Contents

Displaying 13451-13460 of 25141 results.
Content: 13797
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ: ബാങ്കുവിളി മുഴങ്ങുന്ന ജൂലൈ 24 വിലാപ ദിനമായി ആചരിക്കുവാന്‍ ഗ്രീക്ക് സഭയുടെ ആഹ്വാനം
Content: അങ്കാര: ഹാഗിയ സോഫിയയിൽ ഇസ്ലാമിക പ്രാർത്ഥന ആദ്യമായി നടത്തുന്ന ജൂലൈ 24 വിലാപ ദിനമായി ആചരിക്കുവാന്‍ അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയുടെ എപ്പാർക്കിയൽ സിനഡിന്റെ തീരുമാനം. അന്ന് ദേവാലയങ്ങളിൽ മണിമുഴക്കാനും, കൊടികൾ താഴ്ത്തിക്കെട്ടാനും, മരിയന്‍ സ്തുതിഗീതമായ അകാതിസ്റ്റ് ആലപിക്കാനും സിനഡിലെ അംഗങ്ങളായ മെത്രാന്മാർ ആഹ്വാനം നൽകി. സാംസ്കാരികപരമായും, മതപരമായും തെറ്റായ നടപടിയാണ് തുർക്കി സ്വീകരിച്ചിരിക്കുന്നതെന്ന് സിനഡ് പ്രസ്താവിച്ചു. മതമൈത്രിയും പരസ്പര ബഹുമാനവും എർദോഗൻ സർക്കാർ കണക്കിലെടുത്തില്ലെന്നും സിനഡ് അംഗങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഓർത്തഡോക്സ് വിശ്വാസികളെ കൂടാതെ ഇതര ക്രൈസ്തവ വിശ്വാസികളെയും ഇരുപത്തിനാലാം തീയതിയിലെ വിലാപ ദിനത്തിന്റെ ഭാഗമാകാൻ ക്ഷണിച്ച മെത്രാന്മാർ, അനീതിക്കെതിരെ ശബ്ദമുയർത്തുന്നതു തുടരുമെന്നും പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു. പ്രത്യാശ നഷ്ടപ്പെട്ടവരുടെ പ്രതീക്ഷയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിൽ അഭയം തേടാൻ സിനഡ് ആഹ്വാനം നൽകി. ഹാഗിയ സോഫിയയുടെ മുന്നോട്ടുള്ള ഭാവി സിനഡിലെ മെത്രാന്മാർ പരിശുദ്ധ ത്രീത്വത്തിന് സമർപ്പിച്ചു. ദേവാലയങ്ങളോടും, സന്യാസ ആശ്രമങ്ങളോടും ജൂലൈ 24നു മരിയൻ സ്തുതിഗീതമായ അകാതിസ്റ്റ് ആലപിക്കാൻ ചർച്ച് ഓഫ് ഗ്രീസിന്റെ ഫെനാരിയിലെ മെത്രാപ്പോലീത്തയായ അഗതാഞ്ചലോസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗന്‍ ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചതിന് പിന്നാലെ ജൂലൈ 24നു നിസ്കാരത്തിനായി ഇസ്ലാം മത വിശ്വാസികള്‍ക്ക് തുറന്നു നല്‍കുമെന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. ഈ സമയങ്ങളില്‍ ദേവാലയത്തിലെ ക്രിസ്ത്യന്‍ രൂപങ്ങളും ചിത്രങ്ങളും കര്‍ട്ടണ്‍ ഉപയോഗിച്ച് മറയ്ക്കണമെന്നു ഭരണകൂടം കത്തീഡ്രല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-18-05:29:41.jpg
Keywords: സോഫിയ, ഗ്രീക്ക്
Content: 13798
Category: 13
Sub Category:
Heading: 'അന്നന്നാമ്മ'യെ വിശുദ്ധയാക്കിയ സൗഖ്യത്തിന് കാരണമായ കുഞ്ഞ് ജിനിൽ ഇന്ന് വൈദിക വിദ്യാര്‍ത്ഥി
Content: പാലാ: ഭാരത കത്തോലിക്കാസഭയിലെ പ്രഥമ വിശുദ്ധ, അൽഫോൻസാമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ അത്ഭുതസൗഖ്യത്തിന് കാരണമായ കുഞ്ഞ് ജിനിൽ ഇന്ന് വൈദിക വിദ്യാര്‍ത്ഥി. കേവലം രണ്ടാമത്തെ വയസില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ അത്ഭുതസൗഖ്യം പ്രാപിച്ച ഈ മകന്‍ പാലാ രൂപതയ്ക്കു കീഴിലാണ് വൈദിക പഠനം നടത്തുന്നത്. 1999 നവംബര്‍ 13നാണ് ജന്മനാ വൈകല്യവുമായി ജനിച്ച കുഞ്ഞ് ജിനിലിന് അത്ഭുതകരമായ രോഗശാന്തി ലഭിക്കുന്നത്. കുറുപ്പന്തറ ഒഴുതൊട്ടിയിൽ ഷാജിയുടെയും ലിസിയുടെയും മകനായ ജിനില്‍ അകത്തേക്കു വളഞ്ഞിരുന്ന രണ്ടു കാലുകളുമായാണ് ജനിച്ചത്. നിരവധി ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ചികിത്സ ഫലവത്തായില്ല. തുടര്‍ന്നു തങ്ങളുടെ ഇടവകവികാരിയായ ഫാ. ജോസഫ് വള്ളോംപുരയിടത്തിന്റെ നിര്‍ദേശപ്രകാരം ഈ മാതാപിതാക്കള്‍ ഭരണങ്ങാനത്തു വന്ന് ജിനിലിനെ അല്‍ഫോന്‍സാമ്മയുടെ കല്ലറയിന്മേല്‍ കിടത്തി പ്രാര്‍ത്ഥിക്കുകയായിരിന്നു. നാലുമണിവരെ അവര്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച് തിരിച്ചുപോയി. കാപ്പുംതലയിലുള്ള അമ്മവീട്ടിലേക്കാണ് അവര്‍ പോയത്. സന്ധ്യാപ്രാര്‍ത്ഥനസമയത്ത് കുഞ്ഞിനെ തറയില്‍ കിടത്തി അവര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടി എഴുന്നേറ്റ് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. കണ്ടവരെല്ലാം സന്തോഷംകൊണ്ട് കരഞ്ഞുപോയി. മാതാപിതാക്കള്‍ നോക്കിയപ്പോള്‍ കുട്ടിയുടെ രണ്ടു കാല്പാദങ്ങളും നിവര്‍ന്ന് ശരിയായതായി കണ്ടു. അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥത്താല്‍ പ്രാര്‍ത്ഥന നടത്തിയ അതേദിവസം തന്നെ ലഭിച്ച സൌഖ്യം മാതാപിതാക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും അടുത്തറിയുന്ന എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കുട്ടി പ്രാര്‍ത്ഥനാമുറിയിലുള്ള, അല്‍ഫോന്‍സാമ്മയുടെ പടം ചൂണ്ടിക്കാണിച്ചുകൊണ്ട് 'ഈ അന്നന്നാമ്മ, അന്നന്നാമ്മ' (അല്‍ഫോന്‍സാമ്മ)യാണ് എന്നെ നടത്തുന്നത് എന്ന് പറഞ്ഞുകൊണ്ടിരുന്നുവെന്ന് വിശുദ്ധയുടെ നാമകരണസമിതി വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ഫ്രാന്‍സിസ് വടക്കേല്‍ പിന്നീട് രേഖപ്പെടുത്തിയിരിന്നു. അത്ഭുതം സ്ഥിരീകരിക്കുവാന്‍ പാലാ രൂപതയിൽ സ്ഥാപിച്ച നാമകരണക്കോടതി 40 സാക്ഷികളിൽ നിന്നും 12 ഡോക്‌ടർമാരിൽ നിന്നും തെളിവെടുത്തു. വത്തിക്കാനിലെ മെഡിക്കൽ കൗൺസിലും തിയോളജിക്കൽ കൗൺസിലും കർദ്ദിനാൾമാരുടെ കൗൺസിലും പരിശോധിച്ചു രോഗശാന്തി അംഗീകരിച്ചതോടെയാണ് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടി അന്തിമ ഘട്ടത്തിലെത്തിയത്. 2008 ഒക്‌ടോബർ 12നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം ജിനിലിനും ലഭിച്ചിരിന്നു. ഇപ്പോള്‍ കണ്ണൂർ കുന്നോത്ത് മേജർ സെമിനാരിയിൽ തുടർ പഠനത്തിന് തയാറെടുക്കുന്ന ബ്രദർ ജോർജ് എന്ന ജിനില്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ച മാധ്യസ്ഥത്തിന് കാരണമായ അൽഫോൻസാമ്മയുടെ കബറിട ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-18-08:27:41.jpg
Keywords: അത്ഭുത
Content: 13799
Category: 10
Sub Category:
Heading: താന്‍ ഉച്ചഭക്ഷണം ഉപേക്ഷിക്കുന്നു, കൊറോണക്കെതിരെ ഉപവാസ പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി ലൂയിസിയാന ഗവര്‍ണര്‍
Content: ലൂയിസിയാന: കൊറോണ രൂക്ഷമാകുന്നതിനിടെ ക്രിസ്തുവില്‍ ശരണം വെയ്ക്കുന്ന നേതാക്കന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊറോണ രോഗബാധിതര്‍ക്ക് വേണ്ടി മൂന്നു ദിവസത്തെ പ്രാര്‍ത്ഥനാചരണത്തിനും ഉപവാസത്തിനും ആഹ്വാനം ചെയ്തുകൊണ്ട് ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ്സാണ് ഏറ്റവും അവസാനമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കൊറോണയെ പ്രതിരോധിക്കുവാന്‍ സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിക്കുവാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു അദ്ദേഹം ആഹ്വാനം നല്‍കിയിരിക്കുന്നത്. കൊറോണ ബാധിതര്‍ക്ക് വേണ്ടി ജൂലൈ 20 മുതല്‍ 22 വരെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും തന്നോടൊപ്പം പങ്കുചേരുവാന്‍ സംസ്ഥാന ജനതയെ ക്ഷണിച്ച ഗവര്‍ണര്‍ രോഗികള്‍ക്കും, അവരെ പരിചരിക്കുന്നവര്‍ക്കും, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് അടുത്ത തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ താന്‍ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയാണെന്നു വ്യക്തമാക്കി. തന്റെ ഈ നടപടി അസാധാരണമായി തോന്നിയേക്കാമെങ്കിലും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ഫലവത്തായേക്കാമെന്ന്‍ താന്‍ പ്രതീക്ഷിക്കുന്നതായും എഡ്വേര്‍ഡ്സ് പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ആത്മീയ മാര്‍ഗ്ഗങ്ങള്‍ കൂടി പരിഗണിക്കണമെന്ന്‍ വിവിധ മതനേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല കൊറോണക്കെതിരായ പോരാട്ടത്തില്‍ എഡ്വേര്‍ഡ്സ് ദൈവീക ഇടപെടല്‍ യാചിക്കുന്നത്. മാര്‍ച്ച് 24നു കൊറോണ രോഗബാധിതര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന വ്യാപക പ്രാര്‍ത്ഥനാ, ഉപവാസ ദിനമായി ആചരിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അതേസമയം ഗവര്‍ണറുടെ നടപടിയെ പിന്തുണച്ചുകൊണ്ട് ന്യൂ ഓർലിയൻസ് മെത്രാപ്പോലീത്ത ഗ്രിഗറി ഏയ്മണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഗവര്‍ണറോറൊപ്പം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരുവാന്‍ മെത്രാപ്പോലീത്ത വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാര്‍ച്ചില്‍ കൊറോണ സ്ഥിരീകരിക്കുകയും ഏപ്രിലില്‍ രോഗവിമുക്തി നേടുകയും ചെയ്ത ഏയ്മണ്ട് മെത്രാപ്പോലീത്ത, രോഗവിമുക്തനായ ശേഷം രണ്ടാം ലോകമഹായുദ്ധ കാലത്തെ ഒരു വിമാനത്തില്‍ ന്യൂ ഓര്‍ളീന്‍സ് നഗരത്തിനു മീതെ സഞ്ചരിച്ച് നഗരത്തെ വെഞ്ചരിക്കുകയും, ആശീര്‍വദിക്കുകയും ചെയ്തത് ആഗോള ശ്രദ്ധ നേടിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-18-10:24:00.jpg
Keywords: പ്രാര്‍ത്ഥന, അമേരിക്ക
Content: 13800
Category: 18
Sub Category:
Heading: ആസാമിൽ നിരവധി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച സമൂഹത്തിലെ കന്യാസ്ത്രീ അന്തരിച്ചു
Content: ദിബ്രുഗർഹ്: ആസാമിലെ ദിബ്രുഗർഹില്‍ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോണ്‍വെന്റിലെ കന്യാസ്ത്രീ മരണമടഞ്ഞു. സെന്‍റ് ജോസഫ് കോൺവെന്റ് അംഗമായിരുന്ന സിസ്റ്റര്‍ മിഖായേൽ സെറാവോയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. എണ്‍പത്തിരണ്ടു വയസ്സായിരുന്നു. നേരത്തെ സിസ്റ്റേഴ്സ് ഓഫ് മരിയ ബംബിന സമൂഹത്തിലെ പന്ത്രണ്ടു സിസ്റ്റേഴ്സിനും ഒരു സഹായിക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍റ് വിൻസെൻസ ജിറോസ (വി‌ജി) ഹോസ്പിറ്റൽ അടച്ചുപൂട്ടിയിരിന്നു. ഈ സമൂഹത്തിലെ അംഗമായിരിന്നു സിസ്റ്റര്‍ മിഖായേൽ. ജൂലൈ അഞ്ചു മുതല്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ സിസ്റ്ററിനു കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയതിനെത്തുടർന്നു ആശുപത്രിയിൽ നിന്നും കോൺവെന്റിൽ തിരികെ എത്തുകയായിരിന്നു. തുടര്‍ന്നു അപ്രതീക്ഷിത മരണം സംഭവിക്കുകയായിരിന്നു. മരണം സംഭവിച്ച ദിവസം തന്നെ മേഴ്‌സി ഹോം സെമിത്തേരിയിൽ മൃതസംസ്കാരം നടത്തി. 1937-ൽ ജനിച്ച സിസ്റ്റര്‍ മിഖായേൽ സെറാവോ 1960-ൽ സന്യാസ വ്രതം സ്വീകരിച്ചു. നാഗാലാൻഡിലെ കൊഹിമ രൂപതയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററായി സിസ്റ്റര്‍ സേവനം ചെയ്തിരിന്നു.
Image: /content_image/India/India-2020-07-18-11:40:54.jpg
Keywords: ആസാ, കന്യാ
Content: 13801
Category: 24
Sub Category:
Heading: സിസ്റ്റർ ക്ലെയറിന്റെ മൃതസംസ്കാരവും എസ്‌ഡി‌പി‌ഐയുടെ സഹായവും: യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?
Content: 'ആലുവായിൽ മരണമടഞ്ഞ സിസ്റ്റർ ക്ലെയറിൻ്റെ മൃതസംസ്കാരത്തിന് അന്ത്യകർമ്മ ചടങ്ങുകൾ നടത്താൻ പോലും ആരും ഇല്ലാത്തതിനാൽ ഞങ്ങൾ അന്യമതസ്ഥരാണ് സംസ്കാരം നടത്തിയത്' എന്ന് കൊട്ടിഘോഷിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായതുകൊണ്ട് ഞങ്ങൾ സമർപ്പിത കൂട്ടായ്മയുടെ പേരിൽ (വോയ്സ് ഓഫ് നൺസ്) യഥാർത്ഥത്തിൽ നടന്നത് എന്താണെന്ന് അറിയാൻ നടത്തിയ അന്വേഷണതിന്റെ വെളിച്ചത്തിൽ മനസിലായത് ചുവടെ ചേർക്കുന്നു. ജാതി-മത ഭേദമന്യേ ജീവിതത്തിൻ്റെ നാനാതുറകളിൽ പെട്ട അനേകായിരങ്ങൾക്ക് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന സന്യസ്തരിൽ ഒരാൾക്ക് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞപ്പോൾ ആ സിസ്റ്ററിൻ്റെ മൃതശരീരത്തെയും ആ സഹോദരി അംഗമായ മഠത്തിലും സന്യാസ സഭയിലും ഉള്ള സന്യസ്തരെയും എല്ലാവരും ഒറ്റപ്പെടുത്തി എന്നത് കേൾക്കാൻ ഞങ്ങൾ സമർപ്പിതർ ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ല. പുറംലോകത്തുള്ള ആരോടും യാതൊരു സമ്പർക്കങ്ങളും ഇല്ലാത്ത, മാസങ്ങളായിട്ട് യാത്രകൾ ഒന്നും ചെയ്യാതെ മഠത്തിൽ മാത്രം കഴിഞ്ഞിരുന്ന 73 വയസ്സുകാരിയായ സിസ്റ്റർ ക്ലെയർ ഹാർട്ട് പേഷ്യന്റ് ആയിരുന്നു. എസ്.ഡി സിസ്റ്റേഴ്സിന്‍റെ എറണാകുളം പ്രോവിന്‍സിലെ കുഴുപ്പിള്ളി മഠാംഗമായിരുന്നു. ജൂലൈ 15-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിയോടെ സിസ്റ്റർ ക്ലെയറിന് പനി വർദ്ധിച്ച് ശ്വാസംമുട്ടൽ ആരംഭിച്ചതിനെ തുടർന്ന് എസ്.ഡി സിസ്റ്റേഴ്സ് തന്നെ നടത്തുന്ന പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചു. അന്ന് രാത്രി 9 മണിയോടെ ഹാർട്ട് അറ്റാക്കിനെ തുടർന്ന് സിസ്റ്റർ മരണമടഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ട് കോവിഡ് ടെസ്റ്റിന് അയച്ചു. സാധാരണ ഒരു സിസ്റ്റർ മരിച്ചാൽ എന്തൊക്കെ ഒരുക്കങ്ങൾ നടത്തുമോ അതുപോലെ തന്നെ സിസ്റ്റേഴ്സ് ആ അമ്മയെയും ശുശ്രൂഷിച്ച് സംസ്കാരത്തിന് മുമ്പ് ബോഡി കേടാകാതിരിക്കാൻ മോർച്ചറിയിൽ സൂക്ഷിച്ചു. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സിസ്റ്റർ ക്ലെയറിന്‍റെ കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. അതോടെ ആശുപത്രിയിലെ അത്യാവശ്യ സർവീസ് ഒഴികെ ബാക്കി പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. സിസ്റ്റർ ക്ലെയറുമായി ഇടപെട്ട എല്ലാ സിസ്റ്റേഴ്സും ഹൗസിൻ്റെ സുപ്പീരിയറും പ്രൊവിൻഷ്യാളമ്മയും ക്വാറൻ്റൈനിലായി. ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കൃത്യമായ നിർദേശങ്ങൾ അനുസരിച്ചു മാത്രമാണ് സിസ്റ്റേഴ്സ് പ്രവർത്തിച്ചത്. കോവിഡ് ആണെന്ന് അറിയുമ്പോൾ സമീപവാസികൾ ബഹളം വയ്ക്കാൻ ഉള്ള സാധ്യത പ്രാദേശിക നേതാവ് തന്നെ സിസ്റ്റേഴ്സിനെ വിളിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു. സിസ്റ്റർ ക്ലെയിറിൻ്റെ മൃതശരീരം ദഹിപ്പിക്കുവാനുള്ള അനുവാദം ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും മേജർ ആർച്ച്ബിഷപ്പിൽ നിന്നും വാങ്ങിയിരുന്നു. ആറു സിസ്റ്റേഴ്സ് തന്നെയാണ് മരിച്ച സിസ്റ്ററിന്റെ മൃതശരീരം ദഹിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയിരുന്നത്. മൃതദേഹം ദഹിപ്പിക്കാൻ എറണാകുളത്തേക്ക് കൊണ്ടു പോകുന്നുവെന്ന അറിയിപ്പാണ് ആദ്യം സിസ്റ്റേഴ്സിനു ലഭിക്കുന്നത്. ചുണങ്ങംവേലിയിൽ സിസ്റ്റർ ക്ലെയറിൻ്റെ മൃതദേഹം അടക്കുന്നതിനായി കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ജെ സി ബി കൊണ്ട് കുഴി എടുക്കുന്ന ജോലി അപ്പോൾ നിർത്തി വയ്ക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് സിസ്റ്റർ ക്ലെയറിൻ്റെ മൃതദേഹം സിസ്റ്റേഴ്സിന്റെ അകമ്പടിയോടെ എറണാകുളത്തേക്ക് ദഹിപ്പിക്കുവാൻ കൊണ്ടുപോകുവാനായ് മൃതശരീരം സിസ്റ്റേഴ്സ് ആംബുലൻസിൽ കയറ്റിയ ശേഷമാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ ഫോൺ വരുന്നത്, ദഹിപ്പിക്കാൻ പറ്റില്ല, സിമിത്തേരിയിൽ തന്നെ അടക്കണം എന്ന്. ഞൊടിയിടയിൽ സംഭവിച്ച മാറ്റങ്ങളുടെയും, അവ്യക്തതയുടെയും മദ്ധ്യേ ജോലി നിർത്തിച്ചു പറഞ്ഞു വിട്ട ജെ സി ബി ക്കാരെ വീണ്ടും വിളിച്ചു വളരെ പെട്ടെന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ആഴത്തിലുള്ള കുഴി എടുപ്പിച്ചു. സിസ്റ്ററിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രോവിൻഷ്യാൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട അധികാരികൾ ക്വാറന്റൈനിൽ പോകേണ്ടിവന്നത് കുറെയേറെ ആശയക്കുഴപ്പം ഉണ്ടാകാൻ കാരണമായി. പെട്ടെന്ന് ദഹിപ്പിക്കാൻ തീരുമാനം മാറിയതുകൊണ്ടു ഹെൽത്ത് ഓഫീസർ ഉടൻ തന്നെ ഇങ്ങോട്ട് സന്നദ്ധപ്രവർത്തകരുടെ സഹായം വാഗ്‌ദാനം ചെയ്യുകയും സിസ്റ്റേഴ്സ് അത് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ഹെൽത്ത് ഒഫീഷ്യൽ തന്നെ നേരിട്ട് സിസ്റ്റേഴ്സിനെ അറിയിച്ചതാണ്, ഔദ്യോഗിക വ്യക്‌തികളെ അയച്ചു സംസ്കാരജോലികൾ നടത്തുന്നതാണ് എന്ന്. മരണവിവരം കുടുംബാഗംങ്ങളെയും മരിച്ച സിസ്റ്ററിന്റെ ബന്ധുവായ വൈദിനകനേയും അറിയിച്ചിരുന്നു. ബന്ധുവായ വൈദീകനെ കൂടാതെ കുടുംബാംഗങ്ങൾ നാലുപേർ സംസ്കാരകർമ്മത്തിന് വരുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് ബന്ധുക്കൾ പിൻമാറുകയും ബന്ധുവായ വൈദീകനും അവസാന നിമിഷം എത്തിചേരാൻ സാധിക്കാതെ വരുകയും ചെയ്തു. ദഹിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് കുഴി വെഞ്ചരിക്കുന്നതിനെക്കുറിച്ച് അപ്പോഴത്തെ മാനസിക സമ്മർദ്ദങ്ങൾക്കിടയിൽ ചിന്തിക്കാതെ പോയി എന്നത് സിസ്റ്റേഴ്സ് നിരാകരിക്കുന്നില്ല. ഇടുക്കിയിൽ നടന്ന കോവിഡ് ബാധിതയുടെ സംസ്കാരമാതൃകയെക്കുറിച്ച് സിസ്റ്റേഴ്സിന് അറിവില്ലായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരെ അടക്കാൻ പ്രത്യേക പരിശീലനം കിട്ടിയ ഗ്രൂപ്പിനെ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞയച്ചതിനാൽ സിസ്റ്റേഴ്സ് മറ്റൊന്നും ചിന്തിച്ചില്ല. ആ സഹോദരങ്ങൾ ത്യാഗപൂർവ്വം തങ്ങളുടെ ദൗത്യം നിർവ്വഹിച്ചു. അതിനു നൽകിയ സ്നേഹോപഹാരം പോലും അവർ നിരസിച്ചു കൊണ്ട് പറഞ്ഞത് "ഞങ്ങൾ പ്രതിഫലം ആഗ്രഹിച്ചല്ല ചെയ്യുന്നതെന്ന്" എന്നായിരുന്നു. ആ വാക്കുകൾ കേട്ടപ്പോൾ ബഹുമാനവും ആദരവും അഭിമാനവും ഒക്കെ തോന്നിയിരുന്നു. പക്ഷെ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞയച്ചവർ തന്നെ വീഡിയോ എടുത്തത് കത്തോലിക്കാ സഭയുടെ നിസ്സഹായാവസ്ഥ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കാൻ ആയിരുന്നുവെന്ന് ആ സമയത്തു ചിന്തിക്കാൻ ഉള്ള വക്രബുദ്ധി സിസ്റ്റേഴ്സിന് ഇല്ലാതെ പോയി. തങ്ങളുടെ മത വിശ്വാസത്തെ ഉയർത്തിക്കാട്ടാനായി മറ്റ് മത വിശ്വാസങ്ങളെ താഴ്ത്തി കെട്ടുവാനുള്ള ഒരു ദുരുദ്ദേശ്യം അവർക്ക് ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ തേങ്ങലുകൾ അടക്കിപ്പിടിച്ച് കണ്ണുനീരോടെയാണെങ്കിലും ആ സന്യാസിനികൾ തന്നെ ആ മൃതസംസ്കാരം നടത്താൻ മുന്നിട്ടിറങ്ങുമായിരുന്നു. NB: ആറ് പേർ മാത്രമേ മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാവൂ എന്ന നിർദേശത്തെ തുടർന്ന് കൃത്യമായ അകലം പാലിച്ച് സെമിത്തേരിയോട് ചേർന്ന് അകലങ്ങളിൽ നിൽക്കാൻ സിസ്റ്റേഴ്സ് നിർബന്ധിതരായി. പോപ്പുലർ ഫ്രണ്ട്‌ എടുത്ത വീഡിയോയിൽ തല കാണിക്കാൻ ആ സന്യാസിനിമാർക്ക് താല്പര്യം ഇല്ലായിരുന്നു. അതിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവർ.
Image: /content_image/SocialMedia/SocialMedia-2020-07-18-12:22:53.jpg
Keywords: ഇസ്ലാമിക, സംഘട
Content: 13802
Category: 1
Sub Category:
Heading: നോട്രഡാമിന്റെ മുറിവുണങ്ങും മുന്‍പ് ചരിത്ര പ്രസിദ്ധമായ നാന്റെസ് കത്തീഡ്രലിലും തീപിടുത്തം
Content: പാരീസ്: ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിന് പിന്നാലെ നാന്റെസ് നഗരത്തിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സെയിന്റ് പിയറെ-എറ്റ്-സെയിന്റ് പോള്‍ കത്തീഡ്രലിലും തീപിടുത്തം. ഇന്നാണ് ഫ്രഞ്ച് ജനതയെ ഞെട്ടിച്ചു ദേവാലയത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിബാധ മനപൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന സംശയം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. ദേവാലയത്തില്‍ മൂന്നു തീപിടുത്തമുണ്ടായത് സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടര്‍ പിയറെ സെന്നസ് പറഞ്ഞു. പ്രാദേശിക സമയം ഇന്നു രാവിലെ ഏഴരയോടെ ഉണ്ടായ തീപിടുത്തത്തില്‍ കത്തീഡ്രലിലെ 400 വര്‍ഷം പഴക്കമുള്ള ഓര്‍ഗനും, ചില്ല് ജാലകങ്ങളും കത്തിനശിച്ചു. നൂറോളം അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകളോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. “നോട്രഡാം കത്തീഡ്രലിന് ശേഷം നാന്റെസിലെ വിശുദ്ധ പത്രോസ്, പൗലോസ് കത്തീഡ്രലിലും തീപിടുത്തം. ഈ ഗോത്തിക്ക് കലാശില്‍പ്പത്തെ രക്ഷിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അഗ്നിശമനസേനയെ പിന്തുണക്കുക” എന്ന വാചകം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തു. ദേവാലയത്തിലെ സംഗീത ഉപകരണത്തെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും, ഓര്‍ഗന്‍ സ്ഥാപിച്ചിരുന്ന തട്ടകം ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെങ്കിലും, കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ തീ എത്തിയിട്ടില്ലെന്നും പ്രാദേശിക അഗ്നിശമനസേനയുടെ തലവനായ ലോറന്റ് ഫെര്‍ലേ പറഞ്ഞു. 1434ൽ നിർമ്മാണമാരംഭിച്ച നാന്റെസ് കത്തീഡ്രലിന്റെ നിർമാണം 450 വർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. 1944-ല്‍ രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ സഖ്യകക്ഷികളുടെ ബോംബ് ആക്രമണത്തില്‍ ദേവാലയത്തിനു തീപിടിച്ചിരുന്നു. പിന്നീട് 1972-ലും ദേവാലയത്തിന്റെ മേല്‍ക്കൂര ഭാഗികമായി നശിച്ചിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവാലയത്തിന്റെ തടിയില്‍ തീര്‍ത്ത മേല്‍ക്കൂര മാറ്റിയത്. പാരീസിലെ നോട്രഡാം കത്തീഡ്രലില്‍ തീപിടുത്തമുണ്ടായി ഒരു വര്‍ഷത്തിനു ശേഷമാണ് നാന്റെസിലെ കത്തീഡ്രലിലും തീപിടുത്തമുണ്ടായിരിക്കുന്ന കാര്യം ഏറെ ചര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്. ദുരൂഹത ഏറെ ബാക്കി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുമെന്നാണ് സൂചന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/H484q4TVZfeKUi7LQ75FHw}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-18-14:40:07.jpg
Keywords: നോട്ര, പാരീ
Content: 13803
Category: 1
Sub Category:
Heading: ദുരൂഹതയേറെ: നോട്രഡാമിന്റെ മുറിവുണങ്ങും മുന്‍പ് ചരിത്ര പ്രസിദ്ധമായ നാന്റെസ് കത്തീഡ്രലിലും തീപിടുത്തം
Content: പാരീസ്: ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ നോട്രാം കത്തീഡ്രലിന് പിന്നാലെ നാന്റെസ് നഗരത്തിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സെയിന്റ് പിയറെ-എറ്റ്-സെയിന്റ് പോള്‍ കത്തീഡ്രലിലും തീപിടുത്തം. ഇന്നാണ് ഫ്രഞ്ച് ജനതയെ ഞെട്ടിച്ചു ദേവാലയത്തില്‍ തീപിടുത്തമുണ്ടായത്. അഗ്നിബാധ മനപൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന സംശയം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. ദേവാലയത്തില്‍ മൂന്നു തീപിടുത്തമുണ്ടായത് സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടര്‍ പിയറെ സെന്നസ് പറഞ്ഞു. പ്രാദേശിക സമയം ഇന്നു രാവിലെ ഏഴരയോടെ ഉണ്ടായ തീപിടുത്തത്തില്‍ കത്തീഡ്രലിലെ 400 വര്‍ഷം പഴക്കമുള്ള ഓര്‍ഗനും, ചില്ല് ജാലകങ്ങളും കത്തിനശിച്ചു. നൂറോളം അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകളോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. “നോട്രഡാം കത്തീഡ്രലിന് ശേഷം നാന്റെസിലെ വിശുദ്ധ പത്രോസ്, പൗലോസ് കത്തീഡ്രലിലും തീപിടുത്തം. ഈ ഗോത്തിക്ക് കലാശില്‍പ്പത്തെ രക്ഷിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന അഗ്നിശമനസേനയെ പിന്തുണക്കുക” എന്ന വാചകം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വീറ്റ് ചെയ്തു. ദേവാലയത്തിലെ സംഗീത ഉപകരണത്തെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും, ഓര്‍ഗന്‍ സ്ഥാപിച്ചിരുന്ന തട്ടകം ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെങ്കിലും, കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ തീ എത്തിയിട്ടില്ലെന്നും പ്രാദേശിക അഗ്നിശമനസേനയുടെ തലവനായ ലോറന്റ് ഫെര്‍ലേ പറഞ്ഞു. 1434ൽ നിർമ്മാണമാരംഭിച്ച നാന്റെസ് കത്തീഡ്രലിന്റെ നിർമാണം 450 വർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. 1944-ല്‍ രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ സഖ്യകക്ഷികളുടെ ബോംബ് ആക്രമണത്തില്‍ ദേവാലയത്തിനു തീപിടിച്ചിരുന്നു. പിന്നീട് 1972-ലും ദേവാലയത്തിന്റെ മേല്‍ക്കൂര ഭാഗികമായി നശിച്ചിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവാലയത്തിന്റെ തടിയില്‍ തീര്‍ത്ത മേല്‍ക്കൂര മാറ്റിയത്. പാരീസിലെ നോട്രഡാം കത്തീഡ്രലില്‍ തീപിടുത്തമുണ്ടായി ഒരു വര്‍ഷത്തിനു ശേഷമാണ് നാന്റെസിലെ കത്തീഡ്രലിലും തീപിടുത്തമുണ്ടായിരിക്കുന്ന കാര്യം ഏറെ ചര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്. ദുരൂഹത ഏറെ ബാക്കി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടുമെന്നാണ് സൂചന.
Image: /content_image/News/News-2020-07-18-14:39:36.jpg
Keywords:
Content: 13804
Category: 18
Sub Category:
Heading: ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഇന്ന് കൊടിയേറും: തിരുനാള്‍ ശുശ്രൂഷകള്‍ യൂട്യൂബില്‍ തത്സമയം
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഇന്നു തുടക്കം. ഇന്നു രാവിലെ 10.45ന് പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് കൊടിയേറ്റും. തിരുനാള്‍ തിരുകര്‍മങ്ങളില്‍ ജനപങ്കാളിത്തം ഒഴിവാക്കിയിട്ടുണ്ടെങ്കിലും സുരക്ഷാ നടപടികള്‍ പാലിച്ച് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ബാരിക്കേടുകളിലൂടെ സാമൂഹ്യ അകലം പാലിച്ച് കബറിടത്തിനു സമീപമെത്തി പ്രാര്‍ത്ഥിക്കാം. തിരുനാളിന്റെ എല്ലാ തിരുക്കര്‍മങ്ങളും {{ https://www.youtube.com/channel/UCNWaOwTWrOtfLcrUIL6qc3g-> https://www.youtube.com/channel/UCNWaOwTWrOtfLcrUIL6qc3g}} യൂട്യൂബ് ചാനലിലൂടെ ലഭ്യമാണ്. രാവിലെ 5.30, 7.30, 11, ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം ആറിനും ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും. ഇത് യൂട്യൂബില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
Image: /content_image/India/India-2020-07-19-04:56:22.jpg
Keywords: അല്‍ഫോന്‍
Content: 13805
Category: 4
Sub Category:
Heading: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥരായ നാലു വിശുദ്ധരും അവരോടുള്ള പ്രാര്‍ത്ഥനയും WIP
Content: കത്തോലിക്ക പ്രബോധമനുസരിച്ച് വിശുദ്ധരുടെ കൂട്ടായ്മ എന്ന് പറയുന്നത് തിരുസഭയെ തന്നെയാണ്. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്നത് പോലെ സമര സഭ, സഹന സഭ, വിജയ സഭ എന്നീ തിരുസഭയുടെ മൂന്നു തലങ്ങളിലും വിശുദ്ധരുടെ കൂട്ടായ്മ നിലനില്‍ക്കുന്നുണ്ട്. ഭൂമിയില്‍ ജീവിക്കുന്നവരാണ് സമര സഭയിലെ പോരാളികള്‍, ശുദ്ധീകരണ സ്ഥലത്ത് സഹനമനുഭവിക്കുന്നവരാണ് സഹന സഭയിലെ അംഗങ്ങള്‍, ഇതിനോടകം തന്നെ സ്വര്‍ഗ്ഗം പൂകിയവരാണ് വിജയ സഭയിലെ അംഗങ്ങള്‍. ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ബന്ധിപ്പിക്കുന്ന നിഗൂഢ കൂട്ടായ്മയെ 'വിശുദ്ധരുടെ കൂട്ടായ്'മ എന്ന പദം ആദ്യമായി വിശേഷിപ്പിച്ചതായി കാണുന്നത് 335-414 കാലയളവില്‍ ജീവിച്ചിരുന്ന മെത്രാനും, ദൈവശാസ്ത്രജ്ഞനുമായിരുന്ന റോംസിയാനയിലെ വിശുദ്ധ നിസെട്ടാസാണ്. അന്നുമുതല്‍ ക്രൈസ്തവ സമൂഹത്തിനിടയില്‍ ഈ പദത്തിന് ഒരു പ്രത്യേക പ്രാധാന്യം തന്നെ ഉണ്ട്. ഇഹലോക ജീവിതത്തെ എളിമ കൊണ്ടും ത്യാഗം കൊണ്ടും ക്രിസ്തു പഠിപ്പിച്ച പ്രബോധനങ്ങള്‍ക്ക് അനുസൃതമായി ജീവിച്ച് സ്വര്‍ഗ്ഗത്തെ പുല്‍കിയ സഭാംഗങ്ങളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുസഭാ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ വിശുദ്ധരോട് മാധ്യസ്ഥ സഹായം തേടുന്നതും പതിവാണ്. മാധ്യസ്ഥം യാചിച്ചുകൊണ്ടുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ വിശുദ്ധര്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍ അത് വലിയ കൃപയും അനുഗ്രഹവുമായി പരിണമിക്കുകയാണ് ചെയ്യുന്നത്. അസാധ്യ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യസ്ഥത്താല്‍ അറിയപ്പെടുന്ന 4 സ്വര്‍ഗ്ഗീയ സഹായകരും അവരോടുള്ള പ്രാര്‍ത്ഥനയുമാണ് നാം ലേഖനത്തില്‍ ധ്യാനിക്കുവാന്‍ പോകുന്നത്. കാസിയായിലെ വിശുദ്ധ റീത്ത ഇരട്ടകളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയും, അതോടൊപ്പം ഒരു വീട്ടമ്മയുമായിരുന്നു വിശുദ്ധ റീത്ത. പതിനാലാം നൂറ്റാണ്ടിലെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ ഇറ്റലിയിലായിരുന്നു അവള്‍ ജീവിച്ചിരുന്നത്. പലവിധ പകര്‍ച്ചവ്യാധികളാലും ജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പ്ലേഗ് രോഗികള്‍ക്കിടയില്‍ സേവനങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും രോഗബാധയേല്‍ക്കാതെയാണ് വിശുദ്ധ പ്ലേഗ് രോഗികള്‍ക്കിടയില്‍ സേവനം ചെയ്തത്. അത്ഭുതകരമായ ഒരു സംരക്ഷണം വിശുദ്ധക്കുണ്ടായിരുന്നുവെന്ന സത്യം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ അനേകര്‍ മനസിലാക്കി. ഇത് വിശുദ്ധ റീത്തയെ അസാധ്യകാര്യങ്ങളുടെ വിശുദ്ധരുടെ ശ്രേണിയിലേക്ക് ഉയര്‍ത്തി. പ്രാര്‍ത്ഥന : “നിസഹായരുടെ സംരക്ഷകയായ വിശുദ്ധ റീത്തായേ; ദിവ്യനാഥന്റെ മുന്നിലുള്ള നിന്റെ അപേക്ഷകള്‍ അപ്രതിരോധ്യമാണ്. നിന്റെ അപേക്ഷയില്‍ ദൈവം അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയുന്നതിനാലാണ് പ്രതീക്ഷയില്ലാത്തവരുടേയും, അസാധ്യകാര്യങ്ങളുടേയും മാധ്യസ്ഥയായി നീ വിളിക്കപ്പെടുന്നത്; ഏറ്റവും വിനീതയും, വിശുദ്ധിയുള്ളവളും, ക്ഷമയുള്ളവളുമായ വിശുദ്ധ റീത്തായെ ക്രൂശിതനായ ക്രിസ്തുവിലുള്ള നിന്റെ അനുതാപാര്‍ദ്രമായ സ്നേഹത്താല്‍ നീ ചോദിക്കുന്നതെല്ലാം യേശുവില്‍ നിന്നും വാങ്ങിത്തരുവാന്‍ നിനക്ക് കഴിയും. ഞങ്ങളുടെ അപേക്ഷകളെ ദയാപൂര്‍വ്വം പരിഗണിക്കണമേ. നിന്റെ സഹനങ്ങളുടെ പേരില്‍ ദൈവത്തില്‍ നിനക്കുള്ള ശക്തി കാണിച്ചു തരണമേ. നിന്നോടുള്ള ഭക്തിയാലും, നിന്നില്‍ വിശ്വസിക്കുന്നവരെ ഉപേക്ഷിക്കാത്തതിനാലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങള്‍ നീ കാണിച്ചു തന്നിട്ടുണ്ടല്ലോ. ഞങ്ങളുടെ അപേക്ഷ സാധിച്ചു തന്നാല്‍, നിന്റെ ഭക്തി പ്രചരിപ്പിച്ചുകൊണ്ട് നിന്നെ എക്കാലവും പാടിപ്പുകഴ്ത്തും. നിന്റെ യോഗ്യതകളിലും, ശക്തിയിലും ആശ്രയിച്ചുകൊണ്ട് യേശുവിന്റെ തിരുഹൃദയത്തിന്റെ മുന്‍പാകെ, ഞങ്ങളുടെ ഈ അപേക്ഷ (നിങ്ങളുടെ അപേക്ഷ പറയുക) സാധിച്ചു തരണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ, ഓ വിശുദ്ധ റീത്തായെ, ക്രിസ്തുവിന്റെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരായിരിക്കുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ.” വിശുദ്ധ യൂദാസ് തദ്ദേവൂസ് സ്വന്തം നാമം കാരണം ചരിത്രത്താളുകളില്‍ വിസ്മരിക്കപ്പെട്ടുപോയ വിശുദ്ധനാണ് വിശുദ്ധ യൂദാസ് തദ്ദേവൂസ്. വിശുദ്ധന്റെ പേരും യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പേരും ഒന്നായതിനാല്‍ ഈ വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കുന്നതില്‍ ക്രിസ്ത്യാനികള്‍ മടി കാണിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇവര്‍ രണ്ടുപേരും രണ്ട് വ്യക്തികളാണ്. പ്രതീക്ഷയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള ശക്തമായ മാധ്യസ്ഥത്താല്‍ അറിയപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ യൂദാസ് തദ്ദേവൂസ്. പ്രാര്‍ത്ഥന : “യേശുവിന്റെ വിശ്വസ്ത ദാസനും, സുഹൃത്തും, ഏറ്റവും വിശുദ്ധിയുള്ള അപ്പോസ്തോലനുമായ വിശുദ്ധ യൂദാസേ, ബുദ്ധിമുട്ടുള്ള കാര്യങ്ങളുടെ മാധ്യസ്ഥനെന്ന നിലയില്‍ ലോകമെങ്ങുമായി സഭ നിന്നെ ആദരിക്കുകയും നിന്റെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ, ഞാന്‍ നിസഹായനും എകാകിയുമാണ്. സഹായം ഏറ്റവും ആവശ്യമായ ഈ സാഹചര്യത്തില്‍ ദൈവസഹായം വളരെ പെട്ടെന്ന് എത്തിക്കുവാന്‍ ഇടപെടണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും, ആകുലതകളിലും, സഹനങ്ങളിലും പ്രത്യേകിച്ച് (നിങ്ങളുടെ ആവശ്യം) ആശ്വാസവും സ്വര്‍ഗ്ഗീയ സഹായവും ലഭിക്കുന്നതിനായി ഈ അത്യാവശ്യ ഘട്ടത്തില്‍ എന്റെ സഹായത്തിനെത്തണമേ. നിനക്കും മറ്റുള്ള വിശുദ്ധര്‍ക്കുമൊപ്പം എന്നേക്കും ദൈവത്തെ ഞാന്‍ പുകഴ്ത്തും. ദൈവത്തില്‍ നിന്നും എനിക്ക് നേടിത്തന്ന ഈ സഹായത്താല്‍ എക്കാലവും നിന്നെ എന്റെ പ്രത്യേക മാധ്യസ്ഥനായി ആദരിക്കുമെന്നും, നിന്നോടുള്ള ഭക്തി പ്രച്ചരിപ്പിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമേന്‍” വിശുദ്ധ ഫിലോമിന വിശുദ്ധ ഫിലോമിനയുടെ കഥ തുടങ്ങുന്നത് അവളുടെ തിരുശേഷിപ്പുകളില്‍ നിന്നാണ്. ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധ ഫിലോമിന എന്ന പതിമൂന്ന്‍ കാരിയായ പെണ്‍കുട്ടി നൂറ്റാണ്ടുകളോളം വിസ്മൃതിയിലായിരുന്നു. എന്നാല്‍ അവളെ അടക്കം ചെയ്ത കല്ലറയുടെ അത്ഭുതകരമായ കണ്ടെത്തലും, തിരുശേഷിപ്പുകളിലൂടെ നടന്ന അത്ഭുതങ്ങളുമാണ് അവള്‍ക്ക് സഭാ ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്. പ്രാര്‍ത്ഥന : “കര്‍ത്താവേ! തന്റെ വിശുദ്ധിയും, നന്മയും കൊണ്ട് നിന്റെ ദൃഷ്ടിയില്‍ എപ്പോഴും യോഗ്യതയുള്ള കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ഫിലോമിനയുടെ മാധ്യസ്ഥത്താല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. കന്യകയും രക്തസാക്ഷിയുമായ വിശുദ്ധ ഫിലോമിന, പരിശുദ്ധ ത്രിത്വം നിന്നെ ഇരുത്തിയിരിക്കുന്ന മഹോന്നത പീഡത്തിനു മുന്നില്‍ ഞാന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. നിന്റെ സംരക്ഷണയിലുള്ള പൂര്‍ണ്ണ വിശ്വാസത്തോടെ, സ്വര്‍ഗ്ഗീയ കടാക്ഷം എന്നില്‍ പതിക്കുവാന്‍ ദൈവതിരുമുമ്പാകെ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. കര്‍ത്താവിന്റെ മണവാട്ടി, എന്റെ സഹനങ്ങളില്‍ എനിക്ക് താങ്ങാകണമേ. പ്രലോഭനങ്ങളില്‍ നിന്നും, അപകടകരമായ ചുറ്റുപാടുകളില്‍ നിന്നും എന്നെ രക്ഷിക്കണമേ, എനിക്ക് വേണ്ട ദൈവാനുഗ്രഹം പ്രത്യേകിച്ച് (നിങ്ങളുടെ അപേക്ഷ) നേടിതരണമേ, എല്ലാത്തിലും ഉപരിയായി, എന്റെ മരണ നേരത്ത് എന്നെ സഹായിക്കണമേ. ദൈവത്താല്‍ ശക്തിപ്പെട്ടവളെ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമേന്‍. ദൈവമേ, പരിശുദ്ധ കന്യകാ മറിയം വഴിയും, അങ്ങയുടെ കരസൃഷ്ടിയായ വിശുദ്ധ ഫിലോമിന വഴിയും ഞങ്ങള്‍ക്ക് ചൊരിഞ്ഞ അങ്ങയുടെ അനുഗ്രഹങ്ങല്‍ക്കെല്ലാം ഞങ്ങള്‍ നന്ദി പറയുന്നു. വിശുദ്ധ ഫിലോമിനയുടെ മാധ്യസ്ഥത്താല്‍ അങ്ങയുടെ കരുണ ഞങ്ങളുടെ മേല്‍ ചൊരിയണമേ. ആമേന്‍” വിശുദ്ധ ഗ്രിഗറി തോമാട്ടുര്‍ഗൂസ് പാശ്ചാത്യ സഭയില്‍ അധികമൊന്നും അറിയപ്പെടാത്ത വിശുദ്ധ ഗ്രിഗറി, അത്ഭുതപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടുതല്‍ അറിയപ്പെടുന്നത് പൌരസ്ത്യ ദേശങ്ങളിലാണ്. വിശുദ്ധന്റെ മാധ്യസ്ഥത്താല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതായി പറയപ്പെടുന്നു. പ്രാര്‍ത്ഥന : “കര്‍ത്താവിന്റെ പുരോഹിതനും കുമ്പസാരകനുമായ വിശുദ്ധ ഗ്രിഗറിയേ, ദൈവ തിരുമുന്‍പാകെ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുവാന്‍ ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു. എല്ലാ കുടിലതകളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ട ഞാന്‍ ദൈവത്തെ എല്ലാകാര്യത്തിലും പ്രീതിപ്പെടുത്തുവാനും, ദൈവം തന്റെ ദാസന്‍മാര്‍ക്ക് ചൊരിയുന്ന സമാധാനം എനിക്ക് ലഭിക്കുവാനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ. ആമേന്‍”
Image: /content_image/Mirror/Mirror-2020-07-19-05:12:02.jpg
Keywords:
Content: 13806

Image: /content_image/Mirror/Mirror-2020-07-19-05:13:00.jpg
Keywords: