category_idEditor's Pick
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingദിവസത്തിൽ അരമണിക്കൂര്‍ മാറ്റിവെക്കാമോ? പ്രവാചകശബ്ദത്തിലൂടെ നിങ്ങള്‍ക്കും സുവിശേഷവേല ചെയ്യാം
Content“അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുര മുകളില്‍ നിന്ന് ഘോഷിക്കുവിന്‍” (മത്തായി 10:27) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ചുകൊണ്ടും അതിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തികൊണ്ടും പ്രവാചക ശബ്ദം ഇന്‍റര്‍നെറ്റിലൂടെയുള്ള ദൗത്യം ആരംഭിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇക്കാലയളവില്‍ ദശലക്ഷകണക്കിനു വായനക്കാരെ പ്രവാചകശബ്ദത്തിന് ലഭിച്ചുവെങ്കിലും ഈ ഓണ്‍ലൈന്‍ പത്രത്തിന്‍റെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ ഇതിന്‍റെ ടീം അംഗങ്ങളായ ഞങ്ങള്‍ക്ക് യാതൊരു മഹിമയും അവകാശപ്പെടാനില്ല. “ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളൂ” (ലൂക്കാ 17:10) എന്ന വലിയ സത്യം ഓരോ നിമിഷവും ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ അവസരത്തില്‍ മഹത്തായ ഈ ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് ദൈവരാജ്യ വേല കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്നദ്ധതയുള്ളവരെ പ്രവാചകശബ്ദം തേടുകയാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും നിങ്ങൾക്ക് ഈ ഉദ്യമത്തിൽ പങ്കാളികളാകാം. ഒരു ദിവസത്തില്‍ കേവലം അര മണിക്കൂര്‍ മാത്രം ചെലവഴിക്കേണ്ട വരുന്ന ഈ ശുശ്രൂഷയിലേക്ക് പ്രായഭേദമന്യേ നവമാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന ആര്‍ക്കും പങ്കുചേരാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്. സുവിശേഷ വേലക്കു വേണ്ടി അല്‍പ്പസമയം മാറ്റിവയ്ക്കുവാന്‍ നാം തയ്യാറാണോ എന്നത് മാത്രമാണ് പ്രധാനം. ഒന്നുറപ്പിക്കാം, ജീവിതത്തിന്റെ തിരക്കുകള്‍ക്ക് ഇടയില്‍ നിങ്ങള്‍ മാറ്റിവെയ്ക്കുന്ന ഓരോ നിമിഷവും വലിയ അനുഗ്രഹമായി തീരുമെന്ന് നിസംശയം പറയാം. പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകള്‍ വരും ദിവസങ്ങളില്‍ അനേകായിരങ്ങളിലേക്ക് എത്തിക്കുവാൻ, ടീമില്‍ ഭാഗഭാക്കാകുവാന്‍ നിങ്ങൾ തയ്യാറാണെങ്കിൽ പേര്, വീട്ടുപേര്, ജോലി, ഇടവക, രൂപത, ഫോൺ നമ്പർ എന്നിവ #{black->none->b->editor@pravachakasabdam.com ‍}# എന്ന ഇ മെയിൽ ഐഡിയിലേക്കു ദയവായി അയയ്ക്കുക. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം, “ഇന്‍റര്‍നെറ്റിന്‍റെ ഈ ലോകത്ത് ക്രിസ്തുവിന്‍റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്‍ക്കപ്പെടുകയും വേണം. കാരണം ക്രിസ്തുവിന് ഇടമില്ലെങ്കില്‍ മനുഷ്യനും ഇടമുണ്ടാകില്ല” (Benedict XVI, Verbum Domini). പരിശുദ്ധാത്മാവ് നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുമല്ലോ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-09 19:21:00
Keywordsപ്രവാചക ശബ്ദ
Created Date2020-07-09 19:21:42