Contents
Displaying 13521-13530 of 25139 results.
Content:
13867
Category: 10
Sub Category:
Heading: പ്രതിസന്ധിയിലും പതിവ് തെറ്റിക്കാതെ നിക്കരാഗ്വേ ജനത: കടലിലൂടെ മരിയന്‍ പ്രദക്ഷിണം നടത്തി
Content: കൊറോണ പകര്‍ച്ചവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ കടലിലൂടെ നടത്താറുള്ള പ്രദക്ഷിണം മുടക്കാതെ നിക്കരാഗ്വേയിലെ തീരദേശ ജനത. നിക്കരാഗ്വേയിലെ സാന്‍ ജുവാന്‍ ബാറ്റിസ്റ്റ ഇടവകയിലെ വിശ്വാസികളാണ് പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് കടലിലൂടെ നടത്താറുള്ള വാര്‍ഷിക പ്രദക്ഷിണമായ ‘വിര്‍ജെന്‍ ഡെല്‍ കാര്‍മെന്‍’ ഇത്തവണയും ഭക്തിപൂര്‍വ്വം നടത്തിയത്. വൈദികന്റെയും സംഗീതത്തിന്റേയും അകമ്പടിയോടെ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ജൂലൈ 15 രാവിലെ ആരംഭിച്ച പ്രദക്ഷിണം സാന്‍ ജുവാന്‍ ഡെല്‍ സുര്‍ പട്ടണതീരത്തിലൂടെ ‘ലാ ചലാന’, ‘ഗോള്‍ഡന്‍ ഏഞ്ചല്‍’ എന്നീ ബോട്ടുകളിലൂടെ സമുദ്രത്തിലേക്ക് കടന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം സമുദ്രത്തിലൂടെയുള്ള പ്രദക്ഷിണം ഉണ്ടായിരിക്കില്ലെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാര്‍മ്മല്‍ മാതാവിന്റെ തിരുനാളിന്റെ പശ്ചാത്തലത്തില്‍ സമുദ്രത്തിലൂടെ പ്രദക്ഷിണം നടത്തുവാന്‍ ഇടവക ജനത തീരുമാനിക്കുകയായിരുന്നു. ഇതിന് പൂര്‍ണ്ണ പിന്തുണയോടെ മത്സ്യ തൊഴിലാളികളും രംഗത്തു വന്നു. പകര്‍ച്ചവ്യാധിക്കിടയിലുമുള്ള ഇടവക ജനതയുടെ വിശ്വാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും, കഴിഞ്ഞ വര്‍ഷങ്ങളിലേപ്പോലെ ഇക്കൊല്ലം മുഴുവന്‍ വിശ്വാസികള്‍ക്കും പ്രദക്ഷിണത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിലുള്ള ദുഃഖം മാത്രമേയുള്ളുവെന്നും ഇടവക വികാരിയായ ഫാ. മാരിയോ വെഗാ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1655619097926725&width=500" width="500" height="689" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> പ്രദക്ഷിണത്തിനിടയില്‍ തനിക്ക് മാതാവിന്റെ മാതൃത്വ സ്നേഹം അനുഭവപ്പെട്ടുവെന്നും ദൈവമാതാവ് തന്റെ പ്രിയമക്കളായ തങ്ങളോടൊപ്പമുള്ളപോലെയാണ് എല്ലാവര്‍ക്കും തോന്നിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രദക്ഷിണത്തിന്റെ തല്‍സമയ സംപ്രേഷണം സമൂഹമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തിരുന്നതിനാല്‍ അനേകം വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഓണ്‍ലൈനില്‍ പങ്കുചേര്‍ന്നു. അതേസമയം പ്രദക്ഷിണത്തിന്റെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-25-06:27:18.jpg
Keywords: പ്രദക്ഷി

13868
Category: 13
Sub Category:
Heading: കുഴിയെടുക്കാന്‍ ആളില്ല: ക്രൈസ്തവോചിതമായ മൃതസംസ്കാരത്തിന് ഗോവയിലെ വൈദികര്‍ നേരിട്ടിറങ്ങി
Content: പനജി: ഗോവയില്‍ മരണമടഞ്ഞവര്‍ക്ക് ആദരപൂർവ്വകമായ മൃതസംസ്‌ക്കാരം ഉറപ്പാക്കാൻ നേരിട്ടിറങ്ങിയ വൈദികനെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഗോവൻ തലസ്ഥാനമായ പനജിയിലെ സെന്റ് ക്രിസ്റ്റഫർ ഇടവക വികാരിയായ ഫാ. മരിയനോ സിൽവീരയാണ് കൊറോണാ വ്യാപനം മൂലം മൃതസംസ്കാരത്തിന് കുഴി എടുക്കാൻ ആരും തയാറാകാതെ വന്നപ്പോള്‍ അത് ഒരുക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നത്. സഹവികാരി ഫാ. ജോളിസൺ ഫെർണാണ്ടസ്, സെമിനാരി വിദ്യാർത്ഥി അലിസ്റ്റൺ ഫലേറിയോ എന്നിവർ ഫാ. മരിയനോയെ സഹായിക്കുന്നുണ്ട്. ഇരുപതു വര്‍ഷങ്ങളായി ഇടവകയിൽ സ്ഥിരമായി കുഴിമാടം ഒരുക്കുന്ന വ്യക്തി ആരോഗ്യപ്രശ്‌നങ്ങളാൽ അവധി എടുത്തതിനെ തുടര്‍ന്നു കുഴിയെടുക്കാന്‍ ആളില്ലാതെ വരികയായിരിന്നു. ഈ സാഹചര്യത്തിലാണ് ക്രൈസ്തവോചിതമായ മൃതസംസ്കാരം നടത്തുവാന്‍ കുഴിയെടുക്കുവാന്‍ വൈദികര്‍ രംഗത്തു വന്നത്. കഴിഞ്ഞ ദിവസം മരിച്ച ഒരു കുട്ടിയുടെ മൃതസംസ്കാരത്തിന് വൈദികര്‍ കുഴിയെടുത്തതോടെയാണ് ഇവരെ കുറിച്ചുള്ള വാര്‍ത്ത ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ വരുന്നത്. എന്നാല്‍ ഇതിന് മുന്പ് നടന്ന മൃതസംസ്കാരത്തിനും വൈദികര്‍ കുഴി ഒരുക്കിയിരിന്നുവെന്ന് വാര്‍ത്ത സൂചിപ്പിക്കുന്നു. മൃതസംസ്‌ക്കാരം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ആ കുഞ്ഞിനോടുള്ള സ്‌നേഹത്തിൽനിന്നാണ് തങ്ങള്‍ ഇത് ചെയ്തതെന്നും ഫാ. മരിയനോ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. വൈദികരുടെ മാതൃകാപരമായ ഇടപെടലിന്റെ വാര്‍ത്ത ഉള്‍പ്പെടുന്ന പത്രത്തിന്റെ കട്ടിംഗ് ഉള്‍പ്പെടുത്തി നിരവധി പേര്‍ അഭിനന്ദന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-25-07:57:20.jpg
Keywords: ഗോവ, മൃതസം

13869
Category: 24
Sub Category:
Heading: സാദിഖലിയുടെ 'കിഴക്കിന്റെ മതേതര രാഷ്ട്രതന്ത്രം'
Content: ഏഴാം നൂറ്റാണ്ടു മുതൽ ഇന്നോളം മാറ്റമില്ലാതെ തുടരുന്നതും ഇനിയും എന്നും തുടരണം എന്ന് ഒരു കൂട്ടർ ആഗ്രഹിക്കുന്നതുമായ 'കിഴക്കിന്റെ മതേതര രാഷ്ട്രതന്ത്രം' പാണക്കാട് തങ്ങൾമാരുടെ ഭാഷയിൽ എന്തുതന്നെയായാലും, പതിമൂന്നു നൂറ്റാണ്ടുകൾ നീളുന്ന അനുഭവത്തിൻ്റെ ചരിത്രപുസ്തകത്തിൽ നിന്ന് ലോകം വായിച്ചെടുക്കുന്നത് ഇങ്ങനെയാണ്: ആക്രമിക്കുക, അടക്കിഭരിക്കുക! അതിനു കഴിയാത്തപ്പോൾ അഭയം ചോദിച്ചു ചെല്ലുക, തക്കം കിട്ടുമ്പോൾ ആക്രമിക്കുക, സകലതും കൊള്ളയടിക്കുക, പുരുഷന്മാരെ കൊല്ലുക, സ്ത്രീകളെയും കുട്ടികളെയും മതം മാറ്റി അടിമകളാക്കുക. യുവതികളെ ലൈംഗിക അടിമകളാക്കി ചന്തയിൽ വിൽക്കുക, സുന്ദരികളെങ്കിൽ നാലുപേരെ വരെ ഭാര്യമാരാക്കുക, ബാക്കിയുള്ളവരെ വെപ്പാട്ടിമാരാക്കുക. മതം മാറാൻ കൂട്ടാക്കാത്തവരെ കൊല്ലുക, അല്ലെങ്കിൽ മതനികുതി ചുമത്തി രണ്ടാം തരം പൗരന്മാർ അഥവാ "ധിമ്മി"കളാക്കുക, അവരെ സമൂഹത്തിന്റെ ഏറ്റവും താഴത്തെ ശ്രേണിയിൽ ബന്ധിച്ചിടുക, അവരുടെ മനുഷ്യാവകാശങ്ങൾ റദ്ദു ചെയ്യുക, സാമൂഹ്യമായി ഒറ്റപ്പെടുത്തുക, മതം മാറുന്നതുവരെ പ്രത്യക്ഷമായും പരോക്ഷമായും ദ്രോഹിക്കുക, ഇത്തരം എല്ലാ വിവേചനങ്ങളും ദൈവത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളതും സത്യത്തിന്റെ പരിപാലനത്തിനായി വിശ്വാസികൾക്ക് നൽകപ്പെട്ടതുമാണ് എന്ന് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കുക. കൊളോണിയൽ പൂർവ ഇന്ത്യയിലെ മുസ്ലീം ഭരണത്തിന്റെ ചരിത്രവും, ഏതാനും ചിലരുടേതൊഴിച്ചാൽ, ഇതിൽനിന്നും തീരെ വ്യത്യസ്തമല്ലായിരുന്നു എന്നതിന് ചരിത്രത്തിൽ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കാണാം. #{black->none->b->ഇന്ത്യൻ അനുഭവം }# മത-രാഷ്ട്രമല്ലാതെ മറ്റൊരു രാഷ്ട്രമോ മത-രാഷ്ട്രീയത്തിന്റേതല്ലാത്ത മറ്റൊരു രാഷ്ട്രീയമോ മത-രാഷ്ട്രത്തിനുവേണ്ടിയല്ലാത്ത മറ്റൊരു രാഷ്ട്രീയപ്രസ്താവനയോ സാദിഖലിമാരിൽനിന്നു പ്രതീക്ഷിക്കുന്നത്, ഖിലാഫത്തുകാരെ സ്വാതന്ത്യ സമരക്കാരാക്കാൻ ഗാന്ധിജി ഉൾപ്പെടെയുള്ള കോൺഗ്രസുകാർ പരിശ്രമിച്ചു പരാജയപ്പെട്ടതിനെക്കാൾ ദുഷ്കരമായിരിക്കും. സാത്വികരായ ഒരുപറ്റം നേതാക്കളൊഴികെ, സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രത്യേക ഘട്ടംവരെ തന്ത്രപരമായി കൂടെനിന്നവർ, തക്കസമയമായപ്പോൾ "ഡയറക്റ്റ് ആക്‌ഷൻ" പ്രഖ്യാപിക്കുകയും ആദ്യം കൊൽക്കത്തയിലും പിന്നീട് രാജ്യം മുഴുവനും രക്തപ്പുഴ ഒഴുക്കിയതും തീവ്ര ഇസ്ലാം രാഷ്ട്രീയത്തിന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു. ശുദ്ധമായ ഒരു ഇസ്ലാമികരാജ്യം - പാക്കിസ്ഥാൻ - ഉണ്ടാക്കിക്കൊണ്ട് ഖിലാഫത്തു സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു എന്ന് അവർ വെളിപ്പെടുത്തി. അവർ തങ്ങളുടെ ലക്ഷ്യം നേടിയത് ഇന്ത്യയുടെ നെഞ്ചിൽ ആഴത്തിൽ മുറിവേല്പിച്ചുകൊണ്ടായിരുന്നു. 1921 ലും അതിനു മുൻപും മലബാറിന്റെ മണ്ണിലായിരുന്നു അതിന്റെ ആദ്യ പരീക്ഷണങ്ങൾ അരങ്ങേറിയത്! അതിൽ ഭാഗികവും താൽക്കാലികവുമായ വിജയം നേടാൻ കഴിഞ്ഞപ്പോൾ, അഖിലേന്ത്യാ തലത്തിലേക്ക് ആ പരീക്ഷണത്തെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നത് എന്ന് പാകിസ്ഥാന്റെ സൃഷ്ടിയിലൂടെ വ്യക്തമായി. 'മാപ്പിള ലഹള'യെ 'മലബാർ കലാപ'വും 'കർഷക സമര'വും 'ജന്മി കുടിയാൻ സംഘർഷവു'മൊക്കെയാക്കിത്തീർക്കാൻ പിൽക്കാല ശ്രമങ്ങൾ പലതുണ്ടായി. ജനാധിപത്യത്തിൽ വോട്ടുബാങ്കിൽ കണ്ണുവച്ച മാർക്സിസ്റ്റു ചരിത്രകാരന്മാരാണ് മതസമരത്തെ വർഗ്ഗസമരമാക്കി ചിത്രീകരിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത്. എങ്കിലും, മാർക്സിസ്റ്റു സൈദ്ധാന്തികന്മാർ ആ പരിശ്രമങ്ങളെ എക്കാലവും സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സൈദ്ധാന്തിക വ്യക്തതയോ പ്രത്യയശാസ്ത്ര അടിത്തറയോ ഇല്ലാത്തതുകൊണ്ടാവാം സമകാലിക മാർക്സിസ്റ്റു സഹചാരികളിൽ ചിലർ ഇപ്പോൾ മലബാർ കലാപത്തിനു വിപ്ലവ പരിവേഷം നൽകാനും കാല്പനികവൽക്കരിക്കാനും കള്ളപ്പണമിറക്കി സിനിമ പിടിക്കാനും മറ്റും തയ്യാറായി നടക്കുന്നത്. അവരുടെ കച്ചവട കണ്ണുകൾക്ക് ലാഭത്തിനപ്പുറമുള്ള മൂല്യങ്ങളൊന്നും ബാധകമല്ലാത്തതുകൊണ്ടുമാവാം. എന്നാൽ, ഇത്തരം വ്യാഖ്യാനങ്ങളിലൂടെ അവർ ഇന്നാട്ടിലെ സമാധാനപ്രിയരായ ഒരുപറ്റം ഹിന്ദുക്കളെ വർഗീയ ഭ്രാന്തുപിടിപ്പിക്കുന്നതിൽ ഒട്ടും ചെറുതല്ലാത്ത പങ്ക് വഹിച്ചുകൊണ്ടാണിരിക്കുന്നത്. സനാതന ധർമ്മത്തിലും സർവമത സഹോദര്യത്തിലും നവോത്ഥാന മൂല്യങ്ങളിലും അഭിമാനിച്ചിരുന്ന ആധുനിക ഹിന്ദുവിനെ, 'ഹിന്ദുത്വ' എന്നൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ തീവ്ര മത രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്നതിൽ, അങ്ങനെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാര്യമായ സംഭാവന നല്കിക്കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ ആർഎസ്എസ് രൂപംകൊണ്ടതും ഇതിനു സമാനമായ ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു. 1913 ൽ ഇന്ത്യയിൽ രൂപംകൊണ്ട 'സൊസൈറ്റി ഓഫ് ദി സെർവന്റ്സ് ഓഫ് കഅബ' (Anjuman-i-l Khuddam-i-Kaaba) എന്ന പാൻ ഇസ്ലാമിക പ്രസ്ഥാനത്തെ കൂട്ടുപിടിച്ച് തുർക്കിയുടെ നേതൃത്വത്തിൽ ഖാലിഫേറ്റ് പുനഃസ്ഥാപിക്കാൻ സമരരംഗത്തിറങ്ങിയ ഖിലാഫത്തുകാരോട് നിസ്സഹകരണ പ്രസ്ഥാനവുമായും ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായും സഹകരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്യുകയായിരുന്നു. ഗാന്ധിജി മുന്നോട്ടുവച്ച ഒരേ ഒരു വ്യവസ്ഥ, 'ഹിംസ' പാടില്ല, അഹിംസ മുറുകെ പിടിക്കണം എന്നതായിരുന്നു. എന്നാൽ പിൽക്കാലത്ത് സ്വതന്ത്ര ഇന്ത്യയുടെ ഭരണം തങ്ങളുടെ കൈകളിൽ സുഗമമായി വന്നുചേരുകയില്ല എന്നു മനസ്സിലാക്കിയപ്പോൾ, അഹിംസയുടെ മാർഗം വെടിഞ്ഞ് ജിന്ന, "ഡയറക്റ്റ് ആക്‌ഷനു" ആഹ്വാനം ചെയ്‌തു. ഡയറക്റ്റ് ആക്‌ഷൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുപോലും രക്തരൂക്ഷിതമായ കൊൽക്കത്ത കലാപവും കൂട്ടക്കൊലയും വരെ ഗാന്ധിജിയോ കോൺഗ്രസ് നേതാക്കളോ മനസ്സിലാക്കിയില്ല. മുസ്ലീം തീവ്രവാദ രാഷ്ട്രീയത്തിന്റെ 'സ്വത്വം' ഗ്രഹിക്കുന്നതിൽ ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ. അതാണ് ചരിത്രം. ഇത്തരം ഒരു പശ്ചാത്തലത്തിലാണ് 1925 ൽ ആർഎസ്എസ് നിലവിൽ വന്നത്. #{black->none->b->കേരളത്തിൽ സംഭവിക്കുന്നത് }# അധികാരം വാളിന്റെ വായ്ത്തലയാൽ നിലനിർത്താൻ കഴിയുവോളം അഥവാ, ആൾബലത്താൽ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയുവോളം മേൽപ്പറഞ്ഞ ചര്യയും, അല്ലാത്ത സാഹചര്യങ്ങളിൽ 'മതേതര, മനുഷ്യാവകാശ, സ്ത്രീ വിമോചന, പ്രകൃതി സംരക്ഷണ' വക്താക്കളായി പ്രത്യക്ഷപ്പെടുന്ന തന്ത്രവും ഈ കൊച്ചു കേരളത്തിലും പട്ടാപ്പകൽ പോലെ ദൃശ്യമാണ്. ഇതു തിരിച്ചറിയാനും പ്രതികരിക്കാനും കൂട്ടാക്കാത്തവരാണ് ഇന്നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരും. ഇനി തിരിച്ചറിഞ്ഞാൽത്തന്നെ 'വിലകൂടിയ ഈന്തപ്പഴ'ത്തിന്റെയും 'നയതന്ത്ര ബാഗേജു'കളുടെയും 'കൈവെട്ടുന്ന കാട്ടാളത്ത'ത്തിന്റെയും സ്വാധീനം അവരിൽ ഭൂരിപക്ഷത്തെയും നിശ്ശബ്ദരും അടിമകളുമാക്കും! ഇന്നത്തെ മുസ്ലീം രാഷ്ട്രീയനേതാക്കൾ തീവ്ര പാൻ ഇസ്ലാമിക് രാഷ്ട്രീയത്തിന്റെ ഇന്ത്യൻ മുഖമായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപങ്ങളായ വെൽഫെയർ പാർട്ടിയെയും എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയുമെല്ലാം മറനീക്കി രംഗത്തിറക്കി കേരളത്തെ വീണ്ടും 'മത രാഷ്ട്ര' സ്ഥാപനത്തിന്റെ പരീക്ഷണ ശാലയാക്കാൻ തയ്യാറായിരിക്കുകയാണല്ലോ. മാപ്പിളലഹളയിലൂടെ നടത്തിയ മലബാർ പരീക്ഷണം ഇന്ത്യയുടെ വിഭജനത്തിലാണ് ഭാഗിക വിജയം കണ്ടതെങ്കിൽ, മുസ്ലീം ലീഗിന്റെ പാൻ ഇസ്ലാമിക് പരീക്ഷണം ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ എങ്ങിനെയൊക്കെ കലുഷിതമാക്കും എന്നു കാത്തിരുന്നുതന്നെ കാണണം. അന്നു കോൺഗ്രസ്സിനും ഗാന്ധിജിക്കും പറ്റിയ 'പൊളിറ്റിക്കൽ ബ്ലൈൻഡ്‌നെസ് ' വീണ്ടും ചരിത്രത്തിൽ ആവർത്തിക്കുന്നത് കേരളത്തിലെ യുഡിഎഫ് കൂട്ടുകെട്ടിലൂടെയാവുമോ അതോ മത രാഷ്ട്രീയത്തിലൂടെയും വിപ്ലവമുണ്ടാക്കാമെന്നു ചിന്തിക്കുന്ന ന്യു ജെൻ മാർക്സിസ്റ്റുകളുടെ സഹായത്താലാവുമോ എന്നതും കാത്തിരുന്നുതന്നെ കാണണം. ഒരുകാര്യം വ്യക്തമാണ്. കൃത്യമായ ദിശാബോധത്തോടും ദീർഘവീക്ഷണത്തോടും ചാവേർ പോരാളിയുടെ കൃത്യതയോടുംകൂടി ആസൂത്രണം ചെയ്യപ്പെടുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ രാഷ്ട്രീയ നീക്കങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ഇന്ത്യയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. മറ്റാർക്കതിനുകഴിയും എന്നു പ്രവചിക്കുക സുസാധ്യവുമല്ല. മലബാർ കലാപം ഇന്നും തുടരുക തന്നെയാണ് എന്നു സമകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നു. അണിയറയിലെ കരുനീക്കങ്ങൾ മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുകയുമാണ്. എത്രതന്നെ പണിപ്പെട്ട് അതിനു രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിച്ചാലും, അതിന്റെ അന്തസത്ത മതപരമായ 'കീഴടക്കൽ' തന്നെയാണ്. "വിശ്വാസികൾക്ക് ദൈവം എല്ലാം അനുവദിച്ചു നൽകിയിരിക്കുന്നു. അവർ പാപം ചെയ്താലും ദൈവം അവരെ ശിക്ഷിക്കുകയില്ല, അവിശ്വാസികളെ ശിക്ഷിച്ചുകൊള്ളും. ദൈവം കരുണാമയനും എല്ലാം പൊറുക്കുന്നവനുമാണ്"എന്നു വിശ്വസിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ധാരയെ സാധാരണ രാഷ്ട്രതന്ത്രംകൊണ്ടു നേരിടുക എളുപ്പമല്ല. കളിയുടെ നിയമങ്ങൾ എല്ലാ കളിക്കാർക്കും ഒരുപോലെ ബാധകമാകുന്നതാവണമല്ലോ. #{black->none->b->ഭാവിയിലെ സമൂഹം എന്തായിരിക്കും? }# 'കിഴക്കിന്റെ പള്ളിതുറക്കൽ മതേതരത്വം' മഹത്തരമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഹാഗിയ സോഫിയ പള്ളികയ്യേറ്റത്തെ മഹത്വവൽക്കരിക്കാൻ ശ്രമിക്കും മുൻപ് ചരിത്രം അല്പംകൂടി വ്യക്തതയോടെ പഠിക്കാൻ സാദിഖലിയെപ്പോലുള്ളവർ ശ്രമിക്കണം. ചരിത്രം ആലോചിച്ചുണ്ടാക്കിയെടുക്കേണ്ടതോ ഭാവനചെയ്തു നിർമ്മിക്കേണ്ടതോ അല്ല, അത് വായിക്കേണ്ടതും പഠിക്കേണ്ടതുമാണ്. അല്ലാത്തപ്പോൾ, അതു പറഞ്ഞു മനസിലാക്കേണ്ടിവരും. അതിനു മറ്റുള്ളവരെ പഴിക്കരുത്. എർദോഗനെ ന്യായീകരിക്കേണ്ടത്, ഇന്ത്യൻ മത-രാഷ്ട്ര സ്വപ്നവും ലോക വ്യാപകമായ ഇസ്ലാമിക് ഖാലിഫേറ്റും നെഞ്ചേറ്റി ജീവിക്കുന്ന കേരളത്തിലെ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ ബാധ്യതയായിരിക്കാം. എന്നാൽ, അത് കേരളത്തെയും ഇന്ത്യൻ മതേതര ജനാധിപത്യത്തിന്റെ ഭാവിയെയും മതസമൂഹങ്ങൾ തമ്മിൽ നിലനിൽക്കുന്ന സമാധാനപൂർണമായ സഹവർത്തിത്വത്തെയും അപകടത്തിലാക്കിക്കൊണ്ടാവരുത്. ചരിത്രത്തിനു മരണമില്ല, അത് ഇന്നിന്റെ ശരിതെറ്റുകൾ ക്കു രൂപം നൽകിക്കൊണ്ടിരിക്കും. അതിനെ തമസ്കരിക്കാനോ ഏകപക്ഷീയമായി വ്യാഖ്യാനിക്കാനോ ശ്രമിക്കുന്നതിൽ അപകടമുണ്ട്, എല്ലാവർക്കും. #{red->n->n-> (കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചത്)}#
Image: /content_image/SocialMedia/SocialMedia-2020-07-25-08:51:24.jpg
Keywords: ഇസ്ലാമിക

13870
Category: 1
Sub Category:
Heading: 'എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം': ബുദ്ധിമാന്ദ്യമുള്ള തീർത്ഥാടക ബാലന് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്
Content: സ്പെയിനിലെ പ്രസിദ്ധമായ സാന്റിയാഗോ ഡി കമ്പോസ്റ്റലയിലെ കത്തീഡ്രലിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയ ബുദ്ധിമാന്ദ്യമുള്ള തീർത്ഥാടക ബാലന് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. “വിശുദ്ധ യാക്കോബ് ശ്ലീഹായുടെ പാത” എന്നര്‍ത്ഥമുള്ള തീര്‍ത്ഥാടന വീഥിയിലൂടെ മൈലുകള്‍ പിന്നിട്ട് ബുദ്ധിമാന്ദ്യത്തെ അവഗണിച്ച് നടത്തിയ യാത്രയ്ക്കു അഭിനന്ദനവും പ്രാര്‍ത്ഥനയും അറിയിച്ചാണ് അൽവാരൊ കലവെന്തെ എന്ന പതിനഞ്ചുകാരന് ഫ്രാന്‍സിസ് പാപ്പ കത്തെഴുതിയത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമായും കാൽനടയായി നടത്തുന്ന ഈ തീർത്ഥാടനത്തിലൂടെ അൽവാരൊ ഏകിയത് ധീരതയുടെ സാക്ഷ്യമാണെന്ന് പാപ്പ കത്തില്‍ സ്മരിച്ചു. തീർത്ഥാടന വേളയിലെ മാർഗ്ഗമധ്യേയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അൽവാരൊയെ കണ്ടുമുട്ടിയ അനേകർക്ക് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ആത്മാർത്ഥതയോടും ആനന്ദത്തോടും ലാളിത്യത്തോടും കൂടി പ്രത്യാശ ലഭിച്ചു. സ്വയം തീർത്ഥാടകനായിക്കൊണ്ട് അൽവാരൊ അനേകരെ തീർത്ഥാടകരാക്കിയെന്നും ധൈര്യമുള്ളവരായിരിക്കാനും ആനന്ദം വീണ്ടെടുക്കാനും അവർക്ക് പ്രചോദനം പകർന്നുവെന്നും പാപ്പ കത്തിൽ കുറിച്ചു. ഹുവെലിൻ എന്ന സ്ഥലത്തെ ഒരു കുടുംബത്തിലെ പത്തു മക്കളിൽ ഏഴാമത്തെ മകനായി ജനിച്ച അൽവാരൊയ്ക്ക് ബുദ്ധിമാന്ദ്യം ഉണ്ടെങ്കിലും ഇടവക ജീവിതത്തിൽ സജീവമാണെന്ന് മലാഗ രൂപത സാക്ഷ്യപ്പെടുത്തുന്നു. പിതാവിനും ഒരു കുടുംബസുഹൃത്തിനും ഒപ്പമാണ് അൽവാരൊ തീർത്ഥാടന കേന്ദ്രത്തിൽ എത്തിയത്. വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള വടക്കുപടിഞ്ഞാറൻ സ്പെയ്നിലെ ഗലീഷ്യയിലെ സാന്റിയാഗോ ഡി കമ്പോസ്റ്റലയിലെ കത്തീഡ്രലിലേയ്ക്ക് കാൽനടയായും സൈക്കിളോ കുതിരയോ ഉപയോഗിച്ച് തീര്‍ത്ഥാടനം നടത്തുന്നവര്‍ നിരവധിയാണ്. തീര്‍ത്ഥാടനം പൂർത്തിയാക്കുന്നവർക്ക് 'കമ്പോസ്റ്റല സാക്ഷിപത്രം' അവിടത്തെ തീർത്ഥാടന കാര്യാലയം സമ്മാനിക്കാറുണ്ട്. യുനെസ്കോ പൈതൃക പട്ടികയില്‍ ഇടം നേടിയ പാത കൂടിയാണ് സാന്റിയാഗോ ഡി കമ്പോസ്റ്റല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-25-10:15:19.jpg
Keywords: പാപ്പ, കത്ത

13871
Category: 7
Sub Category:
Heading: CCC Malayalam 48 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിയെട്ടാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിയെട്ടാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിയെട്ടാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

13872
Category: 11
Sub Category:
Heading: മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തതിന് ദുര്‍വ്യാഖ്യാനം: വാഷിംഗ്‌ടണ്‍ പോസ്റ്റിനെതിരായ കേസില്‍ കത്തോലിക്ക വിദ്യാര്‍ത്ഥിക്ക് വിജയം
Content: വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ പങ്കെടുത്ത പ്രോലൈഫ് പ്രവര്‍ത്തകനായ കത്തോലിക്ക വിദ്യാര്‍ത്ഥിയെ വംശീയവാദിയായി ചിത്രീകരിച്ച ‘വാഷിംഗ്‌ടണ്‍ പോസ്റ്റ്’ന് കനത്ത തിരിച്ചടി. നിക്കോളാസ് സാന്‍ഡ്മാന്‍ എന്ന പതിനെട്ടുകാരന്റെ കുടുംബം ‘വാഷിംഗ്‌ടണ്‍ പോസ്റ്റ്’നെതിരെ നല്‍കിയ കേസില്‍ സാന്‍ഡ്മാന് അനുകൂലമായാണ് ഇന്നലെ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സാന്‍ഡ്മാന് പതിനെട്ടു വയസ് തികഞ്ഞ ദിവസം തന്നെയാണ് അനുകൂലമായ കോടതിവിധി പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്. അമേരിക്കയിലെ പ്രമുഖ മാധ്യമമായ വാഷിംഗ്‌ടണ്‍ പോസ്റ്റിന്റെ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് കോടതിവിധി. മാര്‍ച്ച് ഫോര്‍ ലൈഫ് റാലിക്കിടയില്‍ ഡ്രം കൊട്ടിക്കൊണ്ടിരുന്ന നാഥാന്‍ ഫിലിപ്പ് എന്ന തദ്ദേശീയനൊപ്പം സാന്‍ഡ്മാന്‍ നില്‍ക്കുന്ന വീഡിയോ കാണിച്ചുകൊണ്ട് കത്തോലിക്ക വിദ്യാര്‍ത്ഥിയെ ഒരു വംശീയവാദിയാക്കുവാനുള്ള ‘വാഷിംഗ്‌ടണ്‍ പോസ്റ്റിന്റെ ശ്രമത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. വീഡിയോ പുറത്തുവന്ന ഉടന്‍തന്നെ സാന്‍ഡ്മാന്റെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. ഈ വീഡിയോ തങ്ങള്‍ക്ക് മാനഹാനിക്കിടയാക്കി എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 250 മില്യണ്‍ ഡോളറിന് സാന്‍ഡ്മാന്‍ കുടുംബം കോടതിയെ സമീപിച്ചതെന്നു അറ്റോര്‍ണി ലിന്‍ വുഡ് പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് ശേഷമുണ്ടായ അപമാനം കാരണം തങ്ങള്‍ക്ക് താല്‍ക്കാലികമായി വീട് വിട്ടുനില്‍ക്കേണ്ടതായി വന്നുവെന്നും സാന്‍ഡ്മാന്‍ കുടുംബം പറയുന്നു. അതേസമയം നിയമപോരാട്ടവുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ സംബന്ധിച്ച് പരസ്പര ധാരണയായതായി വാഷിംഗ്‌ടണ്‍ പോസ്റ്റ് വക്താവ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എ.ബി.സി, സി.ബി.എസ്, ദി ഗാര്‍ഡിയന്‍, ദി ഹഫിംഗ്ടന്‍ പോസ്റ്റ്, എന്‍.പി.ആര്‍, ദി ഹില്‍, ഗാന്നെറ്റ് അഡീഷണല്‍, എന്‍.ബി.സി എന്നീ 13 മാധ്യമങ്ങള്‍ക്കെതിരെയും സാന്‍ഡ്മാന്‍ കുടുംബം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ സാന്‍ഡ്മാനെ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-25-11:25:43.jpg
Keywords: പ്രോലൈ

13873
Category: 10
Sub Category:
Heading: പ്രതിബന്ധങ്ങള്‍ക്കിടയിലും സുവിശേഷവത്കരണം ഊർജ്ജിതമാക്കി ക്ലരീഷ്യൻ സഭ
Content: ഹോങ്കോങ്ങ്: കോവിഡ് 19 രൂക്ഷമായിരിക്കുന്ന ഈ നാളുകളിലും മിഷന്‍ പ്രവര്‍ത്തനങ്ങളോടൊപ്പം സുവിശേഷവത്കരണ ദൗത്യം ശക്തമാക്കി ക്ലരീഷ്യൻ സഭ. പ്രധാനമായും ആത്മീയ പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും, വിതരണത്തിലൂടെയുമാണ് ക്ലരീഷ്യൻ സഭ സത്യ വിശ്വാസം തിരിച്ചറിയാത്ത ആളുകള്‍ക്ക് ക്രിസ്തുവിനെ പകർന്നു നൽകുന്നത്. സഭയുടെ പ്രസാധകരായ ക്ലാരറ്റ് പബ്ലിഷിംഗ് ഗ്രൂപ്പിന് എല്ലാ ഭൂഖണ്ഡങ്ങളിലും സാന്നിധ്യമുണ്ട്. വർഷംതോറും പ്രസിദ്ധീകരിക്കുന്ന ലക്ഷക്കണക്കിന് കോപ്പികളുടെ വിതരണമുള്ള പുസ്തകമാണ് 'ദി ബൈബിൾ ഡയറി'. 35 വർഷങ്ങൾക്ക് മുന്‍പ് ഫിലിപ്പീൻസിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ഇതേ പ്രസാധകരുടെ 'ദി ഗോസ്പൽ ഓഫ് ദി ഡേ' പല രാജ്യങ്ങളിലും വിൽപ്പനയിൽ മുൻപന്തിയിൽ തന്നെയാണ്. രണ്ടു പ്രസിദ്ധീകരണങ്ങളുടേയും 10 ലക്ഷം കോപ്പികളാണ് ഓരോ വർഷവും 23 ഭാഷകളിൽ ഇറങ്ങുന്നത്. കഴിഞ്ഞവർഷം ബർമീസ് ഭാഷയിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മ്യാൻമറിലെ സഭയുടെ പിന്തുണയോടുകൂടി ആറായിരം കോപ്പി ബൈബിൾ ഡയറിയാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചതെന്ന് ഹോങ്കോങ്ങിൽ മിഷ്ണറി ആയി സേവനം ചെയ്യുന്ന ക്ലരീഷ്യൻ വൈദികനും മലയാളിയുമായ ഫാ. ജോസ് ചെറുകര പറഞ്ഞു. ഈ വർഷം രണ്ടു ആഫ്രിക്കൻ ഭാഷകളിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് ഭാഷയിലുള്ള ഒരു പുതിയ ബൈബിൾ പതിപ്പും അടുത്തവർഷം ഇറങ്ങുന്നുണ്ട്. ഫിലിപ്പീൻസിൽ കത്തോലിക്കാ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറാം വാർഷിക ആഘോഷങ്ങൾ അടുത്തവർഷം നടക്കുന്നതിനാൽ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും ക്ലരീഷ്യൻ സഭ നടത്തുന്നുണ്ട്. സഭയുടെ സ്ഥാപകനായ അന്തോണി ക്ലാരറ്റിന്റെ മാതൃക പിന്തുടർന്നാണ് പുസ്തകങ്ങൾ അടക്കമുള്ള മാധ്യമങ്ങളിലൂടെ തങ്ങൾ സുവിശേഷവത്കരണം നടത്തുന്നതെന്ന് കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലായ ഫാ. മാത്യു വട്ടമറ്റം പറഞ്ഞു. കൊറോണ വ്യാപനം തങ്ങളെയും ബാധിച്ചെങ്കിലും ലോകമെമ്പാടുമുള്ള സഭയുടെ പുസ്തകശാലകൾ തുറന്നു തന്നെയാണ് കിടക്കുന്നതെന്ന് എഡിറ്റോറിയൽ ബോർഡിലുള്ള ആൽബർട്ടോ റോസ പറഞ്ഞു. വിവിധ ഭാഷകളിൽ ബൈബിളിന്റെ ഡിജിറ്റൽ പതിപ്പ് ഇറക്കാനുളള ശ്രമമാണ് ഇപ്പോൾ ക്ലരീഷ്യന്‍ സഭ നടത്തിക്കൊണ്ടിരിക്കുന്നത്. 1849 ജൂലൈ 16നു വിശുദ്ധ അന്തോണി മേരി ക്ലാരെറ്റാണ് കോണ്‍ഗ്രിഗേഷന് തുടക്കം കുറിച്ചത്. മലയാളിയായ ഫാ. മാത്യു വട്ടമറ്റമാണ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-25-13:34:33.jpg
Keywords: സുവിശേഷ

13874
Category: 1
Sub Category:
Heading: ഹാഗിയ സോഫിയ: ഗ്രീക്ക് മെത്രാപ്പോലീത്തയുമായി ട്രംപും പെന്‍സും ചര്‍ച്ച നടത്തി
Content: വാഷിംഗ്ടണ്‍ ഡി.സി: ചരിത്ര പ്രസിദ്ധമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ തുര്‍ക്കിയിലെ ഏര്‍ദോഗന്‍ ഭരണകൂടം മോസ്‌കാക്കി മാറ്റിയ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത എല്‍പ്പിദോ ഫോറോസിനെ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍ സ്വീകരിച്ചു ചര്‍ച്ചകള്‍ നടത്തി. ഹാഗിയ സോഫിയ മോസ്‌കായി മാറ്റിയതില്‍ ക്രൈസ്തവര്‍ക്കുള്ള വേദനയും മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. തുര്‍ക്കിയുടെ തീരുമാനത്തില്‍ പ്രസിഡന്റ് ട്രംപ് അസ്വസ്ഥത പ്രകടിപ്പിച്ചതായി ഓര്‍ത്തഡോക്‌സ് ടൈംസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ട്രംപിനെ സന്ദര്‍ശിക്കുന്നതിനു മുന്പായി മെത്രാപ്പോലീത്ത യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും സന്ദര്‍ശിച്ചിരിന്നു. ഇതിന്റെ ചിത്രം മൈക്ക് പെന്‍സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">As I told Archbishop <a href="https://twitter.com/Elpidophoros?ref_src=twsrc%5Etfw">@Elpidophoros</a> today, America will stand firm with the Greek Orthodox Church in the call for Hagia Sophia to remain accessible as a source of inspiration and reflection for every person of every faith. <a href="https://t.co/OsuMMuXqBC">pic.twitter.com/OsuMMuXqBC</a></p>— Mike Pence (@Mike_Pence) <a href="https://twitter.com/Mike_Pence/status/1286423843222032384?ref_src=twsrc%5Etfw">July 23, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഹാഗിയ സോഫിയ വിഷയത്തില്‍ അമേരിക്ക് ഗ്രീക്ക് സഭയ്ക്കൊപ്പമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മോസ്‌കാക്കി മാറ്റിയ പള്ളിയില്‍ പ്രാര്‍ത്ഥന തുടങ്ങിയ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ തുര്‍ക്കിക്കാരനായ നൊബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക്ക് തീരുമാനത്തെ വീണ്ടും വിമര്‍ശിച്ചു. മഹത്തായ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ തുര്‍ക്കി അതില്‍ നിന്നു പിന്നോക്കം പോവുകയാണെന്നും പ്രതിപക്ഷ സ്വരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ഹാഗിയ സോഫിയ ദേവാലയത്തെ മോസ്കാക്കി മാറ്റിയ നടപടിയെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-26-04:06:15.jpg
Keywords: ട്രംപ, പെന്‍സ

13875
Category: 18
Sub Category:
Heading: കര്‍ഷക കൂട്ടായ്മയുടെ പ്രതിഷേധം: നിവേദനം നല്‍കാനെത്തിയ താമരശ്ശേരി ബിഷപ്പിനെതിരെയും കേസ്
Content: താമരശേരി: കോടഞ്ചേരിയില്‍ നിയമപരമായി കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കര്‍ഷകന് തോക്കുപയോഗിക്കാനുള്ള അനുമതി റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെയും ഉള്‍പ്പെടുത്തി. കേസിലെ 13 പ്രതികളില്‍ അവസാനത്തെയാളാണു ബിഷപ്പ്. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ അനുമതി ആദ്യമായി നടപ്പാക്കിയ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്വദേശി ജോര്‍ജ് ജോസഫ് ഇടപ്പാട്ടുകാവുങ്കലിനെ എംപാനല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വനംവകുപ്പ് നടപടിക്കെതിരെയായിരുന്നു ജൂണ്‍ 30ന് കോഴിക്കോട്ട് കര്‍ഷക കൂട്ടായ്മ മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തിയത്. വനംവകുപ്പ് ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കഴിഞ്ഞതോടെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.സുധീര്‍ നെരോത്തിന് നിവേദനം നല്‍കാനായി ബിഷപ്പ് ഓഫീസിലെത്തുന്നത്. ജോര്‍ജ് ജോസഫിന് എം പാനല്‍ അനുമതി റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നല്‍കി ബിഷപ്പ് ഓഫീസ് ഗേറ്റിന് പുറത്തെത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു. പ്രതിഷേധ കൂട്ടായ്മയില്‍ ബിഷപ്പ് പങ്കെടുത്തിരുന്നില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-26-04:34:09.jpg
Keywords: റെമിജി

13876
Category: 18
Sub Category:
Heading: കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ മദ്യശാലകള്‍ക്കു വലിയ പങ്ക്: ബിഷപ്പ് ജോഷ്വാ ഇഗ്‌നാത്തിയോസ്
Content: മാവേലിക്കര: കേരളത്തിലെ ഗുരുതരമായ കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ മദ്യശാലകള്‍ക്കു വലിയ പങ്കുണ്ടെന്നു കേരള മദ്യവിരുദ്ധ ജനകീയ മുന്നണി അധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. സമ്പൂര്‍ണ മദ്യനിരോധനം നിലവിലുണ്ടായിരുന്ന മാര്‍ച്ച് 25 മുതല്‍ മേയ് 28 വരെയുള്ള 64 ദിവസങ്ങള്‍ക്കിടയില്‍ 952 കോവിഡ് കേസുകള്‍ മാത്രമുണ്ടായ കേരളത്തില്‍ മദ്യനിരോധനം പിന്‍വലിച്ചതിനു ശേഷമുള്ള 50 ദിവസങ്ങള്‍ക്കുളള്ളില്‍ 10,045 കേസുകളാണ് പുതുതായി ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും കൂടുതല്‍ പ്രതിരോധ ശേഷി ആര്‍ജിക്കുന്നതിനും സാധിച്ച് അതുവഴി ഫലപ്രദമായ കോവിഡ് നിയന്ത്രണത്തിലൂടെ ലോകത്തിന്റെ മുന്നില്‍ തലയര്‍ത്തി നിന്ന കേരളം, ഇന്ന് ഗുരുതരമായ സാമൂഹവ്യാപനത്തിലെത്തിനില്‍ക്കുന്നു. കേരളത്തില്‍ നേരത്തെ 301 ചില്ലറ മദ്യവിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്തു മേയ് 28 നു ശേഷം 1298 ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങളിലൂടെയുള്ള മദ്യവില്പനയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അതിന്റെഫലമായി കേരളത്തില്‍ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും അപകടമരണങ്ങളും രോഗങ്ങളും ഗണ്യമായി വര്‍ദ്ധിച്ചതിനോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ പാളിച്ചകള്‍ സംഭവിക്കുകയുമുണ്ടായി. ജനങ്ങളുടെയും നാടിന്റെയും നന്മയും ക്ഷേമവും കണക്കിലെടുത്തു മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2020-07-26-04:53:21.jpg
Keywords: മദ്യ