category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊറോണയ്ക്കു ശേഷം ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനത്തില്‍ വര്‍ദ്ധനവ്
Contentലണ്ടന്‍: കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തില്‍ വര്‍ദ്ധനവുണ്ടെന്ന് അന്താരാഷ്‌ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘റിലീഫ് ഇന്റര്‍നാഷ്ണല്‍’. ചില വികസ്വര രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് ഭക്ഷണവും കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യ പരിപാലന സേവനങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നാണ് സംഘടന പറയുന്നത്. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പാക്കിസ്ഥാനില്‍ നിന്നും പുറത്തുവന്നിരിന്നു. സ്വേച്ഛാധിപത്യ ഗവണ്‍മെന്റുകള്‍ പകര്‍ച്ചവ്യാധിയുടെ മറവില്‍ മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തിയത് ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പിന്നിലെ കാരണമാണെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഓഫീസറായ പോള്‍ റോബിന്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. സഹായത്തിനു വേണ്ടിയുള്ള ക്രൈസ്തവരുടെ അപേക്ഷകള്‍ക്ക് പ്രാദേശിക സന്നദ്ധ സംഘടനകള്‍ ചെവികൊടുത്തില്ലെന്നും യുകെ ആസ്ഥാനമായുള്ള 'ദി ടാബ്ലെറ്റ്' എന്ന മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ടു സംഘടന പറഞ്ഞു. ചൈനയില്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടതും, ഓണ്‍ലൈന്‍ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ ക്രൈസ്തവര്‍ അറസ്റ്റിലായതും, മതപീഡനത്തെ ഭയന്ന് എറിത്രിയയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് അഭയ കേന്ദ്രങ്ങളില്‍ പ്രവേശനം വിലക്കിയതും, ഐക്യരാഷ്ട്ര സംഘടനയുടെ സഹായം വിലക്കിയതും റോബിന്‍സണ്‍ അക്കമിട്ട് നിരത്തി. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ ക്രൈസ്തവര്‍ കടുത്ത പട്ടിണിയിലാണെന്നാണ് റോബിന്‍സണ്‍ പറയുന്നത്. ലോക്ക്ഡൌണിനു ശേഷം തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ രാജ്യങ്ങളിലെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. ഫേസ് മാസ്കുകളോ, സാനിറ്റൈസറോ വാങ്ങിക്കുവാനുള്ള ശേഷി പോലും ഇവര്‍ക്കില്ല. കൊറോണക്ക് ശേഷം ക്രൈസ്തവരുടെ മേലുള്ള നിയന്ത്രണങ്ങള്‍ ചൈന കര്‍ക്കശമാക്കിയിട്ടുണ്ടെന്ന് തങ്ങളുടെ പങ്കാളികള്‍ അറിയിച്ചതായും സംഘടന വെളിപ്പെടുത്തി. തീരദേശമായ ഷാന്‍ഡോങ്ങില്‍ കൊറോണയുടെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന ക്രൈസ്തവരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരിന്നു. വിശ്വാസികളെ അടിച്ചമര്‍ത്തുവാന്‍ കൊറോണ മതപീഡകരെ സഹായിച്ചിട്ടുണ്ടെന്ന്‍ മറ്റൊരു സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സും നേരത്തെ സൂചിപ്പിച്ചിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-17 18:41:00
Keywordsകൊറോണ
Created Date2020-08-18 00:18:16