Contents

Displaying 13241-13250 of 25145 results.
Content: 13584
Category: 18
Sub Category:
Heading: ഐസിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റായി വി.വി. അഗസ്റ്റിനെ നിയമിച്ചു
Content: ന്യൂഡല്‍ഹി: തെലുങ്കാനയിലെ സെക്കന്ദറാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയുടെ (ഐസിഎസ്പി) കേരള സംസ്ഥാന പ്രസിഡന്റായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിനെ നിയമിച്ചു. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും നീതിക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരമുള്ള പാര്‍ട്ടിയാണ് ഐസിഎസ്പി എന്ന് ദേശീയ പ്രസിഡന്റ് സ്ലീവ ഗല്ലേലിയും കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സണ്ണി തോമസും പ്രസ്താവനയില്‍ അറിയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എന്നിവയിലൂടെ പൊതു പ്രവര്‍ത്തന രംഗത്തു സജീവമായിരുന്ന അഗസ്റ്റിന്‍ കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നല്കുമെന്നു സണ്ണി തോമസ് അറിയിച്ചു. കേരള ഘടകത്തിലെ മറ്റു ഭാരവാഹികള്‍: ഗ്ലാഡ്‌സണ്‍ ജേക്കബ് വര്‍ക്കിംഗ് പ്രസിഡന്റ്, അഡ്വ. പി.പി. ജോസഫ് സീനിയര്‍ വൈസ് പ്രസിഡന്റ്, ഡോ. അലക്‌സാണ്ടര്‍, ഫിലിപ്പ് ഏബ്രഹാം, ജേക്കബ് തോമസ് വൈസ് പ്രസിഡന്റുമാര്‍, ജേക്കബ് പുതുപ്പള്ളി ജനറല്‍ സെക്രട്ടറി, ഏബ്രഹാം തോമസ് ട്രഷറര്‍, ജോര്‍ജ്ജ് സി. മാത്യു, കെ.പി. രാജു, സിനു കെ. വടശേരിയല്‍, ബാലകൃഷ്ണന്‍ ജെ.എസ്. വടനൂര്‍ സെക്രട്ടറിമാര്‍, ജോണ്‍ ഹബില്‍ വക്താവ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-24-03:26:10.jpg
Keywords: പാര്‍ട്ടി
Content: 13585
Category: 1
Sub Category:
Heading: സന്യാസിനികളെ ആദരിച്ച് ബ്രിട്ടീഷ് അമേരിക്കൻ എംബസികളുടെ സിംപോസിയം
Content: റോം: പാവപ്പെട്ടവർക്കും ബലഹീനർക്കുമായി പ്രേഷിത വേല ചെയ്യുന്ന സന്യാസിനികളെ ആദരിക്കാൻ പരിശുദ്ധ സിംഹാസനത്തിലെ ബ്രിട്ടീഷ് - അമേരിക്കൻ എംബസികൾ സംയുക്തമായി സിംപോസിയം നടത്തി. ഇന്നലെ രാവിലെ റോമിലെ പ്രാദേശിക സമയം 11 മണിക്കാണ് "മുൻനിരയിലെ സന്യാസിനികൾ" എന്ന ശീർഷകത്തിൽ ഒരു മണിക്കൂർ ഓൺലൈൻ സിംപോസിയം നടത്തിയത്. സിംപോസിയത്തിന് മുന്നോടിയായി പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അമേരിക്കയുടെ അംബാസഡർ കലിസ്റ്റ ഗിംഗ് റിഷും, ബ്രിട്ടീഷ് അംബാസഡർ സാലി ആക്സ്വർത്തിയും സന്യാസിനികളെ പ്രത്യേകം സ്മരിച്ചിരിന്നു. കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന അനേകര്‍ക്ക് സന്യസ്തർ സാന്ത്വനമേകുന്ന സമയത്താണ് ആദരവ് അറിയിച്ച് എംബസികള്‍ സിംപോസിയം നടത്തിയെന്നത് ശ്രദ്ധേയമാണ്. തൊഴിലില്ലായ്മയിലും, ദാരിദ്ര്യത്തിലും, ഭക്ഷണമില്ലായ്മയിലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവരെയാണ് തങ്ങളുടെ സിംപോസിയത്തിൽ പ്രധാന വിഷയമാക്കുന്നതെന്നും, സന്യാസിനികളാണ് ഇക്കാര്യത്തിൽ തങ്ങളുടെ ഏറ്റം ഫലപ്രദമായ സഹായികളെന്നും എംബസികള്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, മാനുഷ്യാവകാശ, മനുഷ്യക്കടത്ത് വിഷയങ്ങളില്‍ അനുഭവസമ്പന്നരായ മൂന്ന് സന്യാസിനികൾ പാനൽ ചർച്ചകളില്‍ പങ്കെടുത്തു. വടക്കൻ ഘാനയിൽ അംഗവൈകല്യവുമായി ജനിക്കുന്ന കുട്ടികളെ ഏറ്റെടുക്കുന്ന പരിശുദ്ധ കുർബാനയുടെ സ്നേഹസഭയുടെ സുപ്പീരിയർ ജനറൽ സി. സ്റ്റാൻ തെരേസ് മുമുനി, മനുഷ്യക്കടത്തിനെതിരേയും ചൂഷണത്തിനെതിരേയും പ്രവർത്തിക്കുന്ന സന്യസ്തരുടെ പ്രസിഡന്‍റായ സി. ഇ മെൽഡാ പൂലെ, ചാഡ് പോലെയുള്ള വെല്ലുവിളികൾ നേരിടുന്നയിടങ്ങളിൽ ആതുരാലായങ്ങൾ നടത്തുന്ന കംബോണി സഹോദരികളുടെ ജറുസലേമിലെ പ്രോവിൻഷ്യൽ സുപ്പീരിയർ സി. അലീച്ചാ വക്കാസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-24-07:10:33.jpg
Keywords: സന്യാസ, സമര്‍പ്പി
Content: 13586
Category: 13
Sub Category:
Heading: മേലാളനാകാതെ തൊഴിലാളിയായി ബിഷപ്പ് നയിച്ചു: ശങ്കരയ്യയുടെ ഭവനം യാഥാര്‍ത്ഥ്യമായി
Content: അദിലാബാദ്: തീപിടുത്തത്തില്‍ നശിച്ച നിര്‍ധന കുടുംബത്തിന്റെ ഭവനം പുനര്‍ നിര്‍മ്മിക്കുവാന്‍ നേരിട്ടു ഇറങ്ങിയ സീറോ മലബാര്‍ മിഷന്‍ രൂപതയായ അദിലാബാദിന്റെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടനെ കുറിച്ചുള്ള വാര്‍ത്ത വലിയ ചര്‍ച്ചയായിരിന്നു. ബിഷപ്പിന്റെയും വൈദികരുടെയും യുവജനങ്ങളുടെയും നേതൃത്വത്തിലുള്ള സംഘം രാവും പകലും അദ്ധ്വാനിച്ചപ്പോള്‍ ഭവന നിര്‍മ്മാണം യാഥാര്‍ത്ഥ്യമായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു വെഞ്ചിരിപ്പുകർമം. അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് മെയ് മാസത്തിലാണ് ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് കത്തി നശിച്ചത്. ഭവനം പൂർണ്ണമായി കത്തി നശിച്ചതോടെ ബിഷപ്പും വൈദികരും, മംചേരിയിലെ ഇടവകയിലെ യുവജനങ്ങളും ചേർന്ന് പുതിയ ഭവന നിർമ്മാണത്തിന് തുടക്കം കുറിക്കുകയായിരിന്നു. നാല് നിർമാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള 30 അംഗ സംഘമാണ് നിര്‍മ്മാണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. മേലാളനെ പോലെ നിര്‍ദ്ദേശങ്ങള്‍ നല്‍കി മാറി നില്‍ക്കാതെ ബിഷപ്പ് തൊഴിലാളിയായപ്പോള്‍ കൂടെയുള്ളവര്‍ക്കും ഭവന നിര്‍മ്മാണം ശരവേഗത്തില്‍ തീര്‍ക്കാന്‍ പ്രചോദനം ലഭിക്കുകയായിരിന്നു. പുതിയ വീട് യാഥാർത്ഥ്യമാക്കിതന്നെ ദൈവത്തിനും ബിഷപ്പ് ഉൾപ്പെടെയുള്ള സംഘത്തിനു കൂപ്പുകരങ്ങളോടെ ഇപ്പോള്‍ നന്ദി പറയുകയാണ് ശങ്കരയ്യ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-06-24-09:13:42.jpg
Keywords: വീട്, ഭവന
Content: 13587
Category: 24
Sub Category:
Heading: നിന്ദനമേല്‍ക്കുന്ന കിണറുകൾ..!
Content: ഹാവൂ... കിണർ, സ്വന്തമായി ഒരു കിണർ! തന്റെ പുരയിടത്തിനരികിൽ വെള്ളം ലഭിക്കുന്ന ഒരു കിണർ ആരുടെയും സ്വപ്നമാണ്! ഇന്ന്, ലോകത്തിൽ മനുഷ്യൻ നേരിടുന്ന വലിയ ഒരു പ്രതിസന്ധി, "ആവശ്യത്തിന് കുടിവെള്ളം ഇല്ലാത്തതാണ്". അതുകൊണ്ടുതന്നെ, പുതിയ വീട് വെക്കുന്ന ഒരു വ്യക്തി ആദ്യം ചെയ്യുക "ഒരു കിണർ കുഴിക്കുക" എന്നതാണ്. എന്റെ ചെറുപ്പകാലത്ത് ഞങ്ങൾ, കുടിവെള്ളത്തിനായി ഏതാണ്ട് രണ്ടു കിലോമീറ്ററോളം നടന്നു, അവിടെയുള്ള ഒരു "ഓലിയിൽ" നിന്നും ആയിരുന്നു എല്ലാ ദിവസവും വെള്ളം കൊണ്ടു വന്നിരുന്നത്. അതുകൊണ്ട് തന്നെ ഒത്തിരി പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ, വർഷങ്ങൾക്ക് ഒടുവിൽ ഞങ്ങൾ ഒരു കിണർ കുഴിക്കാൻ ആരംഭിച്ചു. നിർഭാഗ്യവശാൽ ആ കിണറിൽ വെള്ളം കാണാൻ സാധിച്ചില്ല, അതൊരു "പൊട്ട കിണർ" ആയി മാറി. പിന്നെയും മാറി മാറി 3 കിണറുകൾ കുത്തി മൂന്നിലും വെള്ളം കണ്ടെത്താൻ സാധിച്ചില്ല. വെള്ളം കിട്ടാതെ ഓരോ കിണറുകളും മണ്ണിട്ടു മൂടിയപ്പോൾ ഞങ്ങൾ അനുഭവിച്ച നൊമ്പരം ആരോട് പറയാൻ! 30 വർഷങ്ങൾക്ക് ശേഷം, ഞങ്ങളുടെ തറവാട്ടു സ്വത്തായ പറമ്പിൽ, കഴിഞ്ഞ നാളിൽ മറ്റൊരു കിണർ കുത്തി, പുതിയ വീട് വയ്ക്കാനായി. ഭാഗ്യവശാൽ, ഇപ്രാവശ്യം സമൃദ്ധിയായി വെള്ളം കണ്ടു. ദൈവത്തിനു നന്ദി!! പക്ഷേ, പുതിയ വീട് പണിയാൻ സാധിക്കാത്തതുകൊണ്ട് വീട്ടുകാർക്ക്, ആ കിണറ്റിൽ നിന്നും വെള്ളം കുടിക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല! ഭൂമിക്കടിയിലെ നിഗൂഢതയിൽ ജലമുണ്ടെന്ന് മനനം ചെയ്ത് കണ്ടുപിടിച്ചു, കിണർ കുത്തി, വെള്ളം കോരി കുടിക്കാൻ സാധിക്കുക, ദൈവമേ എന്തൊരു ഭാഗ്യമാണത്! ശരിക്കുപറഞ്ഞാൽ കിണർ ഒരു അത്ഭുതം ആണ്! കാതുകൂർപ്പിച്ചു നിന്നാൽ കേൾക്കാൻ സാധിക്കും, ഓരോ കിണറിനും ചില കഥകൾ പറയാനുള്ളത്! മോഡേൺ രീതിയിൽ പണികഴിപ്പിക്കുന്ന പല കിണറുകളും, ഇന്ന് ആരുടെയും മനംകവരുന്ന ആകർഷണീയതയുള്ള കിണറുകൾ ആയി മാറി.! പലയിടത്തും, "നാടൻ കിണറുകൾ" വഴിമാറി, "കുഴൽകിണറുകൾ" പ്രത്യക്ഷപ്പെട്ടു. മഴക്കാലത്ത്, ഭൂമിയിലേക്ക് മണ്ണിടിഞ്ഞു താഴ്ത്തപ്പെട്ട കഥകൾ പറയാനുണ്ടായിരുന്നു ചില കിണറുകൾക്ക്! വെള്ളം കിട്ടാതെ, പൊട്ട കിണറുകൾ ആയി മാറിയ നൊമ്പരം ആയിരുന്നു, ഇത്രയും കാലം കിണർ അനുഭവിച്ച തീരാ ദുഃഖം. പക്ഷേ ഇപ്പോൾ, വെള്ളം കിട്ടിയിട്ടും, പലരുടെയും മരണത്തിനു കാരണമായി വെറുക്കപ്പെട്ട, ശപിക്കപ്പെട്ട, ഗർത്തങ്ങൾ ആയി മാറി എന്നതായിരുന്നു, പല കിണറുകളുടെയും നൊമ്പരം. ഈ നാളുകളായി, പല കുട്ടികളും, മുതിർന്നവരും, പ്രശസ്തരും, സന്ന്യസ്തരും, പുരോഹിതരും, കുടുംബജീവിതം നയിക്കുന്നവരും, എല്ലാം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു കൊണ്ട്, കിണറിനെ ഒരു ശാപമേറ്റ നിലം ആക്കി മാറ്റിയിരിക്കുന്നു! ദൈവമേ, ഒരു ശാപ മോക്ഷം ലഭിക്കുമോ, ഈ നിന്ദനമേൽക്കുന്ന, അപമാനമേൽക്കുന്ന, കിണറുകൾക്ക്? സത്യത്തിൽ, കിണർ എത്രയോ പേർക്ക് ജീവനും, ജീവിതവും നൽകിയിട്ടുണ്ട്! പാപിനിയായ സമരിയാക്കാരി സ്ത്രീയെ, ജീവജലം നൽകി, നിത്യജീവന് അർഹയാക്കുവാനായി, ഒത്തിരി യാത്രചെയ്‌തു ക്ഷീണിച്ചിട്ടും, യേശു യാക്കോബിന്‍െറ കിണറിൻ കരയില്‍, അവളെ കാത്തിരിക്കുന്ന രംഗം, യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ആ കിണർ അവളുടെ ജീവിതത്തിന് അനുഗ്രഹമായി മാറി! വീണ്ടും, സ്വന്തം സഹോദരന്മാരാൽ പൊട്ട കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ട പൂർവ്വപിതാവ് ജോസഫിന്റെ ജീവിതത്തിൽ, കിണറിന്റെ അഗാധതയിൽ, ശ്വാസംപോലും കിട്ടാതെ കഴിഞ്ഞ അനുഭവങ്ങൾ അവനെ രാജാവാക്കി മാറ്റി! എന്റെ കുട്ടിക്കാലത്ത്, കിണർ എപ്പോഴും ഒരു ആകാംക്ഷ നൽകിയ, സന്തോഷം നൽകിയ ഇടമായിരുന്നു. "കുട്ടികൾ കിണറ്റിൽ എത്തി നോക്കരുതെന്ന്" മുതിർന്നവർ പേടിപ്പിച്ചപ്പോഴും, ആരും കാണാതെ, ചില കല്ലുകൾ പെറുക്കിയിട്ട്, കിണറ്റിലെ വെള്ളത്തിന്റെ ഓളം കണ്ടു ഒത്തിരി രസിച്ചിട്ടുണ്ട്! സ്കൂൾ ജീവിതത്തിൽ, കിണറ്റിൻ കരയിൽ വെച്ച് പ്രണയിച്ച പല കൂട്ടുകാരും എനിക്കുണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ ഏതു കിണറ്റിൻ കരയിലാണോ ആവോ! പലപ്പോഴും കിണറ്റിൻകരയിൽ, ചോറ്റു പാത്രം കഴുകാൻ നിൽക്കുമ്പോൾ, അറിയാതെ കൈതട്ടി കിണറ്റിൽ വീണ പാത്രം എടുക്കുവാനായി ഉണ്ടാക്കുന്ന ബഹളം, ഒരു ആഘോഷം തന്നെയായിരുന്നു!! മുതിർന്നപ്പോൾ കൂട്ടുകാർക്കൊപ്പം, എത്രയോ കിണറുകൾ തേകിയിട്ടുണ്ട്, ഒരു ഉത്സവം പോലെ!! അതെ, കിണർ എത്രയോ സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ, ഓർമ്മകൾ ആണ് നമുക്ക് നൽകുന്നത്!! സത്യം പറഞ്ഞാൽ എന്റെ ജീവിതം മാറ്റിമറിച്ചത് ഒരു കിണറ്റിൻ കരയിലാണ്. എനിക്ക് ഏതാണ്ട് ഏഴ് വയസ്സ് പ്രായമുള്ളപ്പോൾ, ഒരിക്കൽ, കിണറ്റിൻ അരികിൽ നിന്നുകൊണ്ട് കുളിക്കുകയായിരുന്നു. സാമാന്യം വലിപ്പമുള്ള ഒരു അലുമിനിയം കുടത്തിലും, ബക്കറ്റിലും വെള്ളം കോരി വെച്ചിട്ടുണ്ടായിരുന്നു. ബക്കറ്റിലെ വെള്ളം തീർന്നപ്പോൾ, കുടത്തിലെ വെള്ളം ഞാൻ ഒരുവിധം കഷ്ടപ്പെട്ട് പൊക്കിയെടുത്ത് തലയിലേക്ക് കമഴ്ത്തി, നിർഭാഗ്യവശാൽ കൈ തെന്നി, കുടം തലയിൽ കുടുങ്ങി. സമീപത്തെങ്ങും ആ സമയം ആരുമുണ്ടായിരുന്നില്ല. പേടിച്ചു വിറച്ച്, ശ്വാസം മുട്ടിയ ഞാൻ, ഉച്ചത്തിൽ നിലവിളിച്ചു. പക്ഷേ കുറച്ച് വെള്ളം കുടിച്ചതല്ലാതെ, ശബ്ദം പുറത്തുവന്നില്ല. സ്വന്തം കുഞ്ഞികൈ കൊണ്ട് തലയിൽ കുടുങ്ങിയ കുടം ഉയർത്താൻ ശ്രമിച്ചു പക്ഷേ സാധിച്ചില്ല. തലയിൽ കുടുങ്ങിയ കുടത്തിന്റെ അടിയിലൂടെ, താല്പര്യമില്ലാതെ "ആർക്കോ വേണ്ടി പോകുന്നത് പോലെ അല്പം വെള്ളം മാത്രം" പോകുന്നുണ്ടായിരുന്നു. സമയം മുന്നോട്ടു പോയി കൊണ്ടിരുന്നു!! എനിക്കു മനസ്സിലായി എന്റെ മരണം ഈ കിണറ്റിനരികിൽ, സമാഗതമായി എന്ന്. ശബ്ദം പുറത്തു വന്നില്ലെങ്കിലും, ഞാൻ നിലവിളിച്ചു പ്രാർത്ഥിച്ചു, "ദൈവമേ എന്നെ കൈ വിടരുതേ, നിനക്ക് അറിയാമല്ലോ ഞാൻ ഒരു വൈദികനാകേണ്ട കുഞ്ഞാണ് എന്ന്." ശ്വാസം മുട്ടിയ, നെഞ്ചു നുറുങ്ങിയ, ഒരു കുഞ്ഞിനെ നിലവിളി നല്ല ദൈവം എങ്ങനെയാണ് നിരസിക്കുന്നത്!! എങ്ങനെയോ, ശബ്ദം കേട്ട് ഓടിയെത്തിയ എന്റെ അമ്മ കാണുന്നത്, ചുറ്റുമതിൽ ഇല്ലാത്ത കിണറിന്റെ വക്കത്ത്, കുടുങ്ങിയ കുടവുമായി നിന്ന് ഡാൻസ് കളിക്കുന്ന എന്നെയാണ്. അന്ന് അമ്മ വരാൻ, ഒരു മിനിറ്റ് താമസിച്ചിരുന്നെങ്കിൽ!!! സുഹൃത്തേ, എന്തുതന്നെയായാലും, കിണറുകളെ അപമാനിക്കരുത്, കുടിക്കുന്ന വെള്ളത്തെ പുച്ഛിക്കരുത്!! "ഇനി സ്വർഗ്ഗത്തിലേക്കുള്ള വഴി ഇതിലെയെങ്ങാനും ആണോ" എന്ന് ചോദിച്ചു കൊണ്ട്, ഈ നാളിൽ കിണറിനെ പരിഹസിച്ചു ചിരിച്ച കൂട്ടത്തിൽ നീയും ഉണ്ടായിരുന്നോ? പലയാവർത്തി കിണർ കുത്തിയിട്ടും, സ്വന്തം കിണറ്റിൽ നിന്നും വെള്ളം കോരി കുടിക്കാൻ ഭാഗ്യമില്ലാതെ പോയവരെ നീ വിസ്മരിക്കരുത്! നാട്ടിൽ സർക്കസ് കാണാൻ പോകുമ്പോൾ, എന്നെ ഒത്തിരി ആകർഷിച്ചിരുന്ന ഒരു കളിയായിരുന്നു, "മരണ കിണറിൽ" ബൈക്കോടിച്ച് സാഹസിക രംഗം നടത്തുന്ന കാഴ്ച!!! "ജീവിക്കാനുള്ള കൊതികൊണ്ട്, തുച്ഛമായ പണത്തിനുവേണ്ടി, " ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ പോലും തൃണവത്കരിച്ചുകൊണ്ടായിരുന്നു അവർ ഈ സാഹസിക രംഗങ്ങൾ നടത്തിയിരുന്നത്. അപ്പോഴാണ് ചിലർ, ജീവിക്കാൻ എല്ലാ ആർഭാടവും ഉണ്ടായിട്ടും, നല്ല കിണറുകളെ "സ്വന്തം മരണക്കിണർ " ആക്കി മാറ്റുന്നത്!! വിരോധാഭാസം, അല്ലാതെ എന്തു പറയാൻ! സുഹൃത്തേ, ഒരുനിമിഷം ദൈവത്തോട് പ്രാർത്ഥിക്കാം, ഇനിയും ഒരു ദുരന്തം ഏറ്റുവാങ്ങാൻ ഒരു കിണറിനെയും അനുവദിക്കരുതേ!! എന്തെന്നാല്‍, എന്‍െറ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്‍െറ ഉറവയായ എന്നെ അവര്‍ ഉപേക്‌ഷിച്ചു; ജലം സൂക്‌ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്‌തു (ജറെമിയാ 2 : 13).
Image: /content_image/SocialMedia/SocialMedia-2020-06-24-10:13:08.jpg
Keywords: അവഹേള
Content: 13588
Category: 1
Sub Category:
Heading: ക്രിസ്തീയ രൂപങ്ങള്‍ തകര്‍ക്കണമെന്ന ബി‌എല്‍‌എം പ്രവര്‍ത്തകന്റെ ആഹ്വാനത്തിനെതിരെ വ്യാപക പ്രതിഷേധം
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമത്തിലൂടെ യേശു ക്രിസ്തുവിന്റേയും, പരിശുദ്ധ കന്യകാമറിയത്തിന്റേയും, വിശുദ്ധരുടേയും വെള്ളനിറത്തിലുള്ള പ്രതിമകള്‍ തകര്‍ക്കണമെന്ന പ്രകോപനപരമായ ആഹ്വാനം നടത്തിയ 'ബ്ലാക്ക് ലിവ്സ് മാറ്റര്‍' പ്രവര്‍ത്തകന് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. അമേരിക്കൻ എഴുത്തുകാരനായ ഷോണ്‍ കിംഗ്‌ എന്നയാളാണ് “വെള്ളക്കാരുടെ ആധിപത്യ”ത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് ക്രൈസ്തവര്‍ ആദരിക്കുന്ന വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുവാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. വെളുത്ത നിറമുള്ള യേശുവിന്റേയും, പരിശുദ്ധ അമ്മയുടേയും, സുഹൃത്തുക്കളുടേയും ചുമര്‍ചിത്രങ്ങളും ജാലക ചിത്രങ്ങളും വെള്ളക്കാരുടെ ആധിപത്യത്തേയും, വംശീയ അജണ്ടയേയും സൂചിപ്പിക്കുന്നുവെന്നും അവയെല്ലാം തകര്‍ക്കണമെന്നുമാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ഇത്തരത്തില്‍ മൂന്നു ട്വീറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബൂണ്‍വില്ലെയിലെ വിശുദ്ധ പത്രോസ് പൗലോസ് ഇടവക ദേവാലയത്തിന്റെ വികാരിയായ ഫാ. ബില്‍ പെക്ക്മാനും, കത്തോലിക്ക ഭൂതോച്ചാടകനും മനഃശാസ്ത്രജ്ഞനുമായ മോണ്‍. സ്റ്റീഫന്‍ റോസിയും നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. യേശുവിനേയും കന്യകാമറിയത്തേയും, അപ്പസ്തോലന്മാരേയും വിവിധ വര്‍ണ്ണങ്ങളില്‍ കാലകാലങ്ങളായി ചിത്രീകരിച്ചുവരുന്നുണ്ടെന്നും, നമുക്ക് വിവിധ വര്‍ണ്ണങ്ങള്‍ നല്‍കിയ ദൈവം അതനുസരിച്ചല്ല നമുക്ക് ബുദ്ധിയും, കഴിവും, ധാര്‍മ്മികതയും നല്‍കിയിരിക്കുന്നതെന്നും ഫാ. ബില്‍ മറുപടി നല്‍കിയപ്പോള്‍, ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്തെ പിടികൂടിയിരിക്കുന്ന സാത്താനികതയുടെ അടയാളങ്ങളാണെന്നാണ് മോണ്‍. സ്റ്റീഫന്‍ റോസി പറഞ്ഞത്. “നല്ലതിന് വേണ്ടി ലോകത്തെ മാറ്റുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്നേഹം പ്രചരിപ്പിക്കുകയാണ് വേണ്ടത് വിദ്വേഷമല്ല” എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോയുടെ രൂപം അക്രമികള്‍ വികൃതമാക്കിയിരിന്നു. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിന്റെ മറവില്‍ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-24-11:01:10.jpg
Keywords: രൂപങ്ങ, ട്വീറ്റ
Content: 13590
Category: 7
Sub Category:
Heading: CCC Malayalam 20 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപതാം ഭാഗം
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13591
Category: 7
Sub Category:
Heading: CCC Malayalam 21 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | ഇരുപത്തിയൊന്നാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര ഇരുപത്തിയൊന്നാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13592
Category: 1
Sub Category:
Heading: ബ്രിട്ടനിലെ ദേവാലയങ്ങള്‍ ജൂലൈ നാലിന് തുറക്കും
Content: ലണ്ടന്‍: ഇംഗ്ലണ്ടില്‍ കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ ദേവാലയങ്ങള്‍ ജൂലൈ നാലു മുതല്‍ വിവാഹാവശ്യങ്ങള്‍ക്കുള്‍പ്പെടെ വീണ്ടും തുറന്ന് തുടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വിവാഹ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം മുപ്പതായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലോക്ക് ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച് ജന പ്രതിനിധി സഭയില്‍ നടത്തിയ പ്രസ്താവനക്കിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. “ആരാധനാലയങ്ങള്‍ അടച്ചതില്‍ പലര്‍ക്കും സങ്കടമുണ്ടായതായി അറിയാം. ഇക്കൊല്ലത്തെ പെസഹ, ഈസ്റ്റര്‍, ഈദ് തുടങ്ങിയ ആഘോഷങ്ങളെല്ലാം ലോക്ക്ഡൌണിലായിരുന്നു. അതിനാല്‍, 30 പേരില്‍ കൂടാത്ത വിവാഹാവശ്യങ്ങള്‍ക്കുള്‍പ്പെടെ പ്രാര്‍ത്ഥനക്കും, ഇതര ശുശ്രൂഷകള്‍ക്കുമായി ദേവാലയങ്ങള്‍ വീണ്ടും തുറക്കുവാന്‍ കഴിയുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എല്ലാവരും സാമൂഹ്യ അകലം പാലിക്കണം”. ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനത്തില്‍ പറയുന്നു. സാമൂഹിക അകലം രണ്ടു മീറ്ററില്‍ നിന്നും ഒരു മീറ്ററോ അതിലധികമോ ആയി ചുരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും സഭയുടെ തലവനും വെസ്റ്റ്മിന്‍സ്റ്റർ അതിരൂപതയുടെ അധ്യക്ഷനുമായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് സ്വാഗതം ചെയ്തിട്ടുണ്ട്. യു.കെ ഇവാഞ്ചലിക്കല്‍ അലിയന്‍സിന്റെ വക്താവായ ഡാനി വെബ്സ്റ്റര്‍ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, ചില ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നതായി അദ്ദേഹം പറഞ്ഞു. ദേവാലയത്തിലെ ഗായക സംഘങ്ങള്‍, ഓര്‍ക്കസ്ട്ര, തിയറ്റേഴ്സ് തുടങ്ങിയവ അധികം താമസിയാതെ തന്നെ ആരംഭിക്കാമെന്നും ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. മാർച്ച് 20 വെള്ളിയാഴ്ച മുതലാണ് ബ്രിട്ടനിലെ ദേവാലയങ്ങളിൽ പൊതു ജന പങ്കാളിത്തതോടെയുള്ള വിശുദ്ധ കുര്‍ബാന ഒഴിവാക്കിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-24-12:58:39.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Content: 13593
Category: 15
Sub Category:
Heading: Devotion to the Sacred Heart: Twenty Fifth day
Content: #{black->none->b-> The wound on the Sacred Heart}# The passion of our Divine Savior did not end with His crucifixion. Even after His death, one soldier thrust his lance into His side and immediately blood and water flowed out, thus shedding even the last drop of His blood for the salvation of mankind. O! Miraculous love and grace of our Savior! Why does mankind not deter from sinning seeing Your infinite kindness and grace, which is even a question of envy among angels. He shed His last drop of blood for us out of the goodness and charity of His heart, though He has not shown such grace and mercy to the exiled spirits. When Jesus died darkness came over the whole land until three in the afternoon because of an eclipse of the sun, earth quaked and rocks were split. But our unrepentant heart proves that it is hardened than those rocks. Do you ever meditate how Jesus after His resurrection appeared to unbelieving Thomas and asked him to put his hand into His side and not be unbelieving but believe. Thomas understanding the immense love of His master cried out “My Lord and my God!” Why don’t you cry out like St. Thomas? All the blessings you received and the blessings to come, spring from the goodness and charity of this wounded Heart. Your Mother Church, holy mysteries, sacraments, courage of the apostles, wisdom of doctors of Church, virtue of virgins, all these graces flow from this Divine Heart. This is the real spring opened for the house of Jacob. If you drink from any other spring or river in this world, you will thirst again, but if you drink the blood and water that gush forth from the heart of Jesus, you will never thirst. This water will become a spring of water welling up to eternal life. So, my soul! Hide yourself in the wounds of your divine Savior, when you are agonized or sorrowful. If your joy and your solace is in the wounds of this divine heart, then certainly you will find a peaceful harbor here. #{black->none->b->INVOCATION (JAPAM) }# O Sacred wound on the Divine Heart, which is always exposed to console all sinners! I surrender myself to You. Christ, bless me to endure all afflictions, grace to suffer with true patience all the pains and unite them with Yours so that I may partake of Your glory in paradise. O! Sweet Jesus, wash away my sins in Your holy blood and with Your divine blessings strengthen and fortify me. O! Ocean of grace! Bless me to find solace in Your divine wound and at the time of my death, grant me the grace to leave my soul in your divine care. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen [ 3 Our Father, 3 Hail Mary, 3 Glory be..] The Litany of the Sacred Heart Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION}# O! Sacred Heart of Jesus! I entrust my soul in Your divine wound. #{black->none->b->GOOD DEED(SALKRIYA)}# Pray for the propagation and exaltation of the Holy Church and repentance of sinners. ▛ {{ PLEASE DONATE ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2020-06-24-17:26:38.jpg
Keywords: Devotion to the Sacred Heart
Content: 13595
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര അനുമതി തേടിയുള്ള ദമ്പതികളുടെ കേസ് ഇന്ന് ഹൈക്കോടതിയില്‍: കുഞ്ഞിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പ്രോലൈഫ് പ്രവര്‍ത്തകരും കോടതിയില്‍
Content: കൊച്ചി: ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ, ഇരുപത്തിമൂന്നുആഴ്ച വളർച്ച എത്തിയ കുഞ്ഞിന് ഗർഭഛിദ്രം നടത്തുവാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദമ്പതികളുടെ കേസ് ഇന്ന്‌ (ജൂൺ 25) ഹൈക്കോടതി പരിഗണിക്കുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ ആവശ്യമായ എല്ലാവിധ ചികിത്സ അടക്കമുള്ള പിന്തുണയും, കുഞ്ഞിനെ സ്വീകരിച്ചു വളർത്തുവാൻ മാതാപിതാക്കള്‍ വിഷമിക്കുന്നുവെങ്കിൽ ദത്തെടുക്കുവാൻ തയ്യാറാണെന്നും അറിയിച്ചുകൊണ്ട് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. പ്രോലൈഫ് കാഴ്ചപ്പാടിൽ വിശ്വസിക്കുന്ന അഭിഭാഷകനാണ് സാബു ജോസിന് വേണ്ടി ഹാജരാകുന്നത്. ഉദരത്തിൽ സുരക്ഷിതമായി വളരുന്ന കുഞ്ഞിന് ഈ ഭൂമിയിൽ ജനിക്കുവാനുള്ള അവകാശവും സാഹചര്യവും നിഷേധിക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നതെന്ന് സാബു ജോസ് പ്രവാചക ശബ്ദത്തോട് പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യം മോശമാണെന്ന മുന്‍വിധിയോടെ കൊല്ലാന്‍ ശ്രമിക്കുന്നത് അതീവ ദുഃഖകരമാണ്. ദൈവം സൃഷ്ട്ടിച്ചു അനുഗ്രഹിച്ച ജീവന്‍ സംരക്ഷിക്കുന്നതിന് എല്ലാവിധ പിന്തുണയും മാതാപിതാക്കൾക്ക് ഉറപ്പുനൽകാമെന്നും നമ്മൾ കോടതിയെ അറിയിക്കും. നമ്മൾ രേഖാമൂലം അറിയിച്ചു കഴിഞ്ഞു. കുഞ്ഞിന്റെ ചികിത്സയുടെ കാര്യത്തിൽ നമ്മുടെ സഹായ വാഗ്ദാനം അടക്കം ഹൈക്കോടതിക്കു ഉറപ്പുനൽകിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ള ഈ കുടുംബം വന്നതുപോലെ, പാലക്കാട്ടുനിന്നും ഭർത്താവ് ഉപേക്ഷിച്ച ഒരു സഹോദരിയും ഇപ്പോൾ കോടതിയിൽ എത്തിയിരിക്കുന്നു. ഇത്തരം കേസുകൾ വർദ്ധിക്കുന്നതു പ്രോലൈഫ് സമൂഹത്തിന് വലിയ വേദനയാണ് ഉളവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായി കോടതിയിൽ വന്ന ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ്. ഇതുപോലെ കേസുകൾ വരുകയും എം‌ടി‌പി ആക്ടിന്റെ പിൻബലത്തിൽ അനുകൂല വിധിയും ലഭിച്ചാൽ, കുഞ്ഞുങ്ങളെ എപ്പോൾ വേണമെങ്കിലും വധിക്കാമെന്ന കാഴ്ചപ്പാട് സമൂഹത്തിൽ ഉണ്ടാകും. എം‌ടി‌പി ആക്ടിന് എതിരെയുള്ള നമ്മുടെ പ്രാർത്ഥന, ബോധവൽക്കരണം, പ്രതിഷേധം തുടരേണ്ടതുണ്ട്. ഭ്രുണഹത്യ പാപമാണെന്നു പറയുവാനും പഠിപ്പിക്കുവാനുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും ഇന്നു കോടതി കേസ് പരിഗണിക്കുമ്പോള്‍ അനുകൂല വിധിയുണ്ടാകാന്‍ ഏവരുടെയും പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിക്കുന്നതായും സാബു ജോസ് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-06-25-03:44:40.jpg
Keywords: ഗര്‍ഭഛി, അബോര്‍