category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകൊറോണയ്ക്കെതിരെ ദൈവത്തില്‍ ആശ്രയിച്ച് മലാവി ഭരണകൂടം: ത്രിദിന ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആരംഭം
Contentലിലോംഗ്വേ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ദൈവീക ഇടപെടല്‍ യാചിച്ചുകൊണ്ടുള്ള ത്രിദിന ഉപവാസ പ്രാര്‍ത്ഥനക്ക് ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ തുടക്കം. ഈ ദിവസങ്ങളില്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും തന്നോടൊപ്പം പങ്കുചേരണമെന്ന അഭ്യര്‍ത്ഥനയുമായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേര നേരത്തെ രംഗത്ത് വന്നിരിന്നു. ഇന്നലെ ജൂലൈ 16ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന നാളെ സമാപിക്കും. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ജൂലൈ 19 ‘ദേശീയ കൃതജ്ഞതാദിന’മായും ആചരിക്കുന്നുണ്ട്. കൊറോണ ബാധിച്ചവരുടെ സൗഖ്യത്തിനും, കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടേയും, രോഗം ബാധിക്കാത്തവരുടെ സംരക്ഷണത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന ശക്തമാക്കണമെന്ന് പ്രസ്താവനയിലൂടെ ചക്വേര അഭ്യര്‍ത്ഥിച്ചു. ഏതാണ്ട് 24 വര്‍ഷത്തോളം അസംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ പാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന ചക്വേര ഇക്കഴിഞ്ഞ ജൂണ്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളി പീറ്റര്‍ മുതാരിക്കയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മലാവിയുടെ പുതിയ പ്രസിഡന്റായത്. അഴിമതികൊണ്ട് നട്ടംതിരിഞ്ഞ ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രങ്ങളിലൊന്നായ മലാവിക്ക് ചക്വേരയുടെ തെരഞ്ഞെടുപ്പ് വിജയം പുതിയ പ്രതീക്ഷയാണ് പകരുന്നത്. ദാസരായിരുന്നുകൊണ്ടുള്ള രാഷ്ട്രസേവനമെന്ന നയമാണ് പ്രസിഡന്റ് ചക്വേരയും, വൈസ് പ്രസിഡന്റ് ചിലിമായും കൈകൊണ്ടിരിക്കുന്നതെന്നു മുസുസു രൂപതയുടെ മെത്രാനായ മോണ്‍. ജോണ്‍ അല്‍ഫോന്‍സസ് റയാന്‍ പറയുന്നു. കൊറോണ പകര്‍ച്ചവ്യാധിക്കെതിരെ പുതിയ സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്ന ശക്തമായ പ്രതിരോധ നടപടികളെ അഭിനന്ദിക്കുന്നതായും ബിഷപ്പ് റയാന്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ മലാവിയില്‍ 2614 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആയിരത്തിയഞ്ചു പേര്‍ രോഗവിമുക്തരായപ്പോള്‍ 43 പേര്‍ മരണപ്പെട്ടു. ദൈവത്തില്‍ ആശ്രയിച്ച് വരും നാളുകളെ സംരക്ഷണത്തിന്റെ ദിവസങ്ങളാക്കി മാറ്റുവാനാണ് മലാവിയന്‍ ഭരണകൂടത്തിന്റെ തീരുമാനം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BXxcTSKBaYfA6ANF8JjpYf}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-17 16:42:00
Keywordsമലാവി
Created Date2020-07-17 16:42:53