category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനന്മ തിന്മകൾ യേശുവിൽ വിവേചിച്ചറിയാൻ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സെഹിയോനിൽ പ്രത്യേക ഓൺലൈൻ ശുശ്രൂഷ നാളെ മുതൽ
Contentബർമിങ്ഹാം: നന്മ തിന്മകളെ യേശുമാർഗ്ഗത്തിൽ വിവേചിച്ചറിയുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ ഫാ. ഷൈജു നടുവത്താനിയും സ്‌കൂൾ ഓഫ്‌ ഇവാൻജലൈസേഷൻ ടീമും നയിക്കുന്ന മൂന്ന് ദിവസത്തെ ശുശ്രൂഷ 31 ന് നാളെ മുതൽ ആഗസ്റ്റ് 2 ഞായർ വരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഓൺലൈനിൽ നടക്കും. യുകെയിലെ നൂറുകണക്കിന് വിവിധ പ്രായക്കാരായ കുട്ടികളിലൂടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തിൽ ചർച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടുന്ന ധ്യാനത്തിൽ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങൾ, ക്ലാസ്സുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു. http://www.sehionuk.org/LIVE എന്ന സെഹിയോൻ യുകെയുടെ വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബിലും ശുശ്രൂഷ ലൈവ് ആയി കാണാം. പ്രീ ടീൻസ് കുട്ടികൾക്ക് ഉച്ചയ്‌ക്ക് 1 മുതൽ 2 വരെയും ടീൻസിന് 2 മുതൽ 3 വരെയുമാണ് ശുശ്രൂഷ. മാതാപിതാക്കൾക്കായി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയാണ് "സൂം ആപ്പ് " വഴി ശുശ്രൂഷ. ZOOM ID: 8068038532 ZOOM PW: 159864 ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി മക്കളെ ഒരുക്കുന്ന, സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ നയിക്കുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകുവാൻ ടീൻസ് , പ്രീ ടീൻസ് കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ക്ഷണിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-07-30 11:51:00
Keywordsസെഹിയോ
Created Date2020-07-30 11:52:38