Contents

Displaying 26531-26531 of 26531 results.
Content: 26992
Category: 1
Sub Category:
Heading: പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് സുവിശേഷം പ്രഘോഷിക്കണം: കൺസിസ്റ്ററിയ്ക്കു ആരംഭം
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പ വിളിച്ചുകൂട്ടിയ കർദ്ദിനാളുമാരുടെ കൺസിസ്റ്ററിയ്ക്കു വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ തുടക്കമായി. ഇന്നലെ ജൂൺ 26 വെള്ളിയാഴ്ച ആരംഭിച്ച കൺസിസ്റ്ററിയില്‍ ലോകത്ത് തുടരുന്ന സംഘർഷഭരിതമായ അവസ്ഥയുടെയും വർത്തമാനകാലസഭയുടെ ആവശ്യങ്ങളുടെയും മുന്നിൽ, തനിക്ക് പിന്തുണ നൽകാനും തുറന്ന മനസ്സോടെ ആശയങ്ങൾ പങ്കുവയ്ക്കാനും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ്, ഫലപ്രദമായ രീതിയിൽ സുവിശേഷപ്രഘോഷണം നടത്തുന്നതിൽ സഹകരിച്ച് പ്രവർത്തിക്കാനും പരിശുദ്ധ പിതാവ് ആഹ്വാനം നടത്തി. സുപ്രധാന ഒത്തുചേരലിലൂടെ പരസ്പരസംവാദങ്ങൾക്കും, സഭയുടെ മിഷ്ണറി നിയോഗത്തിൽ ഐക്യത്തോടെ മുന്നോട്ട് പോകുന്നതിനുമാണ് താൻ ഏവരെയും ക്ഷണിക്കുന്നതെന്ന് പാപ്പ പ്രസ്താവിച്ചു. കഴിഞ്ഞ ജനുവരിയിൽ വിളിച്ചുചേർത്ത കൺസിസ്റ്ററിയിൽ ആവശ്യപ്പെട്ടിരുന്നതും ഇതേ സഹകരണവും പിന്തുണയുമാണെന്ന് പ്രഭാഷണത്തിന്റെ ആദ്യഭാഗത്ത് പാപ്പ അനുസ്മരിച്ചു. കർദ്ദിനാൾ സംഘത്തിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന് ഇതുതന്നെയാണെന്നും സന്ദേശത്തിനിടെ പാപ്പ പറഞ്ഞു. സുവിശേഷം പ്രഘോഷിക്കാൻ സഭയ്ക്ക് നല്കപ്പെട്ടിരിക്കുന്ന നിയോഗം എടുത്തുപറഞ്ഞ പാപ്പ, നമ്മോടൊത്തായിരിക്കുന്ന യേശുവിനെ കണ്ടെത്തുന്നതിൽ മറ്റുള്ളവരെ സഹായിക്കാനുള്ള കടമ പ്രത്യേകം അനുസ്മരിച്ചു. ഇന്നലെ ആരംഭിച്ച കൺസിസ്റ്ററിയുടെ പ്രഥമ സമ്മേളനത്തിൽ നൂറ്റിയെഴുപത്തിയെട്ട് കർദ്ദിനാൾമാരാണ് പങ്കെടുത്തത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-27-11:55:50.jpg
Keywords: കര്‍ദ്ദിനാ