Content | റോം: പാവപ്പെട്ടവർക്കും ബലഹീനർക്കുമായി പ്രേഷിത വേല ചെയ്യുന്ന സന്യാസിനികളെ ആദരിക്കാൻ പരിശുദ്ധ സിംഹാസനത്തിലെ ബ്രിട്ടീഷ് - അമേരിക്കൻ എംബസികൾ സംയുക്തമായി സിംപോസിയം നടത്തി. ഇന്നലെ രാവിലെ റോമിലെ പ്രാദേശിക സമയം 11 മണിക്കാണ് "മുൻനിരയിലെ സന്യാസിനികൾ" എന്ന ശീർഷകത്തിൽ ഒരു മണിക്കൂർ ഓൺലൈൻ സിംപോസിയം നടത്തിയത്. സിംപോസിയത്തിന് മുന്നോടിയായി പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അമേരിക്കയുടെ അംബാസഡർ കലിസ്റ്റ ഗിംഗ് റിഷും, ബ്രിട്ടീഷ് അംബാസഡർ സാലി ആക്സ്വർത്തിയും സന്യാസിനികളെ പ്രത്യേകം സ്മരിച്ചിരിന്നു.
കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന അനേകര്‍ക്ക് സന്യസ്തർ സാന്ത്വനമേകുന്ന സമയത്താണ് ആദരവ് അറിയിച്ച് എംബസികള്‍ സിംപോസിയം നടത്തിയെന്നത് ശ്രദ്ധേയമാണ്. തൊഴിലില്ലായ്മയിലും, ദാരിദ്ര്യത്തിലും, ഭക്ഷണമില്ലായ്മയിലും കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവരെയാണ് തങ്ങളുടെ സിംപോസിയത്തിൽ പ്രധാന വിഷയമാക്കുന്നതെന്നും, സന്യാസിനികളാണ് ഇക്കാര്യത്തിൽ തങ്ങളുടെ ഏറ്റം ഫലപ്രദമായ സഹായികളെന്നും എംബസികള്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ, മാനുഷ്യാവകാശ, മനുഷ്യക്കടത്ത് വിഷയങ്ങളില്‍ അനുഭവസമ്പന്നരായ മൂന്ന് സന്യാസിനികൾ പാനൽ ചർച്ചകളില്‍ പങ്കെടുത്തു. വടക്കൻ ഘാനയിൽ അംഗവൈകല്യവുമായി ജനിക്കുന്ന കുട്ടികളെ ഏറ്റെടുക്കുന്ന പരിശുദ്ധ കുർബാനയുടെ സ്നേഹസഭയുടെ സുപ്പീരിയർ ജനറൽ സി. സ്റ്റാൻ തെരേസ് മുമുനി, മനുഷ്യക്കടത്തിനെതിരേയും ചൂഷണത്തിനെതിരേയും പ്രവർത്തിക്കുന്ന സന്യസ്തരുടെ പ്രസിഡന്‍റായ സി. ഇ മെൽഡാ പൂലെ, ചാഡ് പോലെയുള്ള വെല്ലുവിളികൾ നേരിടുന്നയിടങ്ങളിൽ ആതുരാലായങ്ങൾ നടത്തുന്ന കംബോണി സഹോദരികളുടെ ജറുസലേമിലെ പ്രോവിൻഷ്യൽ സുപ്പീരിയർ സി. അലീച്ചാ വക്കാസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IgOfqjYtkqGFgjpmfuZC0F}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|