category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം': ബുദ്ധിമാന്ദ്യമുള്ള തീർത്ഥാടക ബാലന് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്
Contentസ്പെയിനിലെ പ്രസിദ്ധമായ സാന്റിയാഗോ ഡി കമ്പോസ്റ്റലയിലെ കത്തീഡ്രലിലേയ്ക്ക് തീര്‍ത്ഥാടനം നടത്തിയ ബുദ്ധിമാന്ദ്യമുള്ള തീർത്ഥാടക ബാലന് ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. “വിശുദ്ധ യാക്കോബ് ശ്ലീഹായുടെ പാത” എന്നര്‍ത്ഥമുള്ള തീര്‍ത്ഥാടന വീഥിയിലൂടെ മൈലുകള്‍ പിന്നിട്ട് ബുദ്ധിമാന്ദ്യത്തെ അവഗണിച്ച് നടത്തിയ യാത്രയ്ക്കു അഭിനന്ദനവും പ്രാര്‍ത്ഥനയും അറിയിച്ചാണ് അൽവാരൊ കലവെന്തെ എന്ന പതിനഞ്ചുകാരന് ഫ്രാന്‍സിസ് പാപ്പ കത്തെഴുതിയത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമായും കാൽനടയായി നടത്തുന്ന ഈ തീർത്ഥാടനത്തിലൂടെ അൽവാരൊ ഏകിയത് ധീരതയുടെ സാക്ഷ്യമാണെന്ന് പാപ്പ കത്തില്‍ സ്മരിച്ചു. തീർത്ഥാടന വേളയിലെ മാർഗ്ഗമധ്യേയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അൽവാരൊയെ കണ്ടുമുട്ടിയ അനേകർക്ക് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ആത്മാർത്ഥതയോടും ആനന്ദത്തോടും ലാളിത്യത്തോടും കൂടി പ്രത്യാശ ലഭിച്ചു. സ്വയം തീർത്ഥാടകനായിക്കൊണ്ട് അൽവാരൊ അനേകരെ തീർത്ഥാടകരാക്കിയെന്നും ധൈര്യമുള്ളവരായിരിക്കാനും ആനന്ദം വീണ്ടെടുക്കാനും അവർക്ക് പ്രചോദനം പകർന്നുവെന്നും പാപ്പ കത്തിൽ കുറിച്ചു. ഹുവെലിൻ എന്ന സ്ഥലത്തെ ഒരു കുടുംബത്തിലെ പത്തു മക്കളിൽ ഏഴാമത്തെ മകനായി ജനിച്ച അൽവാരൊയ്ക്ക് ബുദ്ധിമാന്ദ്യം ഉണ്ടെങ്കിലും ഇടവക ജീവിതത്തിൽ സജീവമാണെന്ന് മലാഗ രൂപത സാക്ഷ്യപ്പെടുത്തുന്നു. പിതാവിനും ഒരു കുടുംബസുഹൃത്തിനും ഒപ്പമാണ് അൽവാരൊ തീർത്ഥാടന കേന്ദ്രത്തിൽ എത്തിയത്. വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള വടക്കുപടിഞ്ഞാറൻ സ്പെയ്നിലെ ഗലീഷ്യയിലെ സാന്റിയാഗോ ഡി കമ്പോസ്റ്റലയിലെ കത്തീഡ്രലിലേയ്ക്ക് കാൽനടയായും സൈക്കിളോ കുതിരയോ ഉപയോഗിച്ച് തീര്‍ത്ഥാടനം നടത്തുന്നവര്‍ നിരവധിയാണ്. തീര്‍ത്ഥാടനം പൂർത്തിയാക്കുന്നവർക്ക് 'കമ്പോസ്റ്റല സാക്ഷിപത്രം' അവിടത്തെ തീർത്ഥാടന കാര്യാലയം സമ്മാനിക്കാറുണ്ട്. യുനെസ്കോ പൈതൃക പട്ടികയില്‍ ഇടം നേടിയ പാത കൂടിയാണ് സാന്റിയാഗോ ഡി കമ്പോസ്റ്റല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-25 15:44:00
Keywordsപാപ്പ, കത്ത
Created Date2020-07-25 15:45:19