Content | വത്തിക്കാൻ സിറ്റി: ആമസോൺ നദീതീരത്തുള്ള കൊറോണ വൈറസ് ബാധിതർക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മറ്റ് സാങ്കേതിക സഹായങ്ങളും നൽകി ഫ്രാന്‍സിസ് പാപ്പയുടെ പേരിലുള്ള കപ്പൽ ആശുപത്രി സജീവമാകുന്നു. പനി ബാധിച്ചവരെയും കോവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെയാണ് ഇപ്പോൾ സഞ്ചരിക്കുന്ന പേപ്പല്‍ ആശുപത്രി ചികിത്സിക്കുന്നത്. ചികിത്സ കൂടാതെ അവശ്യ വസ്തുക്കളും സാധുക്കള്‍ക്ക് നല്‍കുന്നുണ്ട്. ആമസോൺ നദിയിലെ ജനങ്ങൾക്ക് രോഗശാന്തിയും പ്രത്യാശയും നൽകി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഒരു കപ്പലായി ഇതിനോടകം ഈ കപ്പൽ ആശുപത്രി മാറിയെന്ന് കപ്പലിലെ കോർഡിനേഷൻ സംഘാഗം ബ്രദർ ജോയൽ സൂസ പറഞ്ഞു.
ചികിത്സയോടൊപ്പം ജനങ്ങള്‍ക്കിടയില്‍ രോഗത്തെ കുറിച്ച് അവബോധം വളർത്തുന്നതിനും പ്രാദേശിക ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറുന്നതിനും ഫ്രാന്‍സിസ്കന്‍ സന്യാസികള്‍ ഇടപെടുന്നുണ്ട്. ആമസോൺ നദിയുടെ ആയിരം കിലോമീറ്റര്‍ തീരങ്ങളിൽ കഴിയുന്നവർക്ക് ആരോഗ്യ പരിരക്ഷണ സൗകര്യങ്ങൾ നൽകാൻ നിര്‍മ്മിച്ച 'പോപ്പ് ഫ്രാൻസിസ്' കപ്പല്‍ ഹോസ്പിറ്റലിന് 32 മീറ്റർ നീളമാണുള്ളത്. ലബോറട്ടറി, വിവിധ രോഗനിർണയ ഉപകരണങ്ങൾ, സർജറിക്കൾക്കായുളള സൗകര്യങ്ങൾ തുടങ്ങിയവ ഇതില്‍ സജീകരിച്ചിട്ടുണ്ട്. പൂർണ്ണമായ ആരോഗ്യ സജ്ജീകരണങ്ങളോടുകൂടിയ ബ്രസീലിലെ ആദ്യത്തെ കപ്പലാണ് 'പോപ്പ് ഫ്രാൻസിസ്' ഷിപ്പെന്നതും ശ്രദ്ധേയമാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |