category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലോഗോസ് ക്വിസ് ആപ്പിന്റെ നാലാം വേര്‍ഷന്‍ പുറത്തിറങ്ങി
Contentലോകമെങ്ങും നിന്നു ലോഗോസ് ക്വിസിന് തയ്യാറാകുന്നവര്‍ക്കായി 2017 -മുതല്‍ പുറത്തിറക്കുന്ന സ്മാർട് ഫോൺ ആപ്പിന്‍റെ നാലാം വേര്‍ഷന്‍ പുറത്തിറങ്ങി. ഏറെ പ്രത്യേകതകളോടെ പുറത്തിറങ്ങുന്ന ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വിസ്സിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മത്സരിക്കുന്നത്. പത്തു ചോദ്യങ്ങളുടെ അഞ്ചു റൗണ്ട് വീതമുള്ള 23 ഭാഗങ്ങളായിട്ടാണ് ഈ ക്വിസ്സ് ആപ്പിനെ ക്രമീകരിച്ചിരിക്കുന്നത്. ലോഗോസ് പരീക്ഷയുടെ മാതൃകയിൽ തന്നെയുള്ള ഇരുനൂറു ചോദ്യങ്ങൾ അടക്കം മൊത്തം 1610 ചോദ്യങ്ങളാണ് ഉപയോക്താവിന് പ്രയോജനപ്പെടുത്തുവാനായി ഉള്ളത്. ഘട്ടം ഘട്ടമായി ലഭ്യമാകുന്ന ചോദ്യങ്ങളിലെ, നിയമാവർത്തന പുസ്തകത്തിൽ നിന്നുള്ള പാഠഭാഗത്തെ ആസ്പദമാക്കിയുള്ള 360 ചോദ്യങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നത്. പ്രഭാഷകൻ മുതലുള്ള പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുടെ അടുത്തഘട്ടം ഓഗസ്റ്റ് ഒന്നാം തീയതിയും മർക്കോസ് സുവിശേഷത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ഓഗസ്റ്റ് മധ്യത്തോടെയും, ലേഖനഭാഗത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ സെപ്റ്റംബർ ആദ്യവാരത്തോടെയും, അവസാന റൗണ്ട് സെപ്റ്റംബർ മാസം മധ്യത്തോടെയും ഡൗണ്‍ലോഡ്‌ ചെയ്യാനാകും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറായിരത്തിലധികം പേർ കഴിഞ്ഞ പ്രാവശ്യം ഈ ക്വിസ് മത്സരത്തിന് പങ്കെടുക്കുകയും തൽസമയം അവരുടെ വിജയികളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഗെയിമിൽ രെജിസ്റ്റർ ചെയ്യുന്നവർക്ക്, www.logosquizapp.com എന്ന വെബ്സൈറ്റിൽ തൽസമയം തന്നെ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ രൂപതകളേയും വ്യക്തികളെയും കാണുവാൻ സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ വർഷം തിരുവനന്തപുരം ലത്തീൻ അതിരൂപത യിൽ നിന്നും 30957 പോയിൻറ്മായി വവ്വാമൂല ഇടവകയിൽ നിന്നുള്ള ഗ്രേസി തോമസ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനത്ത് കാഞ്ഞിരംപാറ ഇടവകയിൽ നിന്നുള്ള മേഴ്സി സി. യും, മൂന്നാം സ്ഥാനത്തിന് നന്ദൻകോട് ഇടവകയിലുള്ള സ്നേഹ ആൻ റോളിനും അർഹയായി. അതിരൂപതയിൽ നിന്നും ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ഇവർക്ക് സമ്മാനം നൽകും. നിമിഷങ്ങൾക്കുള്ളിൽ, ആദ്യശ്രമത്തിൽ തന്നെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർക്ക് കൂടുതൽ പോയിൻറ് ലഭിക്കത്തക്ക രീതിയിലാണ് ഗെയിം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഓണലൈനായി ലോഞ്ച് ചെയ്ത ഈ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്നാണ് ഈ സാങ്കേതിക സംവിധാനം ഒരുക്കുന്നത്. {{ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍-> https://play.google.com/store/apps/details?id=com.logosquizapp.LAT2k18&hl=en_IN}}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-21 10:33:00
Keywordsലോഗോസ്
Created Date2020-07-21 10:34:59