category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഇറ്റാലിയന്‍ പ്രസിഡന്‍റ് സ്വീകരണം നല്‍കി
Contentറോം: കത്തോലിക്ക പ്രസിദ്ധീകരണമായ 'ലാ സിവില്‍ത്താ കത്തോലിക്ക' സംഘത്തിന് സ്വീകരണം നല്‍കി ഇറ്റാലിയന്‍ പ്രസിഡന്‍റ്. ജൂലൈ 9ന് ഈശോ സുപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ത്തൂറെ സോസയോടൊപ്പം പ്രസിദ്ധീകരണത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കു റോമിലെ ക്വറിനല്‍ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലാണ് ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മത്തരേല സ്വീകരണം നല്‍കിയത്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങളുടെയും ആത്മീയ പൈതൃകത്തിന്‍റെയും അടിസ്ഥാന പ്രമാണമാണ് പ്രസിദ്ധീകരണമെന്ന് സെര്‍ജിയോ തന്‍റെ പ്രഭാഷണത്തിന് ആമുഖമായി പ്രസ്താവിച്ചു. ലോകത്തിന് ആകമാനം ഭീഷണിയായി നില്ക്കുന്ന മഹാമാരി പഠിപ്പിക്കുന്നത്- രാഷ്ട്രങ്ങളുടെ തട്ടുകളായുള്ള നിലപാടും, സ്വാര്‍ത്ഥമായ അധികാര ചിന്തയും വെടിഞ്ഞ് രാജ്യാന്തര കൂട്ടായ്മയുടെയും സഹകരണത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനോഭാവം വളര്‍ത്താനുള്ള തുറവും ചിന്താഗതിയും വികസിപ്പിക്കണമെന്നാണ് പ്രസിഡന്‍റ് പ്രസ്താവിച്ചു. സംസ്കാരങ്ങളും ദേശങ്ങളും ജനതകളും ഒരുമയോടെ ചിന്തിക്കുവാനും 'കത്തോലിക്ക സംസ്കാരം' എന്ന പേര് ഉള്‍ക്കൊള്ളുന്ന സമര്‍ത്ഥമായ ഈ സംരംഭത്തിനു സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പ്രസിഡന്‍റ് മത്തരേല പ്രഭാഷണം ഉപസംഹരിച്ചത്. ചരിത്രത്തിലെ ഐതിഹാസികമായ മാറ്റങ്ങളോടു പ്രതികരിക്കുവാനുള്ള ഊര്‍ജ്ജമാണ് പ്രസിദ്ധീകരണത്തിന് ഇന്ന് ആവശ്യമെന്നും, പൂര്‍വ്വോപരി സൂക്ഷ്മനിരീക്ഷണത്തോടും സാമര്‍ത്ഥ്യത്തോടും കൂടെ കാലികമായ വ്യതിയാനങ്ങളെ ജനങ്ങള്‍ക്കു വ്യാഖ്യാനിച്ചു നല്കുവാനുള്ള കരുത്ത് പത്രാധിപസമിതിക്ക് ആവശ്യമാണെന്നും ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍ പറഞ്ഞു. 1850-ല്‍ ജസ്യൂട്ട് വൈദികനായ ഫാ. കാര്‍ലോ മരിയ കുര്‍സിയാണ് 'ലാ സിവിൽത്ത കത്തോലിക്ക'യ്ക്കു ആരംഭം കുറിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CbVGqzkgyqG8NNI8RtKFU5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-24 14:15:00
Keywordsജെസ്യൂ, ഇറ്റാ
Created Date2020-07-24 14:15:42