounded because of my negligence and ingratitude, have mercy on me before I breath my last. Bless me Lord, by the grace of Your passion and death, to repent all my sins, make the necessary reparation and breath out my soul into the bosom of Your infinite mercy. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# The cross surmounted on the Divine Heart, which symbolizes my salvation! I adore You. #{black->none->b->GOOD DEED(SALKRIYA)}# Bear patiently all the crosses which you suffer today.
Image: /content_image/ChristianPrayer/ChristianPrayer-2020-06-22-18:07:55.jpg
Keywords: Devotion to the Sacred Heart
Content: 13572
Category: 1
Sub Category:
Heading: ചൈനയില്‍ മതവിരുദ്ധത തുടരുന്നു: ബിഷപ്പിനെ അറസ്റ്റ് ചെയ്തു അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി
Content: ബെയ്ജിംഗ്: പതിമൂന്നു വര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുന്ന ചൈനയിലെ ചുവാന്‍ഹുവാ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായ ബിഷപ്പ് അഗസ്റ്റിന്‍ കുയി തായിയെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്ത് അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയി. എഴുപതുകാരനും രോഗിയുമായ അഗസ്റ്റിന്‍. നിയമ നടപടികളൊന്നും കൂടാതെ തടങ്കലിലായിരുന്ന ബിഷപ്പിനു വേണ്ടി അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. 1990-ല്‍ വൈദികനായി അഭിഷിക്തനായ അദ്ദേഹത്തെ 2013ലാണ് ബെനഡിക്ട് 16ാമന്‍ പാപ്പ മെത്രാനായി നിയമിച്ചത്. ഹോങ്കോംഗ് രൂപതയുടെ നീതിസമാധാന കമ്മീഷന്‍ ഉദ്യോഗസ്ഥനായ ചാന്‍ ലോക് ഷണ്‍ ചൈനയുടെ നടപടി കടുത്ത സ്വാതന്ത്ര്യനിഷേധമാണെന്നു കുറ്റപ്പെടുത്തി. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതസ്വാതന്ത്ര്യം നിഷേധിക്കുകയാണ്. തങ്ങളോടു വിയോജിക്കുന്ന മതനേതാക്കന്മാരെ നിഷ്ഠുരമായി അടിച്ചമര്‍ത്തുന്നതിന്റെ ഉദാഹരണമാണ് ഈ അറസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ ഉണ്ടാക്കിയെങ്കിലും ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-23-03:56:04.jpg
Keywords: ചൈന, ചൈനീ
Content: 13573
Category: 18
Sub Category:
Heading: ഫാ. ജോര്‍ജ്ജിന്റെ മൃതസംസ്കാരം ഇന്ന്: മരണം വെള്ളം ഉള്ളില്‍ ചെന്നാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
Content: കോട്ടയം: അയര്‍ക്കുന്നത്തു പള്ളിവക കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. ജോര്‍ജ്ജ് എട്ടുപറയിലിന്റെ മരണം വെള്ളം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വീഴ്ചയില്‍ തലയ്ക്കും കഴുത്തിനും ചെറിയ പരിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരമായിട്ടും ഫാ. ജോര്‍ജിനെ പള്ളിമുറിയില്‍ കാണാതെ വന്നതിനെത്തുടര്‍ന്ന് അയര്‍ക്കുന്നം പോലീസും ഇടവകാംഗങ്ങളും ചങ്ങനാശേരി അതിരൂപതാ പ്രതിനിധികളും നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ ഒന്‍പതിനു മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും മാനസിക പിരിമുറുക്കം അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും അയര്‍ക്കുന്നം പോലീസ് അറിയിച്ചു. ഇന്നു രാവിലെ 11ന് മങ്കൊന്പ് തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് തറയില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ മൃതദേഹം സംസ്‌കരിക്കും. 1996 ജനുവരി നാലിന് പൗരോഹിത്യം സ്വീകരിച്ച ഫാ. ജോര്‍ജ് ചങ്ങനാശേരി, എടത്വ, മക്കന്നൂര്‍, ചെങ്കുളം, പാന്പാടി, തകഴി, അരുവിക്കുഴി, മണ്ണഞ്ചേരി, കായല്‍പുറം, വെട്ടിമുകള്‍ പള്ളികളിലെ സേവനത്തിനുശേഷം 2015 മുതല്‍ അമേരിക്കയിലെ ഷിക്കാഗോ രൂപതയില്‍ ശുശ്രൂഷചെയ്തു. മടങ്ങിയെത്തിയശേഷമാണു പുന്നത്തുറയില്‍ വികാരിയായി ചുമതലയേറ്റത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FrxUj9bz8HT3LzGa23UAdP}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-23-04:36:52.jpg
Keywords: മരണ