category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗുസ്തി ഗോദയില്‍ നിന്നൊരു പുരോഹിതന്‍
Contentസെമിനാരിയില്‍ ചേരുവാനുള്ള അഭിമുഖത്തിനായി ആര്‍ച്ചുബിഷപ്പിന്റെ മുമ്പിലെത്തിയപ്പോള്‍ സുസപാക്യം പിതാവ് ജോണ്‍സനോടു ചോദിച്ചു. ഗുസ്തിയില്‍ സ്‌റ്റേറ്റ് ചാംപ്യനായ ആള്‍ എന്തിനാണ് അച്ചനാകുന്നത്. തമാശകലര്‍ത്തിയുള്ള പിതാവിന്റെ ചോദ്യത്തിന് സേവനതാല്പര്യമെന്നായിരുന്നു മറുപടി.അപ്പോള്‍ പിതാവ് ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചു. എന്നാല്‍ പിന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമല്ലോ.. അതല്ല ക്രസ്തുവിന്റെ സ്നേഹത്തിന് സാക്ഷ്യം നൽകുവാനാണ് ഇഷ്ടമെന്നു ഉത്തരം പറഞ്ഞു. ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പൗരോഹിത്യപട്ടം സ്വീകരിച്ചത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആര്‍ച്ച്ബിഷപ്പ് സുസപാക്യത്തില്‍ നിന്നുമാണ്. അഞ്ചാം ക്ലാസ് സുമുതല്‍ തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമിലായിരുന്നു.ജോണ്‍സണും സഹോദരന്‍ ജോയിയും താമസിച്ചു പഠിച്ചത്. അവിടെ നിന്ന് ഇന്നു വൈദീക പട്ടം കിട്ടുന്നതുവരെയുള്ള ജോണ്‍സന്റെ ജീവിതം അനുഭവങ്ങളുടെയും,യാദൃശ്ചീകതകളുടെയും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ശ്രീചിത്രാഹോമിലെ താമസ പഠനകാലത്ത് ഫുട്‌ബോള്‍ സെലക്ഷനായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തിയ ജോണ്‍സനും കൂട്ടുകാര്‍ക്കും സെലക്ഷന്‍ കിട്ടിയത് റസ്സലിംഗ് ക്യാമ്പിലേക്ക്.കണ്ണൂരിലെ ഗുസ്തി പരശീലനം കഴിഞ്ഞ് തിരിച്ചെത്തിയത് തികഞ്ഞൊരു ഗുസ്തിക്കാരനായിട്ടായിരുന്നു. പതിന്നാലുവയസ്സുള്ള ഗുസ്തിവിഭാഗത്തില്‍ ജോണ്‍സണ്‍ സ്‌റ്റേറ്റ് ചാംപ്യനായി. കണ്ണൂരിലെ പരിശീലനവും, ഗുസ്തിയും, കായികരംഗത്തെ കള്ളക്കളികളും യുവ പ്രതിഭയായ ജോണ്‍സന്റെ പഠനത്തെയും ബാധിച്ചു. രണ്ടുവര്‍ഷത്തോളം ജോണ്‍സണ്‍ പിന്നോട്ടു പോയി.എന്നാല്‍ കടപ്പുറത്തു ജനിച്ചുവളര്‍ന്ന ജോണ്‍സന്‍റെ പോരാട്ടവീര്യവും,തിരമുറിച്ചു മുന്നേറുന്ന മല്‍സ്യത്തൊലാളിയുടെ കരുത്തും കൂട്ടിനുണ്ടായിരുന്നു. പഠിച്ചു മുന്നേറി സമൂഹത്തിലെ പാവങ്ങളെ സേവിക്കണം ക്രിസ്തുവിന്റെ സ്‌നേഹം വേണ്ടവര്‍ക്ക് നല്‍കുകയെന്ന പ്രമാണം അതുമാത്രമാണ് ലക്ഷ്യം. ക്രിസ്തുവിനായി എല്ലാം ത്യജിക്കാം ജോണ്‍സണ്‍ പറയുന്നു. മുപ്പതു വയസ്സുള്ള ജോണ്‍സണ്‍ അതിരൂപതയിലെ വൈദീകനായി മാറിയപ്പോള്‍ അതൊരു മുതല്‍ക്കൂട്ടായിരിക്കും, യഥാര്‍ത്ഥ ജീവിതം കണ്ട പുരോഹിതനെന്ന വലിയ ശക്തിയുടെ മുതല്‍കൂട്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-06-22 15:07:00
Keywordsവൈദിക
Created Date2020-06-22 08:05:02