category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'നദീം ജോസഫിന് നീതി ലഭിക്കണം': പാക്ക് ക്രൈസ്തവന് നീതി തേടി സഭയും സംഘടനകളും സജീവമാകുന്നു
Contentലാഹോര്‍: മുസ്ലീം മേഖലയില്‍ വീട്‌ വാങ്ങിയതിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസി വെടിയേറ്റ്‌ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചും നീതിയ്ക്കായി പൊരുതിയും പാക്ക് സംഘടനകള്‍ സജീവമാകുന്നു. രാജ്യത്തു സ്ഥലം വാങ്ങിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഈ അക്രമം നിയമത്തിനെതിരാണെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്നും പാക്കിസ്ഥാനിലെ നാഷ്ണല്‍ കമ്മീഷന്‍ ഓഫ് ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് പെഷവാറിലെ സാവതി ഫാടക് കോളനിയില്‍ വീടു വാങ്ങിയതിന്റെ പേരില്‍ നദീം ജോസഫ് എന്ന ക്രൈസ്തവ വിശ്വാസിക്ക് അയല്‍വാസിയായ മുസ്ലീമില്‍ നിന്നും വെടിയേല്‍ക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നദീമിന് അഞ്ചോളം ശസ്ത്രക്രിയകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനം രാജ്യത്തു വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ മതന്യൂനപക്ഷങ്ങളുടേയും പ്രത്യേകിച്ച് ആക്രമണ ഭീഷണിയില്‍ കഴിയുന്ന കൊല്ലപ്പെട്ട നദീമിന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുവാനുള്ള നടപടികള്‍ ഭരണകൂടം കൈകൊള്ളണമെന്നും ഇസ്ലാമാബാദ്-റാവല്‍പിണ്ടി അതിരൂപതാധ്യക്ഷനും പാക്കിസ്ഥാന്‍ മെത്രാന്‍ സമിതി ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് അര്‍ഷാദ് ആവശ്യപ്പെട്ടു. നദീമിനെ ജോര്‍ജ്ജ് ഫ്ലോയിഡിനോട് ഉപമിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സമീപകാലത്തായി പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം വര്‍ദ്ധിച്ചു വരികയാണ്. കോവിഡ്-19 ലോക്ക്ഡൌണ്‍ കാലത്തെ ഭക്ഷണപൊതികളുടെ വിതരണത്തില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ വിവേചനത്തിനിരയായെന്നു ആരോപണമുയര്‍ന്നിരുന്നു. ഇസ്ലാമാബാദില്‍ ഹിന്ദു ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാനുള്ള നീക്കം ഈ വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ആരാധനാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദം രാജ്യത്തെ മുസ്ലീം മതഭൂരിപക്ഷത്തിന്റെ അമുസ്ലീങ്ങളോടുള്ള മതവിദ്വേഷത്തിന്റെ പ്രതിഫലനമാണെന്നും, മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും എന്‍.സി.ജെ.പി നാഷണല്‍ ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ യൗസഫ് ആരോപിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-10 16:14:00
Keywordsപാക്ക, ഭൂമി
Created Date2020-07-10 16:15:45