category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading അന്ത്യാളം ഇടവകയിൽ കുടുംബ കൂട്ടായ്മയ്ക്കു നവീന മുഖം: സമൂഹ പ്രാർത്ഥന ഗൂഗിൾ മീറ്റ് ആപ് വഴി
Contentനാല് മാസങ്ങൾക്കു മുമ്പ് ലോക്ക്ഡൗൺ മൂലം മുടങ്ങിപ്പോയ കുടുംബകൂട്ടായ്മ പ്രാർത്ഥന ഗൂഗിൾ മീറ്റ് ആപ് വഴി പുനഃരാരംഭിച്ചുള്ള അന്ത്യാളം സെന്‍റ് മാത്യൂസ് ഇടവകയുടെ പ്രവര്‍ത്തനം ശ്രദ്ധയാകര്‍ഷിക്കുന്നു. കോവിഡ് 19-ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ ഒരുമിച്ചു ചേരാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് എല്ലാവർക്കും ഒരുമിച്ചു പ്രാർത്ഥിക്കാന്‍ റവ. ഫാ. ജെയിംസ് വെണ്ണായിപ്പിള്ളിൽ സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുന്നത്. ഇതിനോട് ഇടവക സമൂഹം ക്രിയാത്മകമായി പ്രതികരിക്കുകയായിരിന്നു. വൈകിട്ട് 7 മണിക്ക് ആരംഭിച്ച കൂട്ടായ്മ 8 മണിക്ക് സമാപിച്ചു. ഗൂഗിള്‍ മീറ്റ് ആപ്പ് വഴി അന്ത്യാളം ഇടവകയിലെ ആറാം വാർഡ് അംഗങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് കൂട്ടായ്മയിൽ പങ്കെടുത്തു. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് ഒരുമിച്ച് ജപമാല ചൊല്ലുകയും വചന പ്രഘോഷണത്തിൽ പങ്കുചേരുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ തീരുന്നതുവരെ ഈ രീതിയിലായിരിക്കും ഇനി അന്ത്യാളം ഇടവകയിലെ കുടുംബ കൂട്ടായ്മകളെന്ന് ഫാ. ജെയിംസ് പറഞ്ഞു. വി. ജെ മാത്യു വേരനാനിക്കൽ, അരുൺ കുറിച്ചിയേൽ, സാജു അലക്സ്‌ തെങ്ങുംപള്ളിക്കുന്നേൽ, അലക്സി തെങ്ങുംപള്ളിക്കുന്നേൽ, അലക്സാണ്ടർ അലക്സ്‌ തെങ്ങുംപള്ളിക്കുന്നേൽ, അന്ന ഡാന്റിസ് തെങ്ങുംപള്ളിക്കുന്നേൽ തുടങ്ങിയവർ കൂട്ടായ്മയ്ക്കു നേതൃത്വം നൽകി. ഇടവകയിലെ സൺഡേ സ്കൂൾ ക്ലാസ്സും ഇതേ സാങ്കേതിക വിദ്യയോടെ നടപ്പാക്കിയിട്ടുണ്ട്. ഇത്തരം ക്രമീകരണങ്ങൾ ആരുമായും പങ്കുവെയ്ക്കുവാനും തയാറാണെന്ന് ഫാ. ജയിംസ് പറഞ്ഞു. ഫോൺ: 9447959223
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-13 11:00:00
Keywordsപ്രാര്‍ത്ഥന
Created Date2020-07-13 11:01:25