category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'യേശുവില്‍ ഞാന്‍ വിശ്വസിക്കുന്നു': വിരമിക്കല്‍ ചടങ്ങില്‍ സുപ്രീംകോടതി ജസ്റ്റിസ് ഭാനുമതി
Contentന്യൂഡൽഹി: യേശു ക്രിസ്തുവിലുള്ള തന്റെ ആഴമായ വിശ്വാസം പരസ്യമായി തുറന്നുപറഞ്ഞ് സുപ്രീംകോടതി ജസ്റ്റിസ് ഭാനുമതിയുടെ വിരമിക്കല്‍ ചടങ്ങിലെ പ്രസംഗം. ഇന്ത്യൻ പരമോന്നത കോടതിയിലെ ആറാമത്തെ വനിതാ ജസ്റ്റിസും തമിഴ്‌നാട്ടിൽനിന്ന് സുപ്രീം കോടതി ജസ്റ്റിസാകുന്ന ആദ്യത്തെ വനിതയുമായ ആർ. ഭാനുമതി ഇന്നു വിരമിക്കാനിരിക്കെ കഴിഞ്ഞ ദിവസം നടത്തിയ യാത്രയയപ്പ് യോഗത്തിലാണ് യേശുവിലുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. താന്‍ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തിൽ വിശ്വസിക്കുന്നുവെന്ന് ജസ്റ്റിസ് ഭാനുമതി പറഞ്ഞു. ജസ്റ്റിസ് ഭാനുമതി യേശുവിലുള്ള വിശ്വാസം പരസ്യമാക്കിയ വാക്കുകള്‍ ഇങ്ങനെ, "ഞാൻ ഒരു ഹിന്ദുവാണെങ്കിലും യേശുവിന്റെ സുവിശേഷത്തിൽ ഞാൻ വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ കൃപയാൽ, ഞാന്‍ വിദ്യാഭ്യാസം നേടി ജീവിതത്തിൽ വളർന്നു. 1988 ൽ മുപ്പത്തിമൂന്നാം വയസ്സിൽ ഞാൻ തമിഴ്‌നാട്ടിലെ ഉന്നത ജുഡീഷ്യൽ സേവനങ്ങളിൽ പ്രവേശിക്കുകയും മൂന്നു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിക്കുകയും ചെയ്തു. എന്റെ നീതിന്യായ സേവനത്തിനിടയിൽ, തടസ്സങ്ങളുടെ പർവത നിര തന്നെണ്ടായിരുന്നു. എന്നിട്ടും എന്റെ ജീവിതത്തിൽ യേശുക്രിസ്തു എനിക്കായി നിശ്ചയിച്ചിട്ടുള്ളത് തടയാൻ ഒരു മനുഷ്യ കരത്തിനും കഴിഞ്ഞില്ല".

Justice Banumathi: Though I am a Hindu, I believe in the gospel of Jesus. By the Grace of Jesus, I got educated and came up in life. I got into the Tamil Nadu higher judicial services at the age of 33 in 1988 and served the institution for over 3 decades.
— Live Law (@LiveLawIndia) July 17, 2020

1988ലാണ് ജസ്റ്റിസ് ഭാനുമതി തമിഴ്നാട്ടിൽ ജില്ലാ ജഡ്ജിയായി നിയമിതയായത്. 2003-ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. 2013-ൽ ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി നിയമിതയായി. 2014 ഓഗസ്റ്റിലാണ് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടത്.

Justice Banumathi: During my judicial service, there were mountains of obstacles for no reason. Yet no human hand could prevent what Jesus Christ has ordained for me in my life.
— Live Law (@LiveLawIndia) July 17, 2020

മതാചാരങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയുമോ എന്നതുൾപ്പടെയുളള സുപ്രധാന വിഷയങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒൻപത് അംഗ ബെഞ്ചിലെ ഏക വനിത അംഗം കൂടിയായിരിന്നു ജസ്റ്റിസ് ആർ ഭാനുമതി. ജസ്റ്റിസ് ഭാനുമതിയുടെ ഒഴിവിലേക്ക് വനിത ജഡ്ജിമാരെയാണോ ചീഫ് ജസ്റ്റിസ് ഉൾപെടുത്തുകയെന്നതു വ്യക്തമല്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G3C6fnWYaI10elFLU8jMYQ}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-19 12:34:00
Keywordsജസ്റ്റിസ്, കുര്യന്‍ ജോസഫ
Created Date2020-07-19 12:35:17