Contents

Displaying 13501-13510 of 25139 results.
Content: 13847
Category: 7
Sub Category:
Heading: CCC Malayalam 46 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിയാറാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിയാറാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിയാറാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13848
Category: 13
Sub Category:
Heading: 'ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ അമ്മ' സിസ്റ്റര്‍ റൂത്തിന് യാത്രാമൊഴിയേകി പാക്ക് ജനത
Content: കറാച്ചി: “ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മ” എന്ന പേരില്‍ പാക്കിസ്ഥാനില്‍ പ്രസിദ്ധയായിരിന്ന കത്തോലിക്ക കന്യാസ്ത്രീ സിസ്റ്റര്‍ റൂത്ത് ലെവിസ് കൊറോണ വൈറസുമായുള്ള പോരാട്ടത്തിനൊടുവില്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‍ ജൂലൈ 8ന് കറാച്ചിയിലെ ആഗാഘാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിസ്റ്റര്‍ ജൂലൈ 20നു അന്തരിക്കുകയായിരിന്നു. ഫ്രാന്‍സിസ്കന്‍ മിഷ്ണറീസ് ഓഫ് ക്രൈസ്റ്റ് (എഫ്.എം.സി.കെ) സഭാംഗമായിരിന്നു. ദാര്‍-ഉല്‍-സുകുണ്‍ കേന്ദ്രത്തില്‍ മാനസിക വൈകല്യമുള്ള, ഭിന്നശേഷിയുള്ള കുട്ടികളെ കഴിഞ്ഞ 51 വര്‍ഷമായി പരിചരിച്ചിരിന്ന സിസ്റ്റര്‍ റൂത്തിന് കുട്ടികള്‍ക്കൊപ്പമാണ് രോഗബാധയേല്‍ക്കുന്നത്. സിസ്റ്ററിന്റെ ആശുപത്രി ചിലവുകള്‍ മുഴുവന്‍ വഹിച്ചതു സിന്ധ് ഗവണ്‍മെന്റായിരിന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സിസ്റ്റര്‍ ലെവിസിന്റെ നിസ്തുല സേവനങ്ങള്‍ പരിഗണിച്ചു 'കറാച്ചി പ്രൈഡ് അവാര്‍ഡ്', 'ഹക്കിം മൊഹമ്മദ്‌ സയീദ്‌' അവാര്‍ഡ് എന്നീ ബഹുമതികള്‍ അവര്‍ക്ക് ലഭിച്ചിരിന്നു. സിസ്റ്റര്‍ ലെവിസിന്റെ നിര്യാണത്തോട് പാക്കിസ്ഥാനിലെ വിവിധ നേതാക്കള്‍ വളരെ വികാരനിര്‍ഭരമായാണ് പ്രതികരിച്ചത്. അധികമാരും അറിയപ്പെടാതിരുന്ന ഒരു നായികയേയാണ് നമുക്ക് നഷ്ടമായതെന്നും സിസ്റ്റര്‍ ചെയ്ത മാനുഷിക സേവനങ്ങളെ പരിഗണിച്ച് അവര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കണമെന്നും ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിന്ധ് പ്രവിശ്യാ പ്രസിഡന്റ് ബിലാല്‍ സര്‍ദാരി പറഞ്ഞു. “ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികളുടെ തീരാ നഷ്ടം” എന്നാണ് സിന്ധ് പ്രവിശ്യ മന്ത്രി സയദ് മുറാദ് അലി ഷാ പറഞ്ഞത്. ഓരോ വ്യക്തിയോടും, ജീവിയോടുമുള്ള ദൈവ കരുണയുടേയും സ്നേഹത്തിന്റേയും ആധികാരിക സാക്ഷ്യമായിരുന്നു സിസ്റ്ററെന്ന് പാക്കിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്വൈസര്‍ ഫിറോസ്‌ ഒ.എഫ്.എം പറഞ്ഞു. സിസ്റ്ററിന്റെ മരണം പാകിസ്ഥാന് അകത്തും പുറത്തുമുള്ള സഭാ മിഷനുകളെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണെന്നും സിസ്റ്ററിനൊപ്പം രണ്ടു വര്‍ഷത്തോളം സേവനം ചെയ്തിട്ടുള്ള അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതസംസ്കാരം ഇന്നലെ ജൂലൈ 22-ന് കറാച്ചിയിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തില്‍വെച്ചു നടത്തി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-23-10:06:09.jpg
Keywords: പാക്ക്, പാക്കി
Content: 13849
Category: 18
Sub Category:
Heading: ചെല്ലാനത്തെ തീരദേശ ജനതയ്ക്കു സഹായവുമായി 'കാസ'
Content: കൊച്ചി: രൂക്ഷമായ കടലാക്രമണവും കോവിഡ് ഭീതിയും മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തെ തീരദേശ ജനതയ്ക്കു സഹായവുമായി ക്രിസ്ത്യൻ സംഘടനയായ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്‍ഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ). തീരദേശ ജനതയ്ക്കു അരിയും, പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കാസ എത്തിച്ചു നൽകി. ട്രോളിങ്, ട്രിപ്പിൾ ലോക് ഡൗൺ എന്നിവ മൂലം ഒരു മാസത്തോളം ജോലിയും വരുമാന മാര്‍ഗങ്ങളും ഇല്ലാതിരിക്കുന്ന ചെല്ലാനത്തുകാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് 'കാസ' സഹായവുമായി രംഗത്ത് ഇറങ്ങിയത്. ചെല്ലാനത്തെ ശോചനീയാവസ്ഥ പുറംലോകത്തെ അറിയിക്കുവാനുള്ള കാസയുടെ ക്യാമ്പയിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കടൽ ഭിത്തി നിർമാണം ഉൾപ്പെടെ ചെല്ലാനം നിവാസികളുടെ എല്ലാവിധ ആവശ്യങ്ങൾക്കും കാസ ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Image: /content_image/India/India-2020-07-23-10:59:27.jpg
Keywords: കാസ
Content: 13850
Category: 14
Sub Category:
Heading: ലെബനോനിലെ ക്രൈസ്തവ പൈതൃകങ്ങൾ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
Content: ബെയ്റൂട്ട്: ലെബനോനിൽ സ്ഥിതിചെയ്യുന്ന ക്വാദിഷ താഴ്‌വരയിലെ ക്രൈസ്തവ പൈതൃകങ്ങൾ സംരക്ഷിക്കാനും പുനരുദ്ധരിക്കാനും ഭരണകൂടത്തിന്റെ തീരുമാനം. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ക്വാദിഷ താഴ്‌വരയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ജനപ്രതിനിധി സഭാംഗമായ സെത്രിഡ ജിയാജിയയാണ് താഴ്‌വരയില്‍ നടത്തിയ സന്ദർശനവേളയിൽ പ്രഖ്യാപനം നടത്തിയത്. മാരോണൈറ്റ് സഭയുടെ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലെബനോനിലെ ആദ്യത്തെ വിശുദ്ധയായ വിശുദ്ധ മരീനയുടെ തിരുനാൾ ദിനമാണ് ഇരുവരും ക്വാദിഷ താഴ്‌വരയില്‍ എത്തിയതെന്നത് ശ്രദ്ധേയമാണ്. പുരാതനമായ നിരവധി സന്യാസ ആശ്രമങ്ങള്‍ ക്വാദിഷ താഴ്‌വരയിലുണ്ട്. എന്നാൽ പല കെട്ടിടങ്ങളും നശിച്ചുപോകുന്ന അവസ്ഥയിലാണ്. ഇറ്റാലിയൻ ഏജൻസി ഫോർ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്നും യുനെസ്കോയ്ക്ക് ലഭിച്ച അഞ്ചു ലക്ഷം യൂറോ ഉപയോഗിച്ചാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുക. ക്രൈസ്തവ വിശ്വാസികളെയും, ഇസ്ലാം മത വിശ്വാസികളെയും രാജ്യത്തു ഒരുപോലെ പരിഗണിക്കണമെന്ന് പാത്രിയാര്‍ക്കീസ് ബൌട്രോസ് രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

#AICS @coopita_beirut for the protection of #culturalheritage in #Lebanon. In Val#Qadisha, 500000 Euro to #UNESCO for the restoration of frescoes and the recovery of pathways in the valley. #worldheritageofhumanity @UNESCOBEIRUT @ItalyMFA @UNESCO pic.twitter.com/JTLKZ4JeEY
— AICS - Beirut (@coopita_beirut) July 17, 2020

രാഷ്ട്രീയക്കാർ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ വിമുഖത കാണിക്കുന്നുണ്ടെന്ന വിമര്‍ശനവും അദ്ദേഹം നടത്തി. വലിയ ക്രൈസ്തവ ചരിത്രമുള്ള പശ്ചിമേഷ്യൻ രാജ്യമാണ് ലെബനോൻ. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന നിരവധി പട്ടണങ്ങൾ ലെബനോനിലുണ്ട്. എഴുപതോളം തവണ ലെബനോൻ എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-23-11:46:28.jpg
Keywords: ലെബന, ലെബനോ
Content: 13851
Category: 1
Sub Category:
Heading: കുരിശുകള്‍ നീക്കണം, യേശുവിനു പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ സ്ഥാപിക്കണം: ചൈനീസ് സര്‍ക്കാര്‍ ഉത്തരവ്
Content: ബെയ്ജിംഗ്: കൊറോണയുടെ പേരില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചൈന ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളുടെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകള്‍ മാറ്റുവാനും, യേശുവിന്റെ രൂപങ്ങള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുമുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ ഉത്തരവാണ് രാജ്യത്തെ മതപീഡനപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമായി നിരീക്ഷിക്കപ്പെടുന്നതെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. അന്‍ഹുയി, ജിയാങ്സു, ഹെബെയി എന്നീ പ്രവിശ്യകളിലെ ദേവാലയങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഷാംങ്സിയിലെ ദേവാലയങ്ങളോട് കുരിശ് അടക്കമുള്ള വിശ്വാസ പ്രതീകങ്ങള്‍ മാറ്റി പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനാണ് ഉത്തരവില്‍ അനുശാസിക്കുന്നത്. ‘റേഡിയോ ഫ്രീ ഏഷ്യ’യാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അവോഡിയിലേയും, യിന്‍ചാങ്ങിലേയും ദേവാലയങ്ങളിലേക്ക് നൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇരച്ചുകയറിയതായുള്ള വിവരം പുറത്തുവന്നതിന്റെ പിന്നാലെയാണ് പുതിയ ഉത്തരവും പുറത്തുവന്നിരിക്കുന്നത്. ക്രെയിനുമായി എത്തിയ സര്‍ക്കാര്‍ അധികാരികള്‍ തങ്ങളുടെ ദേവാലയത്തിന്റെ പൂട്ട്‌ തകര്‍ത്താണ് അകത്തു പ്രവേശിച്ചു ദേവാലയ വസ്തുക്കള്‍ നശിപ്പിച്ചതെന്നു വെന്‍സോയിലെ ക്രൈസ്തവര്‍ പറയുന്നു. തടയുവാന്‍ ശ്രമിച്ച തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനത്തില്‍ പലര്‍ക്കും പരിക്കേറ്റുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ദേവാലയങ്ങളിലെ കുരിശുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തിരിന്നു. കൊറോണയെ തുടര്‍ന്ന്‍ അടഞ്ഞുകിടന്ന ദേവാലയങ്ങള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ കടുത്ത പീഡനമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ സമൂഹത്തിനും മതനേതാക്കള്‍ക്കുമെതിരെ നടത്തുന്നതെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു. ഉയിഗുര്‍ മുസ്ലീങ്ങളെ തടവിലിട്ട് പീഡിപ്പിക്കുവാനുള്ള തടങ്കല്‍പ്പാളയങ്ങള്‍ ചൈനയില്‍ ഉണ്ടെന്ന ആരോപണം ശരിവെക്കുന്ന തരത്തിലുള്ള ഡ്രോണ്‍ ഫൂട്ടേജുകള്‍ പുറത്തുവന്ന സമയത്ത് തന്നെയാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനം ശക്തിപ്രാപിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ചൈനയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവുകളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്ന വീഡിയോ ശകലം. കടുത്ത നിരീക്ഷണത്തിലാണ് ചൈനയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത്. 2030-നോടുകൂടി ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായി ചൈന മാറുമെന്നാണ് പഠനം. ഈ ഭീതിയാകാം ഭരണകൂടം, മതപീഡനം ശക്തമാക്കുന്നതിന് പിന്നിലെ കാരണമായി നിരീക്ഷിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-23-13:40:46.jpg
Keywords: ചൈന, ചൈനീ
Content: 13852
Category: 1
Sub Category:
Heading: ദൈവീക ഇടപെടല്‍ യാചിച്ച് നാളെ മുതല്‍ കെസിബിസിയുടെ പ്രാര്‍ത്ഥനായത്നം
Content: കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവീകമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രാര്‍ത്ഥനായത്നം നാളെ ആരംഭിക്കും. നാളെ ജൂലൈ 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന് അവസാനിക്കുന്ന വിധത്തിലാണ് പ്രാര്‍ത്ഥനായത്നം ക്രമീകരിച്ചിരിക്കുന്നത്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാനകാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ നാളെ വെള്ളിയാഴ്ച വൈകീട്ട് 6.30-ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്യും. മാനസാന്തരത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും സന്ദര്‍ഭമാണിതെന്നും മഹാമാരിയുടെ സങ്കീര്‍ണതകള്‍ക്കു മധ്യേ വിഹ്വലരായി നില്ക്കുന്ന ജനസാമാന്യത്തിന് പ്രത്യാശ പകരാനും ദൈവികമായ സമാശ്വാസം ലഭിക്കാനും ഈ പ്രാര്‍ത്ഥനായത്നം ഇടയാക്കുമെന്നും കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ കുടുംബപ്രാര്‍ത്ഥനയ്ക്ക് ഏവരും കൂടുതല്‍ പ്രാധാന്യം നല്കണമെന്ന് അദ്ദേഹം പറഞ്ഞു. പത്തു ദിവസങ്ങളിലായി വൈകീട്ട് 6.30 മുതല്‍ 9.30 വരെ വിവിധ ധ്യാനകേന്ദ്രങ്ങളില്‍നിന്ന് പത്തു ധ്യാനഗുരുക്കന്മാര്‍ നേതൃത്വം നല്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകളുടെ സംപ്രേഷണം ഷെക്കെയ്ന ചാനലിലൂടെ തത്സമയം ലഭ്യമാക്കും. ഫാ. ജോസഫ് താമരവെളി, ഫാ. ജോസ് ഉപ്പാണി, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി‌സി, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. ഡേവിസ് പട്ടത്ത്, സിസ്റ്റര്‍ എല്‍സിസ് മാത്യു, ബ്രദര്‍ സന്തോഷ് കരുമാത്ര, ഫാ. ഡൊമിനിക് വാളമ്‌നാല്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ജോസഫ് വലിയവീട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-23-14:30:47.jpg
Keywords: കെ‌സി‌ബി‌സി, പ്രാര്‍
Content: 13853
Category: 7
Sub Category:
Heading: ഹാഗിയ സോഫിയ: ചരിത്രം നല്‍കുന്ന പാഠമെന്ത്?
Content: പുരാതന കത്തീഡ്രൽ ദേവാലയമായിരുന്ന ഹാഗിയ സോഫിയ മോസ്‌ക്കാക്കിയതിന് ശേഷം ഇന്നു ഇസ്ലാമിക പ്രാർത്ഥനയ്ക്കായി തുറന്നു നൽകുകയാണ്. ആഗോള തലത്തിലുള്ള പ്രതിഷേധം വകവെക്കാതെയാണ് തുര്‍ക്കി ഭരണകൂടം ദേവാലയം മോസ്ക്കാക്കി മാറ്റുന്നത്. എന്നാല്‍ ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ ശ്രമം നടത്തിയ നിരവധി പ്രമുഖരെയും സാമ്രാജ്യത്വ ശക്തികളെയും ചരിത്രത്തിൽ ഉടനീളം നമ്മുക്ക് കാണാൻ സാധിക്കും. ഇവർക്ക് പിന്നീട് സംഭവിച്ചത് എന്താണ്? ഈ ദിവസം ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ട, മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കേണ്ട വീഡിയോ.
Image: /content_image/News/News-2020-07-24-04:18:17.jpg
Keywords: വര്‍ദ്ധന, യേശു
Content: 13854
Category: 18
Sub Category:
Heading: 'ദൈവത്തെ നിരന്തരം മഹത്വപ്പെടുത്തിയ അല്‍ഫോന്‍സാമ്മയുടെ പാത നാം പിന്തുടരണം'
Content: ഭരണങ്ങാനം: ആത്മാവുകൊണ്ടും മനസുകൊണ്ടും കീര്‍ത്തനമാലപിച്ച് ദൈവത്തെ നിരന്തരം മഹത്വപ്പെടുത്തിയ അല്‍ഫോന്‍സാമ്മയുടെ പാത നാം പിന്തുടരണമെന്ന് പാലാ രൂപത മതബോധനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാമെല്ലാവരും നമ്മുടെ ജീവിത സാഹചര്യങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നവരാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ 11നു എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ.ആന്റണി പെരുമാനൂര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പുലര്‍ച്ചെ 5.30നും 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
Image: /content_image/India/India-2020-07-24-05:33:07.jpg
Keywords: അല്‍ഫോ
Content: 13855
Category: 18
Sub Category:
Heading: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമരിറ്റൻ ഫോഴ്സുമായി പാലാ രൂപതയും
Content: കോവിഡ് 19 മഹാമാരി കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമരിറ്റൻ ഫോഴ്സുമായി പാലാ രൂപതയും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിലെ പ്രദേശങ്ങളിലും ക്രിസ്തീയ പ്രേഷിത ചൈതന്യത്തിൽ കോവിഡ് വോളണ്ടിയേഴ്സ് ഗവൺമെന്റിന്റെ നിർദ്ദേശങ്ങളനുസരിച്ച് ആരോഗ്യ പ്രവർത്തകരും പോലീസ് അധികാരികളുമായി ചേർന്നാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത്. അതാതു പ്രദേശത്തെ വിവിധ കോവിഡ് അനുബന്ധ ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ടി ഓരോ നൂറു വീടിനും മുപ്പതു വയസ്സിന് മുതൽ 50 വയസ്സുവരെയുള്ള രണ്ടു പേർ, 30 വയസ്സിന് താഴെ 20 വയസ്സുവരെയുള്ള രണ്ടു യുവാക്കന്മാർ എന്ന മാനദണ്ഡമാണ് ഓരോ ഇടവകയിലും സ്വീകരിക്കുന്നത്. ക്വാറന്റൈനിൽ കഴിയുന്നവർക്കോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ അവിടങ്ങളിലെ കുടുംബങ്ങൾക്കോ വേണ്ടി ആരോഗ്യ പ്രവർത്തകരോട്/ ഉത്തരവാദിത്വപ്പെട്ട ഗവൺമെന്റ് അധികൃതരോട് ചേർന്ന് ആവശ്യം വരുമ്പോൾ നിർദ്ദേശിക്കപ്പെടുന്നതനുസരിച്ച് പ്രവർത്തിക്കുന്നതിനായി മതിയായ അറിവും ഒരുക്കവും സന്നദ്ധതയും ഉള്ളവരായി തയ്യാറായിരിക്കുക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം. കോവിഡ് രോഗം ബാധിച്ച് ആരെങ്കിലും മരിക്കാനിടയായാൽ ഉചിതമായ മൃത സംസ്കാര ശുശ്രൂഷ നൽകുന്നതിനുവേണ്ടി വൈദികർ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കുന്നുണ്ട്.ഇവർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക നിർദ്ദേശങ്ങളും ട്രെയിനിങ്ങും ഉണ്ടായിരിക്കുന്നതാണ്. താരതമ്യേന കൂടുതൽ സുരക്ഷിതമായ ഈ കാര്യത്തിനായി ഈ വോളണ്ടിയർ കൂട്ടായ്മ ഓരോ ഫൊറോനയിലും ഒന്നു വീതമെങ്കിലും രൂപതയിലാകമാനം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രൂപതയിലെ വിവിധ സ്ഥാപനങ്ങൾ ക്വാറന്‍റൈന്‍ സൗകര്യങ്ങൾക്കായി വിട്ടുകൊടുത്തിരുന്നു, കൂടുതൽ സ്ഥാപനങ്ങൾ വിട്ടുകൊടുക്കാൻ അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രൂപതാ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് വിശ്വാസ പരിശീലന കേന്ദ്രം, എകെസിസി, കുടുംബ കൂട്ടായ്മ, പിതൃവേദി, പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റി, എസ്എംവൈഎം - കെസിവൈഎം തുടങ്ങിയ വിഭാഗങ്ങൾ നേതൃത്വം നൽകും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ എന്നിവർ രക്ഷാധികാരികളായും പ്രവർത്തനങ്ങളുടെ ചീഫ് കോർഡിനേറ്ററായി ഫാ. സിറിൽ തയ്യിൽ (യൂത്ത് ഡയറക്ടർ), കോർഡിനേറ്റഴ്സായി ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ (എകെസിസി ഡയറക്ടർ ), ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ ( കുടുംബ കൂട്ടായ്മ കോർഡിനേറ്റർ), ഫാ. ജോസഫ് കുറ്റിയാങ്കൽ (പിതൃവേദി ഡയറക്ടർ), ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ ( വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ) എന്നിവരുമടങ്ങുന്ന ഉന്നതതല സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.
Image: /content_image/India/India-2020-07-24-05:55:20.jpg
Keywords: പാലാ
Content: 13856
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി പ്രാര്‍ത്ഥനായത്നം ഇന്ന് 6.30 മുതല്‍
Content: കൊച്ചി: കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്കു ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പത്തു ദിവസം നീളുന്ന പ്രാര്‍ത്ഥനായത്നം ഇന്ന് ആരംഭിക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാന കാര്യാലയമായ കളമശേരി എമ്മാവൂസില്‍ വൈകിട്ട് 6.30ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹസന്ദേശം നല്കി ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് രണ്ടിന് പ്രാര്‍ത്ഥനായത്നം സമാപിക്കും. ഈ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് വിവിധ ധ്യാനകേന്ദ്രങ്ങളിലെ ധ്യാനഗുരുക്കന്മാര്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതല്‍ 9.30 വരെ നടക്കുന്ന ശുശ്രൂഷകള്‍ ഷെക്കെയ്ന ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
Image: /content_image/India/India-2020-07-24-06:15:54.jpg
Keywords: കെ‌സി‌ബി‌സി