Content | ചങ്ങനാശേരി: അതിരൂപത മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന 32ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ ആത്മീയ തീര്‍ത്ഥാടനമായി ഇന്നു നടത്തുമെന്നു ചെറുപുഷ്പ മിഷന് ലീഗ് അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് പെരുന്പളത്തുശേരി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. അനീഷ് കുടിലില്‍, ഫാ. ജെയ്മോന് വടക്കേക്കളം എന്നിവര്‍ അറിയിച്ചു. രാവിലെ 10ന് മിഷന്‍ലീഗ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറന്പിലച്ചന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.
10.45ന് അല്‍ഫോന്‍സാ ഭവനില്‍ ജോണ്സണ് കാഞ്ഞിരക്കാട്ട് പതാക ഉയര്‍ത്തും. അതിരൂപത സഹായമെത്രാനും മിഷന് ലീഗ് സഹരക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. കോവിഡ് 19 ന്റെ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നിയോഗിക്കപ്പെട്ടിരിക്കുന്ന ഭാരവാഹികള്‍ മാത്രമായിരിക്കും തിരുക്കര്‍മങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നത്. അതിരൂപതയുടെ Youtube ചാനലായ MAAC TVയിലൂടെ തത്സമയം ആത്മീയമായി തിരുക്കർമങ്ങളിൽ പങ്കെടുക്കാം.
|