Contents

Displaying 13681-13690 of 25139 results.
Content: 14029
Category: 1
Sub Category:
Heading: ഹാഗിയ സോഫിയയ്ക്കു പിന്നാലെ മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി മോസ്കാക്കാന്‍ തുര്‍ക്കി
Content: ഇസ്താംബൂള്‍: ഹാഗിയ സോഫിയയ്ക്കു പിന്നാലെ മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി മുസ്ലീം പള്ളിയാക്കാൻ തുര്‍ക്കി ഭരണാധികാരി തയിബ് എർദോഗൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇസ്താംബൂളിലെ കോറയിൽ സ്ഥിതിചെയ്യുന്ന ഹോളി സേവ്യർ ഓർത്തഡോക്സ് ദേവാലയത്തെ സംബന്ധിച്ചാണ് ആശങ്കകൾ ഉയരുന്നത്. ബൈസന്റൈൻ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ദേവാലയം ഇപ്പോൾ ഒരു മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ വരച്ച യേശുക്രിസ്തുവിന്റെയും വിശുദ്ധരുടേയും മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിനുള്ളിലുണ്ട്. ഇവയെല്ലാം പ്ലാസ്റ്ററുകൊണ്ട് മറയ്ക്കപ്പെട്ട നിലയിലാണ്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാന്‍റിനോപ്പിൾ കീഴടക്കി അരനൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും കോറയിലെ ക്രൈസ്തവ ദേവാലയവും അവർ മുസ്ലിംപള്ളിയാക്കി മാറ്റുകയായിരുന്നു. ഇസ്ലാമിൽ ദൈവിക ചിത്രങ്ങൾ അനുവദനീയമല്ലാത്തതിനാലാണ് അവ ഓട്ടോമൻ തുർക്കികൾ മറച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് മതേതര തുർക്കി പ്രസ്തുത ദേവാലയത്തെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിച്ചത്. അമേരിക്കൻ വിദഗ്ധരാണ് മ്യൂസിയം നിർമാണത്തിന് സഹായം നൽകിയത്. 1958 മുതൽ ദേവാലയത്തിലെ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ ആരംഭിച്ചു. കഴിഞ്ഞ നവംബർ മാസത്തിൽ ദി സ്റ്റേറ്റ് കൗൺസിൽ ഓഫ് തുർക്കി ദേവാലയത്തെ വീണ്ടും ഒരു മുസ്ലിം പള്ളിയാക്കി മാറ്റാൻ ഉത്തരവിട്ടെങ്കിലും തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഹാഗിയ സോഫിയ മോസ്കാക്കി പരിവര്‍ത്തനം ചെയ്തതോടെ ഈ ദേവാലയവും ഇസ്ലാമിക ആരാധനാലയമാക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കോൺസ്റ്റാൻറിനോപ്പിളിലെ മറ്റൊരു ബൈസന്റൈൻ ദേവാലയത്തെയും മുസ്ലിം പള്ളിയാക്കി മാറ്റുന്നതിനെ തുർക്കി പിന്തുണയ്ക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് പാരീസിലെ സെന്റ് സെർജിയൂസ് ഓർത്തഡോക്സ് തിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം ചെയ്യുന്ന സഭാ ചരിത്രകാരൻ ഫാ. ജിവ്കോ പാനേവ് പറഞ്ഞു. 1453ലാണ് പുരാതന ക്രിസ്ത്യന്‍ കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ ഓട്ടോമൻ തുർക്കികൾ മുസ്ലിംപള്ളിയാക്കി മാറ്റുന്നത്. 1935ൽ ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്ന മുസ്തഫ കമാൽ അത്താതുർക്ക് ഹാഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റിയെങ്കിലും കഴിഞ്ഞമാസം തുർക്കിയുടെ ഇപ്പോഴത്തെ തീവ്ര ഇസ്ലാമിക ചിന്താഗതിക്കാരനായ പ്രസിഡന്റ് തയിബ് എർദോഗന്‍ അത് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റുകയായിരിന്നു. കഴിഞ്ഞവർഷം ഇസ്താംബുൾ മേയർ തെരഞ്ഞെടുപ്പിൽ ഒരു മതേതര പാർട്ടിയോട് എർദോഗന്റെ എകെ പാർട്ടി പരാജയപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്ലാം മത വിശ്വാസികളുടെ പിന്തുണ നേടാനാണ് ക്രൈസ്തവ ദേവാലയങ്ങള്‍ ഇപ്പോൾ മുസ്ലിം പള്ളിയാക്കി മാറ്റാൻ എർദോഗൻ ശ്രമം നടത്തുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-12-15:38:59.jpg
Keywords: തുര്‍ക്കി, ഹാഗിയ
Content: 14030
Category: 14
Sub Category:
Heading: നോട്രഡാം കത്തീഡ്രലിലെ കൂറ്റന്‍ ഓര്‍ഗന്‍ 2024ല്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും
Content: പാരീസ്: ഫ്രാന്‍സിന്റെ ചരിത്ര പ്രതീകമായ നോട്രഡാം കത്തീഡ്രലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ തീപിടുത്തത്തില്‍ തകരാര്‍ സംഭവിച്ച ഫ്രാന്‍സിലെ ഏറ്റവും വലിയ ഓര്‍ഗന്‍ (സംഗീത ഉപകരണം) അറ്റകുറ്റപ്പണികള്‍ക്ക് ശേഷം 2024-ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് റിപ്പോര്‍ട്ട്. എണ്ണായിരത്തോളം കുഴലുകള്‍ വഴി പ്രവര്‍ത്തിക്കുന്ന പടുകൂറ്റന്‍ ഓര്‍ഗന്‍ അഴിച്ച് വൃത്തിയാക്കി വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുന്ന ജോലികള്‍ ആരംഭിച്ചതായും ഈ ദൗത്യം നാലു വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്രഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് ‘സെഡ്മിറ്റ്സാ.ആര്‍യു’ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1773-ല്‍ നിര്‍മ്മിക്കപ്പെട്ട പൈപ്പ് ഓര്‍ഗന്‍ അഗ്നിബാധയെ അതിജീവിച്ചെങ്കിലും, തീപിടുത്തം മൂലമുണ്ടായ വിഷമയമായ കരിയും തീപിടുത്തത്തില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചതിനാല്‍ വെയിലിന്റെ ചൂടുകൊണ്ടുള്ള പ്രശ്നങ്ങളും സംഗീത ഉപകരണത്തെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് വിദഗ്ദര്‍ ഓര്‍ഗന്‍ അഴിക്കുന്ന ജോലി തുടങ്ങിയത്. ഈ വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കുമെന്നാണ് കരുതപ്പെടുന്നത്. ഓര്‍ഗന്റെ ഓരോ ഭാഗങ്ങളും പ്രത്യേകം പെട്ടികളിലാക്കിയതിന് ശേഷം വൃത്തിയാക്കുന്ന ജോലി തുടങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വൃത്തിയാക്കി പുനഃസ്ഥാപിച്ചാലും ഓര്‍ഗന്‍ പ്രവര്‍ത്തന സജ്ജമാകുവാന്‍ ആറ് മാസം കൂടി എടുക്കും. നോട്രഡാം കത്തീഡ്രലിലെ തീപിടുത്തത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 2024 ഏപ്രില്‍ 16നായിരിക്കും ലോക പ്രശസ്തമായ സംഗീത ഉപകരണം വീണ്ടും ശബ്ദിച്ച് തുടങ്ങുക. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പാരീസില്‍ നടക്കുവാനിരിക്കുന്ന ഒളിമ്പിക്സിനോപ്പം നോട്രഡാം കത്തീഡ്രലും തുറക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. 2019 ഏപ്രില്‍ 15നാണ് 850 വര്‍ഷങ്ങളുടെ പഴക്കമുള്ള നോട്രഡാം കത്തീഡ്രലില്‍ തീപിടിത്തമുണ്ടായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FK8RYJrlmqTIvuBUuKkHwf}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-12-17:30:09.jpg
Keywords: നോട്ര
Content: 14031
Category: 1
Sub Category:
Heading: കന്ധമാൽ കൂട്ടക്കൊലയുടെ നീറുന്ന സ്മരണകളോടെ പന്ത്രണ്ടുദിന പ്രാര്‍ത്ഥനായത്നത്തിന് ആരംഭം
Content: ഫുല്‍ബാനി: ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയുടെ പന്ത്രണ്ടാമത് വാര്‍ഷികത്തിനു (ആഗസ്റ്റ് 23) മുന്നോടിയായി പന്ത്രണ്ടു ദിന പ്രാര്‍ത്ഥനായത്നത്തിന് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭം. ക്രൈസ്തവരെന്ന കാരണത്താല്‍ നീതി നിഷേധിക്കപ്പെട്ട് ഒരു ദശാബ്ദത്തോളം ജയിലില്‍ കഴിയുകയും ഇപ്പോഴും വിചാരണ നേരിടുകയും ചെയ്യുന്ന ഭാസ്കര്‍ സുനാമാജി, ബിജയ്കുമാര്‍ സന്‍സേത്, ബുദ്ധദേവ് നായക്, ദുര്‍ജോ എസ് സുനാമാജി, മുണ്ട ബഡാമാജി, ഗോര്‍നാഥ് ചാലന്‍സേത്ത്, സനാഥന ബഡാമാജി എന്നിവരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് പ്രാര്‍ത്ഥന. 2008ല്‍ കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മകള്‍ ഓരോ ക്രൈസ്തവന്റേയും മനസ്സില്‍ ഉണര്‍ത്തുകയാണ് പ്രാര്‍ത്ഥനായത്നത്തിന്റെ ലക്ഷ്യമെന്ന് കന്ധമാൽ കൂട്ടക്കൊല പുറം ലോകത്തെത്തിക്കുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിട്ടുള്ള എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ആന്റോ അക്കര പറഞ്ഞു. അക്രമത്തിന്റെ ഓര്‍മ്മകള്‍ ഓരോരുത്തരുടെയും മനസില്‍ ഉണരണമെന്നും നീതിക്ക് വേണ്ടിയുള്ള ക്രൈസ്തവന്റെ ആയുധം പ്രാര്‍ത്ഥനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങളിലും, ദേവാലയങ്ങളിലും, കൂട്ടായ്മകളിലുമായി നടക്കുന്ന പ്രാര്‍ത്ഥനായത്നത്തിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഒഡിയ, തമിഴ് ഭാഷകളിലുള്ള പ്രാര്‍ത്ഥനകള്‍ വിവിധ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. 2008-ൽ ലക്ഷ്മണാനന്ദ സരസ്വതി എന്ന സ്വാമിയെ ക്രെെസ്തവർ കൊന്നുവെന്ന വ്യാജ ആരോപണം പ്രചരിപ്പിച്ചതിനെ തുടര്‍ന്നു ക്രെെസ്തവർക്കു നേരേ തീവ്ര ഹൈന്ദവ സംഘടനകള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പിന്നീട് നടന്ന കൂട്ടക്കൊലയിൽ നൂറ്റിയിരുപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. എണ്ണായിരത്തോളം ഭവനങ്ങളാണ് അന്ന് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കന്യാസ്ത്രീ അടക്കമുള്ള നിരവധി ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായിരിന്നു. എന്നാല്‍ ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. പതിനൊന്ന് വര്‍ഷങ്ങളോളം ജയില്‍ കഴിഞ്ഞ ക്രൈസ്തവര്‍ ഇപ്പോഴും കോടതി വിചാരണ നേരിടുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-12-21:00:21.jpg
Keywords: കന്ധ
Content: 14032
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91ാം വയസിലേക്ക്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91ാം വയസിലേക്കു പ്രവേശിക്കുന്നു. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13ന് റോമിലായിരുന്നു മെത്രാഭിഷേകം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി നിയമിതനായി. 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്. നാളെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആഘോഷങ്ങളുണ്ടാവില്ല. സന്ദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്. ജന്മദിനമാഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് കത്തോലിക്കാ സഭയുടെ സഭൈക്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ കുര്‍ട്ട് കോഹ് ആശംസ നേര്‍ന്നു.
Image: /content_image/India/India-2020-08-13-08:53:02.jpg
Keywords: പവ്വത്തി
Content: 14033
Category: 18
Sub Category:
Heading: മത്തായിയുടെ കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content: പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച കര്‍ഷകന്‍ പി.പി. മത്തായിയുടെ കുടുംബത്തിനു നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. മത്തായിയുടെ വീടിനു മുന്പില്‍ കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തിയ ഐക്യദാര്‍ഢ്യ ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര കര്‍ഷകര്‍ക്ക് ഭീതിയോടെ മാത്രമേ വനപാലകരെ കാണാന്‍ കഴിയൂ. മത്തായിയുടെ കേസില്‍ നീതി ഉറപ്പാക്കണം, കുടുംബത്തിനു സംരക്ഷണം ലഭിക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേ മതിയാകൂവെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. വ്യക്തമായ തെളിവുകളുണ്ടായിട്ടും വനപാലകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് മടിക്കുന്നത് ഭരണതലത്തിലെ സ്വാധീനം മൂലമാണ്. നിയമനടപടികള്‍ വൈകിപ്പിക്കാനാണ് ഭാവമെങ്കില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ക്കൊപ്പമാണ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എത്തിയത്. മത്തായിയുടെ ഭാര്യ ഷീബാമോളെയും മക്കളെയും മാതാവിനെയും സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തുകയും തങ്ങളുടെ പൂര്‍ണ പിന്തുണ ബിഷപ്പുമാര്‍ അറിയിക്കുകയും ചെയ്തു. പി.സി. ജോര്‍ജ് എംഎല്‍എ, മുന്‍ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഷെവ. വി.സി. സെബാസ്റ്റ്യന്‍, താമരശേരി രൂപത ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടാട്ട്, പത്തനംതിട്ട ഫൊറോന വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോസഫ് കുരുമ്പിലേത്ത്, ഫാ. അജി അത്തിമൂട്ടില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഉപവാസ സമരത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവ.അഡ്വ.വി.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. റവ. ബസലേല്‍ റന്പാന്‍, സംസ്ഥാന കണ്വീസനര്‍ ജോയി കണ്ണംചിറ, കിസാന്‍ മഹാസംഘ് ജനറല്‍ സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ മത്തായിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.
Image: /content_image/India/India-2020-08-13-09:11:40.jpg
Keywords: വനം, പാലകര്‍
Content: 14034
Category: 18
Sub Category:
Heading: ക്രൈസ്തവരോടുള്ള ന്യൂനപക്ഷ വിവേചനത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ പക്ഷപാതപരമായാണു വിതരണം ചെയ്യുന്നതെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. സര്‍ക്കാരിനു കീഴിലുള്ള ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിവേചനപരവും നീതിരഹിതവുമായ നടപടിയോടുള്ള വിയോജിപ്പ് പൊതുസമൂഹത്തില്‍ വ്യക്തമാക്കും. വിഷയത്തില്‍ ജനാധിപത്യരീതിയിലുള്ള സമരമുറകളുമായി മുന്നോട്ടുപോവുമെന്നും സമിതി കേന്ദ്ര ഭാരവാഹികളുടെ യോഗം മുന്നറിയിപ്പു നല്‍കി. മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, സിക്ക്, ജെയിന്‍ വിഭാഗങ്ങള്‍ക്കുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 20 ശതമാനം മാത്രമാണ് മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. ഇതു നീതിരഹിതവും പ്രതിഷേധാര്‍ഹവുമാണ്. ഈവിഷയം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയില്‍ കൊണ്ടുവരാന്‍ പ്രസിഡന്റ് ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-08-13-09:56:13.jpg
Keywords: ന്യൂന
Content: 14035
Category: 10
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനം: 40 ദിവസത്തെ പ്രാർത്ഥനയുമായി നൈജീരിയൻ മെത്രാൻ സമിതി
Content: അബൂജ: നൈജീരിയയിലെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിരുദ്ധ പീഡനത്തിന് അറുതിയാകുന്നതിനു വേണ്ടി ദൈവീക ഇടപെടൽ യാചിച്ച് നൈജീരിയന്‍ മെത്രാൻ സമിതി. ആഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി മുതൽ സെപ്തംബർ മാസം മുപ്പതാം തീയതി വരെ 40 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയ്ക്കാണ് മെത്രാന്‍ സമിതി ആഹ്വാനം നല്‍കിയിരിക്കുന്നത്. ത്രികാല പ്രാർത്ഥനയ്ക്കു ശേഷം ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, മൂന്ന് നന്മനിറഞ്ഞ മറിയം, ഒരു ത്രിത്വസ്തുതി പ്രാർത്ഥന വീതം ചൊല്ലണമെന്നാണ് മെത്രാന്മാർ പുറത്തിറക്കിയിരിക്കുന്ന കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാർത്ഥന സമാപിക്കുന്നതിന്റെ പിറ്റേദിവസമാണ് നൈജീരിയയുടെ സ്വാതന്ത്ര്യദിനം. രാജ്യത്തിന്റെ സംരക്ഷണത്തിനായി ദൈവീക ഇടപെടല്‍ യാചിച്ച് പ്രാർത്ഥിക്കാൻ രൂപതയിലെ എല്ലാ വിശ്വാസികളോടും ആവശ്യപ്പെടണമെന്ന് മെത്രാൻമാർക്ക് നൈജീരിയൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ഒബിയോര അകുബെസെ ഒപ്പിട്ട കത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രൈസ്തവരെ ലക്ഷ്യംവെച്ച് നടന്ന വിവിധ ആക്രമണങ്ങളിൽ ഇക്കഴിഞ്ഞ മാസങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്ന സംഭവങ്ങളും കുറവല്ലായെന്നും പ്രസ്താവനയിൽ പറയുന്നു. "കടുണ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ നിന്ന് ജനുവരി പതിനെട്ടാം തീയതി തട്ടിക്കൊണ്ടുപോയ മൈക്കിൾ നാഡിയുടെ കൊലപാതകം എടുത്തു പറയേണ്ട ഉദാഹരണമാണ്. ദക്ഷിണ കടുണയിൽ നിരപരാധികൾ തീവ്രവാദികളുടെ കൈകളാൽ കൊലചെയ്യപ്പെടുന്നതിന് അറുതി വരുത്താൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഇടപെടണം". ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ കാരണക്കാരാകുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മെത്രാൻ സംഘം പറഞ്ഞു. ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങൾ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ആരും ഉപയോഗിക്കാൻ പാടില്ല. ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്നും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സർക്കാർ ഊന്നൽ നൽകണമെന്നും മെത്രാന്മാരുടെ കത്തിലുണ്ട്. നീതിക്കും, സമാധാനത്തിനും വേണ്ടി പ്രവർത്തിക്കാൻ ദൈവം ശക്തി നൽകട്ടെയെന്ന വാക്കുകളുമായാണ് കത്തിലെ സന്ദേശം അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-13-11:12:03.jpg
Keywords: നൈജീ
Content: 14036
Category: 1
Sub Category:
Heading: വിശുദ്ധ നാടിന്റെ സംരക്ഷണത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍
Content: ജെറുസലേം: യേശു ജനിച്ചു വളര്‍ന്ന വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള സ്തോത്രക്കാഴ്ചയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് വിശുദ്ധ നാടിന്റെ ഉത്തരവാദിത്ത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണിന്‍റെ അഭ്യര്‍ത്ഥന. എല്ലാ വര്‍ഷത്തെയും ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ പരിശുദ്ധ പിതാവിന്‍റെ പേരില്‍ എടുക്കുന്ന സ്തോത്രക്കാഴ്ച ഈ ഒരു ലക്ഷ്യത്തിന് വേണ്ടിയാണ് നീക്കിവെയ്ക്കാറുള്ളത്. ഇത്തവണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുഃഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് സെപ്തംബര്‍ 13, വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാള്‍ ദിനത്തില്‍ സ്തോത്രക്കാഴ്ചയെടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 10ന് ഇറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് ഫാ. പാറ്റണ്‍ കപ്പൂച്ചിന്‍ സഹായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. പുണ്യനാടിന്‍റെ ആവശ്യങ്ങള്‍ക്കായുള്ള സ്തോത്രക്കാഴ്ച ഈ വര്‍ഷവും എല്ലാവരും ഉദാരമായി നല്‍കണമെന്ന് പാപ്പ പറഞ്ഞ കാര്യം ഓര്‍മ്മിപ്പിച്ച ഫാ. പാറ്റണ്‍, സുവിശേഷത്തിന്‍റെ ചരിത്രം പൂവണിഞ്ഞ മണ്ണ് സംരക്ഷിക്കുവാന്‍ വിശ്വാസികള്‍ ഓരോരുത്തരും നല്‍കുന്ന ചില്ലിക്കാശ് വിലപ്പെട്ടതാണെന്നും പറഞ്ഞു. ക്രൈസ്തവ ലോകം സാഹോദര്യത്തില്‍ കണ്ണിചേരുന്ന മഹത്തായ ഔദാര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പൊതുനിയോഗത്തിനായി സകലരും ഉദാരമായി കൈതുറക്കുന്ന ഒരു ദിവസവും സ്തോത്രക്കാഴ്ചയുമാണിത്. യേശു മാംസം ധരിച്ച വിശുദ്ധ നാടു സംരക്ഷിക്കുന്ന ഈ പുണ്യപ്രവൃത്തിയില്‍ ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ അംഗങ്ങളായ സകലര്‍ക്കും ആത്മാര്‍ത്ഥമായും ഉദാരമായും നല്കുന്ന ചെറിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെ. ഫാ. പാറ്റണ്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-13-13:16:53.jpg
Keywords: വിശുദ്ധ നാട
Content: 14037
Category: 24
Sub Category:
Heading: തുർക്കിയുടെ ഇന്നലകളും കേരളത്തിന്റെ വർത്തമാനകാലവും: കേരളസഭ ഈ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു
Content: ലോകചരിത്രം എന്നും കീഴടക്കലുകളടെയും കീഴ്‌പ്പെടലുകളുടെയും പ്രേതഭൂമിയാണ് . യുദ്ധങ്ങളും വംശഹത്യകളും കൊണ്ട് കലുഷിതമാണ് കാലം ആകുന്ന പുസ്തകത്തിന്റെ ഏടുകൾ. ഈ ചരിത്രപുസ്തകങ്ങളെ പഠിപ്പിക്കുകയും അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്തവർ ചരിത്രത്തിനപ്പുറത്തേയ്ക്ക് ജീവിക്കും. അല്ലാത്തവർ മണ്ണടിയും..! 2020 വരെയുള്ള തുർക്കിയുടെ ചരിത്രം ഇന്ന് കേരള സഭ പഠനവിശകലനം നടത്തി പാഠങ്ങൾ പഠിക്കുന്നത് നല്ലതാണ്..! ഇല്ലെങ്കിൽ ക്രിസ്തു ശിഷ്യരുടെ കാലം മുതലുള്ള സഭാപാരമ്പര്യങ്ങൾ തുർക്കിയിലെ പോലെ മ്യൂസിയങ്ങളിലും ക്ലാസ്സ് മുറികളിലും തപ്പിനടക്കേണ്ടിവരും അടുത്ത തലമുറയ്ക്ക്...! ഏഷ്യയിലും യൂറോപ്പിലുമായി പരന്നുകിടക്കുന്ന തുർക്കി ആയിരം വർഷങ്ങളോളം ക്രിസ്തുമതത്തിന്റെ പിള്ള തൊട്ടിൽ പോലെയായിരുന്നു ചരിത്രത്തിൽ. വിജാതീയരുടെ അപ്പസ്തോലനായ പൗലോസിന്റെ സ്വന്തം താർസൂസ് സ്ഥിതി ചെയ്ത നാട്. ബൈബിളിലെ വെളിപാടിന്റെ പുസ്തകത്തിൽ പറയപ്പെടുന്ന ഏഴു സഭങ്ങൾ നിലനിന്നിരുന്ന ക്രിസ്തീയതയുടെ നാനാത്വത്തിന്റെ ഈറ്റില്ലം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഹാഗിയ സോഫിയയുടെ കോൺസ്റ്റാന്റിനോപ്പിൾ സ്ഥിതി ചെയ്ത ദേശം. പരിശുദ്ധ അമ്മയെ യോഹന്നാൻ ശ്ലീഹാ കൊണ്ടു പോയി കാണിച്ച നാട് എന്ന പരമ്പര്യം പേറുന്ന ഭൂപ്രദേശം. അങ്ങനെ അങ്ങനെ പ്രൗഢഗംഭീരമായ ഗതകാലമുള്ള തുർക്കി കേരളത്തിന്റെ മുൻഗാമി ആയി കാണാൻ എന്തോ മനസ്സു തോന്നിപ്പിക്കുന്നു. കാരണം കേരളവും പാരമ്പര്യം കൊണ്ട് ഈ വിശേഷണങ്ങളിൽ പലതിനോടും കിടപിടിക്കുന്നുണ്ട്..! തുർക്കിയുടെ വർത്തമാനക്കാലം ഖിലാഫത്ത് സംസ്കാരത്തിന്റെ തേരോട്ടത്തിൽ ചോരപ്പുഴകളാൽ നട്ടുവളർത്തിയ നാഗരികതയുടെ ഉണർത്തുപാട്ടാണ്. 99% മുകളിൽ മുസ്ലീം ജനത വളർന്നപ്പോൾ ക്രിസ്തീയത 0.01% ആളുകളിലേയ്ക്ക് ഒതുക്കപ്പെടാൻ അതു നിമിത്തമായി. ഇന്ന് യൂറോപ്പിലെ പള്ളികളിൽ വമ്പനായ ഹാഗിയ സോഫിയ ഗ്രാൻഡ് മോസ്കായി മാറ്റപ്പെട്ടു...!! അതിനു ചുക്കാൻ പിടിച്ച എർദഗോർ ചരിത്രത്തിലെ പുണ്യപുരുഷനും...! കേരളവും ഇതേ ട്രാക്കിലാണ് ഓട്ടം നടത്തുന്നത്. ഓരോ വർഷവും രണ്ടും മൂന്നും ശതമാനം കുറഞ്ഞ് കുറഞ്ഞ് 10% താഴേക്ക് കുപ്പുകുത്തുന്ന ഒരു ജനതയായി ക്രിസ്തീയത മാറിക്കൊണ്ടിരിക്കുകയാണ്...! 2016ലെ കണക്കുകളനുസരിച്ച്‌ വടക്കേ കേരളത്തിൽ 43.5% ശതമാനം ഇസ്ലാം ജനതയും ക്രിസ്തീയത 5.8% വും മാത്രമാണ്. ചിന്തിക്കാൻ പറഞ്ഞുവെന്നു മാത്രം !! ക്രിസ്തീയമായ തുർക്കിയ്ക്ക് എന്തു സംഭവിച്ചു? ഒരു ഞെട്ടലോടെ കേരളസഭയും സഭാനേതാക്കൻമാരും പഠിക്കണം ചരിത്രം. പാഠമുൾക്കൊള്ളണം !! ചരിത്രത്തിൽ താഴെ പറയുന്ന നാലുകാരണങ്ങളാണ് തുർക്കിസഭയുടെ പതനത്തിന് കാരണമായത്: 1. മനുഷ്യനേക്കാൾ സഭാപഠനങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഊന്നൽ കൊടുത്ത് വ്യക്തിജീവതങ്ങളിൽ നിന്ന് സഭ അകന്നുപോയി. 2. വിവിധ സഭാസമൂഹങ്ങൾ തമ്മിൽ നിരന്തരമുണ്ടാക്കുന്ന ശത്രുതാ മനോഭാവവും തമ്മിൽ തല്ലല്ലും. 3. ഒരു സഭയുടെ ഉള്ളിൽ തന്നെ ദേശങ്ങളും വർഗ്ഗങ്ങളും തിരിഞ്ഞുള്ള ചേരിതിരിവുകളും അനൈക്യങ്ങളും. 4. വലിയ പള്ളികൾ പണിയാനുള്ള വ്യഗ്രതയും ; മനുഷ്യരുടെ അനുദിന പ്രശ്നങ്ങളേക്കാൾ സ്ഥാപനവൽക്കരണത്തിനായി പരിശ്രമിച്ച സഭാനേതൃത്വവും. എന്നെ ഏറെ ചിന്തിപ്പിക്കുന്നുണ്ട് ഇവ നാലും. കാരണം ഞാനാകുന്ന കേരളത്തിൽ ചരിത്രം ആവർത്തിക്കപ്പെടുന്നു....! ഫലമോ വംശനാശം സംഭവിക്കാവുന്ന തരത്തിൽ കേരളസഭ പകച്ചുനിൽക്കുന്നു...!! സഭകളുടെ അനൈക്യം മുതലെടുത്ത് കൃത്യമായ ജിഹാദിലൂടെ അർമേനിയക്കാരെയും ഹെലൻക്കാരെയും തുർക്കികളേയും വധിക്കുവാനും മതമാറ്റം ന്ടത്തുവാനും സാധിച്ചതിലൂടെ ഒരു രാജ്യം കീഴടക്കാൻ അവർക്ക് സാധിച്ചു... സഭയിലെ ആളുകളെ പരസ്പരം വിഘടിപ്പിച്ച് സഭാ നേതൃത്വത്തെ കരിവാരി തേച്ച് സഭാസംവിധാനങ്ങളെ ശിഥിലമാക്കി. നമ്മുടെ കൊച്ചു കേരളത്തിലും ഇതിന്റെ പുതിയ പതിപ്പുകൾ നാം കണ്ടു തുടങ്ങി. എങ്ങും എവിടെയും ക്രിസ്തീയ വിരുദ്ധത...! സഭയ്ക്ക് എതിരെയുള്ള വാർത്തകൾ എവിടെയും പർവതീകരിച്ച് അണികളെ നിസംഗതയിലേയ്ക്ക് തള്ളിവിടുന്ന തന്ത്രം കേരള മണ്ണിൽ വിജയിച്ചുകഴിഞ്ഞു....! സൂക്ഷിക്കണം എല്ലാവരും !! നമ്മുടെ ദേശത്ത് തുർക്കിയുടെ കഥ ആവർത്തിക്കപ്പെടുത്, കാരണം ഭാരതം എല്ലാ മതങ്ങളേയും ഇരു കൈയും നീട്ടി സ്വീകരിച്ച അമ്മയാണ്....! യൂറോപ്പിലെ പല രാജ്യങ്ങളിലും തുർക്കിയുടെ ചരിത്രം ആവർത്തിക്കപ്പെട്ടാലും നാം ജാഗരൂകതയോടെ നമ്മുടെ നാട്ടിൽ ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണം. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്... ഇനിയും അങ്ങനെ തന്നെയാകണം !! എല്ലാ മതസ്ഥരും ഒത്തൊരുമയോടെ പരസ്പര ബഹുമാനത്തോടെ ആരേയും പ്രണയത്തിലൂടെയും നിർബന്ധങ്ങളിലൂടെയും മറ്റും മതപരിവർത്തനം നടത്താതെ ഒന്നിച്ച് ജീവിക്കുന്ന കേരളം നാം വീട്ടും കെട്ടിപടുക്കണം.... അല്ലാത്തതെല്ലാം നാം ഒറ്റപ്പെടുത്തി അകറ്റിനിർത്തണം.!! #Repost
Image: /content_image/SocialMedia/SocialMedia-2020-08-13-14:21:55.jpg
Keywords: തുര്‍ക്കി, ഹാഗിയ
Content: 14038
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര പ്രചരണത്തിന് പുതിയ മാര്‍ഗങ്ങളുമായി സാത്താന്‍ സംഘടന
Content: മസാച്ചുസെറ്റ്സ്: ഗര്‍ഭഛിദ്രത്തില്‍ അമ്മ കുട്ടിയെ കൊന്നുവെന്ന വസ്തുത തങ്ങളുടെ പൈശാചിക ആരാധനയുടെ ഭാഗമാക്കുവാന്‍ കൂടുതല്‍ ഇടപെടലുമായി സാത്താന്‍ സംഘടന. മസാച്ചുസെറ്റ്സ് കേന്ദ്രമാക്കിയുള്ള സാത്താന്‍ ടെംപിള്‍ സംഘടനയാണ് ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ സാത്താന്‍ സേവകരും അബോര്‍ഷന്‍ അനുകൂല സംഘടനകളും കൈകോര്‍ത്തിരിക്കുകയാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിരിക്കുകയാണ്. ‘ദി വാന്‍ മാരെന്‍ ഷോ’ എന്ന പോഡ്കാസ്റ്റിന്റെ സ്ഥാപകനായ ജോനാഥനാണ് സാത്താനിക ടെംപിളിന്റെ ഈ കുടില തന്ത്രം വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. 'ഗര്‍ഭഛിദ്രം എന്ന തങ്ങളുടെ സാത്താനിക ആചാരം മതസ്വാതന്ത്ര്യ നിയമങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു' എന്ന പ്രചാരണ പരിപാടിയുടെ ധനശേഖരണത്തിനായി ഒരു നറുക്കെടുപ്പിനും സംഘടന ആരംഭം കുറിച്ചിട്ടുണ്ട്. നറുക്കെടുപ്പിലെ ആദ്യ വിജയിക്കുള്ള സമ്മാനം സൗജന്യ അബോര്‍ഷനാണെന്നതും വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. സാത്താനിക ടെംപിളിന്റെ സ്ഥാപകനായ ലൂസിയന്‍ ഗ്രീവ്സ്മായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയാണ് രണ്ടാമത്തെ സമ്മാനമായി നല്‍കുന്നത്. അബോര്‍ഷന്‍ ഒരു സാത്താനിക ആചാരമാണെന്നു സംഘടനയുടെ വെബ്സൈറ്റില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. സാത്താനിക ഭ്രൂണഹത്യ ആത്മീയ ആശ്വാസവും, സ്വന്തം ശരീരത്തിന്‍മേലുള്ള അധികാരവും ഉറപ്പ് നല്‍കുന്നുണ്ടെന്നാണ് സാത്താനിക് ടെംപിളിന്റെ അവകാശ വാദം. “എന്റെ ശരീരം, എന്റെ രക്തം, എന്റെ ഇഷ്ടത്താല്‍ ചെയ്തു” എന്ന തങ്ങളുടെ മന്ത്രം ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ക്കുള്ള മറുപടിയാണെന്നും സംഘടന പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gj0F6wLyiAeFSwVuk7naPD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-13-17:16:15.jpg
Keywords: സാത്താ, പിശാച