Contents

Displaying 13531-13540 of 25139 results.
Content: 13877
Category: 13
Sub Category:
Heading: "ഇത് മുന്നറിയിപ്പ്": നൈജീരിയായില്‍ അഞ്ചു ക്രൈസ്തവ വിശ്വാസികളെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഐ‌എസ്
Content: അബൂജ: യേശുവിലുള്ള അടിയുറച്ച വിശ്വാസത്തെ പ്രതി നൈജീരിയായിലെ ബൊർണോ സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഞ്ച് നൈജീരിയൻ പുരുഷന്മാരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. “മുസ്ലീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവര്‍ക്കും അതിനു പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇത്” എന്ന വാക്കുകളോടെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് (ജൂലൈ 22) തീവ്രവാദികള്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലിബിയയില്‍ ഐ‌എസ് വധിച്ച കോപ്റ്റിക് രക്തസാക്ഷികള്‍ക്ക് സമാനമായി അഞ്ചു പേരെയും മുട്ടുകത്തി നിർത്തി, ചുവന്ന തുണികൊണ്ട് കണ്ണു മൂടിക്കെട്ടിയശേഷം എകെ 47 തോക്ക് ഉപയോഗിച്ച് അഞ്ച് ഭീകരർ പിന്നിൽനിന്ന് വെടിവെക്കുകയായിരുന്നുവെന്ന് ‘മോർണിംഗ് സ്റ്റാർ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയോൺസ് ഇന്റലിജൻസ് എന്ന യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത 35 സെക്കൻഡ് വീഡിയോ ഉടനെ തന്നെ നീക്കം ചെയ്തെങ്കിലും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിരിന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ക്രൈസ്തവരാണെന്ന് പ്രദേശവാസികളാണ് സ്ഥിരീകരിച്ചത്. ശേഷിക്കുന്നവര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാൻ തയാറെടുത്തിരിന്ന ഇസ്ലാം മതസ്ഥരാണെന്നും സൂചനയുണ്ട്. മുസ്ലീങ്ങളായി അല്ലാഹുവിലേക്ക് മടങ്ങണമെന്നും തങ്ങളുടെ മുന്നറിയിപ്പ് നിരസിക്കുന്നവരെ ഈ അഞ്ചുപേരുടെ വിധിതന്നെയാണ് കാത്തിരിക്കുന്നതെന്നും തീവ്രവാദികള്‍ വീഡിയോയില്‍ ആക്രോശം മുഴക്കുന്നുണ്ടെന്നായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ക്രൈസ്തവ പീഡനങ്ങളുടെ ഈറ്റില്ലമായി ഇന്നു നൈജീരിയ മാറിയിരിക്കുകയാണ്. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ്സ് തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് പുറമെ ഇസ്ളാമിക ഗോത്ര വര്‍ഗ്ഗ വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാനും ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്നു സജീവമാണ്. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോഹറാം നടത്തിയ ആക്രമണങ്ങളില്‍ തങ്ങളുടെ 8370 സഭാംഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുള്ളതായി മേഖലയിലെ ഏറ്റവും വലിയ തദ്ദേശീയ ക്രിസ്ത്യന്‍ സഭാവിഭാഗമായ ബ്രദറന്‍ സഭ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. നൈജീരിയയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന ആരോപണം ആഗോളതലത്തിൽ തന്നെ ശക്തമാണ്. എന്നാല്‍ വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-26-06:57:28.jpg
Keywords: നൈജീ
Content: 13878
Category: 13
Sub Category:
Heading: ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയില്‍ ലോകം: രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലു വര്‍ഷം
Content: പാരീസ്: ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കളാല്‍ പൈശാചികമായി കൊലചെയ്യപ്പെട്ട ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയില്‍ ലോകം. വൈദികന്റെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലു വര്‍ഷം തികയുകയാണ്. 2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ 85 വയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരിന്നു. ഇതേ വര്‍ഷം സെപ്തംബറില്‍ വത്തിക്കാനില്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ 'വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് ഹാമല്‍' എന്ന് സംബോധന ചെയ്തിരുന്നു. വൈദികന്റെ ചിത്രം അള്‍ത്താരയ്ക്കുള്ളില്‍ സ്ഥാപിച്ച പാപ്പ, വിശുദ്ധ ബലിയ്ക്കു ശേഷം ഇതേ ചിത്രം റൌവന്‍ ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണിനു നല്‍കുകയും അദ്ദേഹത്തോട് അത് ദേവാലയത്തിന് മുന്നില്‍ തന്നെ സ്ഥാപിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. തന്റെ ആറ് പതിറ്റാണ്ട് നീളുന്ന പൗരോഹിത്യജീവിതത്തില്‍ ഇസ്ലാം മതവിശ്വാസികളുമായി വളരെയേറെ സഹകരിച്ചായിരുന്നു ഫാ. ഹാമല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ വിശ്രമജീവിതത്തിലാവുന്നത് വരെ അദ്ദേഹം.വിവിധ പ്രേഷിതമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. അതേ സമയം ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് നാമകരണ നടപടികളുമായി മുന്നോട്ട് പോകുവാന്‍ ഫ്രാന്‍സിസ് പാപ്പയാണ് അനുവാദം നല്‍കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-26-09:54:02.jpg
Keywords: ജാക്വ
Content: 13879
Category: 1
Sub Category:
Heading: സുൽത്താൻ മെഹമദ് ഹാഗിയ സോഫിയ പണം നൽകി വാങ്ങിയെന്ന പ്രചരണം കെട്ടിച്ചമച്ചത്
Content: അങ്കാര: ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റിയതിനെ ന്യായീകരിക്കാന്‍ നുണ പ്രചരണവുമായി തീവ്ര ഇസ്ലാമിസ്റ്റുകള്‍. ആഗോള തലത്തിലുള്ള എതിര്‍പ്പ് വകവെക്കാതെയുള്ള തുര്‍ക്കി പ്രസിഡന്റിന്റെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇതിനെ ന്യായീകരിക്കാന്‍ നിരവധി സോഷ്യല്‍ മീഡിയ പേജുകള്‍ ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയം സുൽത്താൻ മെഹമത്ത് രണ്ടാമൻ പണം നൽകി വാങ്ങിയതാണെന്നുള്ള പ്രചരണം ആരംഭിച്ചത്. മലയാളി സമൂഹത്തിനു ഇടയിലും ഇത്തരത്തില്‍ പ്രചരണം നടന്നിരിന്നു. എന്നാല്‍ ഇത് നുണപ്രചരണം മാത്രമാണെന്നാണ് 'മിസ്ബാര്‍' എന്ന ഫാക്റ്റ് ചെക്കിംഗ് മാധ്യമം തെളിവുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 500 വർഷങ്ങൾക്കു മുമ്പ് ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയ സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട ചരിത്ര പുസ്തകങ്ങളില്‍ വിശദമായ പഠനം നടത്തിയപ്പോള്‍ അതില്‍ ഇത്തരമൊരു കാര്യം പറയുന്നില്ലെന്നും ആഴത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ തീർത്തും വ്യാജമായ വാർത്തയാണ് പ്രചരിക്കുന്നതെന്നു വ്യക്തമായെന്നും മിസ്ബാർ.കോം വ്യക്തമാക്കുന്നു. വിഷയത്തെ കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള മാരിയോസ് ഫിലിപിഡസ്, വാൾട്ടർ കെ ഹനാക്ക്, സ്റ്റീവൻ റുൻസിമാൻ തുടങ്ങിയ ചരിത്രകാരന്മാർ എഴുതിയ പുസ്തകങ്ങളാണ് മിസ്ബാറിന്റെ അന്വേഷണസംഘം പ്രധാനമായും പരിശോധിച്ചത്. ഓട്ടോമൻ തുർക്കികൾ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളിൽ പോലും ഇങ്ങനെ ഒരു അവകാശവാദമില്ല. ഹാഗിയ സോഫിയ പിടിച്ചടക്കി അതിനെ മുസ്ലിം പള്ളിയാക്കി മാറ്റി എന്നാണ് ഓട്ടോമൻ ചരിത്രരേഖകളിൽ പറയുന്നത്. മാർക്ക് കാർട്ട്റൈറ്റ്, എൻഷൻറ്റ് ഹിസ്റ്ററി എൻസൈക്ലോപീഡിയയിൽ എഴുതിയിരിക്കുന്നതു ഇപ്രകാരമാണ്, " ഉച്ചസമയത്ത് മെഹമത്ത് രണ്ടാമൻ നഗരത്തിൽ പ്രവേശിക്കുകയും, കൊള്ളയടിക്കുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനു ശേഷം, ഹാഗിയ സോഫിയ ഉടനടി തന്നെ മുസ്ലിം പള്ളിയാക്കി മാറ്റണമെന്ന് തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ക്രൈസ്തവ മതത്തിന്റെ ശക്തികേന്ദ്രമായ കോൺസ്റ്റാൻറിനോപ്പിൾ ക്രിസ്ത്യാനികളിൽ നിന്ന് പിടിച്ചെടുത്തതിനാൽ അത് ശക്തമായ ഒരു പ്രസ്താവനയായിരുന്നു. അതിനുശേഷം മെഹമദ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ക്രിസ്ത്യാനികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരുമിച്ചു കൊണ്ടുവരികയും, അവരെ വധിക്കുകയും ചെയ്തു.". ഇത്തരത്തില്‍ നിരവധി ചരിത്ര വസ്തുതകള്‍ ശേഷിക്കെയാണ് ചിലര്‍ ഹാഗിയ സോഫിയയെ പണം കൊടുത്തു വാങ്ങിയെന്ന പ്രചരണവുമായി രംഗത്ത് വരുന്നതെന്നത് ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-26-12:39:46.jpg
Keywords: ഹാഗിയ
Content: 13880
Category: 18
Sub Category:
Heading: 'വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിലും ദൈവസ്‌നേഹം തിരിച്ചറിഞ്ഞവള്‍'
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിലും ദൈവസ്‌നേഹം തിരിച്ചറിഞ്ഞവളാണെന്നും സഹനത്തിന്റെയും വേദനയുടെയും തീവ്രതയില്‍പോലും ദൈവസ്‌നേഹത്തോടു ചേര്‍ന്നുനിന്നവളാണെന്നും കുറവിലങ്ങാട് ഫൊറോന പള്ളി ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റ്യന്‍ കൂട്ടിയാനി അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രധാന തിരുനാള്‍ തലേന്നായ ഇന്നു രാവിലെ 11ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പുലര്‍ച്ചെ 5.30നും രാവിലെ 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. രാത്രി ഏഴിന് ഭരണങ്ങാനം എഫ്‌സിസി മഠത്തിലെ സന്യസ്തര്‍ നേതൃത്വം നല്‍കുന്ന ആരാധനയും ജപമാലയും ഉണ്ടായിരിക്കും. നാളെ തിരുനാള്‍ സമാപിക്കും.
Image: /content_image/India/India-2020-07-27-03:36:35.jpg
Keywords: അല്‍ഫോ
Content: 13881
Category: 18
Sub Category:
Heading: കെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു
Content: കൊച്ചി: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കെസിവൈഎം പോലുള്ള യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് അഭിമാനകരമെന്ന് റോജി എം. ജോണ്‍ എംഎല്‍എ. കെസിവൈഎമ്മിന്റെ വോളന്റിയേഴ്‌സ് വിഭാഗമായ ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. 32 രൂപതകളില്‍ നിന്നായി 40,000 യുവജനങ്ങളാണ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇവര്‍ക്കു വേണ്ട പരിശീലനങ്ങള്ക്കും ബോധവത്കരണ ക്ലാസുകള്‍ക്കും അമല മെഡിക്കല്‍ കോളജും കെസിബിസി ഹെല്‍ത്ത് കമ്മീഷനും നേതൃത്വം നല്‍കും. സം സ്ഥാന ഭാരവാഹികളായ ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര, ക്രിസ്റ്റി ചക്കാലക്കല്‍, ജയ്‌സണ്‍ ചക്കേടത്, അനൂപ് പുന്നപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-07-27-03:52:36.jpg
Keywords: കെ‌സിവൈ
Content: 13882
Category: 1
Sub Category:
Heading: നാന്റെസിലെ കത്തീഡ്രല്‍ തീപിടിത്തത്തിന് പിന്നില്‍ റുവാണ്ടന്‍ അഭയാര്‍ത്ഥി
Content: പാരീസ്: ഫ്രാന്‍സിലെ നാന്‍റെസിലെ പുരാതന കത്തോലിക്കാ കത്തീഡ്രലിനു തീപിടിച്ച സംഭവത്തില്‍ റുവാണ്ടന്‍ അഭയാര്‍ത്ഥി കുറ്റം സമ്മതിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍. കത്തീഡ്രലിന്റെ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന ഇയാളെ തീപിടുത്തമുണ്ടായതിനു പിറ്റേന്ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. ഇയാളുടെ പേരു പുറത്തുവിട്ടിട്ടില്ല. 39 വയസുള്ള അക്രമി പള്ളിയില്‍ സന്നദ്ധസേവനം ചെയ്തിരുന്നു. തീപിടുത്തത്തിന്റെ തലേന്ന് പള്ളി പൂട്ടാനുള്ള ചുമതല ഇയാള്‍ക്കായിരുന്നുവെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തില്‍ ഗോത്തിക് മാതൃകയില്‍ നിര്‍മിച്ച കത്തീഡ്രലിലെ തീപിടിത്തം മനപ്പൂര്‍വമുള്ള കൊള്ളിവയ്ക്കലാണെന്ന നിരീക്ഷണം ശക്തമായിരിന്നു. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ഫ്രാന്‍സിലെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിന് പിന്നാലെ നാന്റെസ് നഗരത്തിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സെയിന്റ് പിയറെ-എറ്റ്-സെയിന്റ് പോള്‍ കത്തീഡ്രലിലും തീപിടുത്തം ഉണ്ടായത്. പ്രാദേശിക സമയം രാവിലെ ഏഴരയോടെ ഉണ്ടായ തീപിടുത്തത്തില്‍ കത്തീഡ്രലിലെ 400 വര്‍ഷം പഴക്കമുള്ള ഓര്‍ഗനും, ചില്ല് ജാലകങ്ങളും കത്തിനശിച്ചിരിന്നു. ദേവാലയത്തില്‍ മൂന്നു തീപിടുത്തമുണ്ടായത് സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടര്‍ പിയറെ സെന്നസ് നേരത്തെ വെളിപ്പെടുത്തി. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായിരിക്കുന്നത്. 1434ൽ നിർമ്മാണമാരംഭിച്ച നാന്റെസ് കത്തീഡ്രലിന്റെ നിർമാണം 450 വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. 1944-ല്‍ രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ സഖ്യകക്ഷികളുടെ ബോംബ് ആക്രമണത്തില്‍ ദേവാലയത്തിനു തീപിടിച്ചിരുന്നു. പിന്നീട് 1972-ലും ദേവാലയത്തിന്റെ മേല്‍ക്കൂര ഭാഗികമായി നശിച്ചിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേവാലയത്തിന്റെ തടിയില്‍ തീര്‍ത്ത മേല്‍ക്കൂര മാറ്റിയത്. പാരീസിലെ നോട്രഡാം കത്തീഡ്രലില്‍ തീപിടുത്തമുണ്ടായി ഒരു വര്‍ഷത്തിനു ശേഷമാണ് നാന്റെസിലെ കത്തീഡ്രലിലും തീപിടിത്തമുണ്ടായതെന്ന വസ്തുത ആഗോള തലത്തില്‍ വലിയ ചര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-27-04:52:10.jpg
Keywords: കത്തീഡ്ര, തീപിടു
Content: 13883
Category: 18
Sub Category:
Heading: ക്രൈസ്തവോചിതമായ മൃതസംസ്കാരം ഒരുക്കിയ ഇരിങ്ങാലക്കുട ഇടവകയ്ക്കു അഭിനന്ദന പ്രവാഹം
Content: ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ക്രൈസ്തവോചിതമായ മൃതസംസ്കാരം ഒരുക്കിയ ഇരിങ്ങാലക്കുട രൂപതയിലെ സെന്റ് തോമസ് കത്തീഡ്രൽ നേതൃത്വത്തിന് സോഷ്യല്‍ മീഡിയായില്‍ അഭിനന്ദന പ്രവാഹം. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചാണ് വൈദികരുടെയും ഇടവക പ്രതിനിധികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടത്തിയത്. ഇന്നലെ കോട്ടയത്തു കോവിഡിനെ തുടര്‍ന്നു മരിച്ചയാളുടെ മൃതസംസ്കാരത്തിന് എതിര്‍പ്പുമായി ചിലര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചാവിഷയമായിരിന്നു. ഇതേ ദിവസം തന്നെ, ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ഇടവക നേതൃത്വം മൃതസംസ്ക്കാരം ഒരുക്കിയെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാര ശുശ്രൂഷകളിലുള്ള എല്ലാവിധ പ്രാര്‍ത്ഥനകളും നടത്തിയതിന് ശേഷമാണ് മൃതദേഹം അടക്കം ചെയ്തത്. ഇടവക വികാരി ഫാ. ആന്‍റു ആലപ്പാടന്‍, സഹവൈദികരായ ഫാ. റീസ് വടാശ്ശേരി, ഫാ. ആല്‍ബിന്‍ പുന്നേലിപ്പറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍ എന്നിവരും ഇടവകയിലെ യുവജനങ്ങളായ സുനിൽ, ഷൈമോൻ, സെന്തിൽ, മിഥുൻ, സുഭീഷ്‌, ജസ്റ്റിൻ എന്നിവർക്കും ഇടവക അംഗങ്ങൾക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നുവെന്ന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുവാൻ സഹായിച്ച ഹൃദയ പാലിയേറ്റിവ് കെയർ ട്രസ്റ്റിലെ തോമസ് കണ്ണമ്പിള്ളിയച്ചനും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇടവക നേതൃത്വത്തിന് അഭിനന്ദനം അറിയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-07-27-06:20:30.jpg
Keywords: ഇരിങ്ങാ
Content: 13884
Category: 10
Sub Category:
Heading: ഫാ. ഹാമലിനെ കണ്ണീരോടെ സ്മരിച്ച് ഫ്രഞ്ച് ജനത: തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് ആഭ്യന്തര മന്ത്രിയും
Content: പാരീസ്: ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണാർത്ഥം ഇന്നലെ ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങുകളിൽ രാഷ്ട്രീയ നേതാക്കളും നിരവധി വിശ്വാസികളും പങ്കെടുത്തു. ഫ്രാൻസിലെ പുതിയ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിനും ചടങ്ങുകളുടെ ഭാഗമായി. ഫാ. ജാക്വസ് ഹാമലിന്റെ സഹോദരിയുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി. ഫാ. ഹാമൽ താമസിച്ചിരുന്ന വൈദിക മന്ദിരത്തില്‍ നിന്നുമാണ് സ്മരണാ ദിനത്തിന്റെ ഭാഗമായ ശുശ്രൂഷകള്‍ ആരംഭിച്ചത്. അവിടെ നിന്നും ആളുകൾ വൈദികൻ രക്തസാക്ഷിത്വം വരിച്ച സെയിന്‍റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി നടന്നു നീങ്ങി. ദേവാലയത്തിൽവെച്ച് റൌവന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണ്‍, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും റേയിംസ് ആർച്ച് ബിഷപ്പുമായ എറിക് ഡി മൗളിന്റസിന്റെയും മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയർപ്പണം നടന്നു. വിവിധ മത പ്രതിനിധികളും ദേവാലയത്തിൽ ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം ദേവാലയ മുറ്റത്ത് രാഷ്ട്രീയ മതനേതാക്കൾ സമാധാനത്തെ പറ്റിയും, സാഹോദര്യത്തെ പറ്റിയും പ്രസംഗിച്ചു. വൈദികനെ കൊല ചെയ്തത്, ഫ്രാൻസിന്റെ ആത്മാവിന്റെ ഒരുഭാഗത്തെ കൊന്നതിന് സമാനമാണെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിൻ പ്രസംഗത്തിനിടെ പറഞ്ഞു. ഫാ. ഹാമലിന്റെ മരണം ക്രൈസ്തവരെ മാത്രമല്ല, മറിച്ച് ഫ്രാൻസിന്റെ മനസ്സിനെയും, ആത്മാവിനെയും ബാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലു വർഷങ്ങൾക്കു മുമ്പ് അൾത്താരയിൽ വൈദികൻ കൊല്ലപ്പെട്ട സംഭവം ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റക്‌സും ട്വിറ്റർ സന്ദേശത്തിൽ അനുസ്മരിച്ചു. ഹൃദയത്തിൽ അടിയേറ്റ ഫ്രാൻസ്, ഫാ. ജാക്വസ് ഹാമലിന്റെ മുഖവും സന്ദേശങ്ങളും കണ്ടെത്തിയെന്നും കിരാതമായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുമ്പിൽ ഒത്തൊരുമയോടെ നിൽക്കാൻ ഹാമലിന്റെ മരണത്തിൽ നിന്നാണ് ഫ്രാൻസിന് ശക്തി ലഭിച്ചതെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 2016 ജൂലൈ 26-ന് നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കള്‍ 85 വയസ്സുകാരനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറത്തു കൊലപ്പെടുത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-27-07:52:31.jpg
Keywords: ജാക്വ
Content: 13885
Category: 13
Sub Category:
Heading: നിലത്തുവീണ തിരുവോസ്തി അതീവ ഭക്തിയോടെ എടുക്കുന്ന പോളിഷ് പ്രസിഡന്‍റ്: വീഡിയോ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറല്‍
Content: വാര്‍സോ: പോളണ്ടിന്റെ പ്രസിഡന്‍റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്ക വിശ്വാസിയായ ആൻഡ്രസെജ് ഡൂഡയുടെ വിശുദ്ധ കുര്‍ബാനയോടുള്ള ആദരവ് വ്യക്തമാക്കുന്ന പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറല്‍. 2015-ലെ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ (കോര്‍പ്പസ് ക്രിസ്റ്റി) ചെസ്റ്റോച്ചോവയിലെ ജെസ്നാഗോര ദേവാലയത്തില്‍ നടത്തിയ കുര്‍ബാനയ്ക്കിടെ സംഭവിച്ചതിന്റെ ദൃശ്യങ്ങളാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈറലായിരിക്കുന്നത്. പെട്ടെന്നുണ്ടായ കാറ്റില്‍ പറന്ന് നിലത്തു ഉരുണ്ടുപോയ തിരുവോസ്തി പൊടിഞ്ഞു പോകാതെ അതീവ സൂക്ഷ്മതയോടെയും ഭക്തിയോടെയും പ്രസിഡന്‍റ് എടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 2015 മെയ് 24ലെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അര്‍പ്പിക്കുവാനും തന്റെ പ്രസിഡന്റ് പദവി മാതാവിന് സമര്‍പ്പിക്കുന്നതിനുമായിട്ടായിരുന്നു ഡൂഡ ജെസ്നാഗോര ദേവാലയം സന്ദര്‍ശിച്ചത്. അപ്രതീക്ഷിതമായുണ്ടായ കാറ്റില്‍ നിലത്തുവീണ തിരുവോസ്തി ആരുടേയും ശ്രദ്ധയില്‍പ്പെടാതെ ഉരുണ്ട് പോകുന്നത് ഡൂഡ കാണുകയും ഒട്ടുംതന്നെ സമയം കളയാതെ അദ്ദേഹം അത് ഭക്തിയോടെ എടുത്ത് വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയിരുന്ന കര്‍ദ്ദിനാള്‍ നൈക്സിനു കൈമാറുകയുമായിരിന്നു. അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ആ തിരുവോസ്തി പറന്നു പുറത്തുപോവുകയോ അല്ലെങ്കില്‍ ആരുടെയെങ്കിലും ചവിട്ടേല്‍ക്കുകയും ചെയ്യുമായിരിന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഈ ദൃശ്യം ദശലക്ഷകണക്കിന് പോളണ്ടുകാരാണ് ടിവിയിലൂടെ കണ്ടത്. പിന്നീട് ‘കാത്തലിക് കണക്റ്റ്’ എന്ന കത്തോലിക്കാ സമൂഹമാധ്യമ കൂട്ടായ്മ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുകയായിരിന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായികൊണ്ടിരിക്കുന്നത്. പ്രസിഡന്റ് പദവിയില്‍ സ്ഥാനമുറപ്പിച്ചതിന്റെ പിന്നാലെ ദിവ്യകാരുണ്യത്തോട് കാണിച്ച ആദരവിലൂടെ പോളണ്ടിലെ മാത്രമല്ല ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ ഹൃദയത്തിലും ഡൂഡ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഡൂഡയുടെ അടിയുറച്ച ദൈവവിശ്വാസം ഇത്തവണത്തെ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയിലും പ്രതിഫലിച്ചിരിന്നു.
Image: /content_image/News/News-2020-07-27-10:07:14.jpg
Keywords: പോളണ്ട്, പോളിഷ
Content: 13886
Category: 13
Sub Category:
Heading: തെരുവ് സുവിശേഷകനെതിരെ ഭീഷണി മുഴക്കുന്ന ആന്റിഫ പ്രതിഷേധക്കാരുടെ വീഡിയോ പുറത്ത്
Content: 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പെന്ന് വിശേഷണമുള്ള ആന്റിഫ പ്രവര്‍ത്തകര്‍ അമേരിക്കന്‍ തെരുവില്‍ സമാധാനപരമായി വചനപ്രഘോഷണം നടത്തിക്കൊണ്ടിരുന്ന സുവിശേഷകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ചര്‍ച്ചയാകുന്നു. ‘ട്രസ്റ്റ് ഇന്‍ ജീസസ് (യേഹ്ഷുവ)’ എന്നെഴുതിയ ടിഷര്‍ട്ട് ധരിച്ചുകൊണ്ട് ബൈബിള്‍ വാക്യങ്ങള്‍ വായിക്കുകയും, യേശുവിനെക്കുറിച്ച് സമാധാനപരമായി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്ന അജ്ഞാതനായ തെരുവ് സുവിശേഷകനെ മുഖംമൂടിയണിഞ്ഞെത്തിയ സംഘം ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് ‘സി.ബി.എന്‍’ന്റെ ചക്ക് ഹോള്‍ട്ടണ്‍ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിലെ സിയാറ്റിലിലാണ് സംഭവം നടന്നത്. ഇനി ഞങ്ങളുടെ പിറകില്‍ വന്നാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും, അശ്ലീല പദങ്ങള്‍കൊണ്ട് അസഭ്യം ചൊരിയുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ‘ഞാന്‍ നിങ്ങളെ പിന്തുടരുകയല്ല നിങ്ങള്‍ എന്നെയാണ് പിന്തുടരുന്നതെന്ന് സുവിശേഷകന്‍ സമാധാനത്തോടെ പറയുന്നുണ്ട്. “നിങ്ങള്‍ ഇവിടെ നില്‍ക്കണ്ട” എന്ന ഒരു സ്ത്രീയുടെ ആക്രോശത്തിന് യേശുവാണ് വഴിയും സത്യവും ജീവനുമെന്നും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം യേശുവാണെന്നും സുവിശേഷകന്‍ പറയുന്നു. സുവിശേഷകന്‍ തന്റെ പ്രഘോഷണം തുടര്‍ന്നപ്പോള്‍ മറ്റൊരാള്‍ “നിന്റെ പ്രഭാഷണം കേള്‍ക്കണ്ട” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തടയുന്നതും കാണാം. നേരത്തെ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു അമേരിക്കയില്‍ കത്തിപടര്‍ന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' പ്രക്ഷോഭങ്ങളില്‍ വലിയ ഇടപെടല്‍ നടത്തിയത് ആന്‍റിഫ പ്രവര്‍ത്തകരായിരിന്നു. ഇവരുടെ ക്രൈസ്തവ വിരുദ്ധത പ്രകടമായ സംഭവം കൂടിയായാണ് ഇതിനെ എല്ലാവരും നോക്കികാണുന്നത്. ഇതിനു മുന്‍പും അമേരിക്കയില്‍ തെരുവ് സുവിശേഷകര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ട്രെയിനില്‍ സമാധാനപരമായി സുവിശേഷം പ്രഘോഷിച്ചുകൊണ്ടിരുന്ന വയോധികനേ ഒരു സ്ത്രീ ചെരുപ്പുകൊണ്ടടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. ചോരയൊലിപ്പിച്ച് നില്‍ക്കുന്ന സുവിശേഷകന്റെ ചിത്രം നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു തന്നെ വഴിതെളിയിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-27-11:46:02.jpg
Keywords: തെരുവ