category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണ ദിനാചരണം നാളെ
Contentകുഴിക്കാട്ടുശേരി: ധന്യന്‍ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണ ദിനാചരണം നാളെ കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ തീര്‍ഥകേന്ദ്രത്തില്‍ നടക്കും. വിതയത്തിലച്ചന്റെ 155ാം ജന്മദിന അനുസ്മരണവും 56ാം ചരമദിനാചരണവുമാണു നടക്കുന്നത്. ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മീയ നിയന്താവുമായ വിതയത്തിലച്ചന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്.നാളെ രാവിലെ 11ന് നടക്കുന്ന തിരുക്കര്‍മങ്ങളില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാകും. തീര്‍ഥകേന്ദ്രം പ്രമോട്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍, ഫാ. ചാക്കോ കാട്ടുപറന്പില്‍ എന്നിവര്‍ സഹകാര്‍മികരാകും. നവനാള്‍ തിരുക്കര്‍മങ്ങളുടെ സമാപനദിനമായ ഇന്നു രാവിലെ എട്ടിനു നടക്കുന്ന ശുശ്രൂഷകളില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര മുഖ്യകാര്‍മികനാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ പുത്തന്‍പള്ളി വിതയത്തില്‍ കുടുംബാംഗമായി 1865 ജൂലൈ 23നാണ് വിതയത്തിലച്ചന്റെ ജനനം. 1894 മാര്‍ച്ച് 11ന് തൃശൂര്‍ അതിരൂപതയിലെ ഒല്ലൂരിലായിരുന്നു തിരുപ്പട്ട സ്വീകരണം. മറ്റു പലയിടങ്ങളിലും സേവനമനുഷ്ഠിച്ച വിതയത്തിലച്ചന്‍ പുത്തന്‍ചിറയില്‍ വികാരിയായും കുഴിക്കാട്ടുശേരി മഠത്തില്‍ കപ്ലോനായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1964 ജൂണ്‍ എട്ടിനായിരുന്നു ഇഹലോകവാസം വെടിഞ്ഞത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-22 09:12:00
Keywordsവിതയത്തില
Created Date2020-07-22 09:13:04