Contents

Displaying 13541-13550 of 25139 results.
Content: 13887
Category: 1
Sub Category:
Heading: സ്പെഷല്‍ മാരേജ്‌ ആക്ടിന്റെ ദുരുപയോഗത്തിന്‌ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്: കെ‌സി‌ബി‌സി
Content: കൊച്ചി; സ്പെഷല്‍ മാരേജ്‌ ആക്ടിന്റെ ദുരുപയോഗത്തിന്‌ സര്‍ക്കാര്‍ കൂട്ടുനില്ക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ റവ . ഫാ. വര്‍ഗീസ്‌ വള്ളിക്കാട്ട്‌. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ്‌ രജിസ്ട്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പതിവ്‌ അവസാനിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയിച്ചുകൊണ്ട്‌, പൊതുമരാമത്ത്‌, രജിസ്ട്രേഷന്‍ വകുപ്പ്‌ മന്ത്രിയുടെ ഓഫീസില്‍നിന്ന്‌ 24/07/2020 ന്‌ പത്രക്കുറിപ്പ്‌ ഇറങ്ങുകയുണ്ടായി. തികച്ചും അശാസ്ത്രീയവും വിവേക രഹിതവുമായ ഒരു നടപടിയായി മാത്രമേ ഇതിനെ വിലയിരുത്താന്‍ കഴിയൂയെന്ന് കെ‌സി‌ബി‌സി വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍, വിവാഹിതരാകുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിക്കുന്നത്‌ നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിക്കണം എന്ന്‌ നിര്‍ദ്ദേശിച്ചിരുന്നതിന്റെ വെളിച്ചത്തിലാണ്‌ പ്രസ്തുത തീരുമാനം എന്നാണ്‌ പ്രതക്കുറിപ്പിലെ വിശദീകരണം. മിശ്രവിവാഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇടപെടാനിടയായ സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു യുവാവിന്റെ പരാതിയിലാണ്‌ ഈ നടപടി എന്നാണ്‌ ചില മാധ്യമങ്ങള്‍ റിപ്പാര്‍ട്ടു ചെയ്തത്‌. സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയുന്നു എന്ന ആരോപണത്തിന്‌ കൂടുതല്‍ വ്യക്തത നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്‌. അത്തരത്തില്‍ വൃക്തിവിവരങ്ങള്‍ ദുരുപയോഗിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ പകരം അനാവശ്യമായ രഹസ്യാത്മകത രജിസ്ട്രേഷന്‍ നടപടികള്‍ക്ക്‌ ആവശ്യമാണെന്ന്‌ വരുത്തുന്നതിന്റെ കാരണം ദുരൂഹമാണ്‌. കേരളത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹം എന്നത്‌ രഹസ്യമായ നടപടിയല്ല. മാതാപിതാക്കളോ ബന്ധുക്കളോ സുഹൃത്തുക്കളേ അറിയാതെ വിവാഹം നടത്തണം എന്ന്‌ ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അതിനുപിന്നില്‍ നിഗൂഡമായ മറ്റുചില ലക്ഷ്യങ്ങള്‍ക്കൂടി ഉണ്ടായിരിക്കാനുള്ള സാധ്യതകളാണുളളത്‌. പ്രായപൂര്‍ത്തിയായി എന്ന ഒറ്റ കാരണത്താല്‍ വധുവരന്മാര്‍ക്ക്‌ ഇക്കാര്യത്തില്‍ വ്യക്തിസ്വാത്രത്ര്യമുണ്ടെന്നും അതിനാല്‍ വിവാഹ വിവരം രഹസ്യമായി സൂക്ഷിക്കുന്നത്‌ യുക്തമാണെന്നും അഭിപ്രായപ്പെടുന്നവര്‍, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും പ്രണയക്കുരുക്കുകളും കാണാന്‍ കൂട്ടാക്കാത്തവരാണ്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി, വിവിധ ജില്ലകളിലും ദേശങ്ങളിലുമുള്ളവര്‍ തമ്മിലുള്ള മിശ്ര വിവാഹങ്ങളും, രഹസ്യ സ്വഭാവത്തോടുകൂടിയ വിവാഹങ്ങളും, വിവാഹത്തിനുപിന്നില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതകളും വളരെ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവാഹ നോട്ടീസ്‌ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുക എന്നുള്ളത്‌ അത്യന്താപേക്ഷിതമാണ്‌. മാറിയ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കൂടുതല്‍ സുതാര്യമായ രീതിയിലേയ്ക്ക്‌ ഇത്തരം കാര്യങ്ങള്‍ പരിഷ്കരിക്കേണ്ട സ്ഥാനത്ത്‌ മറിച്ചു ചിന്തിക്കുന്നത്‌ ശരിയല്ല. വിവാഹങ്ങള്‍ സുതാര്യമാണെന്നും, ദുരുദ്ദേശ്യപരമല്ലെന്നും ഉറപ്പുവരുത്തുന്നതിനായി വധു വരന്മാരുടെ മാതാപിതാക്കളെ / രക്ഷിതാക്കളെ വ്യക്തമായി വിവരം ധരിപ്പിക്കാനും, വധൂവരന്മാര്‍ക്ക്‌ കൗണ്‍സിലിംഗിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണ്‌ വേണ്ടത്‌. വിവാഹങ്ങള്‍ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുടെ ഭാഗമായി ആസുത്രണം ചെയ്യപ്പെട്ടതാണോ എന്ന്‌ ശരിയായി നിരീക്ഷിക്കുകയും ആവശ്യമായ ചോദ്യാവലിയും സാക്ഷ്യപത്രവും രജിസ്ട്രേഷന്റെ ഭാഗമായി ഉള്‍പ്പെടുത്തുകയും വേണം. മിര്ര വിവാഹങ്ങള്‍ക്ക്‌ പോലീസ്‌ വെരിഫിക്കേഷനും റിപ്പോര്‍ട്ടും നിയമ വിധേയമായി നിര്‍ബ്ബന്ധിതമാക്കേണ്ടതും അനിവാര്യമാണ്‌. സ്പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത്‌ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോമുകള്‍ കാലാനുസൃതമായി പരിഷ്കരിക്കാനും, കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണ്ണമായി നടപ്പാക്കാനുമുള്ള നടപടികളും ആവശ്യമാണ്‌. സ്പെഷ്യല്‍മാര്യേജ്‌ ആക്ട്‌ അനുസരിച്ചുള്ള വിവാഹങ്ങളുമായി ബന്ധപ്പെട്ട്‌ സ്വീകരിച്ച അനാരോഗ്യകരമായ തീരുമാനങ്ങള്‍ പുനപരിശോധിക്കുകയും കാലാനുസൃതവും സമൂഹം ആവശ്യപ്പെടുന്നതുമായ പരിഷ്കരണങ്ങള്‍ വരുത്താനുമുള്ള നടപടികള്‍ ഉണ്ടാകുകയും വേണമെന്ന് ഫാ. വര്‍ഗീസ്‌ വള്ളിക്കാട്ട്‌ പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-27-14:07:07.jpg
Keywords: കെ‌സി‌ബി‌സി
Content: 13888
Category: 18
Sub Category:
Heading: പൊതുജന പങ്കാളിത്തം ഒഴിവാക്കി ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
Content: ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പൊതുജന പങ്കാളിത്തം ഒഴിവാക്കി ആത്മീയ ചടങ്ങുകളോടെ ഇന്ന് ആഘോഷിക്കും. രാവിലെ 11ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് കബറിടം സന്ദര്‍ശിക്കുന്നതിനും തിരുശേഷിപ്പ് വണങ്ങുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. St.Alphonsa Shrine Facebook, https://www. youtube. com/c/ St AlphonsaShrine എന്നിവയിലൂടെ തിരുകര്‍മങ്ങളുടെ തത്സമയ സംപ്രേഷണമുണ്ടായിരിക്കും.
Image: /content_image/India/India-2020-07-28-04:02:47.jpg
Keywords: അല്‍ഫോ
Content: 13889
Category: 18
Sub Category:
Heading: 'പരിശുദ്ധ അമ്മയെപ്പോലെ അല്‍ഫോന്‍സാമ്മയും കുരിശിനോടു ചേര്‍ന്നുനിന്ന വ്യക്തി'
Content: ഭരണങ്ങാനം: പരിശുദ്ധ അമ്മയെപ്പോലെ അല്‍ഫോന്‍സാമ്മയും കുരിശിനോടു ചേര്‍ന്നുനിന്ന വ്യക്തിയായിരുന്നുവെന്നും നമ്മുടെ സഹനങ്ങളില്‍ നമുക്ക് ഓടിവന്നു നില്‍ക്കാവുന്ന ഇടമാണ് അല്‍ഫോന്‍സാമ്മയുടെ കബറിടമെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തിരുനാളിന്റെ തലേദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സുവിശേഷത്തില്‍ യോഹന്നാന്‍ ജനിച്ചപ്പോള്‍ സഖറിയായുടെ നാവിന്റെ കെട്ടുകളഴിഞ്ഞതുപോലെ ഭരണങ്ങാനത്തിന്റെ നാവിന്റെ കെട്ടുകളഴിഞ്ഞത് നമുക്ക് അല്‍ഫോന്‍സാമ്മയെ കിട്ടിയ നാള്‍ മുതലാണ്. അല്‍ഫോന്‍സാമ്മയുടെ കബറടക്കം കഴിഞ്ഞ നാള്‍ മുതല്‍ എല്ലാവരും അമ്മയെക്കുറിച്ച് പറയാന്‍ തുടങ്ങി. വിശുദ്ധപദവിയിലെത്തിയപ്പോള്‍ ലോകം മുഴുവന്‍ അവളെക്കുറിച്ച് സംസാരിക്കുകയാണ്മാര്‍ കല്ലറങ്ങാട്ട് സന്ദേശത്തില്‍ പറഞ്ഞു. ഓരോ വിശുദ്ധരും മിശിഹായുടെ സ്‌നേഹിതരാണ്. അല്‍ഫോന്‍സാമ്മ ഈശോയോട് കൂട്ടുകൂടിയവളാണ്. ഇന്ന് നാം വളരെ ക്ഷീണിച്ച ഒരു സംസ്‌കാരത്തിലൂടെയാണു കടന്നുപോകുന്നത്. ദൈവത്തില്‍ എന്നും പുത്തനായിരിക്കുവാനും എന്നും പുതുമയില്‍ ജീവിക്കുവാനും അല്‍ഫോന്‍സാമ്മ നമ്മെ പ്രചോദിപ്പിക്കുകയാണ്. സഹനം എന്ന താക്കോലില്‍ സ്വര്‍ഗം തുറന്നവളാണ് അല്‍ഫോന്‍സാമ്മ. സ്വര്‍ഗകവാടത്തിലാണ് അമ്മ നമ്മെ കൊണ്ടെത്തിക്കുന്നത്. അല്‍ഫോന്‍സാമ്മയുടെ കബറിടം നമുക്ക് ഒരു മോക്ഷവിചാരം, പരലോകപരിചയം എന്നിവ എന്നും തന്നുകൊണ്ടിരിക്കുകയാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു.
Image: /content_image/India/India-2020-07-28-04:13:40.jpg
Keywords: അല്‍ഫോ
Content: 13890
Category: 18
Sub Category:
Heading: നിര്‍ധനരായ ഏഴ് കുടുംബങ്ങള്‍ക്കു ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത
Content: കോട്ടയം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും നിര്‍ധനരായ ഏഴ് കുടുംബങ്ങള്‍ക്കു ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കോട്ടയം അതിരൂപത. 2018ലെ അതിരൂക്ഷ പ്രളയത്തെത്തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. പ്രളയത്തെത്തുടര്‍ന്ന് സ്ഥലവും വീടും നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും അഞ്ചു സെന്റ് സ്ഥലവും ഭവന നിര്‍മാണത്തിനായി ആറു ലക്ഷം രൂപ വീതവും ലഭ്യമാക്കിയാണ് ചൈതന്യ മെഡോസ് എന്ന പേരില്‍ ഭവന നിര്‍മാണ പദ്ധതി നടപ്പാക്കിയത്. കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഇടവകാംഗമായ ഫിലിപ്പ് ഇലക്കാട്ട് സൗജന്യമായി ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലെ കൈപ്പുഴയില്‍ ലഭ്യമാക്കിയ 40 സെന്റ് സ്ഥലത്താണ് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജണിലെ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക ദേവാലയത്തിന്റെ സഹകരണത്തോടെയാണ് കെഎസ്എസ്എസ് പദ്ധതി പൂര്‍ത്തിയാക്കിയത്. പുതിയ ഭവനങ്ങളുടെ വെഞ്ചിരിപ്പു കര്‍മവും താക്കോല്‍ ദാനവും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ ചര്‍ച്ച് വികാരി ഫാ. മാത്യു കട്ടിയാങ്കല്‍, കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2020-07-28-05:13:48.jpg
Keywords: ക്നാനാ
Content: 13891
Category: 1
Sub Category:
Heading: ആ പുണ്യസ്വരം ഇപ്പോഴും കാതുകളിലുണ്ടെന്ന് അല്‍ഫോന്‍സാമ്മയുടെ ശിഷ്യ അന്നമ്മ
Content: പേരാവൂര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ നാടെങ്ങും ആഘോഷിക്കുമ്പോള്‍ പുണ്യവതിയുടെ ശിഷ്യയാകാന്‍ ഭാഗ്യം ലഭിച്ചതിന്റെ നിര്‍വൃതിയിലാണ് അന്നമ്മ. അല്‍ഫോന്‍സാമ്മയെക്കുറിച്ചു പറയുമ്പോള്‍ നൂറു വയസിന്റെ അവശതകളൊന്നും ഈ വല്യമ്മച്ചിക്കില്ല. അല്‍ഫോന്‍സാമ്മയില്‍നിന്നു നേരിട്ട് വിദ്യഅഭ്യസിച്ച അന്നമ്മ ഇപ്പോള്‍ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് താമസിക്കുന്നത്. പരേതനായ ആക്കല്‍ മത്തായിയുടെ ഭാര്യയായ അന്നമ്മ 1928ല്‍ ഭരണങ്ങാനത്തിനടുത്തുള്ള വാകക്കാട് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അല്‍ഫോന്‍സാമ്മയുടെ ശിഷ്യയായിരുന്നത്. മലയാളവും കണക്കുമാണ് അല്‍ഫോന്‍സാമ്മ പഠിപ്പിച്ചിരുന്നതെന്ന് അന്നമ്മ ദീപികയോടു പറഞ്ഞു. പുണ്യവതി കണക്കു പഠിപ്പിച്ചതുകൊണ്ടാവണം അമ്മ മികച്ച മനക്കണക്കുകാരിയാണെന്ന് മകന്‍ ജോസ് പറയുന്നു. സാധാരാണക്കാര്‍ എഴുതിക്കൂട്ടുന്ന പലകണക്കുകളും അമ്മ മനക്കണക്കായി ചെയ്യും. മാത്രമല്ല മൊബൈല്‍ഫോണ്‍ നമ്പറുകള്‍ ഒരിക്കല്‍ പറഞ്ഞുകൊടുത്താല്‍ അമ്മയ്ക്ക് ഹൃദ്യസ്ഥമാണെന്നും ജോസ് പറഞ്ഞു. അല്‍ഫോന്‍സ ടീച്ചറുടെ ശബ്ദം ഇപ്പോഴും തന്റെ കാതുകളില്‍ കേള്‍ക്കാമെന്നാണ് അന്നമ്മ പറയുന്നുത്. കുട്ടികളോട് ദേഷ്യപ്പെടാതെ സൗമ്യമായി അക്ഷരങ്ങളും അക്കങ്ങളും പറഞ്ഞുപഠിപ്പിച്ചിരുന്ന അല്‍ഫോന്‍സ ടീച്ചര്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട അധ്യാപികയായിരുന്നു എന്നും അന്നമ്മ ഓര്‍മിക്കുന്നു. അല്‍ഫോന്‍സാമ്മ പഠിപ്പിച്ച പാട്ടുകളൊക്കെ കുറച്ചുകാലം മുമ്പുവരെ അമ്മ പാടുമായിരുന്നുവെന്നും ഇപ്പോള്‍ കേള്‍വിക്കുറവ് ഉള്ളതുകൊണ്ട് പാടാറില്ലെന്നുമാണ് ജോസ് പറയുന്നത്. 1920 ഏപ്രില്‍ മൂന്നിനാണ് കോലിക്കുന്നേല്‍ പരേതരായ കുരുവിളയുടേയും അന്നാമ്മയുടേയും മകളായി അന്നമ്മ ജനിച്ചത്. വാകക്കാട് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിലാണ് അല്‍ഫോന്‍സാമ്മയുടെ ശിഷ്യയാകാന്‍ ഭാഗ്യം ലഭിച്ചത്. അല്‍ഫോന്‍സാമ്മ സമ്മാനിച്ച തങ്കം പൂശിയ ബൈബിള്‍ എന്ന് അന്നമ്മ വിശേഷിപ്പിക്കുന്ന ബൈബിള്‍ കൈമോശം വന്ന വിഷമം പലപ്പോഴും അമ്മ പങ്കുവയ്ക്കുമെന്നും ജോസ് പറഞ്ഞു. കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ നിധിപോലെ കൊണ്ടുനടന്നിരുന്ന ബൈബിള്‍ വിടുകള്‍ മാറിത്താമസിക്കുന്നതിനിടെ എവിടെയോ നഷ്ടമാവുകയായിരുന്നു.
Image: /content_image/India/India-2020-07-28-06:00:54.jpg
Keywords: ശിഷ്യ
Content: 13892
Category: 24
Sub Category:
Heading: നിനക്കും എനിക്കും ഒരു വിശുദ്ധൻ/ വിശുദ്ധ ആയിക്കൂടെ?
Content: എന്തോ, ചെറുപ്പം മുതൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു വിശുദ്ധ ആയിരുന്നു വിശുദ്ധ അൽഫോൻസാമ്മ. ശരിക്കും പറഞ്ഞാൽ, "മലയാളം പറഞ്ഞാൽ മനസ്സിലാകുന്ന ഒരു വിശുദ്ധ സ്വർഗത്തിൽ ഉണ്ടല്ലോ" എന്നതായിരുന്നു കാരണം. ചെറുപ്പത്തിൽ എവിടുന്നോ കിട്ടിയ അൽഫോൻസാമ്മയുടെ ഒരു ചിത്രം ഒത്തിരി കാലം ഞാൻ പഠിക്കുന്ന പുസ്തകത്തിൽ സൂക്ഷിച്ചു വെച്ചു പ്രാർത്ഥിക്കുമായിരുന്നു. അല്ലെങ്കിൽ തന്നെ അൽഫോൻസാമ്മയെ ഇഷ്ടം ഇല്ലാത്ത മലയാളി ആരാ ഉള്ളത്. ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഇന്ന് നാം ആഘോഷിക്കുമ്പോൾ, എല്ലാവർക്കും തിരുന്നാൾ മംഗളങ്ങൾ നേരുന്നു. നമുക്കറിയാം, ആർഷഭാരതം ജന്മം നൽകിയ വീരകന്യകയായി, സാർവ്വത്രികസഭ അംഗീകാരം നൽകിയ ഏക വ്യക്തിയാണ് വിശുദ്ധ അൽഫോൻസാമ്മ. നൂറ്റാണ്ടുകളുടെ പാരമ്പര്യവും, ചൈതന്യവുമുള്ള കേരള കത്തോലിക്കാ സഭക്കു ലഭിച്ച ദൈവത്തിന്റെ പ്രത്യേക വരദാനമാണ് വിശുദ്ധ അൽഫോൻസാമ്മാ. അതെ, ഇന്ന് ഭരണങ്ങാനത്തിന്റെ പ്രസിദ്ധിയും, അൽഫോൻസാമ്മയുടെ മാധ്യസ്ഥശക്തിയിലുള്ള വിശ്വാസവും, അനുദിനം വർദ്ധിച്ചുവരികയാണ്. വചനം ഓർമിപ്പിക്കുന്നു, "വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും (ജ്‌ഞാനം 6 : 10)." വിശുദ്ധമായതു മാത്രമല്ല, താൻ തൊട്ടതു മുഴുവൻ വിശുദ്ധമാക്കികൊണ്ടായിരുന്നു അവൾ വിശുദ്ധിയുടെ ഉന്നത സോപാനങ്ങളിൽ എത്തിയത്. !!! ഇന്ന് ഭരണങ്ങാനത്തു ചെന്നാൽ കാണാൻ സാധിക്കും അവൾ തൊട്ടതെല്ലാം പൊന്നായി മാറിയത് അഥവാ വിശുദ്ധ വസ്തുക്കൾ ആയി മാറിയത്. ഒരു അല്പം പുളിമാവ് അപ്പത്തെ മുഴുവൻ പുളിപ്പിക്കുന്നതു പോലെ, വിശുദ്ധയായ ഒരു വ്യക്തിയുടെ ജീവിതം ആ ദേശം മുഴുവൻ അനുഗ്രഹം പ്രാപിക്കാൻ കാരണം ആകുന്നു. സുഹൃത്തേ, നീ ജനിച്ച ദേശം ഇനിയും ആരും അറിയപ്പെടാത്ത കാട്ടുമൂല ആണോ? ജന്മം തന്ന ദേശത്തെ കുറ്റം പറയരുത്, ഇതാണ് അവസരം, നിനക്കും ഒരു വിശുദ്ധൻ അഥവാ വിശുദ്ധ ആയിക്കൂടെ..! തീർച്ചയായും, വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം ഏതൊരു കൊച്ചു കുട്ടികളെപോലും എന്നും പ്രചോദിപ്പിക്കുന്നതാണ്. നമ്മുക്കറിയാം, കുടമാളൂർ ഇടവകയിൽ, ആർപ്പൂക്കര പ്രദേശത്ത്, മുട്ടത്തുപാടത്ത് ഔസേപ്പ് -- മറിയം ദമ്പതികളുടെ, നാലാമത്തെ മകളായി അന്നകുട്ടി എന്ന വിശുദ്ധ അൽഫോൻസാമ്മ ജനിച്ചു. അവളുടെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതുകൊണ്ട്, പേരമ്മയായിരുന്നു അന്നകുട്ടിയെ വളർത്തിയത്. വിശുദ്ധ കൊച്ചുത്രേസ്യയെ പോലെ ഒരു വിശുദ്ധയാകാൻ ചെറുപ്പംമുതലേ അവൾ ആഗ്രഹിച്ചിരുന്നു. കുലീനയായ ഗൃഹനാഥയോ, പ്രശസ്തയായ കലാകാരിയോ, മികച്ച ഉദ്യോഗസ്ഥയോ, ആയി തീരാവുന്ന അവളുടെ ജീവിതം, എല്ലാം വേണ്ടെന്നുവച്ച്‌, തന്റെ ദൈവവിളി തിരിച്ചറിഞ്ഞ് , ക്രിസ്തുവിന്റെ മണവാട്ടിയായി തീരാൻ അവൾ സന്യാസം സ്വീകരിച്ചു. സന്യാസത്തിലേക്ക് ഉള്ള അവളുടെ യാത്ര കഠിനമായിരുന്നു. വീട്ടുകാരുടെ എതിർപ്പുകളെ അതിജീവിച്ച്, തീഷ്ണമായി പ്രാർത്ഥിച്ച്, ഒടുവിൽ സുന്ദരിയായ അവൾ, അഗ്നിയിൽ ചാടി തന്റെ ശരീരഭംഗി കളയുകയും ചെയ്തു. തീർച്ചയായും, കലർപ്പില്ലാത്ത സമർപ്പണത്തിന്റെ അടയാളം ആയിരുന്നു അതെല്ലാം. കുരിശുകൾ നൽകിയാണ്, ഈശോ നമ്മെ സ്നേഹിക്കുന്നതെന്നും, സ്നേഹിക്കുന്നവർക്ക് മാത്രമേ അവിടുന്ന് കുരിശുകളും, സങ്കടങ്ങളും കൊടുക്കുകയുള്ളൂ എന്നും അവൾ വിശ്വസിച്ചു. സഹനങ്ങളിലൂടെ ശുദ്ധീകരിക്കപ്പെട്ട തനിതങ്കം ആയിരുന്നു വിശുദ്ധ അൽഫോൻസാമ്മ. വേദനകളും, രോഗപീഡകളും നിരന്തരം അവളെ അലട്ടിയിട്ടും, ശിശുസഹജമായ പുഞ്ചിരിയോടെ, അവൾ അതിനെയൊക്കെ സ്വീകരിച്ചു. അതേ, ജീവിത സഹനങ്ങളെ, പരാതിയില്ലാതെ, കുറ്റപ്പെടുത്താതെ, പരിഭവമില്ലാതെ, ദൈവസ്നേഹത്തെ പ്രതി സ്വീകരിക്കുന്ന ഏതൊരാൾക്കും, അത് രക്ഷയായി തീരും എന്ന്, സഹനപുത്രിയായ വിശുദ്ധ അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. സുഹൃത്തേ, ഒത്തിരി സഹിക്കുന്നു എന്ന് നീ അവകാശപെട്ടിട്ടും എന്തേ നിന്നിൽ ഇനിയും ഒരു വിശുദ്ധിയുടെ കുറവ്? സഹിച്ചു എന്ന കാരണത്താൽ ആരും വിശുദ്ധർ ആയിട്ടില്ല, അല്ലായിരുന്നെങ്കിൽ ആദ്യം വിശുദ്ധർ ആകേണ്ടി യിരുന്നത് നരകത്തിൽ കിടക്കുന്ന കുട്ടിപിശാചുക്കൾ ആയിരുന്നു. അവരുടെ അത്രയും സഹനം ആർക്കാണ് ഉള്ളത്! എന്നാൽ അവർ അവിടെ നരകത്തിലെ തീയിൽ കിടന്ന് പച്ചതെറി വിളിച്ച്‌, എല്ലാവരെയും ശപിച്ച്, നരകിച്ചു കഴിയുന്നു. പിന്നെ എങ്ങനെ...? അപ്പോൾ പിന്നെ, ഇനി കൂടുതൽ പറയേണ്ടല്ലോ, സഹിച്ചാൽ മാത്രം പോരാന്ന്‌ മനസ്സിലായില്ലേ..! അതേ, ലോകദൃഷ്ടിയിൽ വൻ കാര്യങ്ങളൊന്നും വിശുദ്ധ അൽഫോൻസാമ്മ തന്റെ ചുരുങ്ങിയ 36 വർഷജീവിതത്തിൽ ചെയ്തിട്ടില്ലെങ്കിലും, മനുഷ്യന്റെ ഹൃദയം കാണുന്ന ദൈവം, അവളുടെ സന്യാസ സമർപ്പണത്തിന്റെയും, വിശ്വസ്തതയുടെയും ആഴം കണ്ടു. ജീവിതകാലത്ത് ആരും അവളെ തിരിച്ചറിഞ്ഞില്ലെങ്കിലും, മരണശേഷം ദൈവം അവളെ വാനോളം ഉയർത്തി. "തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌(സങ്കീര്‍ത്തനങ്ങള്‍ 116 : 15)." ഒരുവേള, എന്റെ ജീവിതം വിലയുള്ളതാകാൻ, അമൂല്യമുള്ളതാകാൻ ഞാനും വിശുദ്ധ അൽഫോൻസായെപോലെ നിസാര കാര്യങ്ങൾ പോലും, പിറുപിറുപ്പു കൂടാതെ, ത്യാഗത്തോടെ, ദൈവ സ്നേഹത്തെ പ്രതി ചെയ്യണം. അതേ ഏതൊരു പാപിക്കും, മനസുവെച്ചാൽ വിശുദ്ധനാകാൻ, വിശുദ്ധയാകാൻ അവസരം ഉണ്ട്‌ എന്ന് വിശുദ്ധ അൽഫോൻസാ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. സ്നേഹമുള്ളവരെ, വിശുദ്ധ അൽഫോൻസാമ്മയുടെ ശവകുടീരത്തിലേക്ക്, ഇന്ന് ആബാലവൃദ്ധം ജനങ്ങൾ ഒഴുകിയെത്തുന്നു. കാരണം, വിശുദ്ധി നിറഞ്ഞ, പുണ്യാത്മാക്കളുടെ ശവക്കല്ലറയിലേക്ക് ജനങ്ങൾ പ്രാർത്ഥിക്കാൻ വരികതന്നെ ചെയ്യും. അതേ, ഒരുവന്റെ ജീവിതവും, മരണവും അർത്ഥപൂർണമാകുന്നത്, മറ്റുള്ളവർക്ക് ഉപകാരപ്പെടുമ്പോഴാണ്. ദൈവമേ, എന്റെ ജീവിതം എപ്രകാരം ആണ്? എന്റെ മരണശേഷം എന്റെ കല്ലറ എപ്രകാരം ആയിരിക്കും? തീരുമാനം എടുക്കാം. കാഴ്ചപ്പാടുകളിൽ മാറ്റവും, ചിന്താരീതികളിൽ തീഷ്ണതയും ഉണ്ടാകട്ടെ !! വിശുദ്ധ അൽഫോൻസാമ്മ, നമുക്ക് അതിന് ഒരു മാതൃകയാണ്, പ്രചോദനമാണ്. മറക്കരുത്, "ഈശോയോട് ചേർന്നിരിക്കുന്നതാണ്, എനിക്ക് ഏറ്റവും ഇഷ്ടം" എന്ന് അൽഫോൻസാമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു. ദേവാലയത്തിലെ സക്രാരിക്ക് മുമ്പിൽ മണിക്കൂറുകൾ ധ്യാനിച്ച്, പ്രാർത്ഥനയിലൂടെ തന്റെ ജീവിതത്തെ അവൾ ശക്തിപ്പെടുത്തി. അതെ ഈശോയുടെ ചേർന്നു നിന്നാൽ, ഈശോ നമ്മോടു ചേർന്നു നിൽക്കും എന്ന് വിശുദ്ധ അൽഫോൻസാമ്മ നമ്മെ ഓർമ്മിപ്പിക്കുന്നു. വിശുദ്ധ അൽഫോൻസാമ്മയുടെ ഈ തിരുനാളിൽ , ദൈവീക പ്രചോദനങ്ങൾക്കു, കാതുകൾ തുറക്കാൻ, വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. വിശുദ്ധിയിലേക്കാണ് ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതെന്നു മറക്കാതിരിക്കാം. "മാതാവിന്‍െറ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു (ജറെമിയാ 1 : 5)."
Image: /content_image/SocialMedia/SocialMedia-2020-07-28-06:39:11.jpg
Keywords: അല്‍ഫോ
Content: 13893
Category: 1
Sub Category:
Heading: മെക്സിക്കോയിലെ ദേവാലയങ്ങളിൽ ദിവ്യബലിയർപ്പണം പുനഃരാരംഭിച്ചു
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലെ, പ്രധാന കത്തീഡ്രൽ ഉൾപ്പെടെയുള്ള വിവിധ കത്തോലിക്കാ ദേവാലയങ്ങളിൽ മൂന്നു മാസങ്ങള്‍ക്കു ശേഷം ദിവ്യബലിയർപ്പണം പുനഃരാരംഭിച്ചു. കൊറോണ വൈറസ് ഭീതി മൂലം നീണ്ട നാളുകളായി ദേവാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. കര്‍ശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇനി ശുശ്രൂഷകള്‍ നടക്കുക. ദേവാലയങ്ങളിൽ ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ 20% ആളുകൾക്ക് മാത്രമേ ഒരേസമയം പ്രവേശനം അനുവദിച്ചിട്ടുള്ളൂ. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ ബുദ്ധിമുട്ടിലായിരുന്നു വിശ്വാസി സമൂഹമെന്നും, അതിനാൽ അവരെ തിരികെ സ്വീകരിക്കുന്നതിലും, അവരോടൊപ്പം ആയിരിക്കുന്നതിലും മനസ് സുനിറയെ ആനന്ദമുണ്ടെന്ന് മെക്സിക്കൻ സഹായമെത്രാനായ സാൽവത്തോർ ഗോൺസാലസ് മൊറാലസ് പറഞ്ഞു. നിബന്ധനകൾ ഉണ്ടായിരുന്നെങ്കിലും, അതെല്ലാം പൂർണമായും പാലിച്ചുകൊണ്ട് തന്നെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ വിശ്വാസി സമൂഹം ഒരുക്കമായിരുന്നു. ഏറെനാളായി ദേവാലയം അടഞ്ഞു കിടന്നതിനാൽ ദേവാലയത്തിലേക്ക് വരാൻ സാധിച്ചിരുന്നില്ലെന്നും, വിശുദ്ധ കുർബാനയിലെ ഈശോയെ സന്ദർശിക്കാനും, ഈശോയുമായി സംസാരിക്കാനും സാധിച്ചതിൽ ഇപ്പോൾ സന്തോഷവതിയാണെന്നും മരിയ ജുവാന ഫ്ലോറസ് എന്ന വിശ്വാസി പറഞ്ഞു. നമ്മെ ആത്മീയമായി ഉണർത്താൻ സാധിക്കുന്ന ഒരു സമാധാന അന്തരീക്ഷം ദേവാലയത്തിയാൽ അനുഭവിക്കാൻ സാധിക്കുമെന്ന് ഹ്യൂഗോ പെരസ് എന്ന മറ്റൊരു വിശ്വാസിയും പറഞ്ഞു. ദേവാലയങ്ങൾ തുറക്കാനുളള തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കും, സിറ്റി കൗൺസിലുകൾക്കുമാണ് മെക്സിക്കൻ ഫെഡറൽ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ 82% ജനങ്ങളും കത്തോലിക്ക വിശ്വാസം പിന്തുടരുന്നവരാണ്. അതേസമയം കാത്തലിക് മൾട്ടി മീഡിയ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂലൈ പതിനഞ്ചു വരെ രാജ്യത്തു 46 വൈദികരും, ആറു ഡീക്കൻമാരും, മൂന്നു സന്യാസിനികളും കൊറോണ വൈറസ് ബാധ മൂലം മരണമടഞ്ഞിട്ടുണ്ട്. രാജ്യത്ത് ആകെ 3,85,000 ആളുകൾക്ക് ഇതിനോടകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Kx8VihwOqMi2OiHBngpjTK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-28-08:17:49.jpg
Keywords: മെക്സി
Content: 13894
Category: 7
Sub Category:
Heading: CCC Malayalam 49 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | നാല്‍പ്പത്തിയൊന്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര നാല്‍പ്പത്തിയൊന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ നാല്‍പ്പത്തിയൊന്‍പതാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13895
Category: 7
Sub Category:
Heading: CCC Malayalam 50 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അന്‍പതാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അന്‍പതാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അന്‍പതാം ഭാഗം. 
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര
Content: 13896
Category: 11
Sub Category:
Heading: വിദ്യാര്‍ത്ഥികളെ തങ്ങളുടെ വലയിലാക്കുവാന്‍ കെണിയുമായി സാത്താന്‍ സംഘടന
Content: മസാച്ചുസെറ്റ്സ്: ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ വലയിലാക്കുവാന്‍ സാമ്പത്തിക സഹായമെന്ന പേരില്‍ കെണിയുമായി സാത്താന്‍ ആരാധക സംഘടനയായ സാത്താനിക് ടെംപിള്‍. മസാച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് “ദി ഡെവിള്‍സ് അഡ്വൊക്കേറ്റ് സ്കോളര്‍ഷിപ്പ്” എന്ന്‍ പേരിട്ടിരിക്കുന്ന ഗ്രാന്റ് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിത്വം, നിരീശ്വരചിന്ത, നല്ല സമൂഹത്തിന് വേണ്ടിയുള്ള സാത്താനിക ദൗത്യത്തിന്റെ മറ്റ് ഘടകങ്ങള്‍ എന്നീ ഗുണങ്ങളുള്ള ഹൈസ്കൂള്‍ ബിരുദധാരികളേയാണ് ഈ സ്കോളര്‍ഷിപ്പുകൊണ്ട് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. സാത്താന്‍ സേവ സംഘത്തിലേക്കു കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള തന്ത്രമായാണ് സ്കോളര്‍ഷിപ്പിനെ പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്. ഇത് സാധൂകരിക്കുന്ന നിര്‍ദേശങ്ങളാണ് സംഘം പുറപ്പെടുവിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. "സാത്താനിക സംഘടനയുടെ തത്വങ്ങള്‍ക്കും ദൗത്യത്തിനും അനുസൃതമായ എന്തെല്ലാം കാര്യങ്ങളാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്?, നിങ്ങളുടെ ആത്മാവിനെ തകര്‍ക്കുകയും, ആത്മവിശ്വാസത്തിന് തുരങ്കം വെക്കുകയും, നിങ്ങള്‍ വെറുക്കുകയും ചെയ്യുന്ന അധ്യാപകരില്‍ ആരെങ്കിലെക്കുറിച്ചും വിവരിക്കുക" എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നവര്‍ക്കു മാത്രമേ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുവാന്‍ കഴിയുകയുള്ളു എന്നാണ് സംഘടന പറയുന്നത്. അഞ്ഞൂറു ഡോളറിന്റെ രണ്ട് സ്കോളര്‍ഷിപ്പുകള്‍ക്ക് വേണ്ടി ഇതിനോടകം അന്‍പതോളം അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞതായി സംഘടനയുടെ സഹസ്ഥാപകനായ മാല്‍ക്കം ജാറി വെളിപ്പെടുത്തി. 2013-ല്‍ സ്ഥാപിതമായ സാത്താനിക് ടെംപിളിന് അമേരിക്കയില്‍ 15 ചാപ്റ്ററുകളും കാനഡയില്‍ ഒരു ചാപ്റ്ററുമുണ്ട്. ആടിന്റെ തലയോട് കൂടിയ സാത്താനിക പ്രതീകത്തെ ആരാധിക്കുന്ന ഇവര്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്രിസ്ത്യന്‍ പ്രതീകങ്ങള്‍ക്കെതിരെ രോഷാകുലരാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ക്രൈസ്തവ സഭകള്‍ക്ക് സമാനമായി നികുതിവിമുക്ത പദവിക്ക് വേണ്ടിയുള്ള ഇവരുടെ അപേക്ഷ ആഭ്യന്തര റെവന്യൂ സര്‍വീസ് അംഗീകരിച്ചതായി സംഘടന അവകാശപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളെ സാത്താന്‍ ആരാധനയിലേക്ക് ആകര്‍ഷിക്കുകയാണ് ഈ സ്കോളര്‍ഷിപ്പിലൂടെ സംഘടന ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു നിരീക്ഷകര്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dypw6hmgMD0ES43kbTFwjJ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-07-28-10:34:21.jpg
Keywords: സാത്താ, പിശാച