Contents

Displaying 13471-13480 of 25141 results.
Content: 13817
Category: 1
Sub Category:
Heading: റോമിൽ മലയാളി കന്യാസ്ത്രീ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു
Content: റോമിൽ അര്‍ബുദ രോഗബാധയെ തുടര്‍ന്നു മലയാളിയായ ഫ്രാൻസിസ്കൻ സന്ന്യാസിനി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തൃശൂർ അതിരൂപതാംഗവും പുലക്കാട്ടുകര കർമ്മല മാതാ ഇടവകാംഗവും മൂലേപറമ്പിൽ ചാക്കുണ്ണിയുടെയും അന്നത്തിന്റെയും മകളായ സിസ്റ്റർ ജെസ്സിയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. സിസ്റ്റേ‍ഴ്‌സ്‌ ഓഫ് സെന്റ് ഫ്രാൻസിസ് കൺഗ്രിഗേഷന്റെ ജനറൽ കൗൺസിലർ, ജനറൽ പ്രോക്യൂറേറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിരിന്ന സിസ്റ്റര്‍ ദീര്‍ഘനാളായി ചികിത്സയിലായിരിന്നു. സിസ്റ്റർ ജെസി സന്യാസ പരിശീലനം പൂർത്തീകരിച്ചതും, സഭാവസ്ത്രം സ്വീകരിച്ചതും റോമിൽ തന്നെയായിരിന്നു. 2008 ല്‍‌ സന്യാസ സമൂഹത്തിന്റെ റോമിലുള്ള വില്ല ബത്താനിയ എന്ന ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തിരിന്നു.
Image: /content_image/News/News-2020-07-20-06:49:01.jpg
Keywords: കന്യാ
Content: 13818
Category: 1
Sub Category:
Heading: കോവിഡ് വ്യാപനത്തിനിടയിലും ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവ്
Content: ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയിലും ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം പകുതിവരെ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെ 135 ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഡല്‍ഹി ആസ്ഥാനമായുള്ള ‘ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ’ (ഇ.എഫ്.ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളും, മാനഭംഗ ശ്രമങ്ങളും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൊറോണ ലോക്ക്ഡൗണിനിടയില്‍ പോലും ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മുന്‍പത്തെക്കാളും അധികം വര്‍ദ്ധിച്ചുവെന്നും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതിനാല്‍ യഥാര്‍ത്ഥത്തിലുള്ള സംഖ്യ വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രഹിന്ദുത്വവാദികളുടെ നേതൃത്വത്തിലായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും. ബി‌ജെ‌പി ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് ക്രൈസ്തവ പീഡനങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒഡീഷയിലെ കെന്‍ഡുഗുഡ ജില്ലയിലെ പതിനാലു വയസുള്ള ക്രിസ്ത്യന്‍ ബാലനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയും, ശരീരം മുറിച്ച് ഭാഗങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ അടക്കം ചെയ്തതും, തമിഴ്നാട്ടിലെ ക്രൈസ്തവരായ പിതാവിനെയും മകനേയും ലോക്കല്‍ പോലീസ് കൊലപ്പെടുത്തിയതും ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആറോളം ആക്രമണങ്ങള്‍ രേഖപ്പെടുത്തിയതും കൊറോണ നിയന്ത്രണം പ്രാബല്യത്തിലിരുന്ന ഏപ്രില്‍ മാസത്തിലാണ്. ക്രൈസ്തവരുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും, ജാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ സ്ത്രീ മാനഭംഗത്തിനിരയായതും, ക്രിസ്തു വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ പൊതുകിണറ്റില്‍ നിന്നും കുടിവെള്ളം നിഷേധിച്ചതും കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ പൊതുനയങ്ങളിലും നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തുവാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ മതപീഡനങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നാണ് സംഘടന പറയുന്നത്. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-20-07:34:36.jpg
Keywords: ഭാരത, പീഡന
Content: 13819
Category: 1
Sub Category:
Heading: വത്തിക്കാനിലെ ഉന്നത പദവികള്‍ വഹിച്ച കർദ്ദിനാൾ ഗ്രൊച്ചൊലെവ്സ്ക്കി ദിവംഗതനായി
Content: റോം: കത്തോലിക്ക വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ സംഘത്തിന്റെ മുന്‍ അധ്യക്ഷനും അപ്പസ്തോലിക കോടതിയുടെ കാര്യദർശിയുമായിരിന്ന പോളിഷ് കർദ്ദിനാൾ സെനോൺ ഗ്രൊച്ചൊലെവ്സ്ക്കി ദിവംഗതനായി. 81 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (17/07/20) റോമിൽവെച്ചാണ് മരണമടഞ്ഞത്. 1939 ഒക്ടോബർ 11ന് ജനിച്ച അദ്ദേഹം 1963 മെയ് 27ന് പൗരോഹിത്യം സ്വീകരിച്ചു. 1983 ജനുവരി 6ന് മെത്രാനായി അഭിഷിക്തനായി. 2001 ഫെബ്രുവരി 21ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തിയത്. തന്റെ ജീവിതത്തിന്റെ പകുതിയിലേറെ ഭാഗവും അദ്ദേഹം സേവനം ചെയ്തത് വത്തിക്കാന് വേണ്ടിയായിരിന്നു. കർദ്ദിനാൾ സെനോണിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സ്വന്തം ദൗത്യ നിർവ്വഹണ മേഖലകളിലെല്ലാം പൗരോഹിത്യ തീക്ഷ്ണതയ്ക്കും സുവിശേഷത്തോടുള്ള വിശ്വസ്തതയ്ക്കും സാക്ഷ്യം നല്കിയ ശുശ്രൂഷകനാണ് കർദ്ദിനാൾ സെനോണെന്ന് പാപ്പ സ്മരിച്ചു. ഏല്‍പ്പിച്ച മേഖലകളിലെല്ലാം തന്നെ വലിയ പ്രതിബദ്ധത കാണിച്ച അദ്ദേഹം സഭയെ കെട്ടിപ്പടുക്കുന്നതിനു സാക്ഷ്യമേകിയെന്നും അനുശോചന സന്ദേശത്തില്‍ പാപ്പ രേഖപ്പെടുത്തി. അതേസമയം കർദ്ദിനാൾ സെനോൺ ഗ്രൊച്ചൊലേവ്സ്ക്കിയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 221 ആയി താണു. ഇതില്‍ പാപ്പയെ തിരഞ്ഞെടുക്കാൻ സമ്മതിദായകവകാശമുള്ളവർ 80 വയസ്സിന് താഴെയുള്ള 122 കര്‍ദ്ദിനാളുമാര്‍ മാത്രമാണ്.
Image: /content_image/News/News-2020-07-20-09:21:17.jpg
Keywords: വത്തി
Content: 13820
Category: 1
Sub Category:
Heading: വത്തിക്കാന്‍ നിയമിച്ച ഭൂഗര്‍ഭ സഭയുടെ മെത്രാന് ചൈനീസ് സർക്കാരിന്റെ അംഗീകാരം
Content: ബെയ്ജിംഗ്: ചൈനയില്‍ വത്തിക്കാനു വിധേയമായി പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയിലെ മെത്രാനെ ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. വത്തിക്കാൻ നിയമിച്ച ബിഷപ്പ് പൗളോ മാ കുങ്കുവോയ്ക്കാണ് ചൈനീസ് ഭരണകൂടം ഔദ്യോഗിക അംഗീകാരം നല്‍കിയത്. ഷൗസു രൂപതയുടെ ചുമതലയാണ് പൗളോ മാ കുങ്കുവോ വഹിച്ചുകൊണ്ടിരിന്നത്. ചൈനീസ് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പാട്രിയോട്ടിക് അസോസിയേഷന്റെ മെത്രാൻ സമിതി പൗളോ മാ കുങ്കുവോയ്ക്ക് നൽകിയ ഔദ്യോഗിക അംഗീകാരം ജൂലൈ ഒൻപതിന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വായിച്ചു. ചൈനീസ് സർക്കാരും, വത്തിക്കാനും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് പുതിയ നിയമന അംഗീകാരം ഭരണകൂടം നല്‍കിയിരിക്കുന്നത്. ഷാങ്സിയിലെ പാട്രിയോട്ടിക് അസോസിയേഷന്റെ തലവൻ, തൈയുവാൻ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മിങ് നിങ്യു തുടങ്ങിയവര്‍ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ രണ്ടുമാസത്തിനിടെ വത്തിക്കാൻ നിയമിച്ച മൂന്നാമത്തെ മെത്രാനാണ് ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകാരം നല്‍കുന്നത്. ഷൗസു രൂപതയുടെ ഭാഗമായി ഏകദേശം പതിനായിരത്തോളം കത്തോലിക്ക വിശ്വാസികളാണുള്ളത്. നിരവധി വൈദികരും, സന്യസ്തരും രൂപതയുടെ ഭാഗമാണ്. ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-20-11:25:06.jpg
Keywords: ചൈന
Content: 13821
Category: 14
Sub Category:
Heading: മരത്തടിയില്‍ ക്രിസ്തുവിന്റെ രൂപം? ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ
Content: ഇറ്റാക്വിറൈ: ബ്രസീലിലെ തെക്ക്-പടിഞ്ഞാറന്‍ സംസ്ഥാനമായ മാറ്റോ ഗ്രോസ്സോ ഡോ സുളില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെ തടിയില്‍ പ്രത്യക്ഷപ്പെട്ട രൂപം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മുനിസിപ്പാലിറ്റി തൊഴിലാളികള്‍ നടപ്പാതക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടയില്‍ വില്ലോമരത്തിന്റെ കഷണത്തില്‍ പ്രത്യക്ഷപ്പെട്ട യേശുക്രിസ്തുവിന്റെ രൂപമെന്ന് തോന്നിപ്പിക്കുന്ന മരത്തടി ഭാഗത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മാറ്റോ ഗ്രോസ്സോ ഡോ സുള്ളിലെ ഇറ്റാക്വിറൈ പട്ടണത്തിലെ മോണ്ടെ കാസ്റ്റെല്ലോ അവെന്യൂവിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടയിലാണ് ഈ അത്ഭുതദൃശ്യം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന റോഡ്‌ വര്‍ക്സ് ഡയറക്ടര്‍ ഒഡിമര്‍ സോസ ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുകയായിരിന്നു. ഇത് വൈറലായി. ആദ്യം മരംമുറിക്കുന്ന യന്ത്രത്തിന്റെ ചെയിന്‍ പൊട്ടിയതിനാല്‍ തങ്ങള്‍ക്കത് ഒരു ചിത്രശലഭത്തിന്റെ രൂപം പോലെയാണ് തോന്നിയതെന്നും പൊട്ടിയ ചെയിന്‍ മാറ്റി മരം പൂര്‍ണ്ണമായും മുറിച്ചു കഴിഞ്ഞപ്പോഴാണ് റിയോ ഡി ജെനീറോയിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തോട് സാമ്യമുള്ള യേശുവിന്റെ വ്യക്തമായ രൂപം പ്രകടമായതെന്നും പ്രാദേശിക മാധ്യമമായ ‘ഗ്ലോബോ’യോട് ഒഡിമര്‍ സോസ വെളിപ്പെടുത്തി. തച്ചന്റെ മകനായ യേശുക്രിസ്തുവിന്റെ രൂപം മരത്തടിയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു ദൈവീക വെളിപ്പെടുത്തലാണെന്നാണ്‌ ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതിനോട് സഭാനേതൃത്വം യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-20-12:48:11.jpg
Keywords: വൈറ, തരംഗ
Content: 13822
Category: 1
Sub Category:
Heading: അല്‍മായര്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ വത്തിക്കാന്‍ രേഖ
Content: റോം: പാശ്ചാത്യ രാജ്യങ്ങളിലെ കത്തോലിക്കാസഭയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അജപാലന ക്രമീകരണങ്ങളുടെ വെളിച്ചത്തില്‍ ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ ദൗത്യവും ചുമതലകളും നിര്‍വചിക്കുന്ന പുതിയ ഉദ്‌ബോധനം വത്തിക്കാന്‍ പുറപ്പെടുവിച്ചു. വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബെന്യാമീനോ സ്‌റ്റെല്ല ഇന്നലെ ജര്‍മന്‍ ഭാഷയില്‍ പുറത്തിറക്കിയ 124 ഖണ്ഡികകളുള്ള ഈ രേഖയുടെ പേര് 'സഭയുടെ പ്രേഷിത ദൗത്യ നിര്‍വഹണത്തില്‍ ഇടവകയുടെ അജപാലനപരമായ പങ്ക്''എന്നാണ്. വൈദികരുടെ അഭാവത്തില്‍ ഞായറാഴ്ചകളിലും പ്രധാന തിരുനാള്‍ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ സാധ്യമല്ലാതെ വരുമ്പോള്‍ പരിശീലനം ലഭിച്ച അല്‍മായര്‍ക്ക് (ഡീക്കന്‍ന്മാരും ഇല്ലെങ്കില്‍) വചനശുശ്രൂഷ നടത്താന്‍ രേഖ അനുവാദം നല്‍കുന്നു. ജ്ഞാനസ്‌നാനം നല്‍കാനും ഇത്തരം അത്യാവശ്യസന്ദര്‍ഭങ്ങളില്‍ അല്‍മായര്‍ക്ക് അവകാശമുണ്ട്. മൃതസംസ്‌കാര കര്‍മത്തിലും അവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍മികത്വം വഹിക്കാം. ദേശീയ മെത്രാന്‍ സമിതികളുടെ ശിപാര്‍ശയോടുകൂടി, വിശുദ്ധ കുര്‍ബാന ഒഴികെയുള്ള വേളകളില്‍ വചനപ്രഘോഷണം നടത്താനും അവര്‍ക്കു സാധിക്കും. മെത്രാന്‍ സമിതികളുടെ മുന്‍കൂര്‍ തീരുമാനവും പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദവുമുണ്ടെങ്കില്‍ രൂപതാമെത്രാന് അല്മായരെ വിവാഹത്തിനു സഭയുടെ ഭാഗത്തുനിന്നുള്ള സാക്ഷികളായി നിയോഗിക്കാം. ഇടവകകളുടെ സാമ്പത്തിക ക്രമീകരണം, അജപാലനസമിതികളുടെ ചുമതലകള്‍ മുതലായ വിഷയങ്ങളും രേഖയില്‍ ചര്‍ച്ച ചെയ്യുന്നു. ഇടവകകളുടെ അജപാലനപരമായ ചുമതലകള്‍ സഭയുടെ പ്രേഷിതദൗത്യം നിര്‍വഹിക്കുന്നതിനു സഹായകമാകുന്ന തരത്തില്‍ നിറവേറ്റപ്പെടണമെന്നു രേഖ അനുശാസിക്കുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-21-04:14:15.jpg
Keywords: അല്‍മാ
Content: 13823
Category: 18
Sub Category:
Heading: 'വിശുദ്ധ അല്‍ഫോന്‍സാമ്മ ദൈവഹിതം നിറവേറ്റിയവള്‍'
Content: കോട്ടയം: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ പാലാ രൂപത ചാന്‍സലര്‍ ഫാ.ജോസ് കാക്കല്ലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ദൈവത്തില്‍ മനസുറപ്പിച്ച് അവിടുത്തെ ഇഷ്ടം നിറവേറ്റിയവളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നും ദൈവം അനുവദിച്ച കൊച്ചുകാര്യങ്ങളെ നിറവേറ്റുക എന്നതാണ് ദൈവഹിതമെന്ന് അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞിരുന്നതായും ഫാ. ജോസ് കാക്കല്ലില്‍ സന്ദേശത്തില്‍ പറഞ്ഞു. വൈകുന്നേരം ആറിനു വടവാതൂര്‍ മേജര്‍ സെമിനാരിയിലെ ശെമ്മാശന്‍മാര്‍ ആരാധനയ്ക്കു നേതൃത്വം നല്‍കി. തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നു പുലര്‍ച്ചെ 5.30നും 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും ആറിനും വിശുദ്ധ കുര്‍ബാന. രാവിലെ 11ന് പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
Image: /content_image/India/India-2020-07-21-04:52:00.jpg
Keywords: അല്‍ഫോ
Content: 13824
Category: 14
Sub Category:
Heading: ലോഗോസ് ക്വിസ് ആപ്പിന്റെ നാലാം വേര്‍ഷന്‍ പുറത്തിറങ്ങി
Content: ലോകമെങ്ങും നിന്നു ലോഗോസ് ക്വിസിന് തയ്യാറാകുന്നവര്‍ക്കായി 2017 -മുതല്‍ പുറത്തിറക്കുന്ന സ്മാർട് ഫോൺ ആപ്പിന്‍റെ നാലാം വേര്‍ഷന്‍ പുറത്തിറങ്ങി. ഏറെ പ്രത്യേകതകളോടെ പുറത്തിറങ്ങുന്ന ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വിസ്സിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മത്സരിക്കുന്നത്. പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 23 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പിനെ ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിൽ തന്നെയുള്ള ഇരുനൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1610 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനായി ഉള്ളത്. ഘട്ടം ഘട്ടമായി ലഭ്യമാകുന്ന ചോദ്യങ്ങളിലെ, നിയമാവർത്തന പുസ്തകത്തിൽ നിന്നുള്ള പാഠഭാഗത്തെ ആസ്പദമാക്കിയുള്ള 360 ചോദ്യങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നത്. പ്രഭാഷകൻ മുതലുള്ള പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുടെ അടുത്തഘട്ടം ഓഗസ്റ്റ് ഒന്നാം തീയതിയും മർക്കോസ് സുവിശേഷത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ഓഗസ്റ്റ് മധ്യത്തോടെയും, ലേഖനഭാഗത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ സെപ്റ്റംബർ ആദ്യവാരത്തോടെയും, അവസാന റൗണ്ട് സെപ്റ്റംബർ മാസം മധ്യത്തോടെയും ഡൗണ്‍ലോഡ്‌ ചെയ്യാനാകും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലധികം പേർ കഴിഞ്ഞ പ്രാവശ്യം ഈ ക്വിസ് മത്സരത്തിന് പങ്കെടുക്കുകയും തൽസമയം അവരുടെ വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഗെയിമിൽ രെജിസ്റ്റർ ചെയ്യുന്നവർക്ക്, www.logosquizapp.com എന്ന വെബ്സൈറ്റിൽ തൽസമയം തന്നെ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ രൂപതകളേയും വ്യക്തികളെയും കാണുവാൻ സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരം ലത്തീൻ അതിരൂപത യിൽ നിന്നും 30957 പോയിൻറ്മായി വവ്വാമൂല ഇടവകയിൽ നിന്നുള്ള ഗ്രേസി തോമസ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് കാഞ്ഞിരംപാറ ഇടവകയിൽ നിന്നുള്ള മേഴ്സി സി. യും, മൂന്നാം സ്ഥാനത്തിന് നന്ദൻകോട് ഇടവകയിലുള്ള സ്നേഹ ആൻ റോളിനും അർഹയായി. അതിരൂപതയിൽ നിന്നും ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഇവർക്ക് സമ്മാനം നൽകും. നിമിഷങ്ങൾക്കുള്ളിൽ, ആദ്യശ്രമത്തിൽ തന്നെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കൂടുതൽ പോയിൻറ് ലഭിക്കത്തക്ക രീതിയിലാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഓണലൈനായി ലോഞ്ച് ചെയ്ത ഈ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്നാണ് ഈ സാങ്കേതിക സംവിധാനം ഒരുക്കുന്നത്. {{ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍-> https://play.google.com/store/apps/details?id=com.logosquizapp.LAT2k18&hl=en_IN}}
Image: /content_image/India/India-2020-07-21-05:04:59.jpg
Keywords: ലോഗോസ്
Content: 13825
Category: 1
Sub Category:
Heading: കോവിഡ് 19: ആഗോള തലത്തില്‍ മരണമടഞ്ഞവരില്‍ ഒന്‍പത് കത്തോലിക്ക മെത്രാന്മാരും
Content: ആഗോളതലത്തിൽ കോവിഡ് 19 മൂലം മരണമടഞ്ഞവരില്‍ കുറഞ്ഞത് ഒന്‍പതു കത്തോലിക്ക മെത്രാന്മാരും ഉൾപ്പെടുന്നുവെന്ന് പ്രമുഖ കത്തോലിക്ക വാര്‍ത്ത പോര്‍ട്ടലായ കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. ബ്രസീലിയൻ ബിഷപ്പ് ഹെൻറിക്ക് സോവാരസ് ഡാ കോസ്റ്റയാണ് ഏറ്റവും ഒടുവിലായി മരണമടഞ്ഞത്. പാൽമേരസ് രൂപതയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം ജൂലൈ 19നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. രണ്ടാഴ്ചയായി ബിഷപ്പ് ഹെൻറിക്ക് സോവാരസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൊറോണ വൈറസ് പിടിപെട്ട് മരണമടയുന്ന ബ്രസീലിലെ മൂന്നാമത്തെ മെത്രാനാണ് അദ്ദേഹം. ഏകദേശം അഞ്ച് ബ്രസീലിയൻ മെത്രാന്മാർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. പാസോ ഫണ്ടോ അതിരൂപതയുടെ എമിരിറ്റസ് ആർച്ച് ബിഷപ്പ് പെദ്രോ എർസീലിയോ സൈമൺ, പരാബേ അതിരൂപതയുടെ എമിരിറ്റസ് ആർച്ച് ബിഷപ്പ് ആൾഡോ പഗോട്ടോ എന്നിവരാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മറ്റു രണ്ടു മെത്രാന്മാർ. ബൊളീവിയയിലെ എൽ ആൾട്ടോ രൂപതയുടെ മെത്രാനായിരുന്ന യൂജിനീയോ സ്കാർപെല്ലിനി ജൂലൈ 15നാണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ഇറ്റാലിയൻ വംശജനാണ് അദ്ദേഹം. അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഒരു മെത്രാന്‍ വീതവും ആഫ്രിക്കയില്‍ രണ്ട് പേരും എന്നതാണ് മറ്റുള്ള രാജ്യങ്ങളിൽ മരണമടഞ്ഞ മെത്രാൻമാരുടെ എണ്ണം. ഇതിനിടയിൽ കൊറോണ വൈറസിൽ നിന്നും വിമുക്തി നേടിയ രണ്ട് മെത്രാന്മാരും മരണപ്പെട്ടിട്ടുണ്ട്. ചൈനയിലെ നൻയാങ് രൂപതയുടെ മെത്രാനായിരുന്ന ജോസഫ് സൂ ബായുവാണ് ഇതിൽ ഒരാൾ. അദ്ദേഹത്തിന് 98 വയസ്സുണ്ടായിരുന്നു. രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ, വൈറസ് ബാധയെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജോസഫ് സൂ ബായു അറിയപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന മോസസ് കോസ്റ്റ വൈറസ് ബാധയിൽ നിന്നും വിമുക്തി നേടി രണ്ടാഴ്ച പിന്നിട്ടപ്പോൾ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് മരിക്കുമ്പോൾ 69 വയസ്സായിരുന്നു പ്രായം. ജോൺ ഹോപ്കിൻസ് റിസോഴ്സ് സെന്ററിന്റെ കണക്കുകൾ പ്രകാരം ജൂലൈ ഇരുപതാം തീയതി വരെ ഒരുകോടി 45 ലക്ഷം പേർക്കാണ് കൊറോണവൈറസ് ബാധിച്ചിട്ടുള്ളത്. 606,922 പേർ കോവിഡ് 19 മൂലം മരണമടഞ്ഞിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8ywPihxTpg87IC2xjtWJ7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-21-06:40:31.jpg
Keywords: കോവി
Content: 13826
Category: 11
Sub Category:
Heading: ഗര്‍ഭഛിദ്ര മാഫിയകള്‍ക്ക് ജീവന്റെ വില ഓര്‍മ്മിപ്പിച്ച് ‘ബേബി ലൈവ്സ്‌ മാറ്റര്‍’ പ്ലാന്‍ഡ് പാരന്റ്ഹുഡിന് മുന്നില്‍
Content: അമേരിക്കയിലെ യൂറ്റാ സംസ്ഥാന തലസ്ഥാനമായ സാള്‍ട്ട് ലേക്ക് സിറ്റിയിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ് കേന്ദ്രത്തിനു പുറത്ത് രേഖപ്പെടുത്തിയ ‘ബേബി ലൈവ്സ് മാറ്റര്‍’ എഴുത്ത് പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ടെയ്ലര്‍ ഹാന്‍സെന്‍ എന്ന കലാകാരനാണ് ഗര്‍ഭഛിദ്ര കേന്ദ്രങ്ങളുടെ ഈറ്റില്ലമായ പ്ലാന്‍ഡ് പാരന്റ്ഹുഡ് കെട്ടിടത്തിന് മുന്‍പിലെ റോഡില്‍ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഉടനീളം ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ ചുവര്‍ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമായ ഗര്‍ഭഛിദ്രത്തിനെതിരെ ടെയ്ലര്‍ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ഈ ചിത്രം വരച്ചതെന്ന് ഹാന്‍സെന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അധികം വൈകാതെ തന്നെ ഈ ചുവര്‍ച്ചിത്രം മായ്ക്കപ്പെട്ടിരുന്നു. എങ്കിലും ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് 10 ദിവസമെങ്കിലും പിടിച്ചുനില്‍ക്കുവാനുള്ള ശേഷി താന്‍ ഉപയോഗിച്ച പെയിന്റിനുണ്ടെന്നും ടെയ്ലര്‍ പറഞ്ഞു. ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ ചുവര്‍ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം സകലര്‍ക്കും അറിവുള്ളതാണെന്നും, അതിനാല്‍ ആരും സംസാരിക്കുവാന്‍ ഇഷ്ടപ്പെടാത്ത എന്നാല്‍ ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിസന്ധികളിലൊന്നിനെതിരെ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാലാണ് ഇത് എഴുതിയതെന്ന് ഹാന്‍സെന്‍ വ്യക്തമാക്കി. ‘ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍’ (ബി.എല്‍.എം) പ്രതിഷേധങ്ങളുടെ മറവില്‍ നടന്ന അക്രമങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ‘ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ ജീവനും പ്രസക്തമാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബി.എല്‍.എം പ്രചാരണത്തിന്റെ ശൈലിയിലുള്ള ചിത്രങ്ങളും മറ്റും ഉയര്‍ന്നുവന്ന പ്രചാരണ പരിപാടിയാണ് ‘ബേബി ലൈവ്സ്‌ മാറ്റര്‍’. ബേബി ലൈവ്സ്‌ മാറ്റര്‍ എഴുത്തോട് കൂടിയ കുട്ടികുപ്പായങ്ങള്‍ ഇപ്പോള്‍ വില്‍പ്പനക്കുണ്ട്. അബോര്‍ഷന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തന്റെ പിന്തുണ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിലും ബേബി ലൈവ്സ്‌ മാറ്റര്‍ ബനിയനുകളും ടി-ഷര്‍ട്ടുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-21-09:02:27.jpg
Keywords: പ്ലാന്‍ഡ്