category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉറുഗ്വേയിലെ കാനെലോന്‍സ് കത്തീഡ്രൽ ഗ്വാഡലൂപ്പ മാതാവിന്റെ ദേശീയ ദേവാലയമായി പ്രഖ്യാപിച്ചു
Contentഉറുഗ്വേയിലെ പ്രസിദ്ധമായ കാനെലോന്‍സ് കത്തീഡ്രൽ ഗ്വാഡലൂപ്പ മാതാവിന്റെ ദേശീയ ദേവാലയമായി പ്രാദേശിക മെത്രാൻ സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്ലീനറി അസംബ്ളിയുടെ അവസാനത്തിൽ ഈ പ്രഖ്യാപനം നടത്തിയത്. ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകയോടുള്ള ഭക്തി രാജ്യത്തിന്റെ ഭൂതവർത്തമാന കാലങ്ങളെ ഒന്നിപ്പിക്കുകയും, ഉറുഗ്വേയിലെ തീർത്ഥാടക സഭയെ സഹോദര രാജ്യങ്ങളിലെ സഭകളുമായി സംസർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യുന്നുവെന്നു മെത്രാന്‍ സമിതി പുറത്തിറക്കിയ ഡിക്രിയില്‍ പറയുന്നു. വിശ്വാസികളുടെ വിശുദ്ധീകരണത്തിനും, ജനങ്ങളുടെ സംസ്ക്കാരത്തെ സുവിശേഷവൽക്കരിക്കുന്നതിനുമായി കന്യകാമാതാവിനെ വണങ്ങാൻ വേണ്ടിയാണ് ഈ തീരുമാനമെടുത്തതെന്നും മെത്രാൻ സമിതി വ്യക്തമാക്കി. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം മുതൽ കാനെലോന്‍സിൽ ഗ്വാഡലൂപ്പയിലെ ചിത്രവും വണക്കവും നിലവിലുണ്ട്. 1816ൽ ആരംഭിച്ച ഇപ്പോഴത്തെ ദേവാലയം 1945ൽ രൂപതാ തീർത്ഥാടന കേന്ദ്രമായും പിന്നീട് 1961 ൽ കത്തീഡ്രലായും ഉയർത്തപ്പെട്ടു. 1979ൽ ദൈവമാതാവിന്റെ രൂപത്തിൽ കിരീടം അണിയിച്ചിരുന്നു. {{ ശാസ്ത്രത്തിന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഗ്വാഡലൂപ്പ മാതാവ്‌: ചരിത്രത്തിലൂടെ ഒരു യാത്ര -> http://www.pravachakasabdam.com/index.php/site/news/3541 }} 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-15 10:48:00
Keywordsഗ്വാഡലൂപ്പ
Created Date2020-07-15 11:11:43