Contents
Displaying 13721-13730 of 25139 results.
Content:
14069
Category: 7
Sub Category:
Heading: CCC Malayalam 67 | കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര | അറുപത്തിയേഴാം ഭാഗം
Content: കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം പഠനപരമ്പര അറുപത്തിയേഴാം ഭാഗം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യമുൾക്കൊണ്ടും 1995-ലെ മെത്രാൻമാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദ്ധകമ്മിറ്റി തയ്യാറാക്കിയതും വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലികാനുശാസനത്തോടുകൂടി പ്രസിദ്ധീകരിച്ചതുമായ അമൂല്യ ഗ്രന്ഥമാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം. സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴമായ അറിവുനൽകുന്ന ഈ ഗ്രന്ഥം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണ്. ഈ മതബോധനഗ്രന്ഥത്തിന്റെ പഠന പരമ്പരയുടെ അറുപത്തിയേഴാം ഭാഗം.
Image:
Keywords: മതബോധനഗ്രന്ഥ, പഠനപരമ്പര

14070
Category: 1
Sub Category:
Heading: കൊറോണയ്ക്കു ശേഷം ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനത്തില്‍ വര്‍ദ്ധനവ്
Content: ലണ്ടന്‍: കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തില്‍ വര്‍ദ്ധനവുണ്ടെന്ന് അന്താരാഷ്‌ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘റിലീഫ് ഇന്റര്‍നാഷ്ണല്‍’. ചില വികസ്വര രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് ഭക്ഷണവും കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യ പരിപാലന സേവനങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് സംഘടന പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പാക്കിസ്ഥാനില്‍ നിന്നും പുറത്തുവന്നിരിന്നു. സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകള്‍ പകര്‍ച്ചവ്യാധിയുടെ മറവില്‍ മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തിയത് ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പിന്നിലെ കാരണമാണെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഓഫീസറായ പോള്‍ റോബിന്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. സഹായത്തിനു വേണ്ടിയുള്ള ക്രൈസ്തവരുടെ അപേക്ഷകള്‍ക്ക് പ്രാദേശിക സന്നദ്ധ സംഘടനകള്‍ ചെവികൊടുത്തില്ലെന്നും യുകെ ആസ്ഥാനമായുള്ള 'ദി ടാബ്ലെറ്റ്' എന്ന മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ടു സംഘടന പറഞ്ഞു. ചൈനയില്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും, ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ക്രൈസ്തവര്‍ അറസ്റ്റിലായതും, മതപീഡനത്തെ ഭയന്ന് എറിത്രിയയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് അഭയ കേന്ദ്രങ്ങളില്‍ പ്രവേശനം വിലക്കിയതും, ഐക്യരാഷ്ട്ര സംഘടനയുടെ സഹായം വിലക്കിയതും റോബിന്‍സണ്‍ അക്കമിട്ട് നിരത്തി. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ ക്രൈസ്തവര്‍ കടുത്ത പട്ടിണിയിലാണെന്നാണ് റോബിന്‍സണ്‍ പറയുന്നത്. ലോക്ക്ഡൌണിനു ശേഷം തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. ഫേസ് മാസ്കുകളോ, സാനിറ്റൈസറോ വാങ്ങിക്കുവാനുള്ള ശേഷി പോലും ഇവര്‍ക്കില്ല. കൊറോണക്ക് ശേഷം ക്രൈസ്തവരുടെ മേലുള്ള നിയന്ത്രണങ്ങള്‍ ചൈന കര്‍ക്കശമാക്കിയിട്ടുണ്ടെന്ന് തങ്ങളുടെ പങ്കാളികള്‍ അറിയിച്ചതായും സംഘടന വെളിപ്പെടുത്തി. തീരദേശമായ ഷാന്‍ഡോങ്ങില്‍ കൊറോണയുടെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന ക്രൈസ്തവരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരിന്നു. വിശ്വാസികളെ അടിച്ചമര്‍ത്തുവാന്‍ കൊറോണ മതപീഡകരെ സഹായിച്ചിട്ടുണ്ടെന്ന്‍ മറ്റൊരു സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സും നേരത്തെ സൂചിപ്പിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-17-18:48:16.jpg
Keywords: കൊറോണ

14071
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ സിനഡ് സമ്മേളനം നാളെ ഓണ്‍ലൈനില്‍ ആരംഭിക്കും
Content: കാക്കനാട്: സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭയിലെ മെത്രാന്മാരുടെ സിനഡുസമ്മേളനം ഓണ്‍ലൈനില്‍ നാളെ ആരംഭിക്കുന്നു. കോവിഡ് 19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന മെത്രാന്മാര്‍ക്ക് ഒരുമിച്ചുവന്നു സിനഡുസമ്മേളനം പതിവുപോലെ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇലക്ട്രോണിക് പ്ലാറ്റുഫോമില്‍ സിനഡു നടത്തുന്നത്. സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാമത്തെ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. നിലവിലുള്ള നിയമനുസരിച്ചു സാധാരണരീതിയില്‍ സിനഡുസമ്മേളനം നടത്താന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ഇലക്ട്രോണിക് പ്ലാറ്റുഫോം ഉപയോഗിച്ചുകൊണ്ട് സിനഡുസമ്മേളനം നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയിരുന്നു. ഈ വത്തിക്കാന്‍ രേഖയില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഓണ്‍ലൈന്‍ സിനഡ് സംഘടിപ്പിച്ചിരിക്കുന്നത്. നാളെ മുതല്‍ മൂന്നു ദിവസത്തേയ്ക്കാണ് സിനഡ് സമ്മേളനം നടക്കുന്നത്. ഓരോ ദിവസവും വൈകുന്നേരങ്ങളില്‍ രണ്ടുമണിക്കൂര്‍ വീതമുള്ള സമ്മേളനമാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയവ്യത്യാസം കണക്കിലെടുത്താണ് ഈ സമയക്രമീകരണം വരുത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ സിനഡിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നിന്ന് അറിയിച്ചു.
Image: /content_image/India/India-2020-08-17-20:31:34.jpg
Keywords: സീറോ മലബാ

14072
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിവേചനത്തിനെതിരെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ ദേശീയ സമ്മേളനം
Content: ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനവും നീതിനിഷേധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ലെയ്റ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സമ്മേളനം ചേരും. സെപ്റ്റംബര്‍ 26ന് ശനിയാഴ്ച നടക്കുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന്റെ മുന്നൊരുക്കമായി വിവിധ ക്രൈസ്തവ സഭകളിലെ അല്‍മായ പ്രസ്ഥാനങ്ങള്‍ രാജ്യത്തുടനീളം ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. സിബിസിഐയുടെ കീഴിലുള്ള ഇന്ത്യയിലെ 14 റീജണുകളിലും അല്മായ നേതൃസമ്മേളനം നടക്കും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ക്രൈസ്തവ പ്രതിനിധികള്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കും. സെപ്റ്റംബര്‍ 22, 23 തീയതികളില്‍ ഇന്ത്യയിലെ എല്ലാ കളക്ടറേറ്റുകളിലെയും ജില്ലാ ഭരണാധികാരി മുഖേന പ്രധാനമന്ത്രിക്ക് െ്രെകസ്തവ സംഘടനകള്‍ വിവിധ ക്രൈസ്തവ ന്യൂനപക്ഷ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിവേദനങ്ങള്‍ കൈമാറുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്സിളല്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ബജറ്റിലൂടെ അനുവദിച്ചു നല്‍കിയിരിക്കുന്ന ഫണ്ട് യാതൊരു മാനദണ്ഡവുമില്ലാതെ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കവര്‍ന്നെടുക്കുന്നതും പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച സമിതികളില്‍ നിന്ന് ക്രൈസ്തവരെ പുറന്തള്ളിയിരിക്കുന്നതും അന്വേഷണവിധേയമാക്കണം. കേരളത്തില്‍ പോലും പദ്ധതിവിഹിതം 80% മുസ്‌ലീം, 20% മറ്റുള്ളവര്‍ എന്ന മാനദണ്ഡം പഠനമില്ലാത്തതാണ്. ഇതിനെതിരേ എല്ലാ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളും സംഘടിച്ചു നീങ്ങും.
Image: /content_image/India/India-2020-08-18-08:35:27.jpg
Keywords: ന്യൂനപക്ഷ

14073
Category: 11
Sub Category:
Heading: യുവജനങ്ങള്‍ നഷ്ട ധൈര്യരാകരുത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി / കോട്ടയം: കോവിഡ് വ്യാപനത്തിന്റെ കാലത്ത് യുവജനങ്ങള്‍ നഷ്ട ധൈര്യരാകരുതെന്നും നമ്മില്‍ തന്നെയുള്ള ആത്മവിശ്വസം വീണ്ടെടുപ്പിന്റെ കാലമായി മാറ്റണമെന്നും സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് കമ്മീഷനും എസ്എംവൈഎമ്മും സംഘടിപ്പിച്ച ത്രിദിന ഗ്ലോബല്‍ യുവജന ധ്യാനം പെനുവേലില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍. ദുരിതകാലത്ത് ധൂര്‍ത്തപുത്രന്‍ ആത്മശോധന നടത്തിയതുപോലെ യുവജനങ്ങള്‍ ആത്മപരിശോധന നടത്താനുള്ള കാലമായി ഇതിനെ മാറ്റണം. സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷ യുവജനങ്ങളിലാണ്. ദൈവകൃപയില്‍ ആശ്രയിച്ച് സമൂഹത്തിന്റെ പ്രതീക്ഷകള്‍ സഫലമാക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഷംഷദാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍, ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. വിവിധ ഓണ്‍ലൈന്‍ ഉപാധികളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം യുവജനങ്ങള്‍ ധ്യാനത്തില്‍ പങ്കുചേര്‍ന്നു. സീറോമലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍, കമ്മീഷനംഗങ്ങളായ ബിഷപ്പ് മാര്‍ എഫ്രേം നരികുളം, ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ ഡേവീസ്, ഡെപ്യുട്ടി പ്രസിഡന്റ് ബിവിന്‍ വര്‍ഗീസ്, ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരില്‍, വിപിന്‍ പോള്‍, സംസ്ഥാന പ്രസിഡന്റ് ജിബിന്‍ കൊടിയംകുന്നേല്‍, വിനോദ് റിച്ചാര്‍ഡ്‌സണ്‍, സംസ്ഥാന സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടില്‍, സിസ്റ്റര്‍ ജിസ് ലെറ്റ്, ഫാ.ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ ധ്യാനത്തിനു നേതൃത്വം നല്‍കി.
Image: /content_image/India/India-2020-08-18-08:53:41.jpg
Keywords: ആലഞ്ചേ

14074
Category: 18
Sub Category:
Heading: കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണം: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Content: കോഴിക്കോട് : സംസ്ഥാന വ്യാപകമായി ഇന്‍ഫാം ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷിക ദിനം കണ്ണീര്‍ ദിനമായി ആചരിച്ചു. സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കുന്നമംഗലത്ത് താമരശേരി ബിഷപ്പും ഇന്‍ഫാം ദേശീയ രക്ഷാധികാരിയുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വന്യമൃഗ ശല്യത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കണമെന്നും കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കണം. കര്‍ഷകന് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ വന്യജീവി സങ്കേത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഉയരുന്ന വെല്ലുവിളി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പരിസ്ഥിതി ലോല മേഖല, പരിസ്ഥിതി ആഘാത പഠനം, ബഫര്‍സോണ്‍ തുടങ്ങി കര്‍ഷക വിരുദ്ധമായ എല്ലാ വിജ്ഞാപനങ്ങളും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകദിനം കണ്ണീര്‍ദിനമായി ആചരിച്ചത്. പ്രതിഷേധ പരിപാടിയില്‍ ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് കളത്തില്‍, ഫാ. ബെന്നി മുണ്ടനാട്ട്, ബേബി പഴപ്ലാക്കല്‍, ചാക്കോ തേണ്ടാനത്ത്, ജോസഫ് തേണ്ടാനത്ത്, ബേബി പെരുമാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2020-08-18-09:03:06.jpg
Keywords: കര്‍ഷക

14075
Category: 1
Sub Category:
Heading: ശ്രീലങ്കന്‍ ക്രൈസ്തവ നരഹത്യ: മൈത്രിപാല സിരിസേനയുടെ മൊഴി 26നു രേഖപ്പെടുത്തും
Content: കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതി മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മൊഴി 26നു രേഖപ്പെടുത്തും. ഇതിനായി സിരിസേനയ്ക്ക് അന്വേഷണ സമിതി സമന്‍സ് അയച്ചു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും ആക്രമണം തടയുന്നതിനുള്ള നടപടികള്‍ അന്നത്തെ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും എടുത്തില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പ്രധാനമന്ത്രി വിക്രമസിംഗെയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നു ഹാജരാകണമെന്നു കാണിച്ച് കഴിഞ്ഞയാഴ്ച വിക്രമസിംഗെയ്ക്കു സമന്‍സ് അയച്ചിരുന്നു. ഈസ്റ്റര്‍ ദിന ആക്രമണത്തെക്കുറിച്ച് വിശദവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്നു കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രസിഡന്റ് ഗോട്ടഭയ രാജപക്‌സെ ഉറപ്പു നല്‍കിയിരുന്നു. സിരിസേനയുടെ നേതൃത്വത്തില്‍ നിയോഗിച്ച അന്വേഷണ സംഘത്തെ നിലനിര്‍ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 258 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സമാധാനപൂർണമായ സഹവർത്തിത്വത്തിലും രാഷ്ട്രനിർമിതിയിലും ക്രിയാത്മകമായും ഇടപെട്ടുകൊണ്ടിരിന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെയാണ് അക്രമികൾ സ്ഫോടനത്തിനായി തെരെഞ്ഞെടുത്തത് എന്നത് ഏവരെയും കണ്ണീരിലാഴ്ത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-18-09:59:42.jpg
Keywords: ശ്രീലങ്ക

14076
Category: 1
Sub Category:
Heading: കൊറോണ വരിഞ്ഞുമുറുക്കിയ ബ്രസീലിന് വെന്റിലേറ്ററുകളും സ്കാനറുകളും സംഭാവന ചെയ്ത് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ രണ്ടാമത്തെ രാജ്യമായ ബ്രസീലിലെ ആശുപത്രികൾക്ക് വെന്റിലേറ്ററുകളും അൾട്രാസൗണ്ട് സ്കാനറുകളും സംഭാവന ചെയ്ത് ഫ്രാന്‍സിസ് പാപ്പ. മാർപാപ്പയുടെ പേരിൽ 18 തീവ്രപരിചരണ വെന്റിലേറ്ററുകളും ആറ് ഫ്യൂജി പോർട്ടബിൾ അൾട്രാസൗണ്ട് സ്കാനറുകളും ബ്രസീലിലേക്ക് അയക്കുമെന്ന് പേപ്പല്‍ ചാരിറ്റീസ് വിഭാഗം തലവനായ കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജേവ്സ്കി ഇന്നലെ (ഓഗസ്റ്റ് 17) പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ഹോപ്പ് എന്ന ഇറ്റാലിയൻ സംഘടനയുടെ സഹായത്തോടെയാണ് ബ്രസീലിലെ കോവിഡ് പോരാട്ടത്തിന് മുന്നിലുള്ള ആശുപത്രികള്‍ക്ക് ഹൈടെക് മെഡിക്കൽ ഉപകരണങ്ങൾ കൈമാറുന്നത്. ഉപകരണങ്ങൾ ബ്രസീലിൽ എത്തുമ്പോൾ പ്രാദേശിക അപ്പസ്തോലിക കാര്യാലയം വഴിയാകും തിരഞ്ഞെടുത്ത ആശുപത്രികളിൽ എത്തിക്കുകയെന്നും സഭയുടെ സഹായം അനേകര്‍ക്ക് സാന്ത്വനമാകുമെന്ന് കരുത്തുന്നതായും കര്‍ദ്ദിനാള്‍ കോണ്‍റാഡ് കൂട്ടിച്ചേര്‍ത്തു. കൊളംബിയ, ഹൊണ്ടൂറാസ്, മെക്സിക്കോ, കാമറൂൺ, സിംബാവേ, ബംഗ്ലാദേശ്, യുക്രൈൻ, ഇക്വഡോർ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബൊളീവിയ, ഹെയ്തി, വെനിസ്വേല തുടങ്ങീ നിരവധി രാജ്യങ്ങള്‍ക്കു കോവിഡ് കാലയളവില്‍ പാപ്പ സഹായം നല്‍കിയിട്ടുണ്ട്. അതേസമയം ഇന്നലെ ഓഗസ്റ്റ് 17 വരെയുള്ള കണക്കുകള്‍ പ്രകാരം ബ്രസീലിൽ 33 ലക്ഷം പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 107,852 മരണങ്ങളും രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-18-11:51:34.jpg
Keywords: പാപ്പ, സഹായ

14077
Category: 10
Sub Category:
Heading: ‘വണ്‍ മില്യണ്‍ റോസറി മാര്‍ച്ച്’: പൈശാചിക ശക്തികൾക്കെതിരെ 10 ലക്ഷം ജപമാലയുമായി അമേരിക്കൻ ജനത
Content: വാഷിംഗ്‌ടണ്‍ ഡി.സി: പൈശാചിക ശക്തികളെ രാജ്യത്തു നിന്നും തുരത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ കത്തോലിക്ക വിശ്വാസികള്‍ ‘വണ്‍ മില്യണ്‍ റോസറി മാര്‍ച്ച്’ന് ആരംഭം കുറിച്ചു. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 15ന് ആരംഭിച്ച റോസറി മാര്‍ച്ച് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിനാണ് അവസാനിക്കുക. പ്രാര്‍ത്ഥനയും ഉപവാസവും നിറഞ്ഞ നൂറു ദിവസങ്ങള്‍ക്കുള്ളില്‍ പത്തു ലക്ഷം ജപമാലകള്‍ ചൊല്ലുക എന്നതാണ് വണ്‍ മില്യണ്‍ റോസറി മാര്‍ച്ചിന്റെ ലക്ഷ്യം. അമേരിക്കയില്‍ നന്മയും തിന്മയും മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള പോരാട്ടത്തിലാണെന്ന്‍ രാഷ്ട്രത്തിനു വേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന റോസറി മാര്‍ച്ചില്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. ഇതുവരെ ഏതാണ്ട് അഞ്ചു ലക്ഷത്തോളം വിശ്വാസികള്‍ വണ്‍ മില്യണ്‍ റോസറി മാര്‍ച്ചില്‍ പങ്കെടുക്കുവാനുള്ള പ്രതിജ്ഞയില്‍ ഒപ്പിട്ടുണ്ട്. “താഴെ ഒപ്പിട്ടിരിക്കുന്ന കത്തോലിക്ക സ്ത്രീ പുരുഷന്‍മാരായ ഞങ്ങളേയും, നമ്മുടെ രാഷ്ട്രമായ അമേരിക്കയേയും സ്നേഹവും, സത്യവും, നന്മയുമായ യേശുവിനും മറിയം, യൗസേപ്പ് എന്നിവരുടെ ഏറ്റവും വിശുദ്ധമായ തിരുക്കുടുംബത്തിനുമായി വീണ്ടും സമര്‍പ്പിക്കുന്നു” എന്നാണ് പ്രതിജ്ഞയുടെ ഉള്ളടക്കം. രാഷ്ട്രത്തെ ബാധിച്ചിരിക്കുന്ന പൈശാചിക ശക്തികളെ ശാസിക്കുവാനും, ബന്ധിക്കുവാനും, പുറത്താക്കുവാനുമുള്ള വാക്കുകളും കത്തോലിക്കരും അകത്തോലിക്കരുമായ അമേരിക്കൻ ജനതയുടെ മാനസാന്തരത്തിനും വേണ്ടിയുള്ള ആഹ്വാനവും പ്രതിജ്ഞയുടെ ഭാഗമാണ്. സകലരുടേയും ശത്രുവായ സാത്താന്‍ നമ്മുടെ വിശ്വാസവും, കുടുംബവും, രാഷ്ട്രവുമായി നിരന്തരം പോരാട്ടത്തിലാണെന്നും, അൽമായ വിശ്വാസികളായ തങ്ങള്‍ വെറുതെ ഇരിക്കില്ലെന്നും, ദൈവത്തേയും രാഷ്ട്രത്തേയും തിന്മയുടെ മുന്നില്‍ ഉപേക്ഷിക്കില്ലെന്നും, രാഷ്ട്രത്തിനും സഹോദരീ-സഹോദരന്‍മാര്‍ക്കും വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നുണ്ട്. പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ സ്കോട്ട് ഹാന്‍ അടക്കം നിരവധി പേരാണ് ജപമാലയത്നത്തില്‍ പങ്കാളിത്തം അറിയിച്ചു മുന്‍പോട്ട് വന്നിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CVLYJJpznqq1OVbqOyGCB8}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-18-14:33:53.jpg
Keywords: ജപമാല, അമേരിക്ക

14078
Category: 1
Sub Category:
Heading: ബൈബിളും കുരിശും ജപമാലയുമായി ബലാറസില്‍ ക്രൈസ്തവ വിശ്വാസികളുടെ സമാധാന റാലി
Content: മിന്‍സ്ക്: തിരഞ്ഞെടുപ്പിനെ തുടർന്ന് ആഭ്യന്തര കലാപം പൊട്ടി പുറപ്പെട്ട യൂറോപ്യൻ രാജ്യമായ ബലാറസിൽ സഭാവ്യത്യാസമില്ലാതെ സമാധാന റാലിയുമായി നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികൾ. ബലാറസിന്റെ പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ തെരഞ്ഞെടുപ്പില്‍ തിരിമറി നടത്തി ഭരണത്തുടർച്ച നേടി എന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യത്തുടനീളം നടത്തിവരുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് ഓഗസ്റ്റ് പതിമൂന്നാം തീയതി സമാധാന ആഹ്വാനവുമായി ക്രൈസ്തവർ രാജ്യ തലസ്ഥാനത്ത് റാലി നടത്തിയത്. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലയത്തിനടുത്ത് കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ ഒരുമിച്ചുകൂടുകയായിരിന്നു. 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ആവര്‍ത്തിച്ച് ചൊല്ലി വിശ്വാസികള്‍ അടുത്തുള്ള ഹോളി സ്പിരിറ്റ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് നടന്നു നീങ്ങി. ബൈബിളും ജപമാലയും വിശുദ്ധരുടെ രൂപങ്ങളും കരങ്ങളില്‍ വഹിച്ചായിരിന്നു വിശ്വാസികളുടെ റാലി. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കരുതെന്ന് ബലാറസിലെ ഓർത്തഡോക്സ് എക്സാർകേറ്റ് വിശ്വാസികൾക്ക് നിർദ്ദേശം നൽകിയിരുന്നതിനാൽ, സമാധാന റാലിയിൽ ഓർത്തഡോക്സ് വിശ്വാസികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. ഇതര സഭകളില്‍ നിന്നും വിശ്വാസികള്‍ പങ്കെടുത്തു. പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനമായ മിന്‍സ്കിൽ വന്‍ പ്രതിഷേധ പ്രകടനം നേരത്തെ അരങ്ങേറിയിരിന്നു. പ്രസിഡന്റിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ സുരക്ഷ സേനയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തിയത്. അലക്സാണ്ടർ ലുക്കാഷെങ്കോയെ പിന്തുണയ്ക്കുന്നവരും രാജ്യതലസ്ഥാനത്ത് ശക്തിപ്രകടനം നടത്തി. ബലാറസിലെ പ്രശ്നങ്ങളില്‍ ചർച്ചകളിലൂടെ പരിഹാരം സാധ്യമാക്കണമെന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം നൽകിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-08-18-17:07:22.jpg
Keywords: ബൈബി, ജപമാല