Contents

Displaying 13421-13430 of 25142 results.
Content: 13767
Category: 13
Sub Category:
Heading: തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അര്‍പ്പിച്ച് പോളിഷ് പ്രസിഡന്റ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍
Content: വാര്‍സോ: തുടര്‍ച്ചയായ രണ്ടാം തവണയും പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രസെജ് ഡൂഡ തന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് രാജ്യത്തെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ എത്തി. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് ബ്ലാക്ക് മഡോണ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമാതാവിന്റെ രൂപമുള്‍ക്കൊള്ളുന്ന സെസ്റ്റോച്ചോവായിലെ ജസ്ന ഗോരാ ദേവാലയത്തില്‍ നേരിട്ടെത്തി ‘ജസ്നാ ഗോരാ അപ്പീല്‍’ എന്നറിയപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ അദ്ദേഹം പങ്കുചേര്‍ന്നത്. ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയ ഫാ. വാള്‍ഡെമാര്‍ പാസ്റ്റുസിയാക്, പ്രസിഡന്‍റിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. “ദൈവമേ, ഇന്ന്‍ ഞങ്ങളോടൊപ്പം സന്നിഹിതനായിരിക്കുന്ന പ്രസിഡന്റിനാല്‍ നയിക്കപ്പെടുന്ന ഞങ്ങളുടെ ജന്മദേശത്തെ മുഴുവന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു”- ഫാ. വാള്‍ഡെമാര്‍ പാസ്റ്റുസിയാക് പറഞ്ഞു. ചാപ്പലില്‍ സന്നിഹിതരായിരുന്നവര്‍ കയ്യടികളോടെയാണ് ഈ വാക്കുകള്‍ ഏറ്റെടുത്തത്. പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് ദേവാലയത്തിന്റെ ക്യൂറേറ്റര്‍ നന്ദി അറിയിച്ചു. സെസ്റ്റോചോവ അതിരൂപതാ സഹായ മെത്രാന്‍ പ്രസിബില്‍സ്കി പ്രസിഡന്റിന് ആശീര്‍വ്വാദം നല്‍കി. രാഷ്ട്ര സേവനത്തിന്റെ പുതിയ ഘട്ടത്തില്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നു ബിഷപ്പ് ആശംസിച്ചു. ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിശുദ്ധ ഗ്രന്ഥത്തിനും വലിയ വില കല്‍പ്പിക്കുന്ന ആൻഡ്രസെജ്, തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്വവര്‍ഗ്ഗാനുരാഗത്തിനും അബോര്‍ഷനും എതിരെയുള്ള തന്റെ നിലപാട് ഭരണത്തിലേറിയാല്‍ ആവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിരിന്നു. കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും, സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം വിവാഹമെന്നും അത് അങ്ങനെ തന്നെ നിലനിര്‍ത്തുമെന്നും ഡൂഡ വാഗ്ദാനം ചെയ്തപ്പോള്‍ മുഖ്യ എതിരാളിയും വാഴ്സോ മേയറുമായ റാഫല്‍ ട്രാസ്കോവ്സ്കി സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിന്നത്. ഇന്നലെ വൈകീട്ടാണ് ഡൂഡ പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിവരം നാഷണല്‍ ഇലക്ടോറല്‍ കൗണ്‍സില്‍ ചെയര്‍മാനായ സില്‍വസ്റ്റര്‍ മാര്‍സിനിയാക് പ്രഖ്യാപിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-14-08:25:10.jpg
Keywords: പോളിഷ്, പോളണ്ട
Content: 13768
Category: 18
Sub Category:
Heading: തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19: കോണ്‍വെന്‍റ് അടച്ചു
Content: പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനം ചെയ്യുന്ന തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ്. ഇതോടെ നിരവധി അംഗങ്ങളുളള കന്യാസ്ത്രീ മഠം അടച്ചു. കഴിഞ്ഞ ദിവസമാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും രോഗം കണ്ടെത്തിയത്. ഒരാള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ കന്യാസ്ത്രീ കമ്മ്യൂണിറ്റി വാര്‍ഡിലാണ് സേവനം ചെയ്യുന്നത്. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
Image: /content_image/India/India-2020-07-14-09:52:26.jpg
Keywords: കോണ്‍വെ, കന്യാസ്ത്രീ
Content: 13769
Category: 10
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം വഴി അത്ഭുത രോഗസൗഖ്യം ലഭിച്ച യുവാവ് തിരുപ്പട്ടത്തിനരികെ
Content: പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം വഴി അത്ഭുത രോഗസൗഖ്യം ലഭിച്ച ആഫ്രിക്കന്‍ വംശജനായ യുവാവ് പൗരോഹിത്യ സ്വീകരണത്തിന് ഒരുങ്ങുന്നു. കാമറൂൺ സ്വദേശിയായ സിൽ‌വെസ്ട്രെ മാർസൽ എൻഡോംഗോ എന്ന മുപ്പത്തിയൊന്നു വയസുകാരനായ സെമിനാരി വിദ്യാർത്ഥിയാണ് ഡീക്കൻ പട്ടം ഉടനെ സ്വീകരിക്കാൻ തയാറെടുക്കുന്നത്. ആദ്യകാലത്ത് പൗരോഹിത്യ ജീവിതത്തോട് ആഭിമുഖ്യം തോന്നുകയും പിന്നീട് അതില്‍ നിന്നെല്ലാം തെന്നിമാറി ലോകമോഹങ്ങളുടെ വലയത്തിലകപ്പെടുകയും ചെയ്ത സിൽ‌വെസ്ട്രെ വീണ്ടും വൈദിക ജീവിതത്തിലേക്ക് തിരിയുവാന്‍ നിമിത്തമായത് അജ്ഞാത രോഗമായിരിന്നു. ആറു മക്കളുള്ള ഒരു കത്തോലിക്കാ കുടുംബത്തിലാണ് മാർസൽ എൻഡോംഗോ ജനിക്കുന്നത്. ഫ്രാൻസ് ആസ്ഥാനമായുള്ള മാരിസ്റ്റ് സന്യാസ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്ന അദ്ദേഹം എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. കോളേജിൽവെച്ചാണ് അവനില്‍ ആദ്യമായി പൗരോഹിത്യ ജീവിതത്തോട് താല്പര്യം തോന്നിയത്. എന്നാൽ ഇടയ്ക്കുവെച്ച് ലോകമോഹങ്ങളുടെ വലയിൽ അദ്ദേഹം അകപ്പെട്ടു. ഒരു സ്പോർട്സ് താരം ആകണമെന്നായി എൻഡോംഗോയുടെ പിന്നീടുള്ള ലക്ഷ്യം. ഇതിനിടെ രാഷ്ട്രതന്ത്രം പഠിക്കാൻ സർവകലാശാലയിൽ പ്രവേശനം നേടി. രണ്ടാം വർഷം ആയപ്പോഴേക്കും എല്ലാ പ്രതീക്ഷകളെയും താറുമാറാക്കി ഒരു അജ്ഞാത രോഗം എൻഡോംഗോയെ പിടികൂടി. മലേറിയ ബാധിച്ചതാണെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും, അവർക്കും രോഗത്തെപ്പറ്റി വ്യക്തമായ ധാരണ ഇല്ലായിരുന്നു. അങ്ങനെ നിരവധി ഡോക്ടർമാരെ കണ്ടു. ഒരു വലിയ തുക ചികിത്സയ്ക്ക് വേണ്ടി തന്നെ മുടക്കിയെങ്കിലും മാറ്റങ്ങള്‍ ഒന്നും അവനില്‍ പ്രകടമായില്ല. പിന്നീട് നിസിമാലനിലുളള പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പോയി പ്രാർത്ഥിക്കാൻ കുടുംബം തീരുമാനിക്കുകയായിരിന്നു. അവിടെവച്ച് എൻഡോംഗോയ്ക്ക് അത്ഭുത രോഗസൗഖ്യം ലഭിച്ചു. ഇതാണ് എൻഡോംഗോയെ വീണ്ടും പൌരോഹിത്യത്തിലേക്ക് അടുപ്പിച്ചത്. ദൈവം തനിക്ക് തിരിച്ചു തന്ന ജീവിതം ദൈവത്തിനു വേണ്ടി തന്നെ സമർപ്പിക്കാൻ മാർസൽ എൻഡോംഗോ തീരുമാനമെടുക്കുകയായിരിന്നു. 2011ലാണ് എൻഡോംഗോ സെമിനാരിയിൽ പ്രവേശിച്ചത്. സ്പെയിനിലെ പ്രശസ്തമായ നവേര സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കാമറൂണിലേക്ക് മടങ്ങിയെത്തി ഡീക്കന്‍ പട്ടം സ്വീകരിക്കുവാന്‍ ഒരുങ്ങുകയാണ്. ഏതാനും മാസങ്ങൾക്കു ശേഷം എൻഡോംഗോ വൈദികനായി അഭിഷേകം ചെയ്യപ്പെടും. തിരസ്കരിക്കപ്പെടുന്ന ജന സമൂഹത്തിന് ഇടയില്‍ ശിഷ്ട്ട കാലം സമര്‍പ്പിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തന്റെ വ്യക്തിപരമായ സാക്ഷ്യം അവരുമായി പങ്കുവെയ്ക്കുമെന്നും എൻഡോംഗോ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-14-11:50:18.jpg
Keywords: വൈദിക, പൗരോഹി
Content: 13770
Category: 1
Sub Category:
Heading: ഹാഗിയ സോഫിയയില്‍ നിസ്ക്കാരം നടക്കുമ്പോള്‍ ക്രിസ്ത്യന്‍ രൂപങ്ങള്‍ കര്‍ട്ടണ്‍ ഉപയോഗിച്ച് മറയ്ക്കും
Content: ആഗോള എതിര്‍പ്പിനെ മറികടന്നു നിസ്ക്കാരത്തിനായി ഹാഗിയ സോഫിയ കത്തീഡ്രല്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് തുറന്നു നല്കുവാനുള്ള തീരുമാനവുമായി തയിബ് എര്‍ദ്ദോഗന്‍ ഭരണകൂടം മുന്നോട്ട്. ഇസ്ലാമിക പ്രാർത്ഥനയ്ക്കിടെ ഹാഗിയ സോഫിയയിലെ ക്രിസ്ത്യന്‍ ചിത്രങ്ങളും കലാസൃഷ്ട്ടികളും കര്‍ട്ടണോ ലേസറോ ഉപയോഗിച്ച് മൂടുമെന്ന് തുർക്കി ഗവേണിംഗ് ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് പാർട്ടി (എകെ പാർട്ടി) വക്താവ് ഒമർ സെലിക് പറഞ്ഞു. യേശുക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ആലേഖനം ചെയ്ത നിരവധി ചിത്രങ്ങള്‍ ദേവാലയത്തിനുളളിൽ നിലനില്‍ക്കുന്നുണ്ട്. ഇതടക്കമുള്ളവ നിസ്ക്കാര വേളയില്‍ ആവരണം കൊണ്ടു മറയ്ക്കും. നേരത്തെ കത്തീഡ്രല്‍, മോസ്ക്കായി ആയി പ്രഖ്യാപിച്ച പ്രസിഡന്റ് തയിപ് എർദോഗൻ ആദ്യത്തെ പ്രാർത്ഥന ജൂലൈ 24നു അവിടെ നടത്തുമെന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. ആറാം നൂറ്റാണ്ടിലെ ബൈസന്റൈൻ കത്തീഡ്രല്‍ ദേവാലയത്തെ 1453 ൽ ഓട്ടോമൻ സാമ്രാജ്യം നടത്തിയ ഇസ്ലാമിക അധിനിവേശത്തെ തുടര്‍ന്നു മോസ്ക്കാക്കി മാറ്റുകയായിരിന്നു. എന്നാല്‍ രാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ മാനിച്ച് 1934-ല്‍ മുസ്തഫ കമാൽ അതാതുർക്കി ഇതിനെ മ്യൂസിയമാക്കി മാറ്റി. ഇത് നിയമവിരുദ്ധമാണെന്ന് തുർക്കി കോടതി കഴിഞ്ഞ ആഴ്ച വിധിക്കുകയായിരിന്നു. ഇതിനു പിന്നാലെയാണ് ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്നതിനുള്ള ഔദ്യോഗിക രേഖയില്‍ ഏര്‍ദ്ദോഗന്‍ ഒപ്പുവെച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-14-13:41:05.jpg
Keywords: ഹാഗിയ സോഫിയ
Content: 13771
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ പ്രതീകാത്മക മെഴുകുതിരി പ്രദിക്ഷണം
Content: തിരുവനന്തപുരം: എല്ലാവര്‍ഷവും ജൂലൈ 14ന് ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ നടത്തുന്ന മെഴുകുതിരി നേര്‍ച്ച പ്രദിക്ഷണം കോവിഡ് 19 ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഇത്തവണ നടന്നത് പ്രതീകാത്മകമായി. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെയും വിശ്വാസികളുടെയും പ്രതിനിധിയായി കത്തിച്ച തിരിയുമേന്തി ഈ വര്‍ഷത്തെ മെഴുകുതിരി പ്രദക്ഷിണം ഒറ്റയ്ക്കു നടത്തി. സഭയിലെ മറ്റ് മെത്രാപ്പോലീത്താമാര്‍ക്കും തിരുവനന്തപുരം നഗരം ലോക്ക്ഡൗണ്‍ ആയതിനാല്‍ എത്തിച്ചേരാന്‍ സാധിച്ചിരിന്നില്ല. വൈകിട്ട് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് കത്തീഡ്രലില്‍ നിന്നും കത്തിച്ച തിരിയുമായി പ്രാര്‍ത്ഥനാപൂര്‍വം ബാവ നടന്നുനീങ്ങി. കത്തീഡ്രലിനു ചുറ്റും പ്രദക്ഷിണം പൂര്‍ത്തിയാക്കി കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി. സഭയ്ക്കാകമാനമുള്ള ശ്ലൈഹീക ആശീര്‍വാദം തുടര്‍ന്നു നല്‍കി. ഇന്ന് രാവിലെ വിവിധ ശുശ്രൂഷകളോടു കൂടി ഓര്‍മപ്പെരുന്നാള്‍ സമാപിക്കും.
Image: /content_image/India/India-2020-07-15-03:50:43.jpg
Keywords: ഈവാനി
Content: 13772
Category: 14
Sub Category:
Heading: അര്‍ണോസ് പാതിരിയുടെ ജീവചരിത്രം ജര്‍മന്‍ ഭാഷയിലേക്ക്
Content: തൃശൂര്‍: ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള അര്‍ണോസ് പാതിരിയുടെ ജീവചരിത്രം ജര്‍മന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ജര്‍മന്‍ ഭാഷയില്‍ അര്‍ണോസിന്റെ ജീവചരിത്രം ഇതാദ്യമാണ്. 2015ല്‍ ഫാ. എബ്രഹാം അടപ്പൂര്‍ തൊണ്ണൂറാമത്തെ വയസില്‍ ഇംഗ്ലീഷില്‍ എഴുതിയ ജീവചരിത്രമാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അര്‍ണോസ് പാതിരിയുടെ ജീവിതകാലവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും, ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍, അര്‍ണോസ് പാതിരി ജര്‍മനിയില്‍നിന്നു 438 ദിവസംകൊണ്ട് ഇന്ത്യയില്‍ സൂററ്റില്‍ എത്തിയതുവരെയുള്ള പ്രധാന സംഭവങ്ങള്‍ രേഖപ്പെടുത്തിയ ഫ്രാന്‍സ് കാസ്പര്‍ ഷില്ലിംഗറുടെ യാത്രാവിവരണം, ടിപ്പുസുല്‍ത്താന്റെ ആക്രമണത്തെത്തുടര്‍ന്ന് അപ്രത്യക്ഷമായ സന്പാളൂര്‍ ഈശോസഭാ കേന്ദ്രം, അര്‍ണോസ് പാതിരിയും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളും, അര്‍ണോസ് പാതിരി യൂറോപ്പിലേക്ക് എഴുതിയ കത്തുകള്‍, ഭാഷാശാസ്ത്രത്തിലും സാഹിത്യത്തിലും നേടിയ നേട്ടങ്ങള്‍, ലോകപ്രശസ്തമായ അര്‍ണോസിന്റെ 'ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക'എന്ന സംസ്‌കൃത വ്യാകരണം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന 11 അധ്യായങ്ങളാണു പുസ്തകത്തിലുള്ളത്. കേരളത്തിലെ അര്‍ണോസിന്റെ സമസ്ത ജീവിതമേഖലകളെയും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മൂവായിരം വര്‍ഷത്തോളമായി ബ്രാഹ്മണസമുദായം അവരുടെ കുത്തകയാക്കിവച്ചിരുന്ന സംസ്‌കൃതഭാഷ ചരിത്രത്തിലാദ്യമായി ജനകീയമാക്കാന്‍ അര്‍ണോസ് നടത്തിയ ശ്രമങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. തൃശിവപേരൂര്‍ സര്‍വകലാശാല എന്ന് യൂറോപ്യര്‍ വിശേഷിപ്പിച്ചിരുന്ന തൃശൂരിലെ ബ്രാഹ്മണ മഠത്തിലെ നന്പൂതിരിമാരുമായുള്ള ബന്ധം അര്‍ണോസ് എങ്ങനെ സാധിച്ചെടുത്തു എന്നും ഈ പുസ്തകത്തില്‍ പറയുന്നു. ബൈബിള്‍ പ്രമേയങ്ങള്‍ കാവ്യഭാഷയില്‍കൂടി ആണെങ്കിലും കേരളത്തില്‍ ആദ്യമായി അക്ഷരങ്ങള്‍വഴി മലയാളികളെ അറിയിച്ചത് പുത്തന്‍പാന എന്ന കൃതിയില്‍കൂടി അര്‍ണോസ് പാതിരി ആയിരുന്നു. 172 പേജില്‍ 11 അധ്യായങ്ങളിലായി ഈ ജീവചരിത്രം ഇംഗ്ലീഷില്‍നിന്നു ജര്‍മന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയത് അര്‍ണോസിന്റെ ജന്മഗ്രാമമായ ഓസ്റ്റര്‍ക്കാപ്പലിനടുത്ത ഗ്രാമമായ ബാഡസന്‍ ഹോള്‍ഗറിലാണ്. കരോളിനം വിദ്യാഭ്യാസ കേന്ദ്രത്തിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ ആയ എലിസബത്ത് പോളര്‍ട്ട് ടിം ആണ് പ്രൂഫ് റീഡിംഗ് നടത്തി തന്റെ ഭര്‍ത്താവായ ഹോള്‍ഗര്‍ ടിമ്മിനെ പരിഭാഷപ്പെടുത്താന്‍ സഹായിച്ചത്. 14.95 യൂറോ ആണ് പുസ്തകത്തിന്റെ വില. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-15-04:39:30.jpg
Keywords: മിഷ്ണറി
Content: 13773
Category: 1
Sub Category:
Heading: ഉറുഗ്വേയിലെ കാനെലോന്‍സ് കത്തീഡ്രൽ ഗ്വാഡലൂപ്പ മാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിച്ചു
Content: ഉറുഗ്വേയിലെ പ്രസിദ്ധമായ കാനെലോന്‍സ് കത്തീഡ്രൽ ഗ്വാഡലൂപ്പ മാതാവിന്റെ ദേശീയ ദേവാലയമായി പ്രാദേശിക മെത്രാൻ സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്ലീനറി അസംബ്ളിയുടെ അവസാനത്തിൽ ഈ പ്രഖ്യാപനം നടത്തിയത്. ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകയോടുള്ള ഭക്തി രാജ്യത്തിന്റെ ഭൂതവർത്തമാന കാലങ്ങളെ ഒന്നിപ്പിക്കുകയും, ഉറുഗ്വേയിലെ തീർത്ഥാടക സഭയെ സഹോദര രാജ്യങ്ങളിലെ സഭകളുമായി സംസർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യുന്നുവെന്നു മെത്രാന്‍ സമിതി പുറത്തിറക്കിയ ഡിക്രിയില്‍ പറയുന്നു. വിശ്വാസികളുടെ വിശുദ്ധീകരണത്തിനും, ജനങ്ങളുടെ സംസ്ക്കാരത്തെ സുവിശേഷവൽക്കരിക്കുന്നതിനുമായി കന്യകാമാതാവിനെ വണങ്ങാൻ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നും മെത്രാൻ സമിതി വ്യക്തമാക്കി. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതൽ കാനെലോന്‍സിൽ ഗ്വാഡലൂപ്പയിലെ ചിത്രവും വണക്കവും നിലവിലുണ്ട്. 1816ൽ ആരംഭിച്ച ഇപ്പോഴത്തെ ദേവാലയം 1945ൽ രൂപതാ തീർത്ഥാടന കേന്ദ്രമായും പിന്നീട് 1961 ൽ കത്തീഡ്രലായും ഉയർത്തപ്പെട്ടു. 1979ൽ ദൈവമാതാവിന്റെ രൂപത്തിൽ കിരീടം അണിയിച്ചിരുന്നു. {{ ശാസ്ത്രത്തിന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഗ്വാഡലൂപ്പ മാതാവ്‌: ചരിത്രത്തിലൂടെ ഒരു യാത്ര -> http://www.pravachakasabdam.com/index.php/site/news/3541 }} 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
Image: /content_image/News/News-2020-07-15-05:41:43.jpg
Keywords: ഗ്വാഡലൂപ്പ
Content: 13774
Category: 13
Sub Category:
Heading: ആമസോണ്‍ തീരത്ത് കോവിഡ് പോരാട്ടവുമായി 'പോപ്പ് ഫ്രാൻസിസ്' കപ്പല്‍ ആശുപത്രി സജീവം
Content: വത്തിക്കാൻ സിറ്റി: ആമസോൺ നദീതീരത്തുള്ള കൊറോണ വൈറസ് ബാധിതർക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മറ്റ് സാങ്കേതിക സഹായങ്ങളും നൽകി ഫ്രാന്‍സിസ് പാപ്പയുടെ പേരിലുള്ള കപ്പൽ ആശുപത്രി സജീവമാകുന്നു. പനി ബാധിച്ചവരെയും കോവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെയാണ് ഇപ്പോൾ സഞ്ചരിക്കുന്ന പേപ്പല്‍ ആശുപത്രി ചികിത്സിക്കുന്നത്. ചികിത്സ കൂടാതെ അവശ്യ വസ്തുക്കളും സാധുക്കള്‍ക്ക് നല്‍കുന്നുണ്ട്. ആമസോൺ നദിയിലെ ജനങ്ങൾക്ക് രോഗശാന്തിയും പ്രത്യാശയും നൽകി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു കപ്പലായി ഇതിനോടകം ഈ കപ്പൽ ആശുപത്രി മാറിയെന്ന് കപ്പലിലെ കോർഡിനേഷൻ സംഘാഗം ബ്രദർ ജോയൽ സൂസ പറഞ്ഞു. ചികിത്സയോടൊപ്പം ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും പ്രാദേശിക ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറുന്നതിനും ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ ഇടപെടുന്നുണ്ട്. ആമസോൺ നദിയുടെ ആയിരം കിലോമീറ്റര്‍ തീരങ്ങളിൽ കഴിയുന്നവർക്ക് ആരോഗ്യ പരിരക്ഷണ സൗകര്യങ്ങൾ നൽകാൻ നിര്‍മ്മിച്ച 'പോപ്പ് ഫ്രാൻസിസ്' കപ്പല്‍ ഹോസ്പിറ്റലിന് 32 മീറ്റർ നീളമാണുള്ളത്. ലബോറട്ടറി, വിവിധ രോഗനിർണയ ഉപകരണങ്ങൾ, സർജറിക്കൾക്കായുളള സൗകര്യങ്ങൾ തുടങ്ങിയവ ഇതില്‍ സജീകരിച്ചിട്ടുണ്ട്. പൂർണ്ണമായ ആരോഗ്യ സജ്ജീകരണങ്ങളോടുകൂടിയ ബ്രസീലിലെ ആദ്യത്തെ കപ്പലാണ് 'പോപ്പ് ഫ്രാൻസിസ്' ഷിപ്പെന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-15-06:25:47.jpg
Keywords: കപ്പല്‍, കപ്പലി
Content: 13775
Category: 13
Sub Category:
Heading: തെരുവ് ബാല്യങ്ങളുടെ വയറു നിറയ്ക്കുന്ന കന്യാസ്ത്രീക്ക് കെനിയന്‍ സര്‍ക്കാരിന്റെ ബഹുമതി
Content: നെയ്റോബി: കോവിഡ് 19 കാലത്ത് തെരുവിലെ അനാഥ ബാല്യങ്ങളുടെ വിശപ്പടക്കുന്ന കത്തോലിക്ക കന്യാസ്ത്രീക്ക് കെനിയന്‍ സര്‍ക്കാരിന്റെ ബഹുമതി. കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വീരോചിതമായി പോരാടി രാജ്യത്തെ സഹായിച്ചവര്‍ക്കായി കെനിയന്‍ സര്‍ക്കാര്‍ ഏര്‍‍‌പ്പെടുത്തിയ ഉസാലെന്‍ഡോ അവാര്‍ഡിനു അര്‍ഹരായവരിലാണ് ‘ഡോട്ടര്‍ ഓഫ് ചാരിറ്റി’ സഭാംഗമായ സിസ്റ്റര്‍ വിന്നി മുടുകുവും ഉള്‍പ്പെട്ടിരിക്കുന്നത്. അവാര്‍ഡ് തികച്ചും അപ്രതീക്ഷിതമായിരുന്നെന്നു സിസ്റ്റര്‍ വിന്നി പ്രതികരിച്ചു. തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി അസാധാരണമായിട്ടൊന്നും താന്‍ ചെയ്യുന്നില്ലെന്നും സന്യാസിനി സഭാംഗമെന്ന നിലയില്‍ താന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ഒന്നും തന്നെ രാഷ്ട്രത്തിന്റെ ബഹുമതി പ്രതീക്ഷിച്ചല്ലായിരുന്നുവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ മൂന്നു ദിവസം (തിങ്കള്‍, ബുധന്‍, വെള്ളി) ഉപെണ്ടോ സ്ട്രീറ്റ് ചില്‍ഡ്രന്‍ പദ്ധതിയിലെ അംഗങ്ങള്‍ക്കൊപ്പം സിസ്റ്റര്‍ വിന്നി തെരുവിലെ അനാഥ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിവരുന്നുണ്ട്. ഭക്ഷണം വിതരണം നടക്കാത്ത ദിവസങ്ങളിലേക്കുള്ള ഭക്ഷ്യ വിഭവങ്ങള്‍ കൂടി ഈ ദിവസങ്ങളില്‍ നല്‍കുന്നുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങള്‍ മാതാപിതാക്കളെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച കുഞ്ഞുങ്ങളെ സന്ദര്‍ശിക്കുവാനാണ് സിസ്റ്റര്‍ വിനിയോഗിക്കുന്നത്. തെരുവില്‍ കഴിയുന്ന അനാഥ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിക്കൊണ്ട് അവരുടെ അന്തസ്സ് വീണ്ടെടുക്കുക, സാധിക്കുമെങ്കില്‍ അവരെ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ക്കുക എന്നീ ലക്ഷ്യങ്ങളോടെ സിസ്റ്റര്‍ വിന്നി തന്നെയാണ് ‘ഉപെണ്ടോ സ്ട്രീറ്റ് ചില്‍ഡ്രന്‍' പദ്ധതി ആരംഭിച്ചത്. മഴയും വെയിലും ഏല്‍ക്കാതെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ അങ്കണത്തില്‍വെച്ചാണ് കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് സിസ്റ്റര്‍ വിന്നി പറയുന്നു. തന്റെ മേഖലയായ കിറ്റാലേ രൂപതയിലെ തെരുവ് കുട്ടികള്‍ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്നും കൊറോണ കാലത്ത് പോലീസിന്റെ മര്‍ദ്ദനത്തെ ഭയന്ന്‍ രാത്രി കാലങ്ങളില്‍ ഇവര്‍ കാട്ടില്‍ ഒളിച്ചു കഴിയുകയാണെന്നും സിസ്റ്റര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ചാരിറ്റി’യുമായി നടത്തിയ ചര്‍ച്ചയില്‍ തെരുവ് കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സിസ്റ്റര്‍ വിവരിച്ചിരുന്നു. അനാഥ ബാല്യങ്ങളുടെ വയറു നിറയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവര്‍ക്കായി സുരക്ഷിതമായ ഒരു ഭവനം പണി കഴിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ സിസ്റ്റര്‍ വിന്നിയ്ക്കു ഇനിയുള്ളൂ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-15-08:23:07.jpg
Keywords: പുരസ്, ഉന്നത
Content: 13776
Category: 7
Sub Category:
Heading: CCC Malayalam 39 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | മുപ്പത്തിയൊന്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര മുപ്പത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ മുപ്പത്തിയൊന്‍പതാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര