Contents
Displaying 13431-13440 of 25142 results.
Content:
13777
Category: 10
Sub Category:
Heading: ഫിലിപ്പീന്‍സില്‍ 21 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് മെത്രാപ്പോലീത്ത
Content: മനില: രാജ്യത്തിനുവേണ്ടി ഇരുപത്തിയൊന്നു ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഫിലിപ്പീൻസിലെ ലിംഗായൻ- ഡാഗുപ്പാൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ്. കൊറോണ വൈറസ് വ്യാപനവും, രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ - സാമൂഹിക അരക്ഷിതാവസ്ഥയും കണക്കിലെടുത്താണ് മെത്രാപ്പോലീത്ത ആഹ്വാനം നല്‍കിയിരിക്കുന്നത്. നാളെ ജൂലൈ പതിനാറാം തീയതി മുതൽ ഓഗസ്റ്റ് അഞ്ചാം തീയതി വരെ നീണ്ടുനിൽക്കുന്നതാണ് പ്രാർത്ഥനാ ദിനങ്ങൾ. നാളെ കർമ്മല മാതാവിന്റെ തിരുനാൾ ദിനവും, ഓഗസ്റ്റ് അഞ്ചാം തീയതി റോമിലെ സെന്റ് മേരി മേജർ ബസലിക്കയുടെ പ്രതിഷ്ഠയുടെ സ്മരണ പുതുക്കുന്ന ദിനവുമാണെന്നത് ശ്രദ്ധേയമാണ്. ഇതു സംബന്ധിച്ചു അതിരൂപതയിലെ ഇടവക വൈദികർക്ക് അയച്ച കത്തിൽ, ജനങ്ങൾക്കിടയിലും വൈദികർക്കിടയിലും നിലനിൽക്കുന്ന നിസ്സഹായാവസ്ഥയെ അദ്ദേഹം സ്മരിച്ചു. പ്രതിസന്ധിയുടെ ഈ നാളുകളില്‍ വിശ്വാസികളെ എങ്ങനെ സഹായിക്കണം എന്ന ആശയക്കുഴപ്പം വൈദികർക്കിടയിലും ഉണ്ട്. നമ്മൾ പ്രാർത്ഥനയിലേക്ക് തിരിയുകയാണ്, നമ്മൾ ദൈവമാതാവിലേക്ക് തിരിയുകയാണ്. ദൈവമാതാവിനെ ആശ്രയിച്ചാൽ നമ്മൾ നിസ്സഹായരാകേണ്ടി വരില്ല. ഈ ദിവസങ്ങളിൽ മരിയൻ സമർപ്പണം നടത്താനും ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ് വൈദികരോടും, വിശ്വാസി സമൂഹത്തോടും ആവശ്യപ്പെട്ടു. മരിയൻ സമർപ്പണ പ്രാർത്ഥനയും, രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും അതിരൂപതയിൽ അർപ്പിക്കുന്ന ഓരോ വിശുദ്ധ ബലികളിലും ചൊല്ലണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ദൈവനിഷേധത്തിന്റെ അവസ്ഥയിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും, ചെയ്ത പാപത്തിന്റെ ഫലം നമ്മൾ കാണുന്നുണ്ടെന്നും സോക്രട്ടീസ് വില്ലേഗാസ് അഭിപ്രായപ്പെട്ടു. ആത്മീയ മുറിവ് ഉണങ്ങാനായി നമ്മൾ മനസ്തപിക്കണമെന്നും, മരിയൻ സമർപ്പണം നടത്തണമെന്നും ആവശ്യപ്പെട്ട അദ്ദേഹം ഈ ദിവസങ്ങളില്‍ കുടുംബങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-15-10:23:19.jpg
Keywords: വില്ലേഗാ, ഫിലിപ്പീ

13778
Category: 13
Sub Category:
Heading: “ഞാന്‍ എന്റെ ദൈവവിളിയെ സ്നേഹിക്കുന്നു”: സന്യാസ ജീവിതത്തില്‍ 86 തികച്ച് സിസ്റ്റര്‍ അഗസ്റ്റിന ജെസൂസ്
Content: “ഞാന്‍ എന്റെ ദൈവവിളിയെ സ്നേഹിക്കുന്നു”. സന്യാസ ജീവിതത്തില്‍ പ്രവേശിച്ചിട്ട് 86 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സ്പാനിഷ് കന്യാസ്ത്രീയായ സിസ്റ്റര്‍ അഗസ്റ്റിന ഡെ ജെസൂസിന്റെ വാക്കുകളാണിത്. സ്പെയിനിലെ കോര്‍ഡോബ രൂപതാംഗമായ സിസ്റ്റര്‍ അഗസ്റ്റിന വെറും 13 വയസുള്ളപ്പോഴാണ് ഫ്രാന്‍സിസ്കന്‍ സഭയുടെ ‘ജീസസ് നസറേനോ ഡെ കോര്‍ഡോബ’ കോണ്‍വെന്‍റില്‍ ചേരുന്നത്. ഇക്കാലമത്രേയും താന്‍ തന്റെ ദൈവവിളിയെ സ്നേഹിക്കുകയായിരിന്നുവെന്നും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ തുടര്‍ന്നും ശ്രമിക്കുകയാണെന്നും സിസ്റ്റര്‍ പറയുന്നു. എട്ടു പതിറ്റാണ്ടിലേറെ സന്യസ്ത ജീവിതം നയിക്കുവാന്‍ അവസരം ലഭിച്ച ചുരുക്കം സന്യസ്തരില്‍ ഒരാളായ സിസ്റ്റര്‍ അഗസ്റ്റിന ഡെ ജെസൂസിന് ഇക്കഴിഞ്ഞ മാസം 99 വയസു തികഞ്ഞു. പരിശീലന സ്കൂളുകളിലും, ജോലിക്കാരായ അമ്മമാരുടേയും, പ്രായമായ സ്ത്രീകളുടേയും കുട്ടികളുടെ പരിപാലനവുമായി തന്റെ പ്രേഷിത ജീവിതം ആരംഭിച്ച സിസ്റ്റര്‍ അഗസ്റ്റിനയുടെ കാരുണ്യവും, സ്നേഹവും അനുഭവിച്ചവര്‍ നിരവധിയാണ്. സന്യാസ ജീവിതത്തില്‍ 86 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും തനിക്കിപ്പോഴും ചെറുപ്പമാണെന്നാണ് സിസ്റ്റര്‍ അഗസ്റ്റിന പറയുന്നത്. ഇക്കാലയളവില്‍ തന്റെ ദൈവവിളിയാണ് തനിക്കു എപ്പോഴും ധൈര്യം പകരുന്നതെന്നു സിസ്റ്റര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. നിരവധി പേരെ സന്യാസ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞു. പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും താന്‍ അനുഭവിക്കുന്ന സന്യാസത്തിന്റെ ആനന്ദം മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുവാനുള്ള ശ്രമത്തിലാണ് സിസ്റ്റര്‍ അഗസ്റ്റിന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-15-14:19:50.jpg
Keywords: സന്യാസ, നൂറ

13779
Category: 1
Sub Category:
Heading: മെല്‍ബണിലെ സീറോ മലബാര്‍ കത്തീഡ്രലിന്റെ ശിലാസ്ഥാപനകര്‍മം നടത്തി
Content: മെല്‍ബണ്‍: മെല്‍ബണിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തീഡ്രലിന്റെ ശിലാസ്ഥാപനകര്‍മം ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിച്ചു. റോമില്‍വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തീഡ്രലിന്റെ അടിസ്ഥാനശില മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും സീറോമലബാര്‍ സഭയിലെ മറ്റു മെത്രാന്മാരുടെയും സാന്നിധ്യത്തില്‍ വെഞ്ചരിച്ചു ബിഷപ്പ് മാര്‍ പുത്തൂരിനു നല്കിയിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, സമീപ ഇടവകകളിലെ വൈദികര്‍, ബില്‍ഡിംഗ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇടവകയിലെ കുടുംബങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം നല്കിയ ചെറിയ കല്ലുകളും അടിസ്ഥാനശിലയോടൊപ്പം കുഴിയില്‍ നിക്ഷേപിച്ചു. രൂപതാ ചാന്‍സലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, ഫൈനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ്, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി. ലൂമെയ്ന്‍ കണ്‍സ്ട്രക്ഷന്‍ എന്ന കന്പനിക്കാണ് നിര്‍മാണച്ചുമതല. മലയാളിയായ ബെനിറ്റ് സേവ്യര്‍ ആണ് ആര്‍ക്കിടെക്റ്റ്. ദേവാലയവും കമ്യൂണിറ്റിഹാളും പള്ളിമുറിയും ഒന്നര വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കും. സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തീഡ്രലിന്റെ ശിലാസ്ഥാപനകര്‍മത്തോടനുബന്ധിച്ചു തയാറാക്കിയ സുവനീറിന്റെ പ്രകാശനകര്‍മം വിക്ടോറിയന്‍ പാര്‍ലമെന്റംഗവും ഗവണ്‍മെന്റ് വിപ്പുമായ ബ്രോണ്‍വിന്‍ ഹാഫ്‌പെന്നി എംപി നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാര്‍, ബില്‍ഡിംഗ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Image: /content_image/India/India-2020-07-16-03:56:38.jpg
Keywords: സീറോ മലബാര്‍

13780
Category: 18
Sub Category:
Heading: ഹാഗിയ സോഫിയ: തുര്‍ക്കി തീരുമാനത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍
Content: കൊച്ചി: ഐക്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും അടയാളവും ക്രൈസ്തവരുടെ പവിത്രമായ ആരാധനാലയവുമായിരുന്ന ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു മോസ്‌ക് ആക്കി മാറ്റാനുള്ള തുര്‍ക്കി പ്രസിഡന്റിന്റെ തീരുമാനത്തില്‍ കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അതീവ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. ആറാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. പിന്നീട് യുനെസ്‌കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈ പന്ത്രണ്ടിനു വിശുദ്ധ പത്രോസിന്റെ ബസിലിക്ക അങ്കണത്തില്‍ നല്‍കിയ സന്ദേശത്തില്‍ പങ്കുവച്ച വികാരങ്ങളോടും കോണ്സ്റ്റാ ന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമി ഒന്നാമനും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് കിറിലും പ്രകടിപ്പിച്ച വേദനയോടും ഉല്‍കണ്ഠയോടും തുര്‍ക്കിയുടെ പ്രസിഡന്റിന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എഴുതിയ കത്തിലെ ആവശ്യങ്ങളോടും ലോകമാസകലമുള്ള വിവിധ ക്രൈസ്തവ സഭാ നേതാക്കളുടെ വികാരങ്ങളോടും തങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്നുവെന്നും തുര്‍ക്കി പ്രസിഡന്റ് എടുത്തിരിക്കുന്ന ദൗര്‍ഭാഗ്യകരമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മേലധ്യക്ഷന്മാര്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2020-07-16-06:02:32.jpg
Keywords: ഇന്‍റര്‍ ചര്‍ച്ച്

13781
Category: 10
Sub Category:
Heading: ലൂർദ് ബസിലിക്കയിലേക്കുള്ള വിർച്വൽ തീർത്ഥാടനം ആരംഭിച്ചു: പതിനായിരങ്ങള്‍ ഓണ്‍ലൈനില്‍ ഒന്നിക്കുന്നു
Content: ലൂര്‍ദ്: ലോക പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ലൂർദ് ബസിലിക്കയിലേക്ക് വിർച്വൽ തീർത്ഥാടനം ആരംഭിച്ചു. വിശുദ്ധ കുർബാന, പ്രദക്ഷിണം, ജപമാല, പ്രാർത്ഥന എന്നിവ ഉൾപ്പെടെ 15 മണിക്കൂർ നീണ്ടുനിൽക്കുന്ന തിരുക്കർമങ്ങൾ ടെലിവിഷനിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. പത്തു ഭാഷകളിലായി പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്ന തീര്‍ത്ഥാടനത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിലൂടെ മഹാമാരിയുടെ കെടുതികളിൽ നിന്നും പ്രത്യാശയും സമാശ്വാസവും തേടി പതിനായിരക്കണക്കിന് വിശ്വാസികള്‍ ഓണ്‍ലൈന്‍ മുഖേനെ പങ്കുചേരും. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബൃഹത്തായ വിർച്വൽ തീർത്ഥാടനം സംഘടിപ്പിക്കുന്നത്. രാത്രി പത്തു വരെയാണ് വിവിധ ശുശ്രൂഷകള്‍ നടക്കുക. ഇതിനുപുറമെ വൈകിട്ട് നാലു മുതൽ ആറുവരെ ലൂർദ് മാതാവിന്റെ മാധ്യസ്ഥ്യത്തിന്റെ സാക്ഷ്യങ്ങൾ പങ്കുവെക്കുന്ന പ്രത്യേക ടെലിവിഷൻ പ്രോഗ്രാമും ക്രമീകരിച്ചിട്ടുണ്ട്. ലൂർദിൽ പരിശുദ്ധ ദൈവമാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ട ദിനത്തിലാണ് ഓൺലൈൻ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മഹാമാരിയെ തുടർന്ന് മാർച്ച് പകുതിയോടെ തീർത്ഥാടനകേന്ദ്രം അടച്ചിടേണ്ടിവന്നെങ്കിലും മേയ് പകുതിയോടെ തുറന്നിരിന്നു. ഇക്കാലയളവില്‍ പത്തു ലക്ഷത്തിലധികം പ്രാർത്ഥനാ അപേക്ഷകളാണ് തീർത്ഥാടനകേന്ദ്രത്തിൽ എത്തിയത്. ഈ പശ്ചാത്തലത്തില്‍ ലക്ഷകണക്കിന് വിശ്വാസികള്‍ ഓണ്‍ലൈനിലൂടെ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന് എച്ച് ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക് മൊണ്ടഗെനര്‍ രണ്ടു വര്‍ഷം മുന്‍പ് അഭിപ്രായപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-16-07:27:15.jpg
Keywords: ലൂർദ്

13782
Category: 7
Sub Category:
Heading: CCC Malayalam 40 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പതാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13783
Category: 1
Sub Category:
Heading: യുഎസില്‍ ദേവാലയ ആക്രമണം പതിവാകുന്നു: ടെന്നസിയില്‍ ദൈവമാതാവിന്റെ രൂപത്തില്‍ നിന്നും ശിരസ്സറത്തു
Content: അമേരിക്കയില്‍ മതവിരുദ്ധത പരത്തിക്കൊണ്ട് ദേവാലയങ്ങള്‍ക്കും തിരുസ്വരൂപങ്ങള്‍ക്കും നേരെയുള്ള ആക്രമണം പതിവാകുന്നു. ടെന്നസി സംസ്ഥാനത്തിലെ ചട്ടനൂഗയിലെ സെന്റ് സ്റ്റീഫന്‍ കത്തോലിക്കാ ദേവാലയത്തിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം അക്രമികള്‍ തകര്‍ത്തതാണ് ഒടുവിലത്തെ സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചത്തെ പ്രഭാത ബലിയര്‍പ്പണത്തിനു തൊട്ടുമുന്‍പാണ് ഇടവക വികാരിയായ ഫാ. മാന്വല്‍ പെരെസ്, ദൈവമാതാവിന്റെ രൂപം അതിന്റെ അടിത്തറയില്‍ നിന്നു മറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രൂപത്തിന്റെ ശിരസ്സ് വെട്ടിമാറ്റിയ നിലയിലായിരിന്നു. രണ്ടായിരം ഡോളറോളം വിലവരുന്ന രൂപമാണ് തകര്‍ക്കപ്പെട്ടത്. സമീപകാലത്ത് അമേരിക്കയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേര്‍ക്ക് നടക്കുന്ന അക്രമങ്ങളില്‍ അവസാനത്തേതാണ് ഈ സംഭവം. മതവിദ്വേഷത്തിന്റെ പേരിലുള്ള അക്രമം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് പോലീസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ആക്രമണം നടത്തിയതിനു പിന്നാലെ തകര്‍ത്ത പരിശുദ്ധ കന്യകാമാതാവിന്റെ ശിരസ്സില്ലാത്ത രൂപത്തിന്റെ ഹൃദയഭേദകമായ ചിത്രങ്ങള്‍ അക്രമികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നതും ആശങ്കയുളവാക്കുന്നു. അതേസമയം നിരവധി പേരാണ് അക്രമത്തെ അപലപിച്ച് രംഗത്തെത്തുന്നത്. അമേരിക്കയിലുടനീളം വിവിധ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും തികച്ചും വ്യത്യസ്തമായ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും നോക്സ്വില്ലെ രൂപതാധ്യക്ഷന്‍ റിക്ക് സ്റ്റിക്കാ ട്വീറ്റ് ചെയ്തു. ‘കത്തോലിക്കാ വിശ്വാസത്തിനെതിരെയുള്ള ആക്രമണം’ എന്നാണ് ടെന്നസ്സി പ്രതിനിധി ചക്ക് ഫ്ലെയിഷ്മാന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന്‍ ആവശ്യപ്പെട്ട അദ്ദേഹം, അവര്‍ ദൈവത്തിലേക്ക് തിരിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-16-09:05:38.jpg
Keywords: അമേരിക്ക, യുഎസ്

13784
Category: 18
Sub Category:
Heading: നിര്‍ധനരായ പതിനെട്ടു കുടുംബങ്ങള്‍ക്കു സിഎംസി സമൂഹം നാലു സെന്റ് ഭൂമി വീതം കൈമാറി
Content: തൃശൂര്‍: പതിനെട്ടു കുടുംബങ്ങള്‍ക്കു വീടു പണിയാന്‍ സിഎംസി നിര്‍മല പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ സ്ഥലം നല്‍കി. പുതുക്കാട് നാഷണല്‍ ഹൈവേയ്ക്കു സമീപം നാലു സെന്റ് ഭൂമി വീതമാണു നല്‍കുന്നത്. ചാവറ സ്റ്റഡി സെന്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭൂമിയുടെ രേഖകള്‍ കൈമാറി. രേഖകള്‍ കൈപ്പറ്റിയ കുടുംബങ്ങള്‍ സ്ഥലത്തു വീടു പണിതു താമസിക്കുമെന്ന വാഗ്ദാനപത്രം പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിജ സിഎംസിക്കു കൈമാറി. പുതുക്കാട് ഫൊറോന വികാരി ഫാ. ജോണ്‍സണ്‍ ചാലിശേരി, ഫാ. ഡിറ്റോ കൂള, അഡ്വ. രജിത് ഡേവിസ് ആറ്റത്തറ, അഡ്വ. മുനീറ, വാര്‍ഡ് മെന്പര്‍ ജോളി ചുക്കിരി, സെബി കൊടിയന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിദ്യാധരന്‍, ഉമ്മര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിര്‍മല പ്രോവിന്‍സ് സാമൂഹ്യസേവന വകുപ്പ് അധ്യക്ഷ സിസ്റ്റര്‍ ലേഖ സിഎംസി സ്വാഗതവും വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ക്രിസ്‌ലിന്‍ സിഎംസി നന്ദിയും പറഞ്ഞു.
Image: /content_image/India/India-2020-07-16-09:42:41.jpg
Keywords: ഭൂമി

13785
Category: 13
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ പ്രതി നൈജീരിയയിൽ ഈ വർഷം കൊല്ലപ്പെട്ടത് 1202 പേർ: എൻജിഒ റിപ്പോർട്ട്
Content: അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവ വിശ്വാസത്തെ പ്രതി ഈ വർഷം ആയിരത്തിഇരുന്നൂറ്റിരണ്ടു പേർ കൊല്ലപ്പെട്ടെന്ന് നൈജീരിയ ആസ്ഥാനമായുള്ള ഇന്‍റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച മാത്രം നൈജീരിയയിലെ കടുണ സംസ്ഥാനത്ത് 22 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. തീവ്ര ഇസ്ലാമിക നിലപാടുള്ള മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരാണ് ക്രൈസ്തവർക്ക് നേരെ കൂടുതൽ അക്രമങ്ങളും നടത്തിയിരിക്കുന്നത്. 812 ക്രൈസ്തവരെയാണ് ഫുലാനികൾ ഇക്കഴിഞ്ഞ ആറ് മാസത്തിനിടെ വകവരുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഇസ്ലാമിക തീവ്രവാദസംഘടനകൾ 390 ക്രൈസ്തവരുടെ ജീവൻ കവർന്നു. ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട പലരും അംഗവൈകല്യമുള്ളവരായി മാറി. നിരവധി ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവ ഭവനങ്ങളും തകർക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗോത്രവർഗ്ഗക്കാരും, കൃഷിക്കാരും തമ്മിൽ വർഷങ്ങളായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങളുടെ ഭാഗമായാണ് കൊലപാതകങ്ങൾ നടക്കുന്നതെന്ന് നൈജീരിയൻ സർക്കാരും, മനുഷ്യാവകാശ സംഘടനകളും പറയുന്നുണ്ടെങ്കിലും മുസ്ലിം ഫുലാനികൾ നടത്തുന്ന ആക്രമണങ്ങൾ ക്രൈസ്തവരെ രാജ്യത്തു നിന്നു ഉന്മൂലനം ചെയ്യാനുള്ള ശ്രമമായാണ് നിരീക്ഷകർ കാണുന്നത്. ഇസ്ലാം മത വിശ്വാസികളുടെ ഭവനങ്ങളും കൃഷിസ്ഥലങ്ങളും ആരാധനാലയങ്ങളും ഒഴിവാക്കി പ്രദേശത്തെ ക്രൈസ്തവരെ മാത്രം ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളാണ് ഈ നിഗമനത്തിലേക്ക് നയിക്കുന്നത്. തീവ്രവാദി സംഘടനകൾ തട്ടിക്കൊണ്ടുപോകുന്ന സ്ത്രീകളുടെയും, പെൺകുട്ടികളുടെയും എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇവരെ തീവ്രവാദികൾ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കി വിവാഹം ചെയ്യുന്നുണ്ടെന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ പീഡനം ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-16-11:18:17.jpg
Keywords: നൈജീ

13786
Category: 1
Sub Category:
Heading: തീവ്ര മുസ്ലീങ്ങളുടെ ഭീഷണി: പാക്കിസ്ഥാനില്‍ ദേവാലയത്തിലെ കുരിശ് നീക്കം ചെയ്തു
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ നിന്നും 40 മൈല്‍ അകലെയുള്ള ബാലോക്കി ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ ഗോപുരത്തിലെ കുരിശ് പ്രദേശവാസികളായ തീവ്ര മുസ്ലീങ്ങളുടെ ഭീഷണി നിമിത്തം മാറ്റി. കുരിശ് മാറ്റിയില്ലെങ്കില്‍ ദേവാലയത്തിനുള്ളില്‍ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്നും, ദേവാലയമിരിക്കുന്ന ഭൂമിയും സ്വത്തും തങ്ങള്‍ ഏറ്റെടുക്കുമെന്നുമായിരുന്നു തീവ്ര ഇസ്ലാമിക നിലപാടുള്ള മുസ്ലീങ്ങള്‍ ഭീഷണി മുഴക്കിയത്. ദേവാലയത്തിന്റെ മൂന്നു നിലയോടു കൂടിയ ഗോപുരത്തില്‍ സ്ഥാപിച്ച കുരിശാണ് മുസ്ലീങ്ങളുടെ ഭീഷണി കാരണം മാറ്റിയതെന്ന് ഗ്രാമവാസിയായ ബര്‍ണാബാസ് എന്ന വിശ്വാസി വെളിപ്പെടുത്തി. കുരിശ് നീക്കം ചെയ്തതോടെ കെട്ടിടം കണ്ടാല്‍ ദേവാലയം പോലെ തോന്നില്ലെന്നും വെറുമൊരു മുറി പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം ദുഃഖത്തോടെ പറഞ്ഞു. തകര്‍ന്ന ഹൃദയത്തോടെയാണ് ഭീഷണിക്ക് തങ്ങള്‍ വഴങ്ങിയതെന്നു ഗ്രാമവാസിയായ പാസ്റ്റര്‍ ഇല്യാസ് പറയുന്നത്. മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന പാക്കിസ്ഥാന്‍ ഭരണഘടനയുടെ ലംഘനമായിരുന്നു ഭീഷണിയെങ്കിലും, ഗ്രാമത്തിലെ ന്യൂനപക്ഷ ക്രിസ്ത്യാനികളുടെ ഭാവി സുരക്ഷയും, സംരക്ഷണവും കണക്കിലെടുത്താണ് ഭീഷണിക്ക് വഴങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരിശ് ദേവാലയത്തിന്റെ ഭിത്തിയില്‍ സ്ഥാപിക്കുവാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഭരണഘടനാ ലംഘനത്തെ ബന്ധപ്പെട്ട അധികാരികള്‍ ഗൗരവത്തോടെ കാണണമെന്നും, സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും പാസ്റ്റര്‍ ഇല്യാസ് ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെ നിര്‍മ്മിച്ച തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തിലെ കുരിശ് മാറ്റേണ്ടി വന്നതിന്റെ ദുഃഖത്തിലാണ് ഗ്രാമത്തിലെ നിസ്സഹായരായ ക്രൈസ്തവ വിശ്വാസികള്‍. ഓരോ ദിവസവും രാജ്യത്തെ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ അനുഭവിക്കുന്ന കടുത്ത വിവേചനത്തിന്റെ വാര്‍ത്തകളാണ് പാക്കിസ്ഥാനില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GCljxNRxBT7JffmsHEi1MQ}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-16-12:56:16.jpg
Keywords: പാക്കി